രചന – ജ്വാലാമുഖി
“അത് എന്റെ ഒരു ഫ്രഡ് ന്റെ കൂടെ…. ”
“ഇത് നിന്റെ ഹൈദരാബാദ് അല്ല.. കെട്ടിക്കാൻ ആയ പെണ്ണാ നീ… ആൾക്കാരെ കൊണ്ടു പറയിക്കരുത് ”
“പിന്നെ ഒരാളുടെ പിറകിൽ ഇരുന്നു പോയി എന്നും പറഞ്ഞു കല്യാണം മുടങ്ങും എങ്കിൽ മുടങ്ങിക്കോട്ടെ… ”
“നിങ്ങൾ അല്ലാതെ ഈ മൊതലിനെ ഉപദേശിക്കാൻ പോവോ മനുഷ്യ… മേത്തു മുഴുവൻ നാവാ… ”
ഞാൻ അമ്മയെ തുറിപ്പിച്ചു നോക്കി…
“ദേ വല്ല പ്രേമം തേങ്ങ മാങ്ങാ എന്നും പറഞ്ഞു വന്നാൽ കൊന്ന് കളയും ഞാൻ നിന്നെ… പറഞ്ഞേക്കം.. ഒന്നല്ലേ ഉള്ളുന്നു കരുതി ഇത്തിരി ലാളന കൂടുതൽ തന്നു അതാ പറ്റിയത്.. ”
“ഇവളെ രണ്ടു ദിവസത്തിൽ കൂടുതൽ ഒരാളും പ്രേമിക്കില്ല.. ഇനി കെട്ടിച്ചു വിട്ടാലും നാലാം ദിവസം മോൾ ഇവിടെ എത്തും അതെനിക്ക് ഉറപ്പുണ്ട്.. ”
“നീ മിണ്ടരുത്… നീ ആണിവളെ ഇങ്ങനെ ആക്കിയത്… ”
“അതെ ഇനി എന്റെ മെക്കട്ട് കേറിക്കോ.. ”
“എന്റെ പേരും പറഞ്ഞു ഇനി നിങ്ങൾ തല്ലുപിടിക്കണ്ട… ഞാൻ ആരേം പ്രേമിക്കാനും കറങ്ങാനും ഒന്നും പോണില്ല… അതിനു പറ്റിയ ആണ്പിള്ളേര് ഇവിടെ ഇല്ല… ”
“അത് നന്നായി.. ഇല്ലെങ്കിൽ അച്ഛന് പണി ആയേനെ… ”
“ഞാൻ പോവാ… ”
“എങ്ങോട്ട്… ”
“ഉറങ്ങാൻ.. അല്ലാതെ ഈ പാതിരാക്ക് ഇനി ഞാൻ എവിടെ പോകാനാ… ”
ഞാൻ നേരെ അടുക്കളയിൽ പോയി രണ്ടു ചപ്പാത്തിയും ചിക്കനും കഴിച്ചു നേരെ ഹാളിൽ വന്നിരുന്നു…
“നീ ഉറങ്ങാൻ പോകുവാന്നു പറഞ്ഞിട്ട്… ”
“എനിക്ക് ഉറങ്ങാൻ തോന്നിയില്ല… ”
“ഉറക്കം വരഞ്ഞിട്ട് അല്ലല്ലേ. ”
“അല്ല.. ”
ഞാൻ വേഗം അച്ഛന്റെ കയ്യിന്നു റിമോട്ട് തട്ടിപ്പറച്ചു ചാനൽ മാറ്റി കളിച്ചു..
“വാ ശോഭേ.. കിടക്കാം… ”
“ആ മൊതല് ടീവി കാണാൻ എത്തി അല്ലെ.. ”
കുറച്ചു നേരം നല്ല അടിച്ചു പൊളി പാട്ടൊക്കെ കേട്ടപ്പോൾ എനിക്ക് ഉറക്കം വന്നു..
ഞാൻ സെറ്റിയിൽ തന്നെ കിടന്നുറങ്ങി…
*****
“ശിവ.. മൂട്ടിൽ വെയിലടിച്ചു.. എണീക്കു കൊച്ചേ.. ”
“കുറച്ചു നേരം കൂടെ.. ”
“അപ്പോം മുട്ടക്കറിയും ഉണ്ട്.. ഇനി അതിപ്പോ അച്ഛൻ കഴിച്ചോട്ടെ… അല്ലെ… ”
ഈശ്വര… സ്വിച്ചിട്ട പോലെ ഞാൻ ചാടി എണീറ്റു.. പല്ലു തേച്ചു.. താഴെ ചെന്നു…
“കുളിച്ചിട്ടു കഴിച്ചാൽ മതി.. നിന്നെപ്പോലെ ആക്രാന്തം പിടിച്ചു ആരും ഇരിപ്പില്ല ഇവിടെ… ”
ഞാൻ ചാടി തുള്ളി പോയി കുളിച്ചു ടിഫിൻ കഴിച്ചു..
“നീ വേഗം റെഡി ആകു… മിഥു നു ചരക്ക് എടുക്കാൻ പോണം. ”
” നിങ്ങൾ പോയാൽ പോരെ.. ഞാൻ വരണോ.. ”
“വേണം.. നിന്നെ അവൾ കുറെ വിളിച്ചു നീ എടുത്തില്ല എന്ന് പറഞ്ഞു… ”
ഞാൻ ഫോൺ എടുത്തു നോക്കി… ശരിയാ ഏഴ് മിസ്സ്ഡ് കാൾ… മെസ്സേജ് ഉം വന്നിട്ടുണ്ട്..
തിരിച്ചു വിളിക്കാൻ ഡയല് ചെയ്തതും ഇങ്ങോട്ട് കാൾ വന്നു..
“ഡി നീ എവിടെ പോയി കിടക്കാരുന്നു… ”
“ഫോൺ സൈലന്റ് ആയിരുന്നു ചേച്ചി… ”
“ഉം… ചിറ്റ പറഞ്ഞില്ലേ.. ”
“ഉവ്വ്.. ”
“എങ്കിൽ വേഗം വാ.. ”
ഞാൻ ഒരു സാരീ എടുത്തു ഉടുത്തു.. ചെക്കന്റെ ആൾകാർ ഒക്കെ വരണതല്ലേ.. എന്നേം കെട്ടിക്കാറായിന്നു മനസിലായിക്കോട്ടെ…
അച്ഛനും അമ്മേം ഞാനും കൂടെ അങ്ങനെ ചരക്കെടുക്കാൻ ഇറങ്ങി…
വല്ല്യമ്മേടെ വീട്ടിൽ പോയി അവിടെ നിന്നും കല്യാണിലേക്ക് വിട്ടു..
വെഡിങ് സെക്ഷനിൽ എത്തിയതും ചെക്കന്റെ ആൾക്കാർ അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്.
അതിനിടയിൽ അതാ നമ്മുടെ ശത്രു… അവനെ കണ്ടതും എന്റെ കലി ഇളകി….
അവൻ നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു അച്ഛനു നേരെ നിന്നു…
“ശിവാനി ടെ ഡാഡി ആണോ… ”
“അതെ… ”
“മക്കളെ ഇങ്ങനെ ആണോ വളർത്തുന്നെ… പെൺകുട്ടികൾ ആയാൽ അടക്കോം ഒതുക്കോം വേണം… അല്ലാതെ ആൺപിള്ളേരുടെ മണ്ടക്ക് കേറാൻ പഠിപ്പിച്ചു വിടരുത്… ”
“എന്റെ മകളെ എങ്ങനെ വളർത്തണം എന്ന് ഞാൻ ആണ് തീരുമാനിക്കുന്നത്… അതിനു ഞാൻ ആരെയും ഏല്പിച്ചിട്ടില്ല… ”
“ഹഹഹഹ… ”
ഞാൻ ഒരു ഉഗ്രൻ കയ്യടി കൊടുത്തു എന്റെ അച്ഛന്..
“ഹോ നിങ്ങടെ സ്വഭാവം അണപ്പൊ മോൾക്ക്.. അല്ലെ… ”
“പിന്നെ എന്റെ മോൾക്ക് എന്റെ സ്വഭാവം അല്ലാതെ…… ”
“ഞാൻ ഒന്ന് പറഞ്ഞു എന്നെ ഉള്ളു… ഇങ്ങനെ വളർത്തിയാൽ മകൾ ഇങ്ങനെ വീട്ടിൽ നിൽക്കുള്ളു… ”
“സാരല്ല്യ നിന്നോട്ടെ.. ഞാൻ നോക്കിക്കോളാം… തനിക്കു വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ.. ”
അവൻ എന്നെ നോക്കി കണ്ണുരുട്ടി കാട്ടി… മാറി നിന്നു…
അച്ഛനും അമ്മയും നടന്നതും ഞാൻ അവിടെ നിന്നു..
“താൻ തന്റെ കാര്യം നോക്കിയാൽ.. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം.. തന്റെ സർട്ടിഫിക്കറ്റ് ഒന്നും ശിവാനിക്ക് വേണ്ട.. കേട്ടോടാ… ”
“അല്ലേലും നിന്നെ ഒക്കെ പറഞ്ഞിട്ട് കാര്യം ഇല്ല… ഇങ്ങനെ അഴിച്ചു വിട്ടേക്കുവല്ലേ… ”
“ടോ.. തനിക്കു കിട്ടിയതൊന്നും പോരെ .. ”
“ഡി… നിനക്ക് എന്റെ സ്വഭാവം അറിയില്ല… ”
പെട്ടന്ന് എനിക്ക് ഒരു കാൾ വന്നു…. ഞാൻ ഡ്രസിങ് ഏരിയ ടെ അവിടെ നിന്നു കാൾ എടുത്തതും അവൻ അങ്ങോട്ട് വന്നു…
“അന്ന് തിയേറ്ററിൽ വച്ച് നാണം കെടുത്തിയതിന്റെ സമ്മാനം വേണ്ടേ മോൾക്ക്… ”
“ടോ… ”
എന്ന് പറഞ്ഞു ഞാൻ കൈ ചൂണ്ടിയതും അവൻ എന്റെ കൈ പിടിച്ചു തിരിച്ചു പുറകിലേക്ക് മടക്കി എന്റെ കൈ വേദന കൊണ്ടു പുളഞ്ഞു… അരിച്ചു കേറിയ ദേഷ്യത്തിൽ ഞാൻ അവന്റെ ഷോൾഡറിൽ കടിച്ചു….. എന്റെ കൈ അവൻ വിടുന്നവരെ… അപ്പോളേക്കും കൈ പൊട്ടി അവന്റെ വൈറ്റ് ഷർട്ടിൽ ചോര പൊടിഞ്ഞിരുന്നു…
ഞാൻ അവിടന്ന് ഇറങ്ങി നടന്നു..
ഡ്രസ്സിങ് ഏരിയ യിൽ നിന്നിരുന്നവർ അവന്റെ നേരെ ചെന്നു…
“അനിയത്തി ആണ്….. സുഖം ഇല്ലാത്ത കുട്ടിയ… ഡ്രസ്സ് എടുത്തു കൊടുക്കത്തതിന് വയലന്റ് ആയതാ.. ”
അവൻ അത് പറയുമ്പോൾ അവനെ തിരിഞ്ഞു ഒന്ന് നോക്കി..
ഞാൻ തിരിച്ചു മിതു ചേച്ചിക്ക് ഡ്രസ്സ് നോക്കാൻ നിന്നപ്പോൾ നേരത്തെ കണ്ട ചേച്ചിമാർ എന്നെ സഹതാപത്തോടെ നോക്കുന്നു…
ഓരോ സാരീ എടുത്തു നോക്കുമ്പോളും എനിക്ക് ഒന്നും ഇഷ്ടം ആകുന്നില്ല.. ഒടുവിൽ ഞങ്ങളുടെ മുന്നിൽ ഒരു വലിയ മല പോലെ സാരികൾ കുന്ന് കൂടി… എന്നിട്ടും ഒന്നും പിടിക്കാതെ ആയപ്പോൾ വിനു ചേട്ടൻ ഒരെണ്ണം എടുത്തു കാട്ടിയിട്ടു ഇത് മതി എന്ന് പറഞ്ഞു..
ഇനി ആന്റിമാർക്കും ചിറ്റമാർക്കും ഒക്കെ എടുക്കണം..
ഞാൻ മാറി ഇരുന്നു…
“അമ്മ… ഞാൻ താഴെ ചുരിദാർ സെക്ഷൻ വരെ ഒന്ന് പോയിട്ടു വരാം… ”
എന്ന് പറഞ്ഞു താഴേക്കു പോന്നു… അപ്പോളേക്കും ചേച്ചിയും ചേട്ടനും കൂടി എന്റെ അടുത്തേക്ക് വന്നു പിന്നാലെ സഞ്ജുവും…
“വാ ശിവ നമുക്കൊരു ചായ കുടിച്ചിട്ട് വരാം.. ”
വിനു ചേട്ടൻ അത് പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല…
ഞാൻ അവരുടെ കൂടെ നടന്നു…
നല്ലൊരു റെസ്റ്റോറന്റ് ൽ കയറി… ഫാമിലി റൂമിലേക്ക് സ്റ്റെയർ കേസ് കയറിയതും ഞാൻ സഞ്ജു ഇടക്കാല് വച്ചതും.. ഞാൻ സഞ്ജു ന്റെ മേലെ കൂടെ തന്നെ വീണതും ഒരുമിച്ചായിരുന്നു….
തുടരും…

by