17/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 77(1)

രചന – മഞ്ജിമ സുധി

റൂമിൽ എത്തിയപ്പഴാണ് റൂം സെറ്റ് ചെയ്തതൊക്കെ ഞാൻ കണ്ടത്… ക്യാൻഡിൽസ് ഒക്കെ കെട്ട് ഒലിച്ചിറങ്ങി നാശമായിട്ടുണ്ട്…. അനു വന്ന പാടെ ഫ്രഷ് ആവാൻ പോലും നിൽക്കാത്തെ ഗുഡ് നെറ്റ് പറഞ്ഞു ബെഡിലേക്ക് വീണു… അവൾക്ക് നല്ലോണം ഉറക്കം വന്നിട്ടുണ്ട്… ഇങ്ങോട്ടുള്ള യാത്രയിൽ ബൈക്കിന്റെ പുറകിൽ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങായിരുന്നു, അതോണ്ട് തന്നെ ഞാൻ ഫ്രഷ് ആയി വന്നപ്പഴേക്കും ആള് നല്ല ഉറക്കം പിടിച്ചിരുന്നു… അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു അവളോട് ചേർന്ന് കെട്ടിപ്പിടിച്ഛ് ഞാനും കിടന്നു…. ഇന്നലെ കറക്കം ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ സമയം ഒരുപാട് വൈകി…. സത്യം പറഞ്ഞാൽ വന്നതും കിടന്നതൊന്നും എനിക്ക് കൃത്യമായി ഓർമയില്ല, കാരണം ഉറക്കം കണ്ണിൽ എത്തിയിരുന്നു…. അതോണ്ട് തന്നെ എണീറ്റപ്പോ കുറച്ഛ് വൈകി… വേഗം എണീക്കാൻ ഉയരുമ്പഴാണ് വയറിന് കുറുക്കെ സിദ്ധുന്റെ കൈ വട്ടം ചുറ്റി കിടക്കുന്നത് ശ്രദ്ധിച്ചത്.. പതിയെ അവിടെ അങ്ങനെ തന്നെ കിടന്ന് അവൻ കിടക്കുന്ന ഇടത്തേ സൈഡിലേക്ക് നോക്കി…. അപ്പഴാണ് മറ്റൊരു കാര്യം കൂടി കണ്ടത്, എന്റെ ഇടത്തേ കൈ മുറുക്കെ പിടിച്ഛ് ഉള്ളം കയ്യിൽ മുഖം ചേർത്താണ് പുള്ളി കിടന്ന് ഉറങ്ങുന്നത്…..

ഞാൻ പതിയെ ഇടത്തേ ഭാഗത്തേക്ക് അവന് ആഭിമുഖമായി ചരിഞ്ഞ് കിടന്ന് ഒരു നറു ചിരിയോടെ അവനെ നോക്കി ഹോ…..!!!!! കിടന്നുറങ്ങുമ്പോ ചെറിയ കുഞ്ഞിനെ പോലെ എത്ര നിഷ്കളങ്കമായ മുഖം…. പക്ഷേ ദേഷ്യം പിടിച്ചാൽ തനി കാട്ടുമാക്കാനാ… കാട്ടുമാക്കാൻ….!!!!!! നല്ല അസ്സൽ കടുവ…!!!!! മനസ്സിൽ പറഞ്ഞു ഞാൻ കുറച്ചൂടെ അവന്റെ അടുത്തേക്ക് നീങ്ങി കിടന്ന് പതിയെ അവനെ ഉണർത്താതെ മീശ മുകളിലേക്ക് പിരിച്ചും താഴേക്കും താഴ്ത്തിയും കളിച്ചോണ്ടിരുന്നു…. മീശ പിരിച്ഛ് കയറിയാൽ സിദ്ധുന് വേറേരു മുഖമാ… ഒരു കട്ട കലിപ്പ് ലുക്ക്… അതിനും വേണ്ടി താഴ്ത്തിയല്ലോ,,,, ഒരു അയ്യോ പാവം ചെക്കൻ….!! കുറച്ഛ് നേരം ഞാൻ അങ്ങനെ അവന്റെ മീശയിൽ കളിച്ചോണ്ടിരുന്നു, അപ്പഴാണ് സിദ്ധു പതിയെ കണ്ണു തുറക്കാൻ പോകുന്ന പോലെ കണ്ണും പുരിക്കവും ഒരുപോലെ ഞുളിച്ചത്… അത് കണ്ട് ഞാൻ വേഗം നല്ല കുട്ടിയായി ഉറങ്ങുന്ന പോലെ തലകുനിച്ഛ് കണ്ണടച്ഛ് കിടന്നെങ്കിലും എന്റെ മുഖം മറച്ഛ് വീണ് കിടക്കുന്ന മുടിക്കൾക്ക് ഇടയിലൂടെ അവനെ ഒളിഞ്ഞ് നോക്കികൊണ്ടിരുന്നു….

നേരെ കിടന്ന് ഒരു ഞെരുക്കത്തോടെ കണ്ണൊക്കെ തിരുമ്മി തുറന്ന് നാലുപാടും നോക്കി കോട്ടുവാ ഇട്ട് കൊണ്ട് അവൻ എന്റെ നേരെ തിരിഞ്ഞതും ഞാൻ കണ്ണിറുക്കിയടച്ഛ് കിടന്നു…. മുന്നിലേക്ക് തൂങ്ങി കിടക്കുന്ന എന്റെ മുടിയിഴകൾ പതിയെ ചെവിയ്ക്ക് പിറക്കിലേക്ക് മാടിയൊതുക്കി നെറ്റിയിൽ ഒരുമ്മയും തന്ന് സിദ്ധു എണീറ്റതും ഞാൻ കണ്ണ് തുറന്നു… കബോഡിൽ നിന്ന് ടവലും എടുത്ത് സിദ്ധു വർക്ക്ഔട് ചെയ്യാൻ പോയത് കണ്ടതും ഞാൻ വേഗം ബെഡിൽ നിന്ന് ചാടി എണീറ്റ് ചമ്രം പടിഞ്ഞ് ഇരുന്ന് അവൻ ചുംബിച്ച നെറ്റിതടത്തിൽ പതിയെ വിരൽ ഓടിച്ചു…. നെറ്റിയിൽ ഒരു ഇളം ചൂട് തങ്ങി നിൽക്കുന്നു, അവന്റെ നിശ്വാസത്തിന്റെ… സന്തോഷവും ഉന്മേഷവും ഒക്കെ മനസ്സിലും ശരീരത്തിലും ഒരുപോലെ നിറഞ്ഞു… ചിരിയോടെ എണീറ്റ് ഉത്സാഹത്തോടെ ഞാൻ വേഗം ബാത്‌റൂമിലേക്ക് കയറി…. കുളികഴിഞ്ഞ് സാരിയൊക്കെ ഞൊറിഞ്ഞ് ഉടുത്ത് കണ്ണാടിയുടെ മുന്നിൽ വന്ന നിന്നു… തലയിൽ കെട്ടിവെച്ച ടവൽ അഴിച്ഛ് മുടി മൊത്തമായി മുന്നിലേക്ക് ഇട്ട് അറ്റം ഒന്നൂടെ തോർത്തി പുറക്കിലേക്ക് തന്നെ ആക്കി മുന്നിലെ മുടിയിഴകളെ വിരലാൽ കുടഞ്ഞു…

സാരിയുടുത്തപ്പോ ബ്ലൗസിനടിയിൽ മറഞ്ഞ് പോയ താലി മാല പതിയെ വലിച്ഛ് മുന്നിലേക്ക് എടുത്തിട്ട് സ്നേഹത്തോടെ കയ്ക്കുള്ളിലാക്കി മാറോട് ചേർത്ത് പിടിച്ഛ് കണ്ണാടിയിലേക്ക് നോക്കി…. എന്താനറിയില്ല… ഇത്രയും കാലം തോന്നാത്ത എന്തോ ഒരു ഭംഗിയും തിളക്കവും ഒക്കെ വന്നിട്ടുണ്ട് ഈ താലിയ്ക്ക്…. എന്റെ ആദ്യത്തെ താലി തന്നെയാണ് പക്ഷേ,, എന്നാലും എന്തോ ഒരു പ്രത്യേകത ഉള്ളപ്പോലെ…. സിദ്ധു താലി കെട്ടി തന്നതും അവന്റെ കൈ പിടിച്ഛ് അമ്പലം ചുറ്റിയതും, ആ തോളിൽ ചേർന്ന് കിടന്ന് ഉറങ്ങിയതും, ട്രാവലറിൽ വെച്ഛ് ഉമ്മ കൊടുത്തതും, ബൈക്ക് കണ്ട് ആവേശത്തിൽ കെട്ടിപ്പിടിച്ചതും അങ്ങനെ ഇന്നലെ നടന്ന ഓരോന്നും വിട്ട് പോകാതെ മനസ്സിൽ മിന്നി മറഞ്ഞപ്പോ കണ്ണാടിയിലെ എന്റെ പ്രതിബിംബത്തെ നോക്കാൻ പോലും എനിക്ക് നാണം തോന്നി…. നാണത്തോടെ തല കുനിച്ഛ് കീഴ്ചുണ്ട് കടിച്ചോണ്ട് സ്വയം തലയിൽ കൊട്ടി തിരിഞ്ഞതും, കബോഡിന്റെ തലക്കൽ ചാരി കൈകെട്ടി നിൽക്കുന്ന സിദ്ധുനെ കണ്ട് ആദ്യം, ഞാൻ ഒന്ന് അന്തളിച്ചെങ്കിലും പിന്നെ നിറഞ്ഞ ചിരിയോടെ അവനെ നോക്കി…..

പക്ഷേ സിദ്ധു മറ്റേതോ ലോകത്തെന്ന പോലെ എന്നെ നോക്കി അങ്ങനേ നിൽകുന്നത് കണ്ട് ഞാൻ നെറ്റി ഞുളിച്ഛ് പതിയെ അവന്റെ അടുത്തേക്ക് നടന്നു…. ഞാൻ ഇത്രയും അടുത്ത് വന്ന് നിന്നിട്ടും സിദ്ധു മറ്റെന്തോ ആലോചിച്ച് അങ്ങനെ തന്നെ നോക്കി നിൽകുന്നത് കണ്ട് ഒരുവേള ഞാനും ഒന്ന് തിരിഞ്ഞു നോക്കി… സിദ്ധു എന്നെ തന്നെ അല്ലേ നോക്കുന്നത്…??? ഞാൻ വീണ്ടും റൂം മുഴുവനും കണ്ണോടിച്ചു…. ഞാനും സിദ്ധു വും അല്ലാതെ വേറെയാരും റൂമിൽ ഇല്ല…. പിന്നെ ഇവന്നിത് ആരെയാ കൃഷ്ണാ ഈ നോക്കുന്നത്….!!!!!! ഞാൻ മുന്നിൽ നിന്നിട്ടും സിദ്ധുന്റെ നോട്ടം കണ്ണാടിയുടെ മുന്നിലേക്ക് തന്നെയാണല്ലോ….??? ഞാൻ പതിയെ എന്റെ കൈ അവന്റെ മുഖത്തിന് നേരെ വീശി കാണിച്ചു…… നോ റെസ്പോൻസ്… ന്റെ ഭഗവാനേ ഇനി ഇങ്ങേരെ കാറ്റു പോയോ…!!! ഏയ്,,,, അങ്ങനെ അത്ര പെട്ടന്ന് പോകുന്ന കാറ്റൊന്നും അല്ല കോന്തന്റെ, എന്തായാലും നല്ല രസണ്ട് കാണാൻ…. സൈഡിലേക്ക് നോക്കി ചിരിയടക്കി പിടിക്കുമ്പഴാണ് ടീപോയുടെ മുകളിൽ ഇന്നലെ രാത്രി കൊണ്ട് വെച്ച ജഗും വെള്ളവും കണ്ണിൽപ്പെടത്… പിന്നെ ഒന്നും നോക്കിയില്ല… പതിയെ ചെന്ന് ജഗെടുത്ത് തുറന്ന് അതിൽ വെള്ളം മുഴുവൻ സിദ്ധുന്റെ തലയിലൂടെ അങ്ങോട്ട് ഒഴിച്ചു കൊടുത്തു…..

വർക്ഔട് കഴിഞ്ഞ് റൂമിലേക്ക് കയറിയപ്പഴാണ് അവള് കുളി കഴിഞ്ഞ് നല്ല സാരിയൊക്കെ ഉടുത്ത് മുന്നിലെ ഈറൻ മുടിയിഴകളെ കണ്ണാടിയിൽ നോക്കി കുടയുന്നത് കണ്ടത്….. നിറഞ്ഞ ചിരിയോടെ കഴുത്തിൽ താലിയുടെ ഭംഗി കണ്ണാടിയിൽ നോക്കി ആസ്വദിക്കുന്ന അനൂനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു…. ഉള്ളിലെവിടെയോ വല്ലാത്ത നീറ്റൽ…. ഉള്ള് തുറന്ന് അവളിങ്ങനെ ചിരിക്കുന്നതും സന്തോഷിക്കുന്നതും കാണുമ്പോ കഴിഞ്ഞ് പോയ വർഷങ്ങൾ ഓർക്കെ എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി… ഞാൻ കാരണം, അവള് അനുഭവിച്ചത്തിന് കയ്യും കണക്കും ഇല്ലായിരുന്നു… അവൾക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ…. ആദ്യമേ ആ തെറ്റിദ്ധാരണയൊക്കെ മാറ്റിയിരുനെങ്കിൽ….!!!! എന്റെ പുന്നാര പെങ്ങള് ആമിയുടെ പണിയാ… അവൾക്ക് കുറച്ചൂടെ നേരത്തെ വന്നൂടായിരുന്നോ… ല്ലേ…??? ഹോ… ഇതിനിപ്പോ അവളെ പറഞ്ഞിട്ടും കാര്യം ഇല്ല…. നിങ്ങളെ റൈറ്റർ ‘ മഞ്ജിമ സുധി എന്ന അനു ‘ നെ പറഞ്ഞാൽ മതിയല്ലോ…. അല്ലെങ്കിലും ആ കൊച്ചിന് എന്നോട് എന്തോ വലിയ വിരക്തിയോ വിദ്വേഷമോ മറ്റോ ഉണ്ടെന്ന് തോന്നുന്നു..

തെറ്റുകൾ ഒന്ന് പോലും വിടാതെ മുഴുവൻ എന്റെ തലയിൽ ചാർത്തി തന്നേക്കല്ലേ…?? ദുഷ്ട…!!!! നിന്നോട് ദൈവം ചോദിക്കെഡീ കുരിപ്പേ….!! ദേ,,, ഒക്കെ ഒരു കരയ്ക്ക് ആയി നിൽകാ.. ഇനി ഇതിന്റെ ഇടയിൽ കുത്തി തിരിപ്പ് ഉണ്ടക്കല്ലേ പ്ലീസ്… ഞാൻ എന്റെ അനൂന്റെ കൂടെ സമാധാനമായി ഒന്ന് ജീവിച്ചോട്ടെ….!!!! ( അതൊക്കെ വല്യ ബുദ്ധിമുട്ട് ആവില്ലേ സിദ്ധാർത്ഥ് സേതുമാധവേ….😎😎) ഓരോന്ന് കാടുകയറി ചിന്തിച്ചു നിൽകുമ്പഴാണ് തലയിലൂടെ ചെറിയ തോതിൽ തണുപ്പ് അരിച്ചിറങ്ങിയത്… തണുപ്പ് കൂടി കൂടി വെള്ളം തലയിൽ നിന്ന് മുഖത്തേക്കും കഴുത്തിലേക്കും ഒക്കെ ഞൊടിയിടയിൽ ഒളിച്ചിറങ്ങിയതും ഞാൻ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്ന് വെപ്രാളത്തോടെ മുഖം അമർത്തി തുടയ്ച്ഛ് മുന്നിലേക്ക് നോക്കി….. മുന്നിൽ ഒഴിഞ്ഞ ജഗ് കമിഴ്ത്തി പിടിച്ഛ് ഒരു കൈ ഊരയ്ക്ക് കൊടുത്തു എന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന അനൂനെ ഞാൻ അന്തം വിട്ട് നോക്കി….. “ഹഹ്ഹഹഹ്ഹ……..!!!! അയ്യോ…. ഹഹഹഹ്ഹ……!!!!! അമ്മേ….ഹഹഹ്ഹ….. ദൈവമേ…. ഞാനിപ്പം ചിരിച്ഛ് ചിരിച്ഛ് ചാവൂല്ലോ ന്റെ കൃഷ്ണാ….!!!!!! അയ്യോ…ഹഹഹഹ്ഹ……!!!!!! ഹൂ…. ഹാവൂ…. വയർ വേദനയാവുന്നല്ലോ ഭഗവാനേ….!!!! ഹമ്മേ,,,,, അല്ല മാഷേ ആരെയാ ഈ സ്വപ്നം കണ്ടിരിക്കുന്നത്…..???ഏഹ്ഹ്ഹ്…???? കുറേ നേരായല്ലോ നിപ്പ് തുടങ്ങീട്ട്, ഞാൻ എന്തൊക്കെ ചെയ്തു… എവടെ….????”

സിദ്ധു ന്റെ നിപ്പും നോട്ടവും ഒക്കെ കണ്ട് ചിരി നിർത്താൻ കഴിയാതെ പൊട്ടി ചിരിച്ഛ് കിതച്ചോണ്ട് അവനെ കളിയാക്കി ചോദിച്ചതും അവൻ മുന്നിലേക്ക് വീണ് നനഞ്ഞ മുടിയിഴകൾ പുറക്കിലേക്ക് കോതി വെച്ഛ് താടിയിലും മീശയിലും ഉറ്റി വീഴുന്ന വെള്ള തുള്ളികളെ വടിച്ചെടുത്ത് സിദ്ധു അവനെ തന്നെ മൊത്തത്തിൽ ഒന്ന് നോക്കി… പിന്നെ എന്നെയും…. അവന്റെ ആ മുഖവും നോട്ടവും മാത്രം മതിയായിരുന്നു ഇത്രയും നേരം ഞാൻ പെടാപ്പാട് പെട്ടിട്ടും നിർത്താൻ കഴിയാഞ്ഞ ചിരി ഒറ്റയടിക്ക് നിലക്കാൻ… ഞാൻ അവനെ നോക്കി ഒന്ന് നല്ലോണം ഒന്ന് ഇളിച്ചു കാട്ടി, അവനും അതുപോലെ എന്നെ ഇളിച്ഛ് കാട്ടി.. ഇനി നിന്നാ ശെരിയാവില്ലെന്ന് തോന്നിയതും ഞാൻ പതിയെ സ്കൂട്ട് ആവാൻ എന്നേണം ചുറ്റും ഒന്ന് കണ്ണോടിച്ഛ് പുറക്കിലേക്ക് കാലെടുത്ത് വെച്ചു…. അത് കണ്ട് സിദ്ധു ‘ ഡീ ‘ ന്ന് വിളിച്ഛ് മുന്നോട്ട് ആഞ്ഞ് എന്നെ വട്ടം പിടിക്കാൻ കൈ വിടർത്തിയതും അതു മുൻകൂട്ടി കണ്ട് കൊണ്ട് ഞാൻ വേഗം കുനിഞ്ഞു അവന്റെ കയ്യിൽ പെടാതെ ഉള്ളിലൂടെ മുന്നിലേക്ക് ഓടി…

തിരിഞ്ഞ് നിന്ന് അവനെ നോക്കി കളിയാക്കി ചിരിച്ഛ് ഒരു സൈഡിലേക്ക് നാക്ക് ചെറുതായി പുറത്തേക്കിട്ട് പുറകിലേക്ക് കാലെടുത്തു വെച്ചതും ഞാൻ ചെയ്ത പണി എനിക്ക് തന്നെ പാരയായി…. നേരത്തെ അവന്റെ തലയിൽ ഒഴിച്ച വെള്ളം അവിടെ തളം കെട്ടി കിടപ്പുണ്ടായിരുന്നു, അതിൽ ചവിട്ടി സ്ലിപ് ആയി ഞാൻ പുറകിലേക്ക് വീഴാൻ മലർന്നു…… വീണെന്ന് മനസ്സിൽ ഉറപ്പിച്ഛ് കണ്ണിറുക്കി അടച്ചു നിന്നപ്പോഴേക്കും ഞൊടിയിടയിൽ സിദ്ധു എന്റെ കയ്യിൽ പിടിച്ഛ് വീഴാതെ നിർത്തിച്ചിരുന്നു…. പതിയെ കണ്ണു തുറന്നു നോക്കിയപ്പോ ഒരു കൈകൊണ്ട് എന്നെ പിടിച്ഛ് വെച്ഛ് കുസൃതി ചിരിയോടെ നോക്കി പുരികം പൊക്കി കാണിക്കുന്ന സിദ്ധുനെ കണ്ട് ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു ശ്വാസം വലിച്ച് വിട്ടു…..

എന്നെ കളിയാക്കി ഓടിയതായിരുന്നു പാവം… ദൈവം ഇങ്ങനെ മറുപണി കൊടുക്കുമെന്ന് വിചാരിച്ചു കാണില്ല…. അവളുടെ മുഖത്തു നല്ല വെപ്രാളവും പേടിയുണ്ടായിരുന്നു പക്ഷേ,, കണ്ണ് തുറന്ന് എന്നെ കണ്ട് ആശ്വാസത്തോടെ അവള് കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടതും ഞാൻ ഒറ്റവലിക്ക് അവളെ എന്റെ നെഞ്ചിലേക്ക് ഇട്ട് രണ്ടു കയ്യും അവളെ ഉള്ളിലാക്കി അവളുടെ പുറക്കിലേക്ക് കെട്ടി വെച്ചു… “സിദ്ധു… വിട്ട്….” വെപ്രാളത്തോടെ എന്നെ നോക്കി എന്റെ നെഞ്ചിൽ കൈ വെച്ഛ് തള്ളി മാറ്റാനും കൈ വിട്ടീക്കാനും ഒക്കെ അവള് ശ്രമിക്കുന്നത് കണ്ട് ഞാൻ അവളെ ഒന്നൂടെ മുറുക്കി പിടിച്ഛ് എന്നോട് ചേർത്ത് നിർത്തി… “അല്ലാ… മോള് എന്തൊക്കെയോ ചോദിക്കുന്നത് കേട്ടല്ലോ….????എന്തൊക്കെയാ അത്….??? ഹ,,,,, അതൊക്കെ പോട്ടെ എന്തായിത്…..???” ” എ….എന്ത്….???” “എന്തിനാ വെള്ളം ഒഴിച്ചതെന്ന്….???” ഞാൻ ചോദിച്ചത് കേട്ട് അവള് എന്റെ മുഖത്തേക്ക് നോക്കി ഉമിനീരിറക്കി കൊണ്ട് വെപ്രാളത്തോടെ ചിരിച്ചു… ” അതോ…. അത് പിന്നെ…. ഞാൻ… വെള്ളം…. ഇങ്ങനെ ക… കണ്ടപ്പോ…. ഇങ്ങനെ നിന്നപ്പോ… ഒ…ഒഴിച്ചപ്പോ…. വെറുതെ ഒ…ഒരു തമാശയ്ക്ക്… വിട്ട് സിദ്ധു പൊയ്ക്കോട്ടെ….???”

തപ്പിയും തടഞ്ഞും ചിണുങ്ങിയും ഇത്രയും പറഞ്ഞൊപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ….. വെറുതെ തമാശക്ക് ചെയ്തതായിരുന്നു പക്ഷേ,,, ഇങ്ങനെ ഇവന്റെ കയ്ക്കുള്ളിൽ അകപ്പെടുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല,, പണിയായിന്നാ തോന്നുന്നത്… സിദ്ധു ആണെങ്കിൽ ഉടുമ്പു പിടിച്ചപ്പോലെ പിടിച്ചിരിക്കാ… ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല… പോരാത്തതിന് എന്താന്നറിയില്ല സിദ്ധു ഇങ്ങനെ ചേർന്ന് നിൽകുമ്പോ, അവനെന്നെ ഇങ്ങനെ നോക്കുമ്പോ അവന്റെ മുഖത്ത് നിറയുന്ന ഈ കുസൃതി, ഒരു വല്ലാത്ത വെപ്രാളവും പരവേഷവും എന്നിൽ നിറയ്ക്കുന്നുണ്ട്… കയ്യും കാലും വരെ വിറക്കുന്നല്ലോ ന്റെ കൃഷ്ണാ..!!! “തമാശക്ക് ചെയ്തതാണോ ന്റെ അനുകുട്ടി….??? ഏഹ്ഹ്….???” എന്നെ നോക്കി വാത്സല്യത്തോടെ അവൻ പറഞ്ഞത് കേട്ട് ഞാൻ അവനെ നോക്കി വെപ്രാളത്തോടെ വേഗത്തിൽ പറഞ്ഞു… “ആ….ആഹ് സിദ്ധു…!!!!! വിട്ട്, ഞാൻ പോട്ടെ… അ…. അമ്മ അന്വേഷിക്കുന്നുണ്ടാവും എ… എന്നെ.. ” “ആഹ്… ആഹ്… ആഹ്.. ഉണ്ടാവും ഉണ്ടാവും….!!!!!” എന്നെ നോക്കി കാര്യമായി തലയാട്ടി കൊണ്ട് അവൻ പറഞ്ഞു….

“ഞാ….. ഞാൻ പൊയ്ക്കോട്ടെ പ്ലീസ്…???ഇനി ചെയ്യി…ല്ല പ്രോ…പ്രോമിസ്….!!!!” ഞാൻ ദയനീയമായി അവനെ നോക്കി വിക്കലോടെ ചോദിച്ചത് കേട്ട് നിറഞ്ഞ ചിരിയോടെ അവനെന്നെ കണ്ണെടുക്കാതെ നോക്കി…. കുറുമ്പ് നിറഞ്ഞ അവന്റെ കണ്ണിലൂടെ ശരവേഗത്തിൽ എന്നിലേക്ക് എന്തോ ഒന്ന് പാഞ്ഞ് കയറി ഹൃദയത്തിൽ വന്ന് തറയ്ച്ഛ് നിന്നതും ഞാൻ ഉയർന്ന ശ്വാസഗതിയോടെ നോട്ടം മാറ്റി തലകുനിച്ഛ് നിന്നു…. ” ഈ ചെയ്തതിന് പണിഷ്മെന്റ് തരട്ടെ…???” എന്റെ മുഖത്തേക്ക് കുനിഞ്ഞു കൊണ്ട് സിദ്ധു പതിയെ ചോദിച്ച ചോദ്യം കേട്ട് ഞൊടിയിടയിൽ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി… “പണിഷ്‌മെന്റോ….???” “ആഹ്… പണിഷ്മെന്റ്…..!!!” ഒരു കൈ കൊണ്ട് മീശ പിരച്ഛ് എന്നിൽ നിന്ന് കുറച്ഛ് അകന്ന് മാറി ഒരു കള്ളച്ചിരിയോടെ എന്റെ രണ്ടു അവൻ ഷോള്ഡറിലും മുറുക്കി പിടിച്ചു…. ഞാൻ ഉമിനീർ ഇറക്കി കൊണ്ട് ആദ്യം അവൻ കൈ മുറുക്കുന്ന ഷോള്ഡറിലേക്കും പിന്നെ അവന്റെ മുഖത്തേക്കും സംശയത്തോടെ നോക്കി….

ന്റെ കൃഷ്ണാ….. സിദ്ധു എന്തിനുള്ള പുറപ്പാടാണാവോ…???? ഒട്ടും വൈകാതെ അവൻ തല അല്പം എന്റെ നേരെ കുനിച്ഛ് കുടഞ്ഞതും അവന്റെ ഈറൻ മുടിയിൽ പറ്റി കിടന്ന വെള്ളം ഇടതടവില്ലാതെ എന്റെ മുഖത്തേക്കും കഴുത്തിലേക്കും തെറിച്ച വീണു… ഞൊടിയിടയിൽ ഞാൻ തല ഒരു സൈഡിലേക്ക് വെട്ടിച്ചു കണ്ണിറുക്കിയടച്ചു നിന്നു…. രണ്ട് മൂന്ന് വട്ടം കുടഞ്ഞ് മുടിയിലെ ഏകദേശം വെള്ളമൊക്കെ എന്റെ മേലായി തോന്നി അവൻ നിർത്തി കുറച്ഛ് കഴിഞ്ഞ് ഞാൻ കണ്ണ് തുറന്നു… എന്റെ മുഖത്തും കഴുത്തിലും ഷോള്ഡറിലും ഒക്കെ വെള്ളം തെറിച്ചു കിടക്കുന്നത് കണ്ട് ഞാൻ ദേഷ്യത്തോടെ സിദ്ധുനെ കണ്ണുരുട്ടി…. കുളിച്ചതാണെന്ന് കൂടി നോക്കാതെ എന്റെ മേലൊക്കെ വെള്ളാക്കി ദുഷ്ടൻ…!!!! കോന്തൻ കണാരൻ…!!!!! തുടരും…….