രചന – കൃഷ് ണ
എടി കാന്താരി… (ദിച്ചു )
എന്താ കലിപ്പാ… കുറച്ച് കലിപ്പിൽ തന്നെ ആതി വിളിച്ചു…
ചൂടിലാണല്ലോ പെണ്ണേ…
ആതിയുടെ മുഖം കണ്ട് ദിച്ചു ചിരി ഒളിപ്പിച്ച് കൊണ്ട് ചോദിച്ചു…
ആണെങ്കിൽ… മാറ്റി തരുവോ…? മമ്… (ആതി )
പിന്നെന്താ… നിന്റെ കലിപ്പൻ ഇപ്പോ മാറ്റി തരാം…
പറഞ്ഞു തീർന്നതിനൊപ്പം ദിച്ചു ആതിടെ കൈയ്യിൽ പിടിച്ച് അവനിലേക്ക് അടുപ്പിച്ചുതും ഒരുമിച്ചായിരുന്നു…
അപ്രതീക്ഷിതമായതിനാൽ ആതി ഞെട്ടി ദിച്ചുനെ നോക്കിയതും അവളെ തന്നെ നോക്കി നിക്കുവാണ് അവൻ… ഒപ്പം ചുണ്ടിൽ ഒരു ചിരിയും…
ദേ കലിപ്പാ എന്നെ വിട്ടെ… കണ്ണികൾ ചുറ്റിനും ഓടിച്ചു കൊണ്ട് ആതി പറഞ്ഞു…
ഓഡിറ്റോറിയത്തിന് സൈഡിലെ ഒഴിഞ്ഞ ഒരു കോണിലാണ് രണ്ടാളും…
ആതി ചെറിയ കലിപ്പിലാണ്… കാര്യം ഇന്നലെ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത്…
എന്നാൽ ദിച്ചു അതൊന്നും കാര്യമാക്കിയതേയില്ല… അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു…
ഞാൻ എന്തിനാ വിടുന്നെ… നീ എന്റെയല്ലേ എന്റെ കാന്താരി…
ചുണ്ടിന്റെ കോണിൽ ചിരിയോളിപ്പിച്ചു കൊണ്ട് ദിച്ചു പറഞ്ഞു…
ദിച്ചുവിന്റെ വാക്കുകൾ കേട്ട് ആതിയുടെ ചുണ്ടിൽ പുഞ്ചിരി മിന്നി മാഞ്ഞു… എങ്കിലും ഗൗരവത്തിൽ തന്നെ… അവൾ അവനെ നോക്കി…
എന്താടി കാന്താരി നിന്റെ പ്രശ്നം…? (ദിച്ചു )
എന്താണെന്നോ…? ഇന്നലെ ഞാൻ വിളിച്ചിട്ടെന്താടോ കലിപ്പാ കാൾ എടുക്കാതിരുന്നേ… ഹേമ്…
ഓ…. അതായിരുന്നോ… അത് ഞാൻ ബിസിയായിരുന്നു… (ദിച്ചു )
ബിസി… അതെന്താ കലിപ്പാ നിങ്ങൾക്ക് മാത്രമൊരു ബിസി… ജിത്തുവേട്ടന് ബിസിയൊന്നുമില്ലല്ലോ… (ആതി )
ജിത്തുനെ എന്തിനാ വിളിച്ചേ…?
ആതി പറഞ്ഞത് കേട്ട് ദിച്ചു പിരികം ചുളിച്ചു കൊണ്ട് ചോദിച്ചു…
ഞാൻ വിളിച്ചോന്നുമില്ല… ഞാൻ ഉദ്ദേശിച്ചത് മാധു എപ്പോ വിളിച്ചാലും ജിത്തു കാൾ എടുത്ത് അവളോട് സംസാരിക്കാറുണ്ട്…
എനിക്കും ഉണ്ട് ഒരു കാട്ടാളൻ കലിപ്പൻ… ഹും…
വിളിച്ചാൽ എടുക്കത്തില്ല ചോദിച്ചാൽ ബിസി… ഇനി ഞാൻ വിളിക്കില്ല…
ആതി പറഞ്ഞങ് പോകുവാണ്… ദിച്ചു എന്ത് ചെയ്തു… അവളെ ചിരിയോടെ കേട്ട് അവൾടെ തുടുത്ത കവിൾ ചുണ്ടുകൾ ചേർത്തു…
ദിച്ചുന്റെ പ്രേവർത്തിയിൽ ആതിയുടെ വായ് സ്വിച് ഇട്ടപോലെ അടഞ്ഞു…
ദിച്ചു ആതിയെ നോക്കി കണ്ണിറുക്കി ചിരിയാലേ നോക്കി…
ഒന്ന് ക്ഷേമിക്കെന്റെ കാന്താരി… ഒന്നില്ലേലും ഈ ചട്ടമ്പിയുടെ ഒരേ ഒരു കാട്ടാളൻ കലിപ്പാണല്ലേയോ…
ദിച്ചു പറഞ്ഞത് കേട്ട് ആതി ചിരിച്ചു പോയി…
പോടോ… കലിപ്പാ…
അവന്റെ വയറ്റിനിട്ട് ഒരു കുത്തു കൊടുത്തു കൊണ്ടവൾ പറഞ്ഞു…
………………….
* എനിക്ക് ഇഷ്ട്ടമാ ഏട്ടനെ… ഒത്തിരി…*
മാളൂന്റെ വാക്കുകൾ നിച്ചുവിന്റെ കാതുകളിൽ അലയടിക്കും പോലെ കേട്ടു കൊണ്ടിരുന്നു…
ഒഴിഞ്ഞ ക്ലാസ്സ് മുറിയിലെ ഒരറ്റത്തെ ബെഞ്ചിൽ ഇരിക്കുവാണ് നിച്ചു… ഇപ്പോ മനസ്സിൽ തെളിയുന്ന മുഖം അവളുടെയാണ്…
മാളുവിന്റെ… തന്നോട് കുറുമ്പും തമാശയുമൊക്കെ കാട്ടി പിറകെ നടന്നിരുന്ന കുസൃതിക്കാരി…
ഇഷ്ട്ടമായിരുന്നു… പക്ഷേ മറ്റൊരർത്ഥത്തിൽ കണ്ടിട്ടില്ല… തന്നോട് പ്രേണയമാണെന്ന് പറഞ്ഞപ്പോഴും എതിർക്കേയാണ് ചെയ്തത്…
എന്റെ മനസ്സിൽ മറ്റൊരു പെണ്ണുണ്ടെന്നു തുറന്നു പറഞ്ഞന്ന് തന്റെ മുഖത്തേക്ക് പോലും നോക്കാതെ കണ്ണ് നിറച്ച് കൊണ്ട് മുറിവിട്ടിറങ്ങി ഓടി പോയവളെ ഒരു വേദനയോടെ ഓർത്തു…
പ്രേണയത്തിന്റെ വേദന മനസിലായപ്പോഴാ അന്നവൾ എത്രമാത്രം വേദനിച്ചുന്നു എനിക്ക് മനസിലായത്… പാവം… എന്റെ വാക്കുകൾ അവളെ ഒത്തിരി വേദനിപ്പിച്ചു… അവൾടെ മനസ്സറിയാനോ അവൾടെ പ്രണയം തിരിച്ചറിയാനോ തനിക്ക് പറ്റിയില്ലല്ലോ…
നിച്ചു ഓർത്തു… മനസ് നീറി പുകഞ്ഞു…
…………….
നിയാൽ മാളൂന്റെ ചിന്തകളിൽ ഇരിക്കെയാണ് അങ്ങോട്ടേക്ക് ടീന കേറി വന്നത്…
എന്താ നിയാൽ ഒറ്റയ്ക്കിരിക്കുന്നെ…
കൂടയുള്ളവർ നിന്നെ വിഡിയാക്കിയിട്ട് അവരോട് പ്രേതികാരം ചെയ്യാതെ ഒറ്റയ്ക്ക് വന്നിരിക്കുവാണോ… നീ ഇഷ്ട്ടപെട്ട പെണ്ണിനെ കൂട്ട് കാരൻ തട്ടിയെടിത്തിട്ട് ഒന്നും ചെയ്യാതെ നിക്കെയാ… ആ ദിക്ഷിക്ക് നിന്നെ ചതിക്കുവല്ലായിരുന്നോ… ശേരിക്കും കൂട്ടത്തിൽ തന്നെ കൂട്ടാൻ പറ്റില്ല അവ…
ടീനയുടെ സംസാരം അതിരു കടന്നതും നിയാൽ ഇരുന്നിടത് നിന്ന് ചാടിയേണീറ്റ്
അവൾ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ കരണം പുകച്ചൊരു അടിയങ്ങു കൊടുത്തു…
അടിയുടെ ശക്തിയിൽ ടീന പിന്നീലേക്ക് വെച്ചു പോയി… കവിൾ പുകയും പോലെ തോന്നി… അവൾ ഒരു പകപ്പോടെ കവിളിൽ കൈ വെച്ച് നിയാലിനെ നോക്കിയതും കട്ട കലിപ്പിൽ അവളെ നോക്കി നിക്കുവാണ് അവൻ…
നിയാൽ… നീ എന്തിനാ എന്നെ തല്ലിയത്…?
ടീന ദേഷ്യത്തോടെ നിയാലിനോട് ചോദിച്ചു…
ഇനി നീ എന്റെ ദിച്ചുവിനെ കുറിച്ച് അനാവശ്വം പറഞ്ഞാൽ നിന്റെ മറ്റേ കവിള് കൂടി അടിച്ച് പരത്തും ഞാൻ…
നിയാൽ ദേഷ്യത്താൽ വിറച്ചു… അവന്റെ നിപ്പ് കണ്ട് ടീന ശെരിക്കും പേടിച്ചു…
നീ എന്താ പറഞ്ഞേ അവനെ കൂട്ടത്തിൽ കൂട്ടാൻ കൊള്ളില്ലന്നോ… സത്യത്തിൽ കൂട്ടാൻ കൊള്ളില്ലാത്തത് നിന്നെയാ… നിന്റെ വാക്കുകളെ… നിന്റെ മനസ് മുഴുവൻ വിഷമാണ്…
തെറ്റ് ചെയ്തത് ഞാനാ… മനസ് കൈവിട്ട് പോയ നിമിഷം നിന്റെ വാക്കുകൾ കേട്ട് ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി… എന്റെ കൂട്ട് കാരുടെ മനസിന്റെ വലിപ്പം മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല…
നീ പറഞ്ഞല്ലോ പ്രേതികാരം ചെയ്യണമെന്ന്… എന്തിന്റെ പേരിലാടി ഞാൻ അവരോട് പ്രതികാരം ചെയ്യേണ്ടത്… സ്വന്തം പ്രേണയത്തെ വേണ്ടന്ന് വെച്ച് എനിക്ക് വേണ്ടി മാറിത്തരാൻ ഒരുങ്ങിയ എന്റെ ദിച്ചുനോടോ
അതോ എന്നെ ജീവനു തുല്യം വിശ്വാസമർപ്പിച്ചിരിക്കുന്ന എന്റെ ജിത്തൂനോടോ…
നിയാലിന്റെ ദേഷ്യം അവന്റെ വാക്കുകളിൽ നിറഞ്ഞു…
അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ട് ടീന ഭയത്താൽ ഉമിനീരിറക്കി…
സൗഹൃദത്തിന്റെ വിലയറിയാൻ മേലാത്ത നിനക്ക് പറഞ്ഞാൽ മനസിലാകില്ല അതിന്റെ മഹത്വം… ഞങ്ങൾ ത്രിമൂർത്തികൾ തന്നെയാ… മൂന്ന് ശരീരവും ഒറ്റമനസും… അങ്ങനെയാ ഞങ്ങൾ… അങ്ങനെ തന്നെയായിരിക്കും… എന്നും…
ഇനി നീ ഞങ്ങടെ കൂട്ടത്തിൽ കണ്ടാൽ… നിയാൽ ഒരു താക്കിതെന്ന പോലെ പറഞ്ഞു…
ആമ് പിന്നെ ഒരു കാര്യം… ആധ്വിക ദിച്ചുന്റെയാ… നിന്റെ മനസിലുള്ളത് പാടെ മായ്ച്ചേക്ക്… പ്രേതികാരം മനസ്സിൽ കണ്ട് നിന്റെ പിരിവെട്ട് പണി കാണിച്ചാൽ…
ടീനെ…
നിയാൽ അത്രയും പറഞ്ഞ് അവൾക്ക് നേരെ വിരൽ ചൂണ്ടി കടുപ്പിച്ചോന്ന് നോക്കി അവിടെ നിന്ന് പോയി…
ടീന കവിൾ കൈ വെച്ച് നിയാൽ പോയ വഴിയെ നോക്കി നിന്നു…
…………………….
ടി നാക്കാലി നിനക്ക് എന്റെ വീട്ടിൽ വരാൻ താൽപ്പര്യമുണ്ടോ…? (ജിത്തു )
താൽപ്പര്യമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്…
മാധു ആവേശത്തോടെ പറഞ്ഞു…
അത് കണ്ട് ജിത്തു ചിരിച്ചു…
അല്ല ഇപ്പോ എന്താ ഇങ്ങനെ ചോദിക്കാൻ…? (മാധു )
അതോ… നിന്റെ നാത്തൂന്റെ ബിർത്തഡേയാ നാളെ… ചെറിയൊരു സെലിബ്രേഷൻ വെച്ചിട്ടുണ്ട്… പിന്നെ കെട്ടിച്ചു കൊണ്ട് വരുന്നതിന് മുന്നേ നിനക്ക് വീടും വീട്ടുകാരെയും അറിഞ്ഞുമിരിക്കാം…
ജിത്തു പറഞ്ഞത് കേട്ട് മാധു ചിരിയാലേ അവന്റെ കൈക്കിട്ട് തല്ലി…
പെട്ടന്ന് എന്തോ ഓർത്തപോലെ മാധുന്റെ ചിരി മാഞ്ഞു…
അല്ല നമ്മുടെ കാര്യം വീട്ടിൽ അറിയോ…?
ഞാൻ സൂചിപ്പിച്ചിട്ടുണ്ട്… (ജിത്തു )
എന്നെ ഇഷ്ട്ടപെട്ടില്ലങ്കിലോ… (മാധു )
എന്റെ നാക്കിലി ഈ നാക്ക് വെച്ച് അവരെ വീഴ്ത്തന്നെ…
ജിത്തു മാധുനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു…
പോടോ അന്യാ…
മാധു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു…
അന്യനോ ആരാടി നിന്റെ അന്യൻ… മര്യാദക്ക് അഭിയേട്ടാന്ന് വിളിക്കടി…
ജിത്തു കുറച്ച് കടുപ്പിച്ചു കൊണ്ട് പറഞ്ഞു…
അയ്യടാ ഇപ്പോ നോക്കിയിരുന്നോ… ഞാൻ അന്യന്നെ വിളിക്കു…
മാധു ചുണ്ട് കൊട്ടിക്കൊണ്ട് പറഞ്ഞു…
നീ വിളിക്കില്ലല്ലേ… ആഹാ… ഇപ്പോ ശേരിയാക്കി തരാം… അതും പറഞ്ഞ് ജിത്തു മാധുനെ വലിച്ച് അവന്റെ മടിയിലേക്കിട്ടു…
മാധു മിഴിച്ചു കൊണ്ട് ജിത്തുനെ നോക്കി…
ദേ അന്യാ കളിക്കാതെ വിട്ടെ… ജിത്തുന്റെ മടിയിൽ നിന്ന് എണീക്കാൻ ശ്രെമിച്ചു കൊണ്ട് മാധു പറഞ്ഞു…
മ്മ്ഹ്ഹ്… അവൻ ഇല്ലന്ന് തലയാട്ടി…
അന്യാ ആരെങ്കിലും കാണും… വിട്ടെ…
മാധു പറയുന്നതിനൊപ്പം കണ്ണുകൾ ചുറ്റും പായിച്ചു…
ഈ കോളേജിൽ ഒറ്റണ്ണവും പേരിനു പോലും തിരിഞ്ഞു നോക്കാത്ത ഇടമാണ് ലൈബ്രറി…
അത് കൊണ്ട് ആരെങ്കിലും കാണുമെന്ന പേടി തൽക്കാലം മോൾക്ക് വേണ്ട…
രണ്ടാളും ലൈബ്രറിയിൽ ഷെൽഫിനു സൈഡിലായുള്ള ഒരു ബെഞ്ചിൽ ഇരിക്കുവാണ്… പെട്ടന്ന് കാഴ്ച്ചയിൽ പെടില്ല…
എന്നും പറഞ്ഞ് ദേ വിട്ടെ… (മാധു )
വിടില്ലന്ന് ഞാൻ പറഞ്ഞില്ലല്ലോ… മോള് ആദ്യം അഭിയേട്ടാന്ന് വിളിക്ക്…
മാധുനെ ഒന്ന് കൂടി ചേർത്തു പിടിച്ചു…
അല്ലാതെ വിടില്ലാന്ന് സാരം… ല്ലേ… (മാധു )
മമ്… അതെ… (ജിത്തു )
മാധു ജിത്തുന്റെ കാതോരം മുഖമടുപ്പിച്ചു…
പോടാ അന്യാ… അതും പറഞ്ഞ് മാധു ജിത്തുവിന്റെ മടിയിൽ നിന്ന് കുതറി എണീറ്റ് മുന്നോട്ട് ഓടി…
ടി നാക്കാലി നിന്നെ എന്റെ കൈയ്യിൽ കിട്ടും… അപ്പോ ഞാൻ വിളിപ്പിക്കും… നോക്കിക്കോ…
ജിത്തു വിളിച്ചു പറഞ്ഞത് കേട്ട് മാധു നിന്ന് അവന് നേരെ തിരിഞ്ഞ് ആയിക്കോട്ടെ എന്ന് പറഞ്ഞ് ഓടി പോയി…
ജിത്തു അവൾ പോകുന്നത് നോക്കി ചിരിയാലേ നിന്നു…
തുടരും…

by