16/04/2026

നിറം : ഭാഗം 11

രചന – അമീന

നിങ്ങൾ കേട്ടതൊക്കെ സത്യമാണോ കൃഷ്ണേട്ട….. അതേയ് ശ്രീദേവി, പച്ചയായ സത്യം….. എന്ന ഇത് തന്നെ അവസരം, അവളുടെ കുഞ്ഞിനെ വയറ്റിൽ വെച്ച് തന്നെ നമ്മൾ തീർക്കുന്നു….. പിന്നെയുള്ളതൊന്നും നമ്മൾ ചെയ്യേണ്ടി വരില്ല ബാക്കിയൊക്ക ഹരി ചെയ്തോളും….. ഒരു ഗൂഢമായ പുഞ്ചിരി ഇരുവരിലും ഒരുപോലെ മൊട്ടിട്ടു….. അച്ഛനും അമ്മയും പോയതും അപ്പു ആകെ ഒറ്റ പെട്ടു…. ഹരിയേട്ടൻ പോയിട്ട് ഇതുവരെ വന്നിട്ടില്ല….. കട്ടിലിൽ കമയുന്നു കിടന്നു അവൾ പൊട്ടി കരഞ്ഞു…. വേണ്ട ഹരിയേട്ടന് സന്തോഷം എന്താണോ അത് മാത്രം മതി എനിക്കും…. അവൾ ഹാൾ ടിക്കറ്റ് ചുരുട്ടി വേസ്റ്റ് പിന്നിലേക്ക് ഇട്ടു…. ഹരിയെ എത്ര വിളിച്ചിട്ടും അവൻ ഫോൺ എടുക്കാത്തത് അവളെ അഴത്തിൽ മുറിവേൽപ്പിച്ചു…. മോളെ….. ശ്രീദേവി പുറകിൽ നിന്നും വിളിച്ചതും അപ്പു കണ്ണ് തുടച്ചുകൊണ്ട് എണീറ്റിരുന്നു….

എന്താ അപ്പച്ചി…. ഈ നേരം വരെയും നീയൊന്നും കഴിച്ചില്ലല്ലോ…. വാ എന്തെങ്കിലുമൊന്ന് കഴിക്ക്…. എനിക്ക് വേണ്ട…. അങ്ങനെ പറഞ്ഞാൽ എങ്ങനെയാ, നിന്നോട് ഞങ്ങൾക്ക് ദേഷ്യം ഉണ്ടായിരുന്നു അത് നിന്റെ വയറ്റിൽ ഞങ്ങളുടെ ഹരിയുടെ കുഞ്ഞ് വളരുന്നതിന് മുൻപ്….. പക്ഷെ ഇപ്പൊ അങ്ങനെയല്ല….. കുഞ്ഞിന് വേണ്ടിയെങ്കിലും നീ എന്തെങ്കിലും കഴിക്കണം….. വേണ്ട അപ്പച്ചി, ഹരിയേട്ടൻ വരട്ടെ….. അവൻ ഇങ്ങെത്തികോളും, ആദ്യം നീയി ജ്യൂസ്‌ കുടിക്ക്….. അവളുടെ ഉള്ളിലെ കുഞ്ഞിനെ കൊല്ലാൻ കരുതി വെച്ചിരുന്ന പൊടി കൈയ് ചേർത്ത് വെച്ചിരിക്കുന്ന പൈനാപ്പിൾ ജ്യൂസ്‌ ശ്രീദേവി അപ്പുവിന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു….. പൂർണമായും അത് അപ്പുവിന്റെ ഉള്ളിൽ എത്തിയതും അവർ ഒന്ന് ഊറി ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു…..

അസ്സഹാന്യമായ വയറു വേദന കൊണ്ട് അവൾ പുളഞ്ഞു…. സമയം 12നോട്‌ അടുത്തിരിക്കുന്നു, കണ്ണുകൾ തുറന്നു തന്നെ ചുറ്റി പിണഞ്ഞിരിക്കുന്ന ഹരിയുടെ കൈയ്കളെ തട്ടി മാറ്റികൊണ്ട് അവൾ കരയാൻ തുടങ്ങി….. എന്താടാ എന്താ പറ്റിയത്…. എന്തിനാ നീ കരയുന്നത്….. വയറ്റിൽ കൈയ് അമർത്തി പിടിച്ചുകൊണ്ടു ഹരിയെ ഒന്ന് നോക്കികൊണ്ട് അവൾ കണ്ണടച്ചു…. അപ്പു…. പിന്നെ അധികമൊന്നും ആലോചിക്കാതെ അവൻ അപ്പുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് കുതിച്ചു…. അവർ പോയ പുറകെ ഒന്നും സംഭവികാത്ത മട്ടിൽ കൃഷ്ണനും ശ്രീദേവിയും അവരുടെ പുറകെ വെച്ച് പിടിച്ചു….. എന്താ പറ്റിയത്…. അറിയില്ല ഡോക്ടർ…. ഹ്മ്മ്, നിങ്ങൾ പുറത്തേക്ക് നിക്ക്…. മനസ്സില്ല മനസോടെ ഹരി കസേരയിലേക്ക് ഇരുന്നു…. മോനെ…. എന്താടാ എന്താ പറ്റിയത്…. കരഞ്ഞു കൊണ്ട് ശ്രീദേവി ഹരിയുടെ അടുത്തേക്ക് വന്നു….. അറിയില്ലമ്മ…. നീയൊന്ന് അടങ്‌ ശ്രീദേവി അവർ പരിശോധിക്കട്ടെ…. കുറച്ചു നേരത്തിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു….

ഹരി, നിങ്ങൾക്ക് ഈ കുഞ്ഞിനെ വേണ്ടായിരുന്നങ്കിൽ ആദ്യമേ പറഞ്ഞൂടായിരുന്നോ….. ഇതിപ്പോ എന്തോ മെഡിസിൻ ഒക്കെ കഴിച്ച് തന്നെ ഒരു അബോർഷൻ, ഛെ ഭയങ്കര ചീപ്പ് ആയി പോയി….. കുഞ്ഞുങ്ങൾ ഇല്ലാത്തവർ എത്രയാണെന്ന് അറിയോ ഈ ലോകത്ത് …. ഡോക്ടർ എന്തായി പറയുന്നത്, എനിക്കൊന്നും മനസിലാവുന്നില്ല…. ഹരി അറിയാതെയാണോ അപ്പൊ അപർണക്ക് അബോർഷൻ ആയത്…. എന്താ ഡോക്ടറെ ഈ പറയുന്നത്, എന്റെ മോന് ഈ കുഞ്ഞിനെ കളയാൻ ഒരു താല്പര്യവും ഇല്ലായിരുന്നു, ഇങ്ങനെയൊരു പാപം ഞങ്ങൾ ചെയുകയുമില്ല…. ശ്രീദേവി കരഞ്ഞു കൊണ്ട് അത്രയും പറഞ്ഞു നിർത്തി…… ഓഹ്, സോറി…. എന്തായാലും അബോർഷൻ നടന്നു കഴിഞ്ഞു,അബോർഷന് സാദിധയുള്ള എന്തോ മെഡിസിൻ അപർണയുടെ ഉള്ളിൽ ചെന്നിട്ടുണ്ട്….. ഇനിയിപ്പോ അപർണയോട് തന്നെ എല്ലാം ചോദിക്ക്….. ഒരു നിരാശയോടെ ഡോക്ടർ അത്രയും പറഞ്ഞു കൊണ്ട് നടന്നകന്നു……

ഹരിയുടെ മുഖം ദേഷ്യംകൊണ്ടും അതിലുപരി സങ്കടം കൊണ്ട് ചുവന്നു തുടുത്തിരുന്നു….. വലിഞ്ഞു മുറുകിയ പേശികളെ ഒന്ന് അയച്ചു കൊണ്ട് അവൻ കണ്ണുകൾ അടച്ചു, അപ്പുവിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ അവന്റെ ചെവികളിൽ അല അടിച്ചു കൊണ്ടിരുന്നു….. പറഞ്ഞതുപോലെ ചെയ്തു, സമർതമായി അപ്പുവും എന്നെ ചതിച്ചു… കൊച്ചു കുഞ്ഞിനെ പോലെ അവൻ വിങ്ങി പൊട്ടി ….. മോനെ…. ശ്രീദേവി ഹരിയുടെ തോളിൽ കൈയ് വെച്ചതും അവൻ അമ്മയുടെ തോളിലേക്ക് തല ചായിച്ചു….. ചതിക്കായിരുന്നമ്മ അവൾ, നമ്മളെയെല്ലാം….. കരയരുത് എന്റെ കുട്ടി…. കൃഷ്ണൻ അവന്റെ തലയിൽ തലോടി….. ഇല്ലച്ച ഇനി ഞാൻ അടങ്ങി ഇരിക്കുമെന്ന് കരുതേണ്ട….ഉറച്ച കാൽ വെപ്പുകളോടെ അവൻ അപ്പുവിനെ കിടത്തിയിരിക്കുന്ന റൂമിലേക്ക് നടന്നു……

ഹരിയെ കണ്ടതും തളർച്ചയോടെ ഇരുന്ന അപ്പുവിന്റെ മുഖം വിടർന്നു. ഹരിയേട്ടാ, അവൾ അവന്റെ കൈയികളിൽ പിടിച്ചതും നിമിഷ നേരം കൊണ്ട് ഹരി അത് തട്ടി എറിഞ്ഞു….. ഇനി മേലിൽ എന്നെ നീ അങ്ങനെ വിളിക്കരുത്, എന്റെ കുഞ്ഞിനെ കൊന്ന കൊലയാളി മാത്രമാണ് നീയിപ്പോ എനിക്ക്….. അത്രയും പറഞ്ഞു ഹരി അവളുടെ മുഖത് കുത്തി പിടിച്ചു….. വേദന കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു….. വിട് ഹരിയേട്ടാ, നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്….. ഒന്നും അറിയില്ലല്ലേടി നിനക്ക്…. അവളുടെ കൈയികൾ പിന്നിലേക്ക് ആകികൊണ്ട് ഹരി അവളുടെ മുഖത്തേക്ക് ഒറ്റു നോക്കി….. അവൾ എന്തെങ്കിലുമൊന്ന് പറയുന്നതിന് മുന്പേ ഹരി ഡോർ അടച്ചു പുറത്തേക്ക് ഇറങ്ങിയിരുന്നു… പിന്നീട് ആരും ആ വഴി വന്നില്ല കരഞ്ഞു കരഞ്ഞു അവൾ എപ്പോഴോ ഉറങ്ങി പോയി….. ആരുടെയോ കര സ്പർശം അറിഞ്ഞു കൊണ്ടാണ് അപ്പു കണ്ണ് തുറന്നത്….. വീങ്ങിയിരിക്കുന്ന കണ്ണുകൾ അവൾ അയാസ പെട്ടു തുറന്നു…..

ഹരിയേട്ടനെ പ്രേതിക്ഷ അവൾക്ക് തെറ്റ് പറ്റി…. *അച്ഛാ…. അവൾ പൊട്ടി കരഞ്ഞോണ്ട് ആ നെഞ്ചിലേക്ക് പറ്റി ചേർന്നു….. ഞാനൊരു തെറ്റും ചെയ്തട്ടില്ല അച്ഛേ, എന്റെ കുഞ്ഞിനെ ഞാൻ എങ്ങനെയാ കൊല്ല… പദം പറഞ്ഞ് കൊണ്ട് അവൾ വീണ്ടും ആ നെഞ്ചിലേക്ക് വീണു….. എന്റെ കുട്ടിയെ അച്ചക്ക് അറിയാം, അച്ഛന്റെ ഭാഗത്തും തെറ്റുണ്ട് മോളെ…. വേണ്ട അച്ഛ, എനിക്ക് വേണ്ടി ആ കണ്ണ് നിറയരുത്…. ഇന്നലെ ഹരിയേട്ടനോട് അങ്ങനെ പറഞ്ഞ സാഹചര്യം എനിക്ക് അറിയാം….. എല്ലാം അപ്പച്ചിയുടെ കളികൾ ആയിരുന്നു അച്ഛേ…. അവർ തന്ന ജ്യൂസ്‌ കുടിച്ച ശേഷമാണ് ഇങ്ങനെയൊക്കെ സമ്മതിച്ചത്…. ആ കൊള്ളാല്ലോ അച്ഛന്റെയും മകളുടെയും പുതിയ നാടകം, ഇനിയിത് എല്ലാം എന്റെ അമ്മയുടെ തലയിൽ കൊണ്ട് ഇട്ടോ…. ഹരിയേട്ടാ…. വേണ്ട എല്ലാം ഞാൻ കേട്ടോണ്ട് തന്നെയാ വന്നത്…. എന്റെ അമ്മ ഇങ്ങനെയൊരു ചതിയൊരിക്കലും ചെയ്യില്ല,കാരണം ഒരു പേര കുട്ടിയെ കളിപ്പിക്കാൻ ആ അമ്മ മനസ്സ് ഒരുപാട് കൊതിച്ചിട്ടുണ്ട്….. മോനെ അതൊക്കെ കഴിഞ്ഞു, ഇനിയെല്ലാം മറന്ന് മോളെ പഠിപ്പിക്കാൻ നോക്ക്, അതായിരുന്നല്ലോ അവരുടെ ആഗ്രഹം അതിന് വേണ്ടി ആയിരുന്നില്ലേ സ്വന്തം ചോരയെ നശിപ്പിച്ചത്….. ഒരു പുച്ഛത്തോടെ ശ്രീദേവി പറഞ്ഞു തീർന്നതും ഹരി ഇടയിൽ കേറി….

വേണ്ടമ്മ ഇനിയെനിക്ക് ഇവളെ പാതിയായി വേണ്ട, മാതൃതത്തിന്റെ വില അറിയാത്ത ഇവൾ എന്നെ കളങ്കമില്ലാതെ സ്നേഹിക്കുമെന്ന് തോന്നുണ്ടോ….. ഹരിയുടെ വാക്കുകൾ ഇടി മുഴക്കം പോലെ അപ്പുവിന്റെ കാതുകളിൽ അലയടിച്ചു…… ഇതായിരുന്നോ പ്രണയം, ഇതായിരുന്നോ വിശ്വാസം, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….. അവൾക്ക് ഒരു നോട്ടം പോലും കൊടുക്കാതെ ഹരി മുറിവിട്ടിറങ്ങി….. പ്ലാൻ വിജയിച്ച സന്തോഷത്തിൽ ശ്രീദേവിയും കൃഷ്ണനും അവന്റെ പുറകെ ഓടി….. എന്റെ കൃഷ്ണ എന്റെ കുഞ്ഞിന് ഇങ്ങനൊരു ഗെതി വന്നല്ലോ….. തലയിൽ കൈയ് വെച്ച് കൊണ്ട് ബിന്ദു നിലത്തേക്ക് ഇരുന്നു…. കരയരുത് മോളെ, അത് നിന്റെ പരാജയം ആണ്….. വെറുമൊരു തെറ്റി ധാരണയാണ് അവനിൽ ഉണ്ടായിരിക്കുന്നത്… ഇന്നല്ലങ്കിൽ മറ്റൊരു നാളിൽ അവനത് തിരിച്ചറിയും, അന്ന് എന്റെ മോളെ തിരക്കി അവൻ വരും….. ഇപ്പൊ അച്ഛേടെ മോൾ കണ്ണ് നിറക്കരുത്, ഞങ്ങൾക്ക് നിന്നെ മാത്രമേ സ്നേഹിക്കാൻ ഉള്ളു…. ജീവിത കാലം മുഴുവൻ ഈ ചിറകുകളുടെ കീഴിൽ നീ സുരക്ഷിതയായിരിക്കും….. അച്ഛൻ പറയുന്ന ഓരോ വാക്കുകളും എന്നിൽ ആത്മ വിശ്വാസം നിറച്ചു…. നിറഞ്ഞു വന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് ഞാൻ ഇരുവരെയും ഇറുക്കെ പുണർന്നു…

രണ്ട് ദിവസത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുബോഴും ഒരു തരം നിർ വികാരിതയായിരുന്നു…. കണ്ണടച്ചു തുറന്നപ്പോയെക്കും വിട്ട് പിരിഞ്ഞ ഹരിയേട്ടന്റെയ് മുഖം കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു… കരയരുത് എന്ന് എത്ര മനസ്സിനെ പറഞ്ഞു പടിപ്പിച്ചാലും വെറുതെ ഹരിയേട്ടന് വേണ്ടി ഞാൻ തേങ്ങി കൊണ്ടിരുന്നു….. പാതി ജീവൻ അറ്റ് പോയത് പോലെ, ആ മനസ്സ് എന്നെ ഓർത്ത് കരയുന്നുണ്ടാവുമോ, അതോ വെറുത്തോ….. ഇനിയൊരു തിരിച്ചു പോക്ക് സാധ്യമാണോ….? ആവില്ല, കാരണം ഞാനിന്നൊരു കൊലയാളി ആണല്ലോ, സ്വന്തം കുഞ്ഞിനെ ഇല്ലാതക്കിയ കൊലയാളി…… ഒരു തരത്തിൽ ഞങ്ങൾ ഒരുപോലെ വിഢികൾ ആണ്, നിറമുള്ള ജീവിതത്തിൽ ഇരുട്ട് പടർത്താൻ ശ്രെമിക്കുന്നവരെ കണ്ടെത്താൻ സാധിച്ചില്ല….. ചേർത്ത് നിർത്തിയപ്പോൾ ചിന്തിക്കണമായിരുന്നു അവരുടെ നാടകത്തിലെ മാറി കൊണ്ടിരിക്കുന്ന വേഷങ്ങൾ ആണെന്ന്…… പലവട്ടം ഹരിയേട്ടനെ വിളിക്കാൻ ശ്രെമിച്ചു, പക്ഷെ സാധിച്ചില്ല…

. ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു….. ഇനിയൊരു മഞ്ഞു ഇവിടെ ഉരുകില്ലയെന്ന സത്യം ഞാനും തിരിച്ചറിഞ്ഞു….. വെറും മിഥ്യമായ ലോകം….. ഋതുകൾ മാറി മാറി വന്നു, ഒപ്പം നിറമുള്ള ദിവസങ്ങളും പക്ഷെ മനസ്സ് മാത്രം ഇരുണ്ട് കൂടി….. പിന്നീട് ഞാനും വെറുത്തു തുടങ്ങി, എന്നെ വിശ്വാസമില്ലാത്ത പേരിൽ ഉപേക്ഷിച്ചു പോയതല്ലേ….. ഒരിക്കലെങ്കിലും എന്നെ കേൾക്കാൻ കൂട്ടാക്കിയോ…. കഴുത്തിൽ പറ്റി ചേർന്ന് കിടക്കുന്ന താലിയെ മുറുകെ ചേർത്ത് കൊണ്ട് ബാംഗ്ലൂർക്ക് വണ്ടി കേറി…. സ്വപ്നങ്ങൾക്ക് ചിറകെകാൻ, ഞാൻ മാത്രം നീറി കഴിഞ്ഞിട്ട് പ്രേതെകിച്ചു കാരണമൊന്നും ഇല്ലല്ലോ….. അന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയാ ഹരിയേട്ടൻ ഓസ്ട്രേലിയക്ക് പോയെന്നും അവിടെ സെറ്റിൽ ആയെന്നും ഐഷു പറഞ്ഞറിഞ്ഞു…. പക്ഷെ എന്നെ അത്ഭുത പെടുത്തിയത് അതൊന്നുമല്ല, ഇത്രയും നാളുകളായി ഒരു ഡിവോഴ്സ് നോട്ടീസ് പോലും എനിക്ക് കിട്ടിയില്ല….. എന്താവും കാരണമെന്ന് അറിയണം എന്നുണ്ടായിരുന്നു, പക്ഷെ ഓരോ തിരക്കുകളിൽ അത് മറന്നെന്നു നടിച്ചു…..

ആ ജീവിതമേ മറന്നെന്ന രീതിയിൽ അഭിനയിച്ചു…. ഒടുവിൽ അച്ഛന്റെ ആഗ്രഹ പ്രേകാരം ഇന്ന് ഞാനൊരു ഡോക്ടർ ആയി….. നാട്ടിലേക്ക് പോവാൻ മനസ്സ് അനുവദിച്ചില്ല പിന്നെ ഇവിടെ തന്നെ അങ്ങ് സെറ്റിൽ ആയി….. നീണ്ട 8 വർഷം….. ഓർക്കും തോറും കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകി…… പതിയെ ബാൽകണിയിലേക്ക് നടന്നു….. ബാംഗ്ലൂർ നഗരം ഇപ്പോഴും ഉറങ്ങിയിട്ടില്ല….. മുഖമൊന്നു കഴുകി ഒരു ചായ ഇട്ട് കുടിച്ചു കട്ടിലിലേക്ക് ചാഞ്ഞു….. നീര് വെച്ച കൺ കോണുകളെ എപ്പോയോ ഉറക്കം വന്ന് മൂടി….. ഹരി നീയിങ്ങനെ മൂഡ് ഓഫ്‌ ആവല്ലേ, എല്ലാം ശെരിയാകും…(രാജീവ് ) ഇനിയൊന്നും ശെരിയാവില്ല, അത്രയ്ക്കും വിഷമിച്ചിട്ടുണ്ട് ആ മനസ്സ്, എന്റെ അച്ഛന്റെയും അമ്മയുടെയും ചെയ്തികൾക്ക് മുന്പിൽ….. ആ അച്ഛനെയും മകളെയും നേരിടാൻ ഇനി എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല….. ആരും അറിയാതെ എന്നെ കാണാൻ ഒരിക്കൽ ആ മനുഷ്യൻ വന്നിരുന്നു, മകൾക്ക് വേണ്ടി… എന്റെ അപ്പുവിന് വേണ്ടി…..പക്ഷെ അന്ന് ഞാൻ ഒരുപാട് നോവിച്ചാണ് പറഞ്ഞു വിട്ടത് കാരണം രണ്ട് ദിവസം കൊണ്ട് എന്റെ കുഞ്ഞിനെ മുൻ നിർത്തി ഒരുപാട് വിഷം സ്വന്തം അമ്മയും അച്ഛനും ചേർന്നെനിക്ക് ഓതി തന്നു…..

പറയുമ്പോയും അവന്റെ നെഞ്ച് നീറി കൊണ്ടിരുന്നു…. നീ ഇങ്ങനെ ഇരുന്നിട്ട, ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്, വാ നമ്മുക്കൊന്ന് പുറത്തോട്ട് പോയിട്ട് വരാം…. ഞാൻ വരുന്നില്ല…. അതൊന്നും പറഞ്ഞാൽ പറ്റില്ല, ഈ വിശാലമായ ബാംഗ്ലൂർ നഗരം ചുറ്റി കാണാതെ നിന്നെ ഞാൻ എവിടേക്കും വിടില്ല…. (രാജീവ് ) രാജീവ് ഹരിയെയും കൂട്ടി പുറത്തേക്ക് നടന്നു….. രാജീവിന്റെയ് വണ്ടി വന്ന് നിന്നത് വലിയൊരു മാളിന്റെ മുന്പിൽ ആണ്…. ഹരി പുറത്തേക്കിറങ്ങി…. ചുറ്റുമോന്ന് വീക്ഷിച്ചു നിക്കുമ്പോഴാണ് എതിർ വശത്തു വന്ന് നിന്ന ബ്ലാക്ക് കറിലേക്ക് ഇരുവരുടെയും കണ്ണുകൾ ഒരുപോലെ പാഞ്ഞത്‌…. “അപർണ “….. രാജീവ് മനസ്സിൽ മന്ത്രിച്ചു…. പുറം തിരിഞ്ഞു നിന്ന് കാര്യമായി ഫോൺ ചെയ്യുന്നത് കൊണ്ട് അപ്പു ഹരിയെ കണ്ടില്ല…. അവൾ അകത്തേക്ക് കേറാൻ നിന്നതും സർവ്വ ശക്തിയും എടുത്ത് ഹരി അവളെ പിന്നിൽ നിന്നും വിളിച്ചു…… (കാത്തിരിക്കാം )