28/04/2026

ഈ മഴയിൽ : ഭാഗം 18

രചന – ശ്രീ

രണ്ടു ദിവസം കഴിഞ്ഞു ആണ് ശിവയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തത്…..അച്ചുവും അർജുനും ഉണ്ണിയും കൂടി ശിവയുടെ എല്ലാ കാര്യങ്ങളും നോക്കി….. രുദ്രയും രേവതി യും രണ്ടു ദിവസം കൊണ്ട് തന്നെ അടുത്തു….. ഒറ്റ നോട്ടത്തിൽ തന്നെ രേവതിക്ക് അവളെ ഇഷ്ടമായി….. സംസാരത്തിൽ ഉള്ള വിനയവും മറ്റുള്ളവരോടുമുള്ള കരുതലും ശിവയുടെ സഹോദരങ്ങൾ ആയിട്ടുള്ള അടുപ്പവും എല്ലാം രേവതിക്ക് നന്നായി ഇഷ്ടപ്പെട്ടു…… രാമചന്ദ്രൻ ആണെങ്കിൽ ഇപ്പോൾ പണ്ടത്തെ പോലെ ഗൗരവം ഒന്നും ഇല്ലാ…… എല്ലാവരുടെയും കൂടെ കളിയും ചിരിയും ആയി അയ്യാൾ ഒതുങ്ങി…….

“ഇത്രയും ദിവസം ഞങ്ങൾ നിന്റെ കാര്യങ്ങൾ എല്ലാം നോക്കി….. ഇനി ഞങ്ങൾ കാര്യങ്ങൾ എല്ലാം രുദ്രക്ക് വിട്ടു കൊടുക്കുകയാണ്…..”ശിവയെ അവരുടെ റൂമിൽ ആക്കി കൊണ്ട് അർജുൻ അവനോട് പറഞ്ഞു……

“ഓ… രണ്ടു ദിവസം നോക്കിയപ്പോഴേക്കും നിങ്ങൾക് മതിയായി അല്ലേടാ….നിങ്ങൾ തന്നെ എന്നെ നോക്കിയാൽ മതി…. എന്നെ നിങ്ങളുടെ റൂമിൽ കിടത്തിക്കോ…. അപ്പോൾ കുഴപ്പമില്ലല്ലോ…….”ശിവ പറഞ്ഞു….

“വെരി സോറി മോനെ……. അത് നടക്കില്ല… മോൻ ഇവിടെ കിടന്നാൽ മതി…. അച്ചു പറഞ്ഞു…

“രുദ്ര മോൾ ഉള്ളപ്പോൾ നിനക്ക് എന്തിനാ ഇവരുടെ ആവശ്യം……മോൾ നിന്റെ കാര്യങ്ങൾ എല്ലാം ഭംഗിയായി നോക്കിക്കോളും….”രേവതി പറഞ്ഞു….. രേവതിയുടെ മറുപടി കേട്ട് ശിവക്ക് ചെറിയ നീരസം തോന്നി…. മറ്റുള്ളവർ ആണെങ്കിൽ ഉള്ളിൽ വന്ന ചിരി കടിച്ചു പിടിച്ചു നിക്കുന്നു….. രുദ്ര ആണെങ്കിൽ ഈ കാട്ടാളനെ എങ്ങനെ മെരുക്കും എന്നുള്ള സംശയത്തിൽ….. അവൾ അർജുൻ നെ നോക്കി…… അവൻ കണ്ണ് ചിമ്മി കാണിച്ചു……

അവരെല്ലാവരും മുറിയിൽ നിന്നു പുറത്തേക്ക് പോയി……. ശിവ എഴുനേൽക്കാൻ ശ്രമിക്കുന്നത് കണ്ട് അവൾ അവന്ടെ അടുത്തേക്ക് ചെന്നു അവനെ പിടിക്കാൻ ഒരുങ്ങിയതും”എനിക്ക് ആരുടേയും സഹായം വേണ്ടാ….. നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി…..”ശിവ പറഞ്ഞു….

“വയ്യാതെ കിടപ്പ് ആണ്… എന്നിട്ടും അഹങ്കാരത്തിനു ഒട്ടും കുറവില്ല…..”രുദ്ര പിറുപിറുത്തു……

“എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്തു നോക്കി പറയണം…..”ശിവ പറഞ്ഞു….

“അതെ….. എഗ്രിമെന്റ് പ്രകാരം നമ്മൾ ഇപ്പോൾ ഭാര്യ ഭർത്താക്കന്മാർ ആണ്…. അത് കൊണ്ട് ഇപ്പോൾ ഞൻ പറയുന്നത് അനുസരിച്ചു നിന്നില്ലെങ്കിൽ……”രുദ്ര ധൈര്യം സംഭരിച്ചു പറഞ്ഞു….

“നിന്നില്ലെങ്കിൽ നീ എന്ത് ചെയ്യും…..”ശിവ ചോദിച്ചു

“ഞൻ അമ്മയെ വിളിക്കും….. നമ്മുടെ കല്യാണം വെറും നാടകം ആണെന്ന് പറയും……”രുദ്ര പറഞ്ഞു.,

“ഓ… ഭീഷണി…..”

“അതെ ഭീഷണി തന്നെ ആണ്…. മര്യാദക്ക് ഇതൊക്കെ ഭേദം ആകുന്നത് വരെ ഞാൻ പറയുന്നത് അനുസരിച്ചു നിന്നോളണം…. അല്ലെങ്കിൽ എല്ലാ കള്ള കളിയും ഞൻ പൊളിക്കും….. കേട്ടല്ലോ…. Mr… ശിവജിത് രാമചന്ദ്രൻ……..”

“ഇവൾക്ക് ഇതു എന്ത് പറ്റി…. ഇത്രയും ദിവസം എന്റെ മുൻപിൽ പേടിച്ചു നിന്നരുന്നവൾ ആണ് ഇപ്പോൾ എന്റെ മുൻപിൽ നിന്നു പ്രെസംഗിക്കുന്നെ…… ഓ…. എന്റെ കഷ്ടകാലം…..തത്കാലം കുറച്ചു ദിവസത്തേക്ക് ഇവളെ അഡ്ജസ്റ്റ് ചെയ്യാം…. അച്ഛനും അമ്മയും ഒന്ന് തിരിച്ചു പൊയ്ക്കോട്ടേ…… എന്നിട്ട് ഇവളെ പൂ പോലെ വലിച്ചു എറിയാം…….”ശിവ ആത്മ….

“പൊന്നു മോൾ വന്നു ചേട്ടനെ ഒന്ന് പിടിച്ചേ… ഞൻ ഒന്ന് ചാരി ഇരിക്കട്ടെ…. പിന്നെ ആ ഷെൽഫിൽ എന്റെ ലാപ് ഉണ്ട്… അത് കൂടി എടുതോ…..”ശിവ അവളോട് പറഞ്ഞു…….

“അതെ… തത്കാലം ലാപ് use ചെയ്യണ്ട… തല ഒന്ന് ശെരിയാകട്ടെ…..”അവൾ അതും പറഞ്ഞു ശിവയെ കട്ടിലേക് ചാരി ഇരുത്തി…….

“ശിവക്ക് ആണെങ്കിൽ നല്ല ദേഷ്യം തോന്നി എങ്കിലും അവൻ അത് പുറമെ കാട്ടിയില്ല…….. രുദ്ര അവനു മരുന്നും ഭക്ഷണവും കൊടുത്തു…പിന്നീട് അവനെ നേരെ കിടത്തി…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രണ്ടു മാസം പെട്ടെന്ന് കടന്നു പോയി…. ശിവയുടെ എല്ലാ കാര്യങ്ങളും രുദ്ര അറിഞ്ഞു ചെയ്തു കൊടുത്തു….. ഇടക്ക് അവർ തമ്മിൽ എന്ടെങ്കിലും ഒക്കെ സംസാരിക്കും എന്നല്ലാതെ ശിവക്ക് ഇപ്പോൾ അവളോട് പഴയ ദേഷ്യം ഒന്നും തോന്നാറില്ല….. ശിവ എന്ടെങ്കിലും അവളോട് ദേഷ്യത്തിൽ പറഞ്ഞാൽ തന്നെ അവൾ തിരിച്ചു എന്ടെങ്കിലും പറയും ആദ്യ മാദ്യം അവനത് ഇഷ്ടപെടാത്ത വന്നെങ്കിലും പിന്നീട് അവളുടെ കുറുമ്പുകൾ അവനും ആസ്വദിക്കാൻ തുടങ്ങി……..എങ്കിലും അവൻ അത് പുറത്തു കാണിക്കാറില്ല……

ഇപ്പോൾ അവനു ചെറുതായി നടക്കാൻ കഴിയുന്നുണ്ട്…… അച്ചുവും ഉണ്ണിയും അർജുനും കൂടി ഓഫീസ് കാര്യങ്ങൾ എല്ലാം നന്നായി നോക്കി നടത്തി…… ഇനി ഒരു മാസം കൂടി കഴിഞ്ഞാൽ ശിവക്ക് ഓഫീസിൽ പോയി തുടങ്ങാം…….രാമചന്ദ്രൻ ഇടക്ക് വന്നു ശിവയോട് കുറെ സംസാരിക്കും….. പണ്ടത്തെ പോലെ ആൾക്ക് ഇപ്പോൾ ഒന്നിനും വയ്യാ…. ബിസിനസ് കാര്യങ്ങൾ എല്ലാം മാനേജർ ആണ് നോക്കുന്നത്……

രുദ്രയുടെ അച്ഛനും അമ്മയും ഇടക്ക് ശിവയെ കാണാൻ വന്നിരുന്നു….. ശിവയുടെ പിറന്നാൾ പ്രമാണിച്ചു ഇവിടെക്ക് വരണം എന്ന് രാമചന്ദ്രൻ ക്ഷെണിച്ചു….. അന്ന് വരുമ്പോൾ കുറച്ചു ദിവസം ഇവിടെ തങ്ങണം എന്നും പറഞ്ഞു……..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

താഴെ നിന്നും അച്ഛന്റെയും അമ്മയുടെയും ഉറക്കെ ഉള്ള ചിരി കേട്ട് കൊണ്ടാണ് ശിവ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്…… അവൻ സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ കണ്ടു അച്ഛനും അമ്മയും ആരെയോ നോക്കി നന്നായി ചിരിക്കുന്നു…… ശിവ നോക്കുമ്പോൾ ഉണ്ട് രുദ്ര ആണ്…..

ശിവയുടെ പ്യാൻഡും ഷർട്ടും ആണ് രുദ്രയുടെ വേഷം….. ശിവ ഓഫീസിൽ പോകുന്നത് പോലെ ഷർട്ട്‌ എല്ലാം ഇൻസർട് ചെയ്തു കൈയിൽ ഒരു ഫയൽ മറ്റേ കൈ കൊണ്ട് ഫോൺ വിളിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ആള് വലിയ ഗൗരവത്തിൽ ആണ്….. ഫോണിൽ കൂടി എന്തോ പറയുന്നുണ്ട്… ശിവക്ക് അത് വ്യക്തമല്ല…….. അവളുടെ കാട്ടി കൂട്ടലുകൾ കണ്ടു അച്ഛനും അമ്മയും ചിരിയോട ചിരി……. ശിവക്കും നല്ല ചിരി വന്നു…… എങ്കിലും അവൻ പുറത്തു കാട്ടാതെ നിന്നു…… രുദ്ര ആണെങ്കിൽ ഇതൊന്നും അറിയാതെ അച്ഛനും അമ്മയ്ക്കും മുൻപിൽ ശിവയെ അനുകരിച്ചു നന്നായി ട്രോളിക്കൊണ്ട് ഇരിക്കാണ്….. ശിവ ഇടക്ക് രുദ്രയോട് പറയാറുള്ള ഡയലോഗ് വരെ അവൾ പറഞ്ഞു……. അതും പറഞ്ഞു തിരിഞ്ഞപ്പോൾ ആണ് കയ്യും കെട്ടി മുൻപിൽ നിൽക്കുന്ന ശിവയെ രുദ്ര കണ്ടത്………. 🥺🥺🥺🥺

“അയ്യോ പണി പാളി…… ഞാൻ പെട്ടു……”രുദ്ര നോക്കിയിടത്തേക്ക് രേവതിയും രാമചന്ദ്രനും നോക്കി…. ശിവയെ കണ്ടതും രാമചന്ദ്രൻ പറഞ്ഞു….

“എത്ര നന്നായി ആണ് മോൾ നിന്നെ അനുകരിക്കുന്നെ…… ഞങ്ൾ അങ്ങ് ചിരിച്ചു വല്ലാണ്ട് ആയി…….”

“അതെ…. “രേവതിയും ചിരിച്ചു കൊണ്ട് പറഞ്ഞു…….

“രുദ്ര… ഒന്ന് മുറിയിലേക്ക് വരൂ…..”ശിവ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് മുകളിലേക്കു പോയി……

അത് കേട്ടതും അവൾക് എന്തോ പേടി തോന്നി……..അവൾ പോകാതെ മടിച്ചു നിന്നതും രേവതി നിർബന്ധിച്ചു അവളെ പറഞ്ഞു വിട്ടു….. “അവൻ എന്തെങ്കിലും വഴക്ക് പറയുവാണെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ മതി….. ഇതു ഞങ്ങൾ ഡീൽ ചെയ്തോളാം…. അല്ലെ ഏട്ടാ……”രേവതി പറഞ്ഞു…..

രുദ്ര ആണെങ്കിൽ വരുന്നത് വരട്ടെ എന്ന് കരുതി മുറിയിലേക് ചെന്നു…… അവൾ വാതിൽ തുറന്നതും അവളുടെ കൈയിൽ പിടി വീണു……

“ആരോട് ചോദിച്ചിട്ടാടി എന്റെ ഡ്രെസ്സ് എടുത്തു ഇട്ടേക്കുന്നെ…..”ശിവ അവളോട് ചോദിച്ചു….

“അത് പിന്നെ….. നിങ്ങൾ കിടന്നു ഉറങ്ങായിരുന്നില്ലേ… എത്ര നേരം ഇവിടെ ബോറടിച്ചു ഇങ്ങനെ ഇരിക്കും….. എന്തെങ്കിലും എന്റർടൈൻമെന്റ് വേണ്ടേ…….”അവൾ വിക്കി വിക്കി പറഞ്ഞു……

“ആണോ…. മോൾക് ബോറടി ആണല്ലേ….. മര്യാദക്ക് ഷർട്ട്‌ അഴിച്ചു മാറ്റടി…
.”അവൻ പറഞ്ഞതും അവൾ വേഗം ഷർട്ടും പ്യാൻഡും അഴിച്ചു മാറ്റി……

“ഇനി മേലിൽ എന്റെ ഡ്രസ്സ്‌ എടുത്തു ഇട്ടാൽ ഉണ്ടല്ലോ…..”ശിവ പറഞ്ഞു……

“ഇട്ടാൽ ഇങ്ങേരു ഇതു എന്തോ ചെയ്യും….. പോയി കേസ് കൊടുക്കോ…..”അവൾ അതും പറഞ്ഞു വാതിൽ തുറന്നു പോകാൻ ഒരുങ്ങിയതും ശിവ പിന്നെയും അവളുടെ കൈയിൽ പിടിച്ചു വലിച്ചു…. രുദ്ര വന്നു അവന്റെ നെഞ്ചിൽ ഇടിച്ചു നിന്നു നിന്നു……. ശിവ അവളുടെ ഇടുപ്പിലൂടെ കൈ മുറുക്കി…… രുദ്ര ഒന്ന് പിടഞ്ഞു…… അവൻ അവളുടെ കഴുത്തിൽ പല്ലുകൾ ആഴ്ത്തി….. ആഹ്…രുദ്ര വേദന കൊണ്ട് ശബ്ദം ഉണ്ടാക്കി……. ശിവ അവളെ നേരെ നിറുത്തി….. അവളുടെ മുഖത്തേക്ക് നോക്കി…… കണ്ണുകൾ നിറഞ്ഞു തുളുമ്പറായി ഇരിക്കുന്നു….. അവൻ കടിച്ച ഭാഗത്തു പതിയെ ഊതി…… അവന്ടെ ശ്വാസം തട്ടിയതും അവൾ ഒന്ന് പിടഞ്ഞു….. ശിവ പതിയെ അവന്ടെ ചുണ്ടുകൾ അവിടെ പതിച്ചു… അത്രമേൽ മൃദുവായി…. അവന്ടെ മീശ അവിടെ ഉരസിയതും രുദ്രക്ക് ഇക്കിളിയായി….

അവൻ അവളിൽ നിന്നും മുഖമുയർത്തി കൊണ്ട് പറഞ്ഞു……”എന്തായാലും നീ കേസ് കൊടുവല്ലേ…. അപ്പോൾ ഇതും കൂടി ചേർത്ത് കൊടുത്തോ….. കേട്ടോടി…..”

(തുടരും )