രചന – കണ്ണന്റെ മാത്രം
ആ പറയ്… ഫോൺ എടുത്തതും ഡേവി പറഞ്ഞു.
*******
മ്മ്.. നീ ഒരു കാര്യം ചെയ്യ് റിസപ്ഷനിൽ ചോദിച്ചിട്ട് എബിന്റെ കാബിനിലേക്ക് വായോ.. ഞങ്ങൾ അവിടെ ഉണ്ടാവും..
*******
ഒക്കെ.. അപ്പൊ കാണാം… ഫോൺ വച്ചതും ഡേവി എബിയെ വിളിച്ചുകൊണ്ട് അവന്റെ കാബിനിലേക്ക് പോയി.
അവർ കാബിനിൽ എത്തി കുറച്ചു കഴിഞ്ഞതും കാബിന്റെ ഡോറിൽ ആരോ മുട്ടിക്കൊണ്ട് വാതിൽ തുറന്ന് വന്നു.
എബിൻ വാതിൽ തുറന്ന് വന്ന ആളെ തന്നെ നോക്കി. മാസ്ക് വച്ചതുകൊണ്ട് ആളെ മനസിലാകുന്നുണ്ടായില്ല. ആകെ താടിയും മുടിയും ഒക്കെ വളർത്തിയ രൂപം. അയാൾ മാസ്ക് ഊരി മാറ്റിയതും എബിൻ ഇരുന്നിടത്ത് നിന്ന് ഞെട്ടി എഴുന്നേറ്റു.
Dr. ലിബിൻ
ഹായ്… എബിൻ.. സുഖമാണോ..ലിബിൻ എബിനെ വിഷ് ചെയ്യ്തുകൊണ്ട് ചോദിച്ചു.
സാർ… നിങ്ങൾ ഇവിടെ.. എബിൻ അപ്പോഴും ഞെട്ടലിൽ ആയിരുന്നു.
ഹേയ് സാർ എന്നൊന്നും വിളിക്കല്ലെടോ.. സംഭവം ഞാൻ ഇങ്ങേരെ കേറി ഡാ പോടാ എന്ന് വിളിക്കുമെങ്കിലും എനിക്ക് ഒരു ചേട്ടന്റെ സ്ഥാനത്ത് ആണ് ആള്…. അപ്പൊ അദ്ദേഹത്തിന്റെ അനിയൻ എന്നെ സാർ എന്ന് വിളിക്കുന്നത് ശരിയല്ലല്ലോ. തനിക്ക് എന്നെ പേരുവിളിക്കാം..ലിബിൻ ഡേവിയെ കാട്ടിക്കൊണ്ട് എബിയോട് പറഞ്ഞു.
സാ… ലിബിൻ രണ്ടുകൊല്ലം ആയിട്ട് പ്രാക്ടീസ് ഒന്നും ചെയ്തിരുന്നില്ലല്ലോ.. ഇപ്പൊ റീജോയിൻ ചെയ്തോ എയിംസിൽ…. എബി ചോദിച്ചു.
ഏയ്യ് ഇല്ലെടോ.. ഇനി അങ്ങോട്ടേക്ക് ഒരു മടക്കം വേണ്ട എന്നാണ് കരുതുന്നത്. കേരളത്തിൽ സെറ്റൽഡ് ആവാൻ ആണ് പ്ലാൻ. അതിന് മുൻപ് ചെയ്ത് തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
അതൊക്കെ പോട്ടേ.. എന്താ അലന്റെ അവസ്ഥ…
ഹെഡ് ഇഞ്ചുറി കുറച്ച് ഡീപ് ആണ്. ഇന്റെർണൽ ബ്ലീഡിങ് കാണുന്നുണ്ട് CTയിൽ. ഭാഗ്യത്തിന് തലയുടെ ബാക്ക് അടിച്ചല്ല വീണിട്ടുള്ളത് സൈഡ് ആണ്. പക്ഷേ ബ്ലഡ് ലോസ് ഉള്ളതുകൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. ഇപ്പൊ വെന്റിലേറ്ററിലേക്ക് മാറ്റി. കൂടാതെ താടിയെല്ലിന്റെ ഉള്ളിലെ നേർവ് പൊട്ടിയിട്ടുണ്ട് സൈഡ് ഭാഗത്ത് ആയി..എബിൻ ഒരു ഡോക്ടറുടെ എല്ലാ ഉത്തരവാദിത്വത്തോടെയും പറഞ്ഞു..
മ്മ്… തലയുടെ ബാക്ക് അല്ലാത്തത് നന്നായി. ഇതിപ്പോ പേടിക്കാൻ ഒന്നും ഇല്ലെടാ ചേട്ടായി. ബ്ലഡ് ലോസിന്റെ കാര്യം മാത്രേ നമുക്ക് ടെൻഷൻ വേണ്ടു. നീ ഒന്നു കൊണ്ടും പേടിക്കേണ്ട. അവനെ ഒരു കുഴപ്പവും ഇല്ലാതെ നിനക്ക് ഞാൻ തിരികെ തന്നിരിക്കും… പോരെ…
ലിബിൻ ഡേവിയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
താങ്ക്സ് ഡാ.. താങ്ക് യൂ വെരി മച്ച്.. ഡേവി നിറഞ്ഞ കണ്ണോടെ അവന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ ഒരു താങ്ക്സ്.. ഒന്നു പോടാ ഉവ്വേ.. അങ്ങനെ താങ്ക്സ് പറയാൻ ആണെങ്കിൽ എന്റെ ഈ ജീവിതം തന്നെ ഞാൻ നിനക്ക് മുൻപിൽ അടിയറവ് വെക്കേണ്ടേ… ലിബിൻ ഒരു ചിരിയോടെ എന്നാൽ സങ്കടത്തോടെ പറഞ്ഞു.
വേണ്ട.. അവശ്യമില്ലാത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട… ഞാൻ നിന്നോട് ഒന്നും പറഞ്ഞിട്ടും ഇല്ല. നീ ഒന്നും കേട്ടിട്ടും ഇല്ല പോരെ… ഡേവി അവനെ തട്ടിക്കൊണ്ട് പറഞ്ഞു.
എബി മാത്രം ഇവരെന്ത് കോക്കനട്ട് ആണ് ഈ പറയുന്നത് എന്നപോലെ രണ്ടിനെയും കൂർപ്പിച്ചു നോക്കി നിന്നു.
നീ ഇങ്ങനെ കൂർപ്പിക്കണ്ട എല്ലാം പിന്നെ പറഞ്ഞു തരാം.. ഇപ്പൊ ഓപ്പറേഷന്റെ കാര്യങ്ങൾ ശരിയാക്കാൻ നോക്ക് നീ… ഡേവി പറഞ്ഞു.
ശരി ചേട്ടായി….
എന്തായി ഡാ കാര്യങ്ങൾ… ലിബിൻ ചോദിച്ചു.
നീ ഇത് നോക്ക്… എന്നും പറഞ്ഞ് ഡേവി അവന്റെ ഫോൺ ലിബിന് കൊടുത്തു..
അത് കാണുംതോറും അവന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…
നാ***മോള്.. ഇവള് ഇത്രേം വെടക്ക് ആണെന്ന് ഞാൻ വിചാരിച്ചില്ല…
ഞാനും അവളുടെ നേരിട്ടുള്ള ഒരു അറ്റാക്ക് പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ തന്തയെ ഇറക്കി കളിക്കാൻ ശ്രമിച്ചപോലെ വല്ല കോട്ടേഷനും ആവും എന്നാണ് പ്രതീക്ഷിച്ചത്. ഒരു കരുതലോടെ തന്നെ ആണ് ഇരുന്നിരുന്നത്. പക്ഷേ ചെറിയ ഒരു അശ്രദ്ധ അതാണ് ഇപ്പൊ എന്റെ ചെക്കൻ ഇങ്ങനെ കിടക്കാൻ കാരണം ആയത്. ആൽഫ്രഡിന്റെയും ആൽവിയുടെയും മേല് കൊടുത്ത അറ്റെൻഷൻ ഇവളുടെ കേസിൽ ഒന്നു കുറഞ്ഞു അതാണ് പറ്റിയത്. ഇതിനുള്ളത് അവൾക്ക് ഞാൻ കൊടുത്തോളം. എന്റെ ചെക്കൻ അനുഭവിക്കുന്നതിന്റെ ഇരട്ടിയുടെ ഇരട്ടി അവൾ അനുഭവിക്കും അനുഭവിപ്പിക്കും ഞാൻ. കൊല്ലില്ല.. പക്ഷേ ഒന്നു ചത്തിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിക്കും.. ഡേവി വന്യമായ മുഖത്തോടെ പറഞ്ഞു…
……………..
ആൽഫി ഈ സ്ഥലം കൊള്ളാം. പെട്ടന്ന് ആർക്കും എത്തിപ്പെടാൻ പറ്റില്ല അല്ലേ… ആൻസി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.
മ്മ്… അതല്ലേ ഇങ്ങോട്ട് തന്നെ പോന്നത്. ഇതാവുമ്പോ ആൽവിക്ക് ഒഴികെ വേറെ ആർക്കും അറിയില്ല. എന്തിന് പപ്പക്കും മമ്മക്കും വരെ അറിയില്ല…. ആൽഫി പറഞ്ഞു..
ആൽവി ഇങ്ങോട്ട് വന്നോളും അല്ലേ വരുമ്പോ.. ഞാൻ അവന് മെസ്സേജ് ഇട്ടിട്ടുണ്ട്…
മ്മ്.. ഞാനും നമ്മുടെ സ്ഥിരം സ്ഥലത്ത് ഉണ്ടാവും എന്നാണ് മെസ്സേജ് ഇട്ടിട്ടുള്ളത്. അവന് അറിയാം ഈ സ്ഥലം. അതുകൊണ്ട് കുഴപ്പം ഇല്ല. ഇനി ആ ഫോൺ സ്വിച്ച് ഓഫ് ചെയ്തേക്ക്. ഒരു രീതിയിലും താൽക്കാലത്തേക്ക് നമ്മളെ ലോക്കേറ്റ് ചെയ്യാൻ അവർക്ക് പറ്റരുത്. നീ ആണ് ഇതിന് പിന്നിൽ എന്നറിഞ്ഞാൽ ഉറപ്പായിട്ടും അവർ നിന്നെ തിരയും…
മ്മ്.. ഞാൻ മമ്മിയോട് അത് കാരണം ആൽവിയുടെ അടുത്തേക്ക് പോവുകയാണ് എന്നാണ് പറഞ്ഞത്..
ഞാൻ കുറച്ചുനേരം ഒന്ന് കിടക്കട്ടെ.. ഇത്ര മണിക്കൂർ വണ്ടി ഓടിച്ചതല്ലേ.. നീ ദേ ആ മുറി എടുത്തോളൂ… അതും പറഞ്ഞ് അവൻ അവന്റെ റൂമിലേക്ക് പോയി. ആൻസി കുറച്ചുനേരം അവിടെ എല്ലാം ചുറ്റികണ്ടിട്ട് റൂമിലേക്ക് പോയി..
………………….
ഡേവി icuവിന്റെ ഫ്രന്റിലേക്ക് എത്തുമ്പോൾ എല്ലാവരും അവിടെ തന്നെ ഇരിക്കുന്നുണ്ട്.
എന്തായി ഡേവി കാര്യങ്ങൾ… ജോൺ അവനെ കണ്ടതും ചോദിച്ചു..
പെട്ടന്ന് സർജറി ഉണ്ടാവും.. ഡോക്ടർസ് എത്തിയിട്ടുണ്ട്. ഒരു കുഴപ്പവും ഉണ്ടാവില്ല എന്നാണ് അവൻ പറഞ്ഞത്.. ഞാൻ രണ്ട് റൂം പറഞ്ഞിട്ടുണ്ട്. ഇവിടെ icuവിന്റെ മുൻപിൽ ഇങ്ങനെ അധികം ആൾക്കാർ ഇരിക്കാൻ പാടില്ലാത്തതാണ്. എന്തുണ്ടെങ്കിലും അവർ റൂമിലേക്ക് വിളിച്ചോളും. അപ്പ ഒരു കാര്യം ചെയ്യ്. ഇവരെ എല്ലാം റൂമിലേക്ക് കൊണ്ട് പോയിക്കോ. ജെനിയെയും റൂമിലേക്ക് മാറ്റും ഇപ്പൊ..
അതിന് ഇവര് വരാൻ കൂട്ടാക്കുമോ മോനെ… ജോൺ നിസ്സഹായതയോടെ പറഞ്ഞു.
ഞാൻ പറഞ്ഞോളാം അപ്പേ…
അതും പറഞ്ഞ് ഡേവി എൽസിയുടെയും ജെയിംസിന്റെയും അടുത്തേക്ക് പോയി. ആദ്യം അവൻ പറഞ്ഞത് അവർ കൂട്ടാക്കിയില്ലെങ്കിലും പിന്നെ അവൻ നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ റൂമിലേക്ക് പോകാൻ തയ്യാറായി.
കുറച്ചു കഴിഞ്ഞതും ജെനിയെ റൂമിലേക്ക് മാറ്റി. ജെനിയുടെ മുഖം കണ്ടതും എല്ലാവർക്കും വിഷമമായി. കരഞ്ഞുകരഞ്ഞ് കണ്ണും മുഖവും ഒക്കെ വീർത്ത് ആകെ വല്ലാതെ ആയിട്ടുണ്ട് അവളെ കാണാൻ.. റൂമിലേക്ക് മാറ്റി എൽസിയെ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..
എന്താ മോളെ ഇത്.. എന്തിനാ ഇത്ര സങ്കടം.. എൽസി അവളുടെ അടുത്ത് ചെന്ന് അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു…
എളേമ്മേ.. ഞാൻ കാരണം ആണ് നമ്മുടെ അലന് ഇങ്ങനെ.. എന്നെ രക്ഷിക്കാൻ നോക്കിയതുകൊണ്ട്.. ഇല്ലായിരുന്നെങ്കിൽ അവന് ഇത്രത്തോളം പറ്റില്ലായിരുന്നു…
അതിനെന്താ മോളെ.. അവൻ ചെയ്യ്തത് അവന്റെ കടമ അല്ലേ.. അവൻ അവന്റെ പെങ്ങളെ രക്ഷിക്കാൻ നോക്കി അതിൽ എന്താണ് തെറ്റ്.. മോള് അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട.. അവന് ഒരു കുഴപ്പവും വരില്ല. നീ ഇങ്ങനെ വിഷമിച്ചാൽ അത് ബാധിക്കാൻ പോകുന്നത് വയറ്റിൽ ഉള്ള കുഞ്ഞിനെ ആണ്. അതുകൊണ്ട് മോള് സമാധാനം ആയി ഇരിക്ക് കേട്ടോ…
അതുതന്നെ അവന് ഒരു കുഴപ്പവും വരില്ല.. നീ ഇങ്ങനെ ടെൻഷൻ ആവല്ലേ അല്ലെങ്കിലേ bp ഇത്തിരി കൂടുതൽ ആണെന്ന് ആണ് ഡോക്ടർ പറഞ്ഞത്.. അതുകൊണ്ട് സമാധാനം ആയി ഇരിക്ക്. പിന്നെ ദേ നിന്റെ മോളെ നീ തന്നെ വച്ചോ.. എന്തൊരു ബഹളം ആയിരുന്നു എന്നോ അമ്മ എന്നും പറഞ്ഞ്. കുറേ വാശി പിടിച്ചിട്ടാ ആള് ഒന്ന് ഉറങ്ങിയത്.. റീനാമ്മ പറഞ്ഞു.
മമ്മി ദേ എന്റെ അടുത്തേക്ക് കിടത്തിക്കോ മോളെ..അതോടെ റീനാമ്മ മോളെ ജെനിയുടെ അടുത്തേക്ക് കിടത്തികൊടുത്തു… ജെനിയും മോളെ ചേർത്തുപിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു. അപ്പോഴും അവളുടെ മനസ്സ് അലന് വേണ്ടിയുള്ള പ്രാർഥനയിൽ ആയിരുന്നു.
സമയം കടന്നുപോയി. ലിബിൻ പറഞ്ഞതുപോലെ അലന്റെ ഓപ്പറേഷന് വേണ്ടിയുള്ള കാര്യങ്ങൾ സെറ്റ് ആയതും ലിബിനും എബിയും വസ്ത്രം മാറി ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറി. ഡേവിയും ദേവനും ഏദനും ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ തന്നെ നിന്നു. ദേവൻ സീതയെ കൊണ്ടാക്കി കുറച്ചുനേരത്തെ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ ഉള്ളവരും റൂമിൽ ഉള്ളവരും എല്ലാം ഒരേപോലെ പ്രാർത്ഥനയിൽ ആയിരുന്നു അലന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനാ..
നീണ്ട ആറുമണിക്കൂറത്തെ ഓപ്പറേഷന് ശേഷം ലിബിൻ പുറത്തേക്ക് ഇറങ്ങി. ലിബിയെ കണ്ടതും ഡേവി അയാളുടെ അടുത്തേക്ക് ചെന്നു…
എന്തായി ലിബി…
ഏയ്യ്.. കുഴപ്പം ഒന്നുമില്ലെടാ.. അവൻ നല്ല ഉഷാറായി വരും.. എന്തായാലും കുറച്ചുമാണിക്കൂർ കൂടി വെയിറ്റ് ചെയ്യാം. അവന് ബോധംകൂടി തെളിഞ്ഞാൽ പിന്നെ പേടിക്കേണ്ട കാര്യമേ ഇല്ല…
ഹോ… ഇപ്പോഴാണ് ഡാ എനിക്ക് സമാധാനം ആയത്… ഡേവി ആശ്വാസത്തോടെ പറഞ്ഞു…
മ്മ്… ഞാൻ പോകട്ടെ. ഇവിടത്തെ ഒന്ന് സെറ്റ് ആവുമ്പോ ഒന്ന് വിളിക്ക് എന്നെ.. ലിബി ഡേവിയോട് പറഞ്ഞുകൊണ്ട് പോകാനായി ഇറങ്ങി..
പിന്നെ അങ്ങോട്ട് എല്ലാവരും ഒരു കാത്തിരിപ്പിൽ ആയിരുന്നു അലന് ബോധം വരാനായി. രണ്ടുദിവസം കടന്നുപോയി. പക്ഷേ അവൻ അൺകോൺഷ്യസ് ആയി തന്നെ തുടർന്നു. എല്ലാവരും ആശങ്ക പെട്ടുതുടങ്ങി. പക്ഷേ ലിബി മാത്രം ഉറപ്പിച്ച് പറഞ്ഞു ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന്.
ഈ രണ്ടു ദിവസത്തിനടിയിൽ മാത്യൂസും മേരിയമ്മയും വന്നു. അവർക്ക് ജെനിയുടെ പ്രഗ്നൻസി ന്യൂസ് സന്തോഷം നൽകിയെങ്കിലും അലന്റെ അവസ്ഥ അവരെ സങ്കടത്തിൽ ആഴ്ത്തി. ക്രിസ്റ്റി ഈ ന്യൂസ് അറിഞ്ഞപ്പോൾ വരാൻ ശ്രമിച്ചെങ്കിലും അവന് ട്രെയിനിങ് പീരിയഡ് ആയതുകൊണ്ട് ലീവ് കിട്ടിയില്ല..
കൊട്ടാരത്തിൽക്കാർ എല്ലാവരും ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു ഈ രണ്ടു ദിവസവും. ആർക്കും ഊണും ഉറക്കവും ഒന്നും ഉണ്ടായില്ല. ജെനിയെയും അന്നയെയും വല്യമ്മച്ചിയും അമ്മമാരും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും. അന്നക്ക് ചെറിയ രീതിയിൽ ഛർദി തുടങ്ങിയിട്ടുണ്ട്. എന്നാൽ വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞാൽ രണ്ടും കേൾക്കില്ല. ഇടയിൽ സീതയും ജെനിയെ കാണാൻ വന്നു. ജെനി സീതയുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് നന്ദി പറഞ്ഞു. കൊട്ടാരത്തിൽക്കാർ എല്ലാവരും സീതയെ നന്ദിയോടെ നോക്കി. സീത അതിനെ ചിരിച്ചു തള്ളിയതേ ഉള്ളൂ..
അങ്ങനെ രണ്ടാമത്തെ ദിവസം അലന്റെ കണ്ണുകൾ പതിയെ അനങ്ങുന്നത് കണ്ടതും അവിടെ നിന്നിരുന്ന സിസ്റ്റർ വേഗം എബിയെ വിളിച്ചു. എബി വരുമ്പോഴും അവന്റെ കണ്ണുകൾ അടഞ്ഞിരുന്നാലും അതിലെ കൃഷ്ണമണികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നത് കാണാൻ പറ്റുന്നുണ്ടായിരുന്നു. അവൻ ഉണരാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് തോന്നി എബിന്. എബിൻ വേഗം ഡേവിയെയും ഉള്ളിലേക്ക് വിളിപ്പിച്ചു. സ്ട്രോങ്ങ് ആയി നിൽക്കുന്നുണ്ടെങ്കിലും അവന്റെ ചേട്ടായി ഉള്ളുകൊണ്ട് എത്രമാത്രം തകർന്നാണ് നിൽക്കുന്നതെന്ന് അവന് മനസിലായിരുന്നു. ഇത്രേം ഏജ് ഡിഫറെൻസ് ഉള്ളത് കൊണ്ട് അലനും ഏദനും ദിയയും ആലിയും ഡാനികുട്ടനും ഒക്കെ അവന് മക്കളാണെന്ന് എബിക്ക് അറിയാം. അതുകൊണ്ട് തന്നെ ഒരു അവർക്ക് ഒരു മുള്ള് കൊള്ളുന്നത് പോലും അവന് സഹിക്കില്ല. അങ്ങനെ ഉള്ളപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിൽ തന്റെ മകനെപോലെ ഉള്ള അനിയനെ കാണേണ്ടി വരുന്ന അവന്റെ അവസ്ഥ എബിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ ആണ് അലൻ കോൺഷ്യസിലേക്ക് വരുന്ന സമയം ഡേവിയും അവിടെ വേണം എന്ന് എബി നിർബന്ധിച്ചത്…

by