19/04/2026

പ്രണയം : ഭാഗം 27

രചന – പൂർണ്ണിമ വിനീത്

ചടങ്ങുകൾ ഒകെ കഴിഞ്ഞ് ഭദ്രയും അർജുന്നും തറവാട്ടിലേക്ക് പുറപ്പെട്ടു…….

ലക്ഷ്മി അവരെ ആരതി ഉഴിഞ്ഞു…. ശ്രീദേവി ഭദ്രയുടെ കൈയിൽ നിലവിളക്ക്

കൊടുത്ത് അകത്തേക്ക് സ്വീകരിച്ചു…. ഭദ്ര നിലവിളക്ക് പിടിച്ചു തറവാട്ടിലെക്ക്‌ കേറി……

നിലവിളക്ക് പൂജ മുറിയിൽ വെച്ച് അവൾ കൈ കൂപ്പി പ്രാർത്ഥിച്ചു….. അർജുൻ അവളുടെ തൊട്ട് അടുത്ത് വന്ന് നിന്ന് അവളെ ഒന്ന് നോക്കി  ഒരു ചിരിയോടെ അവനും പ്രാർത്ഥിച്ചു,……..

രണ്ടാളും ഇവിടെ ഇരിക്കു… ലക്ഷ്മി സോഫ കാണിച്ചു കൊണ്ട് അവരോട് പറഞ്ഞു …..

തറവാട്ടിലെ എല്ലാവരും സന്തോഷത്തോടെ അവർക്ക് മധുരം നൽകി…..

ദേവ… മോളെ ഈ ഡ്രസ്സ്‌ ഒകെ ചേഞ്ച്‌ ചെയ്തു വാ…..ശ്രീദേവി പറഞ്ഞു…

ഭദ്ര അവരെ ഒന്ന് നോക്കി ചിരിച്ചു മുകളിലേക്കു പോയി….

അവൾ പോവുന്നത് ശ്രീദേവി നോക്കി നിന്നു… ” നിന്നെ കിട്ടാൻ എന്റെ മോനു യോഗം ഇല്ല മോളെ… ” ഒരു വേദനയോടെ അവരുടെ മനസ് പറഞ്ഞു……. കണ്ണുകൾ തുടച്ചു അവർ അടുക്കളയിലേക്ക് പോയി……..

💓💓💓💓💓💓💓💓💓💓💓💓💓💓

ദേവ റൂമിൽ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു….

അവളുടെ കഴുത്തിൽ കിടക്കുന്ന ആലില താലി കണ്ട് അവളുടെ  മനസിലേക്ക് അർജുന്റെ മുഖം തെളിഞ്ഞു…. അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു…..

” എന്താണ് മാഡം സ്വപ്നം കാണുവണോ?? പൂജ കളിയാക്കികൊണ്ട് ചോദിച്ചു….

ഭദ്ര അവളെ നോക്കി ചിരിച്ചു……

” ആഹാ എന്താ ചിരി… ” പൂജ അവളെ കളിയാക്കി…

” ദേ പൂജ വേണ്ട ട്ടോ… ഭദ്ര മുഖം വീർപ്പിച്ചു……

“Deva is in Love ” പൂജ അവളെ ആക്കി ചിരിച്ചു….

“എനിക്കും വരും മോളെ അവസരം…. നിന്റെ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ പൂച്ച കുട്ടി……….

” എന്ന മോള് കുറെ കാലം കാത്ത് നിൽക്കേണ്ടി വരും……. ഞാൻ ഇപ്പോ ഒന്നും കെട്ടാൻ പോവുന്നില്ല….”

” അതെന്താ ഡി അങ്ങനെ പറഞ്ഞെ …. നിന്റെ ചെക്കൻ അങ്ങ് ലണ്ടനിൽ നിന്നും ഈ അടുത്തൊന്നും വരില്ലേ….. ( നമ്മുടെ പൂജടെ മുറച്ചെക്കൻ ആണ് നവീൻ… ആളു അങ്ങ് ലണ്ടനിലാണ്… വന്നാൽ ഉടനെ കല്യാണം )

” ഓ.. അങ്ങേര് വന്ന് എന്നെ കേട്ടുമ്പോഴേക്കും ഞാൻ മുക്കിൽ പല്ല് മുളച്ചു കിളവി ആവും…. ഞാൻ വേറെ നല്ല ചെത്ത് ചെക്കന്മാരെ നോക്കാൻ പോവാ…

ഭദ്ര അവളെ നോക്കി  വാ പൊത്തി ചിരിച്ചു….

” ഡി ദേവ…ഞാൻ നാളെ പോവാ….. വീട്ടിൽ നിന്നും വിളിച്ചിരുന്നു…

” എന്താ പെട്ടന്ന്… ”

“പപ്പാ വന്നിട്ടുണ്ട്…..ഇനിയിപ്പോൾ നീ എന്തായാലും ഒരാഴ്ച കഴിഞ്ഞല്ലേ കോളേജിക്ക് വരുള്ളൂ അപ്പോഴേക്കും ഞാൻ അങ്ങ് എത്തിക്കോളാം”

“അതെന്താ ഒരാഴ്ച ഞാൻ രണ്ടു ദിവസം കഴിഞ്ഞാൽ കോളേജിലോട്ട് വരും…”

” എന്തുവാ ഡി ഇത്? നിന്റെ കല്യാണം ഇപ്പോഴല്ലേ കഴിഞ്ഞത്,  ഒരു ഹണിമൂൺ ഒക്കെ പോകണ്ടേ ” പൂജ കളിയാക്കി ചോദിച്ചു…..

” അയ്യേ… ഞാൻ ഒന്നും ഇല്ല.. ” ഭദ്ര ചുണ്ട് കൊട്ടി….

” അതെന്താ  നീ അയ്യേ പറഞ്ഞെ… കല്യാണം കഴിഞ്ഞാൽ ഇത് ഒകെ ഉള്ളതാ… ”

“പിന്നെ…നിന്റെ 2 കേട്ട് കഴിഞ്ഞപ്പോലെ ആണലോ പറയുന്നേ….”

” ഓ ഇതിനിപ്പോ കേട്ടുകയൊന്നും വേണ്ട മോളെ…. ”

” ഞാൻ എന്തായാലും ഹണിമൂൺ പോവും… ..പക്ഷെ ഇപ്പോഴല്ല…. മനസ് കൊണ്ട് ആദ്യം അടുക്കട്ടെ… എന്നിട്ട് ആലോചിക്കാം….

” മ്മ്മ് അത് ശെരിയാ…. ആദ്യം നിങ്ങൾ പ്രേമിച്ച നടക്ക്‌…..

ഭദ്ര ചിരിച്ചു……

” എന്നാൽ ഞാൻ  ഒന്ന് ഫ്രഷ് ആയി വരാം… നീ വെയിറ്റ് ചെയ്…. അതും പറഞ്ഞു ഒരു ടവൽ എടുത്ത് ഭദ്ര ബാത്‌റൂമിലേക് പോയി……..

ഭദ്ര പോയതും പൂജ ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് പോയി…….
.
പൂജ ആർക്കോ ഫോൺ ഡയൽ ചെയ്തു….

” ഹലോ…. എന്തായി…. ഞാൻ ഇന്ന് തന്നെ വരുന്നുണ്ട്……. വേണ്ട.. വേണ്ട…. ഞാൻ എത്തീട്ട് മതി…… മം ഓക്കേ…

അവൾ ഫോൺ കട്ട്‌ ചെയ്തു തിരിച്ചു റൂമിലേക്ക് വന്നു…..

” ദേവ ഞാൻ ഒന്ന് താഴേക്കു പോവാ ട്ടോ…. ” പൂജ ബാത്‌റൂമിൽ ഒന്ന് തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു…..

” ഓക്കേ… ഞാൻ കുറച്ചു കഴിഞ്ഞാൽ അങ്ങോട്ട് വരാം… ”
ഭദ്ര ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു……

പൂജ താഴേക്കു പോയി…

💓💓💓💓💓💓💓💓💓💓💓💓💓💓

ഭദ്ര കുളി കഴിഞ്ഞ് ഒരു ഡാർക്ക്‌ പർപ്പിൽ ടോപ്പും പിങ്ക് പലസോയും ഇട്ടു വന്നു….. കണ്ണാടിക് മുന്നിൽ പോയി അവൾ സ്വയം ഒന്ന് നോക്കി….
ഒരു ചിരിയോടെ ഭദ്ര അവളുടെ താലി പുറത്തേക്ക്  ഇട്ടു…..
താലിയിൽ അർജുൻ എന്ന്  എഴുതീട്ടുണ്ട്…… ഒരു ചിരിയോടെ അവൾ അതിൽ ഒന്ന് തോറ്റു….
” കള്ള ബടുവ…. ഉമ്മച്ചൻ… എത്ര പെട്ടന്ന ഈ ഉമ്മച്ചൻ എന്റെ മനസ്സിൽ കേറിയത്…. ഭദ്ര ചിരിച്ചു……………. എന്നെ കുറെ ഇട്ട് വട്ട് കളിപ്പിച്ചിലെ…… ഇനി ഈ ദേവയുടെ ഊഴമ മോനെ
…… ശെരിയാക്കി തരാം ഞാൻ ഉമ്മച്ചാ….. ഈ ഉമ്മച്ചനെ കൊണ്ട് ‘ക്ഷ’,’ഞ്ഞ  ഒകെ വരപ്പിക്കും ഞാൻ……

” കഴിഞ്ഞോ… ”

ഭദ്ര പെട്ടന്ന് തിരിഞ്ഞു നോക്കി….

ഡോറും ചാരി കൈ രണ്ടും മാറിൽ പിണച്ച കെട്ടി അവളെ തന്നെ ഗൗരവത്തോടെ

നോക്കി നിൽക്കുന്ന അർജുൻ….

ഭദ്രക്ക് ചിരിക്കണോ കരയണോ  എന്ന് അവസ്ഥയിലായിരുന്നു……

അർജുൻ അവളുടെ അടുത്തേക്ക് നടന്നു വന്നു…..

ഭദ്രക്ക് അനങ്ങാൻ കൂടെ പറ്റുനുണ്ടായിരുന്നില്ല …..

“എപ്പോഴാ വന്നേ … ഭദ്ര ഇളിച്ചോണ്ട് ചോദിച്ചു….

” എന്നെ കൊണ്ട് എന്തൊക്കെയോ വരപ്പിക്കും പറഞ്ഞില്ലെ…. അപ്പോഴാ…

“അർജുൻ ഗൗരവത്തോടെ അവളുടെ അടുത്തേക്ക് വന്നു….

” അത് പിന്നെ… ” ഭദ്ര അവനെ നോക്കി ഒന്ന് ചിരിച്ചു……..
” ഈശ്വര ഏത് നേരത്താണാവോ….ശേ… അവൾ പിറുപിറുത്….

അർജുൻ ഒരു പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു…

ഒന്നുമില്ല എന്ന് അവൾ ചുമൽ കാണിച്ചു…….

അർജുൻ അവളുടെ തൊട്ട് അടുത്ത എത്തിയിരുന്നു…..അവൻ അവളുടെ ചെവിക്കരികിൽ കണ്ണാ എന്ന് വിളിച്ചു

തീർന്നു…… ഈശ്വര…. എന്തിനാ എന്നെ കണ്ണാ  എന്ന് വിളിക്കണേ……. ഈ ഒറ്റ വിളിയിലാ ഞാൻ വീണത്…… ഭദ്ര മനസ്സിൽ പറഞ്ഞു…..

” കണ്ണാ…. ”

മം ഭദ്ര അറിയാതെ മൂളി….

” എന്നെ നോക്ക്… ”

അവൾ ഇല്ല എന്ന് തലയാട്ടി…..

തന്റെ മുഖത് നോക്കാൻ പോലും ആവാതെ പ്രണയം അവളെ വിവശയാക്കിയിരുന്നു അവൻ ഓർത്തു….

അർജുൻ ഒരു ചിരിയോടെ അവളുടെ വയറിൽ പിച്ചി…

“അഹ്”…ഭദ്ര പെട്ടന് വയർ തടവി അവനെ ഒന്ന് നോക്കി….

” എന്നെ ഇന്നലെ പറ്റിച്ചിലെ…. അപ്പോ എനിക്ക് ഇന്ന് വേണം… ”

ഭദ്ര വേഗം വാ പൊത്തി പിടിച്ചു……

അർജുൻ അവന്റെ കൈ അവളുടെ അരക്കെട്ടിലൂടെ പിന്നിലേക്ക് ചലിപിച്ചു ….. അവളുടെ ടോപിന്റെ സിപിൽ പിടിച്ചതും……. ഭദ്ര പെട്ടന് കൈ എടുത്ത് അവന്റെ കൈയിൽ പിടിച്ചു…..

അർജുൻ ഒരു ചിരിയോടെ രണ്ട് കണ്ണും അടച്ചു കാണിച്ചു…..

അർജുൻ ഒരു ചിരിയോടെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു….

ഭദ്രയുടെ കണ്ണുകൾ താനേ അടഞ്ഞു പോയി…… അവളുടെ ചുണ്ടുകളിൽ ചെറു ചിരി വിരിഞ്ഞു….

” ഇപ്പോ ഇത് മതി….. ബാക്കി വഴിയേ…. ” അർജുൻ രഹസ്യമായി പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തട്ടി പുറത്തേക്ക് പോയി….

ഭദ്ര ശ്വാസം ആഞ്ഞു വലിച്ചു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അപ്പു അർജുനെ കൂട്ടി മുറ്റത്തേക് ഇറങ്ങി നിന്നു…

അജു… അപ്പു പേടിയോടെ അർജുനെ വിളിച്ചു…

” എന്താ അപ്പു ”

” അവൻ… ശ്രീ.. മിസ്സിംഗ്‌ ആണ്… ” അപ്പു ടെൻഷനോട് പറഞ്ഞു

“, What..!!!! എങ്ങനെ…. അത്രേം പേർ അവിടെ ഉണ്ടായിട്ടും അവൻ മിസ്സിംഗ്‌ ആണെന്നോ…. എന്താ അപ്പു നീ പറയുന്നേ……

” അറിയില്ല അജു…സെബാസ്റ്റ്യൻ നിന്നെ വിളിച്ചിരുന്നു , നിന്നെ കിട്ടാതെ ആയപ്പോഴാ എന്നെ വിളിച് വിവരം പറഞ്ഞത്…. രാത്രി ഫുഡ്‌ കൊടുകാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്നു എന്നാ പറഞ്ഞത്…. രാവിലെ മുതൽ അവിടെ ഒന്നും കാണാൻ ഇല്ല എന്ന്…..

” മം…… അവൻ തനിയെ രക്ഷപെടാൻ ഒരു വഴിയും ഇല്ല…. ആരെങ്കിലും ഉറപ്പായും ഹെല്പ് ചെയ്തു കാണും… ”

” മം.. അതേ.. അത് തന്നെയാ സെബാസ്റ്റ്യനും പറഞ്ഞതു”

അർജുൻ എന്തോ ആലോചിച് നിൽകുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…..

അർജുൻ ഫോൺ എടുത്ത് നോക്കി….

“ആണനോൺ നമ്പർ കാളിങ്….. ”

” ആണനോൺ നമ്പർ ആണലോ ” അപ്പു പറഞ്ഞു…

” മം ഇത് ഞാൻ പ്രതീക്ഷിച്ച കാൾ അഹ്… “അതും പറഞ്ഞു അർജുൻ കാൾ അറ്റൻഡ് ചെയ്തു….

“ഹലോ……

” എന്താണ് Mr. Arjun chandrasekhar ടെൻഷനിൽ ആണോ…… ”
അർജുന്റെ ചുണ്ടിൽ ഒരു പുച്ചച്ചിരി വിരിഞ്ഞു

“ടെൻഷൻ ഇല്ലാതെ ഇരിക്കുമോ…… ശ്രീറാം IPS നെ കാണാൻ ഇല്ല… അല്ലിയോ…. ” അയാൾ ഉറക്കെ ചിരിച്ചു……….

അർജുൻ ദേഷ്യം കൊണ്ട് പല്ല് കടിച്ചു……..

” ഹ…. ദേഷ്യപ്പെടാതെ ഡാ ചെറുക്കാ……. അയാൾ പിന്നെയും ചിരിച്ചു…..

” നീ എവിടെ കൊണ്ടേ ഒളിപ്പിച്ചാലും അവനെ ഞാൻ കണ്ട് പിടിക്കും…. ” അർജുൻ കൈ ചുരുട്ടി ദേഷ്യത്തോടെ പറഞ്ഞു……

” ഹ.. ഹ.. അയാൾ ഉറക്കെ ചിരിച്ചു…. ”

” ഫ%*%&*₹ മോനെ….. നിന്റെ ചിരി നിർത്തെടാ… പന്ന &%*%₹*……

” അതിന് ആർക് വേണമേട ശ്രീറാമിനെ….  വേണെങ്കിൽ ഞാൻ തന്നെ തിരിച്ചു തരാം ….. അയാൾ പരിഹസിച്ചു കൊണ്ട് പറഞ്ഞു….

അർജുൻ മനസിലാവാതെ മുഖം ചുളിച്ചു…..
അപ്പു എന്താ? എന്ന് കൈ കൊണ്ട് കാണിച്ചു….

അർജുൻ കണ്ണ് രണ്ടും അടച്ചു ഒന്നുമില്ല എന്ന് കാണിച്ചു…..

” എന്താണ് Arjun … മനസിലായില്ലേ……. ശ്രീറാമിന് നിനക്ക് വേണോ…. ഞാൻ

തരാ… എനിക്ക് അവനെ അല്ല വേണ്ടത്… ഇത് ചുമ്മാ നിന്നെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ…..

എനിക്ക് വേണ്ടത് അവളെയാ…. നിന്റെ ഭാര്യ….. ദേവഭദ്രയെ….. അവൻ ഉറക്കെ ചിരിച്ചു…….

അർജുൻ ദേഷ്യം കൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ചു………

” പേടിച്ചു അല്ലേ!!  ……… അർജുൻ ചന്ദ്രശേകർന് പേടിയോ… ഹ ഹ ഹ …… നിന്നെ ഞാൻ ഒന്നും ചെയ്യില്ല അർജുൻ ……എനിക്ക് വേണ്ടത് അവളെയാ………..നിന്റെ പ്രിയ പത്നി…..

” ഡാ..!!!!!!പന്ന പ#*&%&*……

” ചൂടാവല്ലേ സാറെ……. ഞാൻ അവളേം കൊണ്ടേ പോവു….

” ഡാ…!!!!!

മറുഭാഗത്ത് കാൾ  കട്ട്‌ ആയിരുന്നു…..

അർജുൻ ദേഷ്യം കൊണ്ട് ഫോൺ എറിഞ്ഞു പൊട്ടിച്ചു…..

അജു.!!! നീ എന്താ ഈ ചെയ്യണേ… ആരാ വിളിച്ചേ….

അർജുൻ അയാൾ പറഞ്ഞ കാര്യങ്ങൾ ഒകെ അപ്പുവിനോട്‌ പറഞ്ഞു…..

“ആരാ അത്… എന്തിനാ അവര്ക് ദേവയെ…… അവൾക് അങ്ങനെ ഒരു ശത്രു ഉള്ളതായി എനിക്ക് അറിയില്ല…… ഇനി ശ്രീറാം ആയിരിക്കുമോ ഇത് ചെയുന്നത്…. അപ്പു ആകുലതയോടെ ചോദിച്ചു……

” അല്ല അപ്പു…… ശ്രീറാം അല്ല…….. എനിക്ക് തോന്നുന്നത് അന്ന് ജിത്തുവിന്റെ വീഡിയോ എടുത്ത് ശ്രീറാമിനെ ബ്ലാക്ക് മെയിൽ ചെയ്ത ആളായിരിക്കും എന്നാണ്……..എന്നാലും അവർ എന്തിനാ കണ്ണനെ വേണം എന്ന് പറയുന്നത് അതാണ് മനസിലാകാത്തത് …..

“അജു ഇനി എന്താ ചെയ്യാ….”അപ്പു ആകുലതയോടെ ചോദിച്ചു….

” ഈ അർജുന്റെ പെണ്ണാ അവൾ…. ആ അവളെ തൊടാൻ ഒരുത്തനെയും ഞാൻ സമ്മതിക്കില്ല……. ഇത് ചെയുന്നത് ആരായാലും അവരുടെ ആയുസ്സ്

എണ്ണപ്പെട്ട് കഴിഞ്ഞു….
അർജുന്റെ  ക്രൂരമായ ചിരിച്ചു കൊണ്ട് പറഞ്ഞു….

അപ്പു അവനെ നോക്കി ചിരിച്ചു…..

തുടരും….. ❤️