16/04/2026

ഹൃദയസഖി : ഭാഗം 23

രചന – കൃഷ്ണ

ഇന്നാണ് ഡാൻസ് ഫെസ്റ്റിവൽ…

മുന്നിൽ ആകാംഷയോടെ നിരന്നിരിക്കുന്നവർ…
സ്റ്റേജ് കർട്ടൺ നീങ്ങിയതും ഹാൾ മുഴങ്ങും വിധം കൈയ്യടികളുയർന്നു…

ടീന, നിയാൽ, ആതി, ദിക്ഷിക്ക്, ജിത്തു , മാധു
ഈ ലെവലിൽ ആയിരുന്നു പൊസിഷൻ… അവർക്ക് പിന്നില്ലായി ബാക്കി ടീമ്സും…

ദിക്ഷിക്ക് മുഖം ചരിച് ആതിയെ ഒന്ന് നോക്കി… ആതിയുടെ നോട്ടം മുന്നിലേക്കായിരുന്നു… ദിച്ചു ഒരു നിമിഷം അവളിൽ നോട്ടം കൊടുത്തു നിന്ന് പോയി…
Knee ലെങ്ത് റെഡ് സ്കറ്റർ ഡ്രസ്സ്‌ ആയിരുന്നു ആതിയുടെ വേഷം. മുഖത്ത് യാതൊരു ചമയങ്ങളുമില്ല എങ്കിലും കാണാൻ പ്രേത്യേക ഭംഗി തന്നെയായിരുന്നു… മുടി അഴിച്ചിട്ടാണ്…
ദിച്ചുവിന്റെ ചുണ്ടിൽ അവൾക്കായ് ഒരു പുഞ്ചിരി വിരിഞ്ഞു… പ്രണയം കലർന്ന പുഞ്ചിരി…

ഒരുൾപ്രേരണ പോലെ ആതിയുടെ നോട്ടം പെട്ടന്ന് തനിക്കടുത്തു നിൽക്കുന്ന ദിച്ചുവിലേക്ക് നീണ്ടതും തന്നിൽ തന്നെ നോട്ടം കൊടുത്തു നിക്കുന്നതാണ് കാണുന്നത്…
ആതി എന്തെന്ന രീതിയിൽ പിരികം പൊക്കി ചോദിച്ചതും ദിച്ചു കണ്ണ് ചിമ്മിയടച്ചു…

ജിത്തു മാധുവിന്റെ കൈയ്യിൽ മെല്ലെ ഒന്ന് തഴുകി… മാധു ജിത്തുനെ നോക്കി കണ്ണ് കൊണ്ട് പേടിപ്പിച്ചു… അവൾടെ നോട്ടം കണ്ട് ജിത്തു അവളെ നോക്കി കണ്ണിറുക്കി…
മാധു കൂർപ്പിച്ചു നോക്കി മുന്നിലേക്ക് നോക്കാൻ കണ്ണ് കൊണ്ട് കാണിച്ചു…
അതിനിപ്പോ എന്തെന്ന കണക്കെ ജിത്തു നിക്കുന്നത്… മാധു പിന്നെ ജിത്തുന്റെ വശത്തേക്ക് നോക്കാൻ പോയില്ല… എന്നാൽ ജിത്തു അവളെ നോക്കി കാണുവായിരുന്നു…
Knee ലെങ്ത് ലൈറ്റ് പിംഗ് സ്കറ്റർ ഡ്രസ്സ്‌ ആണ് വേഷം… ആവിശ്യത്തിനുള്ള ഒരുക്കം. മുടി ഫ്രഞ്ച് സ്ലൈഡ് അപ്പിൽ കെട്ടിയിരുക്കുന്നു… ജിത്തു ഒരു നിമിഷം മതിമറന്ന് മാധുനെ നോക്കി നിന്ന് പോയി…

ടീനയുടെ നോട്ടം ദിച്ചുവിൽ ആയിരുന്നു അവന്റെ നോട്ടം ആതിയിലാണെന്ന് കണ്ട് അവൾടെ മുഖം വലിഞ്ഞു…

നിയാൽ ആതിയെ നോക്കുമ്പോൾ അവൾടെ നോട്ടം മുന്നിലേക്കായിരുന്നു… നിയാലിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു…

………..

സോങ് പ്ലൈ ആയതും പാട്ടിനോത്ത് ചുവടുകൾ വെച്ചുതുടങ്ങി…

“””Saari ki saari duniya bhulake
Main toh tere naal nachna

Boy you could be my, one and only
Main toh tere naal nachna

Then i see you looking at me

Aaja baat kar le dil ki
Hone lagenge afsaane

You know it, so sing it
Now throw your hands up and say

Disco deewane, aha, aha
Hoo disco deewane, aha, aha

Nasheeli hai raat, do haathon mein haath
Naache gaaye saath

Disco deewane, aha, aha “””

സ്റ്റേജിൽ തകർത്താടുകയാണ് എല്ലാവരും… അവർക്ക് സപ്പോർട്ട് എന്ന കണക്കെ കാണികളായി നിക്കുന്ന സ്റ്റുഡന്റസ് ആർത്തു വിളിക്കലും കൈയ്യടികളും… വിഷ്ണുവും ടീമ്സും ഇമ വെട്ടത്തെ നോക്കി കാണുകയായിരുന്നു… മനു ഫോണിൽ വീഡിയോ എടുക്കുന്നുമുണ്ട്…

“””Hoo hai na mujh pe nazar teri
Aankhon hi aankhon mein baatein hoti hain

Aaja baahon mein aa meri
Aise hi toh raatein shuru hoti hain

Kabhi kabhi pal do pal mein yun
Fasi fasi baatein hoti hain

Yunhi mulakaaton mein mil jaate hain zamaane

Disco deewane, aha, aha

Nasheeli hai raat, do haathon mein haath
Naache gaaye saath

Disco deewane, aha, aha”””

ഡാൻസിനൊത്ത് പൊസിഷൻ മാറി വന്നു…
ടീന ദിച്ചുനടുക്കലും ആതി നിയാലിനടുക്കലുമായി…
ആതി ഡാൻസിനോത് ചുവടുകൾ വെക്കുമ്പോൾ ഇടക്കിടെ നിയാലിന്റെ കണ്ണുകൾ അവളിൽ ഉടക്കി കൊണ്ടിരുന്നു…

ടീന ദിച്ചുവിനോട് ഒന്ന് കൂടി ചേർന്ന് നിന്ന് ഒലിപ്പിച് കളിക്കാനും… എന്നാൽ ദിച്ചുവിന്റെ ഒരു നോട്ടം പോലും ടീനയിൽ ഉടക്കിയില്ല…

“””khel ja raaton ka, khel yeh thodi der

Jhoom ja baahon mein tu aake aa meri thodi der

Naazron se hi main, aha

Tujhko samjha dunya, aha

Raat baaki hai saari hosh udha de bas thodi der “””

നിയാൽ ആതിയെ കറക്കി അവനോട് ചേർത്ത് നിർത്തി കളിയിൽ അലിഞ്ഞു… ദിച്ചുവിന്റെ നോട്ടം അവരിൽ ഉടക്കിയതും വല്ലാതെ ദേഷ്യം തോന്നി… മുഖം മങ്ങി… ദിച്ചു നോട്ടം മാറ്റി… ആതി ദിച്ചുനെ പാളി നോക്കുമ്പോൾ കാണുന്നത് അവന്റെ നെഞ്ചോട് ചേർന്ന് നിക്കുന്ന ടീനയെ… ആ കാഴ്ച ആതിയിൽ ഇഷ്ടക്കേടുണർത്തി… ആതി നോക്കുന്നത് ടീന കണ്ടതും ഒരു വിജയ ചിരിയോട് കൂടി ദിച്ചുനോട് ചേർന്നു… ആതി മുഖം തിരിച്ചു…

ദിച്ചുവിന്റെ കണ്ണുകൾ ആതിയിലേക്ക് വീണ്ടും പാഞ്ഞു… നിയാലുമായി ചുവട് വെക്കുന്നവളെ കണ്ട് അസ്വസ്ഥതയും ദേഷ്യമൊക്കെ പൊന്തി വന്നു…
അവന്റെ നെഞ്ചോട് ചേർന്ന് നിന്ന ടീനയെ കറക്കി വിട്ട് ദിച്ചു ചുവടുകൾ വെച്ചു…

“””Dance like deewana tonight
Move like mastana tonight,
Party like parwana tonight
Jo kehna hai keh de

You gotta do the d i s c o
When everybody know where up gonna go

Hotey hotey milte hain mil jaate hain bahaane

You know it, so sing it
Now throw your hands up and say

Disco deewane, aha, aha
Hoo disco deewane, aha, aha”””

മൂന്ന് സൈഡിൽ നിന്ന് ചുവട് വെച്ചു കൊണ്ട് ആതിയും മാധുവും ടീനയും മുന്നിലേക്ക് വന്നു… ആതിയുടെ നോട്ടം ടീനയിലേക്ക് നീണ്ടതും അവളിൽ പുച്ഛം നിറഞ്ഞൊരു നോട്ടമായിരുന്നു… ആ നോട്ടത്തിന് മറുപടിയായി സൈഡിലേക്ക് പാസ്‌ ചെയ്യേ ആതി ടീനയുടെ ഷോൾഡറിൽ ഒന്നുമറിയാത്ത പോലെ തട്ടി…

“””Ishq wala love, ishq wala love, ishq wala love

Surkh wala soz wala faiz wala love

Ishq wala love

Hota hai to love se zyada waise wala love”””

നിയാൽ ആതിയുടെ കൈകളിൽ പിടിക്കാനൊരുങ്ങും മുന്നേ അവൾടെ കൈകളിൽ ദിച്ചുവിന്റെ പിടി വീണു… ഒരൊറ്റ നിമിഷം കൊണ്ട് ആതിയെ വലിച്ച് അവന്റെ നെഞ്ചോട് ചേർത്തു… ആതി ദിച്ചുനെ നോക്കിയപ്പോൾ അവന്റെ നോട്ടം അവളിൽ തന്നെയാണ്… നിയാൽ മുഖം ചുളിച്ചു അവരെ നോക്കി…

ചുറ്റുമുള്ളവരെ ശ്രെദ്ധ കൊടുക്കാതെ ദിച്ചു ആതിയെ ചേർത്തു പിടിച്ചു കൊണ്ട് ചുവടുകൾ വെച്ചു… അവന്റെ നോട്ടം അപ്പോഴും അവളിൽ തറഞ്ഞെന്ന പോലെയായിരുന്നു… ആതി അവന്റെ കണ്ണുകളിൽ അലിഞ്ഞെന്ന പോലെ അവനോടൊത്ത് കളിക്കാൻ തുടങ്ങി…

ആതിയുടെ ഉള്ളിന്റെ ഉള്ളിൽ എന്തൊക്കെയോ
ഫീൽ ചെയ്യാൻ തുടങ്ങി… ഹൃദയം വല്ലാതെ മിടിക്കും പോലെ…

ഇരുവരുടെയും ഡാൻസ് കണ്ട് ബാക്കിയുള്ളവർ ചുവടുകൾ വെക്കുന്നത് നിർത്തി അവരിൽ മാത്രമായി നോട്ടം കൊടുത്തു… ജിത്തു ചിരിയാലേ അവരെ നോക്കി മാധു ചേർത്തു പിടിച്ചു… മാധുവാണേൽ ഇമ വെട്ടത്തെ അവരെ ഡാൻസ് നോക്കി നിക്കുവാണ്… അതിലുപരി ആതിയിലെ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ മാധു പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു… എന്തൊക്കെയോ മനസിലായ കണക്കെ മാധുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

നിയാലാണെൽ ഇരുവരെയും സംശയത്തോടെ നോക്കി നിക്കുന്നു… ഹൃദയം വേണ്ടതെന്തോ നഷ്ട്ടമാകും പോലെ മിടിക്കുന്നുമുണ്ട്…

ടീന ദേഷ്യത്തോടെ ആതിയെ നോക്കി…

എല്ലാവരും കൈയ്യടിച്ചു കൊണ്ട് അവരെ സപ്പോർട്ട് ചെയ്യുന്നതും കൂടി ആയപ്പോൾ ടീന സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി…

ദിച്ചു ആതിയെ കറക്കി അവനോട് ചേർത്തു നിർത്തിയതും പാട്ട് അവസാനിച്ചു…
അപ്പോഴും രണ്ടാളും കണ്ണിൽ കണ്ണിൽ നോക്കി ആ പൊസിഷനിൽ നിൽപ്പ് തന്നെ…

കൈയ്യടികളുടെ ആക്കം ക്കൂടി കൂകി വിളിച്ചതും ഇരുവരും വേഗം വിട്ട് മാറി നിന്നു..

തുടരും…