18/04/2026

ഭാര്യ : ഭാഗം 16

രചന – റോസിലി ജോസഫ്

എന്തുപറ്റിതാ..? ക്യാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടർ ശ്രീദേവിയുടെ പൾസ് നോക്കുന്നതിനിടയിൽ ചോദിച്ചു. അറിയില്ല ഡോക്ടർ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ, പെട്ടന്ന് ശ്രീദേവി തലകറങ്ങി വീണു. ഇവർ പ്രെഗ്നന്റ് ആണോ..? അതെ ഡോക്ടർ. എന്തെങ്കിലും കുഴപ്പം ഉണ്ടോ വീണത് കൊണ്ട്..? ഏയ് പേടിക്കാൻ ഒന്നുമില്ല ബിപി ലോ ആയതാ.. പക്ഷെ നല്ലോണം ശ്രദ്ധിക്കണം ഈ സമയത്ത്. ടെൻഷനടിക്കുന്നതും വിഷമിപ്പിക്കുന്നതോ ആയ ഒരു കാര്യങ്ങളും ഉണ്ടാവരുത്. അത് ഇവരെ മാത്രമല്ല വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയും ബാധിക്കും മ്മ് ഞാനിനി ശ്രദ്ധിച്ചോളാം ഡോക്ടർ ശരി, എന്തായാലും കുറച്ചു നേരം അവർ മയങ്ങട്ടെ ശല്യം ചെയ്യണ്ട ജയദേവൻ സമാധാനത്തോടെ അവിടെ കിടന്ന ചെയറിൽ ഇരുന്നു. എന്തായാലും കുഴപ്പം ഒന്നും സംഭവിച്ചില്ലല്ലോ ദൈവത്തിന് നന്ദി ഇരുന്നിരുന്നു ജയൻ ചെറുതായ് ഒന്ന് മയങ്ങി.

അപ്പോഴാണ് കയ്യിൽ ചെറുതായ് ഒരു തലോടൽ. അവൻ കണ്ണുകൾ തുറന്നു. ശ്രീ .. ഏട്ടാ.. അവൾ സ്നേഹത്തോടെ അവനെ നോക്കി. അവൻ അവളുടെ മുടിയിഴകളിൽ തഴുകികൊണ്ടിരുന്നു സോറീഡാ..ഏട്ടനറിയാതെ പറ്റിയതാ … സാരമില്ല ഏട്ടാ ഏട്ടന്റെ കുഴപ്പം കൊണ്ടൊന്നും സംഭവിച്ചതല്ലല്ലോ ആവശ്യമില്ലാതെ ഞാനൊരൊന്ന് പറഞ്ഞിട്ടല്ലേ… അച്ഛനും അമ്മയും കരഞ്ഞു കൊണ്ടിറങ്ങി പോകുന്നത് കണ്ട് സഹിക്കാൻ പറ്റിയില്ല അതുകൊണ്ടാ ഞാനങ്ങനെയൊക്കെ.. അച്ഛനും അമ്മയും കരഞ്ഞുകൊണ്ട് പോയെന്നോ എന്തിന്..? ഏട്ടന്റെ അമ്മ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞു വഴക്കുണ്ടാക്കി എന്നിട്ട്..? എന്തൊക്കെയോ അമ്മ പറഞ്ഞു ആണോ ഞാനൊന്നും അറിഞ്ഞില്ലല്ലോ, ഒന്ന് പറയാമായിരുന്നില്ലേ നിനക്ക്..? ഏട്ടൻ ഒന്ന് ചോദിക്കുക കൂടി ചെയ്തില്ലല്ലോ..? ഞാൻ ചോദിച്ചതാ നീ പറഞ്ഞില്ല ഞാൻ അന്നേരത്തെ വിഷമത്തിനു അതൊന്നും എനിക്ക് പറയാൻ പറ്റിയില്ല.

ഇനി ഇപ്പൊ ഏട്ടൻ ഇതേച്ചൊല്ലി ആരോടും വഴക്കിനൊന്നും പോവണ്ട.. മ്മ്.. ഞാൻ അച്ഛനെ ഒന്ന് വിളിച്ചു പറയട്ടെ അവര് ടെൻഷനടിച്ചു ഇരിക്കുകയാവും ഏട്ടാ വഴക്കൊന്നും ഉണ്ടാക്കല്ലേ.. ഇല്ലെടീ നീ കിടന്നോ ഞാനിപ്പോ വരാം ജയദേവൻ ഫോണുമെടുത്ത് പുറത്തേയ്ക്ക് നടന്നു സമയം ഏതാണ്ട് പത്തുമണി കഴിഞ്ഞു അവർ വീട്ടിലെത്തിയപ്പോൾ. മുറ്റത്തു വണ്ടിയുടെ ശബ്ദം കേട്ടതും അച്ഛനും കാർത്തികയും ഇറങ്ങി വന്നു. കാത്തു നീയെപ്പോ വന്നു..? പ്രതീക്ഷിക്കാതെ കാർത്തികയെ അവിടെ കണ്ടതും ശ്രീദേവി ചോദിച്ചു സന്ധ്യക്ക് മുന്നേ എത്തി ഏട്ടത്തി അവൾ ഏട്ടത്തിയുടെ അരികിലേയ്ക്ക് കുറച്ചു കൂടി നീങ്ങി നിന്നു ജയേട്ടാ എനിക്ക് കുഴപ്പം ഒന്നുമില്ല എന്നെ പിടിക്കണ്ട ഞാൻ നടന്നോളാം.. മോനേ ഡോക്ടർ എന്ത് പറഞ്ഞെടാ.. പേടിക്കാൻ ഒന്നൂല്ലച്ഛാ ഞാൻ ആശുപത്രിയിൽ വെച്ച് പറഞ്ഞില്ലേ ബിപി ലോ ആയതാ.. ഞാൻ പേടിച്ചിരിക്കുവായിരുന്നു.. അച്ഛൻ പറയുന്നത് കേട്ട് ശ്രീദേവി ചെറുതായ് പുഞ്ചിരിച്ചു.

നല്ല ക്ഷീണം ഉണ്ട് മോൾടെ മുഖത്ത്. കൊണ്ടുപോയി കിടത്തവളെ.. അവൻ അവളെ ചേർത്ത് പിടിച്ചു റൂമിലേയ്ക്ക് നടന്നു. അപ്പോൾ താഴെ അമ്മയുടെ സംസാരം അവർ കേട്ടു നിങ്ങൾക്ക് ഇവിടെങ്ങാനും കിടന്നുറങ്ങിക്കൂടെ അച്ഛനും മോളും കൂടി പോയിരിക്കുന്നു സ്വീകരിക്കാൻ.. എന്റെ മോനല്ലേടി അവൻ , അവൾ അവൻ കെട്ടിക്കൊണ്ട് വന്ന പെണ്ണ് അവരെ സ്വീകരിക്കേണ്ട ആവശ്യം നിനക്കില്ലായിരിക്കും. പക്ഷേ എനിക്കുണ്ട് ഒരച്ഛന്റെ സ്ഥാനത് നിന്ന ചിലതൊക്കെ ഞാൻ ചെയ്യണം മ്മ് നിങ്ങള് അച്ഛന്റെ സ്ഥാനത്ത് നിന്ന് കുറെ ചെയ്യുന്നുണ്ട് എനിക്കറിയാം.. നിനക്കെന്തറിയാം എന്നാ ,..സുലോചനെ, നിന്റെ ഈ മുള്ളും മുനയും വെച്ചുള്ള സംസാരം നിർത്തണമെന്ന് നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. നീയിന്നു എന്ത് കാര്യത്തിനാ ആ കൊച്ചിന്റെ വീട്ടുകാര് വന്നപ്പോ അവരോട് വഴക്കുണ്ടാക്കിയത്..? അല്ലാ ഞാനെപ്പോ വഴക്കുണ്ടാക്കിയെന്നാ…, ഉള്ളത് ഉള്ളത് പോലെ പറഞ്ഞു അതിപ്പോ അവർക്ക് വഴക്കായി തോന്നിയെങ്കിൽ ഞാനെന്ത് ചെയ്യാനാ..

അവര് നീ പറഞ്ഞ സ്ത്രീധനതുക മുഴുവൻ തന്നല്ലേ അവളെ ഇങ്ങോട്ട് അയച്ചത്. പിന്നെയും അതിന്റെ പേരും പറഞ്ഞു എന്തിനാ വെറുതെ പ്രശ്നമുണ്ടാക്കുന്നെ.. മ്മ് ഞാനറിഞ്ഞു സ്ത്രീധനം വന്നവഴി എന്നെകൊണ്ട് അധികം പറയിപ്പിക്കണ്ട.. അതുകേട്ടതും ശ്രീധരന് പറയാൻ ഒന്നുമില്ലാതായി അയാൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നടന്നു. നിങ്ങളീ പുതപ്പും തലയിണയും എടുത്തു എവിടേക്കാ.. ഞാനാ സോഫയിൽ കിടന്നോളാം ഇവിടെ കിടന്നാൽ നീ സ്വൈര്യം തരില്ല ജയേട്ടാ.. എന്താ ശ്രീ.. എന്നെ ഇവിടെ ആർക്കും ഇഷ്ടമല്ലേ.. ആരുപറഞ്ഞു ഇഷ്ടമല്ലെന്ന് നിന്നെ ഇവിടെ എല്ലാവർക്കും ഇഷ്ടമാ.. പിന്നെന്തിനാ അമ്മ എപ്പോഴും എന്നെ ശകാരിക്കുന്നത്..? അത് ഇഷ്ടമല്ലാത്തത് കൊണ്ടല്ല ഇഷ്ടം ഒരുപാടുള്ളതുകൊണ്ടാ.., ഡോക്ടർ പറഞ്ഞത് കേട്ടില്ലേ അധികം ടെൻഷൻ ആവുന്ന കാര്യം ഒന്നും ഓർക്കുകയും വിഷമിക്കുകയും ചെയ്യരുതെന്ന്.. ഉറങ്ങിക്കോ.. ഏട്ടൻ എന്നെയൊന്നു കെട്ടിപിടിക്കുവോ.. അവൻ അവളെ ചേർത്തു കിടത്തി നെറുകയിൽ ചുംബിച്ചു.

ക്ഷീണം കൊണ്ടാണെന്നു തോന്നുന്നു അവൾ വേഗം ഉറങ്ങി. അപ്പോഴും ഉറങ്ങാതെ അവന്റെ മനസ്സിൽ പല ചിന്തകൾ കടന്നുകൂടി എന്തിനാ അമ്മയ്ക്ക് ശ്രീയോട് ഇത്ര ദേഷ്യം. ഒരു പാവം പെണ്ണിനെ അമ്മ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ..? ഓരോന്നാലോചിച്ചു അവൻ കിടന്നു എപ്പോഴോ ഉറങ്ങിപോയി നേരം പുലർന്നു. ചായയുമായി ശ്രീ മുറിയിലേയ്ക്ക് വന്നു. ജയദേവൻ അപ്പോഴും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറക്കമായിരുന്നു അതേ വേഗം എണീറ്റെ ഓഫീസിൽ പോകണ്ടേ നേരം ഒരുപാടായി.. അവൾ , അവൻ തലവഴി മൂടിയ പുതപ്പ് വലിച്ചു മാറ്റി കുറച്ചു നേരം കൂടി കിടക്കട്ടെ ശ്രീ പ്ലീസ്.. വേണ്ട വേണ്ട ഇനി കിടക്കണ്ട ഇങ്ങോട്ട് എണീറ്റെ.. അവൾ അവന്റെ ദേഹത്ത് നിന്നും പുതപ്പ് വലിച്ചു മാറ്റി. പോയി കുളിക്ക് വെള്ളം എടുത്തു വെച്ചിട്ടുണ്ട് മോട്ടോർ വർക്ക്‌ ആവുന്നില്ല വർക്ക്‌ ആവുന്നില്ലേ..? ഇല്ലന്നെ എത്ര വട്ടം പറഞ്ഞതാ ഞാൻ അതിന് എന്തോ കംപ്ലയിന്റ് ഉണ്ടെന്ന്.

ആരെയെങ്കിലും വിളിച്ചു അതൊന്ന് വേഗം ശരിയാക്കിക്ക് അല്ലെങ്കിൽ ഏട്ടൻ തന്നെ നാളെ തൊട്ടു വെള്ളം കോരേണ്ടി വരും അതിനെന്താ ഞാൻ കോരിതരാലോ.. ആ കഴിഞ്ഞ പ്രാവശ്യം കോരിതന്നത് ഞാൻ ഓർക്കുന്നുണ്ട്., ഏട്ടൻ ഇപ്പൊ എണീറ്റെ.. നീ ആരെയാ വിളിക്കുന്നെ..? ഡൈനിങ് ടേബിളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ജയനോട് അമ്മ ചോദിച്ചു ഞാനാ ഗോപിപിള്ളയെ ഒന്ന് വിളിക്കുവാ അമ്മേ… ആ മോട്ടറിനു എന്തോ കംപ്ലയിന്റ് ഉണ്ട് അതൊന്ന് ശരിയാക്കിക്കണം ഇതിപ്പോ എത്രമത്തെ തവണയാ മോട്ടർ കേടാവുന്നത്..? നല്ല ആരെക്കൊണ്ടെങ്കിലും നോക്കിക്ക് അല്ലെങ്കിൽ തന്നെ ഇവിടെ ഇപ്പൊ മോട്ടറിന്റെ ആവശ്യം ഒന്നുമില്ലല്ലോ..? അയാളെ വിളിച്ചിട്ട് കിട്ടുന്നില്ല ശ്രീ.. ഏട്ടൻ ഭക്ഷണം കഴിക്ക് പിന്നെ വിളിക്കാം. നീ പോയി ചായ എടുത്തോണ്ട് വാ..

ഇപ്പൊ കൊണ്ടുവരാം ഏട്ടാ.. അവൾ അടുക്കളയിലേയ്ക്ക് പോയതും സുലോചന അവന്റെ അരികിലേയ്ക്ക് കസേര നീക്കിയിരുന്നു ഡാ നീ ആവശ്മില്ലാതെ കാശ് കളയരുത്. ഇവിടെ ഇപ്പൊ അതിനേക്കാൾ വലുതായിട്ടുള്ള പല കാര്യങ്ങളും ഉണ്ട് മോട്ടർ ശരിയാക്കാതെ എങ്ങനെയാ അമ്മേ അവള് കിണറ്റിൽ നിന്ന് വെള്ളം കോരണ്ടെ..? ആ കോരണം അതിനിപ്പോ എന്താ അവളുടെ വീട്ടിലും ഈ പൈപ്പും കുന്തവും ഒന്നുമില്ലല്ലോ പിന്നെന്താ.. ഏട്ടാ ദാ ചായ ഉച്ചക്ക് കഴിക്കാൻ ഉള്ളത് ഈ ബാഗിൽ വയ്ക്കുന്നുണ്ടെ. ബാഗിലേയ്ക്ക് ചോറ്റുപാത്രം വെച്ചു കൊണ്ടവൾ പറഞ്ഞു കാത്തു എവിടെ..? അവളു രാവിലെ അച്ഛന്റെ കൂടെ അമ്പലത്തിൽ പോയി ജയൻ കഴിപ്പ് നിർത്തി എഴുന്നേറ്റു കയ്യ് കഴുകി . പോകാനായി മുറ്റത്തേയ്ക്കിറങ്ങിയപ്പോഴാണ് പിന്നിൽ ബാഗും പിടിച്ചു നിൽക്കുന്ന ശ്രീയെ അവൻ കണ്ടത് എന്തോ പറയാനായി തിരിഞ്ഞ അവന്റെ മുന്നിലേയ്ക്ക് അമ്മ നിന്നു വേഗം ഇറങ്ങു മോനേ സമയം ഒരുപാടായി അവളുടെ കണ്ണുകൾ നിറഞ്ഞു.

അമ്മ എങ്ങോട്ടും മാറുന്നുമില്ല. ഓഫീസിൽ എത്തിയാലുടൻ അവൻ അവൾക് മെസ്സേജ് അയച്ചു വിഷമമായോ രാവിലെ അങ്ങനെ ഒക്കെ ഉണ്ടായത് കൊണ്ട്..? സോറി ഡാ രാവിലെ അമ്മ അടുത്തുണ്ടായിരുന്നതു കാരണം നിന്നോട് ഒന്ന് യാത്ര പോലും പറയാൻ പറ്റിയില്ല അവൻ വോയിസ്‌ മെസ്സേജായി നീട്ടി ഒരു ഉമ്മയും കൊടുത്തു ശ്രീദേവി.. എന്താ അമ്മേ..? കുളിമുറിയിൽ വെള്ളം ഇല്ലല്ലോ വേഗം കോരിവയ്ക്ക് ശരി അമ്മേ.. അപ്പോഴാണ് ഫോണിൽ മെസ്സേജിന്റെ ശബ്ദം കേട്ടത്. രണ്ട് കയ്യിലും പാത്രം കഴുകിയതിന്റെ സോപ്പും കരിയും ഒക്കെയായിരുന്നു. അവൾക്ക് ഫോൺ എടുക്കാൻ പറ്റിയില്ല മെസ്സേജിന് റിപ്ലൈ കിട്ടാത്തത് കൊണ്ടാവണം അവൻ കാൾ ചെയ്തു അവൾ കയ്യ് തുടച് കാൾ എടുത്തു ഹലോ.. ശ്രീ നീയവിടെ എന്തെടുക്കുവാ എന്റെ മെസ്സേജ് കണ്ടില്ലേ.. കുറച്ചു ജോലി ഉണ്ടായിരുന്നു ഏട്ടാ.. മ്മ് ഞാനിവിടെ ഓഫീസിൽ വന്നു കേട്ടോ.. മ്മ് രാവിലെ അമ്മ അങ്ങനെ ഒക്കെ പറഞ്ഞത് കാരണം സങ്കടമായോ..? ഏയ് എനിക്ക് സങ്കടം ഒന്നുമില്ല സാരല്ലടോ വിഷമിക്കാതെ, ഞാൻ ഗോപിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് അയാള് വന്നു മോട്ടറു ശരിയാക്കും അയ്യോ അമ്മ അറിഞ്ഞാൽ പ്രശ്നം ആകില്ലേ..

ഏയ് ഞാൻ അയാളോട് പറഞ്ഞിട്ടുണ്ട് ആരെന്തു പറഞ്ഞാലും മോട്ടർ ശരിയാക്കിയിട്ടേ വരവൊള്ളൂ എന്ന് മ്മ് ശ്രീദേവി.. അയ്യോ അമ്മ വിളിക്കുന്നു ശരി ശ്രീ ഉച്ചക്ക് വിളിക്കാം അവൾ അമ്മയുടെ വിളികേട്ട് അപ്പുറത്തേയ്ക്ക് ഓടി എത്ര നേരമായി നിന്നെ വിളിക്കുന്നു എവിടെ ആയിരുന്നു നീയ് അമ്മേ ഞാൻ.. അതേയ് വീട്ടിലിരിക്കുമ്പോ ഈ സ്വര്ണമെല്ലാം ഞാത്തി നടക്കുന്നത് എന്തിനാ അത് ഊരി വെച്ചൂടെ.. നിക്ക് എവിടെ പോകുന്നു മാലയും വളയും ഊരി വയ്ക്കാൻ അതിങ്ങു തന്നേക്ക് ഞാൻ എടുത്തു വെച്ചോളാം. നീ കുറച്ചു വെള്ളം ചൂടാക്ക് അവൾ മാലയും വളയും ഊരി അമ്മയുടെ കയ്യിൽ കൊടുത്തു. അപ്പോഴാണ് പുറത്തു ആരോ വിളിക്കുന്നത് കേട്ടത് ഞാൻ നോക്കിക്കോളാം നീ പോയി വെള്ളം ചൂടാക്ക് അവൾ പോയോന്നവർ ഉറപ്പ് വരുത്തി. എന്നിട്ട് ഭദ്രമായി അലമാരയിൽ വെച്ച് പൂട്ടി ആരാ..? വാതിൽ തുറന്നു വന്നവർ ചോദിച്ചു ഞാൻ ജയദേവൻ സാറ് പറഞ്ഞിട്ട് വന്നതാ..

ജയദേവൻ പറഞ്ഞിട്ടോ എന്തിന്..? ഇവിടുത്തെ മോട്ടറിനു എന്തോ കംപ്ലൈന്റ് ഉണ്ടെന്ന് പറഞ്ഞു ഓഹോ അപ്പഴേയ്ക്കും വിളിച്ചു പറഞ്ഞോ അവള് പറഞ്ഞിട്ടാവും, പെങ്കോന്തൻ.. മോട്ടർ എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ എനിക്ക് ഇത് ശരിയാക്കിയിട്ട് വേറെ കുറെ സ്ഥലങ്ങളിലും കൂടി പോകാനുള്ളതാ എടാ കൊച്ചനെ ഇവിടെ കുഴപ്പം ഒന്നുമില്ല നീ പോകാൻ നോക്ക് സാറ് പറഞ്ഞു ഇത് ശരിയാക്കിയിട്ടേ വരവൊള്ളന്നാ.. ആഹാ നിന്റെ സാറ് ശ്രീദേവി.. എന്താമ്മേ..? ഇയാൾക്ക് ആ മോട്ടർ വെച്ചിരിക്കുന്നിടം ഒന്ന് കാണിച്ചു കൊടുക്ക് വരൂ.. അന്ന് രാത്രിയിൽ, ഓഫീസിൽ നിന്ന് വന്ന ജയൻ ഭാര്യയുടെ കയ്യിൽ ബാഗ് വെച്ചു കൊടുക്കുന്നതിനിടയിൽ പറഞ്ഞു നല്ല വിശപ്പ് നീ വല്ലതും കഴിക്കാൻ എടുത്തു വയ്ക്ക് ഞാൻ കുളിച്ചിട്ട് വരാം.. നിന്റെ കഴുത്തിൽ കിടന്ന മാലയെവിടെ..? കഴിക്കുമ്പോഴാണ് അയാൾ അവളുടെ കഴുത്തിലേക്ക് ശ്രദ്ധിച്ചത്. കയ്യിൽ വളയും ഇല്ല അത്.. ജയേട്ടാ .. എപ്പഴും അതിട്ടോണ്ട് നടക്കുന്നത് എന്തിനാ..? ഞാനത് ഊരിവെച്ചു നാളെ മുതൽ നിന്റെ കൈയിൽ ഒരു. വളയും കഴുത്തിൽ മാലയും കാണണം കേട്ടോ പറഞ്ഞത് നീയെന്താ ഒന്നും മിണ്ടാത്തത്..? മുഖം കുനിച്ചു നിന്ന അവളോട് അവൻ ഉച്ചത്തിൽ ചോദിച്ചു.

എന്താ മോനേ എന്താ പ്രശ്നം..? ഒന്നൂല്ലച്ഛാ.. അവൾ ഒന്നും മിണ്ടാതെ അച്ഛന്റെ പ്ളേറ്റിലേയ്ക്കും കഴിക്കാൻ എടുത്തു വെച്ചു. പിന്നാലെ കാർത്തികയും അമ്മയും എത്തി. എല്ലാവരും കഴിച്ചു കയ്യും കഴുകി പോയി. അവൾ എല്ലാവരും കഴിച്ച പ്ളേറ്റുകൾ എടുത്തു കഴുകാൻ തുടങ്ങി ആ മാവ് അരക്കാൻ മറക്കണ്ട കേട്ടോ ജഗ്ഗിൽ വെള്ളം എടുത്തോണ്ട് പോകുന്നതിനിടയിൽ അമ്മ പറഞ്ഞു ഒടുവിൽ ജോലിയെല്ലാം കഴിഞ്ഞപ്പോഴേയ്ക്കും കഴിക്കാൻ മടിയായി മുറിയിലേയ്ക്ക് ജഗ്ഗിൽ വെള്ളവും നിറച്ചു അവശയായി കയറി വരുന്ന അവളെ അവൻ കണ്ടില്ലെന്ന് നടിച്ചു എന്തെടുക്കുവായിരുന്നു ഇത്രയും നേരം..? അരി അരയ്ക്കാൻ ഉണ്ടായിരുന്നു മ്മ് എന്തെങ്കിലും കഴിച്ചോ..? ഇല്ല എന്തെ കാരണം..? വിശപ് തോന്നിയില്ല വിശപ്പ് തോന്നിയില്ലേ നിനക്ക് വേണ്ടിയല്ല നമ്മുടെ കുഞ്ഞിന് വേണ്ടി കഴിക്കണം എന്ന് പറഞ്ഞിട്ടില്ലേ നിന്നോട് എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ..? ഒന്നൂല്ല പോയി കഴിക്ക് എനിക്ക് വേണ്ട പിന്നീടൊന്നും പറയാതെ അവൻ മുഖം തിരിച്ചു കിടന്നു ജയേട്ടാ… എന്നോട് പിണക്കമാണോ ഞാനെന്ത് തെറ്റ് ചെയ്തിട്ടാ..

എന്നിട്ടും അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട അവൾക്ക് സങ്കടമായി. കരയുമെന്ന് ഉറപ്പായപ്പോൾ അവൻ പിണക്കം അവസാനിപ്പിച്ചു കരയണ്ട എനിക്ക് പിണക്കമില്ല കരയണ്ടാന്ന് പറഞ്ഞില്ലേ കണ്ണ് തുടയ്ക്ക് വാ ഞാനും വരാം എന്തെങ്കിലും കഴിക്ക് അവൻ സ്നേഹത്തോടെ അവളുടെ കണ്ണുകൾ തുടച്ചു നിനക്ക് ഞാൻ കമ്പ്യൂട്ടർ ക്ലാസ്സിൽ അഡ്മിഷൻ പറഞ്ഞിട്ടുണ്ട് എപ്പഴും ഇവിടെ ഇരിക്കണ്ട പുറത്തൊക്കെ പോകുന്നത് നല്ലതാ.. അമ്മ സമ്മതിക്കുമോ..? അത് ഞാൻ സമ്മതിപ്പിച്ചോളാം നീ വാ.. അവൻ അവളെയും കൊണ്ട് ഡൈനിങ് ഹാളിലേക്ക് നടന്നു ഇവിടെ ഇരിക്ക് ഞാൻ കഴിക്കാനുള്ളത് എടുത്തോണ്ട് വരാം വേണ്ട ഏട്ടാ ഞാനെടുത്തോളം.. നേരത്തെ നിനക്ക് എടുക്കാമായിരുന്നല്ലോ ഇനിയിപ്പോ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി അവൻ അടുക്കളയിൽ പോയി ചോറും കറികളും ഒരു പ്ലെയിറ്റും എടുത്തോണ്ട് വന്നു. കഴിക്ക്. വിളമ്പി വെച്ച് മാറിയിരുന്ന് പറഞ്ഞു അയാൾ എനിക്കിത്രയും വേണ്ട.. അതൊന്നും പറഞ്ഞാൽ പറ്റില്ല മുഴുവനും കഴിക്കണം മനസ്സില്ല മനസ്സോടെ അത് മുഴുവൻ അവൾ കഴിച്ചു.

കഴിച്ചു എന്നല്ല കഴിപ്പിച്ചു എന്ന് വേണം പറയാൻ പാത്രം കഴുകി വെച്ച് കയ്യും കഴുകി മുറിയിലേയ്ക്ക് നടന്നു ഇനി മേലിൽ ഇങ്ങനെ കഴിക്കാതിരിക്കരുത് കേട്ടോ.. മ്മ്.. നാളെ രാവിലെ ഞാൻ ഓഫീസിൽ പോകുമ്പോൾ നിന്നെ കമ്പ്യൂട്ടർ ക്ലാസ്സിൽ കൊണ്ടുവിടാം ഉച്ചയാകുമ്പോ നിനക്ക് തിരികെ പോരാം ഏട്ടാ ഇതൊക്കെ അമ്മയറിഞ്ഞാൽ സമ്മതിക്കുമോ എനിക്കാരുടെയും ഇഷ്ടക്കേട് പറ്റി ഒന്നും വേണ്ട ഏട്ടാ.. പിന്നെ അത് നീയല്ലേ തീരുമാനിക്കുന്നത് മര്യാദക്ക് ഞാൻ പറയുന്നതങ് കേട്ടാൽ മതി . എന്റെ ഭാര്യ അടുക്കളയിൽ മാത്രം ഒതുങ്ങി കഴിയുന്നത് എനിക്കിഷ്ടമല്ല.. എന്നാലും.. ഒരെന്നാലും ഇല്ല മര്യാദക്ക് കിടന്നുറങ് രാവിലെ എണീക്കാൻ ഉള്ളതാ.. പിറ്റേന്ന് അവർ പോകുന്നതിനു മുൻപ്, എന്റെ ജയാ ഇനിയിപ്പോ ഇവളെ പഠിക്കാൻ വിടണോ കല്യാണം കഴിഞ്ഞാൽ അടുക്കളയും വീടുമായി കഴിയേണ്ടവരാ പെൺകുട്ടികൾ എന്റെ അമ്മേ കാലം മാറി പണ്ടത്തെ രീതിയൊന്നുമല്ല ഇപ്പൊ ഇപ്പഴത്തെ പെൺകുട്ടികൾ വീട്ടിൽ അടങ്ങിയിരിക്കുമെന്നും കരുതണ്ട .

നമ്മുടെ ശ്രീ പുറത്തൊക്കെ പോകുന്നത് നല്ലതല്ലേ അമ്മേ.. മ്മ് നിന്നോട് പറഞ്ഞു ജയിക്കാൻ ഞാനില്ല എന്നാലും എനിക്ക് ഇതിനോട് അത്ര യോജിപ്പ് ഒന്നുമില്ല പിന്നെ എല്ലാം നിന്റെ ഇഷ്ടം സുലോചന അകത്തേയ്ക്ക് പോയി ശ്രീദേവി വേഗം റെഡിയാവ് ഏട്ടാ ഞാൻ വരണില്ല ദേ എന്റെ വായിലിരിക്കുന്നത് കേൾക്കും കേട്ടോ വേഗം റെഡിയാവ്.. ഏട്ടാ ഏട്ടത്തിയമ്മയേം കൂട്ടി എവിടേക്കാ.. എന്റെ കാർത്തു നിന്റെ ഏട്ടൻ പറയുന്നത് കേട്ടില്ലേ എന്നെ പഠിക്കാൻ കൊണ്ടുവിടുവാ എന്ന് ആഹാ അത് കൊള്ളാലോ.. കാർത്തു, സംസാരിച്ചു കൊണ്ടിരിക്കാതെ നിന്റെ ഏട്ടത്തിയെ ഇങ്ങോട്ട് ഇറക്കിക്കെ.. ശരി ഏട്ടാ.. കാർത്തു പതിയെ.. അവൾ ഉന്തിതള്ളി ഏടത്തിയമ്മയെ ബൈക്കിനു പിന്നിൽ ഇരുത്തി കുറച്ചു ദൂരം ചെന്നപ്പോൾ, ഇറങ് ബൈക്ക് നിർത്തി അവൻ പറഞ്ഞു ഇതെന്താ ഇവിടെ..? അതൊക്കെയുണ്ട് നീ വാ.. അവൻ അവളുടെ കയ്യും പിടിച്ചു ജ്വലറിയിലേക്ക് നടന്നു.

ഏട്ടാ.. അവൻ അവളുടെ കയ്യിൽ രണ്ട് വളകൾ വാങ്ങി ഇടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ആഭരണങ്ങൾ അമ്മ വാങ്ങി വെച്ചെന്ന് എനിക്കറിയാം ഇപ്പൊ ഇത് നിന്റെ കയ്യിൽ കിടക്കട്ടെ അമ്മയോട് പറയണ്ട ഇത് സ്വർണ്ണം ആണെന്ന്. എന്റെ പെണ്ണിന്റെ കയ്യിൽ വളയില്ലാതെ ഒരു രസവുമില്ല.. വാ സമയം പോയി എനിക്ക് ഓഫീസിൽ പോകാനുള്ളതാ.. അവൻ ഡോർ തുറന്നു പുറത്തേയ്ക്ക് നടന്നു ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാ ഞാനൊന്നും പറഞ്ഞില്ലെങ്കിലും എല്ലാം അറിഞ്ഞു ചെയ്യുന്ന എന്റെ പൊന്നേട്ടൻ.. ഒരുപാട് ആത്മസന്തോഷത്തോടെ അവളും നടന്നു പിന്നാലെ… ശ്രീദേവിയെ കമ്പ്യൂട്ടർ ക്ലാസ്സിൽ വിട്ടിട്ട് അവൻ നേരെ ഓഫീസിലേയ്ക്ക് പോയി. ഉച്ചക്ക് ഓട്ടോ പിടിച്ചാണ് അവൾ വീട്ടിലെത്തിയത്. അമ്മായിയമ്മയുടെ മുഖം അപ്പോൾ കടന്നല് കുത്തിയതുപോലെ ആയിരുന്നു. അവൾ ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി വൈകുന്നേരം ജയേട്ടൻ വന്നപ്പോൾ ഓടി പുറത്തേയ്ക്ക് വന്നു.

കുറെ പലഹാരപൊതികൾ രണ്ടുപേരും കൂടി അകത്തേയ്ക്ക് കൊണ്ടുപോകുന്നത് കണ്ട് സുലോചനയുടെ മുഖം ദേഷ്യത്താൽ ചുവന്നു അമ്മേ ഏട്ടൻ വന്നോ..? ആ വന്നു. പെണ്ണുമ്പിള്ളേനേം കൂട്ടി വാതിലടച്ചിട്ടുണ്ട്. നീയെന്തിനാ ഇപ്പൊ ഏട്ടനെ അന്വേഷിക്കുന്നെ.. ഒന്നൂല്ല വെറുതെ.. ആ.. അമ്മേ.. ആ എന്താ ഇതമ്മയ്ക്കും കാത്തുവിനും ഉള്ളതാ കുറച്ചു പലഹാരങ്ങൾ എനിക്കെങ്ങും വേണ്ട അല്ലെങ്കിൽ തന്നെ എനിക്കും ഇവൾക്കും ഒന്നുമല്ലല്ലോ ഇപ്പൊ ഇതാവശ്യം കൊണ്ടുപോയി വെയ്ക്ക് കുറേശെ കഴിക്കാം.. മുറിയിലേയ്ക്ക് തിരികെ നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു എന്തുപറ്റി നീയിതു കൊടുത്തില്ലേ..? അവർക്ക് വേണ്ടെന്ന് പറഞ്ഞു ആ സാരമില്ല നീയിവിടെ ഇരിക്ക് കുറച്ചു കഴിഞ്ഞപ്പോൾ പൊട്ടിച്ചിരികളും തമാശകളും ആണ് പുറത്തേക്ക് കേട്ടത് ഇതെന്തൊരു കഷ്ടമാ ഇവിടെ വേറാർക്കും ജീവിക്കണ്ടേ.. ഡീ അവര് പിള്ളേരല്ലേടി സന്തോഷിക്കട്ടെ അവര്. മ്മ് ചന്തോച്ചം. സുലോചനയുടെ ദേഷ്യത്തോടെയുള്ള നടപ്പ് കണ്ട് ശ്രീധരൻ ഉറക്കെ ചിരിച്ചു നിന്റെ ഈ കുശുമ്പൊന്ന്‌ കള സുലു .. പോ മനുഷ്യാ എനിക്കാരോടും കുശുമ്പൊന്നും ഇല്ല അല്ലെങ്കിൽ തന്നെ എന്തിനാ ഇപ്പൊ കുശുമ്പ് മുടി പിന്നിലേക്കിട്ട് രണ്ട് ചാട്ടോം ചാടി അവർ അടുക്കളയിലേയ്‌ക്കോടി തുടരും…