19/04/2026

മൊഹബത് : ഭാഗം 10

രചന – ഗ്രീഷ്മ വിപിൻ

ശിവ കുളപ്പടവിൽ പാട്ടും കേട്ടിരുന്നപ്പോഴാണ്.. കണ്ണൻ അവിടേക്ക് വന്നത്…. കണ്ണൻ ശിവടെ അടുത്ത് വാണിരുന്നപ്പോഴാണ് ശിവ അറിഞ്ഞത്…. ശിവ അവനെ മുഖം ഉയർത്തി എന്താ എന്ന് ചോദിച്ചു….. കണ്ണൻ അവളെ നോക്കി കണ്ണ് ചിമ്മി…. ശിവ ഇയർഫോൺ മാറ്റിയിട്ടു കണ്ണനെ നോക്കി… ” ഊരുതെണ്ടി കഴിഞ്ഞു എപ്പോ എത്തി….. പാർട്ടിയുടെ പേരും പറഞ്ഞു കോളേജിലേക്ക് ഒന്നും വരണ്ടല്ലോ… ” “ദാ ഇന്ന് രാവിലെ എത്തിയതേ ഉള്ളു…. അപ്പോഴാണ് അടിയനോട് മുഖം കാണിക്കാൻ പറഞ്ഞിരുന്നു എന്ന് പറഞ്ഞേ…… അപ്പൊ തന്നെ ഇവിടേക്ക് വെച്ച് പിടിച്ചു….. എന്തുട്ടാണ് അടിയനോട് പറയാനുള്ളത്….. എന്തെച്ചാലും പറഞ്ഞോളു…. ” “ഈ കണ്ണേട്ടൻ എന്താ പറ്റിയത്…. ” “പിന്നെ ഇത്രയൊക്കെ ഉണ്ടായിട്ടും നീ എന്നോട് ഒരു വാക്ക് പറഞ്ഞോ ശിവ…. പോട്ടെ രുദ്രനുമായുള്ള വിവാഹം ഒരു നാടകം ആയിരുന്നു എന്നെങ്കിലും….. ഹ്മ്മ് അത് എങ്ങനെയാ എല്ലാം നീയും ഷാനുവും കൂടി തീരുമാനിച്ചതല്ലേ ”

“കണ്ണേട്ടാ…. ഞാൻ ഷാനുന്റെ അടുത്ത് അത് ഒന്നും പറഞ്ഞിട്ടില്ല…. ” “വേണ്ട ശിവ നീ ഒന്നും പറയണ്ട…. എന്നോട് ഒന്ന് പറയാമായിരുന്നു….. ” “ഏട്ടാ അതിന് ഒന്നും സംഭവിച്ചില്ലല്ലോ. ” “ഹും….. നീ എന്തിനാ കാണണം എന്ന് പറഞ്ഞത്….. ” അത് ഏട്ടനോട് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്…. ഇപ്പൊ വേറെ ആരും അറിയണ്ട…. ” “ഹ്മ്മ്…. നീ പറ… ” “കണ്ണേട്ടാ അച്ഛന്റെ ആഗ്രഹമാണ്… എന്റെ പേരിലുള്ള സ്വത്തിന്റെ ഒരു ഭാഗം ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗിക്കണം…. ഒരു ഓർഗനൈസേഷൻ തുടങ്ങണം. .. ക്യാൻസർ രോഗികൾക്ക്മാത്രമല്ല…. തുടർ ചികിത്സയ്ക്ക് പണം ഇല്ലാതെ ചികിത്സ കിട്ടാതിരുക്കുന്ന എല്ലാവർക്കും വേണ്ടി…. അതിന് വേണ്ടി എന്റെ പേരിലുള്ള മുഴവൻ സ്വത്ത്‌ ഉപയോഗിച്ചാലും കുഴപ്പമില്ല…. അതിന് ആവിശ്യമായ ഫോർമാലിറ്റീസ്എല്ലാം ഏട്ടൻ ചെയ്യണം… ” “ശിവ അത് വേണോ…. അമ്മായിയോട് ഒന്ന് ചോദിച്ചിട്ട് പോരെ… ” “വേണം ഏട്ടാ….. ഈ സ്വത്താണ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെടുത്തിയത്… പിന്നെ അച്ഛന്റെ ഒരു ആഗ്രഹവുമായിരുന്നു… ഏട്ടൻ വേണ്ടത് എന്താ എന്ന് വെച്ചാൽ ചെയ്യ്….. ”

“മ്മ്…. എന്നാൽ ഞാൻ പോട്ടെ…. നാളെത്തേക്കുള്ള നോട്ട് പ്രിപ്പയർ ചെയ്യാനുണ്ട്… പിന്നെ കോളേജ് ഇലക്ഷന് ഡേറ്റ് പ്രഖ്യാപിച്ചു…. ഈ മാസം 27നാണ്…. സമയം വളരെ കുറവാണ്… നാളെ തന്നെ അതിന് വേണ്ടിയുള്ള തയാറെടുപ്പ് തുടങ്ങിക്കോ…. ഷാനവാസിനെ ഞാൻ വിളിച്ചോളാം… ” ശിവ കണ്ണനെ നോക്കി തലയാട്ടി…. 💮💮💮 രാത്രിയിൽ ഷാനു ബാൽക്കണിയിൽ ഇരിക്കുവായിരുന്നു… അവന്റെ കൈയിൽ ഡയറിയും ഉണ്ടായിരുന്നു…. അതിലെ ഓരോ വരിയും തന്റെ സഖിയെ കുറിച്ചായിരുന്നു…. അവന്റെ മുഹബതായിരുന്നു അതിൽ നിറച്ചു…. അവൾക്ക് മുന്നിൽ തുറക്കാത്താ അവന്റെ ഖൽബയിരുന്നു…. “സഖി ഇന്ന് നീ എന്നോട് കാണിക്കുന്ന മൗനം…. എന്നോടുള്ള നിന്റെ പ്രതിഷേധമാണെന്ന് ഞാൻ അറിയുന്നു… ഒരുനാൾ നിന്റെ മൗനത്തെ ഞാൻ തോൽപ്പിക്കും എന്റെ പ്രണയം കൊണ്ട്….. ഇന്ന് എനിക്ക് മുന്നിൽ നിന്നിൽ എത്താൻ ഒരു അതിർവരമ്പുകളും ഇല്ല…. എന്റെ പ്രണയത്തിൽ അലിഞ്ഞു ചേരാൻ നീ തയാറെടുത്തിക്കൊള്ളൂ….. നമ്മുടെ പ്രണയം എന്നു വിപ്ലവമായിരിക്കും…. ഭദ്ര പെണ്ണിന്റെ മാത്രം ഷാനവാസായി ഞാൻ നിനക്ക് അരികിലേക്ക് എത്തുന്ന നാൾ അടുത്ത് കഴിഞ്ഞു….

” ഷാനു അവന്റെ ഡയറിയിൽ കുറിച്ചതിന് ശേഷം പൂർണ്ണചന്ദ്രനെയും നോക്കി ബാൽക്കണിയിൽ കിടന്നു…. വെണ്ണിലാവിൽ അവൻ കണ്ടത് അവന്റെ സഖിയെ ആയിരുന്നു….. ഇതേ സമയം ശിവയും ജാലകത്തിലൂടെ നിലാവിനെ നോക്കി കിടപ്പായിരുന്നു…. അവളുടെ മനസ്സിലും ഷാനു നിറഞ്ഞു നിന്നു… “ഷാനു നിന്റെ അരികിൽ എത്താൻ എന്റെ ഹൃദയം കൊതിക്കുന്നു…. നിന്റെ പ്രണയത്തിനായി ദാഹിക്കുന്ന ഒരു മനം ഉണ്ട് എനിക്ക്…… ” പിന്നീട് ഉള്ള ദിവസങ്ങൾ ഇലക്ഷൻ പ്രചരണത്തിന്റെ തിരക്കായിരുന്നു… അതുകൊണ്ട് തന്നെ ഷാനുവും ശിവയും അതിനിടയിൽ അവരുടെ പ്രണയം ഉള്ളിൽ ഒതുക്കി… പ്രചരണത്തിനിറങ്ങി…. എന്നാലും പരസ്പരമുള്ള ഓരോ നോട്ടത്തിലൂടെ പ്രണയം കൈ മാറി…. ഷാനുവിന്റെ ഓരോ പ്രണയാർദ്രമായ നോട്ടത്തിലൂടെ ശിവയുടെ മനസ്സിൽ പുതു വിത്തുകൾ പാകി……. പ്രചരണത്തിന് രണ്ടുപേരും ഒരുമിച്ച് തന്നെ ഉണ്ടായിരുന്നു……. ഇലക്ഷന് ഇനി മൂന്ന് ദിവസം കൂടി മാത്രമേ ഉള്ളു… അന്ന് രാവിലത്തെ പത്രവാർത്ത ശിവയിൽ ഞെട്ടലും അതോടൊപ്പം സന്തോഷവും ഉണ്ടാക്കി…

ജയിലിൽ കൊലപ്പെട്ട നിലയിൽ നരേന്ദ്രനെയും രുദ്രനെയും കാണപ്പെട്ടു എന്നതായിരുന്നു വാർത്ത… വിഷം അകത്തു ചെന്നായിരുന്നു മരിച്ചത്… വേറെ തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല… ഈ വാർത്ത വായിച്ച എല്ലാവർക്കും ഞെട്ടലായിരുന്നു…. പക്ഷേ ഒരാളുടെ മുഖത്ത് മാത്രം താൻ വിജയിച്ചതിലുള്ള ചിരിയായിരുന്നു…. “ഷാനവാസ്‌ അടുത്തത് നിന്റെ ഊഴം ആണ്…. നീ കാത്തിരുന്നൊള്ളു എന്റെ പെണ്ണിനെ മോഹിച്ചതിനുള്ള ശിക്ഷ നിനക്ക് ഞാൻ കരുതി വെച്ചിട്ടുണ്ട്…. നീ ജീവിക്കണം ശിവഭദ്ര എന്റെ കൂടെ ജീവിക്കുന്നത് കണ്ട്….. മരണത്തിനു മുകളിലുള്ള ശിക്ഷയാണ് ഞാൻ നിനക്കായി മാറ്റി വെച്ചത്… നിന്നെ വെച്ച് എനിക്ക് ശിവയെ എന്റേതാക്കി മാറ്റണം…. അതിന് നീ അവളുടെ മുന്നിൽ ജീവിച്ചിരിക്കണം…. നീ കാത്തിരുന്നൊള്ളു നിന്റെ ദിവസത്തിനായി… ” ഇലക്ഷന് രണ്ട് ദിവസമാത്രം ഉള്ളത് കൊണ്ട് പ്രചരണം അവസാനിച്ചിരുന്നു…

രണ്ട് ദിവസം പെട്ടെന്ന് കടന്ന് പോയി… പോളിംഗ് ദിനം എത്തി.. ഇലക്ഷന് കാര്യമായ പ്രശനങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു പോയി… ഇലക്ഷൻ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം പ്രിൻസിപ്പലിന്റെ റൂമിൽ വോട്ടെണ്ണാൻ തുടങ്ങി… എല്ലാം മത്സരാർത്ഥികളും പ്രവർത്തകരും വിജയം അറിയാനായി കാത്തിരുപ്പാണ്ടായിരുന്നു….. ഓരോ സ്ഥാനങ്ങളിലെയും വിജയികളെ പ്രഖ്യാപിച്ചു തുടങ്ങി…. അപ്പോഴേക്കും മുദ്രാവാക്യം വിളിച്ചു തുടങ്ങിയിരുന്നു…. ഷാനുവും ശിവയും നല്ല ഭൂരിപക്ഷത്തിൽ തന്നെ ജയിച്ചിരുന്നു…. എല്ലാം വർഷത്തെയും പോലെ തന്നെ ഈ വർഷവും എല്ലാം സ്ഥാനത്തും അവരുടെ മുന്നണി ആയിരുന്നു വിജയിച്ചത്…. കോളേജ് മുഴവൻ ചുവപ്പ് കൊണ്ട് നിറഞ്ഞു…. വിജയിച്ചവരുമായി മുദ്രാവാക്യം വിളിച്ചു കൊണ്ട് വിദ്യാർത്ഥി സഘടനാ പ്രകടനവുമായി മുന്നോട്ട് പോയി… അപ്പോഴാണ് അപ്രതീക്ഷിതമായി എതിർ മുന്നണി പ്രവർത്തകർ പ്രകടനത്തിലിടയിലേക്ക് പ്രശ്നം ഉണ്ടാക്കി തുടങ്ങിയത് അത് പിന്നെ ഒരു അടിയിലേക്ക് കലാശിച്ചു…

ഷാനു ശിവയെ അടിയുടെ ഇടയിൽ നിന്ന് തന്റെ നെഞ്ചോട് ചേർത്ത് മാറ്റി നിർത്തി…. അവന്റെ സംരക്ഷണ വലയത്തിൽ അവൾ ഒരു നിമിഷം ഒതുങ്ങി കൂടി…. ഷാനു അവളെ കുറച്ച് ദൂരെ മാറ്റി നിർത്തി.. അവളുടെ അടുത്തേക്ക് വേണിയും ഷഹനായും വന്നു… “ഡീ ഇത് പ്രശ്നം ആകുമോ…. ” വേണി ശിവയെ നോക്കി ചോദിച്ചു… “ഇനി എന്ത് പ്രശ്നം ആകാനാണ് വേണി… ഇപ്പൊ തന്നെ നല്ല അടിയ… എത്ര നാളായി ലൈവിയായി ഒരു അടി കണ്ടിട്ട്….” ഷഹന വേണിയെ നോക്കി പറഞ്ഞു… ശിവ നോക്കുന്നത് കണ്ടാണ് പറഞ്ഞത് അബദ്ധമായി എന്ന് മനസ്സിലായത്.. “ദേ ഒരു വീക്ക് വെച്ച് തരും…. നിന്റെ ഇക്കയും അതിനിടയിൽ ഉണ്ടെന്നാ ഓർമ്മ വേണം… ” അടിയുടെ ഇടയിൽ കൈയിൽ കത്തിയുമായി തന്റെ അവസരത്തിനായി ഒരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു… ശിവ വേണിയോടും ഷഹാനയോടും സംസാരിക്കുന്നതിനിടയിലാണ് ഷാനുവിന് നേരെ കത്തിയുമായി ഒരാൾ പോകുന്നത് കാണുന്നത്….

അവൾ ഷാനുവിനെ കുറെ വിളിച്ചു പക്ഷേ ബഹളത്തിടയിൽ അവൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല…. ശിവ അവന്റെ അടുക്കലേക്ക് ഓടി…. ഷാനുവിനെ കത്തി ഉയർത്തി കുത്താൻ പോയതും ശിവ അടുത്തെത്തി അവനെ തള്ളി മാറ്റി… കത്തി കുത്തി ഇറങ്ങിയത് ശിവയുടെ ശരീരത്തിലേക്കായിരുന്നു… “ഷാനു…… ” ശിവയുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകി…. ഷാനു ശിവയുടെ ശബ്ദം കേട്ട് വീണാടുത്ത് നിന്ന് എഴുനേറ്റ് വരുമ്പോഴേക്കും അയാൾ അവിടെ നിന്ന് മാറിയിരുന്നു……. ശിവ നിലത്തേക്ക് ഊർന്നു വീഴാൻ പോയതും ഷാനു അവളെ താങ്ങി പിടിച്ചു… ഷാനു അവളെ കൈകളിലേക്ക് കോരി എടുത്തു…. കണ്ണന്റെ കാറിലേക്ക് കയറി “ഭദ്രേ…. മോളെ നീ എന്ത് മണ്ടത്തരമാണ് കാണിച്ചേ…. ” തന്റെ മടയിൽ തലവെച്ചു കിടക്കുന്ന ശിവയെ ചേർത്ത് പിടിച്ചു ഷാനു ചോദിച്ചു… “ഷാനു….. ലോകത്തുള്ള ഒരു ഭാര്യയും തന്റെ കണ്ണ് മുന്നിൽ തന്റെ ജീവന്റെ പാതിയെ മരണത്തിന് വിട്ട് കൊടുക്കാൻ ആഗ്രഹിക്കില്ല…. നീ താലി കിട്ടിയില്ലെങ്കിലും…. നീ ന്റെ പാതിയാണ്…. ഞാ…. ഞാൻ നിന്നെ എന്നെ മനസ്സാൽ വരിച്ചു കഴിഞ്ഞു……” അത് പറഞ്ഞതും അവളുടെ ബോധം മറഞ്ഞിരുന്നു….

ഷാനുവിന്റെ കണ്ണീർ ശിവയുടെ നെറ്റിയിൽ പതിച്ചു…. ഷാനു അവന്റെ ചുണ്ടകൾ അവളുടെ സിന്ദൂരരേഖയിൽ ചേർത്തു…. “കണ്ണേട്ടാ…. ഒന്ന് പെട്ടെന്ന് പോ…. ” “ഷാനു നീ ടെൻഷൻ ആവാതെ…. ദാ എത്താറായി… ” ഷാനു ഇട്ടിരുന്ന ഡ്രെസ്സിലും അവന്റെ ശരീരത്തിലും എല്ലാം അവളുടെ ബ്ലഡ്ആയിട്ടുണ്ട്… ഹോസ്പിറ്റലിൽ എത്തിയതും ശിവയെ അവൻ ഇരു കൈയിലും കോരി എടുത്ത് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് ഓടി…. ശിവയെ ഉടൻ തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി… വിവരം അറിഞ്ഞു നിർമ്മലയും വേണിയുടെ അമ്മയും അയിഷയും ഹോസ്പിറ്റലിൽ എത്തിയിരുന്നു….. ഷാനു ഒപ്പേറഷൻ തിയേറ്ററിനു പുറത്ത് തളർന്നിരുന്നു…. ഷഹന അവന്റെ അടുത്തേക്ക് ചെന്നു… “ഇക്ക….. ” “മോളെ….. എനിക്ക് വേണ്ടിയാ എന്റെ പെണ്ണ്….. എന്തിനാടി അവളെ അങ്ങോട്ടേക്ക് വിട്ടേ….. ഭദ്ര ഇല്ലാതെ ഷാനു ഇല്ല….. ഞാൻ…. ” ഷാനു എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും നേഴ്സ് പുറത്തേക്ക് വന്നു… “ബ്ലഡ് ആവിശ്യമുണ്ട്…. o-ve ആയതു കൊണ്ട് ബ്ലഡ്‌ ബാങ്കിൽ ഉണ്ടാവില്ല…. പെട്ടെന്ന് അറേഞ്ച് ചെയ്യണം…. ” “സിസ്റ്റർ എന്റേത് o-ve ആണ്…. ” ഷാനു അവരുടെ അടുത്തേക്ക് ചെന്നു പറഞ്ഞു…

“Ok… കുറച്ച് ടെസ്റ്റ്‌കൾ ഉണ്ട്‌…. അത് ചെയ്യണം… ” ഷാനു മറുപടിയായി തലയാട്ടി…. കുറേനേരത്തിന് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു… ഷാനുവും കണ്ണനും ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു… “ഡോക്ടർ ശിവയ്ക്ക്…. ” കണ്ണൻ ആയിരുന്നു… “നിങ്ങൾ പേഷ്യന്റിന്റെ…. ” ” കസിനാണ്…. ” “Ok സീ മിസ്റ്റർ…. ” “കൃഷ്ണകുമാർ.. ” ” ഓപ്പറേഷൻ കഴിഞ്ഞു…. അപകടനില തരണം ചെയ്തു..” “ഡോക്ടർ കാണാൻ പറ്റുമോ… ” ഷാനു ആയിരുന്നു… “ഇപ്പൊ പറ്റില്ല… കുറച്ച് കഴിഞ്ഞ് ഐസിയുവിലെക്ക് മറ്റു…. ബോധം വന്നതിന് ശേഷം.. ആർകെങ്കിലും രണ്ട് പേർക്ക് കാണാം… ” “താങ്ക്യൂ ഡോക്ടർ…. ” “ഷാനു നീ ഇവിടെ കാണില്ലേ… ഞാൻ ഒന്ന് പോലീസ് സ്റ്റേഷനിൽ പോയിട്ട് വരാം… ” “മ്മ്… ” ഇതേ സമയം വേറൊരിടത്ത്…. “സാർ ആ പെണ്ണ് ഇടയ്ക്ക് കയറി വന്നിട്ടാണ്… അല്ലാതെ… ” “ഛീ നിർത്തെടാ…… പറഞ്ഞ പണി ചെയ്യാൻ അറിയുകയുമില്ല….. എന്റെ പെണ്ണിന് എന്തെങ്കിലും പറ്റിയാൽ കൊന്ന് കളയും എല്ലാത്തിനെയും.. ഓർത്ത് വെച്ചോ….. ” തുടരും…