രചന – ജിഷ
അച്ഛന്റെ സംസാരമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്….. ഏട്ടനെ കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്. ഓരോന്നാലോചിച്ച് ഉറങ്ങാൻ കിടന്നപ്പോൾ രാത്രിയേറെ വൈകിയിരുന്നു.. തണുത്തപ്പോൾ പുതപ്പ് വലിച്ചിടാനായിട്ടാണ് ഞാൻ കണ്ണുതുറന്നത്, മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്നൂടെ കണ്ണ് അമർത്തി തിരുമ്മി… നോക്കേണ്ട ഞാൻ തന്നെയാ,സ്വപ്നമല്ല ജീവനോടെ നിന്റെ കണ്മുന്നിൽ തന്നെ നില്കുവാടി തക്കാളി..എന്റെ പുതപ്പും പിടിച്ച് മാളു നിൽക്കുന്നു, നേരം എത്രയായെന്ന് വല്ല വിചാരവുമുണ്ടോ? ഞാൻ ക്ലോക്കിലേക്ക് കണ്ണ് പായിച്ചു 7.45am..എന്നിട്ട് അവളെ നോക്കി.. “ഓഹോ… രാവിലെ തന്നെ ഇങ്ങു പോന്നോ.. ” രണ്ടുദിവസമായില്ലേ എന്റെ നന്ദുസെ നീ ഇവിടെ എത്തിയിട്ട് നിനക്കെന്നെ ഒന്നുവിളിക്കാൻ പോലും തോന്നിയില്ലല്ലോ… അവളുടെ പരിഭവങ്ങളുടെ കെട്ടഴിച്ചപ്പോൾ ഞാൻ മിണ്ടാതെ കേട്ടിരുന്നു… സത്യമാണ് വീട്ടിൽ വന്നപ്പോൾ ഫോൺ എന്ന കുന്ത്രാണ്ടമേ മറന്നു..
പത്താം ക്ലാസ്സിൽ തുടങ്ങിയ സൗഹൃദമാണെനിക്ക് മാളുവുമായി,പലപ്പോഴും അവളോടപ്പമുള്ള കൂട്ട് എനിക്കും വലിയ ആശ്വാസമായിരുന്നു… അവൾ അച്ഛന്റെയും അമ്മയുടെയും ഒറ്റമകളാണ്, അതുകൊണ്ട് തന്നെ അവൾ കുടപിറപ്പില്ലാത്ത സങ്കടം പറയുമ്പോൾ ഞാനവളെ എന്നോട് ചേർത്തുനിർത്തി…. കൂട്ടുകാരിയെക്കാൾ എനിക്കവളെന്റെ കൂടപിറപ്പുതന്നെയായിരുന്നു, അവൾക്ക് ഞാനും അങ്ങനെ തന്നെയായിരുന്നു…. ഞങ്ങളുടെ സ്വപ്നങ്ങൾ എല്ലാം ഒരുപോലെ ആയതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ് ഫാഷൻ ഡിസൈൻ പഠിക്കാൻ പട്ടണത്തിലേക്ക് ഒരുമിച്ചു പോയത്…. കോളേജിലെ ആദ്യ ദിവസം തന്നെ ഞങ്ങളോടൊപ്പം കൂടിയതാണ് നാൻസിയും അമലയും നീരജും അൽവിനും… പിന്നീടുള്ള ജീവിതയാത്ര ഒരുമിച്ചായി…. ഇന്ന് ഞാൻ സത്യമായിട്ടും വിളിക്കാൻ ഇരിക്കുവായിരുന്നു എന്റെ മാളുവേ !! എന്റെ ഉറക്കം കളയാനായിട്ട് നീ എന്താ രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ?? ഓഹോ ഇപ്പോൾ അങ്ങനെയായോ !!എങ്കിൽ ഞാൻ പോയേക്കാം.. അയ്യോടി മാളമ്മേ പിണങ്ങിപോകല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ..
“പിന്നെ പിണങ്ങാതെ? നീയൊട്ട് എന്റെ അടുത്തേക്ക് വരത്തുമില്ല, എന്നിട്ടും നിന്നെ കാണാൻ ഓടി വന്ന എന്നോട് ഇങ്ങനെയാണോ പറയണ്ടേ… എന്റെ മാളൂട്ടി അല്ലേ പിണങ്ങല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേടാ.. അവൾക്ക് എന്നോടുള്ള സ്നേഹമെത്രയാണെന്ന് എനിക്കറിയാം.. അവളുടെ നിൽപ്പ് കണ്ടപ്പോൾ സങ്കടമായി പാവം എന്നെകാണാൻ രാവിലെ ഓടിയെത്തിയതാണ്.. മാളുവെ !!! പിണങ്ങിയോ എന്നോട്? ഇല്ലല്ലോ ! അവളെന്നെ നോക്കി കണ്ണടച്ചു.. അങ്ങനെ പിണങ്ങാൻ പറ്റുമോ ! എന്റെ തക്കാളിയോട് ഒന്നുമില്ലേലും എന്റെ രഹസ്യങ്ങൾ എല്ലാം അറിയാവുന്നവളല്ലേ. പിണങ്ങിയാൽ എനിക്ക് പണി കിട്ടിയാലോ.. . അവളും ഞാനും ചിരിച്ചു.. നീ അവരെ എല്ലാവരേയും ഒന്ന് വിളിച്ചേക്കണേ അല്ലേൽ എല്ലാവരും കൂടി നിന്നെ ശരിയാക്കും… പിന്നെ……. നന്ദു “നിനക്കൊരു സർപ്രൈസ് ഉണ്ട്!!” അതെന്താ?? “കണ്ണ് അടക്കെടി തക്കാളി ” ഞാൻ കണ്ണടച്ച് പിടിച്ചപ്പോൾ അവളെന്റെ കൈയിൽ ഒരു സാധനം വെച്ചു തന്നു… ഇനിയും നോക്കിക്കോ… സർപ്രൈസ്…. അവളത് പറഞ്ഞപ്പോൾ ഞാൻ കണ്ണുകൾ തുറന്നെന്റെ കൈകളിലേക്ക് നോക്കി !!
“മാളവിക weds നിഖിൽ ” ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി !! ഇതെപ്പോ? മ്മ് മം..നീ ഇങ്ങനെ തുറിച്ചു നോക്കേണ്ട സത്യമാ.. നിന്നോടാണ് ആദ്യം പറയുന്നത് ഇനിയും വേണം ബാക്കി പടകളോട് പറയാൻ? രണ്ടാഴ്ച കൂടിയുണ്ട്… എന്നാലും ഇതെങ്ങനെ സംഭവിച്ചു, കെട്ടുന്നില്ല എന്നൊക്കെ ഘോരഘോരം പ്രസംഗിച്ചിട്ട്…. ഞാൻ വിചാരിച്ചു നീയൊരു ആൺ വിരോധിയാണെന്നാണ്… ഹാ ഹാ ഹാ ഹാ ……. എനിക്ക് സത്യമായിട്ടും വിശ്വസിക്കാൻ പറ്റുന്നില്ല, നിന്റെ സൗന്ദര്യ സങ്കൽപ്പത്തിലുള്ള ചെറുക്കന്മാരൊക്കെ ജീവിച്ചിരുപ്പുണ്ടോ ഈ കാലഘട്ടത്തിൽ…. എനിക്ക് ചിരിയടാക്കാനാവാതെ അവളെ നോക്കി.. നീ കൂടുതൽ കളിയാക്കുകയൊന്നും വേണ്ട ആളെ കണ്ടാൽ നീ പറയും “മെയ്ഡ് ഫോർ ഈച്ച് അദർ” ആണെന്ന്.. ആയിക്കോട്ടെ.. ഫോട്ടോ വല്ലതും ഉണ്ടേൽ കാണിക്ക് നോക്കട്ടെ? കാണിക്കുന്നില്ല….. കല്യാണത്തിന് കണ്ടാ മതി. എന്താണേലും നീ എന്നെ കുറെ കളിയാക്കിയതല്ലേ.. എന്നാൽ വേണ്ട വിശേഷങ്ങൾ പറ.. പെട്ടെന്നായിരുന്നു തീരുമാനം.. നീ വരുവാണെന്ന് പറയാൻ വിളിച്ചതിന്റെ പിറ്റേന്ന് ആണ് എല്ലാം ഉറപ്പിച്ചത്. കക്ഷിയും കുടുംബവും ബാംഗ്ലൂർ സെറ്റിൽഡ് ആണ്..
നമ്മളുമായി ഒത്തുപോകും, എനിക്കിഷ്‌ടമായി ഞാൻ ഗ്രീൻ സിഗ്നൽ കാണിച്ചതെ പപ്പാ വാക്കും ഉറപ്പിച്ചു…. എന്നാലും ഇതെങ്ങനെ ? നിനക്ക് ഒരു ചെറുക്കനെയും പിടിക്കാത്ത കൂട്ടത്തിൽ ആയിരുന്നല്ലോ, ആരിഷ്‌ടമാണെന്ന് പറഞ്ഞാലും അവർക്ക് നൂറു കുറ്റം കാണും, അതിപ്പം ഏത് ലോക സുന്ദരൻ വന്നു പറഞ്ഞാലും…. നീ കൂടുതൽ ചിന്തിക്കേണ്ട, എനിക്കാരെയും ഇഷ്‌ടമില്ലാഞ്ഞിട്ടല്ലാ അവർക്കൊക്കെ നൂറുകുറ്റങ്ങൾ കണ്ടുപിടിച്ചത്, പ്രണയിച്ചുനടന്നിട്ട് അവസാനം സങ്കടപ്പെടാൻ വയ്യാതോണ്ടാ… ഇപ്പോൾ നിന്റെ സംശയം മാറിയോ, അവളെന്റെ കൈകളിൽ പിടിച്ചു വലിച്ചെഴുനെല്പ്പിച്ചു.. ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ടു മനസ്സിലായി എന്നർത്ഥത്തിൽ തലയാട്ടി… നീ വേഗം ഒന്നൊരുങ്ങി വാ.. എനിക്കിച്ചിരി ഷോപ്പിംഗ് ഉണ്ട് അതാ രാവിലെ തന്നെ ഞാനിങ്ങുവന്നെ… നീ വേഗം റെഡിആയിട്ട് താഴേക്ക് വാ ഞാൻ അച്ഛനോട് പെർമിഷൻ വാങ്ങി, അമ്മയോട് കുറച്ചു കത്തി വയ്ക്കട്ടെ…. അവളുടെ കൂടെ പുറത്തൊക്കെ ഒന്ന് കറങ്ങി തിരികെ വന്നപ്പോൾ വൈകുന്നേരമായി… വീട്ടിലെത്തിയപ്പോൾ നീതുവേച്ചിയുടെ അച്ഛനുണ്ട്..
മോളു വന്നിട്ടുണ്ടന്ന് നീതു പറഞ്ഞിരുന്നു, സുഖമാണോ, നന്ദുട്ടി? “ജോലിയൊക്കെ എങ്ങനെ ഉണ്ട് ” സുഖം അങ്കിൾ, കുഴപ്പമില്ലാതെ പോകുന്നു. ഇനിയും എന്നത്തേക്കാണ് തിരിച്ചുപോക്ക്.. അടുത്തമാസം അവസാനമാകുമ്പോളേക്കും പോകും… മ്മ് മം..മതിയാക്കി പോര് നന്ദു എന്തിനാ അന്യ നാട്ടിൽ പോയി ജോലി നോക്കുന്നെ ഇവിടെതന്നെ നോക്കാല്ലോ… “തിരിച്ചു വരാൻ പ്ലാൻ ഉണ്ട് അങ്കിൾ”, പോകുന്നതിന് മുൻപ് അങ്ങോട്ടേക്ക് ഇറങ്ങണം കെട്ടോ മോളെ… മ്മ് മം. ഞാൻ വരാമെന്ന് തലയാട്ടി… അതുപറഞ്ഞ് ഞാൻ അമ്മയുടെയും അമ്മാമയുടെയും അടുത്തേക്ക് ചെന്നു… അവിടിരുന്നാൽ കേൾക്കാമായിരുന്നു, യെദുവേട്ടന്റെയും അങ്കിളിന്റെയും സംസാരം… മോന് അറിയാമല്ലോ അവളുടെ സ്വഭാവം.. ഒരുപാട് ലാളിച്ചതിന്റെ പോരായ്മയാണ്. ഇവിടുന്ന് അങ്ങോട്ട് വന്ന ധൈര്യമൊന്നും ഇപ്പോളില്ല.. അവളെ ഒന്ന് വിളിച്ചു സംസാരിക്കണം.. അവൾക്ക് നീ ഇല്ലാതെ ഒന്നിനും പറ്റില്ല.. എനിക്കറിയാം അച്ഛാ എല്ലാം.. എന്നാലും അവൾ ഒന്നും മനസിലാക്കാതെയാണ് പലപ്പോഴും പെരുമാറുന്നത്, പറഞ്ഞു കൊടുത്തു ഞാൻ മടുത്തു.. ഇങ്ങോട്ട് വരുമ്പോളാണ് അവൾക്ക് പ്രശ്നം, അവിടുത്തെ വീട്ടിൽ വരാമെന്നു പറഞ്ഞിട്ട് നിർബന്ധിച്ചു ഞാൻ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നതിന്റെ അരിശമാണ് ഇവിടെ തീർത്തത്.
പക്ഷേ അവൾ പലപ്പോഴും മറക്കുന്നു എനിക്കും ഒരു കുടുംബം ഉണ്ടെന്ന്… ഞാൻ അവൾക്ക് വേണ്ടി നിന്നോട് ക്ഷമ ചോദിക്കുന്നു യെദു.. കുറെയൊക്കെ രണ്ടുപേരും വിട്ടുവീഴ്ച ചെയ്യണം എന്നാലേ മുന്നോട്ടുള്ള ജീവിതം സുഗമം ആവുകയുള്ളൂ. അവളോടും ഞാനിതുതന്നെയാ പറഞ്ഞു കൊടുക്കുന്നെ. എനിക്കറിയാം നിന്റെ ഭാഗത്ത് ഒരു തെറ്റും കാണില്ലെന്ന്, എടുത്തുചാട്ടം ഉണ്ടന്നെയുള്ളൂ ആള് പാവമാ മോനെ.. അല്ലേൽ എന്നെ ഇപ്പോൾ ഇങ്ങോട്ടു ഉന്തിതള്ളി വിടുമായിരുന്നോ.. എന്നാലും അടിക്കേണ്ടായിരുന്നു അവളെ അതെനിക്ക് സങ്കടമുണ്ടാക്കിയുട്ടുണ്ട്.. പറ്റിപ്പോയി…. എല്ലാവരുടെയും മുന്നിൽ വെച്ച് അവൾ അങ്ങനെ ചെയ്തപ്പോൾ നിയന്ത്രിക്കാൻ പറ്റിയില്ല… ക്ഷമിക്കണം അച്ഛനെന്നോട്.. എന്നോടല്ല അതിന് നീ ക്ഷമ ചോദിക്കേണ്ടത് അവളോടാണ്… മ്മ് മം… ഞാൻ വിളിച്ചോളാം നീതുവിനെ…. ഇനിയിപ്പം അധികദിവസമില്ലലോ, എന്താണേലും ഇനി അവിടെ നിൽക്കട്ടെ അച്ഛാ.. നെക്സ്റ്റ് സൺഡേ ഞങ്ങൾ തിരിച്ചു പോകും.അപ്പോൾ ആ വഴി അവിടെവന്ന് ഞാൻ അവരെ കൂട്ടികൊണ്ട് ഒന്നിച്ചു പൊയ്ക്കോളാം…
യാത്ര പറഞ്ഞ് അങ്കിൾ പോയപ്പോളാണ് എനിക്ക് ശ്വാസം നേരെവീണത് …. ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടൻ ചിരിക്കുന്നു, ഇതൊക്കെ പതിവാടി, അവൾക്ക് ഇടക്ക് ഇതുപോലെ ഒരെണ്ണം കൊടുക്കണം , എന്നാലേ കുറെ ദിവസത്തേക്ക് എനിക്കിച്ചിരി സമാധാനം കിട്ടൂ… മുറിലെത്തിയപ്പോളാണ് മൊബൈൽഫോണിന്റെ കാര്യം വീണ്ടും ഓർത്തത്. ഇനിയുമത് ചാർജ് ചെയ്തില്ലെങ്കിൽ എന്നെ മാളു കൊല്ലും.. ഫോൺ ചാർജിലിട്ടിട്ട് പോയി കുളിച്ചു, അപ്പോഴത്തേക്കും അത്താഴം കഴിക്കാറായി… ഏട്ടൻ കുട്ടുകാരെ കാണാൻ പോയതു കൊണ്ട് ഞാൻ അത്താഴം കഴിച്ചു നേരത്തെ കിടക്കാൻ മുറിയിൽ കയറി… മാളൂനെയൊന്ന് വിളിച്ചിട്ട് കിടക്കാമെന്ന് കരുതി ഫോൺ ഓൺ ആക്കിയപ്പോൾ തുരു തുരാ മെസ്സേജുകൾ എല്ലാവർക്കും മറുപടി അയച്ച് മാളുവിനെയും വിളിച്ചു… ഫോൺ തിരികെ വയ്‌ക്കാൻ തുടങ്ങിയപ്പോളാണ് ഡിസ്പ്ലേയിൽ ദേവേട്ടന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞത് , അത് വീണ്ടുമെന്നെ ഓർമകളിലേക്ക് തള്ളിവിട്ടു.. യെദുവേട്ടൻ ഹോസ്റ്റലിലേക്ക് പോയതിൽ പിന്നെ രണ്ടാഴ്ചത്തേക്ക് ഒരു വിവരുമില്ലമായിരുന്നു, പിണങ്ങി പോയതു കൊണ്ട് ആരും അന്വേഷിച്ചുമില്ല…..
പക്ഷേ അടുത്താഴ്ച കൂടി കാണാതായതോടെ എല്ലാർക്കും ആധി ആയി.. ഫോൺ വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല… വൈകുന്നേരമായപ്പോൾ പ്രതീക്ഷിക്കാതെ ദേവേട്ടനെത്തി, പിറ്റേന്ന് രാവിലെ ദേവേട്ടൻ പോയാണ് യെദുവേട്ടനെ കൂട്ടികൊണ്ടു വന്നത്… വൈകുന്നേരം എല്ലാവരും കൂടി കാപ്പി കുടിക്കുന്ന സമയത്ത് യെദുവേട്ടൻ നീതുയേച്ചിയുടെ വീട്ടുകാർ ഞങ്ങളുടെ വീട്ടിലേക്ക് വരുമെന്ന് എല്ലാവരോടുമായി പറഞ്ഞത് …… അതുകേട്ട് ആരും കാണാതെ കണ്ണ് നിറച്ച് അകത്തേക്ക് കയറി പോയി മീനുഓപ്പ… പക്ഷേ അമ്മയ്ക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… പെട്ടന്നാണ് അമ്മ പറഞ്ഞു തുടങ്ങിയത് എനിക്ക് ഒരു കാര്യം എല്ലാവരോടും പറയാൻ ഉണ്ട്.., യെദുവിന്റെ തീരുമാനം അതാണെങ്കിൽ എനിക്ക് ഒന്നല്ല ആൺകുട്ടി, രണ്ടാണ്, ദേവൻ മീനുവിന്റെ കഴുത്തിൽ താലി കെട്ടും… അല്ലേ ദേവാ??… എന്നുള്ള അമ്മയുടെ ചോദ്യത്തോടെ എല്ലാവരുടെയും നോട്ടം ദേവേട്ടനിൽ എത്തി നിന്നു… അത് കേട്ടപ്പോൾ എല്ലാവരുടെയും മുഖത്തു വെട്ടം വീണെങ്കിലും ദേവേട്ടൻ വല്ലാതെയായി… അമ്മേ എന്ന് ഉറക്കെ വിളിച്ച്, ദേഷ്യത്തോടെ ദേവേട്ടൻ എഴുന്നേറ്റുപോയി. പുറകെ യെദുവേട്ടനും പോയി…
താനിപ്പോൾ ഇങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് അച്ഛൻ അമ്മയോട് പറഞ്ഞപ്പോൾ ബാലൻമാമയും അച്ഛനെ പിന്താങ്ങി. പക്ഷേ അമ്മാമ അമ്മയ്ക്ക് താങ്ങായിയെത്തി അതിനെന്താ അവളുടെ മുന്നിൽ തന്നെ മീനു വേണമെന്ന് അവൾക്ക് ആഗ്രഹമുണ്ടാവില്ലേ. അതുമല്ല മിണ്ടാൻ പറ്റാത്ത കുട്ടിയാ അവളെ ഇവള് നോക്കുന്നപോലെ വേറെ ആർക്കും നോക്കാൻ പറ്റില്ല.. പക്ഷേ മീനുഓപ്പ മാത്രം ഒന്നുമറിഞ്ഞില്ല. രാത്രിയിൽ ഉറങ്ങാനായി ഞാൻ മുറിയിലേക്ക് വരുമ്പോളാണ് അമ്മ ദേവേട്ടനോട് സംസാരിക്കുന്നത് കേട്ടത്…. സംസാരം കേട്ട് ഞാനവിടെ തന്നെ നിന്നു… അമ്മേ ഞാൻ അവളെ എന്റെ അനിയത്തിയായിട്ടെ കണ്ടിട്ടുള്ളു.. യെദുവിന്റെ പെണ്ണായി അവളിവീട്ടിൽ കാണണമെന്ന് ഞാനും ആഗ്രഹിച്ചതാണ്. പക്ഷേ ഇത് പറ്റില്ല അമ്മേ എനിക്കതിനു സാധിക്കില്ല… ആയിക്കോട്ടെ നിങ്ങളുടെയൊക്കെ ഇഷ്‌ടങ്ങൾ മാത്രം നടക്കട്ടെ… എല്ലാവരും കൂടി അതിന് കുറച്ചു വിഷം മേടിച്ചു കൊടുക്ക്, പാവം എന്റെ കുട്ടി അവൾക്ക് നമ്മളാല്ലാതെ വേറെ ആരുണ്ട്… വീണ്ടും വീണ്ടും അതിന്റെ മനസ്സ് കലങ്ങി ഒരു മുഴം കയറിൽ അത് തൂങ്ങിയാൽ…….. അമ്മ പറയുന്നത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഓടുകയായിരുന്നു ഞാൻ ഓപ്പയുടെ അടുത്തോട്ട്.. ഓടിയുള്ള ന്റെ വരവ് കണ്ട് മീനുഓപ്പ എന്തു പറ്റിയെന്ന് ആംഗ്യം കാണിച്ചു.
ഒന്നുമില്ല ഉറക്കം വരുന്നു എന്ന് കള്ളം പറഞ്ഞെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. മീനു ഓപ്പയെ മുറുക്കെ കെട്ടിപിടിച്ചു കിടന്നു. പിന്നെയും ദിവസങ്ങൾ കടന്നുപോയി.. ഞാൻ മീനു ഓപ്പയെ ചുറ്റി പറ്റി തന്നെ നടന്നു. ഇതിനിടയിൽ അമ്മ മീനുഒപ്പയോടും ഇതിനെ കുറിച്ചു പറഞ്ഞു.. ഓപ്പയ്ക്ക് ആദ്യം ഉൾകൊള്ളാൻ പറ്റിയില്ലേലും എല്ലാവരും ആ തീരുമാനത്തിൽ ഉറച്ചു നിന്നപ്പോൾ പിന്നെ മീനു ഓപ്പ വേണമെന്നോ വേണ്ടന്നോ ഒന്നും പറഞ്ഞില്ല… ആ കണ്ണുകൾ നിർജീവമായിരുന്നു… പക്ഷേ ദേവേട്ടൻ ഒരുപാട് തകർന്നു പോയിരുന്നു. ഒരാഴ്ച കൊണ്ട് ദേവേട്ടനാകെ കോലം കെട്ടു.. ഇടക്ക് ഏട്ടന്റെ കൂട്ടുകാരൻ മനോജേട്ടൻ ഏട്ടനെ കാണാനെത്തി. അന്ന് ഏട്ടൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതെയില്ല … ഏട്ടനെ ആഹാരം കഴിക്കാൻ വിളിക്കാനാണ് ഞാൻ മുറിയിൽ ചെന്നത്, പക്ഷേ ചാരിയിട്ടിരിക്കുന്ന കതകിന്റെ വിടവിൽ കൂടി അന്നാദ്യമായി ഏട്ടൻ കരയുന്നത് ഞാൻ കണ്ടു… ഏട്ടന്റെയും മീനുഓപ്പയുടെയും സങ്കടത്തിന് കാരണമായ യെദുവേട്ടനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.. എന്നെ കണ്ടപ്പോൾ ഏട്ടൻ ഞാൻ കാണാതെ കണ്ണുകൾ തുടച്ച് , എനിക്ക് മുഖം തരാതെ തിരിഞ്ഞിരുന്നു…
“ഏട്ടാ കഞ്ഞി കുടിക്കാൻ അമ്മ വിളിക്കുന്നു”…. “എനിക്ക് വിശക്കുന്നില്ല മോളെ, എനിക്ക് വേണ്ടാന്ന് പറഞ്ഞേര് നന്ദുട്ടി അമ്മയോട് .. ” കൂടുതൽ ഒന്നും പറയാതെ ഞാൻ താഴെയെത്തി അമ്മയോട് പറഞ്ഞു …. എങ്കിലും മനസ്സ് നിറയെ സങ്കടമായിരുന്നു… ഞാൻ മീനു ഓപ്പയെ ചുറ്റി പറ്റി നിന്നു.. കിടക്കാറായപ്പോൾ ഒന്നിച്ചു വന്നു കിടന്നു, ഇപ്പോൾ കുറെ ദിവസമായി ഞാൻ മീനു ഓപ്പയെ മുറുക്കി കെട്ടിപിടിച്ചേ കിടക്കു. ഇല്ലേൽ മനസ്സിലെന്തോ ഒരു പ്രയാസമാണ്.. ഉറക്ക പ്രാന്തിയായ ഞാനിപ്പോൾ ഉറക്കത്തിൽ കൂടെ കൂടെ എഴുന്നേറ്റ് മീനുഓപ്പയെ നോക്കും, കൈ അയഞ്ഞിട്ടുണ്ടേൽ ഒന്നുടെ മുറുക്കി പിടിക്കും.. പക്ഷേ അന്ന് ഞാൻ ഉണർന്നത് എന്തോ ഒരു ശബ്ദം കേട്ടിട്ട് ആയിരുന്നു.. ഉറക്കം ഉണർന്നതെ നോക്കിയത് മീനു ഓപ്പയെ.. എന്റെ അടുത്ത് തപ്പിനോക്കി മീനു ഓപ്പയില്ല, പുറത്തെ നിലാവെട്ടം മുറിയിൽ വേണ്ടുവേളം ഉണ്ട്, എല്ലായിടത്തും എന്റെ കണ്ണുകൾ ഓപ്പയെ തിരഞ്ഞു,പക്ഷേ എവിടെയും ഓപ്പയില്ലയിരുന്നു… രാത്രിയിൽ ഒറ്റയ്ക്ക് മുറിക്ക് പുറത്തിറങ്ങാൻ പേടിച്ചിരുന്ന ഞാൻ ചാടി എഴുന്നേറ്റു.. മുറിക്ക് പുറത്തിറങ്ങി ,അമ്മയുടെ വാക്കുകൾ ആയിരുന്നെന്റെ ചെവിക്കുള്ളിൽ മുഴങ്ങി കേട്ടത്…. ഓപ്പയെന്തെങ്കിലും അവിവേകം കാട്ടികാണുമോ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… മീനു ഓപ്പയെ അന്വേഷിച്ചു നടന്ന ഞാൻ പക്ഷേ കണ്ട കാഴ്ച എന്റെ കുഞ്ഞു മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…….. തുടരും…..

by