17/04/2026

ഹൃദയസഖി : ഭാഗം 20

രചന – കൃഷ്ണ

 

ആതി… ആതി…
മാധുന്റെ വിളി കേട്ട് ആതി ഉറക്കച്ചുവയോടെ കണ്ണ് വാലിച്ചു തുറന്നു…

എന്തോന്നെടി മാധു… നിനക്ക് ഉറക്കമൊന്നുമില്ലേ…
ആതി ഉറക്കപ്പിച്ചലോടെ ചോദിച്ചു…

ആതി ചോദിച്ചത് കേട്ട് മാധു അവളെ നോക്കി ചിരിച്ചു…

നിനക്കെന്താടി വട്ടായോ…? ഉറക്കത്തിന്ന് വിളിച്ചെണീപ്പിച്ചിട്ട് കിടന്ന് കിണിക്കുന്നോ…?

ആതി ചോദിച്ചതിന് മറുപടി കൊടുക്കാതെ മാധു കൈയ്യിലെ ഫോണിൽ സമയം നോക്കി…

എൻ…

Happy Birthday ആതി…

ആതി എണീറ്റ് എന്തോ പറയാൻ വന്നതും മാധു അവളെ കെട്ടിപ്പിടിച് കൊണ്ട് വിളിച്ചു കൂവി അവൾടെ ഇരു കവിളിലും മുത്തി…

താങ്ക്സ് മാധു… ആതി പുഞ്ചിരിയോടെ പറഞ്ഞു…

മാധു ആതിടെ കവിളിൽ ഒരു മുത്തം കൂടി കൊടുത്ത് ഫോൺ കൈയ്യിലെടുത്ത് നിരത്തിപ്പിടിച്ചു സ്റ്റാറ്റസ് ഇടലായിരുന്നു…

ആതി ഫോൺ എടുത്ത് നോക്കി അജു വിളിച്ചോ എന്നറിയാൻ… ഇല്ല വിളിച്ചിട്ടില്ല… wp കേറി msg അയച്ചിട്ടുണ്ടോ എന്നറിയാൻ അതുമില്ല സ്റ്റാറ്റസും ഇട്ട് കണ്ടില്ല…

എന്റെ ബിർത്തഡേ അജു മറന്നോ… ഏയ്‌… അതൊരിക്കലും ഉണ്ടാകില്ല… പിന്നെ എന്തായിരിക്കും അജു വിളിക്കാത്തെ…
ആതിടെ കണ്ണൊക്കെ നിറഞ്ഞു…

തന്റെ ബിർത്തഡേയ്ക്ക് ആദ്യം വിഷ് ചെയ്യാറുള്ളത് അജു ആണ്… തനിക്കുള്ള ആദ്യ പിറന്നാൾ സമ്മാനം തന്റെ അജുന്റെ സ്നേഹത്തിൽ നിറഞ്ഞ വിഷ് തന്നെയായിരുന്നു…

അജു വിളിക്കുമെന്ന് കരുതി ആതി ഫോണിൽ നോക്കി കിടന്ന് എപ്പഴോ മയങ്ങിപ്പോയി…

ആതി… എണീക്ക്… മാധു കുലുക്കി വിളിച്ചതും ആതി മെല്ലെ കണ്ണ് തുറന്നു…

ബിർത്തഡേ കാരി എണീക്ക്… കോളേജിൽ പോകണ്ടേ… എണീറ്റെ നീ…
മാധു അതും പറഞ്ഞ് ഫ്രഷ് ആകാൻ കേറി…

ആതി എണീറ്റ് ഭിത്തിയിലേക്ക് ചാരി ഇരുന്ന് ഫോൺ കൈയ്യിലെടുത്ത് അജു വിളിച്ചിരുന്നോ എന്ന് നോക്കി… ഇല്ല… അജു വിളിച്ചിട്ടില്ല… Wp msg ഇട്ടുകാണുമോ എന്നറിയാൻ നെറ്റ് ഓൺ ചെയ്തതും msg നോട്ടിഫിക്കേഷന്റെ പ്രേവാഹം തന്നെ ആയിരുന്നു… ഒക്കെണ്ണവും ഫോട്ടോ ഇട്ട് ബിർത്തഡേ വിഷ് അയച്ചിരിക്കുന്നു… എന്നാൽ അജുന്റെ ഒരു മെസ്സേജോ സ്റ്റാറ്റസോ പോലും ഇട്ടട്ടില്ല…

ആതി ഫോൺ ദേഷ്യത്തിൽ കട്ടിലിലേക്കിട്ടു… ആതിടെ കണ്ണ് നിറഞ്ഞു… പെട്ടന്ന് ഫോൺ റിങ് ചെയ്തു… നോക്കിയപ്പോൾ അജേഷ് ആയിരുന്നു… ആതി കാൾ അറ്റന്റ് ചെയ്തു…

ഹാപ്പി ബിർത്തഡേ അച്ഛേടെ കുറുമ്പി കണ്ണാ…

താങ്ക്സ് അച്ഛേ…

പ്രിയയുടെ വകയും ബിർത്തഡേ വിഷ് കിട്ടി രണ്ടാളുമായി കുറച്ച് നേരം സംസാരിച്ച് കാൾ വെച്ചു…
തൊട്ട് പിറകെ മാധുന്റെ വീട്ടിൽ നിന്നും കാൾ വന്നു… അവരുടെ വകയും വിഷ് കിട്ടി സംസാരിച്ച് കാൾ വെച്ചു…

തന്റെ പ്രിയപ്പെട്ടവരൊക്കെ തന്നെ വിഷ് ചെയ്തങ്കിൽ കൂടിയും അജു വിളിക്കാത്തത്തിൽ ആതിയെ ശെരിക്കും വേദനിപ്പിച്ചിരുന്നു…

മാധു ഫ്രഷ് ആയി ഇറങ്ങുമ്പോൾ കട്ടിലിൽ ഇരുന്ന് എന്തോ ആലോചിക്കുവായിരുന്നു ആതി…

ഇന്ന് നല്ലൊരു ദിവസമായിട്ട് മുഖത്തൊരു തെളിച്ചക്കുറവ്… എന്ത് പറ്റി ആതി…

ആതിടെ ഇരിപ്പ് കണ്ട് അവൾക്കടുക്കലേക്ക് വന്നു കൊണ്ട് മാധു ചോദിച്ചു…

മ്മ്ഹ്ഹ്… ഒന്നുല്ല അതും പറഞ്ഞ് ആതി എണീറ്റ് മാധുന്റെ കൈയിലിരുന്ന ടർക്കിയും എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു…

ആതി പോകുന്നത് നോക്കി മാധു നിന്നു… ആ മുഖത്തെ തെളിച്ച കുറവിന് കാരണം എന്തെന്ന് അവൾക്ക് മനസിലായിരുന്നു…

……….

കോളേജ് ഗേറ്റിനടുക്കൽ എത്തിയപ്പോഴേ കണ്ട് വിഷ്ണുവും ടീമ്സിനെയും… അവരുടെ നിപ്പ് കണ്ടാലേ അറിയാം രണ്ടിനെയും കാത്താണെന്ന്…

രണ്ടാളും അവർക്കടുക്കലേക്ക് ചെന്നു…

Many many happy returns of the day ആതി… നാലും കൊറസ്…

താങ്ക്സ് ബഡീസ്… ആതി പുഞ്ചിരിയോടെ പറഞ്ഞു…

ദാ ഞങ്ങടെ വക ചെറിയ ഗിഫ്റ്റ് അതും പറഞ്ഞ് വിഷ്‌ണു ഒരു വലിയ ഡയറി മിൽക്ക് ആതിക്ക് കൊടുത്തു…

ആ നിമിഷം ആതി അജുനെ ഓർത്തു പോയി…

ആതി ഡയറി മിൽക്ക് പൊട്ടിച്ച് അതിൽ നിന്ന് ഒരു പീസ് ഒടിച്ച് നാലിന്റെയും വായിൽ വെച്ചു കൊടുത്തു…
മാധുന് പിന്നെ കൊടുക്കേണ്ടി വന്നില്ല കവറോടെ കൈക്കലാക്കി…

അത് കണ്ട് നാലും മാധുനെ നോക്കി എന്തുവാടെ എന്ന കണക്കെ നോക്കി…

……………….

ഹലോ ബിർത്തഡേ ഗേൾ…

രണ്ടും ഗ്രൗണ്ടിലേക്കിറങ്ങുന്ന സ്റ്റെപ്പിലിരിക്കെയാണ് അവർക്കടുക്കലേക്ക് ജിത്തുവും ദിക്ഷിക്കും നിയാലും വന്നത്…

ആതി മൂന്നിനേയും നോക്കി ഒന്ന് ചിരിച്ചു…

Many more happy returns of the day ആതി… (ജിത്തു )

താങ്ക്സ് ജിത്തുവേട്ടാ…

Happy birthday ആധ്വിക… (നിയാൽ )

താങ്ക്സ് മാസ്റ്റർ… (ആതി )

താൻ എന്നെ മാസ്റ്റർ എന്ന് വിളിക്കണ്ടതില്ല… ഇപ്പോ ഞാൻ നിങ്ങടെ കോളേജ് സീനിയർ മാത്രമാണ്…
നിയാൽ ചെറു ചിരിയാലെ പറഞ്ഞു…

വിളിച്ച് വഴങ്ങി പോയത് കൊണ്ട് താനേ വന്നു പോകും…
ആതി ചെറു ചിരിയാലേ പറഞ്ഞ് കൊണ്ട് ദിച്ചൂന് നേരെ നോക്കി… കക്ഷി അവളെ തന്നെ നോക്കി നിക്കുവായിരുന്നു…

ദിച്ചു അവളെ വീക്ഷിക്കുവായിരുന്നു…

പെണ്ണിന് കാര്യമായ എന്തോ പറ്റിയിട്ടുണ്ടല്ലോ… എന്നും നിറഞ്ഞ ചിരിയാലെ നിക്കാറുള്ള കക്ഷിയാ… ഇന്ന് അവൾടെ ദിവസമായിട്ട് പോലും യാതൊരു ഹാപ്പിനെസ്സും മുഖത്തില്ല…

ഈ കലിപ്പനെ കണ്ടപ്പോൾ മനസിന് ഒരു ആശ്വാസം പോലെ തോന്നുന്നു… നേരിയൊരു സുഖം… ആതി മനസിലോർത്തു പോയി…

Many more returns of the day കാ‍ന്താരി…

താങ്ക്സ് കലി… സ്… അല്ല DK…

മുഖത്ത് അത്ര കാര്യമായ തെളിച്ചമില്ലല്ലോ ആതി നിന്റെ മുഖത്ത്…?

ജിത്തുവായിരുന്നു ചോദിച്ചത്…

ഏഹ്… ഒന്നുല്ല…
ആതി പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും അവൾടെ ഫോൺ റിങ് ചെയ്ത്… എടുത്ത് നോക്കിയപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ആതിടെ മുഖം ദേഷ്യം നിറഞ്ഞു…
കാൾ അറ്റന്റ് ചെയ്തു…

എന്താ… എന്തിനാ വിളിച്ചേ നീ…?
ആതി പറയുന്നത് കേട്ട് മാധു ഒഴികെ ബാക്കി മൂന്നിന്റെയും മുഖം ചുളിഞ്ഞു…

വേണ്ട അജു… എന്നോട് നീ ഒന്നും പറയേണ്ടതില്ല… എനിക്കൊന്നും കേൾക്കണ്ട…

“അജു” ആ പേര് ആതിയുടെ വായിൽ നിന്ന് വീണത് കേട്ട് ദിച്ചുവിന്റെ മനസ് അസ്വസ്ഥമായി…

ഇതെ സമയം ഫോണിന്റെ മറു തലയ്ക്കൽ നിന്ന് അജു…

എന്റെ പൊന്ന് മോള് ഞാൻ പറയുന്നതൊന്ന് കേൾക്ക്… ദേ നിന്റെ തനി സ്വഭാവം പുറത്ത് വന്നിട്ട് ആ മൂന്ന് പയ്യൻ മാര് അന്തം വിട്ട് നിക്കുന്നത് കണ്ടാ…
അജു ചിരി ഒളിപ്പിച്ച് കൊണ്ട് പറഞ്ഞു…

അവർ അൻ… ആതി എന്തോ പറയാൻ വന്നതും പെട്ടന്ന് അജു പറഞ്ഞതെന്തെന്ന് അവൾ ഓർത്തത്…

ഏയ്… അ.. അജു ഇപ്പോ എന്താ പറഞ്ഞേ…
ആതി ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു…

പയ്യേ തിരിഞ്ഞു നോക്കടി കുരുപ്പേ… ഇല്ലേൽ നിന്റെ കഴുത്തുളുക്കും…
എന്റെ മോളെ നിങ്ങൾ ഇപ്പോ നിക്കുന്നിടത് നിന്ന് ലെഫ്റ്റിലേക്കൊന്ന് തിരിഞ്ഞേ…

അജു പറഞ്ഞത്‌ കേട്ട് ആതി ലെഫ്റ്റിലേക്ക് തിരിഞ്ഞു നോക്കിയതും അങ്ങ് ഗേറ്റിനടുക്കൽ നിന്ന് ആതിയെ നോക്കി കൈ വീശി കാട്ടുന്ന അജുനെ കണ്ട് അവൾ അമ്പരന്നു… അവൾടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു…

അജു…. ആതി വേഗം അവനടുക്കലേക്ക് ഓടി…

ആതിയുടെ ആ പ്രേവർത്തി കണ്ട് മൂന്നാളും അപ്പോഴും സംശയത്തോടെ നിക്കുവാണ്…

ആതി ഓടിച്ചെന്ന് അജുന്റെ മേലേക്ക് ഒറ്റ ചാട്ടമായിരുന്നു… അവൾ അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു… എന്ത് കൊണ്ടോ ആതിടെ കണ്ണുകൾ നിറഞ്ഞു…

അവരുടെ നിന്നവരുടെ നോട്ടം അവരിലേക്ക് നീണ്ടു…

ഈ കാഴ്ച കണ്ട് ദിച്ചുവിന്റെ ഹൃദയം നുറുങ്ങും പോലെ തോന്നി…

ഇവനല്ലേ അന്ന് ആക്കാധമിയിൽ വെച്ച് ആതിയുടെ കൂടെ കണ്ടത്…
അജുനെ കണ്ടതും നിയാൽ ഓർത്തു…

അതാരാ മാധു… ആ അജു… ആതിക്ക് ആ വന്നവനുമായിട്ട് ഇത്ര ക്ലോസ് റിലേഷൻ എങ്ങനെ…? ആതിയെയും അജുനെയും നോക്കി ചിരിയാലെ നിക്കുന്ന മാധുനോട്‌ ചോദിച്ചു…

അത് അജയ്… ആതിയുടെ മാത്രം അജു… ആതിയുടെ എല്ലാമെല്ലാം… അവൾടെ ജീവൻ…

മാധുന്റെ ആ വാക്കുകൾ കൂടെ കേട്ടതും ദിക്ഷിക്ക് വല്ലാതെ അസ്വസ്ഥമായി… തനിക്ക് വേണ്ടപ്പെട്ട എന്തോ തന്നിൽ നിന്ന് അകന്ന് പോണ പോലെ… ദേഷ്യമാണോ വേദനയാണോ എന്നറിയില്ല… അവർ പരസ്പരം കെട്ടിപ്പിടിച്ചു നിക്കുന്ന കണ്ട് ദിച്ചൂന് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു…

ടി കുരുട്ടെ ഇറങ്… നേരുത്തത്തെ കൂട്ടല്ല എന്നാ വെയിറ്റ്…
അജു കളിയാക്കി പറഞ്ഞതും

പോടാ അജു കുജു…
ആതി അവനെ കൂർപ്പിച്ചു നോക്കി മേത്ത് നിന്ന് വിട്ടു നിന്നു…

ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല അജു നീ വരുമെന്ന്… ഇന്ന് എല്ലാവരും എനിക്ക് വിഷ് ചെയ്തെങ്കിലും എന്റെ മനസ് മുഴുവൻ നീ എന്നെ ഒന്ന് വിളിച്ചു പോലുമില്ലല്ലോ എന്നോർത്തിട്ടായിരുന്നു…
പറയുമ്പോൾ ആതിടെ കണ്ണ് നിറഞ്ഞു…

എല്ലാ വർഷവും ബിർത്തഡേയ്ക്ക് എന്റെ മോളെ വിഷ് ചെയ്യാറുള്ളത് ദേ ഈ നെഞ്ചോട് ചേർത്ത് പിടിച്ചല്ലായിരുന്നോ… ഇപ്രാവശ്യം മാറ്റമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ…
അജു അവളെ ചേർത്ത് പിടിച്ചു കൊണ്ട് നെറ്റിയോട് നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞതും ആതി അവന്റെ നെഞ്ചോട് ചേർന്നു നിന്നു… അജു അതിയായ വാത്സല്യത്തോടെ സ്നേഹത്തോടെ അവളെ ചേർത്തു പിടിച്ചു…

ഹാപ്പി ബിർത്തഡേ മൈ സ്വീറ്റി… അവൾടെ നെറ്റിയിൽ മുത്തി കൊണ്ട് അജു പറഞ്ഞു…

താങ്ക്സ് അജു ആൻഡ് ലവ് യു…

ലവ് യു ടൂ…

അല്ല ആ നിക്കുന്നവരാണോ നീ പറയാറുള്ള ടീമ്സ്… അങ്ങ് മാറി തങ്ങളെ നോക്കി നിക്കുന്ന ദിച്ചുനെയും ടീമ്സിനെയും നോക്കി അജു ചോദിച്ചു…

അത് കലിപ്പനും ടീമ്സുമാ… (ആതി )

ഓ… അപ്പോ വിഷ്ണുവും ടീമ്സും… (അജു )

അതുങ്ങൾ അവിടെ എവിടേലും കാണും… ഇപ്പോ അജു വാ… ഞാൻ അവരെ പരിചയപ്പെടുത്തി തരാം… അതും പറഞ്ഞ് ആതി അജുനെയും കൂട്ടി അവർക്കടുക്കലേക്ക് ചെന്നു…

അജുവേട്ടാ… മാധു അജുന്റെ കൈയ്യിലൂടെ ചുറ്റിപ്പിടിച്ചു…
അജു അവളെ സ്നേഹത്തോടെ ചേർത്തു
നിർത്തി…

ഇത് ശെരിക്കും സർപ്രൈസ്‌ ആയി പോയിട്ടോ… ഇവിടെ ഒരാള് എന്ത് സങ്കടത്തിലായിരുന്നന്നറിയോ…? ഇപ്പോ നോക്കിയെ പെണ്ണിന്റെ മുഖത്തെ തെളിച്ചം… (മാധു )

മാധു പറഞ്ഞത്‌ കേട്ട് അജു ആതിയെ നോക്കി ചിരിച്ച് ദിച്ചനും കൂട്ടർക്കും നേരെ തിരിഞ്ഞു…

ആമ്… അജു ഇവരാണ് ത്രിമൂർത്തികൾ… ഇത് അഭിജിത്ത്. ഞങ്ങൾ ചുരുക്കി ജിത്തൂവേട്ടാന്ന് വിളിക്കും… ഇത് നിയാൽ മാസ്റ്റർ… ഡാൻസ് ആക്കാധമിയിലെ ഞങ്ങടെ മാസ്റ്റർ ആയിരുന്നു… ഞങ്ങൾ ഈ ഇടെ അറിഞ്ഞത് നിയാൽ മാസ്റ്റർ ഞങ്ങടെ സീനിയർ ആയിരുന്നുന്ന്… പിന്നെ ഇത് കലി… അല്ല ദിക്ഷിക്ക്… കോളേജിൽ DK എന്നാ അറിയപ്പെടുന്നത്…

അജു മൂന്നിനേയും നോക്കി പുഞ്ചിരിച്ചു…

ഹായ് ഞാൻ അജയ്… ആതിടെ ബ്രദർ ആണ്…

കൈ വിട്ട് പോയത് തന്നിലേക്ക് തന്നെ തിരിച്ച് വന്ന സന്തോഷമായിരുന്നു അജുന്റെ വാക്കുകൾ കേട്ടപ്പോൾ ദിച്ചൂനുണ്ടായത്… പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം… അവന്റെ മുഖം കൂടുതൽ വിടർന്നു…

നിയാലിന്റെ മുഖത്തും ആശ്വാസമായിരുന്നു…

ജിത്തു ചിരിയാലെ ദിച്ചുനെ ഒന്ന് പാളി നോക്കി…

ഫോൺ വിളിക്കുമ്പോൾ നിങ്ങളെ കുറിച്ചൊക്കെ പറയാറുണ്ട്… നിങ്ങളെ കണ്ടതിൽ സന്തോഷം… പിന്നെ എന്റെ ഈ രണ്ട് കുരുപ്പുകളെ സഹിക്കുന്നുമുണ്ടല്ലോ…

അജു പറഞ്ഞത്‌ കേട്ട് ദിച്ചുവും ആതിയും രണ്ടിനെയും നോക്കി…

അജു ഞങ്ങടെ ഇമേജ് കളയല്ലേ…? (ആതി )

ഓ… പിന്നെ… നിന്റെയൊക്കെ സ്വഭാവം ഏകദേശം ഇവർക്ക് പിടികിട്ടി കാണും… അജു ആതിയെ പുച്ഛിച്ച് ത്രിമൂർത്തികൾക്ക് നേരെ തിരിഞ്ഞു…

അത് അജയ് പറഞ്ഞത്‌ ശെരിയ… രണ്ടും കാണുന്ന പോലെ അല്ല… കുരുട്ടയ്ക്കകളാണേലും കിയ്യിലിരുപ്പ് വേറെ ലെവലാ… (ജിത്തു )

ജിത്തുവേട്ടാ… ആതി നീട്ടിയൊരു വിളിയായിരുന്നു….

മാധുവാണേൽ അവനെ കൂർപ്പിച്ചു നോക്കി…

ഇതുങ്ങളുടെ കൂടെ കൂടെ സൂക്ഷിച്ചും കണ്ടും നിന്നോണേ… പണി എവിടന്നൊക്കെ കിട്ടുമെന്ന് അറിയാൻ പറ്റില്ല…

ടീമ്സ് ചിരിച്ചു…

എന്നാ ശെരി… ഇനി വരുമ്പോൾ വിശതമായി പരിചയപ്പെടാം… കുറച്ച് സമയം ഇതുങ്ങളുമായി സ്പെൻഡ്‌ ചെയ്തിട്ട് തിരിക്കാനുള്ളതാ…

മൂന്ന് പേരോടും പറഞ്ഞ് അജു രണ്ടിനെയും കൊണ്ട് നടന്ന് നീങ്ങി…

ദിച്ചുവിന്റെ കണ്ണുകൾ ആതിയിൽ തങ്ങി നിന്നു… അവൾടെ ഏട്ടനോടുള്ള അവളുടെ ആഴമേറിയ സ്നേഹം കുറച്ച് നിമിഷം കൊണ്ട് കണ്ടറിയുകയായിരുന്നു അവൻ…

അജുനോട് എന്തൊക്കെയോ വാ തോരാതെ പറഞ്ഞ് അവനെ ചേർത്ത് പിടിച്ചു നടക്കുന്നവളെ പുഞ്ചിരിയോടെ നോക്കി കണ്ടു…

തുടരും