22/04/2026

രാധാകൃഷ്ണ : ഭാഗം 32

രചന – മാതു

അവൻ റൂമിൽ ഉള്ള ടീവി വെച്ച് കാണാൻ തുടങ്ങി അവളെ ശല്യം ചെയ്യാനായി അവൻ മനഃപൂർവം ടീവി യുടെ സൗണ്ട് കൂട്ടികൊണ്ട് ഇരുന്നു . അവൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു . അതെ ആ ടീവി ടെ ശബ്‌ദം ഒന്ന് കുറക്കുവോ അവള് ചോദിച്ചു . അവൻ അതു കേൾക്കാതെ രീതിയിൽ ഇരുന്നു. ഡോ താൻ ഇതു എന്നോട് മനഃപൂർവം ചെയ്യുന്ന പണി അല്ലെ എന്നെ ഉറക്കത്തെ ഇരിക്കാൻ . അവള് എഴുനേറ്റു ഇരുന്നിട്ട് പറഞ്ഞു . അതെ നിന്നെ ഉറക്കത്തെ ഇരിക്കാൻ ഞാൻ മനഃപൂർവം ചെയ്യുന്നത അവൻ പറഞ്ഞു . ആഹാ ഇവിടെ താടോ റിമോട്ട് അവൾ അവന്റെ കൈയിൽ നിന്നും അതു തട്ടി പറിക്കാൻ തുടങ്ങി . ലച്ചൂ നീ മര്യാദ ക്കു വിട്ടേ നിനക്ക് എന്നെ ശെരിക്കും അറിയില്ല . അവൻ പറഞ്ഞു. എന്നെ നിങ്ങൾക്കും അറിയില്ല ഡാ തീവണ്ടി . അങ്ങേനെ എന്റെ ഉറക്കം കളഞ്ഞിട്ടു നിങ്ങള് ടീവി കാണേണ്ട അവള് അവന്റെ കൈയിൽ നിന്നും റിമോട്ട് തട്ടി പറിച്ചു എടി കുള്ളത്തി നീ അത്രക്ക് ആയോ അതു പറഞ്ഞു അവൻ അവളെ കട്ടിലിൽ തള്ളി ഇട്ടു ദാവണി മാറ്റി അവളുടെ വയറിൽ കടിച്ചു . അവൾക്ക് നന്നായി വേദനിച്ചു . ……..

ആ അമ്മേ എന്റെ വയറിൽ ഈ കാലൻ കടിച്ചെ അവള് അതു പറഞ്ഞു കരയാൻ തുടങ്ങി . അവൻ കടിച്ച ഭാഗത്തു അവള് തടവി എന്നിട്ട് എങ്ങി എങ്ങി കൊച്ചു കുട്ടികളെ പോലെ കരയാൻ തുടങ്ങി . അവൻ ടീവി ഓഫ് ആക്കി അവളുടെ അടുത്ത് കിടന്നു അവള് അപ്പോഴും തിരിഞ്ഞു കിടന്നു കരായവയിരുന്നു . അതെ സോറി അവൻ പറഞ്ഞു . അവള് അതു കേൾക്കാതെ പോലെ കിടന്നു അതെ സോറി . ഞാൻ അപ്പോഴത്തെ ആവേശം ത്തിൽ ചെയ്തു പോയതാ അവൻ പറഞ്ഞു . താൻ പോടാ കല മാട ആദ്യം താൻ എന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചു ഇപ്പൊ താൻ എന്റെ വയറിൽ കടിച്ചു . തനിക്കു എന്നോട് ദേഷ്യം ഉള്ളത് കൊണ്ട് അല്ലെ ഇങ്ങനെ എന്നോട് പെരുമാറുന്നത് . അവള് പറഞ്ഞു . ..

അവൻ അവളെ പിടിച്ചു നെഞ്ചിൽ ഇട്ടു ഞാൻ സോറി പറഞ്ഞില്ലെ പെണ്ണെ പിന്നെ എന്ത. അവൻ പറഞ്ഞു. എന്നാൽ എനിക്ക് നാളെ മാർക്ക് കൂട്ടി തരുമോ അവള് ചോദിച്ചു . മിണ്ടാതെ കിടന്നു ഉറങ്ങാടി അവളുടെ ഒരു മാർക്ക് അവൻ കുറച്ചു ശബ്ദം ഉയർത്തി പറഞ്ഞു . അവള് അവനെ ചുണ്ട് കൂർപ്പിച്ചു നോക്കിട്ട് പതിയെ കണ്ണടച്ച് . അവള് ഉറങ്ങി എന്നു മനസിൽ ആയതും അവൻ അവളുടെ ദാവണി മാറ്റി അവളുടെ വയറിൽ തൊട്ടു നോക്കി . അവിടം നന്നായി ചുവന്നു കിടപ്പുണ്ട് . പാവം ഒരു പാട് വേദനിച്ചു കാണും ഇത്രയും വേണ്ടായിരുന്നു . അവൻ മനസിൽ ഓർത്തു പിന്നെ അവളെ ചേർത്ത് പിടിച്ചു ഉറങ്ങി . ..

പിറ്റേന്ന് നേരം പുലർന്നപ്പോ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല . കണ്ണൻ നേരത്തെ റെഡി ആയി പോയ്‌ . ലച്ചൂ ഇന്ദു ന്റെ കൂടെയും പോയ്‌ . ക്ലാസ്സിൽ ഇന്ദു വും ലച്ചൂ വും ഗായു വും ഇരിക്കുവായിരുന്നു . ടി ഇന്ന് ഏട്ടൻ പരിക്ഷ പേപ്പർ മായി വരുമോ ഇന്ദു ചോദിച്ചു . ആ എനിക്കു അറിയാമോ ലച്ചു പറഞ്ഞു . ഇന്ന് എന്തായാലും നമുക്ക് നല്ല പോലെ കിട്ടും അല്ലെ ഇന്ദു പറഞ്ഞു . നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുടോ ഇന്ദു എനിക്ക് ഭ്രാന്ത് പിടിച്ചു ഇരിക്കുവാ ലച്ചൂ ഇന്ദു ന്റെ അടുത്ത് ദേഷ്യം പിടിച്ചു . അല്ല നിനക്ക് എപ്പോഴും പഠിത്തം മേ ഒള്ളോ ബുക്ക് അടച്ചു വെക്കടി അതു പറഞ്ഞു ഗായു ന്റെ ബുക്ക്‌ ലച്ചൂ മടക്കി വെച്ചു . ..

കുറച്ചു കഴിഞ്ഞു കണ്ണൻ അങ്ങോട്ട്‌ വന്നു . എല്ലാരുടെയും പേപ്പർ ഞാൻ നോക്കി ഗംഭീര മാർക്ക എല്ലാർക്കും . അവൻ എല്ലാരുടെ യും. പേപ്പർ കൊടുക്കാൻ തുടങ്ങി . ലാസ്റ്റ് അവര് 3 പേരുടെ യും അടുത്ത് വന്നു ഗായത്രി ദേവി 50ൽ 48 മാർക്ക് അവൻ അവളുടെ പേപ്പർ. കൊടുത്തു . കൃഷ്‌ണേന്ദു മേനോൻ 50 ൽ 10 മാർക്ക് നിന്നെ ഉടനെ തന്നെ കെട്ടിച്ചു വിടുന്ന കാര്യം ഞാൻ വീട്ടിൽ പറയാം നീ ഒന്നും പഠിച്ചിട്ടു ഒരു കാര്യം ഇല്ല അവൻ ഇന്ദു നെ നോക്കി പറഞ്ഞു . അവള് വളിച്ച ചിരി പാസ്സ് ആക്കി ഏട്ട നാണം കെടുത്തരുത് ഞാൻ മിട്ടായി വാങ്ങി തരാം ഇന്ദു അവനെ നോക്കി പതിയെ പറഞ്ഞു .. .

അടുത്തത് അവൻ ലച്ചൂ ന്റെ അടുത്ത് വന്നു രാധ ലക്ഷ്മി അവൻ അവളുടെ പേര് വിളിച്ചു . അവള് അവനെ നോക്കാതെ പേപ്പർ മേടിക്കാൻ ആയി കൈ നീട്ടി . 50 ൽ 45 മാർക്ക് അതു കേട്ട് അവള് ഞെട്ടി അവന്റെ മുഖം തെക്ക് അവള് നോക്കി . ദ പേപ്പർ പിടിക്ക് അവൻ പറഞ്ഞു . അവളെ അവൻ നോക്കി കണ്ണിറുക്കി . എ അപ്പോ എന്റെ ഉമ്മ എറ്റോ അവള് മനസിൽ ഓർത്തു . ഗായു വും ഇന്ദു വും രണ്ടു പേരെയും കണ്ണു തള്ളി നോക്കി . ടി ദുഷ്ടി നീ എന്ത പറഞ്ഞെ നിനക്ക് ഒന്നും അറിയില്ലെന്ന് അല്ലെ എന്റെ ഏട്ടൻ നിനക്ക് ഒന്നും പറഞ്ഞു തന്നില്ലെന്നു അല്ലെ നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി അവള് മനസിൽ പറഞ്ഞു . …..

ലച്ചൂ വാനെ മാർക്ക് കിട്ടിയതിന്റെ സന്തോഷം ത്തിൽ ഇരിക്കുവാന് അവള് കണ്ണനെ നോക്കി കണ്ണിറുക്കി കാണിച്ചു . അവൻ അവളെ ഒന്ന് നോക്കി ചിരിച്ചിട്ട് അവിടെ നിന്നും പോയ്‌ . ബ്രേക്ക് പിരിയഡ് ഇന്ദു വും ഗായു വും ലച്ചൂ നെ ചോദ്യം ചെയ്യുവാനു ടി നീ ഒന്നും എഴുതി ട്ടു ഇല്ലന്ന് പറഞ്ഞിട്ട് എങ്ങെനെ ആടി നിനക്ക് ഇത്ര യു മാർക്ക് കിട്ടിയത് ഇന്ദു ചോദിച്ചു ആ എനിക്കു അറിയുവോ . നിന്റെ ഏട്ടൻ അല്ലെ പേപ്പർ നോക്കിയേ ലച്ചു പറഞ്ഞു . സത്യം പറയടി കണ്ണേട്ടൻ നിനക്ക് പറഞ്ഞു തന്നതല്ലേ ഗായു ചോദിച്ചു ആണെങ്കിൽ ആണ് അയാള് എനിക്കു പറഞ്ഞു തന്നില്ല പകരം മാർക്ക്‌ കൂട്ടി തന്നു അതിനു ഞാൻ കൊടുത്തത് വലിയ വിലയ വലിയ വില അതു പറഞ്ഞു അവള് സ്ലോ മോശനിൽ നടന്നു പോയ്‌ . അവള് എന്തായിരിക്കും മെടി ഏട്ടന് കൊടുതിട്ടു ഉണ്ടായിരിക്കുക ഇന്ദു ചോദിച്ചു ആ ആർക് അറിയാം ഗായു പറഞ്ഞു . .

ലച്ചൂ കോളേജിൽ കൂടെ നടക്കുവാന് അല്ല തീവണ്ടി ഇന്ന് എന്നെ ഹെൽപ്പ് ചെയ്തില്ലേ അപ്പൊ ഞാൻ എന്തങ്കിലും അയാൾക്ക് വാങ്ങി കൊടുക്കണ്ടേ അവള് തടിക്ക് കൈ കൊടുത്തു ആലോചിച്ചു . എന്നിട്ട് അവള് നേരേ ബാഗും എടുത്തു ലീവ് പറഞ്ഞു കോളേജിൽ നിന്നും ഇറങ്ങി നേരേ ഒരു ടെക്സ്റ്റ്‌ ടയിൽ ഷോപ്പിൽ പോയ്‌ അവനു ഒരു ഷർട്ട് വാങ്ങി .. അതു വാങ്ങി അവള് നേരെ ശ്രീ മംഗലത്തേക്ക് പോയ്‌ . കുറച്ചു കഴിഞ്ഞു അവൻ വന്നപ്പോ അവന്റെ അടുത്തേക് അവള് ഓടി ചേന്നു . തീവണ്ടി ഇങ്ങോട്ട് വന്നെ ഒരു കാര്യം പറയട്ടെ അതു പറഞ്ഞു അവന്റെ കൈയിൽ പിടിച്ചു അവള് മുകളിൽ ലേക്ക് പോയ്‌ .

തുടരും