രചന – കൃഷ്ണ
“സിന്ധു’…
ദേവൻ സോഫയിലേക്ക് വന്നിരുന്ന് കൊണ്ട് വിളിച്ചു…
ആമ് ദാ വരുന്നു…
സിന്ധു വിളിച്ചു പറഞ്ഞു…
ദേവൻ കൈയ്യിലെ കോട്ട് സൈഡിലേക്ക് വെച്ച് കൊണ്ട് സോഫയിലേക്ക് ചാരിയായിരുന്നു…
അപ്പോഴേക്കും സിന്ധു ദേവനടുക്കലേക്ക് വന്നു. കൈയ്യിൽ അയ്യാൾക്ക് കുടിക്കാൻ ജ്യൂസുമുണ്ട്…
ഇന്ന് നേരുത്തെ ആണല്ലോ…?
സിന്ധു ജ്യൂസ് ഗ്ലാസ് ദേവന് നേരെ നീട്ടി കൊണ്ട് ചോദിച്ചു…
ഓഫീസിൽ നിന്ന് കുറച്ച് നേരുത്തെ ഇങ്ങേറങ്ങി… അല്ല അച്ചു എന്ത്യേ…?
മമ്… ചെക്കന്റെ കാര്യമൊന്നും പറയാതിരിക്കെ ഭേതം…
രാവിലെ ഇവിടന്ന് പോകാൻ നേരത്ത് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല… തിരിച്ച് വന്നത് കലി തുള്ളിയും…
അതെന്തേ… നീ കാര്യം എന്തെന്ന് തിരക്കിയില്ലേ…? (ദേവൻ )
ആമ് ബെസ്റ്റ് ആ സമയത്ത് ഞാൻ അച്ചുന്റടുക്കൽ കാര്യമെന്തെന്ന് ചോദിക്കാൻ ചെല്ലാഞ്ഞ കുറവേയുണ്ടായിരുന്നുള്ളു…
ചെക്കൻ കലിതുള്ളി കേറി വരേം ദേ ആ സ്റ്റാൻഡിലിരുന്ന ഫ്ലവർ വൈസ് എറിഞ്ഞു പൊട്ടിച്ച് റൂമിലേക്കൊരു പോക്കായിരുന്നു…
സിന്ധു പറഞ്ഞത് കേട്ട് ദേവൻ ചിരിക്കെയാണ് ചെയ്തത്…
മമ് ചിരിച്ചോ… അച്ചുനെ ഇങ്ങനെ വഷളാക്കി കളഞ്ഞത് നിങ്ങളാ ദേവേട്ടാ… കുഞ്ഞുന്നാള് മുതൽക്കെ ചെക്കന്റെ വാശിക്കും ദേഷ്യത്തിനും സപ്പോർട്ട് ചെയ്ത് കൊടുത്താ അച്ചു ഇങ്ങനെയായെ…
എന്റെ ചെക്കനെക്കുറിച്ച് അങ്ങനങ്ങ് കുറ്റം പറയണ്ട സിന്ധു നീ… വാശിയും ദേഷ്യവുമൊക്കെയുള്ള എത്ര പേരുണ്ട് ഈ ഭൂമിയിൽ… പിന്നെ മനുഷ്യനല്ലേ കുറച്ച് വാശിയും ദേഷ്യവുമൊക്കെ വേണ്ടേ…
എന്തായാലും ഞാനെന്റെ ചെക്കനെയൊന്ന് ചെന്ന് നോക്കട്ടെ…
അതും പറഞ്ഞ് ദേവൻ എണീറ്റ് അച്ചൂന്റെ റൂമിലേക്ക് നടന്നു…
മോന് പറ്റിയ അച്ഛൻ… അച്ഛനും കൊള്ളാം മോനും കൊള്ളാം…
ദേവൻ പോകുന്നത് നോക്കി സിന്ധു ചെറു പുഞ്ചിരിയോടെ പറഞ്ഞ് കിച്ചണിലേക്ക് തിരിഞ്ഞു…
……………………………………….
അച്ചു… ദേവൻ ഡോറിൽ തട്ടി വിളിച്ചു…
രണ്ട് മൂന്ന് തവണ ഡോറിൽ തട്ടി വിളിച്ചു കഴിഞ്ഞപ്പോഴാണ് ദേവന് മുന്നിൽ ഡോർ തുറക്കപ്പെട്ടത്…
എന്താ അച്ചു വാതല് തുറക്കാൻ ഇത്ര താമസം…
ദേവന്റെ ചോദ്യം കേട്ട് അച്ചു മറുത്തൊന്നും പറയാതെ നേരെ ബെഡിലേക്ക് പോയി ഇരുന്നു…
ദേവൻ അച്ചുനെ നോക്കി ശേഷം റൂം മുഴുക്കെ കണ്ണോടിച്ചു… എല്ലാം വലിച്ചെറിഞ്ഞു അലങ്കോലമായി കിടക്കുന്നു…
നിലത്ത് പൊട്ടിക്കിടക്കുന്ന ചില്ല് പീസുകൾക്ക് മേൽ ഇറ്റു വീണു കിടക്കുന്ന രക്തത്തുള്ളികൾ കണ്ട് ദേവന്റെ മുഖം ചുളിഞ്ഞു…
ദേവന്റെ കണ്ണുകൾ അച്ചുവിലേക്ക് നീണ്ടു…
കൈയ്യുടെ പുറം ഭാഗം മുറിഞ്ഞു രക്തം കട്ട പിടിച്ചിരിക്കുന്നത് കണ്ട് ദേവൻ ധൃതിയിൽ അച്ചുനടുക്കലേക്ക് വന്ന്…
എന്താ അച്ചു ഇത്… കൈ നന്നായി മുറിഞ്ഞിട്ടുണ്ടല്ലോ…
ദേവൻ പറയുന്നതിനോടൊപ്പം പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് മുറുവിൽ കെട്ടി…
ഇത്രയും നേരം ഈ മുറിവും വെച്ച് നിന്ന നിന്നെ സമ്മതിക്കണം…
ദേവൻ ചെറിയ ദേഷ്യത്തോടെ വീണ്ടും ഓരോന്നും പറഞ്ഞു…
അച്ചു മറ്റെങ്ങോ നോക്കിയിരിക്കുവാണ്…
എന്താടാ അച്ചു… എന്താ പ്രശ്നം… നിന്റെ ദേഷ്യം ഈ മുറിയിലുള്ളതിനോട് കാണിക്കാൻ മാത്രം എന്തായിരുന്നു… അമ്മയും പറഞ്ഞു നീ പുറത്ത് പോയി തിരിച്ചു വന്നത് കലി തുള്ളിയായിരുന്നുന്ന്… എന്താ കാര്യം… അപ്പയോട് പറയ്…
‘അവൾക്കെന്നെ ഇഷ്ട്ടമല്ലെന്ന് അപ്പേ… എന്നെ ഇനി അവൾടെ കണ്മുന്നിൽ കാണരുതെന്ന്…’
പറയുമ്പോൾ അവന്റെ ശബ്‌ദം കടുത്തിരുന്നു… ദേഷ്യം കൊണ്ടവൻ മുഷ്ട്ടി ചുരുട്ടി… പൊട്ടിയിരുന്ന കൈയ്യിൽ നിന്ന് രക്തം വാർന്ന് കർച്ചീഫിൽ പടർന്നു…
അച്ചു പറഞ്ഞത് കേട്ട് ദേവന്റെ മുഖം ചുളിഞ്ഞു… ദേവൻ അച്ചുനെ ഉറ്റു നോക്കി…
നീ ഇതേത് പെൺകുട്ടിയെ കുറിച്ചാ പറയുന്നേ…?
“ജനനി”
ദേവൻ ചോദിച്ചത് കേട്ട് അച്ചു പറഞ്ഞു…
___________________________
എടി കുറുമ്പി ജാനു നീ കരയാണോ…?
വിതുമ്പി കൊണ്ട് കാർത്തിക്കിന്റെ നെറ്റിയിലെ മുറുവിൽ മരുന്ന് പുരട്ടുന്നവളെ നോക്കി കൊണ്ടവൻ ചോദിച്ചു…
ഞാൻ കാരണമല്ലേ ഏട്ടനിങ്ങനെ സംഭവിച്ചത്… അതോർക്കുമ്പോൾ…
സങ്കടത്തോടെയവൾ പറഞ്ഞു…
അതിന് നീ എന്ത് ചെയ്തൂന്നാ ജാനു… പ്രേശ്നമുണ്ടാക്കിയത് ആ കൊച്ചനല്ലേ…
അതിന് നീയാണ് കാരണമെന്ന് പറഞ്ഞ് കരയുന്നതെന്തിനാണ്…
ഏട്ടനെ അത്രയുമാൾക്കാർ നോക്കി നിൽക്കെയല്ലേ ആ താന്തോന്നി തല്ലിയത്… ഓർക്കുമ്പോൾ സങ്കടവും ദേഷ്യവും ഇരട്ടിക്കുവാ…
അവൾ അമർഷത്തോടെ പറഞ്ഞു…
കഴിഞ്ഞത് കഴിഞ്ഞു… പിന്നെ നിന്നെ എന്റെ കൂടെ കണ്ടതിന് ആ ചെക്കൻ അത്രയ്ക്ക് സീൻ ഉണ്ടാക്കാൻ കാര്യമെന്താ… മാത്രവുമല്ല
റോട്ടിൽ വെച്ച് അവൻ എന്തൊക്കെയോ കലി തുള്ളി പറഞ്ഞായിരുന്നല്ലോ…
എന്താ കാര്യം പ്രേമാ…
ഏട്ടൻ പറഞ്ഞത് ശെരിയാ… അയ്യാൾക്ക് എന്നോട് പ്രേണയമാണെന്ന്… ആ താന്തോന്നിയുമായുള്ള കണ്ട് മുട്ടലിന് ശേഷം ഞാൻ ശെരിക്കും പെട്ട അവസ്ഥയിലാ… സത്യം പറഞ്ഞാൽ എനിക്ക് പേടിയാ അയ്യാളെ…
ഞാൻ ആദ്യമായിട്ട് ആ താന്തോന്നിയെ കാണുന്നതും ഇന്ന് നടന്നത് പോലെ ഒരു ഇൻസിഡന്റിലാ…
……………………
എടി ഞാൻ ബസിലാ… ദേ എത്താറായി… നീ ഒന്ന് വെയിറ്റ് ചെയ് മുത്തേ… (ജാനു )
ഇതിപ്പോ പറയാൻ തുടങ്ങിയിട്ട് കുറെ നേരമായല്ലോ… സത്യം പറയ്… നീ ശെരിക്കും ഇപ്പോ എവിടെയായി ജാനു…?
(മറു തലയ്ക്കൽ നിന്ന്)
ഞാൻ സ്റ്റോപ്പിൽ നിന്ന് ബസ് കേറിയതേയുള്ളു… എന്റെ പൊന്ന് ആര്യമ്മേ നീ ഇങ്ങോട്ടൊന്നും പറയല്ലേ… എല്ലാം ഞാൻ അവിടെ വന്ന് കഴിഞ്ഞിട്ട് പറഞ്ഞാൽ മതി… ഞാൻ നിന്ന് കേട്ടോളാം…
മറുത്തൊന്നും കേൾക്കാൻ നിക്കാതെ അത്രയും പറഞ്ഞവൾ കാൾ കട്ടാക്കി….
ബസ് മുന്നോട്ട് നീങ്ങി രണ്ട് സ്റ്റോപ്പ് കഴിഞ്ഞതും
പെട്ടന്ന് വണ്ടി സഡൻ ബ്രേക്കിട്ട് നിന്നു… പ്രേതീക്ഷിക്കാതെയുള്ള ബ്രേക്കിടലായത് കൊണ്ട് അവൾ മുന്നോട്ടാഞ്ഞു പോയി…
കമ്പിയിൽ പിടിച്ച് നേരെ ഇരുന്നതും ഒരുത്തൻ റോട്ടിലേക്ക് പറന്ന് വന്ന് വീണതും ഒരുമിച്ചായിരുന്നു…
റോട്ടിലേക്ക് തെറിച്ച് വന്നു വീണയാളെ നോക്കി ഞാൻ മിഴിച്ചു നിക്കെ മറ്റൊരുത്തൽ മുൻവശത്തെ ഗ്ലാസ് തകർത്ത് കൊണ്ട് ബസിന്റെ ഉള്ളിലേക്ക് തെറിച്ച് വീണു…
ഞാനും ബസിലുണ്ടായവരും ഞെട്ടി നിക്കെ വേറൊരാൾ ബസിനുള്ളിലേക്ക് ഓടി കേറി… അയ്യാൾ തൊട്ടു പിറകെ വേറൊരുത്തനും… പക്ഷേ അയ്യാൾ കർച്ചീഫ് കൊണ്ട് മുഖം മറച്ചിരുന്നു… മുന്നേ ഓടിയവനെ പിന്നിൽ നിന്ന് അയ്യാൾ ഒറ്റ ചവിട്ടിന് വീഴ്ത്തി…
അയ്യാൾ കൃത്യം അടി തെറ്റി വീണത് ഞാനിരുന്ന സീറ്റിന് നേരെയും… ഞാൻ പേടിച്ചു കൊണ്ട് അയ്യാളെയും അടിച്ച ആളെയും നോക്കി…
മുഖം മറച്ചിരുന്നവൻ വീണു കിടന്നവനടുക്കലേക്ക് വന്ന് കുത്തിന് പിടിച്ച് മുഷ്ട്ടി ചുരുട്ടി മോന്തയ്ക്കൊന്ന് കൊടുക്കാൻ കൈയ്യൊങ്ങേയും പെട്ടന്ന് അവന്റെ നോട്ടം വിൻഡോ സീറ്റിലേക്ക് പറ്റി ചേർന്ന് പേടിയോടെ കണ്ണുകൾ ഇറുക്കിനെ അടച്ചിരിക്കുന്ന ജാനുവിലുടക്കിയതും ഒരു നിമിഷം സ്റ്റക്കായി അവൻ അങ്ങനെ തന്നെ നിന്നു പോയി…
അവൻ കൗതുകത്തോടെ അവളെ ഉറ്റു നോക്കി…
ശബ്ദമൊന്നും കേൾക്കാഞ്ഞത് കൊണ്ട് ജാനു പതിയെ കണ്ണുകൾ തുറന്നു നോക്കിയതും തന്നെ തന്നെ ഉറ്റു നോക്കി നിക്കുന്ന അവനെ കണ്ട് അവൾ പരിഭ്രാന്തിയിലായി… പേടി കൊണ്ട് ഹൃദയമിടിപ്പ് കൂടി…
ആ സമയം കിട്ടിയ ഗ്യാപ്പിൽ മറ്റെയാൾ അവന്റെ മുഖത്തിനിട്ട് ഒരു കിക്ക് കൊടുത്തതും അവൻ നിലത്തേക്ക് വീണു പോയി… ഒപ്പം മുഖം മറച്ചിരുന്ന അവന്റെ കർച്ചീഫും തെന്നി മാറി…
അവൻ മുഖം ചരിക്കേം മറ്റവൻ വീണ്ടുമൊരു കിക്ക് കൂടി കൊടുക്കാൻ കൈയ്യൊങ്ങേ അയ്യാൾടെ കൈ തടഞ്ഞു കൊണ്ടവൻ ആ കൈ തിരിച്ചൊടിച്ചു… വേദന കൊണ്ട് അലറിയവൻ നിലത്തേക്ക് തന്നെ വീണു പുളഞ്ഞു…
ജാനു ഇതെല്ലാം കണ്ട് വിറങ്ങലിച്ചു നിക്കുവാണ്…
അവന്റെ നോട്ടം വീണ്ടും അവളിലേക്ക് നീണ്ടു… അവൻ അവളെ ഉറ്റുനോക്കി കൊണ്ടേണീറ്റതും
അടി കൊണ്ട് ബസിനുള്ളിലേക്ക് ആദ്യം തെറിച്ച് വീണവൻ എണീറ്റ് വന്ന് അവനെ ചവിട്ടി വീഴ്ത്തി… അയ്യാൾ വീണ അവനെ തല്ലാനൊങ്ങും മുന്നേ അവൻ ചാടി എണീറ്റ് അയ്യാക്കിട്ട് തുരുതുരെ കൊടുത്ത് അവനെ സൈഡാക്കിയിട്ട് അവൻ അവളിരുന്നിടത്തേക്ക് നോക്കി… എന്നാൽ അവിടം ശൂന്യമായിരുന്നു… അവളെ അവിടെ കണ്ടില്ല… അവൻ ബസിൽ നിന്നിറങ്ങി അവിടം മുഴുക്കെ ആ മുഖം പരതിയെങ്കിലും കാണാൻ സാധിച്ചില്ല…
എങ്കിലും ആ മുഖം ഒറ്റ നോട്ടത്തിൽ തന്നെ തന്റെ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞ പോലെ… എന്തന്നില്ലാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി…
………………….
ഒരു ദയയുമില്ലാതെ അവരെ തല്ലി വീഴ്ത്തുന്നത് കണ്ട് ഞാൻ പകച്ചു നിന്നു പോയി… ആ സമയം ഞാൻ ബസിൽ നിന്നിറങ്ങി ഓടിയ ഓട്ടം… സത്യം പറഞ്ഞാൽ ആ ഇൻസിഡന്റിന് ശേഷം ഇനി ഒരിക്കൽ കൂടി ആ മുഖം കാണാല്ലുമെന്ന് പ്രാർത്ഥിച്ചിരുന്നു… എന്നാൽ എന്റെ പ്രാർഥന വിലപ്പോയില്ല… പിന്നെ അങ്ങോട്ട് ആ താന്തോന്നിയുടെ മുന്നിൽ തന്നെ പെടലായിരുന്നു…
ഞാൻ പോകുന്നിടത്തൊക്കെ കാണും…
പിന്നെ എനിക്ക് പേടിയായി തുടങ്ങി അത് ഇരട്ടിപ്പിക്കും വിധം എന്നോട് ഇഷ്ടമാണെന്ന് കൂടി പറഞ്ഞതും…
ഒരു അധികാരത്തോടെയുള്ള എന്നോടുള്ള പെരുമാറ്റം… ഞാൻ എന്തോ ആ താന്തോന്നിയുടെ ഭാര്യയെന്ന കണക്കെ…
എത്രയെന്ന് പറഞ്ഞ സഹിച്ചു നിക്കുന്നേ… പിന്നെ ഞാനും പ്രേതികരിക്കാൻ തുടങ്ങി…
എന്നിട്ട് ഈ കാര്യങ്ങളൊന്നും നീ എന്റടുക്കൽ പറയാതിരുന്നതെന്തേ ജാനൂട്ടി…?
ജാനു പറഞ്ഞ കാര്യങ്ങൾ കേട്ട് കഴിഞ്ഞതും കാർത്തിക്ക് അവളോട് ചോദിച്ചു…
അത് ഞാൻ ഏട്ടനോട് മനപ്പൂർവം പറയാതിരുന്നതാ… ആ താന്തോന്നിയുടെ ഒരു പ്രേത്യേക സ്വഭാവമാ… ഇന്ന് തന്നെ കണ്ടില്ലേ… എന്നെ ഏട്ടന്റെ കൂടെ കണ്ടതിന് നട് റോട്ടിൽ വെച്ച് ഏട്ടനെ ഉപദ്രവിച്ചത്…
എനിക്ക് പേടിയാ ഏട്ടാ…
സാരമില്ലടാ ഇതിന് ഒരു തീരുമാനമെടുക്കാം… മോള് പേടിക്കണ്ട…
കാർത്തിക്ക് ജാനുനെ ചേർത്ത് പിടിച്ച് കൊണ്ട് സമാധാനിപ്പിച്ചു…
അല്ല എന്റെ ജാനൂട്ടിയുടെ പിറകെ നടക്കുന്ന ആ താന്തോന്നി പയ്യന്റെ പേര് എന്താണ്…?
ഹർഷവ് ദേവ്… ആ പേര് പറയുമ്പോൾ ജാനൂന്റെ മുഖം ദേഷ്യം നിറഞ്ഞു…
………………….
അപ്പ എന്താ എന്നെ ഇങ്ങനെ നോക്കുന്നേ…?
അച്ചുനെ തന്നെ നോക്കി നിന്ന ദേവനോട് അവൻ ചോദിച്ചു…
അല്ല… എന്റെ ഈ തന്നോന്തി ചെക്കന്റെ മനസ്സിൽ ഒരു കള്ളക്കാമുകനൊളിച്ചിരുന്ന കാര്യം കേട്ട് അപ്പ നോക്കി പോയതാ…
ദേവൻ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് അച്ചുന്റെ ചുണ്ടിന്റെ കോണിൽ ചെറു പുഞ്ചിരി തത്തിയെങ്കിലും അവളിന്ന് തന്നോട് പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ സങ്കടവും ദേഷ്യവും നിറച്ചു…
അല്ല അതിരിക്കട്ടെ… ഇന്നെന്തായിരുന്നു താന്തോന്നി ചെക്കന്റെ കലിപ്പിനുള്ള കാര്യം…?
ദേവൻ ചോദിച്ചു…
അവള് തന്നെ കാരണം… അവളെന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കുവാ…
ഇന്ന് ഏതോ ഒരുത്തന്റെ ബൈക്കിന് പിന്നിൽ ഒട്ടിയുരുമ്മിയിരുന്ന് ചിരിച്ച് സന്തോഷിച്ചു പോകുന്ന കണ്ട് എന്റെ നിയന്ത്രണം തന്നെ വിട്ട് പോയി… മറ്റുള്ളവരുടെ കൂടെ അവൾ ചിരിച്ചും കളിച്ചും ഹാപ്പിയായും നിക്കും… എന്നെ അവോയ്ഡ് ചെയ്യലും… ഒക്കെ ഓർത്തപ്പോൾ ദേഷ്യം പിടിച്ച് നിർത്താൻ പറ്റിയില്ല… നേരെ അവരെ ഫോളോ ചെയ്ത് വണ്ടിക്ക് കുറുകെ ബ്ലോക്ക് ചെയ്ത് നിർത്തി അവനിട്ട് പൊട്ടിച്ചു…
എന്റെ ദേഷ്യം ഇരട്ടിക്കാൻ പാകത്തിന് അവൾടെ ഒരു വാക്കും…
ഞാൻ ഉപദ്രവിക്കരുതെന്ന്… കണ്മുന്നിൽ കണ്ട് പോകരുതെന്ന്…
പറയുമ്പോൾ അച്ചുവിന്റെ ശബ്‌ദം മുറുകിയിരുന്നു…
ദേവൻ സമാധാനിപ്പിക്കാനെന്നോണം അച്ചൂനെ തന്നോട് ചേർത്ത് പിടിച്ചു…
അച്ചു… മോൻ ഇവിടെ ചെയ്തത് വളരെ തെറ്റായ പ്രേവർത്തിയ… നിന്നെ കുറ്റപ്പെടുത്തിയല്ല… പക്ഷേ ഇവിടെ നിന്റെ ഭാഗത്താണ് തെറ്റ്… എടുത്ത് ചാട്ടം ഒരിക്കലും നന്നല്ല അച്ചു…
നീ അവരുടെ ഭാഗം ചിന്തിച്ചു നോക്ക്…
അവരെ ഒരുമിച്ച് വണ്ടിയിൽ പോകുന്നത് കണ്ട് നിനക്ക് ദേഷ്യം വന്ന് അവരെ ഫോളോ ചെയ്ത് തടഞ്ഞു നിർത്തി ആ പയ്യനെ തല്ലുവാണോ വേണ്ടിയിരുന്നേ…
അപ്പ എന്താ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാത്തെ…
അപ്പ നിന്നെ കുറ്റപ്പെടുത്തി പറഞ്ഞതല്ല… നീ…
അപ്പ ഒന്നും പറയണ്ട… ഈ കാര്യത്തിൽ ഞാൻ ചെയ്തത് തന്നെയാ ശെരി…
ദേവനെ പറഞ്ഞു മിഴുവിക്കാൻ സമ്മതിക്കാതെ അച്ചു അതും പറഞ്ഞ് എണീറ്റ് റൂമിൽ തന്നെയുള്ള സീക്രറ്റ് മുറിയിൽ കേറി വാതിൽ വലിച്ചടച്ചു…
ഇങ്ങനൊരു ചെക്കൻ… സിന്ധു പറഞ്ഞത് എത്ര ശെരിയ… അയ്യാൾ ചെറു ചിരിയാലെ ഓർത്ത് അടഞ്ഞ ഡോറിലേക്ക് നോക്കി…
തുടരും…

by