രചന – സെലുനിസു
നീ വല്ല്യ ഡയലോഗ് അടിക്കല്ലേ മോനേ അനികുട്ടാ… ഒരു ഫോൺ ചാടിയതിനാ നീ അന്ന് ഇവളെ തല്ലിയെ.. അത് വെച്ച് നോക്കുമ്പോ ഞാനാ ബെറ്റർ എന്ന് ഹരി പറഞ്ഞതും അനി ഇടം കണ്ണിട്ട് നിഷയെ ഒന്ന് നോക്കി… അവനെ തന്നെ തുറിച്ചു നോക്കി ഇരിക്കുവാണ്…
സമാധാനത്തിൽ ഓടി കൊണ്ടിരിക്കുന്ന ബസ്സിന്റെ മൂട്ടിൽ തീ വെക്കാതെടാ ദുഷ്ട്ടാ…അല്ലെങ്കിലേ പിണങ്ങാൻ എന്തേലും കാരണം തപ്പി നടക്കുവാ ഇവൾ… എന്നിട്ട് മിണ്ടണേൽ ഒരു വല്ല്യ ഫുഡ് ലിസ്റ്റ് ഉണ്ടാവും… ഇവളെ കെട്ടുന്നതിന് മുൻപ് ഇവളെ ഡാഡിടെ സ്വത്ത് മുഴുവൻ എഴുതി വാങ്ങണം. ഇല്ലേൽ ഞാൻ കുത്തുപാളയെടുക്കും….എന്ന് അനി പറഞ്ഞതും നിഷ ബെഡിൽ ഉണ്ടായിരുന്ന പില്ലോ എടുത്തു അവന് നേരെ എറിഞ്ഞു….
ഡീ… നിഷേ സൂക്ഷിച്ചോ.. ഇവന്റെ കണ്ണ് മുഴുവൻ നിന്റെ അപ്പന്റെ ക്യാഷിലാ… അത് കിട്ടി കഴിഞ്ഞാ ഇവൻ ചിലപ്പൊ നിന്നെ ഇട്ടിട്ട് പോവും എന്ന് കിരൺ പറഞ്ഞതും നിഷ നെറ്റിയൊന്ന് ചുളിച്ചു അനിയെ നോക്കി…
ഡീ… ദേ ഇവന്മാര് പറയുന്നതൊന്നും നീ കാര്യത്തിലെടുക്കല്ലെട്ടോ…എന്തിനാടാ നിങ്ങൾ എന്റെ കുടുംബ ജീവിതം തകർക്കാൻ നോക്കുന്നത്…
ഏഹ്.. കുടുംബ ജീവിതോ.. അതെപ്പോ തുടങ്ങി…
ഈ… അത് ഞാനൊരു ഓളത്തിന് പറഞ്ഞതാ… പിന്നേ നിങ്ങളൊക്കെ സമ്മതിക്കുവാണേൽ ഞങ്ങളിന്ന് മുതൽ കുടുംബ ജീവിതം തുടങ്ങാം അല്ലേടി നിഷേ…. എന്നും പറഞ്ഞവൻ നിഷയുടെ കവിളിലൊന്ന് പിച്ചി….
ഛെ.. പോടാ… എന്നും പറഞ്ഞവൾ അവന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു….
കിരണേട്ടാ….
എന്താ ലച്ചൂ…
കിരണേട്ടന് ആരോടും പ്രണയം തോന്നിയിട്ടില്ലേ…
ഏയ്… നമുക്ക് അതൊന്നും സെറ്റാവില്ലെന്നേ…
അല്ലാതെ ആരെയും കിട്ടാഞ്ഞിട്ടല്ലല്ലേ എന്ന് അതിനിടയിൽ കയറി അനി കമെന്റ് പറഞ്ഞതും നിഷ അവന്റെ കയ്യിലൊന്ന് പിച്ചി…
ഔ… നിനക്കെന്താടി പൂതനെ… നിന്നെ ഞാൻ കിട്ടിയതിന്റെ പിറ്റേന്ന് ഡിവോഴ്സ് ചെയ്യുടി നോക്കിക്കോ..
ഏഹ്… എന്നാ പിന്നേ കെട്ടാതിരുന്നാ പോരെ…
അത്… മോനേ കിരണേ… കെട്ടിയാലല്ലേ മ്മ്… മ്മ്.. അതൊക്കെ നടക്കൂ…ഇത്രയൊക്കെ ആയ സ്ഥിതിക്ക് അതും കൂടെ വേണ്ടേ… എന്നവൻ പറഞ്ഞതും നിഷ അവന്റെ കഴുത്തിനു പിടിച്ചു ബെഡിലേക്ക് തള്ളി….
ഡാ.. മോനേ അനി… അങ്ങനെ വല്ല ഉദ്ദേശവും നിനക്കുണ്ടേൽ നിന്നേം കൊല്ലും ഞാനും ചാവും….
ഔ ന്റെ അമ്മേ… ഇവളെന്റെ പൊക കണ്ടേ അടങ്ങൂന്നാ തോന്നുന്നേ….
എന്തിനാടി നിഷേ… നീ അവനിങ്ങനെ ഉപദ്രവിക്കണേ..
ഓഹ്….ഇപ്പൊ എനിക്കായോ കുറ്റം… അവൻ പറഞ്ഞത് നീ കേട്ടില്ലെടാ ഹരി….എത്ര തവണ ഇങ്ങനെ പറഞ്ഞിട്ടുണ്ട്… അവന്റെ ഇഷ്ട്ടം പിടിച്ചു വാങ്ങിയതല്ലേ ഞാൻ … അപ്പൊ ഇത്രയൊക്കെ കാണൂ… എന്നും പറഞ്ഞവൾ അനിയെ നോക്കി കണ്ണ് നിറച്ചതും അനി കിടന്നിടത്തു നിന്ന് എണീറ്റ് കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു…
ദേ… ഡീ പെണ്ണേ… എന്തുവാടി കൊച്ചു പിള്ളേരെ പോലെ… നിനക്കറിയില്ലെ എന്നെ…ഞാൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുവല്ലേ. എന്നോട് എപ്പഴും തല്ലിന് വരുന്ന നിന്നെയാ എനിക്കിഷ്ട്ടം അതോണ്ടാ….ഞാൻ നിന്നെ പ്രണയിച്ചത് നിന്റെ സ്വത്തോ ശരീരമൊ കണ്ടിട്ടല്ല…നിനക്ക് എന്നോടുള്ള സ്നേഹം അത് മാത്രം മതിയെടി ഈ അനിലിന്…. ഞാൻ ഇനിയും ഇങ്ങനെ ഓരോന്ന് പറഞ്ഞെന്ന് വരും. അപ്പൊ ദേ ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കരുത്. കിട്ടും എന്റെ കയ്യീന്ന് എന്നും പറഞ്ഞവൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ അവനെ നോക്കിയൊന്ന് ചിരിച്ചു….
ഗുഡ് ഗേൾ.. ഇതാണെന്റെ പെണ്ണ്…. എന്നും പറഞ്ഞവൻ അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു..
ഡാ.. ഡാ.. മതി. ഞങ്ങൾ ഇവിടൊക്കെ തന്നെയുണ്ട്… എന്ന് ഹരി പറഞ്ഞതും അനി അവനെ നോക്കി ഒന്നിളിച്ചു കാണിച്ചു…
ഹരിയേട്ടാ….
എന്താടി നിനക്ക് ഉമ്മ വേണോ..
ഛീ… പോ അവിടുന്ന്… ഫ്രഷ് ആയിട്ട് വാ.. കഴിക്കാൻ എടുത്തു വെക്കാം….എന്നും പറഞ്ഞവൾ ബെഡിൽ നിന്ന് എണീറ്റു…
നിഷ ചേച്ചി. ഫ്രഷ് ആയിട്ട് താഴേക്ക് വാ. ഞാൻ അവിടുണ്ടാവും…
ഓക്കേ.. ലച്ചൂ… ദേ ഇപ്പൊ വരാം എന്നവൾ പറഞ്ഞതും ലച്ചു ഒന്ന് തലയാട്ടി കൊണ്ട് അവിടെ നിന്ന് താഴേക്കിറങ്ങി….
ഡാ… ഹരി… എന്ത് പാവാടാ അവൾ..
മ്മ്… അത്രക്ക് പാവൊന്നും അല്ല മോനേ..അനി.
നിന്റെ മുന്നിലല്ലേ… അതിന് അവളെ കുറ്റം പറയണ്ട. നിന്റെ കയ്യിലിരിപ്പ് അങ്ങനെയാണല്ലോ….
പോടാ…
ഹരി… എന്താ നിന്റെ പ്ലാൻ.നീ പറഞ്ഞത് വെച്ച് ഇവിടുള്ളോർ നിങ്ങടെ ബന്ധം അംഗീകരിക്കുവോ…
സാധ്യതയില്ല…..ഏതായാലും അടുത്ത പ്രാവിശ്യം വരുമ്പോ എന്തെങ്കിലും ഒരു തീരുമാനം എടുക്കണം…
അവളെത്ര നല്ല കുട്ടിയാടാ എന്നിട്ടും എന്ത് കൊണ്ടാ അവൾ അവരോടിങ്ങനെ….
അറിയില്ല കിരൺ…… ആരോടും അതിനെ പറ്റി ചോദിച്ചിട്ടും കാര്യമില്ല… പറയില്ല….
മ്മ്… പാവം….ഇന്ന് തല്ലാണ്ടായിരുന്നു നീ..
ശോ… നീ ഇനി അതിങ്ങനെ എടുത്തു പറയല്ലേ കിരണേ… അപ്പോഴത്തെ എന്റെ അവസ്ഥ നിങ്ങക്ക് പറഞ്ഞാ മനസ്സിലാവില്ല….
മ്മ്…. ശരി ശരി… ഇനീപ്പൊ അത് പറഞ്ഞിട്ട് കാര്യമില്ല…നീ നിന്റെ ദേഷ്യം ഒന്ന് കുറക്കുന്നത് നല്ലതാ..
ശ്രമിക്കാഞ്ഞിട്ടല്ലെടാ… ബട്ട് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല…..
അവളൊരു പാവമായതു കൊണ്ട് കുഴപ്പമില്ല… ഞാനൊക്കെ ആയിരുന്നേൽ നിന്നോടിപ്പോ ബ്രേക്കപ്പ് പറഞ്ഞേനെ….എന്ന് നിഷ പറഞ്ഞതും അനി അവളെ ഒന്ന് അടിമുടി നോക്കി…
മ്മ്.. എന്ത്യേ… നീയും കൂടെ കേൾക്കാൻ വേണ്ടീട്ടാ… ആവിശ്യമില്ലാതെങ്ങാൻ എന്നെ അടിച്ചാ വിവരമറിയും….
ഓ…എന്റെ പൊന്നൂ…. ഞാൻ ഒന്നിനും വരുന്നില്ലേ…. എന്റെ ദൈവമേ ഏത് നേരത്താണോ എന്തോ എനിക്കിത് തോന്നിയെ… എന്റെ വിധി എന്നും പറഞ്ഞു മേപ്പോട്ട് കൈകളുയർത്തി നിഷയെ ഒന്ന് നോക്കി കൊണ്ടവൻ മുറിക്ക് പുറത്തേക്കിറങ്ങി…
ഡാ…. പോയി ഫ്രഷ് ആയിട്ട് വാ.ഞാനും പോയി എന്തേലും കഴിക്കട്ടെ എന്നും പറഞ്ഞു ഹരി തോർത്തെടുത്തു ബാത്‌റൂമിലേക്ക് കയറി…. ഫുടൊക്കെ കഴിച്ചു അവർ ബാൽക്കണിയിൽ പോയിരുന്നു…
ലച്ചൂ…
ആ…
നിന്റെ ഫോൺ ഇങ്ങു കൊണ്ട് വന്നേ…
അതിന് ഫോൺ കോളേജിലാ…
ഏഹ്.. കോളേജിലോ..
ആ… ബാഗും എടുത്തില്ല…
എന്നിട്ടാണോടി നീ മിണ്ടാതിരിക്കുന്നേ…
അത് മിനി വരുമ്പോ കൊണ്ട് വന്നോളും…
മ്മ്…. എപ്പൊ മുതലാ അവൻ നിന്നെ ശല്ല്യപ്പെടുത്താൻ തുടങ്ങിയെ എന്ന് ഹരി ചോദിച്ചതും അവൾ എല്ലാ കാര്യവും അവനോട് പറഞ്ഞു….
ഓഹോ… അപ്പൊ മിനിക്കും ഇതിൽ പങ്കുണ്ട്.. ഇങ് വരട്ടെ അവൾ…
വേണ്ട ഹരിയേട്ടാ… ഒന്നും പറയല്ലേ
..അവൾ മനഃപൂർവം കൊടുത്തതൊന്നും അല്ലല്ലോ….ദാസട്ടനേം ഒന്നും പറയണ്ട.. ഹരിയേട്ടന്റെ നല്ലതിന് വേണ്ടീട്ടല്ലേ അങ്ങനെ പറഞ്ഞത്…
മ്മ്.. പിന്നെ പിന്നെ..അവനും ഞങ്ങളും തമ്മിൽ നൈറ്റ് ഒരു മീറ്റുണ്ട് അല്ലെടാ..
പിന്നല്ല…
എന്നാ ഞാനും ലച്ചുവും കൂടി പോന്നോട്ടെ….
എങ്ങോട്ട്….
നിങ്ങൾ എങ്ങോട്ടാണോ അങ്ങോട്ട്…
അയ്യാ… കൊണ്ട് പോവാൻ പറ്റിയൊരു ചളുക്ക്….
നീ പോടാ അനി തെണ്ടി….
ഡീ.. ഡീ.. വന്നു വന്നു നിനക്ക് എന്നെ ഒരു ബഹുമാനവും ഇല്ല…. കെട്ടൊന്ന് കഴിഞ്ഞോട്ടെടി നിന്നെ ഞാൻ വരച്ച വരയിൽ നിർത്തും….
ഓ… പിന്നെ അതൊക്കെ നിന്റെ വെറും വ്യാമോഹം മാത്രമാണ് മോനേ അനി… ഇതേയ് ആള് വേറെയാ…..
കാണാടി…
ആ.. കാണാ…
ഒന്ന് നിർത്തുവോ…. ശെടാ… ഇവരെ കൊണ്ട്.. നിങ്ങൾ അങ് മാറി നിന്ന് തല്ലു കൂടിക്കോ…. എന്ന് കിരൺ പറഞ്ഞതും നിഷ അവന് കൊഞ്ഞനം കുത്തി കാണിച്ചു അവിടെ നിന്ന് എഴുന്നേറ്റ് പോയി…
അയ്യോ… ചേച്ചി പിണങ്ങി പോയതാണോ… ഞാൻ പോയി നോക്കിയിട്ട് വരാം….
നീ ഇവിടിരിക്ക് ലച്ചു. അതിനി ഞാൻ പോയാലെ ശരിയാവൂ.. എന്നും പറഞ്ഞു അനി അവളുടെ അടുത്തേക്ക് പോയതും കിരണും വീട്ടിലേക്ക് വിളിക്കട്ടെന്നും പറഞ്ഞു എഴുന്നേറ്റു പോയി… അവര് പോവുന്നതും നോക്കി നിൽക്കുന്ന ലച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു ഹരി അവളെ അവന്റെ മടിയിലേക്കിരുത്തി…
ഹരിയേട്ടാ വിട്ടേ… അവരിപ്പൊ വരും…
വന്നോട്ടെ….അവര് കണ്ടാലും ഒരു കുഴപ്പവുമില്ല…. നീ അടങ്ങി ഇരിക്കെടി…
ലച്ചൂ…. വേദന മാറിയോ എന്നും ചോദിച്ചവൻ അവളുടെ കവിളിലൊന്ന് തഴുകിയതും എരിവ് വലിച്ചവൾ കണ്ണ് ചിമ്മി തുറന്നു..
സോറി ഡീ…
സാരല്ല… മാറിക്കോളും എന്നും പറഞ്ഞവൾ അവനൊന്ന് ചിരിച്ചു കാണിച്ചതും അവളുടെ കവിളിൽ പതിയെ ചുംബിച്ചവൻ അവളെ തന്നെ നോക്കി ഇരുന്നു…
മ്മ്…. എന്താ…
നീ പോരുന്നോ ഞങ്ങടെ കൂടെ…
എവിടെ….
ദേവികാന്റീടെ വീട്ടിൽ… നമുക്ക് പൊളിക്കാന്നേ…
ഞാനില്ല ഹരിയേട്ടാ… അച്ഛൻ സമ്മതിക്കില്ല.. ക്ലാസ്സ് കഴിഞ്ഞു ഞാൻ അങ്ങ് വരുവല്ലോ അത് മതി…
അങ്ങനെയെങ്കിൽ നാളെ കോളേജ് വിട്ടാ നമുക്ക് ഒരുമിച്ച് പോവാലോ…
അഹ്.. അങ്ങനെ മതി… അതാവുമ്പോ മിനിക്ക് വീട്ടിലേക്ക് പോരാലോ….
മ്മ്… നിന്റെ മിനിയെ കണ്ടില്ലല്ലോടി… വന്നിട്ടില്ലായിരിക്കോ….
വന്നിട്ടുണ്ടാവും ഇങ്ങോട്ട് വരാൻ ചെലപ്പോ പേടിയാവും….
അഹ്‌ണോ… എന്നാ നീ ചെന്ന് നോക്ക് വന്നിട്ടുണ്ടോന്ന്… ആ സിം ഇനി നിനക്ക് വേണ്ടാ.. നമുക്ക് വേറെ എടുക്കാം എന്നവൻ പറഞ്ഞതും അവളൊന്ന് തലയാട്ടി കാണിച്ചു…
ലച്ചൂ…. സോറി…. എനിക്ക് അയാളെ അത്രക്ക് വിശ്വാസം ആയിരുന്നു….
ഏയ്..അത് വിട്ടേക്ക് മിനി…..നീ വീട്ടിലേക്ക് വാ.. അവിടെ ഹരിയേട്ടന്റെ കൂട്ടുകാരൊക്കെ ഉണ്ട്…
വേണ്ട… ലച്ചൂ ഞാൻ എങ്ങോട്ടും ഇല്ല… അവരെ നാളെ കോളേജിലേക്ക് പോകും നേരം കണ്ടോളാം…. എന്നവൾ പറഞ്ഞതും ലച്ചു ഒന്ന് മൂളി കൊണ്ട് അവളുടെ ബാഗും എടുത്തു വീട്ടിലേക്ക് നടന്നു….
ഡാ… ഹരി ഒന്ന് പതിയെ തല്ലെടാ…. ഡാ.. കിരണെ അനിലേ നോക്കി നിൽക്കാതെ ഇവനെയൊന്നു പിടിച്ചു മാറ്റെടാ…..എന്നും പറഞ്ഞു ദാസ് അലറി വിളിക്കാൻ തുടങ്ങിയതും കിരൺ ചെന്ന് ഹരിയെ പിടിച്ചു മാറ്റി…
മതിയെടാ ഹരി ആവിശ്യത്തിലധികം ആയി… എന്ന് കിരൺ പറഞ്ഞതും ദാസ് കണ്ണും തള്ളി അവനെ നോക്കി….
ഇവനിതൊന്നും പോരാ…. എന്റെ ലച്ചൂനെ ഞാനിന്ന് വേദനിപ്പിച്ചു. നീ കാരണാ… എന്നും പറഞ്ഞു ഹരി ദാസിനു നേരെ കൈ ചൂണ്ടി..
ഞാൻ കാരണോ… നിന്റെ മുൻ ദേഷ്യം കാരണം എന്ന് പറ….
ദേ… മിണ്ടാതിരുന്നോണം ചവിട്ടി കൂട്ടും ഞാൻ….അന്നേ പറഞ്ഞതാ ആ കോളേജ് വേണ്ടാന്ന്….
ഡാ… ഹരി നീ ഇങ്ങനെ ഹീറ്റാവാതെ….ഇന്ന് കുറച്ചു തിരക്കായത് കൊണ്ട് അവളെ ശ്രദ്ധിക്കാൻ പറ്റിയില്ല. അതെന്റെ മിസ്റ്റേക്ക് തന്നെയാ… സോറി…പല തവണ ആ നാറിക്ക് ഞാൻ വാണിങ് കൊടുത്തതാ…. ഇനി അവനെ വെറുതെ വിട്ടാ ശരിയാവില്ല….എന്നും പറഞ്ഞു ദാസ് മുഷ്ട്ടി ചുരുട്ടി….
ദാസ്… അവന്റെ വീട് എവിടെയാ അറിയുവോ നിനക്ക്…
മ്മ്….വീട് കോളേജിന്റെ കുറച്ചടുത്താ….. നമ്മളോടന്ന് ബീച്ചിൽ വെച്ച് സംസാരിച്ച വിശ്വ അല്ല യഥാർത്ഥ വിശ്വ…. ഹി ഹിസ്
വെരി ഡൈഞ്ചറസ്…. കാര്യം നേടാൻ അവൻ എന്ത് നെറികെട്ട കളിയും കളിക്കും സഹായത്തിനു അവന്റെ ഫാമിലിയും……. അവന്റെ നെയ്ബർ ആണ് കോളേജിലെ ഒരു സാർ…അവൻ വഴി അറിഞ്ഞതാ….
ഹ്മ്മ്…. വരട്ടെ നോക്കാം അവന്റെ അടുത്ത കളി എന്താണെന്ന്…
നീ വരുന്നോടാ നാളെ ആന്റീടെ വീട്ടിൽ…
ഇല്ല ഹരി… പിടിപ്പത് പണിയുണ്ട്….ഈ മന്ത് ലാസ്റ്റ് എറണാകുളത്തു വെച്ച് ഞങ്ങൾക്കൊരു മീറ്റിങ് ഉണ്ട്…അതിന്റെ പ്രിപ്രേഷനില…
വൺ ഡേ ആണോടാ….
അല്ല. വൺ വീക്ക്….
എടാ… അപ്പൊ ലച്ചൂ…അവളൊറ്റക്ക്…
രണ്ടോ മൂന്നോ ഡേ ഒള്ളൂ ഉണ്ടാവാ…. ആ ദിവസം അവള് കോളേജിലേക്ക് വരണ്ട… മിസ്സായ ക്ലാസ്സ് ഞാൻ എടുത്തു കൊടുത്തോളം…
അഹ്… എന്നാ ഓക്കേ….
എന്നാ നമുക്ക് പോയാലോടാ….
ഇവിടം വരെ വന്നിട്ട് എന്റെ വീട്ടിലേക്ക് വരായിരുന്നു….
പിന്നീടാവട്ടെ ദാസ്… നിഷ അവളെ കൂട്ടാതെ പോന്നതിനിപ്പൊ അവിടെ കിടന്നു കയറു പൊട്ടിക്കുന്നുണ്ടാവും…
പറഞ്ഞപോലെ അങ്ങനൊരാൾ കൂടി ഉണ്ടല്ലോലെ…ലൈൻ സെറ്റായതിന് ചെലവ് വേണംട്ടോ അനി…
മ്മ്… ഇപ്പൊ മൊത്തം ചെലവാണ് മോനേ ദാസാ… കല്യാണത്തിന് വിളിക്കാട്ടോ… അപ്പൊ വന്നു ഫുഡ് അടിച്ചു പോരാം… ഓക്കേ…
ശേ… ദാരിദ്ര്യം..
അവസ്ഥയാണ് മോനേ……
ഓ. ശരി ശരി… മക്കള് വിട്ടോ എന്നാ…
ഓക്കേ… നാളെ കാണാം എന്നും പറഞ്ഞവർ ദാസിനോട് യാത്ര പറഞ്ഞു കാറിലേക്ക് കയറി…
മാധവേട്ടാ..ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതൊക്കെ കൊള്ളാം….ആ പിള്ളേരെ മുന്നിൽ വെച്ച് ആവിശ്യമില്ലാതെ ദേഷ്യപ്പെടരുത്…. ഹരിക്ക് അതൊരു കുറച്ചിലാവും….
എവിടെ എങ്ങനെ പെരുമാറണം എന്ന് നീ എന്നെ പഠിപ്പിക്കണ്ട…നീ നിന്റെ വാ പൂട്ടിയാ മതി എന്നയാൾ തിരിച്ചു മറുപടി പറഞ്ഞു കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി…..
തുടരും

by