രചന – എഴുത്തിനെ പ്രണയിച്ചവൾ
ഇവളപ്പോൾ മരിച്ചില്ലായിരുന്നല്ലേ….. ബട്ട് എന്ത് പ്രയോജനം……ഇവളപ്പോൾ അവനോട് എന്താ ഒന്നും പറയാതിരുന്നത്….
അതും ആലോചിച്ചു അയാൾ അവളെയുമായി നടന്നു…. അമ്മായി ആധിയോടെ പുറകെയുണ്ട്, ഹോസ്പിറ്റലിൽ അവളെ അഡ്മിറ്റ് ചെയ്ത് ഇരുവരും ഡോക്ടർക്കായി കാത്തിരുന്നു….. ഇതിനിടെ ഹർഷന്റെ കോള് വന്നതും അവരെടുത്ത് ഒരുവിധം കാര്യങ്ങൾ പറഞ്ഞു……
ഡോക്ടർ വന്നതും ഇരുവരും അവരുടെ അരികിലെത്തി…..
അർപ്പണ…. ഹൌ ഈസ് she….
She ഈസ് ഫൈൻ…. ബട്ട് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല, വേണമെങ്കിൽ കയറിക്കാണാം……
അത്രയും പറഞ്ഞു അയാള് നടന്നതും അമ്മായി അവളെക്കാണാൻ ധൃതിവച്ചു, എന്നാലവൻ അവരെ തടഞ്ഞു….
ആന്റി…. എങ്ങോട്ടാ ഈ ചാടികയറി… ഡോക്ടർ പറഞ്ഞില്ലേ ബോധം വന്നില്ലെന്ന്, അതുവരെ നമുക്കിവിടെ വെയിറ്റ് ചെയ്യാം.
..
അത്…..
അതന്നെ…. അല്ല, ഹർഷൻ… I മീൻ അർപ്പണ ഹർഷന്റെയൊപ്പമല്ലേ, അവര് ബാംഗ്ലൂർ ഒരുമിച്ചായിരുന്നല്ലോ അതാചോദിച്ചത്…..
അവന്റെ ചോദ്യം കേട്ടതും അവരിൽനിന്നും നെടുവീർപ്പുയർന്നു…..
അല്ല കുട്ട്യേ…. ആക്‌സിഡന്റിൽ അപ്പൂന് ഓർമ പോയില്ലേ…. ഒന്നും പറയണ്ട……
അതുകേട്ടതും അയാളുടെ മുഖം തെളിഞ്ഞു…..
അപ്പോൾ അവൾക്ക് ഓർമയില്ലേ….. ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്….. വെറുതെയല്ല ഹർഷൻ തിരഞ്ഞു വരാതിരുന്നത്…. ഇവര് വിളിച്ച സ്ഥിതിക്ക് അവനിവിടെയെത്തും…… തത്കാലം റിസ്ക്കൊന്നും വേണ്ട….
ആന്റി…
എന്തോ മനസിലുറപ്പിച്ചു അവൻ അവരെ വിളിച്ചു
എന്നാൽ ഞാൻ പോവാ..
അല്ല ഹർഷൻകുഞ്ഞു വന്നിട്ട്…
എനിക്ക് കുറച്ചു തിരക്കുണ്ട് ഇപ്പോൾത്തന്നെ വൈകി…. പിന്നെ കാണാം… ഉറപ്പായും ഞാൻ വരും….
അയാള് ധൃതിവച്ചു അവിടുന്നിറങ്ങി, അയാലിറങ്ങി ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും ഹർഷൻ അങ്ങോട്ടേത്തി…..
അമ്മായി… അരു എവിടെ, എന്താപറ്റിയെ…
അറിയില്ല മോനേ, പെട്ടന്ന് വീണതാ…..
അവര് വേവലാതിയോടെ പറഞ്ഞതും ഹർഷൻ ഡോക്ടറുടെ റൂമിലേക്ക് നടന്നു…..
സാർ,… ഇപ്പോൾ ഇവിടെ അഡ്മിറ്റ് ചെയ്ത അർപ്പണ, എങ്ങനെയുണ്ട് അവൾക്ക്….
She. ഈസ് ഓക്കേ…. വേണമെങ്കിൽ കണ്ടോളു….
അയാള് പെർമിഷൻ കൊടുത്തതും അവൻ അവളുടെയെടുത്തായിചെന്നിരുന്നു, വാടിയ താമരപോലെ കിടക്കുന്നവളെകണ്ടതും അവന്റെയുള്ളം പിടയാൻ തുടങ്ങി ….. അവനവളുടെ കൈവിരലുകളിൽ കൈകോർത്തു അവയിൽ അവന്റെ ചുണ്ടമർത്തി….. അവളെറിയാത്തപ്പോൾ മാത്രം അവളോടുള്ള സ്നേഹപ്രകടനം നടത്തേണ്ടിവരുന്നതിൽ അവനു തന്നോട് പുച്ഛം തോന്നി……..
ഇടയ്ക്കവൾ കണ്ണുതുറക്കുന്നതുകണ്ടതും അവനു സന്തോഷംതോന്നി…..
അരൂ…. എടാ മോളെ എങ്ങനെയുണ്ട്…….. എന്താപറ്റിയത്…..
അവന്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു, പിന്നെയത് മുഖം തീർത്തും ഭാരമേറിയതായിതീർന്നു….
അരൂ…. എടാ എന്താ……..
മറുപടി പറയാതെ അവള് കണ്ണുകളടച്ചു ….. ഹർഷന്റെ ചങ്കിടിപ്പ് പതിന്മടങ് വർധിക്കുകയാണ് ചെയ്തത്…..
അരൂ, എടാ..എന്നോടെന്താ മിണ്ടാത്തെ…. ദേഷ്യമാണോ…..അരൂ…. എന്തേലുമൊന്ന് മിണ്ട്… പ്ലീസ് ….
അവളൊന്നും പറയുന്നില്ലെന്ന് കണ്ടതും അവൻ ചെന്ന് ഡോക്ടറെ ഇൻഫോം ചെയ്തു….. ഡോക്ടർ വന്നു ചെക്ക്. ചെയ്തു അപ്പോൾത്തന്നെ ഡിസ്ചാർജിനു എഴുതിയതും അവനവളുടെ തോളിലൂടെ കയ്യിട്ടു…. അത് അത്രയും ദേഷ്യത്തിൽ തട്ടിമാറ്റിയതും ഹർഷൻ അവളെ ദയനീയമായോന്ന് നോക്കി…..
അരൂ…
എന്തിനാടാ ഇങ്ങനെ…… ഞാൻ എന്താ ചെയ്തത്…….
എനിക്കൊന്നു തനിച്ചു സംസാരിക്കണം…..
അത്രമാത്രം പറഞ്ഞു അവൾ മുൻപിൽ നടന്നതും അവൻ പുറകെച്ചെന്നു…. അവളെക്കണ്ടതും അമ്മായി അരികിലേക്ക്ക് വന്നു…..
മോളേ അപ്പൂ എങ്ങനെയുണ്ട് കുട്ട്യേ…..
എനിക്കൊന്നുല്ല…. പോവാം….
അവള് ധൃതിവച്ചതും അവര് പെട്ടന്ന് അവിടുന്നിറങ്ങി……. തറവാട്ടിൽ അമ്മായിയെവിട്ട് ഹർഷൻ അവളെയും കൂട്ടി പാർക്കിലേക്ക് വന്നു……. അധികം ആരുമില്ലാത്ത ഒരു ഭാഗത്ത് സ്ഥാനമുറപ്പിച്ചു…..
അരൂ… എന്താടാ…. കാര്യം പറാ…..
മറുപടി പറഞ്ഞത് അവളുടെ കൈപ്പടങ്ങളാണ്…. അവന്റെ മുഖമടക്കം അടിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..
തുടരും
അരൂ… എന്താടാ…. കാര്യം പറാ…..
മറുപടി പറഞ്ഞത് അവളുടെ കൈപ്പടങ്ങളാണ്…. അവന്റെ മുഖമടക്കം അടിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..
അരൂ…. ഇത്… ഇതെന്തിനാ… നീ കാര്യം എന്താണെന്നുവച്ചാൽ പറാ…. ഇങ്ങനെയൊക്കെ ചെയ്യാൻ ഞാനെന്താ നിന്നോട് ചെയ്തേ… എനിക്ക് മനസിലാവുന്നില്ല….
ഒന്നും ചെയ്തില്ലേ…. ഒന്നും…
…. നീ പറഞ്ഞു താ എന്ത് തെറ്റാ എന്റെ ഭാഗത്തുനിന്ന് ഉണ്ടായത്, അതെന്തായാലും ഞാൻ തിരുത്താം…. ഈയൊരു നിമിഷം…. ഒന്ന് പറ….
തെറ്റൊന്നും ചെയ്തില്ലെന്ന് അഭിനയിക്കല്ലേ അച്ചേട്ടാ…… എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു ഈ കല്യാണം നടത്തിയെ…..
എടാ ഞാൻ അറിഞ്ഞോണ്ടല്ല അങ്ങനെയായിരുന്ന സിറ്റുവേഷൻ ..,. അല്ലാതെ…. അരൂ….. നീയെന്താ… എന്താ വിളിച്ചേ….
അവള് വിളിച്ചത് ഓർത്തെടുത്ത് അത്ഭുതത്തോടെ അവൻ ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങി….
അരൂ….. നീ… നീയിപ്പോൾ അച്ചേട്ടാ എന്നല്ലേ വിളിച്ചേ…. എടാ….. അരൂ… ഒന്നൂടെ വിളിക്കോ…..
അച്ചേട്ടനോ അതാരാ…..
അവള് ചോദിച്ചതും അവൻ അവളെ ഉറ്റുനോക്കി, നിറഞ്ഞു തുടങ്ങിയ കണ്ണുകൾ തുടച്ചു അവൻ തിരിഞ്ഞിരുന്നതും അവളവന്റെ പുറത്തേക്ക് ചാഞ്ഞിരുന്നു…… അവനൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല….
അച്ചേട്ടാ…. നിക്ക് അല്ലെ ഒന്നും ഓർമയില്ലാതിരുന്നേ, എല്ലാം ഏട്ടന് അറിയില്ലായിരുന്നോ, പിന്നെയെന്തിനാ എന്നെ ഇങ്ങനെയാക്കിയേ… ഇപ്പോൾ അർജുന്റെ ഭാര്യ…..
അവനാ വിളി മാത്രമേ കേട്ടിരുന്നുള്ളൂ, മറ്റൊന്നുമവന്റെ കർണപ്പടത്തെ ഭേധിച്ചില്ല……. അവന്റെ കണ്ണുകളിൽ നിന്നും ആനന്ദശ്രുക്കൾ പൊഴിഞ്ഞു…..കണ്ണുതുടച്ചു തിരിഞ്ഞ് അവനവളെ ഇറുകെപുണർന്ന് ആ തോളിൽതാടികുത്തിവച്ചു കരയാൻ തുടങ്ങി……അവളുടെ കൈകൾ അവനെ പുണർന്നോണ്ട് ആ മുടിയിലൂടെ ഓടിനടക്കുന്നുണ്ട്…..
അരൂ…. മോളേ ന്നോട് ക്ഷമിക്കെടി….
മനഃപൂർവം ഞാൻ നിന്നെ മറ്റൊരാൾക്ക്…. വേറെ വഴി ഇല്ലായിരുന്നു എല്ലാം നിനക്ക് അറിയുന്നതല്ലെടി…….എടീ…. ദേഷ്യമാണോ നിനക്ക്…..അരൂ…..
അവളുടെ കണ്ണുനീരാൽ അവന്റെ ഷർട് കുതിരുന്നുണ്ട്, അത് മനസിലായതും അവൻ നേരെനിന്ന് അവളുടെ മുഖം കൈകുമ്പിളിലെടുത്തു…..
ഡാ, കരയല്ലേ…. മോളേ…. അരൂ….എന്തേലും പറാ…..
നിക്ക്…. നിക്കറിയില്ല എന്താ പറയേണ്ടെന്ന്…… നിക്ക് പറ്റുന്നില്ല അച്ചേട്ടാ…. ഓരോന്ന് ആലോചിക്കുമ്പോൾ ഒട്ടുംവയ്യ നിക്ക്…..
എല്ലാം ഓക്കേ ആവും…. എല്ലാം… I പ്രോമിസ്….. നമുക്കെല്ലാം റെഡിയാക്കാം……. ഇപ്പോൾ നീയെന്റെ ഒപ്പമില്ലേ, ഇനിയെല്ലാം പെട്ടന്ന് റെഡിയാകും എനിക്കുറപ്പുണ്ട്……
അവളവനെ ഉറ്റുനോക്കി……
എടാ…. അരൂ….. പറാ അന്നെന്താ ഉണ്ടായത്…. ആരാ നിന്നെ…
അവളുടെ മുഖത്തെ സങ്കടം ഭയത്തിന് വഴിമാറുന്നതവൻ അറിഞ്ഞു…..
പേടിക്കണ്ട….. എനിക്കറിയാം അതൊരു ആക്‌സിഡന്റ് മാത്രമല്ലെന്ന്…. നീ പറാ…. അതാരാ…..
എനിക്കറിയില്ല…..
അരൂ…. എന്താ നിനക്ക് അറിയില്ലേ….
ഇല്ല…. ഇന്ന് ഞാൻ അയാളെകണ്ടു… ഞാനും അമ്മായിയും ഷോപ്പിൽ പോയപ്പോൾ അവിടെയുണ്ടായിരുന്നു…. അയാളാ…അയാള്….. അയാള്
അവള് പേടിയോടെ പറഞ്ഞതും ഹർഷനവളെ തന്നോട് ചേർത്തുപിടിച്ചു….
അരൂ…… എടാ മോളേ….. നിനക്കെന്നെ വിശ്വാസമില്ലേ…… അതാരായാലും എനിക്കവനെ വേണം, നിന്നെ ഇങ്ങനെയാക്കിയ, നമ്മുടെ എല്ലാ സന്തോഷങ്ങളും തകർത്ത, നമ്മുടെ കുഞ്ഞിനെ ഒന്ന്…. ഒന്ന് അറിയാൻപോലും സമ്മതിക്കാത്ത ഒരുത്തനെയും ഞാൻ വെറുതെ വിടില്ല….പറാ അന്ന് എന്താ ഉണ്ടായത്…..
അവളവനെ കെട്ടിപിടിച്ചു ആ നെഞ്ചിലേക്ക് ഒന്നുകൂടെ പറ്റിച്ചേർന്നിരുന്നു……അവളുടെ ഓർമ്മകൾ അന്നേ ദിവസത്തേക്ക് പോകുകയായിരുന്നു……
********
ജൂനിയർ ഹർഷൻ…..
അത് പറഞ്ഞു മുഴുവനാക്കുന്നതിനുമുന്പേ പുറകിൽനിന്ന് വന്ന ഏതോ വണ്ടി. അവളെയിടിക്കാൻ തുടങ്ങി, പെട്ടന്ന് മാറിയതുകൊണ്ട് അവൾക്കൊന്നും പറ്റിയില്ല, എന്നാൽ ഫോൺ തെറിച്ചുപോയി…. ഓടിച്ചെന്ന് അതെടുത്ത് അവളാ വണ്ടിയോടിച്ചവന്റെ അരികിലേക്ക് വന്നു……
എടാ…. നിന്റെ കണ്ണ് എവിടെയാ idiot, നിനക്കെന്താ ആള് നടക്കുന്നത് കാണാൻ വയ്യേ…. നിൽക്കുന്നത് കണ്ടില്ലേ അവൻ….
ഫോൺ ചെയ്ത് നടന്നിട്ട വണ്ടിയിടിച്ചേ…..
ഞാൻ നടക്കാനുള്ള വഴിയിലൂടെയാ വന്നത്, അല്ലാതെ നിന്നെപ്പോലെ വന്നതല്ല……
ആളുകൾ ശ്രദ്ധിക്കുകയാണെന്ന് മനസിലായതും അവൻ അവളുടെ അടുത്തേക്ക് നിന്ന്….
I’m സോറി…. Its മൈ മിസ്റ്റേക്…. ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകാം….
എനിക്ക് തന്റെ ഔദാര്യം വേണ്ട…..
ഈ വാശിപിടിക്കുന്നത് എന്തിനാ , പെങ്ങളും മലയാളി ഞാനും അതെ… കം ഓൺ…. ദാ നെറ്റിപൊട്ടിയിട്ടുണ്ട്….
അത് തന്നെ ബാധിക്കില്ല…
അതും പറഞ്ഞു അവള് പിന്തിരിഞ്ഞു നടന്നതും പെട്ടന്നാണ് എന്തോ അയാള് അവളുടെ മൂക്കിന്‌നേരെ വച്ചത്…. നൊടിക്കുള്ളിൽ അവളുടെ ബോധം പോയ്……
ബോധം തെളിയുമ്പോൾ രണ്ടുപേരാണ് മുൻപിലുള്ളത്, ഒന്ന് അവളെ കൊണ്ടുവന്നവൻ, മറ്റേയാളുടെ മുഖം വ്യക്തമല്ല…..
ആഹ്… എണീറ്റോ…. ഞങ്ങള് കാത്തിരിക്കുകയായിരുന്നു…. നീയാള് കൊള്ളാലോടി മോളെ… പുളിങ്കൊമ്പിലാണല്ലോ പിടിച്ചത്…… ആരുമറിയാതെ അവനെയുംകെട്ടി സുഖിച്ചു ജീവിക്കുകയാണല്ലേ….
Thats none ഓഫ് യുവർ ബിസിനസ്….. എന്നെ മര്യാദക്ക് ഇവിടുന്ന് വിടുന്നതാ നിനക്ക് നല്ലത്… അല്ലെങ്കിൽ ജീവിക്കുന്നത് എന്തിനാണെന്ന് അറിയാതെ നീയൊക്കെ വലയും….
നീ പറഞ്ഞത് സത്യാടിമോളെ…. വലയും ഞങ്ങളല്ല, നിന്റെ രഹസ്യഭർത്താവ്…. നാട്ടിലൊക്കെ എന്ത് മാന്യന്മാരാ രണ്ടും…. ഇവിടെ…. കുറേയായോ തുടങ്ങിയിട്ട് ഈ ബന്ധം ……
അവന്റെ ചോദ്യം കേട്ടതും അവള് പുച്ഛിച്ചു…..
അവനെ കുറ്റംപറയാനൊക്കോ ശ്യാമേ….. നല്ല ഉഗ്രൻ മുതലല്ലേ ഇവള്…… കൂടെ എന്നും പൊറുപ്പിക്കാൻ ആവില്ല, ഇവിടെയുള്ളപ്പോൾ ഒന്ന് സുഖിക്കാലോ എന്ന് കരുതിക്കാണും……
ഒപ്പമുള്ളവൻ പറഞ്ഞതും അപ്പു അവനെ ദഹിപ്പിക്കാനെന്നോണം നോക്കി..
ഇങ്ങനെ നോക്കല്ലെടി…. ഞങ്ങള് പേടിച് ഇച്ചിമുള്ളും…..
ഡാ…. നീയൊക്കെ മുള്ളും എന്ന് എനിക്കറിയാം അതാണല്ലോ അച്ചേട്ടനെ കാണാതെ എന്നെ തട്ടികൊണ്ടുവന്നത്…. എന്താ ഇനിവിളിച്ചു പൈസ ചോദിക്കാൻ പോവാണോ….
ഏയ്… അതിന്റെ ആവശ്യം ഞങ്ങൾക്കില്ല….. വേണ്ടത് അവന്റെ പണമല്ല, അവന്റെ സന്തോഷമാ…. അന്വേഷിച്ചെടി കഴുവേർടെമോളെ നിന്നേം അവനേംകുറിച്… അറിഞ്ഞു രണ്ടിനും വേർപെടാൻ വയ്യെന്ന്…. ഞങ്ങൾക്ക് നിന്നോട് കാര്യമായിട്ട് വിരോധമൊന്നുമില്ല…. അതുകൊണ്ടാ നിനക്ക് സമാധാനവും അവനു വേദനയും കൊടുക്കാമെന്നു കരുതിയത്……നിനക്ക് റസ്റ്റ് ഇൻ പീസ്…..
എന്താ പേടിപ്പിക്കാണോ….. ഞാൻ പേടിക്കില്ല… എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിനക്കൊന്നും സമാധാനം ഉണ്ടാവില്ല…. അച്ചേട്ടൻ എവിടെയായാലും നിന്നെയൊക്കെ തീർക്കും……
അവള് ഷൗട്ട് ചെയ്തതും അവനവളുടെ കവിളിൽ കൈ അമർത്തി……. അവളുടെ വാ പാതിപിളർന്നു…..
നിന്നെ ഇങ്ങനെ കാണുമ്പോൾ, നിന്നെ കൊല്ലാനല്ല ഒന്ന് സുഖിപ്പിക്കാനാ തോന്നുന്നത്…… ഒന്ന് സുഖിച്ചാലോ……
അവളവന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പിയതും അവളുടെ ചെക്കിടടക്കം അവനടിച്ചതും ഒരുമിച്ചായിരുന്നു……
എടാ ജിബി…… ഇവള് പ്രെഗ്നന്റ് ആണ്….. ദാ റിപ്പോർട്സ്……
അവളുടെ ബാഗിൽനിന്നും പേപ്പേഴ്സ് എടുത്തു അവനു നീട്ടി മറ്റവൻ പറഞ്ഞതും അവന്റെ ചുണ്ടിൽ പൊടുന്നനെ ക്രൂരമായ ചിരി വിരിഞ്ഞു…..
വൗ ഗ്രേറ്റ്….. നിന്റെ അച്ചേട്ടന് അറിയോടി മോളെ… ഇവിടെ അവന്റെ പൊന്നോമന വളരുന്നുണ്ടെന്ന്……
അവളത് ശ്രദ്ധിക്കാതെയിരുന്നതും അവനവളുടെ മുടികുത്തിനു പിടിച്ചു വലിച്ചു….. അവള് ആർത്തുകരഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല….
കരയാതെ പറയെടി …….
അറിയാം…….
ശ്യാം കേട്ടോ നീയിതു…..
അവനതിന് മറുപടി പറയാതെ തിരിഞ്ഞ് അവളെ നോക്കി……
എടീ….. അവനു ഈ ഭൂമിയിൽ ഒരാവകാശിയോ, അത് ഒരിക്കലും നടക്കില്ല…… നിന്റെ വയറ്റിൽ കുതിർന്ന ഈ ജീവൻ, ഇവിടെവച്ചു ഈ നിമിഷം ഞാൻ അവസാനിപ്പിക്കും അത് കഴിഞ്ഞു നിന്നെയും……
അവളുടെ ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകുന്നുണ്ട്, അവിടുന്ന് രക്ഷപെടാനുള്ള മാർഗത്തിനായി അവള് ചുറ്റും പരതി…. പെട്ടന്നാണ് എന്തോ ആഴത്തിൽ അവളുടെ അടിവയറിലൂടെ കടന്നുപോയത്……. അവളിൽനിന്നും ആർത്തനാദം ഉയർന്നു…….
നോക്കിക്കോ… ഇതിന്…. ഈ പാപത്തിന് നീയൊക്കെ അനുഭവിക്കും…… ഒന്നും അറിയാത്ത ഞങ്ങടെ കുഞ്ഞു……ഒരിത്തിരി ജീവനെങ്കിലും എനിക്കുണ്ടേൽ ഇതിന് പകരം ചോദിച്ചിരിക്കും……
ശ്യാം അവളുടെ മുടിയിൽകുത്തിപിടിച്ചു അവിടുന്ന് എണീപ്പിച്ചു അവളുടെ നെറ്റി ഭിത്തിയിൽകൊണ്ടിടിച്ചു……. അവളുടെ കരച്ചിൽ അവിടെയെങ്ങും മുഴങ്ങി……. ദയക്കുവേണ്ടി പിടഞ്ഞെങ്കിലും ഇരുവരും അത് ചെവികൊണ്ടില്ല………
****************
ഹർഷന്റെ നെഞ്ചിൽനിന്നും ചോരപൊടിയുന്നുണ്ടായിരുന്നു……..
അരൂ…… ഇനി നീ കരയരുത്….. ആവശ്യത്തിലധികം കരഞ്ഞു കഴിഞ്ഞു…… എവിടെയാണെങ്കിലും കൊണ്ടുവരും ഞാൻ നിന്റെ മുൻപിൽ അവന്മാരെ…… കാലനുപോലും കൊടുക്കില്ല……
അച്ചേട്ടാ…… അവരാരാ എന്തിനുവേണ്ടിയാ നമ്മളോട്……
എന്റെ സന്തോഷം ഇല്ലാതാക്കേണ്ടത് ഒരാളുടെ മാത്രം ആവശ്യമാണ്…. പോയിക്കാണുന്നുണ്ട് ഞാൻ….. നമുക്ക് വീട്ടിലേക്ക് പോയാലോ… എനിക്ക് ഒരാളെ കാണണം…..
ആരെ……
പറയാം……. ഇതാ സാജന്റെ പണിയാകും……
ഇന്നെങ്ങും പോവണ്ട….. പ്ലീസ്…
ഇല്ല…. പോയെ പറ്റൂ…..
ഉം… നടക്കട്ടെ….. അന്നും ഞാൻ ഇതേപോലെ കെഞ്ചിയതല്ലേ…..
ചുണ്ട് മലർത്തി അവള് ചോദിച്ചതും അവൻ തലകുനിച്ചു….
സോറി…. ശരി പോകുന്നില്ല….. ഇനിയെന്താ പരിപാടി…….
അറിയില്ല……
ഹർഷൻ കണ്ണിമവെട്ടാതെ അവളെ നോക്കുകയാണ് അത് മനസിലായതും അവള് മുഖം കുനിച്ചു…..
അരൂ…….
ഉം…… എന്താ…..
ഞാൻ നിന്നെയൊന്നു കെട്ടിപിടിച്ചോട്ടെ…..പണ്ടത്തെപോലെ………
വേണ്ട…. അതിന് നമ്മളുതമ്മിൽ എന്താ ഉള്ളെ….. മറ്റൊരാളുടെ ഭാര്യയല്ലേ ഇപ്പോൾ……
തുടരും

by