രചന:കണ്ണൻ്റെ മാത്രം
ബാക്കി പറയെടോ.. ചാരുവിന്റെയും ബാക്കി ഉള്ളവരുടെയും സങ്കടം ഒന്ന് ഒതുങ്ങിയതും ഇച്ചു അയാളോട് പറഞ്ഞു…വീരൻ ഇച്ചുവിനെ ഒന്ന് ദേഷ്യത്തോടെ നോക്കിയതും ജോ തന്റെ കൈയിൽ ഉള്ള മൊബൈൽ ഒന്ന് കറക്കി.. അതോടെ അയാളുടെ മുഖത്ത് ദേഷ്യം മാറി ഗതികേട് തെളിഞ്ഞു…സത്യമാണ് ഞാൻ പറഞ്ഞത്.. ഇവളുടെ അമ്മയെയും അച്ഛനെയും എനിക്ക് കൊല്ലണം എന്ന് യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല… അവർ അന്ന് ഞാൻ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ… ഞാൻ മര്യാദക്ക് പറഞ്ഞതാണ് നിന്നെ എന്റെ അമനെ കൊണ്ടു കെട്ടിക്കാൻ അപ്പൊ അവർക്ക് അതുപറ്റില്ല… അവർ മരിച്ചാലും അത് സമ്മതിക്കില്ല പോലും.. എന്നിട്ടും അവരെ കൊല്ലണം എന്നൊന്നും ഞാൻ കരുതിയിരുന്നില്ല.. പക്ഷേ സംസാരത്തിനിടയിൽ എന്റെ വായിൽ നിന്നും അറിയാതെ വീണ അച്ഛന്റെ കൊലപാതകം.. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് അവർ…
നല്ല രീതിയിൽ ഞാൻ അവരോട് അത് വിട്ടുകളയാൻ പറഞ്ഞതാ.. അപ്പൊ അവർക്ക് അത് പറ്റില്ല… അവർക്ക് എനിക്ക് ശിക്ഷ വാങ്ങി തരണം… എന്നെ ജയിലിൽ കയറ്റണം പോലും… ഇക്കണ്ട കാലം ഞാൻ ഉണ്ടാക്കി എടുത്തിട്ടുള്ള എന്റെ നല്ലവൻ എന്ന ഇമേജ് അവർക്ക് തകർക്കണം പോലും.. ലോകത്തോട് വിളിച്ചു പറയണമെന്ന് ഞാനൊരു കൊലയാളി ആണെന്ന്.. എന്നിട്ടെന്തായി തൂങ്ങി ആടേണ്ടി വന്നില്ലേ രണ്ടെണ്ണത്തിനും.. ബോധത്തോടെ അവരെ കെട്ടിത്തൂക്കിയപ്പോൾ ഉണ്ടായ പിടച്ചിൽ ഉണ്ടല്ലോ.. ശരീരത്തിൽ നിന്ന് ജീവൻ പോകുമ്പോൾ ഉള്ളൊരു പിടച്ചിൽ അത് കാണാൻ ഒരു പ്രത്യേക സുഖമാണ്… അയാൾ കണ്ണുകൾ അടച്ചുകൊണ്ട് ഒരു ഉന്മാദിയെ പോലെ പറഞ്ഞു…
അടുത്തനിമിഷം വലിയൊരു അലറി കരച്ചിലോടെ അയാൾ കണ്ണുകൾ തുറന്നു.. അപ്പോഴാണ് ഇരുമ്പ് കമ്പിയും കൊണ്ട് ഭദ്രകാളിയെ പോലെ തന്റെ മുന്നിൽ നിൽക്കുന്ന നിധിയെ അയാൾ കാണുന്നത്.. അതുകൊണ്ടുള്ള പ്രഹരം ആണ് തന്റെ ഓടിയാത്ത ഇടം കാലിൽ കിട്ടിയത് എന്ന് അയാൾക്ക് മനസിലായി… നിധിയുടെ കൈയിലെ വടി പിന്നെയും പിന്നെയും അയാളുടെ കാലിൽ പതിച്ചുകൊണ്ടിരുന്നു…. അയാൾ വേദനകൊണ്ട് അലറി കരഞ്ഞു…അവിടെ ഉള്ള ഓരോരുത്തരും ആ കാഴ്ച്ച സന്തോഷത്തോടെ നോക്കിക്കണ്ടു.. അയാളുടെ കാലുകൾ ഒടിഞ്ഞു തൂങ്ങിയിട്ടും അവൾ അടി നിർത്തിയില്ല….നിധി… മോളെ.. ജോ അവളെ വിളിച്ചതും കൈയിൽ ഉണ്ടായിരുന്ന വടി നിലത്തേക്ക് എറിഞ്ഞു അവനെ പുണർന്ന് ഉറക്കെ കരഞ്ഞുപോയിരുന്നു അവൾ…നിധി… കരയല്ലേ പെണ്ണേ….
ഇയാള് പറഞ്ഞതുകേട്ടോ ഇച്ചായാ.. എന്റെ അച്ഛനും അമ്മയും…അവരെ ഇയാൾ… സഹിക്കുന്നില്ല ഇച്ചായാ…സുറുമി.. നീ ഇങ്ങനെ കരയല്ലേ മോളെ.. നിന്റെ അച്ഛനും അമ്മക്കും സഹിക്കുമോ നീ ഇങ്ങനെ കരയുന്നത്… ഇച്ചു അവളുടെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചു…അറിയാം ഇച്ചാക്ക…പക്ഷേ… അവൾ കരഞ്ഞുകൊണ്ടിരുന്നു…കുറച്ചുനേരം കരഞ്ഞതും അവൾക്ക് ഒരു സമാധാനം കിട്ടി….ഇച്ചായാ… നിധി വിളിച്ചു…എന്താ മോളെ…..ദേ ഇവന് ആളുകളുടെ ജീവൻ പിടഞ്ഞു പിടഞ്ഞു ഇല്ലാതെ ആകുന്നത് കാണാൻ ഒരു വല്ലാത്ത കിക്ക് ആണെന്നല്ലേ പറഞ്ഞത്…. അയാള് ചാകുന്നതിന് മുൻപ് ആ കിക്ക് ഒന്നുകൂടി കിട്ടട്ടെ… അല്ലേ ഇച്ചാക്ക… നിധി വീരനെ പകയോടെ നോക്കികൊണ്ട് പറഞ്ഞു… വേദനക്കൊണ്ട് പുളയുന്നതിനിടയിലും വീരൻ അവർ പറഞ്ഞത് മനസിലാകാതെ നോക്കി…
അയാളുടെ ഏറ്റവും വലിയ ലഹരി അല്ലേ മോളെ അത്… അപ്പൊ കൊടുക്കാതെ പറ്റില്ലല്ലോ… ഇച്ചുവിന്റെ മുഖത്ത് ക്രൂരമായ ഒരു ചിരി വിരിഞ്ഞു.. വീരൻ ഒന്നും മനസിലാകാതെ എല്ലാവരെയും മാറി മാറി നോക്കി…നീയൊക്കെ അയാളുടെ കൂടെ സകല തെണ്ടിത്തരത്തിനും കൂട്ടുനിൽക്കുമ്പോൾ ആലോചിച്ചില്ല അല്ലേ നിനക്കൊക്കെ ഇങ്ങനെ ഒരു വിധി ആകും എന്ന്… ഇച്ചു ജിത്തുവിനോടും മനുവിനോടും ചോദിച്ചു… മനുവിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു.. അവൻ പേടിയോടെ അവനെ നോക്കി.. പക്ഷേ ജിത്തുവിന്റെ കണ്ണുകളിൽ ഒരു നിസ്സംഗത ആയിരുന്നു.. ജീവിതത്തിൽ ആഗ്രഹിക്കാൻ ഒന്നുമില്ലാത്തവന്റെ കണ്ണിൽ തെളിയുന്ന ഒരു നിസ്സംഗത ഉണ്ടാവില്ല അത്… വീരൻ തന്റെ ഇഷ്ടം അറിഞ്ഞുകൊണ്ടാണ് തന്നെക്കൊണ്ട് അങ്ങനെ ഒരു പാതകം ചെയ്യിപ്പിച്ചത് എന്നത് അവനെ അത്രയും തകർത്തിരുന്നു… മരിക്കാനും ഭയമില്ല എന്ന് അവന്റെ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു….
എന്ന… ഞങ്ങളോട് ക്ഷ… മിക്കണം.. ഇനിയൊരിക്കലും നിങ്ങളുടെ മുന്നിൽ വരില്ല ഞങ്ങൾ… വെറുതെ വിടണം… പ്ലീസ്… മനു ഇച്ചുവിനോട് അപേക്ഷിച്ചു…ആഹാ… നീയൊക്കെ മറ്റുള്ളവരുടെ ജീവൻ എടുക്കുമ്പോ അവരും ഇങ്ങനെ ഒക്കെ തന്നെയല്ലേ നിന്നോടൊക്കെ പറഞ്ഞിട്ടുണ്ടാവുക… എന്നിട്ട് എത്രപേരുടെ ജീവൻ നിങ്ങൾ തിരികെ കൊടുത്തിട്ടുണ്ട്… ഏഹ്ഹ്… ജോ അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചുകൊണ്ട് ചോദിച്ചു…മനുവിന് തന്റെ മുഖം പറിഞ്ഞുപോയതുപോലെ ആണ് തോന്നിയത്…. അവന്റെ വായിൽ നിന്ന് കട്ടചോര തെറിച്ചു വീണു…
സ്റ്റീഫാ… ജോ അലറി…സാർ….
ദേ…ഇവനെ ഒക്കെ ദേ അയാൾക്ക് കാണുന്നതുപോലെ ഒന്ന് കെട്ടി നിർത്തിയേ… അയാൾക്ക് അവരുടെ ജീവൻ പോകുമ്പോഴാത്തെ പിടച്ചിൽ കണ്ടിട്ട് കിക്ക് വരട്ടെ…. ജോഷ്വാ… വേണ്ടാ… അവരെ ഒന്നും ചെയ്യരുത്… പ്ലീസ്…. വീരൻ അപേക്ഷിച്ചു…ആഹാ വീരന് ഇത്രയും താഴ്മയായി അപേക്ഷിക്കാനും അറിയുമോ… താൻ ഇങ്ങനെ അപേക്ഷിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു വീരദത്താ… ഇനിയും നീ കേഴണം… വിഷമിക്കേണ്ട അതിനുള്ള അവസരങ്ങൾ ഞാൻ നിനക്ക് തരാം…. ജോ ഒരു പുച്ഛത്തോടെ അയാളെ നോക്കി പറഞ്ഞു… അയാൾ പരാജിതനെപ്പോലെ തലയും കുമ്പിട്ടിരുന്ന് കണ്ണീർ വാർത്തു…
മുത്തശ്ശി… അമ്മായി നിങ്ങൾക്ക് വേണമെങ്കിൽ പുറത്തേക്ക് നിന്നോളൂ…
ജോ അവർക്ക് ഒരു ബുദ്ധിമുട്ടാവണ്ട എന്ന് കരുതി പറഞ്ഞു…വേണ്ട മോനേ… എനിക്ക് കാണണം എന്റെ വന്ദുവിനെ ഇല്ലാതാക്കിയവരുടെ മരണം…. മുത്തശ്ശി പകയോടെ പറഞ്ഞു…എനിക്കും… അമ്മായി കൂടി പറഞ്ഞതോടെ ജോന് പിന്നെ അവരോട് പറയാൻ മറ്റൊന്നും ഇല്ലാതായി….
അവർ കാണട്ടെ ഇച്ചായാ… അവർ മാത്രമല്ല ഇത് റെക്കോർഡ് ചെയ്യത് ഹരിക്കും
കാണിച്ചുകൊടുക്കണം.. ഇവന്റെ ഒക്കെ മുഖം ഒരു പേടി സ്വപ്നമായി ഇപ്പോഴും അവളുടെ ഉള്ളിൽ ഉണ്ട്… അത് പൂർണമായി ഇല്ലാതെയാവണമെങ്കിൽ ഇവരുടെ മരണം അവൾ കാണണം…മ്മ്… ജോ സ്റ്റീഫനെ കണ്ണുകാണിച്ചു… സ്റ്റീഫൻ കൂട്ടത്തിൽ ഉള്ള ഒരുത്തനോട് എല്ലാം റെക്കോർഡ് ചെയ്യാൻ ഏൽപ്പിച്ചു…
വീരദത്താ.. നിനക്കുള്ള കണി റെഡി ആയിട്ടുണ്ട് ഇങ്ങോട്ട് നോക്കെടാ… ഇച്ചു അയാളോട് അലറി… എന്നിട്ടും തല ഉയർത്തി നോക്കാതെ ഇരിക്കുന്ന അയാളുടെ മുടിയിൽ പിടിച്ചു വലിച്ച് ആ തല പൊക്കി ജോ…ആാാ…. മുടി വലിഞ്ഞ വേദനയിൽ അലറി കൊണ്ട് കണ്ണു തുറന്ന അയാൾ മുന്നിലെ കാഴ്ച്ചയിൽ വിറങ്ങലിച്ചു പോയി… ഓരോ സ്റ്റൂളിലായി കൈയും കാലും കെട്ടിയിട്ട് കഴുത്തിലൂടെ കുരുക്കിട്ട് നിൽക്കുന്ന ജിത്തുവും മനുവും ആ കാഴ്ച്ച അയാളെ അടിമുടി ഉലച്ചു കളഞ്ഞു…ജോഷ്വാ… വേണ്ടാ… അവരെ ഒന്നും ചെയ്യരുത്… അയാൾ കേണു..അതിന് ആര് പറഞ്ഞു അവരെ ഞാൻ എന്തെങ്കിലും ചെയ്യുമെന്ന്… അവരെ ഞാനല്ലല്ലോ കൊല്ലാൻ പോകുന്നത് താനല്ലേ…. ജോ ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു…No… ഞാൻ ചെയ്യില്ല…
താൻ ചെയ്യും ഇല്ലെങ്കിൽ ദാ നിന്റെ പ്രിയപ്പെട്ട പേരകുട്ടിയുടെ ജീവൻ ഇപ്പോഴും എന്റെ കയ്യിലാണ്… എന്റെ ഒരൊറ്റ കാളിൽ തീരും അവൻ… എന്താ വേണോ… ജോ ഫോണിലെ വീഡിയോ കാണിച്ചുകൊണ്ട് ചോദിച്ചു…വേണ്ടാ… ജോഷ്വാ നീ അനുഭവിക്കും….ഓഹ്… അവൻ അനുഭവിച്ചോളും.. നിങ്ങള് പറഞ്ഞ കാര്യം ചെയ്യ് മൂപ്പീന്നേ….ഇച്ചുന് ക്ഷമകെട്ടു…ഡാ… അയാളുടെ രണ്ടുകാലും പഞ്ചർ അല്ലേ പിന്നെ എങ്ങനെ അയാൾ എഴുന്നേറ്റ് നടക്കും… പാവം… ജോ ഒരു കളിയാക്കി ചിരിയോടെ ചോദിച്ചു…ഓഹ്… അത് ശരിയാണല്ലോ.. ഇനിയിപ്പോ എന്ത് ചെയ്യും… ഇച്ചു ആവലാതിപ്പെട്ടു…. ഹാ ഒരു വഴിയുണ്ട്… സ്റ്റീഫാ.. പിള്ളേരോട് ഇയാളെ അവരുടെ അടുത്തേക്ക് അങ്ങോട്ട് ആക്കാൻ പറഞ്ഞേ…
ജോ പറഞ്ഞതും സ്റ്റീഫനും പിള്ളേരും കൂടി അയാളെ അവരെ നിർത്തിയിട്ടുള്ളതിന്റെ അടുത്തേക്ക് ആക്കി… അയാളുടെ കാലുകൾ അനങ്ങുമ്പോൾ മുഴുവൻ ഉള്ള വേദനയെടുത്തിട്ടുള്ള ഞെരക്കം അവിടെ ഉള്ള എല്ലാവർക്കും മനസ്സിൽ ഒരു തൃപ്തി നൽകി..ഡോ മൂപ്പിന്നേ.. ദേ ഈ വടി ഉപയോഗിച്ച് ആ രണ്ട് സ്റ്റൂളും അങ്ങ് തട്ടി മാറ്റിയേ… വീരന്റെ കൈയ് മോചിപ്പിച്ച് അതിലേക്ക് ഒരു ഇരുമ്പ് ദണ്ട് നൽകിക്കൊണ്ട് ഇച്ചു പറഞ്ഞു…കാൽ ഒന്ന് കൂത്താനെങ്കിലും പറ്റിയിരുന്നെങ്കിൽ.. ആ ദണ്ട് കൈയിൽ കിട്ടിയപ്പോൾ അയാൾ ആലോചിച്ചു….
പക്ഷേ ഇപ്പൊ കുത്താൻ പോയിട്ട് അനക്കാൻ വരെ പറ്റുന്നില്ല… അയാൾ വിഷമിച്ചു…
എന്താടോ നോക്കി നിൽക്കുന്നത്… ചെയ്യടോ.. ഇച്ചു ഗൗരവത്തോടെ പറഞ്ഞു…No… വീരൻ സാർ.. വേണ്ടാ… ഒന്നും ചെയ്യരുത്.. മനു അയാളോട് കെഞ്ചി….എന്താ വീരൻ ചെയ്യണ്ട എന്ന് തോന്നുന്നുണ്ടോ… ഞാൻ വിളിക്കട്ടെ… ജോ തന്റെ കൈയിൽ ഉള്ള ഫോൺ ഒന്ന് കറക്കികൊണ്ട് ചോദിച്ചു….വേണ്ടാ.. വേണ്ടാ.. ഞാൻ ചെയ്യാം… അയാൾ അത് പറഞ്ഞതും മനു ഒരു ഞെട്ടലോടെ വിളിച്ചു…വീരൻ സാർ…എന്താ മനു ഞെട്ടിപ്പോയി.. നീയൊക്കെ നിന്റെ ജീവിതം ഇവന് വേണ്ടി ഉഴിഞ്ഞു വെക്കുമ്പോൾ ആലോചിക്കണമായിരുന്നു നേരം വരുമ്പോൾ ഇവൻ തിരിഞ്ഞു കൊത്തുമെന്ന്…. അവന് അവന്റെ ചോരയോളം വലുതാകുമോ നീയൊക്കെ… ജോ മനുവിനെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു…
മനു അപ്പോഴും വിശ്വാസം വരാത്തപോലെ വീരനെ തന്നെ നോക്കി നിൽപ്പായിരുന്നു… ജിത്തൂ പക്ഷേ കണ്ണടച്ച് മരണം കാത്തു നിൽക്കുന്നപോലെ ആണ് നിന്നിരുന്നത്…വീരദത്താ… ജോ ഗൗരവത്തോടെ വിളിച്ചതും അയാൾ വിറക്കുന്ന കൈകളോടെ തന്റെ കൈയിൽ ഉള്ള ദണ്ട് വച്ച് ആ രണ്ട് സ്റ്റൂളും തട്ടിമാറ്റി…ഒരിറ്റ് ശ്വാസത്തിനു വേണ്ടിയുള്ള മനുവിന്റെയും ജിത്തുവിന്റെയും പരാക്രമം കാണാൻ വയ്യാതെ അയാൾ അലറി കരഞ്ഞു.. തന്റെ കൈകൾ കൊണ്ട് തന്നെ താൻ മക്കളെപ്പോലെ സ്നേഹിച്ചിരുന്നവരെ കൊല്ലേണ്ടി വന്ന അവസ്ഥ അയാളെ തകർത്തു…ബാക്കി അവിടെ ഉള്ള ഓരോരുത്തരും അവരുടെ ശ്വാസത്തിനായുള്ള പിടച്ചിലുകൾ ഒരു നിർവൃതിയോടെ നോക്കിക്കണ്ടു…
……………….
ആലുക്കൽ തറവാട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന നേരത്താണ് ആദം ഫോണും ചെവിയിൽ വച്ച് ധൃതിപ്പിടിച്ച് അങ്ങോട്ട് വന്നത്…
എല്ലാവരും അവന്റെ വെപ്രാളം കണ്ടതും ഒന്നും മനസിലാകാതെ അവനെ തന്നെ നോക്കി…അവൻ വേഗം പോയി ടിവി ഓൺ ചെയ്ത് ലോക്കൽ ചാനൽ വച്ചിരുന്നു… അധികം വൈകാതെ അതിൽ വന്ന ന്യൂസ് കണ്ടതും അവിടെ ഉള്ള എല്ലാവരും ഞെട്ടലോടെ എഴുന്നേറ്റു… അതിൽ ഒരാളുടെ മുഖം വിളറി വെളുത്തു.. അയാൾ വേഗം തന്നെ മുഖത്തിലെ ഭാവം മാറ്റിയെങ്കിലും അയാളെ തന്നെ നോക്കി നിന്നിരുന്ന രണ്ടുപേർ അത് കണ്ടു… അവർ ഉള്ളാലെ ഒന്ന് പുച്ഛിച്ചു ചിരിച്ചു…
ഗ്രേസിയമ്മ മുന്നിൽ കാണുന്ന കാഴ്ച്ചയിൽ മിഴിവെട്ടാതെ നോക്കി നിന്നു….. ഇത്രനാളും ചെയ്തുകൂട്ടിയത് മുഴുവൻ എന്തിനായിരുന്നു എന്നൊരു ചോദ്യം അവർക്കുള്ളിൽ നിറഞ്ഞു… എല്ലാരീതിയിലും താനൊരു പരാജയം ആണെന്ന് അവർക്ക് തോന്നി… അവർ തലയിൽ കൈ വച്ച് അവിടെ ഇരുന്നു പോയി…. അപ്പോഴവർക്ക് അറിയില്ലായിരുന്നു ഇനിയും അറിയാനിരിക്കുന്ന കാര്യങ്ങൾ അവരെ അടിമുടി തകർക്കുമെന്ന്….
…..തുടരും….

by