18/04/2026

നീ മാത്രം : ഭാഗം 13

രചന – വൈദേഹി ദേഹി

May I come in sir?… Yes…please come… ഗുഡ് മോർണിംഗ് സർ…ഞാൻ ശിവ… ശിവ മഹേശ്വർ… മഹേശ്വർ അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടർ മഹേശ്വർ ദാസിന്റെ മകൻ… ഓഹ് യെസ് യെസ്…വെരി ഗുഡ് മോർണിംഗ്…തന്റെ അച്ഛൻ പറഞ്ഞിരുന്നു താൻ വരുമെന്ന്… ഇരിക്കു… താങ്ക് യൂ സർ… ഓക്കേ ശിവ…എന്താ ഇപ്പൊ പഠിപ്പിക്കാൻ ഒരു ആഗ്രഹം തോന്നാൻ കാരണം…ഞാൻ ചോദിച്ചത് തന്നെ പോലെ ഒരു വല്യ ബിസിനസ്‌ സാമ്രാജ്യത്തിന്റെ അവകാശി…നാളെ അച്ഛന്റെ സ്ഥാനത്തു വരേണ്ട ആൾ… അതിലേക്ക് തിരിയാതെ ഇങ്ങനെ ഒരു കോളേജിൽ പഠിപ്പിക്കാൻ കേറാൻ തീരുമാനിച്ചെന്ന് പറയുന്നത് കുറച്ചു അതിശയം ഉണ്ടാക്കുന്ന കാര്യമാണ്… ശിവ ഒന്നു ചിരിച്ചു… സർ… ഒന്നാമത് ബിസിനസ്‌ തല്ക്കാലം എന്റെ മൈൻഡിൽ ഇല്ല… ചെറുപ്പം മുതലേ ബിസിനസിന്റെ പിറകെ പരക്കം പായുന്ന ഡാഡിയെ കണ്ടിട്ടാവാം… ആ ഒരു മേഖലയിൽ നിന്ന് കുറച്ചു ഡിഫറെൻറ് ആയ മറ്റേതെങ്കിലും വഴി നോക്കണം എന്ന് തോന്നിയപോഴാണ് ഇങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ വന്നത്…

പിന്നെ വീട്ടിൽ ഡാഡിക്കും മമ്മിക്കും വല്യ എതിർപ്പുണ്ടാരുന്നില്ല… ഡാഡി തന്നെ ആണ് സാറിന്റെ കാര്യം പറഞ്ഞത്… പിന്നെ എന്റെ സിസ്റ്ററും ഇവിടെ തന്നെ ആണ് പഠിക്കുന്നത്… അപ്പൊ പിന്നെ എനിക്ക് കുറച്ചൂടെ ഇന്റെറസ്റ്റ്‌ ആയി… ഓഹ് ഓക്കേ ഓക്കേ…തന്റെ സിസ്റ്റർ… സെക്കന്റ്‌ ഇയർ ബികോം ഇൽ അല്ലെ പഠിക്കുന്നെ… അതേ സർ… ശില്പ… ശില്പ മഹേശ്വർ… യെസ്… I know… കഴിഞ്ഞ സെമെസ്റ്ററിൽ യൂണിവേഴ്സിറ്റി ടോപ്പർ ആരുന്നല്ലോ… ഷീ ഈസ്‌ വെരി ബ്രില്യന്റ്… ശിവ ചിരിച്ചു… അപ്പൊ ശിവ… തന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം ഓഫീസിൽ കൊടുത്തേക്കു… ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്…താൻ MBA ആയത് കൊണ്ട് കോമേഴ്‌സ് ഡിപ്പാർട്മെന്റിൽ തന്നെ ആണ് കേട്ടോ… അവിടെ ഒരു ലീവ് വേക്കൻസി ഉണ്ട്… എങ്കിൽ ചെന്നു ജോയിൻ ചെയ്തോളു… ഗുഡ് ലക്ക്… താങ്ക്യൂ സർ… പ്രിൻസിപ്പലിന് കൈയും കൊടുത്ത് ശിവ റൂമിന്നു ഇറങ്ങി… കോമേഴ്‌സ് ഡിപ്പാർട്മെന്റ്… ശിവ മനസ്സിൽ പറഞ്ഞു… ആഗ്രഹിച്ചത് നേടിയെടുത്ത ഒരു ജേതാവിന്റെ ചിരിയോടെ മീശ പിരിച്ചോണ്ട് ഓഫീസിലേക്ക് കയറി…

രാവിലെ സൈൻ ചെയ്തു സ്റ്റാഫ്‌ റൂമിൽ ഇരിക്കുവാരുന്നു നവി… രാവിലെ ഫസ്റ്റ് അവർ ദേവിയുടേം നന്ദുന്റേം ക്ലാസ്സിൽ ആണ്…ഇന്നെന്തോ അവനു പഠിപ്പിക്കാൻ ഒരു ഉഷാറുണ്ടായില്ല… അവൻ കണ്ണുകൾ അടച്ചു ചെയറിലേക്ക് ചാരി ഇരുന്നു…തന്റെ നേർക്കു വരുന്ന ദേവിയുടെ കൂർത്ത നോട്ടവും ഇറക്കി വിടുമ്പോഴും എന്തെങ്കിലും പണി കൊടുക്കുമ്പോഴും ഒക്കെ ഉള്ള അവളുടെ പരിഭവിച്ച മിഴികളും എല്ലാം മിസ്സ്‌ ചെയ്യുന്ന പോലെ അവനു തോന്നി… എന്തോ ഒരു ഓർമയിൽ അവൻ ഒന്ന് പുഞ്ചിരിച്ചു… സർ… വിളി കേട്ട് കണ്ണുതുറന്നു നോക്കിയ നവി കണ്ടത് രജിസ്റ്ററുമായി നിൽക്കുന്ന ശില്പയെ ആണ്… എന്താ ശില്പ… സർ ക്ലാസ്സിൽ വരുന്നില്ലേ… ഈ അവർ സർ ആണ്… ആഹ് യെസ് ഞാൻ വന്നോളാം താൻ പൊക്കൊളു… എന്ത് പറ്റി സർ… വയ്യേ… ഏയ്…നതിങ്…താൻ പൊക്കോ… ഞാൻ അങ്ങ് വന്നോളാം… ആ അറ്റന്റൻസ് ഒന്ന് എടുത്തേക്ക്… ഓക്കേ സർ… മ്മ്മ്… നവിയെ ഒന്ന് കൂടെ നോക്കിട്ട് ശില്പ രജിസ്റ്ററുമായി ക്ലാസ്സിലേക്ക് നടന്നു…

ശില്പ പോകുന്നതും നോക്കി ഇരുന്ന നവി ഫോൺ എടുത്ത് ദേവിയുടെ വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചർ നോക്കി… നന്ദുനെ കെട്ടിപിടിച്ചിരുന്ന് ചിരിക്കുന്ന ദേവിയെ കണ്ടപ്പോ മനസ്സിൽ ആകെ ഒരു തണുപ്പ് അവനു അനുഭവപ്പെട്ടു…ഇനിയും ക്ലാസ്സിൽ കേറാണ്ട് ഇരിക്കുന്നത് ശെരിയല്ലന്നുള്ളതുകൊണ്ട് നവി ഫോൺ ഓഫ് ചെയ്തു ബുക്കും എടുത്ത് ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങി… സ്റ്റാഫ്‌ റൂമിന്നു ഇറങ്ങാൻ പോകുമ്പോഴാണ് അങ്ങോട്ട് കേറി വന്ന ശിവയെ നവി കാണുന്നത്…പെട്ടന്ന് കണ്ടപ്പോ മനസിലായില്ലെങ്കിലും തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന ശിവയെ കണ്ടപ്പോ നവിക്ക് അവനെ ഓർമ വന്നു… ഡാ ശിവ… അപ്പൊ നിനക്ക് എന്നെ ഓർമ ഉണ്ടല്ലേ… പിന്നെ ഇല്ലാതെ…പെട്ടന്ന് അങ്ങോട്ട് കത്തിയില്ല… നീ ഒത്തിരി മാറിപ്പോയി… ആ പഴയ മുഖമൊന്നുമല്ല ഇപ്പോ… അല്ല നീയെന്താ ഇവിടെ… ഞാൻ ഇവിടെ ജോയിൻ ചെയ്തെടാ… ഇവിടുത്തെ ലീവ് വേക്കൻസിയിൽ… റാണി മിസ്സിന് പകരം… നീയാണോ പകരം വന്നത്… പുതിയ ആൾ വരുമെന്ന് പറഞ്ഞാരുന്നു… അപ്പൊ ഓൾ ദി ബെസ്റ്റ്… നമുക്ക് പിന്നെ സംസാരിക്കാം… എനിക്കിപ്പോ ക്ലാസ്സ്‌ ഉണ്ട്… ഓക്കേ ഡാ… പിന്നെ കാണാം… എന്നും പറഞ്ഞു ശിവയെ നോക്കി ചിരിച്ചോണ്ട് നവി സ്റ്റാഫ്റൂമിനു പുറത്തേക്കിറങ്ങി…

താൻ വിചാരിച്ച പോലെ തന്നെ എല്ലാം നടക്കുന്നതിന്റെ സന്തോഷത്തിൽ ശിവ നവി പോകുന്നത് നോക്കി നിന്നു… സ്റ്റാഫ്‌ റൂമിന്ന് ഇറങ്ങിയ നവിയുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു… അവിടെ നിന്നു കൊണ്ട് വല്ലാത്തൊരു ഭാവത്തോടെ അവൻ സ്റ്റാഫ്റൂമിന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി… പിന്നെ എന്തോ ആലോചിച്ച ശേഷം ഫോൺ എടുത്ത് ആർക്കോ മെസ്സേജ് അയച്ചിട്ട് അവൻ ക്ലാസ്സിലേക്ക് കയറി… അറ്റന്റൻസ് എടുത്തപ്പോഴാണ് ഇന്ന് ദേവിയും നന്ദും ലീവ് ആണെന്ന് ശിൽപക്ക് മനസ്സിലായത്… അതും രാവിലത്തെ നവിയുടെ ഉഷാറില്ലായ്മയും കൂടെ കൂട്ടി വായിച്ച ശിൽപയുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളപൊട്ടി… ഇനി സാറിന്റെ മനസ്സിൽ ദേവിയോട് എന്തെങ്കിലും ഫീലിംഗ്സ് ഉണ്ടോ…ഇല്ല… സമ്മതിക്കില്ല ഈ ശില്പ…ആഗ്രഹിച്ച എന്തും നേടിയെടുത്തേ ഈ ശിൽപക്ക് ശീലമുള്ളു… നവനീത് സാറിനെ നേടിയെടുക്കാൻ തടസ്സമായിട്ട് ദേവി വന്നാൽ കൊന്നു കളയും ഞാൻ അവളെ… ശിൽപയുടെ മനസ്സിൽ പക ആളി…

അപ്പോഴാണ് നവി ക്ലാസ്സിലേക്ക് കയറി വന്നത്… എല്ലാരും എഴുന്നേറ്റു… ഗുഡ് മോർണിംഗ് ഓൾ… ഞാൻ ഇന്നലെ എടുത്ത ടോപ്പിക്ക് എല്ലാർക്കും മനസ്സിലായിരുന്നെന്ന് കരുതുന്നു… എനി ഡൌട്ട്സ്? ഇല്ല സർ… ഓക്കേ… അപ്പൊ… പെട്ടന്ന് നവിയുടെ ഫോൺ റിങ് ചെയ്തു… പ്രതീക്ഷിച്ച കാൾ എന്ന പോലെ ആരുന്നു നവിയുടെ മുഖത്തെ അപ്പോഴത്തെ ഭാവം… എന്നാൽ നിങ്ങൾ ഒരു കാര്യം ചെയ്യു… ഇന്നലെ ഞാൻ പഠിപ്പിച്ച ടോപിക്കിന്റെ പിറകിൽ ഉള്ള ഒരു പ്രാക്ടിക്കൽ പ്രോബ്ലം ചെയ്തു വെക്ക്… എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ഞാൻ വരുമ്പോ ചോദിച്ചാൽ മതി… എന്നും പറഞ്ഞു നവി കാൾ അറ്റൻഡ് ചെയ്‌തുകൊണ്ട് പുറത്തേക്കിറങ്ങി… ആരാരിക്കും സാറിനെ ഈ ടൈമിൽ വിളിക്കുന്നത്… സാറിന്റെ മുഖം കണ്ടിട്ട് വളരെ വേണ്ടപ്പെട്ട ആരോ വിളിച്ചത് പോലുണ്ടാരുന്നല്ലോ… ആരാകും അത്… നവിയുടെ മുഖഭാവം ശ്രെദ്ധിച്ചിരുന്ന ശില്പ അത് ആലോചിച്ചുകൊണ്ട് പ്രോബ്ലം ചെയ്യാൻ തുടങ്ങി…

ഉച്ചക്ക് ചോറുണ്ണാൻ ഇരുന്നപ്പോഴും നന്ദും വിനുവും പരസ്പരം നോക്കി പേടിപ്പിക്കുന്നുണ്ടാരുന്നു… രണ്ടിന്റേം ഇടയിൽ ഇരുന്ന ദേവി അവരെ രണ്ടിനേം മാറി മാറി നോക്കികൊണ്ടിരുന്നു… വേറൊന്നുമല്ല രണ്ടിന്റേം സ്വഭാവം വെച്ചു എപ്പോഴാണോ ചോറും കറിയുമൊക്കെ പറന്നു വന്നു തലയിൽ ലാൻഡ് ചെയ്യുന്നെന്ന് പറയാൻ പറ്റില്ല… തല മുഖ്യം ബിഗിലെ… അല്ല ചെറിയമ്മേ… ഇവൾക്കു ഇവൾടെ വീട്ടീന്ന് ഒന്നും കഴിക്കാൻ കൊടുക്കാത്തോണ്ടാണോ ഇവൾ ഇങ് വന്നു കഴിക്കുന്നേ… കഴിച്ചോണ്ടിരുന്ന ഗായത്രി ഇത് കേട്ടു അവനെ നോക്കി ചിരിച്ചു… കൃഷ്ണന്മാമേ…ഈ തവളകണ്ണൻ പറയുന്ന കേട്ടോ… തവളക്കണ്ണൻ നിന്റെ മറ്റവൻ… ഡാ ഡാ… അടങ്ങി ഇരുന്ന് കഴിക്കുന്നുണ്ടോ രണ്ടു പേരും… ഇവൾ പറയുന്ന കേട്ടോ ചെറിയച്ചാ… ഉവ്വുവ്വേ രണ്ട് പേരും പറയുന്ന കേട്ടു ഞാൻ… അതാ പറഞ്ഞെ രണ്ടെണ്ണോം അടങ്ങി ഇരുന്ന് കഴിച്ചോളാൻ… നന്ദു വിനുനെ നോക്കി ഒന്ന് പുച്ഛിച്ചു… അവൻ തിരിച്ചും… ദേവി പിന്നെ അതിൽ പെടാനേ പോയില്ല… വേറൊന്നും കൊണ്ടല്ല കൊച്ചിന് സ്വല്പം പേടി ഉണ്ടേ… കഴിച്ചു കഴിഞ്ഞു അവർ മൂന്നു പേരുടെ ലക്ഷ്മിയമ്മയുടെ മുറിയിലേക്ക് ചെന്നു…

വേറൊന്നുമല്ല ലക്ഷ്മിയമ്മയുടെ സ്പെഷ്യൽ ചക്കവരട്ടിയത് കഴിക്കാൻ… നമ്മുടെ ദേവികൊച്ചിനേം സംഘത്തിനേം നല്ല വിശ്വാസമായോണ്ട് പുള്ളിക്കാരി അത് അലമാരിയിൽ വെച്ചു പൂട്ടിയിരിക്കുവാന്നു… ഇല്ലേൽ ഒറ്റ ഇരുപ്പിന് എല്ലാം കൂടെ അത് തീർക്കും… അവർ ചെല്ലുമ്പോ ലക്ഷ്മിയമ്മ ആരോടോ കാര്യമായി ഫോണിൽ ചാറ്റ് ചെയ്യുവാരുന്നു… പുള്ളിക്കാരി ഭയങ്കര അപ്ഡേറ്റഡ് ആന്നെ…അത് കണ്ട അവർ മൂന്നുപേരും മുഖത്തൊടുമുഖം നോക്കി… ദൈവമേ ഇനി വയസ്സകാലത്തു അച്ഛമ്മക്കു വല്ല അവിഹിതവും? വിനു പറയുന്നത് കേട്ട ദേവി അവന്റെ കയ്യിൽ ഒരു കൊട്ട് കൊടുത്തു… അനാവശ്യം പറയാതെടാ… പിന്നല്ലാണ്ട് ഈ അച്ഛമ്മ ഇതെന്തുവാ ഏത് നേരോം ഈ ഫോണിൽ കുത്തി ഇരിക്കുന്നെ… അത് നിനക്കറിയില്ലേ അച്ഛമ്മ ഫുൾ ടൈം ഇൻസ്റ്റയിൽ ആടാ… നന്ദു പറഞ്ഞു… ആഹ് അങ്ങനെ പണ… അല്ലേലും എങ്ങനെ വഴിതെറ്റി പോകാണ്ടിരിക്കും… നീ ഫുൾ ടൈം ഇവിടെ കേറിയിറങ്ങി നടക്കുവല്ലേ… സഹവാസം ശെരിയല്ല… ഇവനെ ഇന്ന് ഞാൻ… ഇയ്യോ ഒന്ന് മിണ്ടാണ്ട് ഇരിക്കുവോ രണ്ടും… നമ്മളെന്തിനാ ഇങ്ങോട്ട് വന്നേ… എന്ത് പറഞ്ഞ രണ്ടിനേം ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നേ… ദേവി തലയ്ക്കു കൈ കൊടുത്തു…

തമ്മിൽ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം രണ്ടും സൈലന്റ് ആയി… എന്ന ബാ… അതും പറഞ്ഞു മൂന്നുപേരുടെ മുറിയിലേക്ക് കയറി… അച്ഛമ്മേ… വിനു വിളിച്ചു… മ്മ്മ്? എന്താ… ഫോണിന്ന് കണ്ണെടുക്കാതെ ലക്ഷ്മിയമ്മ വിളി കേട്ടു… അനക്കമൊന്നും കേൾക്കാണ്ട് അവർ തലയുയർത്തി നോക്കിയപ്പോ കണ്ടു കൈയും നീട്ടിപിടിച്ചു നിൽക്കുന്ന മൂന്നെണ്ണത്തിനെ…കാര്യം മനസ്സിലായെങ്കിലും അറിയാത്ത പോലെ അവർ എന്താന്ന് ചോദിച്ചു… ചക്കവരട്ടിയത്… ഹ്മ്മ്… അവിടെ നിന്ന മതി… ഞാൻ തരാം… അതും പറഞ്ഞു അവർ താക്കോലെടുത്തു കൊണ്ട് അലമാര തുറക്കാൻ പോയി…ആ സമയം വിനു പതുക്കെ അവിടെ നിന്നൊന്ന് എത്തികുത്തി ലക്ഷ്മിയമ്മയുടെ ഫോണിലേക്ക് നോക്കി… ഒന്നും വ്യക്തമായി കാണാൻ പറ്റുന്നുണ്ടാരുന്നില്ലെങ്കിലും വാട്സ്ആപ്പ് ആണ് ഓപ്പൺ ചെയ്തുവച്ചിരുന്നതെന്ന് അവനു മനസ്സിലായി… ഈ അച്ഛമ്മ ഇത് ആരോടാ ഈ ചാറ്റ് ചെയ്യുന്നേ… ടാ… അവൻ പെട്ടന്ന് ഞെട്ടി അച്ഛമ്മേ നോക്കി…

നീയെന്ത് ആലോചിച്ചോണ്ട് നിക്കുവാ… ആ കൈ നീട്ട്… അവൻ കൈ നീട്ടി കൊടുത്തു… അവർ അവന്റെ കയ്യിലോട്ട് ഒരു സ്പൂൺ വെച്ചു കൊടുത്തോണ്ട് പോയി… കിട്ടിയതും വായിലിട്ടോണ്ട് മൂന്നുപേരുടെ മുറിക്കു പുറത്തോട്ട് പോയി… അവർ മൂന്നു പേരുടെ നേരെ പോയത് കുളക്കടവിലേക്കാണ്… ഡീ… മ്മ്? എന്താടാ… നിങ്ങൾ കണ്ടാരുന്നോ അച്ഛമ്മയുടെ ഫോൺ… ഇല്ല… ഞങ്ങൾ ശ്രദ്ധിച്ചില്ല…എന്തുവാരുന്നു… ഇവൾ പറഞ്ഞപോലെ അച്ഛമ്മ ഇൻസ്റ്റയിൽ ഒന്നും അല്ലാരുന്നു… വാട്സാപ്പിൽ ആരുന്നു… ആർക്കോ തകർത്തു വെച്ചു മെസ്സേജ് അയ്ക്കുവാരുന്നു… അവിടുന്നും ചറപറാന്നു റിപ്ലൈ വരുവാരുന്നു…എന്തോ ഉണ്ട് എടികളെ… സമ്തിങ് ഫിഷി… അവൻ പറയുന്നത് കേട്ട നന്ദും ദേവിയും പരസ്പരം നോക്കി… ഇനി ഇവൻ പറഞ്ഞപോലെ അച്ഛമ്മക്ക് വല്ല അവിഹിതവും… …………….. തുടരും………….