18/04/2026

മഴ : ഭാഗം 61

രചന – ആർദ്ര അമ്മു

കാറിൽ ഇരിക്കുമ്പോൾ വീട്ടിൽ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ. അവളുടെ മുഖത്തെ സന്തോഷം കണ്ട് ചിരിയോടെ അവൻ ഡ്രൈവ് ചെയ്തു. കടയിൽ കുറച്ചു സ്വീറ്റ്സും ഡ്രസ്സും വാങ്ങി അവർ തറവാട്ടിൽ എത്തിയപ്പോൾ ഉച്ചയോട്‌ അടുത്തിരുന്നു. അവരുടെ കാർ പടി കടന്നു മുറ്റത്തു വന്നു നിന്നപ്പോഴേ അകത്ത് നിന്ന് ആമി ഓടി എത്തിയിരുന്നു. പിന്നെ അങ്ങോട്ട്‌ ആമിയുടെയും ശ്രീയുടെയും സ്നേഹപ്രകടനങ്ങൾ ആയിരുന്നു. അതിനിടയിൽ അഭി വന്നു ഋഷിയെ ചൊറിഞ്ഞു നടുപ്പുറം നോക്കി തിരികെ ഒന്ന് കിട്ടിയപ്പോൾ അവന് തൃപ്തിയായി. തറവാട്ടിൽ എല്ലാവരും തങ്ങളെ വന്നു പൊതിയും എന്ന് കരുതിയ പെൺപിള്ളേരുടെ സ്വപ്നങ്ങളെ കാറ്റിൽ പറത്തികൊണ്ട് അമ്മമാർ അവരെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ മരുമക്കളുടെ അടുത്തേക്ക് കുതിച്ചു. അമ്മമാർ അവരെ ഊട്ടുന്നതും നോക്കി പാവം പിള്ളേർ പല്ല് കടിച്ചു നിന്നു. ഇതിപ്പോ ഞങ്ങളാണോ അവരാണോ ഈ തറവാട്ടിലെ കുട്ടികൾ എന്ന ഗാഢമായ ചിന്തയിൽ ആയിരുന്നു അവർ. അത് കണ്ട് അഭി അവരെ കളിയാക്കി ചിരിച്ചു.

സഹികെട്ടു രണ്ടുപേരും അവനെ കുനിച്ചു നിർത്തി കുമ്പസരിച്ചപ്പോൾ അവൻ നല്ല കുട്ടിയായി. ഇനിയും നോക്കിയിരുന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ പെൺപിള്ളേർ പിന്നൊന്നും നോക്കിയില്ല ഇടിച്ചു കയറി നിരഞ്ജന്റെയും ഋഷിയുടെയും പത്രത്തിൽ നിന്ന് കയ്യിട്ട് വാരി കഴിക്കാൻ തുടങ്ങി. ഇത് കണ്ടാണ് മുത്തശ്ശി താഴേക്ക് വരുന്നത് രണ്ടിന്റെയും ചെവി അവർ പൊന്നാക്കി. പിന്നെ ഒരു നിമിഷം അവരവിടെ നിന്നില്ല ചവിട്ടി കുലുക്കി രണ്ടുപേരും മുറിയിലേക്ക് പോയി. ബാത്‌റൂമിൽ നിന്നുയർന്നു കേൾക്കുന്ന അച്ഛന്റെയും മകളുടെയും പൊട്ടച്ചിരിയും സംസാരവും കേട്ടാണ് ശീതൾ രാവിലെ കണ്ണ് തുറക്കുന്നത്. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവളുടെ മനസ്സിൽ രാത്രി നടന്ന സംഭവങ്ങൾ തെളിഞ്ഞു. രാത്രി എപ്പോഴോ പനിച്ചു വിറച്ച അവളെ അവൻ ഉറങ്ങാതെ പരിചരിച്ചതും ആ നെഞ്ചിലെ ചൂടേറ്റ് മയങ്ങിയതും ഓർത്തവളിൽ അവനോട് ഒരേ സമയം സ്നേഹവും വിശ്വാസവും ആരാധനയും നിറഞ്ഞു.

ഓരോന്നാലോചിച്ച് കട്ടിലിൽ ചാരി ഇരിക്കുമ്പോഴാണ് പൊന്നുമോളെയും എടുത്തവൻ മുറിയിലേക്ക് വരുന്നത്. എഴുന്നേറ്റോ????? ഇപ്പൊ എങ്ങനുണ്ട്???? അവളുടെ നെറ്റിയിൽ തൊട്ട് കൊണ്ടവൻ പറഞ്ഞു. ഇപ്പൊ നല്ല കുറവുണ്ട്. അവൾ ചിരിയോടെ പറഞ്ഞു. അമ്മാ……………. ശരണിന്റെ കയ്യിലിരുന്ന പൊന്നു മോളവളെ വിളിച്ചു. എന്താടാ പൊന്നൂസേ?????? അമ്മക്ക് ഉവ്വാവൂ ആണോ?????? ചുണ്ട് പിളർത്തി കുഞ്ഞു ചോദിച്ചു. അവൾ അതേന്ന് തലയാട്ടി. അത് കണ്ട് കണ്ണ് നിറച്ചവൾ ശരണിനെ നോക്കി. അച്ഛേ അമ്മക്ക് ഉവ്വാവൂ……… അതിനെന്റെ കുഞ്ഞി എന്തിനാ കരയുന്നെ???? അച്ഛ അമ്മക്ക് മരുന്ന് കൊടുത്തിട്ടുണ്ട് അമ്മ നല്ല കുട്ടിയായി അടങ്ങിയിരുന്നു കഞ്ഞിയൊക്കെ കുടിച്ച് മരുന്നൊക്കെ കഴിച്ചാൽ പനി പേടിച്ചു ഓടി പോവൂലോ. അവൻ വാത്സല്യത്തോടെ അവളുടെ കണ്ണുനീർ തുടച്ചു കൊഞ്ചിച്ചവൻ പറഞ്ഞു. ആണോ????? നിഷ്കളങ്കമായി അവൾ അവനെ നോക്കി ചോദിച്ചു. ആണെന്റെ പൊന്നൂട്ടി. പക്ഷെ ഇന്നെന്റെ മോൾ വാശി പിടിക്കാതെ കുറുമ്പ് കാട്ടാതെ അമ്മയെ ബുദ്ധിമുട്ടിക്കാതെ ഇരിക്കണം എന്നാലേ അമ്മേടെ ഉവ്വാവൂ മാറൂ. നല്ല കുട്ടിയായി ഇരിക്കുവോ അച്ഛേട പൊന്നൂട്ടി. അവളുടെ ഉണ്ടകവിളിൽ നുള്ളിയവൻ ചോദിച്ചു. മ്മ്മ്മ്മ്…….. അവൾ തലയാട്ടി സമ്മതിച്ചു.

ആഹ് ഗുഡ് ഗേൾ. എന്നാലേ നമുക്ക് ഉടുപ്പൊക്കെ ഇട്ട് അമ്മക്കുള്ള കഞ്ഞി ഉണ്ടാക്കാൻ പോവാം. അവളുടെ നെറ്റിയിൽ മുത്തി അവൻ കുഞ്ഞിനെ ഉടുപ്പ് ഇടീക്കാൻ തുടങ്ങി. കുഞ്ഞിന് ഡ്രസ്സ്‌ ഇടീച്ച് കൊടുത്തവൻ അവളെ കയ്യിലെടുത്തു ശീതളിന് നേരെ തിരിഞ്ഞു. പോയി ബ്രഷ് ചെയ്തോ തണുത്ത വെള്ളത്തിൽ കുളിക്കാൻ നിക്കണ്ട. ഞാനപ്പോഴേക്കും കഞ്ഞി ഉണ്ടാക്കികൊണ്ട് വരാം. അത് വേണ്ട ഞാൻ തന്നെ ഉണ്ടാക്കിക്കോളാം. അവൾ അവനെ തടഞ്ഞു. എന്റെ പൊന്നു ശീതൾ ഈ പനി പിടിച്ചിരിക്കുന്ന നേരത്തെങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കാൻ നോക്ക്. അത്യാവശ്യം അടുക്കള ജോലി ഒക്കെ എനിക്കറിയാം. എനിക്കെന്നും ഭക്ഷണം ഉണ്ടാക്കി തരുന്നത് നീയല്ലേ ഇന്നൊരു ദിവസം നിനക്ക് വയ്യാതായപ്പോൾ ഞാനുണ്ടാക്കുന്നു അത്രേ ഉള്ളൂ. മര്യാദക്ക് ഇവിടെ അടങ്ങി കിടന്നില്ലെങ്കിൽ ഞാൻ പിടിച്ചു കെട്ടിയിടും പറഞ്ഞില്ലെന്നു വേണ്ട. കപടദേഷ്യത്തിൽ അത്രയും പറഞ്ഞവൻ താഴേക്ക് പോയി. അവൾ ഒരു ചിരിയോടെ ബാത്‌റൂമിലേക്ക് കയറി.

താഴെ ചെന്ന് പൊന്നുമോളെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു. അമ്മക്ക് ശ്വാസം മുട്ടൽ കാരണം ഹോസ്പിറ്റലിൽ ഒക്കെ അഡ്മിറ്റ്‌ ആക്കിയത് കൊണ്ട് അവർ നിർബന്ധം പിടിച്ചിട്ടും അവനമ്മയെ അടുക്കളയിൽ കയറ്റിയില്ല. അടുക്കളയിൽ ചെന്ന് അവൻ തന്നെ അവൾക്കായി കഞ്ഞിയും ചമ്മന്തിയും അമ്മയ്ക്കും കുഞ്ഞിനും അവനുമായി ദോശയും ഉണ്ടാക്കി. പൊന്നുവിന് അമ്മ ദോശ കൊടുക്കുന്ന നേരം അവൻ കഞ്ഞിയുമായി ശീതളിന്റെ അടുത്തേക്ക് ചെന്നു. അവൻ തന്നെ അവൾക്ക് കഞ്ഞി കോരി കൊടുത്തു. ഓരോ നിമിഷവും അവന്റെ സ്നേഹവും കരുതലും അവൾ അറിയുകയായിരുന്നു. ശ്രീലകത്ത് തറവാട്ടിൽ ഈ സമയം ഗൗരവ ചർച്ച നടക്കുകയാണ്. വിഷയം മറ്റൊന്നുമല്ല അഭിയുടെയും ഐഷുവിന്റെയും കല്യാണകാര്യം തന്നെ. ആമിയുടെയും ശ്രീയുടെയും അതേ പ്രായത്തിൽ തന്നെയുള്ള ഐഷുവിന്റെ വിവാഹം ഒരുപാട് നീട്ടികൊണ്ട് പോവാൻ കൃഷ്ണന് താല്പര്യമില്ലായിരുന്നു. ഏതൊരച്ഛന്റെയും പോലെ അവളുടെ വിവാഹകാര്യത്തിൽ അയാൾക്ക് ടെൻഷൻ ഉണ്ടായിരുന്നു.

അവസാനം ഒരുപാട് നേരത്തെ ചർച്ചകൾക്കൊടുവിൽ ഒരു മാസത്തിനുള്ളിൽ കല്യാണം നടത്താൻ തീരുമാനമായി. ആമിയും ശ്രീയും പോയതിന് ശേഷം തറവാട് ഉറങ്ങിപോയിരുന്നു. ഐഷുവിന് ഏറെക്കുറെ അവരുടെ വിടവ് നികർത്താനാവും എന്നവർക്ക് അറിയാമായിരുന്നു. ഇത് കേട്ട് അഭിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി. ഹരിയും ശിവനന്ദനും ജ്യോത്സ്യനെ പോയി കണ്ട് വിവാഹതിയതി കുറിച്ചു. പിറ്റേ മാസം ഒന്നാം തിയതി രാവിലെ 11നും 11:15നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. തിയതിയും മുഹൂർത്തവും അറിഞ്ഞപ്പോൾ തന്നെ ആമിയും ശ്രീയും ഐഷുവിനെ വിളിച്ചു സന്തോഷം പങ്കുവെച്ചു. ശ്രീ അത്താഴം കഴിഞ്ഞു റൂമിലേക്ക്‌ പോവാൻ നിൽക്കുമ്പോഴാണ് ഐഷുവിനെ വിളിച്ചു സംസാരിച്ചപ്പോൾ ഫോൺ ആമിയുടെ മുറിയിൽ വെച്ച് മറന്ന കാര്യം ഓർക്കുന്നത്. അവൾ തലക്കൊരു കൊട്ടും കൊടുത്ത് ആമിയുടെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അങ്ങോട്ട്‌ ചെന്നു.

വാതിൽ പടിയിൽ എത്തിയപ്പോൾ അകത്തെ കാഴ്ച കണ്ട് പകച്ചു പണ്ടാരമടങ്ങി നിന്നുപോയി. ഈ സമയം ശ്രീയെ കാണാതെ തിരക്കി ഇറങ്ങിയ ഋഷി കാണുന്നത് കണ്ണ് മിഴിച്ച് ആമിയുടെ മുറിയുടെ വാതിൽക്കൽ നിൽക്കുന്ന അവളെയാണ്. അവളുടെ നിൽപ്പ് കണ്ടവൻ അവളുടെ അരികിലായി ചെന്ന് നിന്ന് അവൾ നോക്കുന്ന ദിശയിലേക്ക് കണ്ണ് പായിച്ചു. അകത്തെ കാഴ്ച കണ്ടവന് ചിരി വന്നു. ആമിയെ ഭിത്തിയിൽ ചാരി നിർത്തി മത്സരിച്ചു ശ്വാസം കൊടുക്കുന്ന തിരക്കിലാണ് നിരഞ്ജൻ. അവൻ പെട്ടെന്ന് അവളെ പിടിച്ചു മാറ്റി. ഡീ നീയെന്തിനാ അവരുടെ പ്രൈവസിയിൽ പോയി എത്തി നോക്കുന്നത്?????? അവൻ അവളോടായി ചോദിച്ചു. ഞാനെന്റെ ഫോൺ എടുക്കാൻ പോയതാ എനിക്കറിയോ അവരവിടെ ഉമ്മ വെച്ച് കളിക്കുവായിരുന്നെന്ന്. അവൾ കെറുവിച്ച് അവനോടു പറഞ്ഞു. എടി ഒരാളുടെ മുറിയിൽ ചെല്ലുമ്പോൾ വാതിൽ നോക്ക് ചെയ്യണം പണ്ടവിടെ ആമി മാത്രേ ഉണ്ടായിരുന്നുള്ളൂ പക്ഷെ ഇപ്പൊ അങ്ങനെയല്ല അവളുടെ കല്യാണം കഴിഞ്ഞു നിരഞ്ജനും കൂടി ഉണ്ടെന്ന് ഓർക്കണം.

അതിന് വാതിൽ തുറന്നിട്ടാൽ പിന്നെ എവിടെ പോയി നോക്ക് ചെയ്യാനാണ്??? അവൾ തിരിച്ചു ചോദിച്ചു. അതും ശരിയാണ്. രണ്ടിനും ഒരു ബോധവുമില്ല നമ്മൾ അവിടെ ചെന്നതൊന്നും അവർ അറിഞ്ഞിട്ടില്ല. ഇങ്ങനെ ആണ് നിൽപ്പെങ്കിൽ ഇവിടെ ആരെങ്കിലും ഇത് വന്നു കാണും. അവൾ നഖം കടിച്ചവനോട് പറഞ്ഞു. മ്മ്മ്മ്…….. ഒരു വഴിയുണ്ട്…….. അവൻ അവളെ നോക്കി പറഞ്ഞു. എന്ത് വഴി?????? നീ കണ്ടോ. അതും പറഞ്ഞവൻ ഫോൺ എടുത്തു നിരഞ്ജന്റെ നമ്പറിലേക്ക് വിളിച്ചു. സ്പീക്കർ ഫോണിലിട്ടു. എന്താ അളിയാ??????? കാൾ അറ്റൻഡ് ചെയ്തതും നിരഞ്ജന്റെ ചോദിച്ചു. അതേ അളിയാ സ്വന്തം ഭാര്യയെ കേറി ഉമ്മ വെക്കുന്നതൊക്കെ കൊള്ളാം പക്ഷെ വാതിലൊക്കെ അടച്ചിട്ടിട്ട് വേണ്ടേ ഇതൊക്കെ. ഋഷി അവനെ ആക്കി ചോദിച്ചു. അത്….. പിന്നെ…….. അളിയാ…… ഞാൻ……….. മ്മ്മ്മ് നിന്ന് വിക്കണ്ട പോയാ ഡോർ അടക്കാൻ നോക്ക് അല്ലെങ്കിൽ പിന്നെ നാളെ തല വഴി മുണ്ടിട്ട് നടക്കേണ്ടി വരും. അത്രയും പറഞ്ഞു ചിരിയോടെ അവൻ കാൾ കട്ട്‌ ചെയ്തതും ശ്രീ ചിരിക്കാൻ തുടങ്ങി. ഹഹഹ…….. അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ………… ആമിയുടെയും രഞ്ജുവിന്റെയും ഇഞ്ചി കടിച്ചത് പോലെയുള്ള ആ നിൽപ്പൊന്ന് കാണാൻ പറ്റിയില്ലല്ലോ ദേവീ………….. അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി. അത് കണ്ട് ഋഷിയും അവളുടെ ഒപ്പം ചിരിച്ചു. മതി ചിരിച്ചത് വാ കിടക്കാം…… അവൻ അവളെയും വലിച്ചു മുറിയിലേക്ക് കയറി.

ശീതളിന്റെ കൂടെ കിടത്തിയാൽ ചിലപ്പോൾ പനി പിടിച്ചാലോ എന്ന് കരുതി രാത്രി പൊന്നുമോളെ തോളിലിട്ട് ഉറക്കി അവൻ അമ്മയുടെ അടുത്ത് കിടത്തി. കുഞ്ഞിനെ കിടത്തി അവളുടെ നെറ്റിയിൽ ചുംബിച്ചവൻ ശീതളിനുള്ള മരുന്നും എടുത്തു മുറിയിലേക്ക് നടന്നു. അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കിടക്കുകയായിരുന്നു. അവനെ കണ്ടവൾ എഴുന്നേറ്റിരുന്നു. മരുന്നും ഒരു ഗ്ലാസ്‌ വെള്ളവുമായി അവൻ അവളുടെ അരികിൽ ഇരുന്നു. ഇന്നാ ഇത് കഴിക്ക് ഇന്നത്തോടെ പനി മാറിക്കോളും. മോളെ ഞാൻ അമ്മയുടെ കൂടെ കിടത്തി ഇവിടെ കിടന്നാൽ ചിലപ്പോൾ പനി മോൾക്കും പിടിച്ചാലോ????? അവൾ ഒന്നും പറയാതെ മരുന്ന് കഴിച്ചു കിടന്നു. അവൻ വാതിൽ കുറ്റിയിട്ട് അവളോട് ചേർന്ന് കിടന്നു. അതേ എന്റെ കൂടെ കിടന്നാൽ ഏട്ടന് പനി പിടിക്കില്ലേ?????? അവന്റെ കരവലയത്തിൽ കിടന്നവൾ ചോദിച്ചു. ഇല്ലല്ലോ…. ഇനി പിടിച്ചാലും ആ പനിച്ചൂടിൽ ഒരു പുതപ്പിനടിയിൽ ചേർന്ന് കിടന്നാൽ മതി. ആർദ്രമായവൻ അവളോടായി പറഞ്ഞു. അവന്റെ ചൂട് നിശ്വാസം മുഖത്ത് തട്ടുന്നതും അവളിലേക്ക് മുഖം താഴ്ന്നു വരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു. അരണ്ട വെളിച്ചത്തിലും തിളങ്ങുന്ന അവന്റെ കണ്ണുകൾ അവളെ കൊത്തി വലിച്ചു.

അവന്റെ കണ്ണുകളിലെ പ്രണയത്തിൽ നീന്തി തുടിക്കാൻ അവളുടെ മനസ്സ് വെമ്പി. മൃദുലമായ അവന്റെ അധരങ്ങൾ അവളുടെ കണ്ണിലും നാസികയിലും അധരങ്ങളിലും കഴുത്തിലും അലഞ്ഞു നടക്കുന്നത് അവളറിഞ്ഞു. അവളുടെ കൈകൾ അവന്റെ പുറത്ത് അമർന്നു. അവളുടെ ശരീരത്തിലെ ചൂട് അവനിലേക്കും പടർന്നു. രാത്രിയുടെ ഏതോ യാമത്തിൽ ആലസ്യത്തോടെ അവന്റെ നെഞ്ചിൽ വിയർത്തു കുളിച്ചു കിടന്ന അവളുടെ സിന്ദൂരം പടർന്ന നെറുകിൽ അവൻ അമർത്തി ചുംബിച്ചു. നിന്റെ പനി മാറ്റാനുള്ള വിദ്യയൊക്കെ എന്റെ കയ്യിൽ ഉണ്ടെന്നിപ്പൊ നിനക്ക് മനസ്സിലായില്ലേ??????? അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങളെ തുടച്ചു നീക്കികൊണ്ടവൻ ചോദിച്ചു. അവന്റെ വാക്കുകൾ കേട്ട് നാണത്താൽ അരുണാഭമായ മുഖം അവൾ അവന്റെ നെഞ്ചിലേക്ക് പൂഴ്ത്തി. തന്റെ പ്രണയം അവളിലേക്കൊഴുക്കിയ സന്തോഷത്തിൽ അവനും എല്ലാം കൊണ്ടും അവന്റെ പാതിയായി മാറിയ സന്തോഷത്തിൽ അവളും സംതൃപ്തിയോടെ നിദ്രയെ വരവേറ്റു. തുടരും………………………..