രചന – കൃഷ്ണ
സ്റ്റേഷനിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടത് നാലും കൂടി ഹാളിലെ സോഫയിൽ ഇരിന്നു സൊറ പറയുന്നതാണ്. ഞാൻ നേരെ അങ്ങോട്ടേക്ക് ചെന്നു.
ഹലോ ഗായ്സ്…
അതിന് ആദി ഒഴികെ ബാക്കി മൂന്നും അവനെ ഒന്ന് നോക്കി.
ആ ips ചേട്ടൻ വന്നോ?? (ദീപക് )
വാടാ മോനേ നീ വരാൻ വേണ്ടി നിക്കുവായിരുന്നു ഞങ്ങൾ… (അരു )
ശോ എന്നെ കാണാൻ അത്രയ്ക്ക് മുട്ടി നിക്കുവായിരുന്നോ… എന്തായാലും ഇത്രയും നേരം എന്നെ നോക്കി നിക്കുവല്ലായിരുന്നോ. ഒരു 15മിനിറ്റ്സ് ഞാൻ പെട്ടന്ന് പോയി ഫ്രഷ് ആയിട്ട് വരാം.. (അഭി )
ഓ… ആയിക്കോട്ടെ. നീ വേഗം പോയി ഫ്രഷ് ആയിട്ട് വാ. എന്നാലല്ലേ ഞങ്ങൾക്ക് ഫ്രഷ് ആയി തരാൻ പറ്റു… (ദേവ് )
ദേവിന്റെ പറച്ചില് കേട്ട് അത്രയും നേരം 100വാൾട്ടിൽ കത്തിനിന്ന അഭിടെ മോന്ത ചെറിയതോതിൽ മങ്ങാൻ തുടങ്ങി. അവന്റെ മോന്ത കണ്ടിട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഒരുവിധം പിടിച്ചു നിന്നു.
ഫ്രഷ് ആയിട്ട് തരാനോ.. ഓ അപ്പോ എനിക്ക് എന്തൊക്കെയോ കൊണ്ട് വന്നിട്ടുണ്ട്… എന്നാ പിന്നെ ഫ്രഷ് ആയി ചുമ്മ സമയം കളയുന്നതെന്തിനാ… ഇപ്പൊത്തന്നെ കയ്യോടെ അങ്ങ് തന്നേക്കന്നെ… (അഭി )
അത് സാരമില്ലടാ അഭിക്കുട്ടാ… നീ ആദ്യം പോയി ഫ്രഷ് ആയിട്ട് വാ… എന്നിട്ട് സമാധാനത്തോടെ അതങ്ങു തന്നേക്കാം ഞങ്ങൾ.. (അരു )
എന്നാ നിങ്ങടെ ഇഷ്ട്ടം… ഞാൻ പോയി ഫ്രഷ് ആയി വരാം.ദാ… പോയി ദേ… വന്നു.ചെക്കൻ സുരേഷ് ഗോബി കളിച്ച് റൂമിലേക്ക് ഒറ്റയോട്ടം ആയിരുന്നു.
അഭി ഓട്ടം കണ്ടിട്ട് ഞാൻ അവൻ പോകുന്നതും നോക്കി ഇരുന്നു. അവന്റെ കാര്യം ഓർത്തപ്പോൾ എനിക്ക് ചിരിയും സഹതാപവും തോന്നി. ഇവൻ മാര് എന്നവന്റെ പരിപ്പിളക്കും എന്നുറപ്പാ…
അഭി പറഞ്ഞത് പോലെ 15മിനിറ്റ്സിനുള്ളി ഫ്രഷ് ആയി ആദിപാടി സ്റ്റായർ ഇറങ്ങി വരുന്നത് കണ്ട് ഞാൻ എനിക്കടുത്തിരിക്കുന്നവൻ മാരെ ഒന്ന് നോക്കി.. അവൻ മാര് കണ്ണ് കൊണ്ട് ഇതൊക്കെയോ ആക്ഷനിടുന്നുണ്ട്. അപ്പോഴേക്കും അഭി വന്ന് അവൻ മാരുടെ തൊട്ടടുത്ത് വന്നിരുന്നു.
ഹാമ്… ഞാൻ ഫ്രഷ് ആയി വന്നിട്ടുണ്ട്. എന്താണ് എനിക്ക് കൊണ്ടുവന്നിട്ടുള്ളത് അതിങ്ങു തന്നേക്ക് എന്നും പറഞ്ഞ് ചെക്കൻ അവൻ മാർക്ക് മുന്നിൽ രണ്ടു കയ്യും നീട്ടി നിന്നതും ദേവ് അപ്പോ കൊടുത്തേക്കാം ല്ലേ.. എന്നും പറഞ്ഞ് അഭി നീട്ടി പിടിച്ചിരുന്ന കൈയ്യിൽ പിടിച്ച് ഒറ്റ തിരിയായിരുന്നു. പിന്നെ മൂന്നും കൂടി അഭിയെ ഇട്ട് മേയാൻ തുടങ്ങി… എന്തിനാ ഇവന്മാർ ഇങ്ങനെ കിടന്ന് തല്ലുന്നതെന്ന് മനസിലാകാതെ ചെക്കൻ വാങ്ങിച്ചു കൂട്ടുന്നതിന്റെ ഗ്യാപ്പിൽ കാര്യം ചോദിക്കുന്നുണ്ടങ്കിൽ കൂടി അവൻ മാര് കൊടുക്കുന്നതിൽ കോൺസെൻട്രേഷൻ ചെയ്യുവായിരുന്നു. അവസാനം സഹികേട്ട് ചെക്കൻ ഞാൻ സ്റ്റോപ്പ് എന്നും പറഞ്ഞാലറിയതും അവൻ മാര് തല്ല് നിർത്തി അപ്പോഴേക്കും നാലും കിടന്ന് കിതക്കുവാ…
അതെ എനിക്കറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ… നിങ്ങൾ പ്രാന്താണോ… ഒരു കാര്യവും ഇല്ലാതെ എന്നെയിട്ട് ഇങ്ങനെ വലിച്ചു കീറാൻ…
ഒരു കാര്യവും ഇല്ലാതെയോ… അങ്ങനെ ഒരു കാര്യവും ഇല്ലാതെയല്ല കാര്യം ഉണ്ടായിട്ട് തന്നെയാ ഞങ്ങൾ നിന്നെ ഇട്ട് പൂശിയത്… (ദേവ് )
എന്ത് കാര്യം.. എങ്ങനെയുട്ട് പൂശാൻ മാത്രം എന്തോന്ന് കാര്യമാ ഉള്ളത്..? (അഭി )
പറയടാ കള്ള ബടുവ തെണ്ടി ips സേ… ആരാടാ ഈ അർപ്പണ (അരു )
അരുന്റെ ചോത്യം കേട്ട് ചെക്കൻ ചെറുതായൊന്നു ഞെട്ടി ആദിയെ നോക്കിയപ്പോൾ ആദി ഞാൻ ഒന്നും അറിഞ്ഞിട്ടില്ലേ എന്ന കണക്കെ വേറെങ്ങോ നോക്കി ഇരുന്നു.
അത് പിന്നെ.. അത്…
മോനേ കിടന്ന് വിക്കാതെ പറയാൻ നോക്ക്.. അല്ലങ്കിൽ ഇപ്പോ കിട്ടിയതൊന്നും ആകില്ല ഇനി കിട്ടാൻ പോകുന്നത് (ദീപക് )
നീ എല്ലാം പറയുമായിരുന്നില്ലേ… പിന്നെ എന്താടാ നീ ഈ കാര്യം മാത്രം പറയാതിരുന്നേ?( അരു )
അവന്മാർ മൂന്നിന്റെയും ചോത്യത്തിന് ചെക്കൻ ഉമിനിരിറക്കി നിക്കുവാ…
പറയടാ… തെണ്ടി.. (ദേവ് )
അത് അർപ്പണ.. ബാക്കി പറയാൻ നിക്കാതെ അവൻ മാരെ തള്ളിയിട്ടു ചെക്കൻ ഒറ്റ ഓട്ടമായിരുന്നു. അവന്റെ പിന്നാലെ അവന്മാരും. ഞാൻ അതെല്ലാം കണ്ട് ചിരിച്ചോണ്ട് അതിന് പിന്നാലെയും.
അഭി അവന്റെ ഉള്ള ജീവനും കൊണ്ട് റൂമിൽ കയറി വതലടക്കുന്നതിനു മോന്നെ മൂന്നും കൂടി കത്തേക്ക് കയറി കഴിഞ്ഞിരുന്നു. അഭി പെട്ട് ഇനി പറയാതെ നിവർത്തിയില്ല എന്നും മനസിലോർത് നിന്നതും മൂന്നും കൂടി ഷർട്ടിന്റെ സ്ലീവ് കേറ്റി വെച്ച് അഭിക്ക് നേരെ നടക്കാൻ ഒരുങ്ങിയത്
അയ്യോ.. ഞാൻ പറയവേ… ഇനിയും നിങ്ങടെ തല്ലു വാങ്ങാനുള്ള എനർജി എന്റെ ബോഡിക്കില്ല.
അഭിടെ പറച്ചില് കേട്ട് മൂന്നും പരസ്പരം മോഖത്തോട് മുഖം നോക്കി വീണ്ടും അഭിലേക്ക് ലുക്ക് വിട്ടു.
ok.. എന്ന പറഞ്ഞോ.. (അരു )
അപ്പോഴേക്കും ആദിയും റൂമിലേക്ക് വന്നു. നാലും കൂടി ബെഡിൽ പോയിരിന്നു. ആദി സോഫയിലും. ആദി പിന്നെ അഭിടെ ലവ് സ്റ്റോറി കേട്ടിട്ടുള്ളത് കൊണ്ട് അവരെ ഫോക്കസ് ചെയ്യാതെ ഫോണും എടുത്ത് അതിൽ നോക്കിയിരുന്നു. അപ്പോഴേക്കും അഭി അവരോട് അർപ്പണയെ കുറിച്ച് പറയാൻ തുടങ്ങി.
അർപ്പണ… ഞാൻ അവളെ ആദ്യമായി കണ്ടത്…… എന്നും പറഞ്ഞ് അഭി അങ്ങ് വിവരിച്ചു. (ശ്രെദ്ധിക്കുക മെയിൻ ആയിട്ടുള്ള ഒന്ന് രണ്ടു കാര്യങ്ങൾ ഒഴികെ ബാക്കി നടന്നത് വള്ളി പുള്ളി തെറ്റാതെ പറഞ്ഞ്. )
അഭിടെ പ്രണയ ഗത കേട്ടു കഴിഞ്ഞതും മൂന്നും കൂടി അഭി അടിമുടിയൊന്നു നോക്കി.
അമ്പടാ ഗൊച്ചു ഗള്ളാ…നീ കൊള്ളാല്ലോ.. എന്നാലും ഞങ്ങളോട് നീ ഇത് മറച്ചു വെച്ചല്ലോ (ദീപക് )
മനപ്പൂർവം അല്ല… നിങ്ങളോട് പറയാൻ തന്നെ ഇരിക്കുവായിരുന്നു..
മമ് പറഞ്ഞേനെ… നിങ്ങടെ കാര്യം വീട്ടിൽ പറഞ്ഞ് സെറ്റ് ആക്കി കല്യാണത്തിന് വല്ലതും വന്ന് കേറ്റിക്കോണം എന്ന് പറഞ്ഞേനെ.. ല്ലേടാ.. ബ്രോ…
ആദി പറഞ്ഞത് കൊണ്ട് ഞങ്ങൾ അറിഞ്ഞു.. അല്ലങ്കിലോ?? (ദേവ് )
ദേവിന്റെ പറച്ചില് കേട്ട് അഭിയുടെ നോട്ടം സോഫയിൽ ഫോണും കുത്തി കൊണ്ടിരിക്കുന്ന ആദിയിലേക്ക് പാഞ്ഞു.
പരട്ട തെണ്ടി… ഒന്നുമറിയാത്ത പോലെ ഇരുന്നു ഫോണിൽ കുത്തവണല്ലെടാ.. ഇപ്പോ ശരിയാക്കി തരാം.. അഭി മനസിലോർത് തലയാട്ടി അവന്മാർക്ക് നേരെ തിരിഞ്ഞു.
അല്ല എന്റെ കാര്യം ഞാൻ പറഞ്ഞില്ല. സമ്മതിച്ചു. നിങ്ങൾക്ക് വേറൊരു കാര്യം അറിയോ… അഭിടെ പറച്ചില് കേട്ട് മൂന്നാളും ഒപ്പം ആദിയും അഭിയിലേക്ക് ലൂക്ക് വിട്ടു.
എന്ത് കാര്യം? മൂന്നും ഒരുമിച്ച് ചോദിച്ചു.
അശ്വനിയെ കുറിച്ച് ഇവൻ നിങ്ങളോട് പറഞ്ഞായിരുന്നോ..
yes. മൂന്നും ഒരുമിച്ചു പറഞ്ഞു.
ഏ… പറഞ്ഞന്നോ.. എല്ലാം പറഞ്ഞോ..
അതേടാ.. (ദേവ് )
അത് കേട്ടതും ആദിക്കിട്ട് കൊണ്ടുക്കാൻ നിന്ന പണി പാളി പോയല്ലോ എന്നെ സങ്കടത്തിൽ അഭി ആദിനെ നോക്കിയപ്പോൾ അവൻ മുഖം കോട്ടി ചിരിച്ച് ഫോണിലേക്ക് ലുക്ക് വിട്ടു.
നിന്റെ അർപ്പണയുടെ ഫ്രണ്ട് കൂടിയാണല്ലേ ഈ അശ്വനി എന്ന് അരു പറഞ്ഞപ്പോൾ അഭിക്ക് പെട്ടന്ന് അന്ന് ആദിയുമായി കോഫി ഷോപ്പിൽ പോയതും അവിടെ വെച്ച് നടന്നതും ഓർമ്മവന്നത്. അതെന്തായാലും ആദി ഇതുങ്ങളോട് പറയാൻ ചാൻസ് ഇല്ല… അതെനിക്കുറപ്പാ.. ആദിക്കിട്ട് കൊണ്ടുക്കാൻ വീണ്ടും ഒരു പണി കിട്ടിയതിന്റെ സന്തോഷത്തിൽ ഞാൻ ഒന്ന് ചിരിച്ച് ആദിയെ നോക്കിയപ്പോൾ അവൻ ഫോണും വിഴുങ്ങി ഇരിക്കുവാ… കാണിച്ചു തരാടാ കാലുവാരി ബ്രോ. എന്നെ ഈ ബുടുക്കിസുകൾക്ക് യാതൊരു ദാഷണ്യവും കൂടാതെ എറിഞ്ഞിട്ട് കൊടുത്ത നിന്നെ ഞാൻ ശരിയാക്കി തരാം..
ഓ അപ്പോ അശ്വനിയെ കുറിച്ചുള്ള എല്ലാ കാര്യവും ആദി നിങ്ങളോട് പറഞ്ഞല്ലേ. അപ്പോ റോട്ടിൽ വെച്ച് അവളെ കെട്ടിപ്പിടിച്ചതും പറഞ്ഞ് കാണുമായിരിക്കുമല്ലോ ല്ലേ..
whatt…. അഭിടെ പറച്ചില് കേട്ട് മൂന്നും കൂടി what എന്നും പറഞ്ഞാലറി. അതെ സമയം ഫോൺ കുത്തിക്കൊണ്ടിരുന്ന ആദിയുടെ ഫോൺ കയ്യിന്ന് തെറിച്ചു താഴെയും വീണു.
നാലിന്റെയും എക്സ്പ്രഷൻ കണ്ട അഭിക്ക് അപ്പോഴാണ് സമതമായത്..
നീ… നീ എന്താ പറഞ്ഞേ?? കേട്ടത് വിശ്വസിക്കാൻ പറ്റാതെ ദേവ് അഭിനോട് വിരല് ചൂണ്ടി ചോദിച്ചതും
അശ്വനിയെ നുമ്മാടെ ആദിക്കുട്ടൻ കെട്ടിപ്പിടിച്ചന്ന്.. അല്ല നിങ്ങടെ കിളി പോയ കണക്കെയുള്ള ഇരുപ്പുകണ്ടത്ത് ഈ കാര്യം ആദി നിങ്ങളോട് പറഞ്ഞിട്ടില്ലന്നാണ് എന്റോരിത്. i am a correct. അഭി പറഞ്ഞു നിർത്തിയതും ബാക്കി മൂന്നും സോഫയിലിരിക്കുന്ന ആദിയിലേക്ക് നീണ്ടു. ആദിയാണേൽ നൈസ് ആയി അവിടന്ന് വലിയൻ ഒരുങ്ങിയതും പിടയട അവനെ എന്നും പറഞ്ഞ് മൂന്നും ആദിക്ക് നേരെ ഓടി. പിന്നെ പറയണ്ടല്ലോ ബാക്കി അഭിക്ക് കിട്ടിയതിനേക്കാൾ കുറച്ചൂടെ കൂടുതല് മേടിച്ചു കൂട്ടി.
ഹോ… ഒരു കെട്ടിപ്പിടുത്തതിന്റെ കാര്യം പറഞ്ഞപ്പോൾ ഇതുങ്ങൾ ഇങ്ങനെ കേറി മെയ്യുവാണെങ്കിൽ ഞാൻ എന്റെ പെണ്ണിന് കിസ്സ് കൊടുത്തകാര്യം പറഞ്ഞിരുന്നേൽ ചത്തേനെ… ഹോ… ഭയാനകം ആദിയെ ഇട്ട് അവൻ മാർ മേതിക്കുന്നതും നോക്കി അഭി ചിന്തിച്ച് കട്ടിലിന്റെ ഹെഡ് ബോർഡിലേക് ചാരി ഇരുന്ന് ആദിനെ പൊരിക്കുന്നത് രസിച്ചു കണ്ടോണ്ടിരുന്നു.
പിന്നെ കലാ പരിപാടികൾ കഴിഞ്ഞ് ആദിയെ അതും പറഞ്ഞ് വാരലായിരുന്നു മൂന്നിനും ഇടക്ക് എന്റെ വകയും പറയും. അപ്പോ വെക്കൻ കലിപ്പൊച്ചൊരു നോട്ടം നോക്കുമ്പോൾ ഞാൻ കിണിച്ചു കൊടുക്കും.
ഫുഡടിയൊക്കെ കഴിഞ്ഞ് പിന്നെയും കുറെ നേരം ഓരോന്നും പറഞ്ഞിരുന്നു. പിന്നെ ഉറക്കം വന്നതും എല്ലാം കൂടി പോയി ബഡിലേക്ക് മറിഞ്ഞു.
_____________________________________________
[ഒരു മാസത്തിനു ശേഷം]
അങ്ങനെ റെസ്റ്റൊക്കെ കഴിഞ്ഞ് കൈയ്യും കാലും പഴയ പോലെ ആയി ഇന്ന് തൊട്ട് ഞാൻ വീണ്ടും ഓഫീസിൽ പോകാൻ തുടങ്ങുവാണ്. വേറൊരു കാര്യം കൂടി ഉണ്ട് എന്താന്ന് വെച്ചാൽ ഇന്നേക്ക് 4മാസം തികയുവാണ് ഞാൻ lakshya group of company യിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്.ദിവസങ്ങൾ പോണ പോക്കേ.. ആക്സിഡന്റിന് ശേഷം ഒരുമാസക്കാലമാണ് ഞാൻ ഓഫീസിന്റെ പടി കണ്ടട്ടില്ല.ഒന്നോർത്ത എന്തൊരാശ്വാസം ആയിരുന്നു. പിന്നെ മടുപ്പ് തോന്നിച്ചത് റൂമിന്റെ ഉള്ളിന്ന് പുറത്തേക്ക് പോകാൻ കഴിയാഞ്ഞതാണ്.പിന്നെ ഒരാശ്വാസം ഫോണാണ്. അതും കുറച്ച് കഴിയുമ്പോൾ മടുക്കും. താഴെ കൊണ്ടുപോയി ഇരുത്തുമോ എന്ന് ഒരു തവണ ചോദിക്കചപ്പോൾ അമ്മ പറയുവാ മരിയാതക്ക് കിടന്നോണം ഈ സ്റ്റെപ്പും കയറിയും ഇറങ്ങിയും എന്നെ കൊണ്ട് നടക്കാൻ പറ്റില്ല അതോണ്ട് മരിയാതക്ക് കിടന്നോണം എന്ന്. പിന്നെ നമ്മളൊന്നും ചോദിക്കാൻ പോയില്ല.ക്ലാസ്സ് ഇല്ലാത്തപ്പോൾ അപ്പു വരുമ്പോളാണ് സത്യം പറഞ്ഞാൽ മിണ്ടാൻ തന്നെ കൂട്ടുകിട്ടുന്നത്. ഇവിടെ ഒരുത്തനുണ്ട് എന്നെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് ഈ റൂമിലേക്ക് പ്രേതിഷ്ഠിച്ചു കഴിഞ്ഞ് ഒരു മിന്നായം പോലെ ഒന്ന് കാണും. പിന്നെ രമ്യയും സൂരജും കാണാൻ വന്നിരുന്നു.ബാക്കി സ്റ്റാഫ്സൊക്കെ എനിക്ക് കാൾ ചെയ്ത് കാര്യങ്ങൾ അന്യക്ഷിക്കുമായിരുന്നു. പക്ഷേ ഇതിനേക്കാൾ വേറെ ചില സംഭവങ്ങൾ കൂടി അരങ്ങേറിയിരുന്നു. എന്താണന്നല്ലേ പറഞ്ഞു തരാം.
~~~~~~~~~~~~~~~~~~~~~~~
ഹോസ്പിറ്റലിൽ നിന്നും ഡിസ്റ്റർജ് ആയതും സത്യം പറഞ്ഞാൽ ഒരാശ്വാസമായി. രണ്ടു ദിവസം ഹോസ്‌പിറ്റലിൽ തന്നെ കിടന്നിട്ട് എന്തൊരു അസ്വസ്ഥത ആയിരുന്നുന്നോ.. അങ്ങനെ ബില്ലൊക്കെ സെറ്റിൽ ചെയ്ത് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയപ്പോൾ പുറത്ത് തന്നെ ഞങ്ങളെ പ്രേതീക്ഷിച്ചു അംമ്പിയമ്മയും വിജയച്ഛനും അപ്പുവും അച്ചുവും ഉണ്ടായിരുന്നു. കാറ് നിർത്തി അച്ഛൻ പുറത്തേക്കിറങ്ങി എന്നെ പിടിച്ചേനിപ്പിച്ചപ്പോഴേക്കും വിജയച്ഛൻ അടുത്തേക്ക് വന്നു. പിന്നെ അവര് രണ്ടും എന്നെയും പൊക്കിയെടുത്ത് അകത്തേക്ക് കൊണ്ടുവന്ന് നേരെ എന്റെ റൂമിൽ കൊണ്ടുവന്ന് പ്രേതിക്ഷ്ടിച്ചു.
അപ്പോഴേക്കും ബാക്കിയുള്ളവരും അകത്തേക്ക് വന്നുകഴിഞ്ഞ്.
അന്നത്തെ ദിവസം എല്ലാവരും ഒതുക്കൂടി രാത്രിയായപ്പോളാണ് പോയത്.
പിറ്റേന്ന് രാവിലെ എണീറ്റത് പത്തു മണിയക്കെ കഴിഞ്ഞപ്പോളാണ്. വേറൊന്നുമല്ല. ഇന്നലെ രാത്രി ഉറക്കം വരഞ്ഞിട്ട് ഫോണിൽ മൂവി കണ്ടിരുന്ന് ഏകദേശം രണ്ടു മണിയൊക്കെ കഴിഞ്ഞപ്പോൾ ആണ് ഉറങ്ങിയത്. ഈ എന്താല്ലേ… പിന്നെ ഈ ഒടിഞ്ഞ അവസ്ഥ കാരണം ഓഫീസിൽ പോകണ്ടല്ലോ. എങ്കിലും അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടതിനു ശേഷം ആദി സാറിനെ കണ്ടതോ ഒരു ഫോൺ കാൾളോ പോലും ഇല്ലായിരുന്നു. മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു. പിന്നെ ഞാൻ വിചാരിച്ചു എന്തിനാ ഇപ്പോൾ അതൊക്കെ ചിന്തിക്കുന്നതെന്ന്. വന്നില്ലങ്കിൽ വരണ്ട വിളിച്ചില്ലേൽ വിളിക്കണ്ട. അത്ര തന്നെ. പക്ഷേ അപ്പൂന്റെ ips കാണാൻ വന്നിരുന്നു. വന്നതിൽ പുള്ളിക്ക് അപ്പുവുമായി ലൈൻ വലിക്കാൻ പറ്റി. അതൊക്കെ കാണേണ്ടി വന്ന എന്റോരവസ്ഥ… പിന്നെ ips പക്കാ കമ്പനി മൈൻഡ് ആണ്. ഞങ്ങൾ ഇപ്പോ നല്ല കൂട്ടാണ്.
അങ്ങനെ ഒരു വർക്ക് ഇല്ലാത്ത ഡേയിലാണ് നിന്നുടെ കിളവി അപ്പു വീട്ടിലേക്ക് വന്നത്. അന്ന് വേറൊരു സംഭവവും കൂടി നടന്നു.
__________________________________
ഇന്ന് ഓഫ് day ആയത് കൊണ്ട് അശ്വനിയുടെ വീട്ടിലേക്ക് ഒന്ന് പോകാമെന്നു തീരുമാനിച്ചു.അവൻ മാരോട് ഇന്ന് ഒരു മീറ്റ് ഉണ്ടന്നാണ് പറഞ്ഞേക്കുന്നത്.
പിന്നെ അന്ന് അവളെ ഹോസ്പിറ്റലിൽ എത്തിച്ചു തിരിച്ചു വന്നതിനു ശേഷം അവളെ കാണാനോ വിളിക്കനോ പറ്റിയില്ല. മെയിൻ കാരണം ഓഫീസ് വർക്ക് തന്നെ അത് കഴിഞ്ഞ് വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ നമ്മടെ ചങ്കുകൾ കാണും. പിന്നെ അവൻ മാരൊക്കെയായി ഇരുന്നാൽ പിന്നെ ആ കാര്യമങ്ങു മറക്കും. പിന്നെ ആ പരട്ട തെണ്ടി അഭി നമ്മടെ വാണാളികളോട് അശ്വനിയെ ഞാൻ കെട്ടിപിടിച്ച കാര്യം പറഞ്ഞതിന് ശേഷം എന്നെ അവൾടെ കാര്യം പറഞ്ഞു ഇടക്കിടെ നമുക്കിട്ടു വെക്കാറുള്ളത് കൊണ്ട് അശ്വനിയെ വിളിക്കണോ കാണാൻ പോകാനോ നിന്നില്ല എന്നും പറയാം.
അങ്ങനെ റെഡി ആയി ഫോണും എടുത്ത് കാറിന്റെ കീയും കയ്യിലിട്ട് കറക്കി സ്റ്റായർ ഇറങ്ങി ഹാളിൽ എത്തിയതും എന്നെ കണ്ടു മൂന്നും കൂടി സോഫയിൽ നിന്നും എണീറ്റ് “അപ്പോ പോകാം” എന്നും പറഞ്ഞ് എനിക്കടുത്തേക്ക് വന്നു.
എവിടെ പോകുന്ന കാര്യമാ നിങ്ങൾ പറഞ്ഞത്??
നിന്റെ കൂടെ ഞങ്ങളും വരുന്ന കാര്യം (അരു )
അതിന് ഞാൻ ഓഫീസ് കാര്യവുമായി ബന്ധപെട്ട് ഒരു മീറ്റിംഗിന് പോകുവാണ്. നിങ്ങൾ വെറുതെ അവിടെ വന്നു പോസ്റ്റ് ആകേണ്ടല്ലോ… അതുകൊണ്ട് നിങ്ങൾ എവിടെ നിന്നാൽ മതി. ഞാൻ വേഗം പോയിട്ട് വരാം. ok.
അത് സാരമില്ല… ആദി… ഞങ്ങൾ മൂന്ന് പേരുണ്ടല്ലോ. അപ്പോ എങ്ങനാ പോസ്റ്റാകുന്നെ. നീ മീറ്റിംഗ് കഴിഞ്ഞ് വരുന്നവരെ ഞങ്ങൾ അവിടെ എവിടേലും ഇരുന്ന് വായി നോക്കിക്കോളാം.. (ദീപക് )
അല്ലടാ അത് വേണ്ട… ഞാൻ പോയിട്ട് വേഗം വരാം.
എത്രനേരാമെന്നു വെച്ചാടാ ഇവിടെ തന്നെ ഇരിക്ക്യ.. ബോറടിക്കുന്നു. ഇതിപ്പോ നീ പുറത്തേക്കല്ലേ. എന്നാപ്പിന്നെ ഞങ്ങളും വന്നേക്കാമെന്ന് കരുതി. (ദീപക് )
ശരിയ ദീപു പറഞ്ഞത്. ഞങ്ങൾ ഇവിടേക്ക് വന്ന് കഴിഞ്ഞ് ഒരു നൈറ്റ് റൈഡ് പോയി എന്നല്ലാതെ പുറത്തേക്കിറങ്ങിയിട്ടില്ല. അതുകൊണ്ട് ഞങ്ങളും നിന്റെ കൂടെ വരുന്നുണ്ട്. ഞങ്ങൾ നിന്റെ കൂടെ വരുന്നുണ്ടെന്നും കരുതി നിന്റെ മീറ്റിംഗിന് ഒരു ദോഷവും വരുത്തത്തില്ലാട്ടോ… (അരു )
എന്തായാലും മീറ്റ് ചെയ്യാൻ പോകുന്ന ആളുടെ വീട് നിനക്ക് നന്നായി അറിയില്ലേ? (ദേവ് )
ഏ… എന്ത്.. വീടോ… അതിന് ഞാൻ വീട്ടിൽ വെച്ചല്ല കോഫി ഷോപ്പിൽ വെച്ച് മീറ്റ് ചെയ്യാമെന്ന പറഞ്ഞത്.
ഓ.. അതേയോ.. അല്ല ആദി എനിക്കൊരു ഡൗട്ട്.. ഒടിഞ്ഞ കാലും വെച്ച് ആ കൊച്ചെങ്ങാനാ കോഫി ഷോപ്പിൽ വരുക.. (അരു )
ഏ… നി… നിങ്ങളിൽതെന്തൊക്കെയാ പറയുന്നേ…
മനസിലായില്ലയോ… നീ ആ അശ്വനിയെ കാണാൻ പോകുവല്ലേട… (ദീപക് )
ദീപുന്റെ പറച്ചില് കേട്ട് ഞാൻ ഒന്ന് ഞെട്ടിയെങ്കിലും പുറമേ കാണിച്ചില്ല. എന്നാലും ഇവരെങ്ങനാ ഞാൻ അശ്വനിയെ കാണാനാണ് പോകുന്നതെന്നറിഞ്ഞത്…
നീ ഇപ്പോ ചിന്തിക്കുന്നത് ഞങ്ങൾ എങ്ങനെ ഇതറിഞ്ഞു എന്നല്ലേ. എടാ… ആദി നിന്നെ ഞങ്ങൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതൊന്നുമല്ലല്ലോ മറ്റാരേക്കാളും നിന്റെ മനസ് ഞങ്ങൾക്കറിയാം.പിന്നെ നിന്റെ മീറ്റിംഗ് അശ്വനിയെ കാണാൻ പോകാൻ വേണ്ടി ഞങ്ങളിൽ നിന്നും രക്ഷപെടാൻ പറഞ്ഞ കള്ളമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. കാരണം നീ ഞങ്ങളോട് പോകുന്നത് എവിടാണെന്ന് പറഞ്ഞാൽ അതിനെ കുറിച്ച് പറഞ്ഞു നിന്നെ കളിയാക്കുമെന്ന് നിനക്കുറപ്പുണ്ടായിരുന്നു. പിന്നെ നീ കള്ളം പറഞ്ഞാൽ ഞങ്ങൾക്ക് ആ സ്പോട്ടിൽ കത്തും.പിന്നെ deep ആയി തിങ്കിച്ചപ്പോളല്ലേ നിന്റെ ഇന്നത്തെ മീറ്റിംഗ് ആരുമായിട്ടാണെന്നു മനസിലായത്. (ദീപക് )
അപ്പോ എങ്ങനാ പോയേക്കാം.. അതും പറഞ്ഞ് ദേവ് എന്റെ കൈയിന്നു കീ മേടിച്ചു പുറത്തേക്ക് നടന്നു പുറകെ ബാക്കി രണ്ടും പോയി. ഞാനാണേൽ നന്നായി അവന്മാരുടെ മുന്നിൽ ചമ്മി നാറിയന്ന് പറഞ്ഞാൽ മതീല്ലോ. ഞാൻ അതും ഓർത്ത് സ്വയം തലക്കട്ടടിച്ച് അവൻ മാരുടെ പുറകെ പോയി. ദേവ് ആണ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നതും ഞാൻ അവനോട് റൂട്ട് അറിയോ എന്ന് ചോദിച്ചു. അതിന് ചെക്കൻ ചുമൽ പൊക്കി ഇല്ല എന്ന് പറഞ്ഞപ്പോൾ എന്ന മോനേ ഇങ്ങടേറങ് ചേട്ടൻ ഓടിച്ചോളാം എന്ന് പറഞ്ഞപ്പോൾ ഓ എന്നാ ആയിക്കോട്ടെ എന്നും പറഞ്ഞ് അവൻ കൈ കുത്തി co സീറ്റിലേക്ക് കടന്നിരുന്നു. അവൻ മാര് രണ്ടും പുറകിലും ഇരുന്നു. അവരെ മൈൻഡ് ചെയ്യാതെ ഞാൻ അശ്വനിയുടെ വീട്ടിലേക്ക് വണ്ടിയെടുത്തു. ഇനി അവിടെ ചെല്ലുമ്പോൾ ഇവന്മാരുടെ വായിന്നു എന്തൊക്കെ വീഴുമാവോ… സൂക്ഷിക്കണം പരട്ട തെണ്ടികളെ…
~~~~~~~~~~~~~~~~~~~~~~~
അപ്പുനോട് ഓരോന്നും സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു പുറത്ത് ഒരു കാറിന്റെ ശബ്‌ദം കേട്ടത്. ഞങ്ങൾ രണ്ടും ഇതിപ്പോ ആരാണോ വന്നിരിക്കുന്നെ അതും കാറിലൊക്കെ എന്നും ചിന്തിച്ചു നിന്നപ്പോൾ അപ്പു എണീറ്റ് പോയി ജനൽ വഴി ആരാണെന്നു നോക്കട്ടെ എന്നും പറഞ്ഞ് എണീട്ടു.
ആരാടി അപ്പു വന്നേക്കുന്നത്.. നീ കണ്ടാ..
ഇല്ല നിച്ചു.. ഞാൻ താഴെ പോയി നോക്കിട്ട് വരാം ചിലപ്പോ എന്റെ ചെക്കനാണെങ്കിലോ??
അയ്യോ ips ന് വേറെ പണിയില്ലാത്ത പോലെയല്ലേ. അങ്ങേരിപ്പോ ആരുടേങ്കിലും മുതുകും പുറം ഇടിച്ചു പരത്തുന്ന തിരക്കിലാകും. നീ ചെല്ല് എന്നിട്ട് ആരാ വന്നിരിക്കുന്നതെന്ന് നോക്കിട്ട് വാ..
ഹും… നിനക്ക് കുശുമ്പാടി… ഞ്ഞ ഞ്ഞ ഞ്ഞ ഞ്ഞ ഞ്ഞ.. കൊഞ്ഞനം കുത്തി കാട്ടി അവൾ പുറത്തേക്ക് പോയി.
~~~~~~~~~~~~~~~
അതെ ഒരു കാര്യം നിന്നോടൊക്കെ ഞാൻ അശ്വനിയെ കാണാനാണ് പോകുന്നതെന്ന് കള്ളം പറഞ്ഞു. സമ്മതിച്ചു. അത് നിങ്ങൾ കൈയ്യോടെ പിടിക്കുകയും ചെയ്തു. so ഈ കാര്യം എങ്ങാനും അവിടെ വിളമ്പാൻ നിക്കരുത്. പിന്നെ പ്രേത്യേകിച്ചൊരു കാര്യം പറഞ്ഞേക്കാം അവൾടെ അടുത്തു ചെല്ലുമ്പോൾ എനിക്കിട്ട് താങ്ങാനോ വെക്കാനോ നിന്നാൽ അപ്പോ ഞാൻ എല്ലാം കേട്ട് പുറമേ സൗമ്യമായി നിൽക്കും പക്ഷേ വീടിന്റെ കോമ്പൗണ്ട് കടന്നുകഴിഞ്ഞാൽ നിയൊക്കെ ചത്ത്…അതോർമ്മയിൽ ഇരിക്കട്ടെ… അപ്പോ ഇറങ്ങുവല്ലേ… അതും പറഞ്ഞ് ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും എന്റെ പുറകെ തന്നെ അതുങ്ങളും ഇറങ്ങി അപ്പോഴേക്കും പുറത്തേക്ക് അശ്വനിയുടെ അമ്മ വന്നു.
ആഹാ… ഇതാര് മോനോ… അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടതിനു ശേഷം പിന്നെ ഇപ്പോഴാ കാണുന്നേ.. അല്ല ഇതൊക്കെ..
എന്റെ ഫ്രണ്ട്സ് ആണ്. അതും പറഞ്ഞ് മൂന്നിനേയും പരിചയപ്പെടുത്തി കൊടുത്തു.
ഓ.. അതേയോ.. എന്നാ മക്കള് വാ അകത്തേക്കിരിക്കാം.. വാ..
അതും പറഞ്ഞ് അനിത അകത്തേക്ക് കയറിയപ്പോൾ ബാക്കിയുള്ളവരും പുറകെ ചെന്നു.
നിങ്ങൾ ഇരിക്കേ ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.
അതും പറഞ്ഞ് അനിത വേഗം അടുക്കളയിലേക്ക് പോയി.
അനിത അടുക്കളയിലേക്ക് പോയതും നാലും സോഫയിലേക്കിരുന്നു ആദി ചുറ്റുമോന്ന് കണ്ണോടിച്ചപ്പോളാണ് ആരാണ് കാറിൽ വന്നതെന്ന് നോക്കാൻ വേണ്ടി താഴെക്കിറങ്ങി വന്ന അപ്പൂനെ കണ്ടത്. സോഫയിൽ ഇരിക്കുന്ന ആദിയെ കണ്ടതും പെണ്ണിന്റെ കാല് നൈസ് ആയിട്ടൊന്നു സ്ലിപ്പി എങ്കിലും വീഴാതെ പിടിച്ചു നിന്നു. അവരെ നോക്കി ഒന്ന് ചിരിച്ചു കൊടുത്ത് അവർക്കരികിലേക്ക് വന്നു
ഈ സമയം ബാക്കി മൂന്നും അപ്പൂനെ കണ്ടതും
ദേടാ നോക്കടാ അശ്വനി വരുന്നു (ദീപക് )
അതിന് അവൾടെ കാലും കയ്യും ഒടിഞ്ഞു കിടപ്പിലല്ലേ പിന്നെങ്ങനെ.. (ദേവ് )
ആ… അതും ശരിയാണല്ലോ… അപ്പോ പിന്നെ ഇതാരാടാ?? (ദീപക് )
നിന്റെ ഒപ്പം തന്നേണടാ ഞങ്ങളും കയറിവന്നത്. നിന്റെ ചോത്യം കേട്ടാൽ തോന്നും ഞങ്ങൾക്ക് ഈ പെണ്ണിനെ അറിയാവുന്നത് പോലെ (അരു )
നിന്റെ ഒപ്പം തന്നെയാണടാ ഞങ്ങളും കയറി വന്നത്. നിന്റെ ചോത്യം കേട്ടാൽ തോന്നും ഞങ്ങൾക്ക് ഈ പെണ്ണിനെ അറിയാവുന്നത് പോലെ (അരു )
അർപ്പണയെകണ്ടപ്പോൾ മുതൽ ഇവന്മാര് മൂന്നും കൂടി തുടങ്ങിയതാ.. അവൻ മാരുടെ വർത്തമാനം കേട്ട് ഞാൻ അവൻ മാരോടും ഇതാണ് നമ്മടെ അഭിയുടെ ലവ് സ്റ്റോറിയിലെ നായിക. അവന്റെ മനസ്സ് കീഴടക്കിയ അവന്റെ അർപ്പണ.
ഓ…. ഇതാണോ ലവൻ പറഞ്ഞ ലവന്റെ പെണ്ണ്. നല്ല ഭംഗിയുണ്ട്. നമ്മുടെ അഭിക്ക് നന്നായി ചേരുന്നുണ്ട്. ആളെ കണ്ടിട്ട് പാവമാണന്നു തോന്നുന്നു (ദീപക് )
പാവം എന്ന് വിശേഷിപ്പിക്കണ്ട നമ്മടെ ഈ പെങ്ങളുടെ വായിന്നെന്തോ വീനിട്ടല്ല നമ്മടെ ചെക്കൻ തല്ലിയത് അത് പിന്നെ വിഷമമായി കുറ്റബോധമായി പിന്നെ ഇഷ്ട്ടമായി അങ്ങനെ അങ്ങനെ… (അരു )
ഞങ്ങൾ അതും പറഞ്ഞ് നിന്നപ്പോളേക്കും അർപ്പണ ഞങ്ങൾക്കരികിൽ വന്നിരുന്നു.
ആദിയേട്ട… ഈ വരവ് ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല. അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടതിന് ശേഷം പിന്നെ ഇപ്പോഴാ കാണുന്നേ.. അഭി ഇടക്ക് ഹോസ്പിറ്റലിൽ വരുമായിരുന്നു.
കുറച്ച് തിരക്കിലായിരുന്നു. അതാ പിന്നെ ഒന്ന് കാണാൻ വരാൻ പറ്റാഞ്ഞത്. പിന്നെ അഭി പറഞ്ഞിരുന്നു അശ്വനിയെ വീട്ടിലേക്ക് കൊണ്ട് വന്നെന്നു. ഇന്ന് ഓഫ് ഡേ ആയത് കൊണ്ട് ഒന്ന് കാണാമെന്നു കരുതി.
ഞാൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഇവിടെ മൂന്ന് തെണ്ടികളും ഇല്ലാത്ത ചുമയൊക്കെ ഉണ്ടാക്കി ചുമക്കുവാണ്. ഞാൻ മൂന്നിനേയും നോക്കി പല്ല് ഞെരിച്ചു കാണിച്ചു ഇവിടെ തെണ്ടികൾക്ക് ഒരു കൂസലും ഇല്ല.
അല്ല ഇതൊക്കെ ആരാ ആദിയേട്ട??
ഇതൊക്കെ നമ്മടെ ഫ്രണ്ട്സ് ആണ്. ഞാൻ ഇങ്ങോട്ട് വന്നപ്പോൾ കൂടെ വന്നതാണ്. അതും പറഞ്ഞ് ഞാൻ അവൻ മാരെ പരിചയപ്പെടുത്തി കൊടുത്തു.
ദേവ്, അരുൺ, ദീപക്. മൂന്നും ബാംഗ്ലൂരിൽ ഒരു IT കമ്പനിയിൽ വർക്ക് ചെയ്യുവാണ്. ലീവിന് വന്നതാണ്.
ഓ.. ആണോ..
അല്ല നമ്മുടെ പെങ്ങളൂട്ടീടെ പേരെന്താ? (അരു )
അതെല്ലേടാ ആദി ഇപ്പോ നമ്മളോട് പറഞ്ഞത്. നീ ഇത്ര പെട്ടന്ന് മറന്നോ? (ദീപക് )
അരു ദീപക്കിൻറെ പറച്ചില് കേട്ട് നാക്ക് കടിച് നിനക്ക് ഞാൻ ഇതിനുള്ളത് പിന്നെ തരാം എന്നും പറഞ്ഞ് നേരെ ഇരുന്നു. (അരുന്റെയും ദീപക്കിന്റെയും സംസാരം അവർ കേൾക്കെ മാത്രമായിരുന്നുട്ടോ )
എന്റെ പേര് അർപ്പണ.
എന്തു ചെയ്യുന്നു? (ദേവ് )
ഞാൻ ഇവിടെ NHS വിദ്യാപീടം സ്കൂളിൽ ടീച്ചർ ആണ്.
അപ്പോഴേക്കും അനിത അവർക്ക് കുടിക്കാനുള്ളത് കൊണ്ടുവന്നു.
അവർ ഒന്ന് രണ്ട് പറഞ്ഞ് അശ്വനിയെ കാണാൻ അവൾടെ റൂമിലേക്ക് പോകാൻ എണീറ്റു.
മോളേ അപ്പു മോളോന്നു ചെല്ല്.
ശരി അനിതമ്മേ… അതും പറഞ്ഞ് അവൾ അവരെയും കൊണ്ട് അശ്വനിയുടെ റൂമിലേക്ക് നടന്നു.
അർപ്പണയെ അപ്പൂന്നാണോ വിളിക്കുന്നേ? ദീപക്
ഹാമ്.. ഇവരെല്ലാവരും എന്നെ അപ്പൂന്നാ വിളിക്കുന്നേ.. അപ്പുന്നുള്ള വിളിക്കേട്ട് എന്റെ ശരിക്കുമുള്ള പേര് ഞാൻ മറന്നു.
അവൾ ഒരു ചിരിയാലേ പറഞ്ഞു.
അതെ അർപ്പണ താൻ ഞങ്ങളുടെ അനിയന്റെ പെണ്ണാണ് അപ്പോ ഞങ്ങളുടെ പെങ്ങളുട്ടി. അതുകൊണ്ടു ഈ അർപ്പണയെന്നു വിളിക്കുമ്പോൾ അതിനൊരു അന്തരം തോന്നിപ്പിക്കും. so ഞങ്ങൾ അർപ്പണയെ ഇവിടെയുള്ളവർ വിളിക്കും പോലെ അപ്പൂന്ന് വിളിച്ചോളാം എന്തേ? ദേവിന്റെ പറച്ചില് കേട്ട് അർപ്പണ കിളി പോയി നിക്കുവായിരുന്നു. അവൾടെ നിൽപ്പ് കണ്ടു എനിക്ക് ചിരി വന്നു.
നി…. നിങ്ങൾ എങ്ങനെ ഇതൊക്കെ…?
ആ ബഷ്ട്ട്… അപ്പോ ഇത്രയും നേരം ഞാൻ എന്താ പറഞ്ഞതെന്ന് പെങ്ങൾക്ക് മനസിലായില്ലേ.. അഭി ഇവന്റെ മാത്രമല്ല ഞങ്ങളുടെയും ബ്രദർ ആണ്. ഇപ്പോ കത്തിയ. എന്ന് ദേവ് ചോദിച്ചതും ചെറിയ ചമ്മലോടെ അവൾ ചിരിച്ചു.
അപ്പോ ഞാൻ നിങ്ങളെ എന്താ വിളിക്കണ്ടേ??
അപ്പു ആദിയെ എങ്ങനെ ആണോ വിളിക്കുന്നേ അതേപോലെ ഞങ്ങളെയും ഏട്ടനെന്നു കൂട്ടി വിളിച്ചാൽ മതി. (ദേവ് )
അതിന് അവൾ സമ്മതം മൂളി തലയാട്ടി.
എന്നാ ഏട്ടൻ മാര് വായോ.. അതും പറഞ്ഞു അവൾ നടന്നു. പുറകെ പോകാൻ നിന്ന മൂന്നിനേയും ഞാൻ അവിടെ പിടിച്ചു നിർത്തി ഒരു വാർണിങ് കൊടുത്തു.
ഇതെ സമയം താഴെ ആരാണെന്നു നോക്കാൻ പറഞ്ഞയച്ച അപ്പുനെയും കാത്തിരിക്കുവായിരുന്നു നിച്ചു. അപ്പു റൂമിലേക്ക് വന്നതും
നീ ഇതെവിടെ പോയികിടക്കുവായിരുന്നു. താഴെ വന്നതാരാണെന്നു നോക്കിട്ടു വരാൻ നിനക്ക് ഇത്രയും സമയം വേണോ?? അവളെ കുറേനേരമായിട്ടും കാണാഞ്ഞപ്പോൾ ദേഷ്യം വന്ന് ഒരു ഹാലിൽ പറഞ്ഞതാണ്.
നിച്ചു ഒന്ന് പതിയെ പറയടി..
എന്റെ വാ ഞാൻ ഇഷ്ട്ടമുള്ളപോലെ പറയും. ഹും..
നിച്ചു…
എന്താടി.. എന്നും പറഞ്ഞ് ഞാൻ അവളെ നോക്കിയപ്പോൾ അവൾക്ക് പുറകിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ കണ്ണും മിഴിച്ച് നിന്നു പോയി..
അവൻ മാരോട് ഒരു വാണിംഗ് ഒക്കെ കൊടുത്ത് അശ്വനിയുടെ റൂമിനടുത് എത്തിയപ്പോൾ തന്നെ അർപ്പണയെ ഇട്ടു പൊരിക്കുന്ന അവൾടെ ശബ്ദമാണ് ഞങ്ങൾ കേട്ടത്. അത് കേട്ടതും അകത്തേക്ക് കയറാൻ നിന്ന ഞാൻ അവിടെ സ്റ്റോപ്പായി കൂടെ അവൻ മാരെയും അവിടെ പിടിച്ചു നിർത്തി. അവൾടെ വർത്തമാനം കേട്ട് അവൻ മാര് പെണ്ണ് പുലിയാണെന്നു തോന്നുന്നു കാലും കൈയ്യും ഒടിഞ്ഞിട്ടും ആൾക്ക് എന്നാ പവറാ… അങ്ങനെ ഓരോന്നും പറയാൻ തുടങ്ങി. ഇനി ഇങ്ങനെ നിന്നാൽ അവളെ പൊക്കി പൊക്കി എവിടേലും കൊണ്ടെത്തിക്കുമെന്ന് തോന്നി ഞാൻ റൂമിലേക്ക് കയറി അപ്പോണ്ടേ എന്നെ അവിടെ കണ്ടതും അവൾ കണ്ണും മിഴിച്ച് എന്നെ നോക്കി നിക്കുവാ.. എനിക്ക് തൊട്ട് പുറകെ അവൻ മാരും കയറി വന്നു.
സ.. സാർ… സാർ ഇവിടെ?
ഇവിടെ തന്നെ കാണാൻ വന്നത്. ഒരു കൂസലുമില്ലാതെ അവളെ നോക്കി പറഞ്ഞതും അവൾടെ നോട്ടം എന്നിൽ നിന്നും എന്റെ കൂടെ നിക്കുന്ന മൂന്നിലേക്കുമായി.
ഇവരൊക്കെ ആദിയേട്ടന്റെ ഫ്രണ്ട്സ് ആണ്. ദേവേട്ടൻ, അരുണേട്ടൻ, ദീപക്കേട്ടൻ. അർപ്പണ പറഞ്ഞത് കേട്ട് അശ്വനി അവളെ നോക്കി വായും പൊളിച്ച് നിക്കുവാണ്. എനിക്കത് കണ്ടപ്പോൾ ചിരി വന്നെങ്കിലും പിടിച്ചു നിന്നു.
നീ എന്നോട് ചോദിച്ചില്ലേ എന്താ താമസിച്ചതെന്ന് ഇവരുമായി സംസാരിച്ചു നിക്കുവായിരുന്നു. അങ്ങനെ പരികചയപ്പെട്ടു. ഇപ്പോൾ എനിക്ക് നാല് ഏട്ടൻ മാരെയും കിട്ടി.
ആദി സാറിന്റെ കൂടെ വന്ന മൂന്ന് പേരെയും നോക്കി നിന്നപ്പോളാണ് അപ്പു അവരുടെ പേര് പറഞ്ഞത് അത് കേട്ടപ്പോളെ ഞാൻ വായും പൊളിച്ചു അവളെ തന്നെ നോക്കി നിന്നപ്പോളാണ് അവൾടെ അടുത്ത ഡയലോഗ് പെണ്ണിന് നാല് ഏട്ടൻ മാരെ കിട്ടയന്ന്..
ഞാൻ അവളെയും നോക്കി നിന്നപ്പോളാണ് ആ മൂവരിൽ ഒരാൾ അപ്പു പറഞ്ഞ കണക്കെ നോക്കിയാൽ അവൾടെ ദേവേട്ടൻ,
ഹായ് അശ്വനി.. ഞാൻ ദേവ് ആദിടെ ഫ്രണ്ട്. അപ്പു പറഞ്ഞില്ലേ.. പിന്നെ ആദി പറഞ്ഞിരുന്നു തന്റെ കാര്യം. ആദി തന്നെ കാണാൻ വന്നപ്പോൾ ഞങ്ങൾക്കും തന്നെ ഒന്നു കാണണമെന്ന് തോന്നി. അതാ ഇവന്റെ കൂടെ പോന്നത്.
അതിന് അവൾ ഒന്നു ചിരിച്ചു കൊടുത്ത് ആദിയെ ഒന്നു നോക്കി.
പിന്നെ അവരൊക്കെയായി വർത്തമാനം പറഞ്ഞിരുന്നു പെട്ടന്ന് തന്നെ കമ്പനിയായി. അന്യന്റെ സ്വഭാവം പോലെയൊന്നുമല്ല. മൂന്ന് പേരും പക്കാ കമ്പനി മൈൻഡും പഞ്ച പാവങ്ങളും.എന്നും പറഞ്ഞ് അന്യൻ കുശുമ്പാൻ ആണന്നല്ലാട്ടോ ഞാൻ പറഞ്ഞത്. ആളും പാവമൊക്കെ തന്നെയാണ്. പിന്നെ അവര് പരസ്പരം അവരുടെ അമളികളെ പറ്റിയും അതിനിടെ ആദി സാറിനെ താങ്ങിക്കൊണ്ടും ഒരുന്നും പറഞ്ഞു. അതൊക്കെ കേട്ട് ഞാൻ ചിരിച്ചിരിച്ചു ഒരു വിതമായി. ഇടക്ക് ഞാൻ ഒന്നു പാളി ആദി സാറിനെ നോക്കുമ്പോൾ ആള് നമ്മളെ തന്നെ ഇമ വെട്ടാതെ നോക്കി നിക്കുവായിരിക്കും. അത് കാണുമ്പോൾ തന്നെ ഞാൻ പിന്നെ അങ്ങേരുടെ മുഖത്തേക്കേ അറിഞ്ഞോണ്ട് പോലും കണ്ണ് കൊണ്ടുപോകില്ല. എന്നാലും അനുസരമാ ഇല്ലാതെ പരട്ട കണ്ണുകൾ അങ്ങോട്ടേക്ക് തന്നെ പോകും.
അവൻ മാര് ഓരോന്നും പറയുമ്പോൾ ഞങ്ങടെ കാട്ടിക്കുട്ടിയ കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറയുവാണ്. ഇപ്പോ ഞാൻ ആരായി. നിങ്ങൾക്ക് ഊഹിക്കാമല്ലോ ല്ലേ… ഇടക്കിടെയ്ക്ക് ആ പന്ന പട്ടികൾ നമ്മക്കിട്ട് താങ്ങുന്നുമുണ്ടായിരുന്നു. അതൊക്കെ കേട്ട് അവറ്റകൾ രണ്ടും പൊരിഞ്ഞ ചിരിയും. ഞാൻ അശ്വനിയെ നോക്കിയപ്പോൾ അവൾ ചിരിക്കുമ്പോൾ വിടർന്നു വരുന്ന ആ കാപ്പിപ്പെടി കണ്ണുകൾ കണ്ട് ഞാൻ അവളിലേക്ക് തന്നെ നോട്ടം കൊടുത്തു നിന്നുപോയി. ഏന്തോ അവളുടെ കണ്ണുകളിൽ ഞാൻ ലയിച്ചില്ലാതാകും പോലെ. ഇടക്കിടെ അവൾ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ എന്നെ ശ്രെദ്ധിക്കുന്നുണ്ടേൽ പോലും ഏതോ ലോകത്തെന്നപോലെ അവളെ തന്നെ നോക്കിയിരുന്നു. അതിനിടക്ക് ദേവ് ഞാൻ നോക്കുന്നത് കണ്ട് ഞാൻ കേൾക്കെ കാതോരം വന്ന് എനിക്കിട്ട് താങ്ങിയ നിർവൃതിയിൽ ഞാൻ നോട്ടം മാറ്റി. എങ്കിലും എന്റെ കണ്ണുകളെ പിടിച്ചു നിർത്താൻ പറ്റാത്തവണ്ണം അവളിലേക്ക് തന്നെ പോക്കുകുകയായിരുന്നു.
അങ്ങനെ കുറെ നേരം വിശേഷമൊക്കെ പറഞ്ഞിരുന്നു ഞങ്ങൾ അവരോടെല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. പോകുന്നതിനു മുന്നേ അശ്വനിയോടെ നന്നായി റസ്റ്റ് എടുക്കണമെന്ന് കൂടി ഞാൻ പറഞ്ഞു. അതിന് ആ തെണ്ടികളുടെ ഒലക്കമ്മിലത്തെ ഒരു ചുമ. ഒക്കെന്നെത്തെയും ഞാൻ തറപ്പിച്ചു നോക്കിയപ്പോൾ സ്വിച്ചിട്ടപോലെ പോലെ ചുമ നിന്നു.
സത്യം പറഞ്ഞാൽ കുറച്ചു നിമിഷങ്ങൾ കൊണ്ട് അവരൊക്കെ ഞങ്ങടെ എല്ലാമായി തീർന്നത് പോലെ തോന്നി. അപ്പൂനെ കൂട്ട് എനിക്കും മൂന്ന് ബ്രോസിനെ കിട്ടി. എന്തു കമ്പനി ആയിരുന്നു. എന്നെ അതിശയിപ്പിച്ച വേറൊന്നെന്താണന്നറിയോ എന്നും കലിപ്പോടെ മാത്രം കണ്ടിരുന്ന ആദി സാറിന്റെ മുഖം എന്നദ്യമായിട്ടാണ് ചിരിച്ചൊന്നു കാണുന്നത് തന്നെ. പക്ഷേ ആൾടെ ആ ചിരി കാണാൻ എന്തു ഭംഗി ആയിരുന്നോ. നോക്കി ഇരുന്നു പോകും. പിന്നെ ആള് നമ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ടിട്ടല്ല എനിക്കെന്തോ വല്ലാത്ത അസ്വസ്ഥത ആയിരുന്നു. വേറൊന്നുമല്ല ആ നോട്ടം താങ്ങാൻ പറ്റാത്തതിന്റെ ആണേ. അമ്മാതിരി നോട്ടമല്ലേ നോക്കിനിന്നത്. ഞാനാണേ ഉരുകി പോയി. എന്തൊക്കെയോ അന്യനിൽ സംഭവിച്ചിട്ടുണ്ട്. ഞാൻ ബഡിലാകുന്നതിനു മുന്നേ അതായത് ആ റിയയുമായുള്ളെ എന്റെ കൂടി കാഴ്ചയ്ക്കു ശേഷമാണ് ആദി സാറിൽ മാറ്റമൊക്കെ വരാൻ തുടങ്ങിയത്. എന്തായാലും മാറ്റം വന്നിട്ടുണ്ട്.
അവരൊക്കെ പോയി കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ ഉത്സവ പറമ്പ് പോലെ ആയി റൂം. എന്തോ അവര് പോയിപ്പോൾ ഒരു സങ്കടം. കാരണം അവരുമായി അത്രയും അടുത്തിരുന്നു. അപ്പു അവരുടെ കൂടെ അവരെ യാത്രയാക്കാൻ താഴേക്ക് പോയി. ഞാൻ തൊട്ടു മുന്നേ നടന്നതൊക്കെ ആലോചിച്ച് പുഞ്ചിരിയോടെ കട്ടിലിലേക്ക് ചാരി കിടന്നു.
ഞാൻ അശ്വനിയുടെ അമ്മയോടും അർപ്പണയോടും പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോളാണ് ആച്ചി വന്നത്. പിന്നെ അവന്മാർക്ക് ആച്ചിയെ പരിചയപ്പെടുത്തി കൊടുത്ത് ആച്ചിയോടും പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു. പോകുന്നതിനിടെ അവൻ മാര് അശ്വനിയെ കുറിച്ചും അർപ്പണയെ കുറിച്ചുമായിരുന്നു പറഞ്ഞത്. അവരെ കുറിച്ച് വാ തോരാതെ പറഞ്ഞോണ്ടിരിക്കുവാ. അവൻ മാരുടെ പറഞ്ഞിലിൽ നിന്നും ഒന്നു വ്യക്തമായി ഇവന്മാർക്ക് അവരെ ഒത്തിരി ഇഷ്ടായിന്നു. അതിനിടെ ദേവ് എനിക്കിട്ട് ചെറുതായൊന്നു താങ്ങിയെങ്കിലും ഞാൻ നോക്കി പേടിപ്പിച്ചപ്പോൾ അവൻ മുഖം തിരിച്ചു. പിന്നെ അവിടെ നടന്നതൊക്കെ ഓർത്ത് ഒരു ചിരിയാലേ ഞാൻ ഡ്രൈവ് ചെയ്ത്.
വീട്ടിലെത്തി ഫ്രഷ് ആയി ഞങ്ങൾ നാലും കൂടെ ഓരോന്നും പറഞ്ഞിരുന്നു. പിന്നെ ഓഫീസിലെ ചില ഇമ്പോര്ടന്റെ ഫയൽസ് ചേക്ക് ചെയ്യാനുള്ളത് കൊണ്ട് ഞാൻ അവൻ മാരോടും പറഞ്ഞ് റൂമിലേക്ക് വിട്ടു. റൂമിൽ വന്ന് ലാപ്പൂമെടുത്തു നേരെ ബഡിലേക്ക് വന്നിരുന്നു എന്റെ പണി തുടങ്ങി. ഫയൽസ് ഒക്കെ ചേക്ക് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ കുറെ നേരമായിരുന്നു. ലാപ്പ് മടക്കി വെച്ച് ഞാൻ കയ്യൊക്കെ ഒന്നു നിവർത്തി എണീറ്റ് താഴേക്ക് ചെല്ലാൻ നിന്നപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്തത്.
ഫോൺ എടുത്തുനോക്കിയപ്പോൾ തന്നെ എനിക്ക് അടിമുടി അങ്ങ് പെരുത്തു കയറാൻ തുടങ്ങി. ആരാണെന്നല്ലേ ആ കോപ്പ് തന്നെ റിയ. അവൾക്ക് എത്രകിട്ടിയാലും എത്രയൊക്കെ പറഞ്ഞാലും അവൾടെ പേട്ട തലയിൽ കേറില്ലാന്ന് വെച്ചാൽ… അതും ചിന്തിച്ച് ഞാൻ രണ്ട് പറയാൻ വേണ്ടി തന്നെ കാൾ അറ്റന്റ് ചെയ്ത് ചെവിയോടടിപ്പിച്ചപ്പോൾ പന്ന മോള് പറയണ കേട്ട് ഇപ്പോൾ അവൾ എന്റെ കൈ പങ്ങിലുണ്ടായിരുന്നേൽ അവൾടെ മുപ്പത്തി രണ്ട് പല്ലും തെറിപ്പിച്ചേനെ…
ആദി നീ എന്റെ കാൾ അറ്റന്റ് ചെയ്തതിനു എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്. ഞാൻ വിചാരിച്ചു നീ കാൾ അറ്റന്റ് ചെയ്യില്ലായിരിക്കുമെന്ന്. എനിക്കറിയാം ആദി നിനക്ക് എന്നോട് ദേഷ്യമാണെന്ന്. നീ ഇവിടെ അവന്നു പറഞ്ഞിട്ട് പോയതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല. നിനക്ക് അവളെ ഇഷ്ടമാണെന്നും അവളെ സ്വന്തമാക്കുമെന്നൊക്കെ പറഞ്ഞത് കള്ളത്തരമാണെന്ന് എനിക്കുറപ്പുണ്ട്. എന്റെ ആദിക്ക് അങ്ങനെയൊന്നും ചിന്തിക്കാൻ കഴിയില്ല. ഇനി ഞാൻ ഒനിന്നും വരില്ല ആദി അവളെ ആ അശ്വനിയെ ഞാൻ ഇനി ഒന്നും ചെയ്യില്ല പക്ഷേ നീ അവളെ മറന്ന് എന്റെ ആകണം എന്റെ സ്വന്തമാകണം
ച്ചീ… നിർത്തടി പന്ന… നീ ഈ ആദിയെ കുറിച്ചെന്താടി വിചാരിച്ചേക്കുന്നെ. ഇപ്പോ ഈ പറഞ്ഞതൊക്കെ എന്റെ മുന്നിൽ വെച്ചായിരുന്നേൽ അതിനുള്ള മറുപടി ഞാൻ തന്നേനെ… നിനക്ക് നാണമില്ലേ റിയ. ഞാൻ എത്രയൊക്കെ പറഞ്ഞിട്ടുണ്ട് എന്താടി നിന്റെ തലക്കകത്തു കേറാത്തത്. നിന്നെ ഞാൻ ഒരിക്കലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല. പിന്നെ അശ്വനിയെക്കുറിച്ചു ഞാൻ നിന്നോട് പറഞ്ഞതൊക്കെ സത്യമാണ്. അതിൽ ഒരു മാറ്റവും ഉണ്ടായിരിക്കില്ല.
ആദി.. മറു വശത്തു നിന്നും അവൾ ദേഷ്യത്തിൽ അലറി.
വെച്ചിട്ട് പോടി. മനുഷ്യനെ മെനക്കെടുത്താൻ.. അതും പറഞ്ഞ് ആദി കാൾ കട്ടാക്കി.
#######################
നീ വീണ്ടും വീണ്ടും എന്നെ ഒരു കൊലയാളി ആക്കാൻ പ്രേരിപ്പിക്കുവാണ് ആദി.. ഇനി അവൾക്ക് ആ അശ്വനിക്ക് എന്റെ കൈയ്യിൽ നിന്നും മോചനം ഉണ്ടാകില്ല അവളെ ഞാൻ ഈ ലോകത്തുനിന്നും ഇല്ലാതാകും. റിയയാണ് പറയുന്നത്.
####################
ആ കോപ്പ് വിളിച്ചു കഴിഞ്ഞപ്പോൾ ഉള്ള മൂടോക്കെ പോയി. അവളോടുള്ള ദേഷ്യം കണ്ട്രോൾ ചെയ്ത് ഞാൻ താഴേക്കു ചെന്നു. പിന്നെ അവന്മാരുമായി കത്തിയടിച്ചു സമയം നീണ്ടു പോയി.
$$$$$$$$$$$$$$$$$$$$$$$$$$$$$$
സന്ധ്യ ആയപ്പോളാണ് അപ്പു വീട്ടിലേക്ക് പോയത്. ആൾക്ക് പോകാൻ മടി ആയിരുന്നു. പിന്നെ അവൾക് നാളെ സ്കൂളിൽ പോകണ്ടത് കൊണ്ട് ഞാൻ തന്നെയാ പറഞ്ഞു വിട്ടത്. അല്ലങ്കിൽ തന്നെ ഞാൻ ഹോസ്പിറ്റലിലായതിനു ശേഷം നേരെ ചൊവ്വേ സ്കൂളിൽ പോയിട്ടില്ല. പ്യാവം. അതിന് എന്നെ കൊഞ്ഞനം കുത്തി കാട്ടിയിട്ടാണ് പോയത്.
അവള് പോയതും ഞാൻ വീണ്ടും റൂമിൽ ഒറ്റക്കായി. പിന്നെ അമ്മവന്നു നമ്മളെ ഒരുവിധം വൃത്തിയാക്കി ബഡിൽ കൊണ്ടേ കിടത്തി. ആച്ചി വന്ന് കുറച്ചുനേരം സംസാരിച്ചിരുന്നു. അവന്റെ സംസാരത്തിൽ മുഴുവനും ആദി സാറും നുമ്മടെ ബ്രോസിനെയും കുറിച്ചുമായിരുന്നു. അവനും അവരെ ഒത്തിരി ഇഷ്ടായിട്ടുണ്ട്. അമ്മയ്ക്കും.
അങ്ങനെ അവനുമായി സംസാരിച്ചിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ വന്നു പിന്നെ അച്ഛനുമായി സംസാരിച്ചിരുന്നു. അമ്മ പറഞ്ഞിരുന്നു ആദി സാറും ബ്രോസും വന്ന കാര്യം അച്ഛൻ വന്നപ്പോളെ അമ്മ പറഞ്ഞിരുന്നു. പിന്നെ അവരെ കൂടെ ഉണ്ടായിരുന്ന കാര്യങ്ങളൊക്കെ അച്ഛനോടും പറഞ്ഞു. ഒപ്പം എനിക്കും അപ്പുനും പുതിയ ബ്രദർസിനെ കിട്ടിയതും പറഞ്ഞു. അത് പറഞ്ഞപ്പോൾ അച്ഛൻ ചില സംശയരീതിയിൽ ചോദിച്ചപ്പോൾ ഞാൻ ഒന്നു പതറി. പറഞ്ഞോണ്ടിരുന്ന ഫ്ലവയിക്കഞ്ഞു അടിച്ചു വിട്ടതായിരുന്നു. പിന്നെ അതികം സംശയം ആക്കിപ്പിക്കാതെ ഒരു വിധം അതിനെക്കുറിച്ച് പറഞ്ഞൊപ്പിച്ചു. ഹോ…
പിന്നെ ഫുഡ് അമ്മ കണ്ടുവന്ന് എനിക്ക് വാരി തന്നു. ഫുഡടിയൊക്കെ കഴിഞ്ഞ് കട്ടിലിൽ കിടക്കുമ്പോൾ ആണ് ഫോൺ അടിച്ചത് നോക്കിയപ്പോൾ *അന്യൻ*.ഞാൻ ചിരിയാലേ കാൾ അറ്റന്റ് ചെയ്തു.
####################
ഫുഡ് കഴിയൊക്കെ കഴിഞ്ഞ് അവൻ മാരോട് good nyt പറഞ്ഞ് റൂമിൽ വന്നു നേരെ ബഡിലേക്ക് വന്നിരുന്നപ്പോളാണ് അശ്വനിയെ കുറിച്ചൊർത്തത്. അപ്പോൾ തന്നെ ഫോണെടുത്തു അവൾടെ നമ്പറിലേക്ക് വിളിക്കാൻ ഒരുങ്ങിയപ്പോൾ വിളിക്കണോ എന്നൊരു തോന്നൽ ഉണ്ടായങ്കിലും പിന്നെ വിളിക്കാമെന്നു കരുതി അവളെ നമ്പറിലേക്ക് കാൾ വിട്ടു.
ആദ്യം ഞങ്ങൾ എന്താ പറയേണ്ടതെന്നൊക്കെ ഓർത്ത് പിന്നെ ഒരുന്നും പറഞ്ഞ് പറഞ്ഞ് ഒടുക്കം അശ്വനിയുടെ ആദ്യത്തെ പേടിയോക്കെ മാറി നല്ല കമ്പനി മൈൻഡിൽ സംസാരിക്കാൻ തുടങ്ങി. അവൾ പറയുന്നതിനൊക്കെ ഞാൻ മൂളിക്കൊണ്ട് കേട്ടിരുന്നു. ഞാൻ അവൾ പറയുന്നതെല്ലാം കേട്ട് ആസ്വാധിച്ചിരുന്നു. ആ നിമിഷം ഞാൻ സ്വയം മറന്നിരുന്നുപോയ നിമിഷണെന്ന് പറയാം. അശ്വനിയുടെ ചിരിയോടെയുള്ളെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. പിന്നെ കുറെ നേരം സംസാരിച്ച് കാൾ കട്ടാക്കി.
##################
ആദി സാറിന്റെ കാൾ കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി. ആദ്യം എന്താണ് പറയേണ്ടതെന്നൊക്കെ ഓർത്ത് തപ്പി കളിച്ചങ്കിലും പിന്നെ ആദ്യത്തെ പേടിയൊക്കെ മാറി നമ്മള് പൂക്കുറ്റി സംസാരം ആയിരുന്നു. എന്തോ എന്റെ വർത്തമാനം കേട്ട് ആളും മറിച്ചൊന്നും പറയാതെ മൂളിക്കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ എന്നാണ് സാറിനോട് ഇത്രയും നേരമൊക്കെ സംസാരിച്ചത് അതും മനസുവിട്ട്. കാൾ കട്ടാക്കി ഞാൻ ഇന്നത്തെ കാര്യങ്ങൾ ഓർത്ത് ഒത്തിരി സന്തോഷത്തോടെ അങ്ങനെ കിടന്നു. അപ്പോൾ മനസ്സിൽ തെളിഞ്ഞു വന്ന മുഖം ആദി സാറിന്റെ ആയിരുന്നു.
എന്താ… നിച്ചു ഒരാട്ടം.. എന്താണ് നിനക്ക് പുള്ളിയോടെ കാതൽ തുടങ്ങിയോ…
എന്റെ മനസ്സ് എന്നോടുതന്നെ ചോദിച്ചു. അതിനെനിക്ക് ഉത്തരമില്ലായിരുന്നു. ഒരു പക്ഷേ ഞാൻ സാറിനെ… ഏയ്… അങ്ങനൊന്നും ഇല്ല…. നീ വെറുതെ അവിശ്വമില്ലാത്തത് ചിന്തിക്കാതെ…. അങ്ങനെ ഞാൻ സ്വയം മനസിനെ പറഞ്ഞ് പഠിപ്പിച്ചു.
മേല്ലേ ഉറക്കത്തിലേക്കാണ്ടു.
തുടരും….

by