രചന – ഗ്രീഷ്മ വിപിൻ
നന്ദു അവനിൽ നിന്ന് അകന്ന് മാറി… അവൾക്ക് അവനെ നേരിടാൻ ചമ്മൽ ഉണ്ടായിരുന്നു…. “നന്ദു മോളെ…….. വാതിൽ തുറക്ക്…. ” കതക് തുറക്കുന്നത് കൊണ്ട് സുമിത്ര പുറത്ത് നിന്ന് അവളെ വിളിച്ചു… നന്ദു ഹരിയെ നോക്കി…. അവൻ കതക് തുറക്കാൻ കണ്ണുകൾ കൊണ്ട് സമ്മതം കൊടുത്തു.. അവൾ കതക് തുറന്നു. “എന്താ ചിറ്റേ…. ” “മോളെ കാണാത്തതു കൊണ്ട് വന്നതാ….. ” അപ്പോഴാണ് സുമിത്ര ഹരിയെക്കണ്ടത്… “മോൻ ഉണ്ടായിരുന്നോ…. രണ്ടുപേരും താഴേക്ക് വാ ചായ എടുത്തു വെച്ചിട്ടുണ്ട്…. സുമിത്ര അവരെ രണ്ടുപേരെയും നോക്കിയതിനുശേഷം താഴേക്ക് പോയി…. നന്ദു ഹരിയെ തിരിഞ്ഞു നോക്കി….. അവൻ അവളുടെ അടുത്തേക്ക് വരുംതോറും അവൾ പുറകിലോട്ട് പോയി… ചുമരിൽ തട്ടി നിന്നു….. അവൾ നിന്നു വിയർത്തു… കവിളുകൾ ചുവന്നു തുടുത്തു… അവൾ മുഖം താഴ്ത്തി… “നന്ദു…. “ഹരി അവളുടെ താടിയിൽ പിടിച്ചുയർത്തി….. നന്ദു അവന്റെ കണ്ണുകളിലേക്ക് നോക്കി…
ആ കരിനീലകണ്ണുകളിൽ കുസൃതി നിറഞ്ഞു നിന്നിരുന്നു…. ഹരി അവന്റെ മുഖം പതിയെ അവളുടെ ചെവിയുടെ അടുത്ത് മുട്ടിച്ചു….. “അതേ… ചായ കുടിച്ചു കഴിഞ്ഞു പെട്ടെന്ന് റെഡിയാവണം… നമുക്കൊന്ന് പുറത്ത് പോയിട്ട് വരാം… ” എന്ന് പറഞ്ഞു അവൻ നന്ദുന്റെ ചെവിയിൽ കടിച്ചു…. നന്ദുവിന് കാലപദം മുതൽ തലവരെ ഒരു തരാം തരിപ്പ് അനുഭവപെട്ടു… അവൻ റൂമിന് വെളിയിൽ പോയിട്ടും അവൾ ആ നിൽപ്പ് തുടർന്നു… ചിറ്റ വിളിക്കുന്നത് കേട്ടാണ് അവൾ ബോധമണ്ഡലത്തിലേക്ക് വന്നത്….. ചായകുടിക്കുമ്പോഴും ഹരിയുടെ കണ്ണുകൾ നന്ദുവിലായിരുന്നു… നന്ദു കണ്ണാടിക്ക് മുന്നിൽ നിന്നു മുടി ചികുമ്പോഴായിരുന്നു ഹരി റൂമിലേക്ക് വന്നത്.. അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു… പിന്നെ പതിയെ പിറകിലൂടെ പോയി അവളുടെ അരയിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചു…… നന്ദു തിരിഞ്ഞു നിന്നു അവനെ നോക്കി… “ഹരിയേട്ടാ….. “അവൾ ഹരിയുടെ നെഞ്ചോട് ചേർന്ന് നിന്ന് വിളിച്ചു…… “മ് മ്മ്മ്… ” “ഹരിയേട്ടാ….. ” “പറയടോ…. ” “ഒന്നുല…. ” “നന്ദു… “അവൻ അവളുടെ താടിയിൽ പിടിച്ചു യർത്തി….
“എന്താ ഹരിയേട്ടാ…. ” “തനോട് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…. എല്ലാം കേട്ട് കഴിഞ്ഞാൽ താൻ….. ” അവൻ വാക്കുകൾ പൂർത്തിയാക്കാൻ ആയില്ല… “ഏട്ടന് എന്നോട് പറയാനുള്ളത് എന്താണെന്നു എനിക്ക് അറിയാം…. പക്ഷെ എനിക്ക് എല്ലാം ഏട്ടനിൽ നിന്ന് തന്നെ അറിയണം….. അവൾ എന്തിനാ എന്റെ അച്ഛനെയും അമ്മയും…. “അത് പറയുമ്പോൾ നന്ദുന്റെ കണ്ണുകൾ ചുവന്നിട്ട് ഉണ്ടായിരുന്നു… “മ്മ്…. എല്ലാം പറയാം…. താൻ പെട്ടെന്ന് റെഡിയാവ്… ” നന്ദുന്റെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു “ഹരിയേട്ടൻ ഉള്ള ഡ്രസ്സ് ബെഡിൽ എടുത്ത് വെച്ചിട്ടുണ്ട്… ” “മ്മ്…” അവൻ മാറ്റാനുള്ള ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ പോയി…. നന്ദു പെട്ടെന്ന് ഒരുക്കി താഴോട്ട് പോയി… സുമിത്ര അടുക്കളയിലായിരുന്നു… മീര സോഫയിൽ ഇരിക്കുന്നുണ്ട്…. നന്ദു മീരയുടെ അടുത്ത് ചെന്നിരുന്നു… “നീ എവിടെ പോകുവാ…. ” മീര അവളോട് ചോദിച്ചു… “ഞാനും ഹരിയേട്ടനും പുറത്തേക്ക് പോകുവാ എവിടേക്കാണെന്നു പറഞ്ഞിട്ടില്ല…” “മ്മ്മ്….. ടാ ഹരിയേട്ടനെ ഇനിയും നീ സങ്കടപെടുത്തരുത്. ആ പാവം കുറേ അനുഭവിച്ചു…. “മീര നന്ദുന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു…
“എനിക്ക് അറിയാം മീര….. ” അവര് സംസാരിച്ചിക്കുമ്പോഴാണ് ഹരി സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടത് ….. നന്ദു സുമിത്രയുട് പുറത്തേക്ക് പോകുവാ എന്ന് പറഞ്ഞിട്ട് വന്നു… ഹരി അപ്പോഴേക്കും കാറിൽ കയറിയിരുന്നു…അവളും കാറിൽ കയറിയതിന് ശേഷം അവൻ കാർ സ്റ്റാർട്ട് ചെയ്തു… നേരെ ബീച്ചിലേക്കാണ് പോയത്… കടൽ തീരത്തൂടെ ഹരിയുടെ കൈയും പിടിച്ചു കുറേ ദൂരം നടന്നു… ആളൊഴിഞ്ഞ ഒരിടത്ത് എത്തിയത് രണ്ടുപേരും മണൽത്തടത്തിൽ ഇരുന്നു… അവരുടെ ഇടയിൽ മൗനം തളംകെട്ടി നിന്നു…. അവൾ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു… “നന്ദു…… ” അവൾ ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി ഇരുന്നു.. അവളുടെ ഭാഗത്തു നിന്നു പ്രതികരണം ഇല്ലാതിരുന്നത് കൊണ്ട് അവൻ അവളെ വീണ്ടും വിളിച്ചു… “നന്ദു……. ” അവൾ മുഖം ചരിഞ്ഞു അവനെ നോക്കി “ഹരിയേട്ടൻ പറഞ്ഞോ….. ഞാൻ കേൾക്കുന്നുണ്ട്… ” “നന്ദു അച്ഛന്റെയും അമ്മയുടെയും കൊലപാതകത്തിന് പിന്നിൽ അപർണ മാത്രമല്ല….. ശരിക്കുള്ള പ്രതി വേറെ ഒരാളാണ്… ” അവൾ ഞെട്ടി അവനെ നോക്കി… നന്ദു അവന്റെ കൈയിലെ പിടി മുറുക്കി..
“ഹരിയേട്ടാ…… ” “അതേടോ……” “ആരാ ഹരിയേട്ടാ….. എന്തിനാ എന്റെ…….. ” അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല…. അവളുടെ കവിളിൽ കൂടി കണ്ണീർ ഒലിച്ചു ഇറങ്ങി…. “താൻ ഇങ്ങനെ കരയാതെ….. ഞാൻ പറയാം….” ഹരി നന്ദുന്റെ കണ്ണുനീർ തുടച്ചു കൊടുത്തു… എന്നിട്ട് അവൻ പറയാൻ തുടങ്ങി…. ************ വിവേക് വീട്ടിൽ വന്നിട്ട് മൂന്ന് ദിവസമായി…. നന്ദുന് അവനെ കാണുന്നതേ ഭയങ്കര പേടി ആയിരുന്നു….. ഹരി ഡ്യൂട്ടിയ്‌ക്ക് പോയി കഴിഞ്ഞാൽ അവൾ റൂമിന് പുറത്തിറങ്ങില്ല… ഹരി വീട്ടിലേക്ക് തിരിച്ചു എത്തുന്നത് വരെ റൂമിൽ ഒതുങ്ങി കൂടും… അന്ന് പതിവുപോലെ ഹരി ഈവെനിംഗ് വീട്ടിലേക്ക് വന്നു… വിവേകും ലക്ഷ്മിയും മാധവനും സംസാരിച്ചിരിക്കുവായിരുന്നു… ഹരി വന്നു സോഫയിലിരുന്നു. “അമ്മ … ഒരു കോഫി വേണമായിരുന്നു…… നല്ല തലവേദന…. ” ലക്ഷ്മി കോഫി എടുക്കാൻ പോയി… “എന്തായി ഹരി…. ആരാണെന്നു വല്ല പിടിയും കിട്ടിയോ…. ” മാധവൻ അവനോട് ചോദിച്ചു..
“ലോറി ഡ്രൈവറെ കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്… അയാളുടെ വീട്ടിൽ അന്വേഷിച്ചു….. ബട്ട് അയാളെ രണ്ടാഴ്ച ആയി കാണാനില്ല എന്നാ പറഞ്ഞേ…. ഫോൺ സ്വിച്ച് ഓഫ് ആണ്… ” “ഏത് കേസാണ് ഹരി….. ” വിവേകായിരുന്നു ” മോളുടെ അച്ഛന്റെയും അമ്മയുടെയും ആക്സിഡന്റ്….. “അവിടേക്ക് വന്ന ലക്ഷ്മി പറയാൻ പോയതും മാധവൻ അവരെ നോക്കി… അയാളുടെ മുഖഭാവം മാറിയത് അവര് പറയുന്നത് നിർത്തി… “അത് ആക്സിഡന്റ് കൊലപാതകം ശ്രമമായിരുന്നു എന്ന് സംശയം ഉണ്ട്…. അത് ഒന്ന് അന്വേഷിക്കാം എന്ന് കരുതി…. ” ഹരി കോഫി ഒരു കുടിച്ചു കൊണ്ട് മറുപടി പറഞ്ഞു…. “അമ്മേ നന്ദുവോ…. ഇന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ…. ” “ഇല്ല മോനേ….. മോൾ ഇപ്പൊ റൂമിന്ന് പുറത്തിറങ്ങാറേയില്ല…. കഴിക്കാനുള്ളതെല്ലാം റൂമിൽ കൊടുക്കും…. വിവേക് വന്നതിൽ പിന്നെയാ…. എപ്പോ പോയാലും ഹരി വന്നോ എന്ന് ചോദിക്കും… ” ലക്ഷ്മി സങ്കടത്തോടെ പറഞ്ഞു… ഹരി ഒന്നും പറയാതെ മുകളിലെത്തെ നിലയിലേക്ക് പോയി “വിവേക് നീ എപ്പോഴാ തറവാടിലേക്ക് പോകുന്നേ… “മാധവൻ വിവേകിനെ നോക്കി ചോദിച്ചു….
“അത് അങ്കിൾ……. ” “മോനേ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…. ഞങ്ങൾക്ക് നന്ദുന്റെ കാര്യം നോക്കിയേ പറ്റും…. അവൾ നിന്നെ ഇങ്ങനെ പേടിച്ചിരിക്കുമ്പോൾ….. നീ ഇവിടെ തുടർന്നാൽ… അവളുടെ ഇപ്പോഴത്തെ നിലയിൽ… ” അയാൾ ഒന്ന് നിർത്തിയിട്ടു വിവേകിനെ നോക്കി… “അങ്കിൾ പറയുന്നത് എനിക്ക് മനസിലാവും… ഞാൻ നാളെ തന്നെ വീട്ടിലേക്കു പോകാം… ” “മോൻ ഒന്നും വിചാരിക്കരുത്… ഞാൻ പറഞ്ഞല്ലോ …. നന്ദു മോൾക്ക്…. ” “അങ്കിൾ ഞാൻ പറഞ്ഞല്ലോ…. എനിക്ക് മനസിലാവും…. ഞാൻ ഇവിടെ നിന്നാൽ… ആ കുട്ടിയുടെ നില കൂടുതൽ വഷളക്കത്തെ ഉള്ളു…. ” “മ്മ് മ്….. ലക്ഷ്മി നാളെയല്ലേ രവിയുടെ മോളുടെ വിവാഹം…. ” മാധവൻ ലക്ഷ്മിയോട് തിരക്കി… “ആ നാളെ താനായ…. മാധവേട്ടൻ മാത്രം പോയാൽ മതി…. നന്ദു ഇവിടെ തനിച്ചല്ലേ…. ” “നമ്മുക്ക് പോയിട്ട് പെട്ടെന്ന് വരടോ…. അതുവരെ ഹരി ഇവിടെ നിന്നോളും… ” ലക്ഷ്മിയും മാധവനും സംസാരിക്കുന്നതിനിടെ വിവേക് ഫോണും എടുത്ത് പുറത്തേക്ക് പോയി.. ഹരി റൂമിൽ ചെന്നപ്പോൾ കാണുന്നത് ഒരു മുലയിൽ ചുരുണ്ട് ഇരിക്കുന്ന നന്ദുനെയാണ്… അവളെ ആ അവസ്ഥയിൽ കണ്ടതും അവന്റെ നെഞ്ചോന്നു പിടഞ്ഞു… ഹരി അവളുടെ അടുത്തേക്ക് പോയി…
“നന്ദു……… എഴുനേൽക്ക് മോളെ……. ” അവന്റെ ശബ്ദം കേട്ടതും അവൾ പിടഞ്ഞു എണീച്ചു…. “ഹരി……… നീ വന്നോ…… ” എന്ന് പറഞ്ഞു അവനോട് ചേർന്നു നിന്നു…. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ഹരിയെ പുറകോട്ട് തള്ളി. “പോ…… എന്നോട് മിണ്ടേണ്ട…….. ” “എന്താടാ…… ഹരിയോട് പിണങ്ങിയോ…… ” “ആ പിണങ്ങി…… എപ്പോഴും എന്നെ തനിച്ചാക്കി പോകും…… “അവൾ ചുണ്ട് കോട്ടി പറഞ്ഞു….. “ഹരിയ്ക്ക് ഡ്യൂട്ടി ഉണ്ടായത് കൊണ്ടല്ലെടാ……. എന്നോട് കൂട്ടുകുടിയാൽ ചോക്ലേറ്റ് വാങ്ങി തരാം … ” അത് കേട്ടതും അവളുടെ മുഖം വിടർന്നു….. “ഉറപ്പായിട്ടും വാങ്ങി തരോ….. “അവൾ സംശയത്തോടെ ഹരിയെ നോക്കി… അവൻ അതേ എന്നാ രീതിയിൽ തലയാട്ടി…. “എന്നാ കൂട്ടുകൂടാം….. പക്ഷേ ഇനി എന്നെ തനിച്ചാക്കി പോകല്ലേ…. ഹരി പോയി കഴിഞ്ഞാൽ ഇവിടെ ദൂതം വരും… അത് എന്റെ ദേഹത്തൊക്കെ തോടും…… ” അവൾ പേടിയോടെ പറഞ്ഞു… “ഇല്ലാട്ടോ…. ഇനി നന്ദുനെ ഒറ്റയ്ക്കാക്കി എവിടെയും പോകില്ല… ” അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു… അവന്റെ നെഞ്ചിന്റെ ചൂട് പറ്റി ഒരു കൊച്ചു കുട്ടിയുടെ നിഷ്ങ്കളതോയോടെ അവൾ നിന്നു….
“നന്ദു………. മോൾ ഇവിടെ ഇരിക്ക്……. ഹരി പെട്ടെന്ന് കുളിച്ചിട്ട് വരവേ…. ” “ഹ്മ് ഹ്മ്….. എനിച്ചു കുളിക്കണം ഹരി…. നീ വാ നമ്മുക്ക് ഒരുമിച്ച് കുളിക്കാം… ” നന്ദു ചിണുങ്ങി പറഞ്ഞു… അവന്റെ കൈയും പിടിച്ചു അവൾ ബാത്‌റൂമിലേക്ക് പോയി…. വെള്ളം കണ്ടതും അവൾ കളിക്കാൻ തുടങ്ങി… ഹരി അവളെ കുളിപ്പിച്ച്.. ഡ്രെസ്സും ഇട്ട് കൊടുത്തു ബെഡിലിരുത്തി… ഡ്രോയിങ് ബുക്ക് എടുത്തു കൊടുത്തു…. “നന്ദുസേ ഇവിടെ ഇരുന്നു പടം വരയ്ക്ക്…. ഹരി പെട്ടെന്ന് വരവേ….. ” അവന് മാറ്റാനുള്ള ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക് കയറി…. ഹരി ഫ്രഷായി വന്നപ്പോ കാണുന്നത്… ബെഡ്‌ഷിറ്റ് മുഴവനും പടം വരച്ചിടുന്ന നന്ദുനെയാണ്…. അവൻ തലയിൽ കൈയും വെച്ച് നിന്നു…. “ഹരി ഇങ്ങോട്ട്…..,, വാ ഇത് നോക്കിയേ….” “നിന്നോട് ഇതിൽ പടം വരയ്ക്കാൻ അല്ലേ പറഞ്ഞേ… ” അവൻ ഡ്രോയിങ് ബുക്കെടുത്തു കൈയിൽ പിടിച്ചു ചോദിച്ചു… “അത്….. ഹരി….. എനിച്ചു അത് ഇഷ്ടായില്ല….. അതിൽ കുറച്ചേ സ്ഥലം ഉള്ളു…….. ഇത് വലുത് അല്ലേ…… ഭംഗിയുണ്ടോ…. ” അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു…. “പറ ഹരി….. ” അവൾ അവന്റെ കൈ പിടിച്ചു കുലുക്കി…
“എന്റെ നന്ദു എന്ത് ചെയ്താലും അത് നല്ല രസമായിരിക്കും … ” “ആണോ…… എന്നാ ഞാൻ ഇവിടെ മുഴുവനും പടം വരച്ചോട്ടെ…. ” അവൾ ഭിത്തിയിലേക്ക് ചുണ്ടി അവനോട് കുസൃതിയോട് ചോദിച്ചു….. “ഇന്ന് ഇത്രയും വരച്ച മതിട്ടോ….. ബാക്കി നാളെ വരയ്ക്കാം “മ്മ്മ്….. എന്നാ ഹരി വാ… നമ്മുക്ക് ഒളിച്ചു കളി കളിക്കാം… ” രാത്രി ഭക്ഷണം കഴിച്ചു…. ഹരിയുടെ മടിയിൽ കിടന്നു നന്ദു ഉറങ്ങി…. പിറ്റേന്ന് ലക്ഷ്മി കഴിക്കാനുള്ളതൊക്കെ റെഡിയാക്കി വെച്ചിട്ടാണ് വിവാഹത്തിന് പോയത്… മാധവനും ലക്ഷ്മിയും പോയതിനു പിറകേ തന്നെ വിവേകും ഇറങ്ങി…. ഹരിയും നന്ദുവും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ടീവി കാണുവായിരുന്നു.. നന്ദു ഹരിയുടെ മടിയിലേക്ക് കിടന്നു….. “ഹരി…….. ” “എന്താടാ….. ” “എനിച്ചു ഇത് വേണ്ട…… വേറെ മതി… ” അവൾ ടീവി ചൂണ്ടിക്കൊണ്ട് പറഞ്ഞു… “പിന്നെ ഏതാ എന്റെ നന്ദുന് വേണ്ടത്…. “അവൻ കൊഞ്ചി കൊണ്ട് അവളോട് ചോദിച്ചു…
“എനിക്ക് ഡോറ ബുജി മതി…… ” “ഡോറ ബുജിയോ……?? ” “ആ……കൊച്ചു ടീവിയിൽ ഉണ്ടല്ലോ…. അത് മതി…. ” ഹരി അവൾക്ക് കൊച്ചു ടീവി വെച്ച് കൊടുത്തു…. അവൾ ടീവിയിൽ നോക്കി ചിരിക്കുന്നു എന്തൊക്കെയോ സംസാരിക്കുകയും ചെയുന്നുണ്ട്… കുറേ നേരം കഴിഞ്ഞു ഹരിയുടെ മടിയിൽ കിടന്നു അവൾ ഉറങ്ങി… അവളെ എടുത്ത് റൂമിൽ കൊണ്ട് കിടത്തി കഴിഞ്ഞപ്പോഴാണ് ഹരിയുടെ ഫോൺ റിങ് ചെയ്തത്….. ഹരി ഫോൺ എടുത്തു.. പക്ഷേ മറു വശത്തിന്ന് കേട്ട വാർത്ത ഹരിയെ ഞെട്ടിച്ചു…. “ഹലോ…. എന്താ പ്രതാപ്…. എപ്പോ…. എവിടെ…. Ok ഞാൻ ഉടനെ വരാം.. ” ഫോൺ വെച്ച് അവൻ മാധവനെ വിളിച്ചു… “ഹലോ അച്ഛാ…. നിങ്ങൾ അവിടെന്ന് ഇറങ്ങിയോ…. ” “ഞങ്ങൾ ഇറങ്ങി മോനേ… എന്തെ… ” “എനിക്ക് ഒന്ന് ഓഫീസിൽ പോണം… അവൾ ഉറങ്ങുവാ… ” “മ് മ്മ്…. നീ പോയിക്കോ… ഞങ്ങൾ പെട്ടെന്ന് എത്തും…. ഡോർ ചാരിയാൽ മതി… ” “ശരി അച്ഛാ…. നിങ്ങൾ പെട്ടെന്ന് വാ ” ഹരിയുടെ ബൈക്ക് മേലേടത്തെ ഗേറ്റ് കടന്നതും…. മറ്റൊരു കാർ മേലേടത്തെ മുറ്റത്തേക്ക് എത്തി.
തുടരും………

by