17/04/2026

വിവാഹമോചനം : ഭാഗം 35

രചന – സുധീ മുട്ടം

തന്നെ കാണാനായി ആരോ വന്നിട്ടുണ്ടെന്ന് അറിഞ്ഞാണ് ഓഫീസിൽ നിന്നും ഉണ്ണി വെളിയിലേക്ക് ഇറങ്ങി ചെന്നത്…അപ്രതീക്ഷിതമായ ഗസ്റ്റുകളെ കണ്ടൊന്ന് അമ്പരന്നു പോയി..

“ബാലനും ഉമയും…നന്ദിനിക്കുട്ടിയുടെ അച്ഛനും അമ്മയും…

ഉണ്ണിയൊന്നു വിറച്ചു പോയി..ഇങ്ങനെയൊരു കൂടിക്കാഴ്ച തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവരെ എങ്ങനെ ഫേസ് ചെയ്യണമെന്ന് അറിയാതെ വിളറി നിൽക്കുമ്പോഴേക്കും അവനു സമീപത്തേക്ക് ഉമയും ബാലനുമെത്തി..

സ്വന്തം മോനെന്ന പരിഗണനയാണ് തന്നിട്ടുള്ളത്..ഒരിക്കൽ പോലും മുഖം കറുത്ത് സംസാരിച്ചിട്ടില്ല..അറിയാതെ തല താണുപോയി..

” സുഖമല്ലേ ഉണ്ണി…

ബാലനൊന്നു പുഞ്ചിരിച്ചു..ഉണ്ണിയുടെ നാവ് ചലിച്ചില്ല..

“ഞങ്ങൾ വന്നത് മുഖവുര ഇല്ലാതെ പറയാം…

ബാലൻ സംസാരത്തിനു തുടക്കമിട്ടു.. അതെന്തെന്ന് അറിയാനായി അവനൊന്ന് പാളി നോക്കി..

” ഞങ്ങൾ ഉണ്ണിയെ കുറ്റപ്പെടുത്തുന്നില്ല…ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിൽ നല്ലത് മാന്യമായി ഒഴിവാക്കുന്നതാണ്.ഉണ്ണിയും അതേ ചെയ്തിട്ടുള്ളൂ..

കുറ്റപ്പെടുത്തലുകൾ പ്രതീക്ഷിച്ചു നിന്നിരുന്ന ഉണ്ണി വിശ്വാസം വരാതെ തലയുയർത്തി അവരെ നോക്കി..

“നന്ദിനിക്കുട്ടിക്ക് കുറച്ചു സങ്കടമുണ്ടായെന്ന് നേരാണ്..ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയട്ടുണ്ട്..മോൾക്ക് സമ്മതമാ ഡിവോഴ്സിന്….

എന്നിട്ടും സംസാരിക്കാൻ അവനു വാക്കുകൾ കിട്ടിയില്ല..

” ഞങ്ങൾ വക്കീലിനെ കണ്ടിട്ടു വരുവാ…ഉണ്ണി ഇതിലൊന്ന് സൈൻ ചെയ്തേക്ക്..നന്ദിനിക്കുട്ടി കൂടി സൈൻ ചെയ്തിട്ട് വക്കീലിനെ ഏൽപ്പിക്കണം..വക്കീൽ കുടുംബം കോടതിയിൽ മൂവ് ചെയ്തോളും…

ഡിവോഴ്സിനുളള പേപ്പർ അയാൾക്ക് നേരെ നീട്ടി.. അതേ സമയമാണ് ഓഫീസിൽ നിന്നും ഹിമ ഇറങ്ങി വന്നത്…കുറെ സമയമായി ഉണ്ണി പുറത്തേക്ക് ഇറങ്ങിയിട്ട്..അവനെ കാണാതെ വന്നതോടെ അസ്വസ്ഥതയായി പുറത്തേക്കിറങ്ങിയത്….

“ആരാ ഉണ്ണി ഇവരൊക്കെ…

സ്വാതന്ത്ര്യത്തോടെയുളള സംസാരം…അവർ അവളെ നന്നായി ശ്രദ്ധിച്ചു..തോളൊപ്പം വെട്ടിയിട്ട മുടിയും ശരീരം മുഴുവനും വെളിയിൽ പ്രദർശിപ്പിച്ചുളള വസ്ത്രധാരണവും..പെട്ടെന്ന് ആളെ മനസ്സിലായി..

” ഹിമ….

“അതേ ഞാനാണ് ഹിമ..

അവൾ അവരെ നോക്കി..

” ഞങ്ങൾ നന്ദിനിക്കുട്ടിയുടെ അച്ഛനും അമ്മയും ആണ്…

ഹിമ പെട്ടെന്ന് വിളറിപ്പോയി… അവളും അവരെ തീരെ പ്രതീക്ഷിച്ചില്ല…

“ഡിവോഴ്സ് കേസ് ഫയൽ ചെയ്യണം.. ഉണ്ണിയുടെ ഒപ്പ് വാങ്ങാൻ വന്നതാ…പെട്ടെന്ന് എല്ലാം നടന്നാൽ നിങ്ങൾക്കും എളുപ്പം കാര്യം നടക്കും…

ബാലൻ ഒന്ന് മനപ്പൂർവ്വം എറിഞ്ഞു..അത് നന്നായി കൊണ്ടു..

” കയ്യിൽ പിടിച്ചു നിൽക്കാതെ വേഗം ഒപ്പിട്ടു കൊടുക്ക് ഉണ്ണി…

നന്ദിനിക്കുട്ടിയുടെ അച്ഛന്റേയും അമ്മയുടെയും സാമീപ്യം വല്ലാതെ വീർപ്പുമുട്ടിച്ചു..അതാണങ്ങനെ നിന്നതും‌.ഹിമ യുടെ നിർബന്ധം കൂടി ആയതോടെ പെട്ടെന്ന് ഒപ്പിട്ടു കൊടുത്തു…

“ആറുമാസം കൊണ്ട് ഡിവോഴ്സ് കിട്ടും…നിങ്ങൾക്ക് ഇപ്പോഴെ വിവാഹ ആശംസകൾ നേരുന്നു..പിന്നീട് കഴിഞ്ഞെന്നു വരില്ല…

ബാലൻ പുഞ്ചിരിയോടെ പറഞ്ഞു പിന്തിരിഞ്ഞു.. കൂടെ ഉമയും..അവർക്കൊന്നും മിണ്ടാനായില്ല..അല്ലേലും ഇപ്പോൾ ഉണ്ണിയോട് വെറുപ്പാണ്…

” ആരതിക്കുട്ടിക്ക് ബോറടിച്ചില്ലല്ലോ..

കാറിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ മോളോട് ചോദിച്ചു..

“ഇല്ല മുത്തശ്ശാ..

അവൾ കിലുകിലെ ചിരിച്ചു…ഉമയും കൂടി കയറിയതോടെ ബാലൻ കാറ് മുന്നോട്ട് എടുത്തു…

അയാളുടെ ബുദ്ധിയാണു ഉണ്ണിയെ ഇപ്പോഴൊന്നും അറിയിക്കരുതെന്ന്..നന്ദിനിക്കുട്ടിയുടെ ഇഷ്ടവും ആരവിന്റെ കാര്യവും മനപ്പൂർവ്വം മറച്ചു പിടിച്ചു.. അതാണ് ആരതിയെ കാറിൽ ഇരുത്തിയതും..

വീട്ടിൽ എത്തിയ ശേഷം നേരെ വക്കീലിന്റെ അടുത്തെത്തി കാര്യങ്ങൾ വിശദമായി പറഞ്ഞു.. അങ്ങനെയാണ് ഉണ്ണിയെ കാണാനായി എത്തിയതും…പിന്നെയെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു…

💜💜💜💜💜💜💜💜💜💜💜💜💜💜💜

ഇതേ സമയം ആരവും നന്ദിനിക്കുട്ടിയും ഹോസ്പിറ്റലിൽ ആയിരുന്നു… തുളസിക്ക് സമീപം.. ആനന്ദൻ വീട്ടിലേക്ക് പോയിരുന്നു…

” അങ്കിൾ കുറച്ചു നേരത്തെ വരാമോ..

ഉച്ച കഴിഞ്ഞു നന്ദിനിക്കുട്ടി ആനന്ദനു ഫോൺ ചെയ്തു..

“വരാം മോളേ…

വൈകുന്നേരം നാലുമണി കഴിഞ്ഞതോടെ അയാളെത്തി…

” അങ്കിൾ ഞങ്ങൾ ആരവിന്റെ വീടുവരെയൊന്നു പോകുവാ…

“എന്തുപറ്റി മോളേ…

” കുറച്ചു ദിവസങ്ങളായി അടഞ്ഞു കിടക്കുവല്ലേ…ഒന്നു പോയി നോക്കാമെന്നു കരുതി…

ആനന്ദനും നന്ദിനിക്കുട്ടിയോട് നല്ല മതിപ്പു തോന്നി…ഇങ്ങനെയാകണം പെൺകുട്ടികൾ…

“കാറ് എടുത്തോളൂ…

കാറിന്റെ കീ ആരവിനു നേരെ നീട്ടി… അവനതു വാങ്ങി..

” നാളെ നേരത്തെ എത്താം അങ്കിൾ..

അവർ യാത്ര പറഞ്ഞു ഇറങ്ങി കാറിൽ കയറി… ആരവാണു കാറോടിച്ചത്..അവൾ അവനിലേക്ക് ചാരി കിടന്നു…

വീട്ടിലെത്തിയപ്പോൾ കണ്ടു കരിയിലകളാൽ മുറ്റം മൂടി കിടക്കുന്നത്… അവർ വീട്ടിലേക്ക് കയറി ജനാലകളും വാതിലും തുറന്നിട്ടു..പുറത്തു നിന്നും കാറ്റ് അകത്തേക്ക് ഇരച്ചു കയറി ഇറങ്ങിയതോടെ വീട് അടഞ്ഞു കിടന്നതിന്റെ അവിഞ്ഞ മണം മാറിക്കിട്ടി…രണ്ടു പേരും കൂടി ശ്രമപ്പെട്ടു കരിയികൾ തൂത്തുവാരി മുറ്റം വൃത്തിയാക്കി..പുല്ല് വളർന്നു കിടന്ന അമ്മുവിന്റെ കുഴിമാടവും വൃത്തിയാക്കി…

ആരവിലൊരു നോവ് ഉണർന്നു പെയ്തു…അവനിൽ നിന്നും രണ്ടു തുള്ളി മിഴിനീരിറ്റു വീണത് നന്ദിനിക്കുട്ടി തുടച്ചു കളഞ്ഞു..

“കരയാതെ ആരവ് നമ്മുടെ അമ്മുവിനത് ഇഷ്ടമാകില്ല..

അവനിലെ നോവേറ്റുവാങ്ങി ആരവിലേക്ക് ചാരി നിന്നു… കുറച്ചു സമയം കഴിഞ്ഞു നന്ദിനിക്കുട്ടി പട്ടടക്കു മുമ്പിൽ മുട്ടുകുത്തി നിന്നു..

” അമ്മൂട്ടി പൊന്നുപോലെ നോക്കി കൊള്ളാ ട്ടൊ ഞാൻ ആരവിനെയും മോളേയും..ഒരിക്കലും വേദനിപ്പിക്കില്ല…

അവളിൽ നിന്ന് നോവടർന്നു പട്ടടയിലേക്ക് വീണതും തണുപ്പുള്ളൊരു കാറ്റ് അവരെ തഴുകി കടന്നു പോയി..

സമയം സന്ധ്യയായി തുടങ്ങി.. പോകാമെന്ന് ആരവ് ഓർമ്മിപ്പിച്ചു..

“നമുക്ക് ഇന്ന് ഇവിടെ കൂടാം ആരവ്…

പ്രതീക്ഷയോടെ പ്രണയം നിറച്ച് അവനെ നോക്കി..

” നന്ദിനിക്കുട്ടിയുടെ ഇഷ്ടം…

അവളെയും കൂട്ടി വീട്ടിലേക്ക് കയറി ലൈറ്റുകൾ ഓൺ ചെയ്തു…

“ഇനിയൊന്നു കുളിക്കണം..ശരീരം അപ്പിടി വിയർപ്പാ..

” എങ്കിൽ വാ ഒരുമിച്ച് തൊടിയിൽ നിന്നും കുളിക്കാം…ഇരുട്ടായതിനാൽ കുഴപ്പമില്ല…

സന്തോഷത്തോടെ തുള്ളിച്ചാടി അവന്റെ കവിളിൽ ഉമ്മ വെച്ചു… അവർ തൊടിയിലേക്ക് നടന്നു…വസ്ത്രങ്ങൾ മാറി പാവാട എടുത്തു അവൾ മാറുവരെ മറച്ചു..ആരവ് കിണറ്റിൽ നിന്നും തണുത്ത വെള്ളം കോരി തലവഴി ഒഴിച്ചു…ശരീരം കിടുത്ത് പോയി‌.

“ഹൊ ഭയങ്കര തണുപ്പ്…

നന്ദിനിക്കുട്ടി പല്ലിറുമ്മി…

പ്രണയിച്ചവർ സമയം എടുത്തു കിണറ്റിൻ കരയിൽ നിന്നു കുളിച്ചു….

കഴിക്കാൻ പുറത്തു നിന്നും വാങ്ങാവുന്ന് പറഞ്ഞെങ്കിലും നന്ദിനിക്കുട്ടി സമ്മതിച്ചില്ല..വിറക് കത്തിച്ചു അടുപ്പൂതി എരിച്ചു കഞ്ഞിയും ചുട്ട മുളകും തയ്യാറായി കഞ്ഞി വിളമ്പി…

” നല്ല രുചിയുണ്ട്..

കഞ്ഞി കുടിക്കുന്നതിനിടയിൽ ആരവ് അവളെ പ്രശംസിച്ചു..

“അത് പ്രണയത്തിന്റെയാ..

നന്ദിനിക്കുട്ടി കിലുകിലെ ചിരിച്ചു..

രണ്ടു പേരും   കഞ്ഞി കോരി പരസ്പരം നൽകി…അതിൽ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും രുചി അടങ്ങിയിരുന്നു..

അമ്മുക്കുട്ടിയുടെ സാരിയും ബ്ലൗസുമാണു നന്ദിനിക്കുട്ടി ധരിച്ചത്…സാരി അഴിച്ചു മാറ്റിയ ശേഷം പാവാടയും ബ്ലൗസും ധരിച്ച് കട്ടിലിൽ ഒരു കാൽ മുകളിലേയ്ക്ക് ഉയർത്തി അവൾ കിടന്നു..വെളുത്ത തുടുത്ത കണങ്കാലുകൾ വെളിയിൽ കാണാമായിരുന്നു..കാലുകൾ ഇടക്കിടെ മുകളിലേക്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്തു ..അവളുടെ കിടപ്പും കണങ്കാലിന്റെ ഭംഗിയും ഏതൊരാണിലും വികാരങ്ങൾ ആളിക്കത്തിക്കാൻ പാകത്തിലായിരുന്നു..

ആരവ് നന്ദിനിക്കുട്ടിക്ക്  മുകളിലേയ്ക്ക് കിടന്നു ചുംബനങ്ങളാൽ അവളെ ഉണർത്തി..അവൾ കിടന്നു പുളഞ്ഞതും മലർത്തി കിടത്തി..നന്ദിനിക്കുട്ടി പ്രണയത്തോടെ അവനെ ആഞ്ഞു പുൽകി..വികാരത്തിനു തീ പിടിച്ചതോടെ അവളിലേക്ക് ആഴ്ന്നിറങ്ങി…

അണച്ചു പോയവനെ കാലുകളാൽ ബന്ധിച്ചു തന്നിലേക്ക് അമർത്തി പിടിച്ചു..

” എനിക്കൊരു കുഞ്ഞുവാവയെ വേണം ആരവ്…എത്രയും പെട്ടെന്ന്.. തന്നിലേക്ക് തളർന്നു കിടന്നവന്റെ കഴുത്തിലും ചുണ്ടിലും ഭ്രാന്തമായി ചുംബിച്ച ശേഷം കാതിലേക്ക് ചെവികൾ ചേർത്തു പുലമ്പി..

“എന്നെ ഒഴിവാക്കിയവനുമായി കണ്ടു മുട്ടുമ്പോൾ കഴുത്തിൽ ആരവിന്റെ താലിയും ഇടുപ്പിൽ ഒരു കുഞ്ഞുവാവയും ഒരു കയ്യിൽ എന്റെ ആരതിക്കുട്ടിയും മറുകയ്യിൽ എന്റെ ആരവും കൂടെ കാണണം…

തുടരും…