22/04/2026

ജീവാംശമായി : ഭാഗം 64

രചന – ക‌ൃഷ്ണ

ഞാൻ അങ്ങനെ കിളി പോയ കണക്കെ നിൽക്കുമ്പോളാണ് ഷോൾഡറിൽ ആരോ പിടിച്ചത്.

നിയോ.. നീ ഇതെവിടെ പോയി കിടക്കുവായിരുന്നു.? മുന്നിൽ നിക്കുന്ന രമ്യയോട് ചോദിച്ചു.

അത് പിന്നെ നിച്ചു എനിക്ക് ഒരു കാൾ വന്നു. ഇവിടെ സോങ് സൗണ്ട് കാരണം കേൾക്കാൻ പറ്റാഞ്ഞത് കൊണ്ട് പുറത്തേക്ക് പോയി.

എന്നാ അതൊന്നു നിനക്ക് പറഞ്ഞിട്ട് പൊയ്‌ക്കൂടായിരുന്നോ? കൂടെ നീ ഉണ്ടന്ന് കരുതി ഞാൻ വളവളാന്ന് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുവായിരുന്നു. നിന്റെ അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ തിരിഞ്ഞു നോക്കിയപ്പോൾ ആളെവിടെയിരുന്നു…

ഞാൻ നിന്നോട് പറഞ്ഞിരുന്നു. നീ അപ്പോ തലയാട്ടുകയും ചെയ്തിരുന്നല്ലോ…

എപ്പോ.?

ബെസ്റ്റ്… ആമ് അതൊക്കെ പോട്ടെ ആദി സാറുമായിട്ട് എന്തായിരുന്നു സംസാരം?

അതോ… അത് പിന്നെ ഞാൻ ഇട്ട വേഷം ഇഷ്ട്ടപെട്ടന്ന് പറഞ്ഞതായിരുന്നു.

ഏ… ഏത് ഈ വേഷമോ?

ഇതല്ല. ഇന്നലെ അപ്പൂന്റെ എൻഗേജ്‌മെന്റിന് ഇട്ടത്.

ആമ് ഞാനും പറയാൻ മറന്നു. നിന്നെ ആ വേഷത്തിൽ സൂപ്പറായിരുന്നു. നീ സ്റ്റാറ്റസ് ഇട്ടത് ഞാൻ കണ്ടിരുന്ന്. നിനക്ക് നന്നായി ഇണങ്ങുന്നുണ്ട് സാരി. നിനക്കിന്നു സാരി ഉടുത്താൽ പോരായിരുന്നോ?

പിന്നെ സാരി… അപ്പൂന്റെ ഒരേ ഒരു നിർബന്ധം കാരണം കൊണ്ട് മാത്രമാ ഞാൻ എന്നെ അത് വാരി ചുറ്റിയത്. അതും പിടിച്ച് പെടാ പാടായിരുന്നു. ഹോ എന്ത് പാടായിരുന്നടി… എന്നും സാരി വാരി ചുറ്റുന്നവരെ സമ്മതിക്കണം. എന്തായാലും ഇന്നലത്തേക്കൊണ്ട് ഞാൻ സുല്ലിട്ടു.

മമ്… ഞാൻ പറഞ്ഞന്നേയുള്ളു. അല്ല ആദി സാറ് ഇങ്ങനെയൊന്നും ആരോടും പറഞ്ഞിട്ടില്ല. നിന്നോട് അങ്ങനെ പറയണമെങ്കിൽ… അതും പറഞ്ഞ് രമ്യ എന്നെ അടിമുടിയൊന്നു നോക്കി.

നീയെന്താ ഇങ്ങനെ നോക്കുന്നേ? ഉടുത്തിട്ട് നല്ലതായത് കൊണ്ടായിരിക്കുമല്ലോ പറഞ്ഞത്. നീയും പറഞ്ഞില്ലേ നല്ലതാണെന്നു. ഇനി അതും പറഞ്ഞ് കൂടുതൽ കാട് കയറേണ്ട..

എന്നാലും എനിക്ക് എവിടെയൊക്കെയോ എന്തൊക്കെയോ തോന്നുന്നു.

ദേ രമ്യേ എന്റെ വായിരിക്കുന്നത് കേൾക്കണ്ടങ്കിൽ മിണ്ടാതിരുന്നോ.. പറഞ്ഞേക്കാം.. ഞാൻ കുറച്ച് ദേഷ്യം കലർത്തി പറഞ്ഞു. അപ്പോ പെണ്ണ് വായടച്ചു.

ശരി ശരി ഞാനൊന്നും പറയുന്നില്ലേ.. വാ നമുക്ക് ല്ലേ അവരുടെ അടുത്തേക്ക് പോയി നിക്കാം. അതും പറഞ്ഞ് രമ്യ മുന്നോട്ട് നടന്നപ്പോൾ ഞാൻ രമ്യ പറഞ്ഞ കാര്യമോർത്ത് പുഞ്ചിരിച്ചു അവൾക്ക് പിറകെ നടന്നതും ഒരാളുമായി കൂട്ടിയിടിച്ചു. അങ്ങേരുടെ കൈയ്യിൽ പിടിച്ചിരുന്ന ഗ്ലാസ്സിലെ ജ്യൂസ് ഫുള്ളും എന്റെ മേലിലേക്കു വീണു.

സോറി അശ്വനി… ഞാൻ ശ്രെദ്ധിച്ചിരുന്നില്ല. അയ്യാൾ

its ok. അത് സാരമില്ല. അതും പറഞ്ഞ് ഞാൻ ഡ്രസൊന്ന് കുടഞ്ഞ് അവിടന്ന് നടന്ന് രമ്യയെ നോക്കിയപ്പോൾ അവളുണ്ട് സ്റ്റാഫുകൾക്കിടയിൽ നിന്നു പൊരിഞ്ഞ വർത്തമാനം. അവളെ വിളിക്കാൻ നിന്ന് ടൈം കളയാൻ നിക്കാതെ ഞാൻ അവിടന്ന് പുറത്തേക്കിറങ്ങി നേരെ വാഷിംഗ്‌ റൂമിലേക്ക് പോയി.

വാഷ് റൂമിൽ കയറി ടാപ് തുറന്ന് വെള്ളം കൈയ്യിൽ എടുത്ത് ഞാൻ ജ്യൂസ് വീണ ഭാഗം തുടച്ചു.

ശോ മൊത്തം ചീത്തയായി.. വെള്ള കളർ ചുരിദാർ കൂടി ആയത് കൊണ്ട് മെനകെടായി…

ഡ്രസ്സ്‌ ക്ലീൻ ചെയ്ത് ഞാൻ വാഷ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി നേരെ ഹാളിലേക്ക് നടന്നു. സ്റ്റേയർ കയറാൻ നേരം പെട്ടന്നാരോ എന്റെ കൈയ്യിൽ പിടിച്ച് വലിച്ച് ചുമലിനോട് കൊണ്ട് വന്നു നിന്നു. പെട്ടന്നായത് കൊണ്ട് ഒന്ന് ഞെട്ടി ആളാരാണെന്ന് നോക്കിയപ്പോൾ മുന്നിൽ നിക്കുന്നയാളെ കണ്ടപ്പോൾ തുറുക്കനെ നോക്കി.

നിയോ.. നീ എന്തിനാ എന്റെ കൈയ്യിൽ പിടിച്ച് ഇങ്ങോട്ടേക്ക് വന്നത്?

അതെ… ഞാൻ തന്നെ… ഞാൻ നിന്നോയൊന്നു കാണാൻ വന്നതാണ്.. ചിലത് പറയാനും.

ദേഷ്യത്തിൽ എന്നെ ചുറ്റെരിക്കാൻ പാകത്തിന് എന്നെ തുറുക്കനെ നോക്കി അങ്ങനെ പറഞ്ഞു.

നിനക്കെന്തിനാ എന്നെ കണ്ടിട്ട്.?

എന്താ കാര്യമെന്നോ… ഒന്നും അറിയാത്തപോലെ. ആദി എന്റേതാണ് എന്റേത് മാത്രം. അവനെ വേറെയാർക്കും വിട്ടുകൊടുക്കില്ല ഈ റിയ. അവനെ എന്നിൽ നിന്നും തട്ടിയെടുക്കുന്ന ആരാണെങ്കിലും ഞാൻ ജീവനോടെ ഈ ഭൂമിയിൽ വെച്ചേക്കില്ല. അതിപ്പോ നിയാണെങ്കിൽ കൂടിയും നിന്റെ ജീവനെടുക്കാൻ ഞാൻ മടിക്കില്ല… നിന്നെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചതാ… പക്ഷേ എന്നെ പ്രാന്തിയാക്കും വിധം നീയും എന്റെ ആദിയും കൂടി അന്ന് റോട്ടിൽ വെച്ച് കാണിച്ചുള്ള പ്രേകടനം കണ്ടപ്പോൾ ഞാൻ എടുത്ത തീരുമാനം അങ്ങ് മാറ്റി. അന്ന് നിന്നെ ഇടിച്ചു തെറിപ്പിച്ചതെന്റെ കാർ ആയിരുന്നു. ഞാൻ തന്നെയായിരുന്നു നിന്നെ ഇടിച്ച് തെറിപ്പിച്ചത്. നിന്നെ കൊല്ലാൻ വേണ്ടി തന്നെയായിരുന്നു. പക്ഷേ നിന്റെ ലക്ക്… നീ രക്ഷപെട്ടു..

റിയ പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടി തരിച്ചു നിക്കുവായിരുന്നു.

അ… അപ്പോ നീ.. നീയായിരുന്നോ എന്നെ..

അതെ… ഞാൻ തന്നെ ആയിരുന്നു. ഇപ്പോ നിനക്ക് മനസിലായല്ലോ ഞാൻ എന്തും ചെയ്യാൻ മടിക്കാത്തവളാണെന്നു. അന്ന് നിന്റെ ആക്സിഡന്റിന് പിന്നിൽ ഞാൻ ആണെന്ന് ആദിക്ക് ഉറപ്പാണെന്നും പറഞ്ഞ് എന്റെ വീട്ടിൽ വന്നിരുന്ന്. നിനക്ക് വേണ്ടി എന്റെ ആദി എന്നെ തല്ലി… പിന്നെ ഒരിക്കലും നടക്കാൻ പോണില്ലാത്ത കുറെ ഡയലോഗ്സും… നിന്നെ ആദി കേട്ടും നിന്നെ ആദി സ്നേഹിക്കുന്നുണ്ട് നിങ്ങൾ ഒരുമിച്ച് ജീവിച്ചു കാണിച്ചു തരാം അങ്ങനെ കുറെ…

റിയയുടെ ആ വാക്കുകൾ കേട്ട് ഞാൻ ശരിക്കും ഞെട്ടി… ആദി സാർ അങ്ങനെയൊക്കെ… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… എനിക്ക് വേണ്ടി സാറ് ഇവളെ…

എനിക്കെന്തിനാ നിന്നെ കണ്ടിട്ടെന്ന് ചോദിച്ചില്ലേ… അതിനൊരുത്തരമേയുള്ളൂ…. നിന്നെ അവസാനമായിട്ടൊന്നു കാണാൻ. നിന്റെ അവസാനം എന്റി കൈ കൊണ്ടായിരിക്കും. വെറുതെ വിടില്ല നിന്നെ ഞാൻ… എനിക്ക് നേരെ വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ പോയപ്പോൾ എല്ലാം ഞെട്ടലോടെ ഒന്ന് പ്രേതികരിക്കാൻ പറ്റാതെ ആ നിപ്പ് നിന്നു പോയി. എന്തോ മനസ്സിൽ പേടി ഉടലെടുത്തു. അവൾ എന്തും ചെയ്യാൻ മടിക്കില്ല. കൊല്ലാൻ പോലും ഒരു മടിയുമില്ല എന്നവൾ തെളിയിച്ചു തന്നു. പക്ഷേ എനിക്ക് മനസിലാകാത്തത് ആദി സാർ എന്തിന എനിക്ക് വേണ്ടി അവൾടെ വീട്ടിൽ പോയി ദേഷ്യ പെട്ടതും തല്ലിയതുമൊക്കെ???അങ്ങനെ ഓരോന്നും ചിന്തിച്ചു നിന്നപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്തത്.ചിന്തകളിൽ നിന്നും ഞെട്ടി യുണർന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ രമ്യ ആണ്‌ വിളിക്കുന്നത്. ഞാൻ വേഗം കാൾ അറ്റന്റ് ചെയ്തു ചെവിയോടടുപ്പിച്ചു.

നീ ഇതെവിടെ പോയി കിടക്കുവാ അശ്വനി. എന്റെ പുറകെ വന്നതല്ലായിരുന്നോ?

ഫോൺ ചെവിയോടടുപ്പിച്ചതും രമ്യയുടെ ചോത്യമായിരുന്നു.

അ.. അത് പിന്നെ ഞാൻ വാഷ് റൂം വരെ നന്നതായിരുന്നു..

എന്നാ ഒന്ന് പറഞ്ഞൂടായിരുന്നോ ഞാനും കൂടെ വരുമായിരുന്നല്ലോ??

അത് ഞാൻ പെട്ടന്ന്..

മമ് മതി മതി നീ വേഗം ഇങ്ങോട്ട് വരാൻ നോക്ക്..

രമ്യ എനിക്ക് വല്ലാതെ തലവേദന ഞാൻ വീട്ടിലേക്ക് തിരിച്ചു പോകുവാണ്‌. ഞാൻ ഇനി പാർട്ടിയിൽ ജോയിൻ ചെയ്യുന്നില്ല.

അയ്യോ അതെന്താ പെട്ടെന്നൊരു തലവേദന… നീ അവിടെ തന്നെ നിക്ക് ഞാൻ അങ്ങോട്ട് വരാം. നല്ല വേദന എടുക്കുന്നുണ്ടേൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം.

അ… അത് ഹോസ്പിറ്റലിലൊന്നും പോകണ്ട രമ്യ… ഒന്ന് കിടന്നാൽ മാറും. ഞാൻ വീട്ടിലേക്ക് പോകുവാ… ശരി.. രമ്യ എന്തേലും പറയും മുന്നേ ഞാൻ കാൾ കട്ടാക്കി അവിടന്ന് പുറത്തേക്ക് നടന്നു. മനസ്സിൽ മുഴുവൻ ആ റിയ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

_________________________________

അശ്വനിയോട് സംസാരിച്ചു വന്നപ്പോളാണ് അച്ഛൻ വിളിച്ചത്. അവിടെ മുഴുവൻ നല്ല സൗണ്ട് ആയത് കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി. അച്ഛനോട് സംസാരിച്ച് അകത്തേക്ക് നടന്നപ്പോളാണ് സ്റ്റെയറിനടുത്ത് അശ്വനി ആരോടോ സംസാരിക്കുന്നത് കണ്ടത്. പക്ഷേ അവൾ ആരുമായിട്ടാണ് സംസാരിക്കുന്നതെന്നു കാണാൻ പറ്റുന്നില്ലായിരുന്നു. അവൾ പേടിയോടെ ആയിരുന്നു നിന്നിരുന്നത്. അവൾടെ നിൽപ്പ് അത് വ്യക്തമാക്കിയിരുന്നു… അവൾ ഇത്രയും പേടിച്ചു നിക്കണമെങ്കിൽ അതാരായിരിക്കുമെന്നായിരുന്നു എന്റെ മനസ്സിൽ. ഞാൻ അവളെ വീക്ഷിച്ച് അവിടെ തന്നെ ശ്രെദ്ധയിൽ പെടാതെ നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഫോണിൽ ആരോടോ സംസാരിച്ചു വേഗം തന്നെ പുറത്തേക്ക് പോയി. പാർട്ടി പകുതി പോലുമായിട്ടില്ല അവളെന്താ തിരികെ പോയതെന്നായിരുന്നു എന്റെ ചിന്തയിൽ മുഴുവനും. ആരോടായിരിക്കും അവൾ സംസാരിച്ചത്. ആരോടായിരുന്നെങ്കിലും അവൾ നല്ല ടെൻഷനിൽ ആയിരുന്നു… ഞാൻ അതും ചിന്തിച്ച് ഞാൻ പാർട്ടി നടക്കുന്ന ഹാളിലേക്ക് പോയി. ഹാളിൽ ചെന്നതും ഞാൻ ആദ്യം തിരഞ്ഞത് രമ്യയെ ആയിരുന്നു. അവൾ കുറച്ച് മാറി മറ്റ് സ്റ്റാഫുകളുമായി സംസാരത്തിൽ ആയിരുന്നു. ഞാൻ അവർക്കടുത്തേക്ക് ചെന്നു.

രമ്യ… വൺ മിനിറ്റ്. അതും പറഞ്ഞ് ഞാൻ അവിടന്ന് കുറച്ച് മാറി നിന്നതും രമ്യ എനിക്കടുത്തേക്ക് വന്നു.

എന്താ സാർ.. എന്താ വിളിച്ചത്???

അത്… പിന്നെ അശ്വനി എവിടെ? ഞാൻ ഒരു വർക്ക്‌ കൊടുത്തിട്ടുണ്ടായിരുന്നു അത് കംപ്ലീറ്റ് ആക്കിയോ എന്ന് അറിയാൻ വേണ്ടിയായിരുന്നു.

അത് സാർ.. അശ്വനി ഇവിടെ കാണാഞ്ഞപ്പോൾ ഞാൻ അവൾക്ക് കാൾ ചെയ്തിരുന്നു. അപ്പോ തലവേദനയാണെന്നു പറഞ്ഞ് വീട്ടിലേക്ക് പോയി. ഞാൻ ചോദിച്ചതാ ഹോസ്പിറ്റലിൽ പോണോയെന്നു. അതിനവൾ വേണ്ടന്ന് പറഞ്ഞു. പിന്നെ ഞാൻ എന്തേലും ചോദിക്കുന്നതിനു മുന്നേ ഫോൺ കാട്ടാക്കി.

മമ്.. ok.. എന്നാ രമ്യ പോയി പാർട്ടി കൺന്റിന്യൂ ചെയ്തോളു… അതും പറഞ്ഞ് ഞാൻ അവിടന്ന് പോന്നു.
എന്റെ മനസ്സിൽ സംശയങ്ങൾ കൂടാൻ തുടങ്ങി. അവളാരുമായിട്ടാണ് സംസാരിച്ചിരുന്നത്. ഞാൻ അവളോട് സംസാരിച്ച സമയത്ത് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ആരായിരിക്കും… അതും ചിന്തിച്ച് ഞാൻ കുറച്ച് നേരം അവിടെ നിന്ന് വേഗം അവിടന്നിറങ്ങി. അശ്വനി പോയതിനു ശേഷം എന്തോ അവിടെ നിൽക്കാൻ മനസനുവദിക്കാത്ത പോലെ… ഇന്നേ വരെ തോന്നാത്ത എന്തൊക്കെയോ അവളോട് ഉള്ളത് പോലെ… അവൾ പോയതും മനസ്സ് ഇവിടെ നിൽക്കാൻ താൽപ്പര്യാപ്പെടാത്ത പോലെ…

കാറിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു. പോണ വഴി ട്രാഫിക് ബ്ലോക്ക്‌. ഗ്രീൻ സിഗ്നൽ കാണിക്കുന്നത് വരെ കാറിൽ ഇരിക്കുമ്പോൾ പെട്ടന്ന് എന്റെ കാറിനടുതയുള്ള നിർത്തിയിരിക്കുന്ന കാറിൽ ഇരിക്കുന്ന ആളെ ശ്രെദ്ധിച്ചത്.

“ദിലീപ് ” അയ്യാളെ കണ്ടതും എന്റെ ചുണ്ടുകൾ മന്ത്രിച്ചു..
ഇവൻ രാധുവിന്റെ റിലേറ്റീവ് അല്ലേ?? അതും ചിന്തിച്ചു നിന്നപ്പോളാണ് പെട്ടന്ന് അവന്റെ കൂടെ ഇരിക്കുന്ന കിരണിനെ കണ്ടതും ഞാൻ ശരിക്കും ഞെട്ടി… ദിലീപ് എന്താണ് കിരണിന്റെ കൂടെ. കിരണുമായി ദിലീപിനെന്താ ബന്ധം.?
അപ്പോഴേക്കും ഗ്രീൻ സിഗ്നൽ വേണതും അവരുടെ കാറ്‌ മുന്നോട്ടെടുത്തു. ഞാനും അവരുടെ കാറിനെ ഫോളോ ചെയ്ത് ഞാൻ കാർ എടുത്തു. ആ കാർ കിരണിന്റെ വീടിന്റെ കോമ്പൗണ്ടിലേക്ക് കയറി.

ദിലീപിന് കിരണുമായി എന്താ കൂട്ട്… എന്തൊക്കെയോ ഉണ്ട്. കണ്ട് പിടിക്കണം. ചിലതൊക്കെ കണക്ക് കൂട്ടി അവിടന്ന് കാർ മുന്നോട്ടെടുത്തു.

_____________________________________

കൈയ്യിലെ മദ്യം ഗ്ലാസ്സിലേക്ക് പകർന്ന് ഒന്ന് ദിലീപിന് നേരെ നീട്ടി.

എല്ലാം കൈ വിട്ടു പോയല്ലോ ദിലീപേ… ആദി എന്നെ വീണ്ടും തോൽപ്പിച്ചിരിക്കുന്നു. ആ lekshya group of company എന്റെ കമ്പനിയെ പിന്തള്ളി ഫസ്റ്റ് പൊസിഷനിൽ എത്തിയിരിക്കുന്നു… എനിക്കിത് സഹിക്കുന്നതിലും അപ്പുറമാണ്.

ശരിയാണ്… ഞാൻ പറഞ്ഞില്ലേ ആദി അവൻ നമ്മൾ വിചാരിക്കും പോലെയല്ല. അവനെ നമുക്കൊരിക്കലും തോൽപ്പിക്കാൻ പറ്റില്ല… അതവൻ തെളിയിച്ചു. നമ്മുടെ കണക്ക് കൂട്ടലുകളാണ് തെറ്റിയത്. അന്ന് അവളെ രാധികയെ ഇല്ലാതാക്കിയപ്പോൾ ഇവനെയും തിർത്ത് കളയണ്ടതായിരുന്നു. അന്ന് അതിന് പറ്റിയ അവസരം തന്നയെയിരുന്നു. സത്യം പറഞ്ഞാൽ രാധിക എന്റെ മുറപെണ്ണാണ്. ഇവളെനിക്കെന്നും ഒരു ഹരമായിരുന്നു. അവൾടെ തന്തയും തള്ളയും മരിച്ചതിനു ശേഷം അവൾ അച്ഛമ്മതള്ളയുടെ കൂടെയാ കഴിഞ്ഞത്. അവൾടെ മുന്നിൽ നല്ലവനായി നടിച്ച് അവളെ എന്റെ കൈയ്യിൽ കിട്ടാൻ വേണ്ടി തക്കം പാർത്തിരുന്നപ്പോൾ അല്ലേ അവൻ ആ ആദി അവൾടെ മനസ്സിൽ കൂടിയത്… എനിക്കവളെ കേട്ടി ജീവിത കാലം മുഴുക്കെ പൊറുപ്പിക്കാൻ വേണ്ടിയൊന്നും അല്ലായിരുന്നു… ഒരു തവണ ഒരൊറ്റ തവണത്തേക്ക് മാത്രം വേണ്ടിയായിരുന്നു. പക്ഷേ അവൻ അതിന് തടസമായി. എവിടെ പോയാലും അവൾടെ കൂടെ ഒരു നിഴലു പോലെ കാണുമായിരുന്നു..

എന്നാലുമെന്താ നിന്റെ ആഗ്രഹം നീ സാധിച്ചില്ലേ.. എനിക്കും അവളെ കണ്ടപ്പോൾ മുതൽ മനസ്സിൽ കയറിയതാണ്.. നീ എന്റെ കൂടെ നിന്നത് കൊണ്ട് നമ്മുടെ രണ്ട് പേരുടെയും ആഗ്രഹം സാധിച്ചു…
ഇപ്പോ എന്റെ മനസ്സിൽ അവളാണ്..

ആര്? ദിലീപ് ചോദിച്ചു

അശ്വനി. അവന്റെ pa… അവളെ ആദ്യമായി കണ്ട അന്ന് മുതൽ മനസ്സിൽ കൂടിയതാ… എന്തൊരു ഭംഗിയാ അവളെ കാണാൻ. ആരെയും കൊതിപ്പിച്ചു കളയും…

അപ്പോ അവളെയും….

അതെ… അവളെ എനിക്ക് വേണം… ആവശ്യം കഴിഞ്ഞ് കളയാനല്ല… എന്റെ കൂടെ വേണം അവൾ… എന്നെ ശരിക്കും മോഹിപ്പിച്ചു കളഞ്ഞു അവൾ. അശ്വനിയെ ഞാൻ എന്റേതാകും എന്റേത് മാത്രം…

റിയ?

റിയ എന്റെ സിസ്റ്റർ തന്നെയാ ബട്ട്‌ എന്റെ കാര്യത്തിൽ ഞാനാണ് ഡിസിഷൻ എടുക്കുന്നത്.എന്റെ പെണ്ണിനെ ഒന്ന് വേദിനിപ്പിച്ചതാ അവൾ. ഞാൻ അത് പൊറുത്തത് എന്റെ പെങ്ങൾ ആയി പോയത് കൊണ്ട് മാത്രമാണ്.അല്ലായിരുന്നെങ്കിൽ… അതും പറഞ്ഞ് അവൻ കൈയ്യിലെ ഗ്ലാസ്‌ ഞെരിച്ചു.

അപ്പോ ആദിയുടെ കാര്യം എങ്ങനെയാ?

അവൻ ഇപ്പോ അവന്റെ ജയം ആഘോഷിക്കട്ടെ… അതികം വൈകാതെ ഞാൻ അവനെ പറഞ്ഞു വിടും… ഈ ലോകത്തന്നു തന്നെ… അതിനിനി അതികം ദിവസങ്ങളില്ല….

തുടരും….