രചന – ശംസിയ ഫൈസൽ
അവന്‍ ഫ്ലാറ്റിന്‍റെ സെക്ക്യൂരിറ്റിക്ക് വിളിച്ച് ക്ലീന്‍ ചെയ്യാന്‍ ആളെ വിടാന്‍ പറഞ്ഞ് ഫോണ്‍ വെച്ച് വീണ്ടും നിര്‍വികാരത്തോടെ തലക്ക് കൈ കൊടുത്ത് ബെഡില്‍ കിടന്നു
കുറച്ച് കഴിഞ്ഞ് ഒരു ചേച്ചി വന്ന് ഫ്ലാറ്റ് വൃത്തിയാക്കി കാശും വാങ്ങി പോയി
നവി അടുക്കളയില്‍ ചെന്ന് വെള്ളമെടുത്ത് കുടിച്ച് ആശുപത്രിയിലേക്ക് ഡ്രസ്സ് മാറ്റിയിറങ്ങി
അവിടെ എത്തി നേരെ അവരെടുത്ത റൂമിലേക്ക് പോയി
ഒരു മണിക്കൂറിനുള്ളില്‍ ശാലിനിയെ സ്ട്രച്ചറിയില്‍ കൊണ്ട് വന്ന് താങ്ങിപിടിച്ച് ബെഡിലേക്ക് കിടത്തി
അപ്പോ തന്നെ ഡോക്ടര്‍ വന്ന് അവളോട് സംസാരിച്ച് നവിയെ നോക്കിയൊന്ന് ചിരിച്ചു
”നവനീത്.,മെഡിസിന്‍ കൃത്യമായി കൊടുക്കണം.,
എന്തേലും അത്യാവിശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി.,,
ഡോക്ടറും നേഴ്സുമെല്ലാം പോയതും അവന്‍ വാതിലടച്ച് കുറ്റിയിട്ട് ശാലിനിയെ നോക്കി
അവള്‍ കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി നിര്‍വികാരത്തോടെ കിടക്കാണ്.,
അവന്‍ അടുത്ത് വന്ന് നിന്നതൊന്നും അവളറിയുന്നേയില്ല
കണ്ണ് മാത്രം നിര്‍ത്താതെ പെയ്യുന്നുണ്ട്
അവളെ കിടത്തം കണ്ട് ദേഷ്യം വന്ന നവി ഒന്ന് കണ്ണ് ഇറുക്കെ അടച്ച് ശ്വാസം ആഞ്ഞ് വലിച്ച് കട്ടിലില്‍ മലര്‍ന്ന് കിടക്കുന്ന ശാലിനിയുടെ രണ്ട് ഭാഗത്തുമായി കൈവെച്ച് അവളെ മുഖത്തോട് അടുത്ത് വന്നു
”ശാലിനീ..!!!
പതുക്കെ ആണെങ്കിലും ആ വിളിയില്‍ അവന്‍റെ ദേഷ്യം മുയുവന്‍ ഉണ്ടായിരുന്നു
”ന..നവി നമ്മുടെ കുഞ്ഞ്..,,
പറയുന്നതിനൊപ്പം പൊട്ടികരഞ്ഞ് കൊണ്ട് ആശ്വാസത്തിനായി അവന്‍റെ കൈയ്യില്‍ പിടിച്ചതും അതവന്‍ തട്ടിതെറിപ്പിച്ച്
കൈ നേരെ ചെന്ന് കട്ടിലിന്‍റെ കമ്പിയില്‍ കൊണ്ടതും അവളൊന്ന് നിലവിളിച്ച് പോയി
”സമാധാനം ആയല്ലോ നിനക്ക്.,
എന്‍റെ കുഞ്ഞിനെ കൊന്നവള്‍ കിടന്ന് മോങ്ങുന്നു.,,
സത്യം പറയടീ ഇത് നീ മനപൂര്‍വ്വം ചെയ്തതല്ലെ.,,
ശാലിനിയുടെ കവിളിലവന്‍ കുത്തിപിടിച്ചതും അവള്‍ കൈകൊണ്ട് പിടിച്ച് മാറ്റാന്‍ നോക്കി
ശസ്ത്രക്രിയ കഴിഞ്ഞ് ശരീരത്തിലെ വേദനയും തളര്‍ച്ചയും അവന്‍റെ കൈകരുത്തിന് മുന്നിലവളെ തോല്‍പിച്ചു
”നവീ..,പ്ലീസ്..,,
അവള്‍ കണ്ണ് നിറച്ച് പറയാന്‍ ശ്രമിച്ചെതും അവന്‍ ശാലിനിയുടെ മുഖത്ത് നിന്ന് കൈയ്യിടുത്ത് ചുമരില്‍ ആഞ്ഞടിച്ചു
”മിണ്ടരുത് നീ..,,
അവളെ ഒരു പ്രേമം.,
പ്രേമം തലക്ക് മൂത്ത് നീയെന്‍റെ കുഞ്ഞിനെ കൊന്നില്ലെ.,
എനിക്കറിയാം ശരീരസുഖം കിട്ടാതെ ലഭിച്ച കുഞ്ഞില്ലെ.,
കുഞ്ഞിനെ കൊന്നാ കരുണ തോന്നി ഞാന്‍ നിന്നെ കെട്ടുമെന്ന് വിചാരിച്ചോ നീ..,,
അവന്‍റെ ഒാരോ വാക്കുകളും അവളെ തളര്‍ത്താന്‍ കെല്‍പുള്ളവയായിരുന്നു
”നവീ നീ എന്തൊക്കെ ഈ പറയുന്നെ.,,
”പിന്നെ ഞാനെന്ത് പറയണം.,
ഇത്രക്കാലം ഞാന്‍ കണ്ട സ്വപ്നമാ ഒറ്റ ദിവസം കൊണ്ട് നീ തകര്‍ത്തത്.,
കുഞ്ഞിന്‍റെ പേരും പറഞ്ഞ് നിന്നെ കെട്ടിയപ്പോയെ ഞാനൊന്ന് ചിന്തിക്കണമായിരുന്നു.,
എന്‍റെ മോന്‍റെ ചലനമറ്റ ശരീരം കണ്ട് എനിക്ക് നിന്നെ കൊല്ലാനാ തോന്നിയെ.,
എന്‍റെ കുഞ്ഞുമായുള്ള നിമിഷങ്ങള്‍ക്കായി കാത്തുനിന്ന എനിക്ക് നീ കാരണം എല്ലാം പാഴ്സ്വപ്നമായില്ലെ.,
നശിച്ച ജന്മം.,,
നീ ഒരിക്കലും ഗതിപിടിക്കില്ലെടീ..,,
നവി അവളെ ശപിച്ചോരോന്നും പറഞ്ഞതും ശാലിനി ചെവി പൊത്തിപിടിച്ച് അലറി
”സ്റ്റോപ്പിറ്റ് നവനീത്.,
നീ എവിടെക്കാ പറഞ്ഞ് കേറി പോകുന്നത്.,
അത് പറയാന്‍ നിനക്കെന്ത് യോഗ്യതയാ ഉള്ളത്.,
ഞാന്‍ കൊന്നുപോലും.,
എനിക്കെന്‍റെ കുഞ്ഞിനെ കൊല്ലണമെങ്കില്‍ എന്നേ ആകാമായിരുന്നു
മൂന്നാം മാസത്തെ സ്കാനിംങ് കഴിഞ്ഞതും എനിക്ക് മനസ്സിലായിരുന്നു എനിക്ക് നല്ല കോംപ്ലികേഷന്‍സുണ്ടെന്ന്.,
നിന്നെ ആലോചിച്ച് ഞാന്‍ മുന്നോട്ട് പോയത് തന്നെ കുഞ്ഞിനെ നിന്‍റെ കൈയ്യില്‍ കിട്ടുമ്പോ നിനക്കുണ്ടാകുന്ന സന്തോഷം മാത്രം ആലോചിച്ചാണ്.,
അത്രമാത്രം നീയൊരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട്.,
എന്‍റെ സീനിയര്‍ ഡോക്ടര്‍ എന്‍റെ റിപ്പോര്‍ട്ട് കണ്ട് എന്നോട് എത്രയോ തവണ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാന്‍ പറഞ്ഞതാ.,
ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തിന് തന്നെ ഭീഷണിയാണെന്ന്,
നമ്മള്‍ ഇത്രബുദ്ധിമുട്ടി ഒരു ടെസ്റ്റ് ട്യൂബ് ശിശുവിനെ നേടിയെടുത്തത് എനിക്കെന്തേലും സംഭവിക്കുമ്പോ ഒഴിവാക്കാനാണോ.,
എന്നിലെ അമ്മയും പ്രണയിനിയും അതൊരിക്കലും അംഗീകരിക്കില്ലായിരുന്നു.,,
ശാലിനി പറഞ്ഞ് നിര്‍ത്തി അവനെ നോക്കിയതും അവന്‍ പുറത്തേക്ക് നോക്കി എല്ലാം കേള്‍ക്കാണ്.,
മുഖത്തിപ്പൊ ദേഷ്യത്തിന് അഴവ് വന്നിട്ടുണ്ട്
”അല്ലെങ്കിലും നിനക്ക് കുഞ്ഞിനെ മാത്രമല്ലെ നഷ്ടപ്പെട്ടിട്ടൊള്ളു.,
നിന്‍റെ ആ ആഗ്രഹത്തിന് ഇനിയും ഒരുപാട് മാര്‍ഗമുണ്ട്.,
കുഞ്ഞിനെ പ്രസവിച്ച സ്ഥിതിക്ക് നമ്മുടെ കോണ്‍ട്രാക്ടിന്‍റെ സമയം കഴിഞ്ഞല്ലോ
ഇനി ഞാനും നിന്നെ ശല്യപ്പെടുത്താന്‍ ഭാര്യയായി ഉണ്ടാകില്ല.,,
പക്ഷെ നഷ്ടപ്പെട്ടതെല്ലാം എനിക്കാണല്ലോ കുഞ്ഞിനേയും എന്‍റെ ജീവിതവും എനിക്കില്ലാതായി പോയില്ലെ.,
ഇനി മുന്നോട്ടെന്ത് എന്ന് പോലും എനിക്കിനി ചിന്തിക്കാനില്ല.,,
അവള്‍ പറയുന്നതവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല
അവന്‍ നെറ്റിചുളിച്ചവളെ നോക്കി
”മനസ്സിലായില്ല അല്ലെ.,,
എന്‍റെ അരക്ക് താഴെ തളര്‍ന്നു.,
അതായത് പാതി ചത്ത ശരീരം മാത്രമാണ് ഞാന്‍,,
ശാലിനി പറഞ്ഞതും അവന്‍ ഞെട്ടലോടെ അവളെ നോക്കി
ശാലിനിയുടെ മുഖത്തെ ഭാവമാറ്റം കണ്ട് അവന്‍ അവളെ അടുത്തേക്ക് പോയി പുതപ്പ് മാറ്റി കാലിലൊന്ന് തൊട്ടു.,
അവള്‍ അനങ്ങുന്നില്ലെന്ന് കണ്ടതും അവനാ കാലിലൊന്ന് നുള്ളി വേദനിപ്പിക്കാന്‍ ശ്രമിച്ചു
അവള്‍ക്ക് കാല് കൊണ്ട് ഒന്നും ചെയ്യാനും അറിയാനും പറ്റില്ലെന്ന് മനസ്സിലാക്കിയ നവനീത് തളര്‍ച്ചയോടെ കസേരയിലിരുന്നു
രണ്ട് പേര്‍ക്കുമിടയില്‍ നിശ്ശബ്ദത വന്ന് മൂടി
പെട്ടന്നവന്‍ എണീറ്റ് വാതില്‍ തുറന്ന് പോയി
നേരെ ഡോക്ടറെ പോയി കണ്ടു
”ഡോണ്ട് വെറി നവനീത്.,
ജീവന്‍ നഷ്ടമായില്ലല്ലോ.,
ഞാന്‍ ശാലിനിയോട് അന്നെ പറഞ്ഞതാ അബോര്‍ട്ട് ചെയ്യാമെന്ന്.,
അവള്‍ നിന്നോട് പറയാനും സമ്മതിച്ചില്ല.,
ഒരു ഡോക്ടറായ അവള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നില്ലെങ്കില്‍ പിന്നെ എന്താ ചെയ്യാ.,,
കുഞ്ഞിന് ഇവിടെ വന്നപ്പോ ചെറിയ രീതിയില്‍ മിടിപ്പുണ്ടായിരുന്നു
ഞങ്ങള്‍ അമ്മയുടേയും കുഞ്ഞിന്‍റേയും ജീവിതത്തിന് പ്രയോറിറ്റി കൊടുത്ത് തന്നെയാ ഒാപ്പറേഷന്‍ ചെയ്തത്.,
പക്ഷെ വിധിയില്‍ വിശ്വസിക്കുകയല്ലാതെ വഴിയില്ല.,
കുഞ്ഞിനെ പുറത്തെടുക്കുമ്പോ ഞങ്ങള്‍ക്കറിയായിരുന്നു മരിക്കാന്‍ പോകാണെന്ന്
ഞങ്ങള്‍ വേഗം ശാലിനിയുടെ മാറിലേക്ക് കുഞ്ഞിനെ ചേര്‍ത്ത് വെക്കുകയാണ് ചെയ്തത്.,
അന്ത്യശ്വാസം അമ്മേടെ നെഞ്ചില്‍ കിടന്നാകണമെന്ന് തോന്നി.,,
ഡോക്ടര്‍ പറഞ്ഞ് നിര്‍ത്തി
അവനൊന്നും ഊരിയിടാനാകാതെ നിന്നു
”ഹേയ് പേടിക്കേണ്ട.,ശാലിനിയെ മരുന്ന് കൊണ്ട് മാറ്റാവുന്നതെയൊള്ളു.,
ഏറ്റവും അതികം വേണ്ടത് സ്നേഹവും പരിചരണവുമാണ്.,
അതുണ്ടെങ്കില്‍ പെട്ടന്നവള്‍ എണീറ്റ് നടക്കും.,,
ഡോക്ടറെ കണ്ട് ശാലിനിയുടെ അടുത്തേക്ക് നടക്കുമ്പോ മനസ്സ് ശൂന്യമായിരുന്നു
റൂമിലെത്തിയപ്പോ ശാലിക്കൊരു നേഴ്സ് കഞ്ഞി കോരികൊടുക്കുന്നുണ്ട്
നേഴ്സ് ശാലിനിയുടെ വിഷമങ്ങള്‍ മറക്കാനായി ഒാരോന്ന് പറഞ്ഞ് ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്
കഞ്ഞികുടിച്ച് മരുന്നും കഴിപ്പിച്ച് നേഴ്സ് പോയതും നവി കസേര ശാലിനിയുടെ ബെഡിനടുത്തേക്കിട്ട് അതിലിരുന്നു
*(തുടരും)

by