16/04/2026

ഹരിനന്ദനം : ഭാഗം 06

രചന – ഗ്രീഷ്മ വിപിൻ

ഐ സി യൂവിന് മുന്നിൽ തന്നെ ദേവനും ജയനും ഉണ്ടായിരുന്നു..വിവരം അറിഞ്ഞുടനെ മഹി ഹോസ്പിറ്റലിൽ എത്തി “വല്യച്ഛ….. ” “മോനേ എന്റെ മോള്… ” “ഒന്നും ഉണ്ടാവില്ല…. ഡോക്ടർ എന്താ പറഞ്ഞേ… ” അപ്പോഴേക്കും ഡോക്ടർ വന്നു.. “ഡോക്ടർ നന്ദനയ്ക്ക്. ” “സാർ പേഷ്യന്റിന്റെ… ” “എന്റെ സിസ്റ്ററാണ്… ” “പേടിക്കാനൊന്നുമില്ല…. ഷീ ഈസ് ഒക്കെ നൗ.. ” ബട്ട്‌ ബോധം വന്നിട്ടില്ല…. പെട്ടന്നുള്ള ഷോക്കിന്റെ ആണ്…” “ഇപ്പോ കാണാൻ പറ്റുമോ. ” “ഒബ്സർവേഷനിലാണ്…. പേഷ്യന്റിന് ബോധം വരട്ടെ. ” “ഒക്കെ താങ്ക്യൂ ഡോക്ടർ… ” “സാർ വിഐപി റൂം അറേഞ്ച് ചെയണോ… ” “നോ…. ” “വല്യച്ഛ വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക് വെറുതെ അവരെ ടെൻഷൻ ആക്കേണ്ട… ഡ്രൈവറുടെ വല്യമ്മയെ കൊണ്ട് വരാൻ പറഞ്ഞേക്ക്… ” “മ്മ്മ് ”

“എന്താ പറഞ്ഞേ”ലക്ഷ്മി അവിശ്വാസിനിയാതോയോടെ മാധവനെ നോക്കി. “എന്നെ ഇപ്പോ മഹി വിളിച്ചതാ… ഹരിയെ വിളിച്ചിട്ട് കിട്ടിയില്ല എന്ന്…. അവൾ ഹരിയെ കാണാൻ പോയതാ.. ” “ഹരിയെ കാണാനോ. ” “മ്മ്മ്…. അവൻ ഇന്നലെ അവളെ വിളിച്ചിരുന്നു .. ” “എന്തിന്… ” “എന്തോ സംസാരിക്കാനുണ്ടെന്ന പറഞ്ഞേ….. ബാക്കി ഒക്കെ പിന്നെ സംസാരിക്കാം… നീ പെട്ടന്ന് ഡ്രസ്സ്‌ മാറ്റി വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.. ” അവര് പോകാൻ ഇറങ്ങുമ്പോഴാണ് ഹരി വന്നത് “നിങ്ങൾ രണ്ടുപേരും എങ്ങോട്ടാ ” “അതൊക്കെ നീ എന്തിനാ അറിയുന്നേ.. “ലക്ഷ്മി അവനോട് ചൂടായി “നിന്റെ ഫോണിന് എന്ത് പറ്റി… ” “അത് അച്ഛാ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു… ഫോൺ സൈലന്റായിരുന്നു.. ” “ഞങ്ങൾ ഹോസ്പിറ്റലിൽ പോകുവാ… ” “ഹോസ്പിറ്റലിലോ…? ” “നന്ദനയ്ക്ക് ഒരു ആക്സിഡന്റ്… ” “വാട്ട്‌….?” “നിന്നെ കാണാൻ വന്നതല്ലേ അവൾ… ” “ബട്ട്‌ അച്ഛാ എനിക്ക് മീറ്റിംഗ് ആയതുകൊണ്ട്.. ഞാൻ പോയിലായിരുന്നു. ” “എന്നാ നിനക്ക് ആ കുട്ടിയെ ഒന്നു വിളിച്ചു പറഞ്ഞുടെ.. ” “അച്ഛാ ഞാൻ പറഞ്ഞിരുന്നു…. പിന്നെ അപ്പുവിന് അവളോട് സംസാരിക്കണം എന്ന് പറഞ്ഞായിരുന്നു… “അപ്പുവിന്റെ പേര് കേട്ടതും ലക്ഷ്മി ഞെട്ടി “ഹരി നിന്നോട് എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു ആ തലതെറിച്ച പെണ്ണുമായി കൂട്ടവേണ്ടെന്നു…. കുറെയായി ശല്യമിലായിരുന്നു… ” “അമ്മയ്ക്ക് അവളോട് എന്താ ഇത്ര ദേഷ്യം…” “മതി മതി…. ലക്ഷ്മി നീ വരുന്നുണ്ടോ… ” “അച്ഛാ നിൽക്ക് ഞാനും വരാം ”

“നന്ദനയ്ക്ക് ബോധം വന്നിട്ടുണ്ട്‌ ആർക്കെങ്കിലും ഒരാൾക്ക് കേറികാണാം… ബാക്കിയുള്ളവർക്ക് റൂമിലേക്ക്‌ മാറ്റിയിട്ടു…” നേഴ്സ് വന്നു പറഞ്ഞു “ഭാമേ ചെല്ല്… “ദേവൻ ഭാമയുടെ ചുമലിൽ തട്ടി. . ഭാമ അകത്തു പോയി “മോളെ നന്ദു… “ഭാമ സ്നേഹത്തോടെ വിളിച്ചു അവരുടെ ശബ്ദം കേട്ടതും നന്ദു മിഴികൾ തുറന്നു “അമ്മേ….. ” “ഒന്നുല്ലടാ…. ” “അമ്മേ ക്ഷീണം വരുന്നു.. ” “മോൾ ഉറങ്ങിങ്ങോ… അമ്മ ഇവിടെ ഇരിക്കാം.. ” “അച്ഛനോ… ” “എല്ലാരും പുറത്തുണ്ട്… ലച്ചൂ വന്നിട്ടുണ്ട്… മനുവും ഉണ്ട്‌… ” “ടൈം കഴിഞ്ഞു .. ബാക്കി റൂമിലേക്ക്‌ മാറ്റിയിട്ട് സംസാരിക്കാം..ഒന്ന് പുറത്തിറങ്ങിക്കേ” നേഴ്സ് വന്നു പറഞ്ഞു “മോൾ ഉറങ്ങിങ്ങോ…. അമ്മ പുറത്തുണ്ടാവും… ” ഭാമ പുറത്ത് വന്നപ്പോ ഹരിയും ഫാമിലിയും എത്തിയിട്ടുണ്ടായിരുന്നു… “ദേവാ ഡോക്ടർ എന്താ പറഞ്ഞേ “മാധവൻ ചോദിച്ചു “വേറെ കുഴപ്പമൊന്നുമില്ല…. കുറച്ച് കഴിഞ്ഞു റൂമിലേക്ക്‌ മറ്റും… അപ്പോഴാണ് ഹരി ലച്ചൂനെ അവിടെ കണ്ടേ.. അവൻ അവളുടെ അടുത്തേക്ക് പോയി “ടോ താൻ എന്താ ഇവിടെ.. ” “ഹരിയേട്ടനോ…. നന്ദു എന്റെ അപ്പച്ചിടെ മോളാ.. ” “ആണോ… എനിക്ക് അറിയില്ലായിരുന്നു ” “മ്മ്… അവൾ ഒന്നും പറഞ്ഞിട്ടില്ലേ… ”

“ഇല്ലെടോ ” “അവൾ എന്റെ വീട്ടിൽ നിന്ന പഠിച്ചേ…. ഒരുകണക്കിന് നിങ്ങൾ ഒരുമിക്കണം എന്നുള്ളത് ദൈവ നിശ്ചയമാണ്… ” “നീ എന്താ പറയുന്നേ ലച്ചൂ ” “അപ്പൊ ഹരിയേട്ടനോട് അവൾ ഒന്നും പറഞ്ഞിട്ടില്ലേ… ” “എന്ത് പറയാൻ… “അവൻ ആചാര്യത്തോടെ അവളെ നോക്കി “ഹരിയേട്ടനെ ഇന്ന് അവൾ കാണാൻ വന്നില്ലായിരുന്നോ… ” “എനിക്ക് പോകാൻ പറ്റിയില്ലെടോ… പകരം അപർണയാണ് പോയത്… ” “അപർണയോ… അവളും ഹരിയേട്ടനും തമ്മിൽ… ” “അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്….. ” “അവൾ ഒറ്റയൊരുത്തിയ നിങ്ങളെ തമ്മിൽ അകറ്റിയത്…. ” “അപർണ ഞങ്ങളെ അകറ്റി എന്നോ. . ” ലച്ചൂ എല്ലാം കാര്യവും ഹരിയോട് പറഞ്ഞു…. എല്ലാം കേട്ടപ്പോ അവന് സന്തോഷവും സങ്കടവും ദേഷ്യവും വന്നു… ലച്ചൂ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്റെ പെണ്ണിനെ കാണാൻ കൊതി ആയി…. പക്ഷെ അതിന് മുന്നേ എനിക്ക് അവളെ കാണണം…. ഈ ഹരി ആരാ എന്ന് നിനക്ക് കാണിച്ചു താരമെടി.. ഞാൻ ഫോൺ എടുത്തു അപർണയെ വിളിച്ചു “ഹലോ അപ്പു… ” “പറയടാ… ” “അവൾ എന്തടി പറഞ്ഞേ… നീ എല്ലാം കാര്യവും പറഞ്ഞിട്ടേ… ” “ആ ഡാ എല്ലാം പറഞ്ഞിരുന്നു… അവൾക്ക് പ്രശ്നമൊന്നുമില്ല….. നമ്മുക്ക് നാളെ നേരിട്ട് കാണാം.. ” “മ്മ്… Ok….. ” നേരിട്ട് കാണാം പന്ന… മോളെ…ഹരി ആരാണെന്നു മോൾ അറിയാനിരിക്കുന്നതെയുള്ളൂ…. “മഹി… എനിക്ക് നന്ദുനെ ഒന്ന് കാണാൻ പറ്റുമോ.. ” “അറിയില്ലെടാ… നീ വാ നമ്മുക്ക് നോക്കാം… ”

അവൾ നല്ല ഉറങ്ങാത്തിലായിരുന്നു…… ഞാൻ പതിയെ അവളുടെ തലയിൽ തലോടി…. എന്നാലും പെണ്ണേ നിനക്ക് വേണ്ടിയല്ലേ ഞാൻ കാത്തിരുന്നത്…. പെൺ കാണാൻ വന്നപ്പോഴെങ്കിലും നിനക്ക് പറഞ്ഞുടെ… അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് പുറത്തിറങ്ങി… ഞാൻ ലച്ചൂനെ വിളിച്ചു കുറച്ച് മാറി നിന്നും.. “നീ പറഞ്ഞത് വെച്ച് നോക്കുമ്പോ… അപർണ ഇന്നും അവളോട് സത്യങ്ങൾ ഒന്നും പറഞ്ഞിട്ട് ഉണ്ടാവില്ല…. നന്ദു ഉണർന്നു കഴിഞ്ഞാൽ നീ അവളോട് ചോദിക്കണം… പിന്നെ ഞാൻ സത്യങ്ങൾ അറിഞ്ഞു എന്ന് അവളോട് പറയണ്ട… ” “അവൾ എന്തായാലും നിങ്ങളുടെ വിവാഹം മുടക്കാനേ നോക്കു ഹരിയേട്ടാ… ഹരിയേട്ടന്റെ പ്ലാൻ എന്താ…. ” “അതൊക്കെ ഉണ്ട്‌… എനിക്ക് ചില സംശയങ്ങൾ കൂടി ഉണ്ട്‌…. ” “എന്ത് സംശയം ” “നന്ദുന്റെ ആക്സിഡന്റ് കൊലപാതകശ്രമം ആണോന്ന്‌….. ” “എന്ത്….. !അതിന് ആർക്കാ അവളോട്…. ” “എനിക്ക് ചില സംശയങ്ങളുണ്ട്….. ഡോക്ടറും ഇതേ കുറിച്ച് സൂചിപ്പിച്ചിരുന്നു….എന്തായാലും… മാര്യേജോന്ന് കഴിഞ്ഞോട്ടെ…. ” “പക്ഷേ ഹരിയേട്ടാ…. ” “നീ ഇപ്പോ ഇത് ആരോടും പറയണ്ട… എനിക്കും മഹിക്കും മാത്രേ ഇത് അറിയൂ… ” അവരുടെ അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ വന്നു…

“ലച്ചു… ” “മനുവേട്ടാ…. ഇത് ഹരിയേട്ടൻ.. ഞാൻ പറഞ്ഞിട്ടില്ലേ…. നന്ദുന്റെ.. ” “ഓഹോ….കത്ത് അല്ലേ.. ” “മ്മ്മ്മ്….ഹരിയേട്ടാ ഇത് എന്റെ ഹസ്ബൻഡാ ണ്‌ മനു ” “ഹായ്… മനു ” “ഹലോ… എന്നോട് ഹരിയെ കുറിച്ച് ലച്ചു പറഞ്ഞിട്ടുണ്ട്… ” “മനു എന്ത് ചെയുന്നു.. ” “സിവിൽ എൻജിനിയറാണ്… ബാംഗ്ളൂരിൽ…” “Ok.. എന്ന ഞാൻ അങ്ങോട്ട്‌ പോട്ടെ ” നന്ദുനെ റൂമിലേക്ക്‌ മാറ്റി… പെൺ എന്റെ മുഖത്ത് നോക്കുന്നു പോലുമില്ല…..അവളുടെ കണ്ണിൽ എന്നോടുള്ള സ്നേഹം തെളിഞ്ഞു കാണാൻ പറ്റുന്നുണ്ട്…. “ദേവാ എന്നാ ഞങ്ങൾ ഇറങ്ങുവാ… നാളെ വരാം… “അച്ഛൻ നന്ദുന്റെ അച്ഛനോട് പറഞ്ഞു “നാളെ ഡിസ്ചാർജ് ആകാമെന്നാ പറഞ്ഞേ..” ഞാൻ പോകാൻ നേരത്തു അവളെ നോക്കി.. പെണ്ണ് എന്നെ തന്നെ നോക്കിരിക്കുവാ…. ഞാൻ നോക്കുന്ന കണ്ടപ്പോ മുഖം തിരിച്ചു… അപർണ പറഞ്ഞത് എനിക്ക് വിശ്വാസമായിരുന്നില്ല…. പക്ഷേ ഹരിയേട്ടനും അവൾ പറഞ്ഞത് സത്യമാണെന്നു പറഞ്ഞപ്പോ…. ഞാൻ ആകെ തകർന്നു പോയിരുന്നു…പെട്ടന്നാണ് ഒരു ലോറി എന്റെ നേരെ വന്നതും ആരോ എന്നെ പിടിച്ചു മാറ്റിയതും…… പിന്നെ ഞാൻ കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിലായിരുന്നു….

റൂമിലേക്ക്‌ മാറ്റിയപ്പോ ഹരിയേട്ടനും അമ്മയും അച്ഛനും ഉണ്ടായിരുന്നു…..ഹരിയേട്ടനെ കാണുതോറും അപർണ പറഞ്ഞതാണ് മനസ്സിൽ വരുന്നത്.. പോകാൻ നേരത്ത് നോക്കരുത് കരുതിയെങ്കിലും… എന്റെ മനസ് അതിന് അനുവദിച്ചില്ല…. അവര് പോയതിന്റെ പിറകേ ലച്ചുവും മനുവേട്ടൻ വന്നു “അപ്പച്ചി നിങ്ങൾ ഫുഡ്‌ കഴിക്കാൻ പോയിക്കോ… ഞാൻ ഇവിടെ ഉണ്ടാല്ലോ… നന്ദുനുള്ളത് ഞാൻ വാങ്ങിയിട്ടുണ്ട്.. ” ലച്ചു എനിക്കുള്ള കഞ്ഞി ഒരു പ്ലേറ്റിലേക്ക് ആക്കി എനിക്ക് തന്നു..എന്നിട്ട് അവൾ എന്റെ അടുത്തിരുന്നു… “നന്ദു… ” “മ്മ്മ്മ്… ” “നീ ഹരിയേട്ടനോട് പറഞ്ഞോ…. ” അത് കേട്ടതും ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ലച്ചൂനെ കെട്ടിപിടിച്ചു എല്ലാം കാര്യങ്ങളും പറഞ്ഞു തുടരും