രചന – ആതിര
പായയിൽ വെയിലത്ത് ഉണങ്ങാൻ ഇട്ടിരിക്കുന്ന മല്ലിയും മുളകും ചിക്കുകയാണ് രാധിക.. രാധികയോട് സംസാരിച്ചുകൊണ്ട് അടുത്ത് തന്നെ മാലിനിയുമുണ്ട്.. ഭാഗിയും പട്ടാളക്കാരും പച്ചക്കറി തോട്ടത്തിലാണ്… മുറ്റത്ത് വന്നു നിന്ന കാറിന്റെ ശബ്ദം കേട്ടാണ് രാധിക തിരിഞ്ഞു നോക്കിയത്.. ഞൊടിയിടയിൽ അവരിൽ സന്തോഷം നിറഞ്ഞത് കാറിൽ നിന്നിറങ്ങുന്ന യദുവിനെ കണ്ടാണ്.. എന്നാൽ അവനൊപ്പം ഇറങ്ങുവന്ന പെൺകുട്ടിയെയും കയ്യിലെ കുഞ്ഞിനെയും മനസ്സിലാകാത്ത പോലെ നോക്കി നിന്നു..അവരെക്കണ്ട് രാധികയുടെ അടുത്തേക്ക് മാലിനിയും എഴുനേറ്റ് ചെന്നു.. യദുവിന്റെ അമ്മയെയും മാലിനിയെയും കണ്ട് ചാരുവിന് ഭയം തോന്നി.. ഇനിയെന്ത് സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടു.. “മോനെ ആരാ ഈ പെൺകുട്ടിയും കുഞ്ഞും.. അമ്മയ്ക്ക് മനസ്സിലായില്ല…” രാധിക അവനടുത്തേക്ക് വന്ന് ചോദിച്ചു..
അവനെന്താ പറയുമെന്നോർത്ത് ചാരൂ പേടിച്ചു.. ആ ഉത്തരം ആ വീട്ടിൽ ഉണ്ടാക്കുന്ന പ്രേശ്നങ്ങൾക്ക് കാരണം തനാണെന്നോർക്കേ ചാരുവിന്റെ നെഞ്ചിൽ പിടഞ്ഞു.. അവൾ കുഞ്ഞിനെ മുറുകെ പിടിച്ചു.. രാധികയ്ക്ക് മറുപടിയായി യദു ചാരുവിന്റെ കൈകളിൽ മുറുകെ പിടിച്ചു.. ഇത് സാരംഗി..ചാരൂ..ഞാൻ പറഞ്ഞിട്ടില്ലേ വരുൺ.. വരുണിന്റെ പെങ്ങളാണ്.. പിന്നെ ഇവളുടെ കയ്യിലിരിക്കുന്നത് ന്റെ കുഞ്ഞ്..ന്റെ കുഞ്ഞിന്റെ അമ്മയാണ് ചാരൂ.. ചാരൂ തല കുനിച്ച് നിന്നു… “യദൂ…!!” കേട്ടത് വിശ്വസിക്കാനാകാതെ രാധികയും മാലിനിയും തറഞ്ഞ് നിന്നു.. രാധിക അടുത്ത് വന്നവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു..
അവരുടെ കണ്ണുകളിൽ ആളുന്നത് തീയാണെന്ന് തോന്നി യദുവിന്.. മാലിനിയെ നോക്കാൻ യദുവിന്റെ മനസ്സ് അനുവദിച്ചില്ല.. എന്നായാലും എല്ലാരും അറിയണം.. എങ്കിൽ അത് എത്രയും പെട്ടന്ന് അറിയുന്നതല്ലേ നല്ലതെന്ന് അവന് തോന്നി.. ദേഷ്യത്തൽ അടിമുടി വിറയ്ക്കുവായിരുന്നു രാധിക.. മാലിനിയ്‌ക്കന്നേരം മനസ്സിൽ തെളിഞ്ഞത് ഭാഗിയുടെ മുഖമായിരുന്നു.. “നീ കള്ളം പറയരുത് യദൂ.തമാശ കൂടുന്നുണ്ട് കേട്ടോ..” “തമാശയല്ലമ്മേ.. ഞങളുടെ കുഞ്ഞാണിത്..” “എങ്ങനെ തോന്നിയെടാ നിനക്കെന്റെ ഭാഗി മോളെ ചതിക്കാൻ..??” “അമ്മേ.. ആദ്യമായി കുടിച്ചയന്ന് സംഭവിച്ച പോയ ഒരു തെറ്റ്. അങ്ങനെയൊക്കെ സംഭവിച്ച് പോയി..പക്ഷേ എനിക്കെന്റെ കുഞ്ഞിനേയും അവളുടെ അമ്മയെയും വേണ്ടന്ന് വെയ്ക്കാൻ പറ്റില്ലല്ലോ..” “നീയേന്ന് പറഞ്ഞു നടക്കുന്ന ഒരു പെണ്ണുണ്ടിവിടെ…നീ പ്രേമമാണെന്ന് പറഞ്ഞു പറ്റിച്ച ന്റെ ഭാഗി.. അവളോട് എന്താടാ ഞാൻ പറയേണ്ടേ.. അവളെ ഇനി എന്താ ചെയ്യണ്ടത്.. എങ്ങനെ തോന്നിയെടാ അതിനെ ചതിക്കാൻ..!!!!”
പുറകിൽ നിന്ന് ശബ്ദം കേട്ടതും എല്ലാരും തിരിഞ്ഞു നോക്കി.. എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന ഭാഗി.. അടുത്തായി വിനയനും മുരളിയും.. എല്ലാരുടെ മുഖത്തും ദേഷ്യമാണ്.. ഭാഗിയുടെ കയ്യിൽ നിന്നും പച്ചക്കറികുട്ട മറിഞ്ഞു താഴെ വീണതാണ്.. കാണാൻ കൊതിച്ചുകൊണ്ടിരുന്ന തന്റെ പ്രണയത്തെ മുന്നിൽ കണ്ടപ്പോൾ കേൾക്കേണ്ടി വന്നു വാക്കുകൾ ആ പെണ്ണിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു… അവളെ യദു അവിടെ പ്രതീക്ഷിച്ചതേയില്ല.. എല്ലാരുടെ മുന്നിലും പിടിച്ചു നിൽക്കാം.. എന്നാൽ ഭാഗിയുടെ മുഖത്ത്തേയ്ക്ക് നോക്കുമ്പോൾ കുറ്റബോധം കൊണ്ട് മനസ്സ് നീറുന്നു.. തനായിട്ട് മോഹിപ്പിച്ചതാണ്..എന്റെയെന്ന് ആയിരം വട്ടം അവളോട് പറഞ്ഞതാണ്.. ഭാഗി ഇല്ലെങ്കിൽ യദുവില്ലെന്ന് വാക്കുകൊടുത്തതാണ്.. പക്ഷേ.. “യദുവേട്ടാ…!!!” ഓടി വന്നവനെ മുറുക്കെ കെട്ടിപ്പിടിച്ചവൾ.. ആർക്കും വിട്ടുകൊടുക്കില്ല,, ന്റെ മാത്രമെന്നപോലെ.. കണ്ണ് നിറച്ച് തന്റെ മുഖത്ത്തേയ്ക്ക് തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ കാണെ അവന്റെ ഹൃദയം വേദനായാൽ പിടഞ്ഞു..
അവളെ ബലമായവൻ തള്ളി മാറ്റി.. കണ്ണും നിറച്ച് യദുവിനെ ചുറ്റി നിൽക്കുന്ന ഭാഗിയെ കണ്ട് ചാരൂ മനസ്സ് കൊണ്ട് അവളോട് മാപ്പ് പറഞ്ഞു.. “വന്നേ യദുവേട്ടാ.. എത്ര നാൾ കൂടിയ വരുന്നേ.. ഞാൻ പിണങ്ങിയിരുന്നതാ .. പക്ഷേ യദുവേട്ടനെ കണ്ടപ്പോഴേ എന്റെ പിണക്കം ഒക്കെപ്പോയി.. അല്ലേലും ഭാഗിയ്ക്ക് യദുവേട്ടനോട് പിണങ്ങാൻ പറ്റുവോ.. ഇനി എങ്ങും വിടില്ല ഞാൻ.. നാട്ടിൽ എവിടേലും ജോലി നോക്കിയാൽ മതി.. എന്താ രാധമ്മേ ഇങ്ങനെ ഇവരെ വന്നകാലിൽ തന്നെ നിർത്തിയെ.. വാ വന്നേ യദുവേട്ടന് ഞാൻ കുടിക്കാൻ എടുക്കാം.. അതോ കുളിച്ചിട്ടാണോ കഴിക്കുന്നേ..” അവന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടക്കാൻ ഒരുങ്ങുവാൻ ഭാഗി.. അവളുടെ പെട്ടന്നുള്ള ഭാവമാറ്റം എല്ലാവരിലും സങ്കടവും ഒപ്പം ആശങ്കയും ഉണർത്തി..
അമ്മമാരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഭാഗിയെ ഓർത്താണ്.. “മോളെ…!!!” പെട്ടന്നുള്ള അവളുടെ ഭാവമാറ്റം കാണെ മാലിനി വിളിച്ചു.. “അമ്മേ.. കണ്ടില്ലേ എന്റെ യദുവേട്ടൻ വന്നത്.. ഇന്ന് പായസം ഞാനാ വെയ്ക്കുന്നെ.. ക്ഷീണിച്ച് പോയെന്റെ യദുവേട്ടൻ.. അതെങ്ങനാ ജോലിന്നും പറഞ്ഞ് രാപകൽ നടപ്പല്ലേ.. നേരാം വണ്ണം വല്ലതും കഴിക്കുവോ..” സംസാരിക്കുമ്പോഴും അനുസരണ ഇല്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. യദു തന്റെ കൈകളിൽ മുറുക്കിപ്പിടിച്ചിരിക്കുന്ന ഭാഗിയുടെ കൈകളെ ബലമായി വേർപ്പെടുത്തി.. “ഭാഗി.. എന്ത് പറയണമെന്ന് അറിയില്ല.. ഞാനായി ഒത്തിരി നിന്നെ മോഹിപ്പിച്ചിട്ടുണ്ട്..നിന്റെ സ്നേഹം പിടിച്ചു വാങ്ങിയവനാ ഞാൻ.. നിന്നോട് ഞാൻ കാണിച്ചത് വിശ്വാസ വഞ്ചനയാ.. പക്ഷേ എത്താൻ സത്യം.. ന്റെ കുഞ്ഞിനേയും ചാരുവിനെയും ഉപേക്ഷിച്ച് നിന്നെ സ്വീകരിക്കാൻ എനിക്ക് പറ്റില്ല.. ക്ഷമിക്കണം നീ..” കേട്ടത് വിശ്വസിക്കാനാകാതെ ചാരൂ പുറകോട്ട് വേച്ചു പോയി..കണ്ണ് നിറച്ച് ഭാഗി ചാരുവിനെ നോക്കി..
തല താഴ്ത്തി നിക്കുവാണ് ചാരൂ.. തന്നെക്കാൾ നിറവും ഭംഗിയുമുണ്ടെന്ന് ചാരുവിനെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് തോന്നി.. പിന്നെയാ നോട്ടം പോയത് ചരുവിന്റെ കയ്യിലിരിക്കുന്ന കുഞ്ഞിലേക്കാണ്..അവളുടെ മനസ്സ് ഒരു നിമിഷം തണുത്തത് പോലെ.. ഇതൊന്നുമറിയാതെ അമ്മച്ചൂടിൽ മയങ്ങുന്ന കുഞ്ഞിനെകണ്ടവൾക്ക് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി.. “യദുവേട്ടന്റെ കുഞ്ഞ്…!!!” ആ സത്യം അംഗീകരിക്കാനാവാതെ കുഴഞ്ഞവൾ താഴേക്ക് വീണു.. “ഭാഗി…!!!” ബോധം മറഞ്ഞ് താഴേക്ക് വീണ ഭാഗിയെ വിളിച്ചുകൊണ്ടു യദു അവളുടെ അടുത്തേതയ്ക്ക് ഓടി.. വിനയനും മുരളിയും അപ്പഴേക്കും ഭാഗിയുടെ അടുത്തേയ്ക്ക് വന്നു.. കുഴഞ്ഞ് കിടന്ന അവളുടെ തലയുയർത്തി മടിയിലേക്ക് വെച്ച് മാലിനി കരയാൻ തുടങ്ങി.. അമ്മയല്ലേ അവളുടെ അവസ്ഥ പൊള്ളിക്കുന്നത് അവരുടെ മനസല്ലേ..രാധിക ഭാഗിയെ തട്ടി വിളിക്കുന്നുണ്ട്..
“രാധികേ നീ പോയി കുറച്ചു വെള്ളം കൊണ്ടുവന്നേ..” ഭാഗിയെ എടുക്കാൻ ഒരുങ്ങിയ യദുവിനെ ദേഷ്യത്തോടെ മുരളി തടഞ്ഞു.. വിനയൻ ഭാഗിയെ കൈകളിൽ കോരിയെടുത്തുകൊണ്ട് ഉമ്മറത്ത് ചാരി ഇരുത്തി.. മുരളി പറഞ്ഞതനുസരിച് രാധിക ഒരു മൊന്തയിൽ വെള്ളം കൊണ്ടുവന്നു…മുരളി അത് വാങ്ങി ഭാഗിയുടെ മുഖത്തേക്ക് തളിച്ചു.. പതിയ കണ്ണുകൾ തുറക്കുന്ന ഭാഗിയെ കണ്ട് എല്ലാർക്കും ആശ്വാസം തോന്നി.. മുരളി എഴുനേറ്റ് യദുവിനരികിൽ ചെന്നു. യദുവിന്റെ മുഖമടിച്ചൊന്ന് കൊടുത്താണ് മുരളി ദേഷ്യം തീർത്തത്.. “ഇപ്പം ഇറങ്ങണം ഇവിടെ നിന്ന്..” വെളിയിലേയ്ക്ക് കൈചൂണ്ടി മുരളി പറഞ്ഞു.. “എനിക്കിപ്പോൾ ആകെ ഒരേയൊരു മോനെയുള്ളൂ.. എന്റെ ശ്രീ.. നിന്നെപ്പോലെ ഒരുത്തനെ എനിക്ക് വേണ്ട.. എവിടെപ്പോയാലും എന്റെ കുഞ്ഞിന്റെ ശാപം കാണുവേടാ നിന്റെ തലയിൽ.. ഗുണം പിടിക്കില്ല നീ..
അത്രക്ക് വലിയ പാപമാ ന്റെ ഭാഗി മോളോട് നീ ചെയ്തത്..” തലയിൽ തല്ലിയാണ് രാധിക പറഞ്ഞു തീർത്തത്.. യദു ചാരുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.. കുഞ്ഞിനെക്കൊണ്ടാവാൻ ഉമ്മറവാതിലിന് അരികെ കിടത്തി.. “ഇത് നിങ്ങടെ പേരക്കുഞ്ഞാണ്.. ഞങ്ങളെ ഇറക്കിവിടുന്നതിന് മുൻപ് അതിനെ ആദ്യം വലിച്ചെറിയണം..” ഒന്നും അറിയാതെ വിരലും നുണഞ്ഞു കണ്ണുകൾ വിടർത്തി കിടക്കുന്ന കുഞ്ഞിനെക്കാണേ എല്ലാരും തറഞ്ഞ് നിന്നു.. പുതിയ അന്തരീക്ഷവും പരിചയമില്ലാത്ത ആൾക്കാരോ.. കുഞ്ഞ് കയറായാൻ തുടങ്ങി..നിർത്താതെ കരയുന്ന കുഞ്ഞിനെ കണ്ട് ചാരു ഓടിചെല്ലാൻ നോക്കിയതും യദു കൈകളിൽ പിടിച്ച് തടഞ്ഞു നിർത്തി.. (തുടരും..)

by