The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
എന്തിനാണെന്നോ…. നിനക്ക് അറിയില്ലേ… ഞാൻ പറഞ്ഞു തരാം.
Mrs. കൃഷ്ണകല്യാണിയെ തട്ടിക്കൊണ്ടുപോകാൻ കോട്ടെഷൻ കൊടുത്തതിനു. അച്ചു പറഞ്ഞു
ഞാനോ.. നിങ്ങൾ വെറുതെ അനാവശ്യം പറയരുത്.
അനാവശ്യം ആണോ അല്ലെന്നു ദേ അവരെ ഒന്ന് കണ്ടിട്ട് പറഞ്ഞോ.. അതും പറഞ്ഞ് അച്ചു അവന്റെ മുന്നിൽ നിന്ന് മാറിയപ്പോൾ ആണ് അന്നത്തെ കോട്ടെഷൻ ടീമിനെ പോലീസുകാരുടെ ഇടയിൽ കാണുന്നത്.
പക്ഷേ അവന് ഒരു പേടിയും ഇല്ലായിരുന്നു കാരണം അവന്റെ അക്കൗണ്ട് ഒന്നും വഴിയല്ല പൈസ പോയത് എന്ന് അവന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ അവന്റെ പേര് പറഞ്ഞാലും അതു അവർ ചുമ്മാ പറയുന്നത് ആണെന്ന് അവന് പുഷ്പം പോലെ തെളിയിക്കാം എന്ന് അവന് ഒരു ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ മുഖത്ത് ഒരു പുച്ഛച്ചിരി തെളിഞ്ഞു.
അങ്ങനെ അവരും ഇവരും അതും ഇതും പറഞ്ഞു എന്നും പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്യാൻ പറ്റുമോ. നിങ്ങളുടെ കൈയിൽ എനിക്കെതിരെ എന്ത് തെളിവാണ് ഉള്ളത്. മാനവ് അതേ പുച്ഛത്തോടെ ചോദിച്ചു.
അച്ചു കുറച്ചു നേരം മാനവിനെ തന്നെ ഒരു നിരാശ്ശയോടെ നോക്കി. അതു കണ്ടതും മാനവിന്റെ മുഖത്ത് ഒരു വിജയച്ചിരി തെളിഞ്ഞു.
അച്ചുവിന്റെ മുഖത്തെ നിരാശാഭാവം മാറി അവിടെ ചിരി തെളിഞ്ഞു. അച്ചു അതേ ചിരിയോടെ മാനവിന്റെ ചെകിടടച്ചു ഒന്ന് പൊട്ടിച്ചു. ഒരു മിനിറ്റ് ആ അടിയുടെ ശബ്ദത്തിൽ അവിടെ എല്ലാവരും ഒന്ന് തരിച്ചു നിന്നു.
അപ്പോഴേക്കും ഗിരിജ അയ്യോ മോനെ എന്നും വിളിച്ച് മാനവിന്റെ അടുത്തേക്ക് വന്നു. ബാക്കി ഉള്ളവരും അവനടുത്തേക്ക് വന്നു. അഭി മാനവിന്റെ ചുവന്നുകിടക്കുന്ന മുഖത്തേക്ക് ഒന്ന് നോക്കിക്കൊണ്ട് അച്ചുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
സാർ എന്താ ഇതൊക്കെ ഇങ്ങനെ ഒരു തെളിവും ഇല്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലല്ലോ. പിന്നെ ഇതിന്റെ ഒക്കെ അർത്ഥം എന്താ..
ശ്ശ്…..സ്വന്തം പെങ്ങളുട്ടി പറയുന്നത് എന്താണെന്നു പോലും കേൾക്കാൻ തയ്യാറല്ലാത്ത നീയൊന്നും എനിക്കെതിരെ ശബ്ദം ഉണ്ടാക്കരുത് അങ്ങനെ ഉണ്ടാക്കിയാൽ അവൻ ദേഷ്യത്തോടെ പറഞ്ഞു.
അതുകേട്ടതും അഭി ഒരു ഞെട്ടലോടെ ഗൗരിയെ നോക്കി. പിന്നെ ഒന്നും മിണ്ടാൻ ആവാതെ തലകുനിച്ചു നിന്നു.
നീ എന്താ കരുതിയത് ഞങ്ങൾ ഒക്കെ മണ്ടന്മാർ ആണെന്നാണോ ഒരു തെളിവും ഇല്ലാതെ വരാൻ.
നീ ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം വിട്ടുപോയി. നിന്റെ ഫോണിൽ നിന്നും തന്നെ നീ അവരെ വിളിച്ചു.
അപ്പോഴാണ് മാനവിന് തനിക്ക് എവിടെയാ തെറ്റുപറ്റിയത് എന്ന് മനസിലായത്. അപ്പോഴത്തെ കല്യാണിയോടുള്ള ദേഷ്യത്തിൽ ആ കാര്യം ശ്രദ്ധിച്ചില്ലായിരുന്നു. ഛെ.. അവൻ മനസ്സിൽ പറഞ്ഞു.
ഇനി ആ ഫോൺ നിന്റെ കൈയിൽ ഉണ്ടായില്ല എന്നൊന്നും പറയാൻ നിക്കണ്ട. ആ ഫോൺ ആ സമയം നിന്റെ കൈയിൽ തന്നെ ഉണ്ടായിരുന്നു എന്നതിന്റെ cctv visuals ഉണ്ട് ആ മാളിലെ. നിന്നെ കല്യാണി തല്ലുന്നതും നീ ദുർഗയുടെ കൈയിൽ കയറി പിടിച്ചതും എല്ലാം കഴിഞ്ഞ് അവർ പോകുമ്പോൾ നീ ഫോൺ എടുത്ത് ആരെയോ വിളിക്കുന്നതും ഒക്കെ. അപ്പൊ എല്ലാർക്കും എല്ലാം മനസിലായല്ലോ. അപ്പൊ നമുക്ക് ഇനി പോയാലോ മാനവേ….
അതും പറഞ്ഞ് അച്ചു മാനവിനെ കൂടെ വന്ന പോലീസിനെ ഏൽപ്പിച്ചു.. ഗിരിജയും സുരേഷും അത് തടയാൻ ശ്രമിച്ചെങ്കിലും അച്ചുവിന്റെ ഉറച്ച നോട്ടത്തിൽ അവർ വിരണ്ടുപോയി.. മാനവിനെ കൊണ്ടുപോകുന്ന സമയത്താണ് ബാക്കി ദേവർമഠത്തിൽ ഉള്ളവരും ഹരിയും സുലുവും വന്നത്..
വാ.. ഇനിയിപ്പോ എന്തിനാ നീ ഇവിടെ നിൽക്കുന്നേ.. ശകുനം പിടിച്ച നിന്നെപ്പോലെ ഒന്നിനെ എടുത്ത് തലയിൽ വെക്കാൻ തോന്നിയതുകൊണ്ടാണ് ആ കുട്ടിക്ക് ഇത് വന്നത്…
അതിനെങ്ങനെയാ ഇരിക്കുന്നിടം മുടിക്കുന്ന ജാതകം അല്ലേ… നല്ലതൊന്നും നടക്കില്ല അവളുടെ ജീവിതത്തിൽ…ഷീജ ഗൗരിയുടെ അടുത്തേക്ക് വന്നിട്ട് അവളെ വിളിച്ചുകൊണ്ട് പറഞ്ഞു…
ഷീജയുടെ സംസാരം കേട്ട ദേവർമഠത്തിൽ ഉള്ളവരുടെ മുഷ്ടി ചുരുണ്ടു. സുലു പിടിച്ചുവച്ചതുകൊണ്ട് ഹരിയുടെ കൈ അവരുടെ മുഖത്ത് പതിച്ചില്ല. ഇല്ലായിരുന്നെങ്കിൽ ഗൗരിയെ അങ്ങനെ ഒക്കെ പറഞ്ഞതിന് അവരുടെ മുഖം അടച്ചു കൊടുത്തേനെ ഹരി…
എങ്ങോട്ട്.. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞതേ ഇപ്പോഴും പറയുന്നുള്ളൂ. ഇനി എനിക്ക് ആ വീടുമായോ നിങ്ങൾ ആരുമായോ ഒരു ബന്ധവും ഇല്ല…
തന്റെ കൈയിൽ പിടിച്ചിട്ടുള്ള ഷീജയുടെ കൈ വിടുവിച്ചുകൊണ്ട് ഗൗരി പറഞ്ഞു…
മോളെ… എന്തൊക്കെയാ നീ ഈ പറയുന്നത്… ബാലൻ വിഷമത്തോടെ ചോദിച്ചു…
സത്യം… സത്യമാണ് ഞാൻ പറഞ്ഞത്… ഇനി എനിക്ക് അങ്ങനെ ഒരു വീട് ഇല്ല. അല്ലെങ്കിലും അതൊരിക്കലും എന്റെ വീട് ആയിരുന്നില്ലല്ലോ… എനിക്ക് ഒരിക്കൽ പോലും അതെന്റെ സ്വന്തം വീടായിട്ട് തോന്നിയിട്ടില്ല.. ഒരു പേയിങ് ഗസ്റ്റ് പോലെ താമസിക്കുന്ന ഒരിടം. എന്റെ ഇത്രേം വയസ്സിനിടക്ക് ഒരിക്കലെങ്കിലും അമ്മ എന്നോട് ഒന്ന് സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ. എന്റെ ഇഷ്ടങ്ങൾക്ക് എന്തെങ്കിലും വില കല്പിച്ചിട്ടുണ്ടോ.. എല്ലാം ഏട്ടന്റെ ഇഷ്ടം. അതും എനിക്ക് സന്തോഷം ആയേനെ ഒരിറ്റ് സ്നേഹം എനിക്ക് തന്നിട്ടാണെങ്കിൽ. പക്ഷേ.. ഇവിടെ നിങ്ങൾക്കൊക്കെ ഞാൻ ഒരു അധികപറ്റായിരുന്നു.. ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് എന്നെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല ആരും.. അതിന് വളരെ നന്ദി.. എന്റെ കല്ലുവും രാധുമ്മയും അല്ലാതെ എന്നെ സ്നേഹിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നിയത് ദേ ഇവരൊക്കെ എന്റെ ജീവിതത്തിൽ വന്നപ്പോൾ ആണ്… ഗൗരി ദേവർമഠത്തിൽ ഉള്ളവരെ ചൂണ്ടികൊണ്ട് പറഞ്ഞു..
പേരിന് ഒരേട്ടൻ ഉണ്ടെങ്കിലും ഏട്ടന്മാരുടെ സ്നേഹം ഞാൻ അറിഞ്ഞത് ദേ ഇവരിലൂടെ ആണ്.. ഗൗരി കണ്ണന്റെയും ദേവിന്റെയും രുദ്രന്റെയും കൈ ഒരുപോലെ പിടിച്ചുകൊണ്ട് പറഞ്ഞു.. മൂന്നുപേരും അവളെ ഒരുപോലെ ചേർത്തുനിർത്തി.. അഭിയേട്ടൻ ഒരിക്കലെങ്കിലും എന്നെ സ്വന്തമായി കണ്ടിരുന്നെങ്കിൽ ഈ കല്യാണകാര്യത്തിൽ എനിക്ക് എന്താ പറയാൻ ഉള്ളത് എന്നെങ്കിലും കേൾക്കുമായിരുന്നു. പകരം മറ്റുള്ളവരുടെ വാക്ക് കേട്ട് ഞാൻ നുണ പറയുന്നതായി വിശ്വസിച്ചു.. അവൾ അത് പറഞ്ഞത് ശ്രീലക്ഷ്മിയെ നോക്കിയിട്ടായിരുന്നു..
ഗൗരി അത് പറഞ്ഞതും അഭി അവളുടെ മുഖത്ത് നോക്കാനാകാതെ തലകുമ്പിട്ട് നിന്നു. അവനറിയാമായിരുന്നു അവൻ ഒരിക്കലും ഒരു നല്ല സഹോദരൻ ആയിരുന്നില്ല. ചെറുപ്പത്തിൽ പലപ്പോഴും അമ്മയെ പേടിച്ചിട്ടാണ് ഗൗരിയുടെ ഇഷ്ടങ്ങൾക്ക് കൂട്ട് നിൽക്കാതെ ആയത്. വളർന്നപ്പോൾ താൻ അവളുടെ ഇഷ്ടങ്ങൾക്കോ ആഗ്രഹങ്ങൾക്കോ ഒരു വിലയും കൊടുക്കാതായി. എല്ലാം അമ്മയുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു.. ഈ കല്യാണത്തിന് ഗൗരി തടസ്സം നിന്നപ്പോൾ എന്താ അതിന് കാരണം എന്ന് പോലും താൻ അവളോട് ചോദിച്ചില്ല.. അവൻ വിഷമത്തോടെ ആലോചിച്ചു…
എല്ലാത്തിലും വലുതായി എനിക്ക് സ്വന്തമായി എന്റെ മാത്രമായി ഒരു ഉമ്മിയേയും അച്ഛനെയും എന്റെ അച്ചേട്ടൻ എനിക്ക് തന്നു.. ഗൗരി സുലുവിന്റെയും ഹരിയുടെയും നടുവിൽ ചെന്ന് നിന്നുകൊണ്ട് പറഞ്ഞു.. അവർ രണ്ടാളും അവളെ ചേർത്തുപിടിച്ചു..
ഗൗരി അത് പറഞ്ഞതും ബാലനും ഷീജയും പകപ്പോടെ അവളെ നോക്കി…
മറ്റൊരാളുടെ വാക്ക് കേട്ട് എന്നെ അപമാനിക്കാത്ത എന്നെ ഞാനായി തന്നെ സ്നേഹിക്കുന്ന എന്റെ സ്വന്തം ഉമ്മിയും അച്ഛനും. അവർക്ക് ഒരിക്കലും എന്നെ ചേർത്ത് നിർത്താൻ ഭയമില്ല. ഞാൻ അവർക്കൊരു നാണക്കേടല്ല.. എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഞാൻ കൊടുക്കുന്നതിനേക്കാൾ അധികം പ്രാധാന്യം അവർ കൊടുക്കുന്നു. എല്ലാത്തിലും ഉപരി ഞാനും വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു മനുഷ്യൻ ആണെന്ന് അവർ മനസിലാക്കുന്നു. എന്നെ അവരുടെ സ്വന്തമായി സ്നേഹിക്കുന്നു. ഞാൻ അവർക്ക് നൽകുന്നതിന്റെ ഇരട്ടി സ്നേഹം അവർ എനിക്ക് തിരികെ നൽകുന്നു.. ഇപ്പൊ ദൈവത്തോട് എനിക്ക് ഒരേഒരു കംപ്ലൈന്റെ ഉള്ളൂ.. എന്തുകൊണ്ടാ ഇവരുടെ സ്വന്തം മോളായി എന്നെ ഈ ഭൂമിയിലേക്ക് വിടാഞ്ഞത് എന്ന്.. എന്തുകൊണ്ടാ ഈ ഉമ്മിയുടെ ഗർഭപാത്രത്തിൽ നിന്ന് പിറവിയെടുക്കാൻ എന്നെ അനുവദിക്കാഞ്ഞത് എന്ന്.. അങ്ങനെ ആയിരുന്നെങ്കിൽ എന്റെ ഇതുവരെ ഉള്ള ജീവിതം ഇത്രേം ദുസഹമാകുമായിരുന്നില്ല.. ഗൗരി നിറഞ്ഞ കണ്ണോടെ അത് പറഞ്ഞതും സുലു നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവളെ തന്റെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു…
നീ എന്റെ മോള് തന്നെ ആണ് വാവേ.. എന്റെ സ്വന്തം മോള്.. ഇനിയൊരിക്കലും എന്റെ മോള് ഞങ്ങളുടെ സ്വന്തം അല്ല എന്ന് പറയരുത്.. ഉമ്മിക്ക് അത് സഹിക്കില്ല… ഹരി സുലുവിനെയും ഗൗരിയേയും ചേർത്തുപിടിച്ചു…
ഗൗരിയുടെ സംസാരം കേട്ട ബാലനും അഭിയും ആകെ ഞെട്ടലിലും വിഷമത്തിലും ആയെങ്കിൽ ഷീജക്കുള്ളിൽ ദേഷ്യം നിറയുകയാണ് ചെയ്യ്തത്.. അവർക്ക് അവൾ സുലുവിനെ അമ്മ എന്ന് വിളിച്ചതൊന്നും ഇഷ്ടമായില്ല… അതേ ദേഷ്യത്തോടെ തന്നെ ആണ് അവർ പിന്നീട് സംസാരിച്ചത്…
സുലുവിന്റെ നെഞ്ചിൽ പതുങ്ങി നിന്നിരുന്ന ഗൗരി ഷീജയുടെ സംസാരം കേട്ടപ്പോൾ എന്തോ നിശ്ചയിച്ചുറപ്പിച്ചത് പോലെ അവരുടെ മുന്നിലേക്ക് കയറി നിന്നു..