18/04/2026

എന്തിനെന്നറിയാതെ : ഭാഗം 09

രചന -കഥയെ പ്രണയിച്ചവൾ

എന്റെ തെറ്റായിരുന്നു….. ഇല്ല അരൂ …. അതെനിക് തിരുത്തിയെ പറ്റൂ….. വിട്ടുകൊടുക്കില്ല ഈ ഹർഷൻ ആർക്കും നിന്നെ…….. ആർക്കും…. സ്വന്തമാക്കും……ഈ ഹർഷന്റെ പെണ്ണായി എന്റൊപ്പം നീ ജീവിക്കും………എനിക്കാ തെറ്റ് പറ്റിയത്…. നിന്റെ അച്ഛൻ അങ്ങനെ ചിന്തിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അവനുപകരം ഞാൻ കയറിയേനെ നിന്റെ റൂമിൽ…. ബട്ട്‌….. എന്താ ഞാൻ വേണ്ടത്…. ആദി….. ഞാനത് പാടെ മറന്നല്ലോ…. ആധിയെ ഇറക്കാനുള്ള വഴികൾ നോക്കണം…. അവനെ ഇറക്കിയേ ഒക്കൂ…….

വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവൻ തന്റെ വീട്ടിലേക്ക് വിട്ടു……. പണ്ടത്തെ പ്രധാപം അങ്ങനെ നിറഞ്ഞുനിൽക്കുന്ന തറവാട്….. മുറ്റത്ത് പ്രായമായ സ്ത്രീ നെല്ല് ചിക്കുന്നുണ്ട്…. അവന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അത് അവസാനിപ്പിച്ചു അവര് നേരെനിന്നു……..

ഇന്ന് നേരത്തെ വന്നോ…… അപ്പോൾ എങ്ങടും പോയില്ലേ……

സാരിത്തുമ്പ് തിരുകിവച്ചു അവര് അവന്റെയാടുത്തേക്ക് വന്നു…..

ഹർഷാ…… എവിടുന്നാ നീയിത്ര തിരക്കിട്ട്….. എടാ മോനേ എനിക്ക് നിന്നോടൊരു കൂട്ടം ചോദിക്കാനുണ്ട്…….

അമ്മായീ ചോദ്യോം പറച്ചിലും എല്ലാം പിന്നെ…… ഞാനിപ്പോ കുറച്ചു തിരക്കിലാ….

എന്താ കുട്ട്യേ നിനക്കിത്ര തിരക്ക്….. മോനെ…. നീയവളെ മറക്കണം….. അപ്പു ഇപ്പോൾ മറ്റൊരാളുടെ……

കാതടിപ്പിക്കുന്ന ശബ്ദം കേട്ടതും അവരുടെയുള്ളം കിടുങ്ങി….. ഹർഷന്റെ കൈത്തലം ശക്തിയിൽ കാറിൽ അടിച്ചതാണ്…..

കേൾക്കണ്ട എനിക്കിത്……. അരു….. ഈ ഹർഷന്റെയാ എത്രകാലം കഴിഞ്ഞാലും…….. വിട്ടുകൊടുക്കില്ല മരണത്തിനുപോലും ഞാൻ അവളെ…….

അവര് ശ്വാസമെടുക്കാൻ മറന്നമട്ടാണ്…… അവന്റെ നാഡീ ഞരമ്പുകൾ വലിഞ്ഞുമുറുകി…. ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി അവയുടെ ഛായ പുറത്തേക്ക് വ്യക്തമായി കാണാം………

മാറി നിൽക് എന്റെ മുൻപീന്ന്……. സ്നേഹിച്ചവരൊക്കെ എന്നെ വിട്ടുപോയിട്ടേ ഉള്ളൂ ഈ നാൾ വരേയ്ക്കും….. അവരിലൊരാളായി എന്റെ അരു മാറിയാൽ പിന്നെ ഹർഷനില്ല……….. അമ്മായി അരുതെന്ന് പറയരുത്….. എന്നെ സ്വന്തം മോനായല്ലേ കാണുന്നത്….. ആ അമ്മായിക്ക് എന്റെ ശവം….

ബാക്കി പറയുന്നതിനുമുന്പേ അവരവന്റെ വായപൊത്തി……

എന്തൊക്കെയാ കുട്ടീ നീയീ പറയുന്നേ……. എന്നാൽ….. മോളിതിന് നിൽക്കോ…. തോന്നുണ്ടോ നിനക്ക്…….

കാണാതിരിക്കാൻ കഴിയില്ല അവൾക്കെന്റെ സ്നേഹം….. ഇന്നല്ലെങ്കിൽ നാളെ അത് തിരിച്ചറിയും……… എന്നാലപ്പോഴും അവളുടെ മുൻപിൽ തലകുനിച്ചു നിൽക്കാനേ എനിക്കാവൂ……… എന്നാൽ…. ഞാനിപ്പോൾ തിരക്കിലാ…. ന്റെ ആദി അവൻ……..ഞാൻ അതിനുവേണ്ട കാര്യങ്ങൾ ചെയ്യട്ടെ…….

അത്രയും പറഞ്ഞു അവൻ അകത്തേക്ക് ഓടിയതും അവര് സാരിത്തുമ്പ്കൊണ്ട് നിറഞ്ഞുതുടങ്ങിയ കണ്ണുകൾ തുടച്ചു…..

ന്റെ കാവിലമ്മേ….. ന്റെ കുട്ടീടെ ഒപ്പം നീയുണ്ടാവാണേ……

ഹർഷൻ പെട്ടന്ന് എന്തൊക്കയോ ഫയലും മറ്റുമെടുത്ത് അവിടുന്നിറങ്ങി വക്കീൽ ഓഫീസിലേക്ക് പോയി…….

സാർ…..

അവന്റെ വിളി കേട്ടതും അയാള് ഇരിക്കുന്നിടത്ത് നിന്ന് മുഖമുയർത്തിനോക്കി……

ആ…. ഹർഷനോ….. ഇരിക്ക്……

അയാൾക്ക് അഭിമുഖമായി അവനിരുന്നു….. എന്താ കാര്യമെന്ന ചോദ്യം ആ മുഖത്ത് വ്യക്തമാണ്……

ആദി….. അവന്റെ കേസ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ……

ഹർഷാ….. ആ കാര്യത്തിൽ നിനക്ക് എന്താ ഇത്ര ഇന്ട്രെസ്റ്…… ആദിത്യൻ തെറ്റ് ചെയ്‌തെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതിനാലാണ് അവൻ ശിക്ഷ അനുഭവിക്കുന്നത്…….

അവനൊരു തെറ്റും ചെയ്തിട്ടില്ല……. ചതിച്ചതാ…. ആ കാർത്തിക്…… സാർ……പ്ലീസ് i ബെഗ് യു……

സോറി ഹർഷ i’m ഹെൽപ്‌ലെസ്…… ആദിത്യൻ അവനെ വെട്ടുന്നതിന്റെ പ്രൈം witness ഒരു പോലീസ് ഓഫീസർ ആണെന്നുള്ളത് നീ മറക്കരുത്…… അതുകൊണ്ട് തന്നെ ഈ കേസ് കോംപ്ലിക്കേറ്റഡ് ആണ്……..

അങ്ങനെ ആണെങ്കിൽ എനിക്ക് ഒരു കേസ് ഫയൽ ചെയ്യണം…. കാർത്തിക് സംഗംചേർന്ന് എന്നെ …….

ഹർഷൻ പറഞ്ഞതും അയാളുടെ മുഖത്ത് നീരസം വിരിഞ്ഞു……

ഹർഷാ…… നീ വെറുതെ ഇനിയും പണി വാങ്ങാൻ നിൽക്കണ്ട…. ഇപ്പൊ എണീറ്റല്ലേ ഉള്ളൂ….. ഇനിയും അതേപോലെ കിടക്കാൻ ആണോ ഉദ്ദേശിച്ചത്……നീയെന്തിനുവേണ്ടിയാ ഇങ്ങനെ ആദിത്യന്റെ ആ പെങ്ങൾക്ക് വേണ്ടിയോ…… അവള് തനി പിഴയാ….. അവളുടെ അമ്മയെപ്പോലെ….. ഇപ്പൊ തന്നെ കണ്ടില്ലേ കല്യാണത്തിന്റെ തലേന്നുപോലും കണ്ടവന് പായ വിരിച്ചത്…….. ഒരു ചായ കുടിക്കാൻ ഹോട്ടൽ തുടങ്ങണോ……..

അത്രയും പറഞ്ഞതെ അയാൾക്ക് ഓര്മയുള്ളു പിന്നെ കാണുന്നത് വായിൽനിന്ന് ചോര ഒഴുകുന്നതാണ്………

തന്റെ പുഴുത്ത നാക്ക് വച് കോടതിയിൽ ഉണ്ടാക്കിയാല്മതി….. ഇനി അവളെക്കുറിച്ചു എന്തെങ്കിലും പറഞ്ഞാൽ…  പിന്നെ നീയുണ്ടാവില്ല………

അവന്റെ ദേഷ്യം മുഴുവൻ കണ്ണുകളിൽ പ്രതിഫലിച്ചു കാണുന്നുണ്ട്……….

എനിക്കറിയാം എന്താ വേണ്ടതെന്നു….. അതിനിടയ്ക്ക് പണിയാൻ നിന്നാൽ ഹർഷന് മുന്നും പിന്നും നോക്കാനില്ല…….. മനസിലായോ…..

അയാളുടെ മറുപടിയ്ക്ക് കേൾക്കാതെ ഹർഷൻ അവിടുന്നിറങ്ങി……..നേരെപോയത് ജയിലേക്കാണ്…… അവിടുന്ന് പലരുടെയും കയ്യുംകാലും പിടിച്ചു ആദിത്യനെ കാണാനുള്ള പെർമിഷൻ അവൻ വാങ്ങിയെടുത്ത്…….

ആദിത്യൻ മുൻപിലേക്ക് വന്നതും ഹർഷൻ തലകുനിച്ചു..അവനെ കണ്ടമാത്രയിൽ ആദിത്യൻ വന്നു കെട്ടിപിടിച്ചു….

ഹർഷാ…… നിനക്ക് റെഡിയായോ….. കാണാൻ പോലും വരാത്ത അവസ്ഥയിലായല്ലോടാ ഞാൻ

ഏയ്‌…. എന്താടാ……… ഇവിടുന്ന് ഇറങ്ങാൻ എന്തെങ്കിലും വഴി നിനക്ക് മുൻപിലുണ്ടോ….

പലതും നോക്കി…. ബട്ട്‌…. കുടുക്കിയതല്ലേ….. എടാ അപ്പു…. അവള്…… നീ കണ്ടോ അവളെ…… നിന്റെം പെങ്ങൾ

ഹർഷൻ വേഗം അവന്റെ വായപൊത്തി……

ഞാൻ പോകുന്നുണ്ട്…. പോകും……നീ ടെൻഷൻ  ആവേണ്ട……. ഞാനുള്ളപ്പോൾ അവൾക്കൊന്നും സംഭവിക്കില്ല…….. നിന്റെ കാര്യത്തിൽ എന്തെങ്കിലും വഴിയുണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ……

സമയം കഴിഞ്ഞു…..

പ്രിസൺ വാർഡന്റെ ശബ്ദം അവരുടെ കാതിൽ പതിഞ്ഞതും ഹർഷനോട് ഒന്നും പറയാതെ ആദി തിരിച്ചു നടന്നു….. ഹർഷൻ അവൻ പോയ വഴിയേ കണ്ണ് നട്ട് നിൽക്കുകയാണ്……..

ഹർഷാ സൂക്ഷിക്കണം… നീയും അപ്പുവും….

അവനെ തിരിഞ്ഞു നോക്കാതെ പറഞ്ഞുകൊണ്ട് ആദി ഇരുട്ടിൽ എങ്ങോ മാഞ്ഞു……..

ഹർഷന്റെ നെഞ്ച് വല്ലാതെ പിടയ്ക്കുന്നുണ്ട് കുറച്ചു നേരം വേണ്ടിവന്നു അവനു സ്വയം നിയന്ത്രിക്കാൻ……

അപ്പു…. അവള്…… കാണണം… എല്ലാം ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കണം……

അവിടുന്ന് തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ അവനൊരുപാട് തവണ അവളോട് മാപ്പ് പറഞ്ഞു കഴിഞ്ഞിരുന്നു……..

 

********************

അഭിയുടെ കൂടെ എങ്ങോട്ടോ ഇറങ്ങുന്നവളെ കണ്ടതും അർജുൻ നെറ്റിച്ചുളിച്ചു….

എന്താ ഇവളുടെ ഉദ്ദേശം…. എന്തിനാ ഇവനോടൊപ്പം…. ഇനി ഇവനെ വളയ്ക്കാൻ വല്ലതും…. അതാകുമോ… എങ്ങോട്ടായിരിക്കും രണ്ടുപേരും… ചോദിച്ചു നോക്കാം അവനോട് തന്നെ……

മനസിലുറപ്പിച്ചു അവൻ അഭിയുടെ അടുത്തേക്ക് നടന്നു…… അഭി വളരെ ഹാപ്പിയാണ്….. അവന്റെ മുഖത്തു തെളിഞ്ഞുനിൽക്കുന്ന തെളിച്ചതിൽനിന്നും അത് വ്യക്തമായി മനസിലാകുന്നുണ്ട്…..

അഭീ……

ഉം…

ഫോണിൽ നിന്നും മുഖമുയർത്തി അവനൊന്നു മൂളി….

നീയെങ്ങോട്ടാ……

ഞാൻ ഒറ്റയ്ക്കല്ല ബ്രോ… ഞാനും അപ്പുവും കൂടെയാ…..

നിനക്ക് ചോദ്യം മനസിലായില്ലേ…. ആരുടെ കൂടെ ആണെന്നല്ല… എങ്ങോട്ടാണെന്നാ….

അത് കറക്റ്റ് എനിക്കും അറിയില്ല…..

എന്താ….

ഞെട്ടലോടെ അർജുൻ ചോദിച്ചതും മുഖത്തെ ചമ്മൽ കാണിക്കാതിരിക്കാനായി അഭി മുഖം കുനിച്ചു…..

അതേട്ടാ…… ഷോപ്പിംഗ്… പിന്നെ പാർക്ക്‌ ഫിലിം…. അങ്ങനെ…. അതാ കറക്റ്റ് അറിയില്ലെന്ന് പറഞ്ഞത്…….

അർപ്പണ അങ്ങോട്ട് വന്നതും അർജുൻ അവളെ തറപ്പിച്ചുനോക്കി….

ഇതെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്……

അർപ്പണ എങ്ങോട്ടാ നീ……

എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു… പിന്നെ ബാങ്കിൽ പോവണം….

എന്നിട്ട് ഇവൻ പറഞ്ഞത് ഫിലിമിന് പോവുകയാണെന്നാണല്ലോ……

അപ്പു അഭിയെ നോക്കിയതും അവൻ കണ്ണുകളടച്ചു…….

അഭീ…. ഇവളുടെ കൂടെ ഞാൻ പൊക്കോളാം…. നിനക്ക് ഇന്ന് എക്സാം ഇല്ലേ…. നീയത് നോക്ക്….

അല്ല ഏട്ടാ….

എനിക്ക് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല അഭി…….

അർജുന്റെ ഉറച്ച തീരുമാനം കേട്ടതും അറിയാതെയെങ്കിലും അവളുടെയുള്ളം കിടുങ്ങി………

അർപ്പണ കം lets ഗോ……

അർജുൻ നിനക്ക് പോവാനുള്ളതല്ലേ….. ബുദ്ധിമുട്ട് ഉണ്ടാക്കില്ലേ……

നീയെന്ന മാരണത്തെ കണ്ടപ്പോൾ മുതൽ എനിക്ക് ബുദ്ധിമുട്ടാ…. അപ്പോൾ തുടങ്ങിയതാ കഷ്ടകാലം…… അല്ലെങ്കിലും വഴിയിൽകൂടെ പോകുന്ന കുരിശേല്ലാം എന്റെ തലയിൽ വന്നു വീഴുന്നത് പുത്തരിയല്ലല്ലോ….

അർജൂ… നീയെന്തിനാ അപ്പുവിനെ ഇങ്ങനെയൊക്കെ പറയുന്നത്…. നീയല്ലേ ഇവളുടെയൊപ്പം പോവാമെന്ന് ഇങ്ങോട്ട് പറഞ്ഞത്…. എന്നിട്ടിപ്പോ ഇവൾക്കായോ കുറ്റം… കഷ്ടം അർജൂ…..

അഭീ ഇത് ഞാനും ഇവളും തമ്മിലുള്ള കാര്യങ്ങളാണ്…. അതിൽ നീ ഇടപെടേണ്ട…….. ഇങ്ങോട്ട് വാ….

അപ്പുവിന്റെ കൈപിടിച്ച് ശക്തിയിൽ വലിച്ചതും അവളവന്റെ പുറകെപോയി…… അവനോടൊപ്പം വണ്ടിയിൽ കയറിയിരിക്കുമ്പോൾ അവൾക്ക് വല്ലായ്മ തോന്നി…..അവളോടൊന്നും മിണ്ടാതെ അവൻ കയറി സ്പീഡിൽ വണ്ടിയെടുത്തതും അവള് നെറ്റിച്ചുളിച് അവനെ നോക്കി….

അർജുൻ എന്തിനാ ഇങ്ങനെയൊക്കെ….

നിനക്ക് ഇത്തിരിപോലും നാണം തോന്നുന്നില്ലേ…..

വാട്ട്‌……..

എന്തിനാടി ഇങ്ങനെ……. ഛെ…. പെണ്ണുങ്ങളുടെ വിലകളയാനായിട്ട്…. അമ്മയുടെ മോളല്ലേ ഇങ്ങനെ നടന്നില്ലെങ്കിൽ അത്ഭുദം……..

ആ വാക്കുകൾ അവളുടെ കർണപടങ്ങളെയും താണ്ടി ഹൃദയത്തിൽ വന്നുപതിച്ചുകൊണ്ട് അവയെ പല കഷ്ണങ്ങളായി വിഭജിച്ചു……

അർജുൻ……….

വേശ്യയുടെ മകൾ വേശ്യ അല്ലാതെ മറ്റെന്തായിത്തീരാനാ……?

അവന്റെ ആ അട്ടഹാസം കേട്ടതും അവൾക്ക് കണ്ണിൽ ഇരുട്ടുകയറി……….

എടീ……

ഷട്ട് അപ്പ്‌ അർജുൻ…. ഇനിയൊരു അക്ഷരം പറഞ്ഞാൽ എന്റെ കയ്യിന്റെ ചൂട് നീയറിയും….. ഛെ…. ഇത്രയ്ക്ക് അധഃപദിച്ച ഒരുത്തനാണ് നീയെന്ന് സ്വപ്നത്തിൽപോലും ഞാൻ നിനച്ചില്ല……… ഷെയിം ഓൺ യു……. എങ്ങനെ കഴിഞ്ഞു അർജു……

അവളലറി ചോദിച്ചതും അവനൊന്നു പതറി…… അത് മറച്ചുവച്ചുകൊണ്ട് അവനവളെ രൂക്ഷമായോന്ന് നോക്കി….,.

നോക്കി പേടിപ്പിക്കല്ലേ അർജുൻ പേടിക്കില്ല ഞാൻ……നിനക്കെന്നെ അറിയില്ല…… എന്നെ അറിഞ്ഞവർ വിരളമായിരിക്കും…….

അതെന്താടി…. നീ ഈ അടുത്താണോ ഈ പരിപാടി തുടങ്ങിയത്……

തുടരും