രചന – സുധീ മുട്ടം
“എന്തിനാ ടീച്ചറേ എന്നെ തൊഴുന്നത്..ഞാൻ ദൈവമൊന്നും അല്ല..എല്ലാം തികഞ്ഞൊരു മദ്യപാനിയാണ്… വാക്കുകളിലെ നോവ് പുറത്തേക്കായി ഒഴുകിയതും ആരവിന്റെ കണ്ണുകളൊന്നു നനഞ്ഞു….മിഴിക്കോണിൽ അമ്മുവിനോടുളള സ്നേഹം തെളിഞ്ഞു…ഒപ്പം പ്രാണന്റെ പ്രാണനായ ആരതിക്കുട്ടിയോടും… ” എനിക്കു ഉണ്ടായിരുന്നു ആരവ് ഒരു ഭർത്താവ്… അദ്ദേഹത്തെ മനസ്സറിഞ്ഞ് ഇഷ്ടമായ വിവാഹം കഴിച്ചത്..വിവാഹശേഷമുളള പ്രണയമായിരുന്നു എനിക്കു…ഇപ്പോൾ ആൾക്ക് എന്നെ വേണ്ടാ…അയാളെ പോലെ ഒരാളെയും ആരവിനേയും കൂടി തുലനം ചെയ്താൽ നിങ്ങൾ വലിയവനാണ്..മരണശേഷവും ഭാര്യയെ പ്രണയിച്ചു ജീവിക്കുന്ന മനുഷ്യൻ…ആ ആളെയാ ഞാൻ തൊഴുതത്… നന്ദിനിക്കുട്ടി എല്ലാം മറന്നു ഒരു നിമിഷം വിങ്ങിപ്പൊട്ടി…
അന്യനായ ഒരു പുരുഷനു മുമ്പിലാണെന്ന് ഓർത്തതേയില്ല..മുന്നിൽ നിൽക്കുന്നത് ഭാര്യയെ അത്രയധികം സ്നേഹിക്കുന്നൊരി മനുഷ്യൻ മാത്രം…. “ആരവ് പ്ലീസ് ഇനിയെങ്കിലും ഒന്നു മദ്യപിക്കാതിരിക്കാമോ..മോളെ ഓർത്തെങ്കിലും…എന്നെ ഓർത്തെങ്കിലും… നാവറിയാതെ ഉരുവിട്ടു പോയി…ആരവിന്റെ നെഞ്ചിൽ വന്നത് തറച്ചു….ഒരുനിമിഷം അവൻ വല്ലാതായി… ” ഞാൻ… ഞാൻ അറിയാതെ… വാക്കുകൾ കിട്ടാതെ നന്ദിനിക്കുട്ടി പിടഞ്ഞു പോയി…ആരവിനെ അഭിമുഖീകരിക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു… അവനു പെട്ടെന്ന് മനസ്സിലായി ടീച്ചറുടെ സങ്കടം..അറിയാതെ നാവ് പിഴച്ചു പോയതാണ്.. “ടീച്ചർ പരിഭ്രമപ്പെടേണ്ടാ…എനിക്ക് മനസ്സിലാകും അറിയാതെ പറഞ്ഞതാണെന്ന്…. പറഞ്ഞിട്ട് ആരവ് ഒന്നും ചിരിച്ചു…സ്പ്ത വർണ്ണങ്ങൾ എഴുതിയ മഴവിൽ ചാരുത പോലെ മനോഹരമായിരുന്നാ ചിരിയെന്ന് അവൾക്ക് തോന്നി…
” ടീച്ചർ കരുതും പോലെ രാവിലെ കുടിച്ചിട്ടൊന്നും ഇല്ല..ഇന്നലെ രാത്രി ഒരുപാട് കുടിച്ചു..അതിന്റെയാ വെറും ലോക്കൽ ബ്രാന്റ് ആയിരുന്നു. അതാ ഇത്രയും സ്മെൽ…. ഉള്ളിൽ ഒഴുകുന്ന ഒരായിരം നോവ് മറച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും പിന്നെയും പുറത്തേക്കൊഴുകി…. “ദിവസവും സ്വപ്നത്തിൽ വന്നു വിളിക്കുകയാ ടീച്ചറേ അമ്മു കൂടെ ചെല്ലാനായിട്ട്…പൊന്നുമോളുടെ മുഖം ഓർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല… എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചിട്ടും ആരവിനു കഴിഞ്ഞില്ല..ഉള്ളിലെ നീറ്റൽ കാരണം മുഖം പൊത്തി കരഞ്ഞു പോയി… നന്ദിനിക്കുട്ടി ഒരു നിമിഷം സ്തംഭിച്ചു നിന്നു..എല്ലാ ഹൃദയഭാരവും ഇറക്കി വെയ്ക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി കരയുന്നവനെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു.. നിറകണ്ണുകളോടെ അങ്ങനെ നിന്നു പോയി..
” അച്ഛേ കരയാതച്ഛേ” ആരവിന്റെ കരച്ചിൽ കണ്ടു ആരതിക്കുട്ടിയും കരഞ്ഞു തുടങ്ങി… “അച്ഛ കരയണത് മോൾക്ക് സഹിക്കില്ല അച്ഛേ കരയാതെ… മോളുടെ കരച്ചിലും ആരവിന്റെ സങ്കടവും കൂടി ആയപ്പോഴേക്കും നന്ദിനിക്കുട്ടി തളർന്നു പോയി… അവളുടെ മിഴികളും പെയ്ത് തുടങ്ങിയിരുന്നു… ” ഭാര്യയേയും മോളേയും അഗാധമായി സ്നേഹിക്കുന്നൊരു മനുഷ്യൻ…ആ അച്ഛനെ സ്നേഹിക്കുന്നൊരു മകളും..എല്ലാം കൂടി നന്ദിനിക്കുട്ടിയെ ഉലച്ചു കളഞ്ഞു…. “ആരവ് പ്ലീസ് കരയാതെ മോളും കരയുന്നു… നന്ദിനി കഴിവും വിധത്തിൽ ആരതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല… കുറച്ചു സമയം കഴിഞ്ഞു ആരവ് മിഴികൾ തുടച്ചു… ” ഞാനിങ്ങനെയാ ടീച്ചറെ സങ്കടം വരുമ്പോൾ കരയും..ചിരിക്കേണ്ട സമയത്ത് ചിരിക്കും…ഞങ്ങൾ കാരണം ടീച്ചർക്കും സങ്കടമായല്ലേ…. “ആയില്ലാന്ന് പറഞ്ഞാൽ അതു കളവാകും…ശരിക്കും സങ്കടമായി…
” ഇത് വിട്ടേക്കൂ..ടീച്ചർ പൊയ്ക്കോളൂ…ക്ലാസ് തുടങ്ങാൻ സമയം ആയില്ലേ…. “ഞാൻ പോകാം..പക്ഷേ ആരവ് എനിക്ക് വാക്കു തരണം..ഇനി കുടിക്കില്ലാന്ന്… പ്രതീക്ഷയോടെ അവന്റെ മിഴികളിലേക്കു ഉറ്റുനോക്കി.,.. ” ഞാൻ ശ്രമിക്കാം ടീച്ചറേ….. “ശ്രമിക്കുകയല്ല നിർത്തണം….. തന്നെ മറി കടന്ന് പോകാനൊരുങ്ങിയ ആരവിന്റെ കയ്യിൽ അറിയാതെ പിടിച്ചു… അവന്റെ നോട്ടം കയ്യിലെത്തിയതും പൊടുന്നനെ പിടിവിട്ടു.. ” സോറി..ഞാൻ.. അറിയാതെ… “സാരമില്ല ടീച്ചറേ.. ഞാൻ പോകുവാ….. യാത്ര പറഞ്ഞു ആരവ് നടന്നു നീങ്ങുന്നത് വേദനയോടെ അവൾ നോക്കി നിന്നു.. ഹൃദയത്തിലൊരു ഭാരം വന്നമർന്നതും അവളൊന്ന് പിടഞ്ഞു… 💜💜💜 ആരതിക്കുട്ടിയെ വിട്ടകലാൻ മനസ്സില്ലാതെ പിടയുന്ന മനസ്സുമായി നന്ദിനിക്കുട്ടി വീട്ടിലേക്ക് പോയി..പതിവു പോലെ തുളസിയാന്റിക്കും മുമ്പിലെത്തി സങ്കടങ്ങൾ പങ്കുവെച്ചു… എന്നും അങ്ങനെയാണ് ഇപ്പോൾ നന്ദിനി ഹൃദയ ഭാരം ഇറക്കി വെക്കുന്നത് അവർക്ക് മുമ്പിലാണ്… തുടരും…

by