പരിണയം – അവസാനഭാഗം

രചന: ആയിഷ അക്ബർ

സഞ്ജുവേട്ടാ…. ഇതാണ് രമയാന്റി……
എന്നോട് വല്യ സ്നേഹമാണ്…. അത് കൊണ്ട് സ്വന്തം മകനെ കൊണ്ട് എന്നെ കെട്ടിക്കണമെന്ന് മനസ്സിലുണ്ടായിരുന്നത്രെ…..
അന്ന് അമ്മുവിന്റെ നിശ്ചയത്തിന് നമ്മൾ കണ്ടപ്പോൾ പറഞ്ഞതോർക്കുന്നില്ലേ….
അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞില്ലേ……അത് കൊണ്ടാണ്…..നന്ദ വലിയ കാര്യത്തിലത് പറയുമ്പോൾ അന്നത്തെ ആ സംഭവം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നിരുന്നു…..അവൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കട്ടെയെന്ന പോൽ സഞ്ജു അവളെ കേട്ട് നിന്നു….

എന്നാൽ അമ്മു ഊറി ഊറി ചിരി ക്കാൻ തുടങ്ങിയിരുന്നു……പക്ഷെ…. കേട്ടോ രമയാന്റി….. അഖിലേട്ടന്റെ പോലെ ഒന്നുമില്ലാത്ത ഒരാളെയല്ല ഞാൻ ആഗ്രഹിച്ചത്…. അഖിലേട്ടന്റെ ഒരു വർഷത്തെ ശമ്പളം എന്റെ ഭർത്താവ് വെറുതെ ഒരു പരസ്യത്തിൽ മുഖം കാണിച്ചാൽ കിട്ടും…..നന്ദ അതും പറഞ്ഞു മനോഹരമായോന്ന് പുഞ്ചിരിക്കുമ്പോൾ അത് വരെ തനിക്കവരിൽ നിന്ന് കിട്ടിയ എല്ലാത്തിനുമുള്ള മറുപടിയെന്ന പോലൊരു ചിരിയുണ്ടായിരുന്നു…..എങ്കി ഞാനിറങ്ങുകയാണ്…
ഒന്നും പറയാതെ രമയാന്റി മുഖം കൂർപ്പിച്ചു കൊണ്ടവിടെ നിന്നുമിറങ്ങുമ്പോൾ അവർക്ക് മുമ്പിൽ ചെറുതായതിന്റെ അമർഷം ആ മുഖത്ത് കാണുന്നുണ്ടായിരുന്നു….നന്ദ ഏറെ അഭിമാനത്തോടെ പുഞ്ചിരിച്ചു…..

തന്നെ ഒരു ചിരിയോടെ നോക്കി നിൽക്കുന്ന സഞ്ജുവിന് നേരെ അവൾ കണ്ണിറുക്കി കാണിച്ചു…….എല്ലാ ഭാരവും ഇറക്കി വെച്ച മനസ്സുമായി അവരവിടെ നിന്നിറങ്ങി……രമയാന്റി യോട് പറഞ്ഞത് അമ്മയ്ക്കും നല്ല വണ്ണം കൊണ്ടിട്ടുണ്ടെന്ന് അവൾക്ക് തോന്നി….ഇപ്പോൾ അവൻ എല്ലാം നേടിയെന്നുള്ളത് കൊണ്ട് താൻ ജയിച്ചെന്നുള്ള കണക്കാണ് എല്ലാവർക്കും…അവൻ പഴയത് പോലെ യായിരുന്നെങ്കിലും ഞാൻ തന്നെയായിരുന്നു ജയിക്കുക….അവന്റെ പ്രണയം അനുഭവിക്കാനുള്ള ഭാഗ്യത്തെക്കാൾ മറ്റെന്താണ് വലുതായുള്ളത്……അതൊന്നും ഈ പറയുന്നവർക്കറിയില്ലല്ലോ…അവളവന്റെ കൈകളിൽ ഒന്ന് കൂടെ മുറുകെ പ്പിടിച്ചു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വീട്ടിലെത്തി എല്ലാം പാക്ക് ചെയ്തവർ പോകാനൊരുങ്ങി…..അന്ന് മനോജേട്ടൻ കാറോടിക്കുമ്പോൾ അവൻ അവൾക്കടുത്തിരുന്നു……മുമ്പിത് പോലൊരു രാത്രി തന്നെയാണ് ഞാൻ നിന്നേ വിട്ടിട്ട് പോയത്…സഞ്ജു പെട്ടെന്നത് പറയുമ്പോൾ നന്ദ തല തിരിച്ചവനെ നോക്കി…..അന്ന് ചെയ്തതിലുള്ള കുറ്റ ബോധം മുഴുവൻ ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു……ഇനി നിന്റെ യീ കൈ സഞ്ജു വിടണമെങ്കിൽ എന്റെ ജീവൻ എന്നിൽ നിന്നുമകലണം…..അവൻ ഇടറുന്ന വാക്കുകളോടെ അത് പറഞ്ഞതും അവൾ പെട്ടെന്നവന്റെ വാ പൊത്തി……അരുതെന്ന തരത്തിൽ അവൾ പതിയെ തല ചലിപ്പിച്ചു……പിന്നെ പതിയെ അവനിലേക്ക് ചേർന്ന് കിടന്നു…….എയർ പോർട്ടിൽ അവരെത്തി ആൾ കൂട്ടത്തിലേക്ക് കടന്നപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു……

ക്യാമറ കണ്ണുകൾക്ക് മുന്നിലൂടെ അവനവളെ ചേർത്ത് പിടിച്ചു നടന്നു……കൂടെയാരെന്നുള്ള ചോദ്യത്തിന് അവനൊരു പുഞ്ചിരി മാത്രം നൽകി അവർ കടന്ന് പോയി…..ആദ്യമായിട്ടാണ് ഞാൻ പറക്കാൻ പോകുന്നത്..അവളത് പറയുമ്പോൾ വാക്കുകളിൽ ഒരു കൗതുകമുണ്ടായിരുന്നു…അത് സാരമില്ല….. ഇനി ശീലമായി ക്കോളും…..അവൻ തിരികെ അത് പറഞ്ഞവളുടെ ടെ നെറ്റിയിലൊന്ന് തല മുട്ടിച്ചു……ആദ്യമായി വിമാനത്തിൽ കയറിയ അവളുടെ മുഖത്തെ കൗതുകം അവനൊരു പുഞ്ചിരിയോടെ ഒപ്പിയെടുത് കൊണ്ടിരുന്നു…..നിനക്ക് മാത്രമല്ല…. നിന്റെ സ്വപ്നങ്ങൾക്ക് കൂടി ഞാൻ ചിറക് നൽകും…..അവൻ അവളുടെ കാതോരം അത് പറഞ്ഞവളെ കെട്ടിപ്പിടിച്ചു…..അവളും അവനിലേക്കോതുങ്ങിയെങ്ങനെ യിരുന്നു…..അതൊരു തുടക്കമായിരുന്നു….ഇത് വരെയുള്ള അവളുടെ ജീവിതത്തിൽ നിന്നും സ്വപ്ന ലോകത്തേക്ക് ചേക്കേറിയ പോലവൾക്ക് തോന്നി…..

അവന്റെ സിനിമയുടെ പൂജക്ക്‌ അവന്റെ കൈ പിടിച്ചവളും നിന്നു……ഒരോരോ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു….എങ്ങോട്ട് പോകുമ്പോഴും അവൻ കൂടെ കൂട്ടി…..ഒരു നിമിഷത്തേക്ക് പോലും അവളെ വിട്ടിട്ട് പോകാൻ അവനാകുമായിരുന്നില്ല….ഒരിക്കൽ വിട്ടിട്ട് പോയതിന്റെ കടം തീർക്കാൻ അവൻ ലോകം മുഴുവൻ അവളെയും കൊണ്ട് നടന്നു…….അവരുടേത് മാത്രമായൊരു ലോകംഅവരുണ്ടാക്കിയെടുത്തു…..എല്ലാവരും അസൂയ യോടെ നോക്കുന്ന ഒരാളായി താൻ മാറുന്നത് അവളറിഞ്ഞു….അവന്റെ പ്രണയത്തിന്റെ വീർപ്പു മുട്ടലിലും ഇതിനൊരു അറ്റമുണ്ടാവരുതേയെന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

സിന്ധു…..അമ്മേ….
നന്ദ മോള് പ്രസവിച്ചു വത്രേ…..
ആൺ കുഞ്ഞാണ്…….ദിവാകരൻ ഏറി വന്ന സന്തോഷത്തോടെ അത് പറയുമ്പോൾ എല്ലാവരുടെയും മുഖം ഒരു പോലെ തിളങ്ങിയിരുന്നു….എന്നാൽ കൂട്ടത്തിൽ പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നുമില്ലാതെ ദീപ്തിയങ്ങനെ നിന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ചെറു മയക്കത്തിലായിരുന്ന നന്ദയുടെ നെറ്റിയിൽ സഞ്ജു പതിയെ ചുണ്ടമർത്തി…..അവൾ ക്കരികെ കിടക്കുന്ന തന്റെ പ്രാണനെ അവൻ അത്രയേറെ സൂക്ഷമതയോടെ കൈകളിലേക്കെടുത്തതും ആ കാഴ്ച കാണാനെന്ന പോൽ നന്ദ മിഴികൾ തുറന്നു……ഏറെ സന്തോഷത്തോടെ അവളുടെ മിഴികൾ നിറഞ്ഞു തൂവി…..പ്രസവ ശുശ്രൂഷക്കോ മറ്റൊന്നിനും വേണ്ടി രണ്ട് പേരുടെ വീട്ടിൽ നിന്നും ആരെയും വിളിക്കേണ്ടെന്നത് രണ്ട് പേരും ചേർന്നെടുത്ത തീരുമാനമായിരുന്നു…..ഏൽപ്പിച്ച ജോലിക്കാർക്ക് പുറമെ അവനുണ്ടായിരുന്നു അവൾക്കെപ്പോഴും…..തങ്ങളെ ഒരുമിപ്പിച്ചത് ഒരിക്കലും അവരായിരുന്നില്ലല്ലോ……
ഇഷ്ടപ്പെട്ടതും പരസ്പരം അറിഞ്ഞതും മനസ്സിലാക്കിയതുമെല്ലാം തങ്ങളായിരുന്നില്ലേ….
അത് കൊണ്ട് തങ്ങളുടെ ഒരു കാര്യത്തിന് വേണ്ടി ആരെയും ബുദ്ധിമുട്ടിപ്പിക്കേണ്ടെന്നത് അവരുടെ തീരുമാനം തന്നെയായിരുന്നു….എന്നാൽ കുഞ്ഞിന്റെ നൂല് കെട്ടൽ ചടങ്ങിലേക്കായി എല്ലാവരെയും അവൻ ക്ഷണിച്ചിരുന്നു….അത്രയേറെ ഔദ്യോഗികമായി ഇരു വീട്ടുകാരെയും വിളിച്ചു…..

 

പുതുതായി പണി കഴിപ്പിച്ച ആഡംബര ബംഗ്ലാവിൽ വെച്ചു നടന്ന ആ ചടങ്ങിലേക്ക് സിനിമയിലെയും രാഷ്‌ട്രീയത്തിലെയും  പ്രമുഖരെല്ലാംഎത്തിച്ചേർന്നിട്ടുണ്ടായിരുന്നു……വില കൂടിയ സമ്മാനങ്ങൾ അവിടമാകെ നിറഞ്ഞു………ദിവാകരനും സിന്ധുവും ദീപ്തിയും   ശേഖരനും ഭാനുമതിയും ഗോപികയും ഭർത്താവും എല്ലാം ആൾ കൂട്ടത്തിൽ മാത്രം ഒതുങ്ങി നിന്നു…….തങ്ങൾക്ക് അതിനുള്ള അർഹതയെ ഉള്ളുവെന്ന് അവർക്ക് നല്ല ബോധ്യ മുള്ളത് കൊണ്ട് തന്നെയായിരുന്നത്…..സംഗീത യും അജീഷും മാത്രം അവിടുത്തുകാരായി പെരുമാറി….

ആദി മോൾ കുഞ്ഞിനെ ചുറ്റി പറ്റി മാത്രം നിന്നു…..ചെറിയച്ഛനും ചെറിയമ്മയും അമ്മുവും നിധിനും കുഞ്ഞുമുണ്ടായിരുന്നു…..അവരുടെ ബന്ധത്തെ അത്ര മേൽ മുറിച് മാറ്റാൻ കാരണക്കാരനായ തന്നോട് ദിവാകരന് സ്വയം പുച്ഛം തോന്നി ഒഴിഞ്ഞു നിന്നപ്പോൾ സഞ്ജുവായിരുന്നു അയാളെ എല്ലാവർക്കും പരിചയപ്പെടുത്തി യത്….അവനെ മകനായി പരിഗണിച്ചില്ലെന്ന കുറ്റബോധം ശേഖരനിലും നിറയുമ്പോൾ സഞ്ജു മുത്തശ്ശൻറെ സ്ഥാനത്തേക്ക് അയാളെ കൈ പിടിച്ചു നിർത്തി…..എന്തിനോ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……ഞങ്ങളുടെ കുഞ്ഞിന് എല്ലാവരും വേണം….എന്നെ പോലെയാവരുത്…..ഇടറുന്ന വാക്കുകളോടെ സഞ്ജുവത് പറയുമ്പോൾ ശേഖരന് അവന്റെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല…….ഞാൻ…. ഞാൻ കാരണമാണ് നിങ്ങളകന്നത്……ഞങ്ങളൊരുമിച്ചതിനും കാരണം നിങ്ങളാണ്……ദിവാകരൻ വിറക്കുന്ന വാക്കുകളാൽ പറഞ്ഞതും സഞ്ജു ഒരു ചിരിയോടെ അത് പറഞ്ഞയാളെ ചേർത്ത് നിർത്തി…..ദീപ്തി അവിടുത്തെ ഒരോ അലങ്കാര പണികളിലും കണ്ണ് പതിപ്പിച്ചു നിൽക്കുമ്പോൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സഞ്ജുവിനെയും നന്ദയെയും മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു…..

നഷ്ടപെട്ട് പോയ സൗഭാഗ്യങ്ങളോർത് അവളുരുകുകയായിരുന്നു…..സഞ്ജു കുഞ്ഞിന്റെ കാതിൽ പതിയെ പേര് വിളിച്ചു….അവൻ വിളി കേട്ടെന്ന വണ്ണം ഒന്ന് പുഞ്ചിരിച്ചു….ആ ചിരി കണ്ട് നിന്ന ഇരുവരിലേക്കും പടർന്നിരുന്നു…..അവൾ അവന്റെ കൈകളിൽ മുറുകെ പ്പിടിച്ചതും കുഞ്ഞിനെ ഒരു കയ്യിൽ പിടിച്ചു മറു കൈ കൊണ്ടവളെ അവൻ നെഞ്ചോട് ചേർത്ത് പിടിച്ചു…..തനിക്ക് വെച്ചു നീട്ടിയ പ്രണയത്തിനു പകരമെന്ന പോൽ…….അവൾ മിഴികൾ കൊണ്ട് അവനെയൊന്ന് നോക്കുമ്പോൾ അവനെന്തൊക്കെയോ തന്നോട് പറയുന്നത് പോലെ …….അത് അവൾക്ക് മാത്രമെ കേൾക്കാൻ കഴിഞ്ഞിരുന്നുള്ളൂ……..ഒരിക്കലും മടുക്കാത്ത അവന്റെ കൂടെയുള്ള യാത്രയിൽ താനേറെ സംതൃപ്തയാണെന്ന് അവളും അവനു മിഴികൾ കൊണ്ട് മറുപടി നൽകി……..

ശുഭം….

Leave a Reply