23/04/2026

നിനക്കായ് : ഭാഗം 31

രചന – കൃഷ്ണ

മുഖത്ത് നനുത്ത വെള്ളതുള്ളികൾ തെറിച്ചുവീണതും ഋഷി മേല്ലേ കണ്ണുകൾ ചിമ്മി തുറന്നതും കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് മുടി തുവർത്തുന്ന ധ്വനിയെയാണ്… ധ്വനിയെ കണ്ടതും ഋഷിയുടെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു…
ലൈറ്റ് റോസ് കളറിലെ സാരിയാണ് വേഷം… ഇറൻ മുടിയിഴകളിൽ നിന്നും കഴുത്തിലൂടെ ഉറന്നിറങ്ങുന്ന വെള്ള തുള്ളികൾ… ഋഷി മേല്ലേ ശബ്ദമുണ്ടാക്കാതെ ബെഡിൽ നിന്നുമെണീറ്റ് അവൽക്കരികിലേക്ക് ചെന്ന് വയറിലൂടെ ചുറ്റിപ്പിടിച്ചു…

അമ്മേ…

ഞാനാണ് ഭാര്യേ… ഇങ്ങനെ നിലവിളിച്ച് അവരെ ഇങ്ങോട്ടേക്ക് ഓടി കയറ്റിക്കാതെ…

പേടിച്ചു പോയല്ലോ മനുഷ്യ… മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ വേണ്ടി…. ഹോ… ധ്വനി കുഞ്ഞ് ദേഷ്യത്തിൽ ഋഷിയോട് പറഞ്ഞു.

ഞാനെന്റെ ഭാര്യയെ പേടിപ്പിച്ചു കൊല്ലില്ല… പകരം സ്നേഹിച്ചു കൊല്ലും. ദേ ഇതുപോലെ. ഋഷി അതും പറഞ്ഞ് ധ്വനിയെ അവന് നേരെ തിരിച്ചു നിർത്തി അവൾടെ ചുണ്ടിനെ ലക്ഷ്യമാക്കി മുഖമടുപ്പിച്ചതും ധ്വനി ഋഷിയുടെ ചുണ്ടിനു മീതെ കൈ വെച്ചു…

അതെ ഈ സ്നേഹമൊക്കെ പിന്നെയാകാം… ഇപ്പോ എന്റെ മോൻ വേഗം പോയി ഫ്രഷായി വരാൻ നോക്ക്. നമുക്കിന്നൊരിടാം വരെ പോണം…

എവിടെ?

ദിയയെ കാണാൻ… ധ്വനി അത് പറഞ്ഞതും ഋഷിയുടെ മുഖം വിടർന്നു.

എന്നെ ഇങ്ങനെ നോക്കി നിക്കാതെ വേഗം പോയി ഫ്രഷായി വാ ഋഷി…

ഋഷി ധ്വനിയെ നോക്കി പുഞ്ചിരിച്ച് അവൾടെ ചുണ്ടിൽ ഒരു കുഞ്ഞുമ്മയും കൊടുത്ത് ബാത്ത് റൂമിലേക്ക് പോയി…

ഋഷി ഫ്രഷായി ഇറങ്ങിയപ്പോൾ ധ്വനിയുടെ ഒരുക്കം ഒരുവിധം കഴിഞ്ഞിരുന്നു. എങ്കിലും കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒന്നൂടെ ചീവിയൊതുക്കുവാണ്‌. ഋഷി തലമുടി തുവർത്തി കൊണ്ട് അവൾക്ക് പിന്നിലായി വന്ന് അവളോട് ചേർന്നു നിന്നു…
ഋഷിയെ ശരത്തിലെ തണുപ്പ് ധ്വനിയുലേക്കും പടർന്നു. ധ്വനി കണ്ണാടിയിൽ കൂടെ ഋഷിയെ നോക്കി…

അതെ മോനേ… ഫ്രഷായി വന്ന് എന്നെ ഇങ്ങനെ ഒട്ടിനിക്കാനല്ല പറഞ്ഞത് പോയി റെഡിയാക്…

കുറച്ച് ദിവസമായിട്ട് ഭാര്യക്ക് എന്നോടൊരു സ്നേഹവുമില്ല… പരിഭവം നിറഞ്ഞ ഋഷിയുടെ വാക്കുകൾ കേട്ട് ധ്വനി മനസ്സിൽ ചിരിച്ചു കൊണ്ട് ഋഷിക്ക് നേരെ തിരിഞ്ഞു…

അങ്ങനെ തോന്നിയോ…

മമ്… കൊച്ചു കുട്ടികളെ പോലെ ഋഷി മുഖം ചുളിച്ച് മൂളി…

ആണെങ്കിലേ കണക്കായി പോയി… പോയി റെഡിയാക് മനുഷ്യ… ധ്വനിയുടെ പറച്ചില് കേട്ട് ഋഷി അവളെയൊന്ന് കൂർപ്പിച്ചു നോക്കി ഷെൽഫിൽ നിന്നും ഡ്രെസ്സുമെടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി.. ഋഷിയുടെ പോക്ക് കണ്ടു ധ്വനി ചിരിക്കാതിരിക്കാൻ നന്നേ പാടുപെട്ടു…

 

ഇരുവരും ചായ കുടിയും കഴിഞ്ഞ് ചന്ദ്രശേഖരനോടും സരസ്വതിയോടും യാത്രപറഞ്ഞിറങ്ങി.

കുറച്ചു മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം ഋഷിയുടെ കാർ ദിയയുടെ വീടിനു മുന്നിലെത്തി… ഇരുവരും പരസ്പരം മുഖത്തേക്കൊന്ന് നോക്കി ഇരുവരുടെയും ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു. രണ്ട് പേരും കാറിൽ നിന്നുമിറങ്ങി…

ഋഷി കാളിങ് ബെല്ലടിച്ചതും അവർക്ക് മുന്നിൽ ഡോർ തുറക്കപ്പെട്ടു. ശാരതാമ്മയായിരുന്നു.

ആഹാ ഋഷി മോനോ… ദിയ മോള് ഇപ്പോ കൂടി മോനേ കുറിച്ച് പറഞ്ഞതേയുണ്ടായിരുന്നുള്ളു… അപ്പോഴേക്കും മോനെത്തി…
മുന്നിൽ നിക്കുന്ന ഋഷിയെ കണ്ടതും ശാരതാമ്മ പുഞ്ചിരിയോടെ പറഞ്ഞു. അപ്പോഴാണ് ഋഷിയുടെ പുറകിലായി നിൽക്കുന്ന ധ്വനിയെ കണ്ടത്. ധ്വനിയെ കണ്ടതും ശാരത അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു. അവളും തിരിച്ചും പുഞ്ചിരിച്ചു.

അകത്തേക്ക് വാ…

ഋഷി ധ്വനിയെ നോക്കി അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറി. സോഫയിൽ വന്നിരുന്നു. ധ്വനിയുടെ കണ്ണുകൾ ദിയയെ തിരഞ്ഞു കൊണ്ടിരുന്നു. അത് ഋഷി ശ്രെദ്ധിച്ചതും,

ദിയ എന്തിയെ ശാരതാമ്മേ… ഋഷി പറഞ്ഞു തീർന്നതും ദിയ അവർക്കടുത്തെത്തി…
ഋഷിയുടെ കൂടെ ധ്വനിയെയും കണ്ടപ്പോൾ ദിയയുടെ കണ്ണുകൾ വിടർന്നു.ഒപ്പം സന്തോഷവും.

ദിയയെ കണ്ടതും ധ്വനി ഇരുന്നിടത് നിന്നും എണീറ്റ് ദിയക്കടുത്തേക്ക് വന്ന് അവളെ കേട്ടി പിടിച്ചു… ധ്വനിയുടെ പെട്ടന്നുണ്ടായ ആ പ്രവർത്തി ദിയയിൽ ഞെട്ടലുണ്ടാക്കിയെങ്കിലും അത് മാറി ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു…ദിയയും ധ്വനിയെ ചേർത്തു പിടിച്ചു. ദിയ ഋഷിയെ നോക്കിയപ്പോൾ ഒരു നിറ പുഞ്ചിരിയോടെ തങ്ങളെ നോക്കിയിരിക്കുവാണ്‌. ദിയ നോക്കിയത് കണ്ട് ഋഷി അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

ദിയ… സോറി മോളെ… ഞാൻ.. ഞാൻ കാര്യങ്ങൾ അറിയാതെ അന്നെന്തൊക്കെയോ പറഞ്ഞു പോയി… എന്നോട് ക്ഷേമിക്കില്ലേ?

ധ്വനി പറഞ്ഞത് കേട്ട് ദിയ അവളിൽ നിന്നും അകന്ന് നിന്നു… ദിയ ധ്വനിയെ നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു… അത് കണ്ടപ്പോൾ ദിയയ്ക്ക് സങ്കടമായി….

അയ്യേ… എന്താ ഇത്… എന്റെ ഏട്ടത്തിയമ്മ കരയുവാ… എനിക്ക് എന്റെ ഏട്ടത്തിയമ്മയോട് ഒരു ദേഷ്യവുമില്ല… പിന്നെന്തിനാ എന്നോട് ക്ഷേമ ചോദിക്കുന്നത്. ദിയ അതും പറഞ്ഞ് ധ്വനിയുടെ കവിളിലൊരു മുത്തം കൊടുത്തു…

ധ്വനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അറിഞ്ഞു കൊണ്ട് ഇന്നേ വരെ ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല… ഇതാദ്യമായിട്ടാണ്… അന്ന് മാളിൽ വെച്ചു ഋഷി മോളെ ചേർത്തു പിടിച്ചു നിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ ഹൃദയം പൊട്ടിപ്പോയി… ആദ്യമായിട്ടൊരാളോട് പ്രണയം തോന്നിയത് എത്രയൊക്കെ ആട്ടി പായിച്ചിട്ടും വീണ്ടും വീണ്ടും പിറകെ നടന്നു… വിട്ടുകളയാൻ മനസനുവദിക്കാത്ത വിധം കൂടുതൽ മനസിലേക്ക് കയറിപ്പാട്ടുകയായിരുന്നു ഋഷി. ആ ഞാൻ അന്ന് നിങ്ങളെ അങ്ങനെ കണ്ടപ്പോൾ സങ്കടം നിയന്ദ്രിക്കാൻ പറ്റിയിരുന്നില്ല… ആ സമയം ആളുകൾ ശ്രെദ്ധിക്കുന്നതൊന്നും നോക്കിയില്ല ആ നിമിഷം എന്റെ കാഴ്ചയിൽ നിങ്ങൾ ചേർന്നു നിക്കുന്നത് മാത്രമായിരുന്നു… പ്രാണനെ പോലെ സ്നേഹിക്കുന്നയാൾ വേറൊരു പെണ്ണിന്റെ കൂടെ ചിരിച്ചും തൊട്ടുരുമ്മിയും നിക്കുന്നത് കണ്ടാൽ സഹിക്കത്തില്ല… അപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് എത്രയോ തവണ ആട്ടി പായിച്ചിട്ടും അതൊന്നും കാര്യമാക്കാതെ വെക്കാതെ പിന്നെയും പ്രേതിക്ഷയോടെ പുറകെ നടന്നിരുന്ന എന്റെ സ്നേഹത്തെ കണ്ടില്ലെന്ന് വേച്ചതായിരുന്നു. അന്ന് ഞാൻ പരിസരം മറന്നു ദേഷ്യവും സങ്കടവുമൊക്കെ കൂടി എന്തൊക്കെയോ അതിര് വിട്ടു പറഞ്ഞിരുന്നു. സത്യത്തിൽ ആ കാഴ്ചയേക്കാൾ എന്നെ വേദനിപ്പിച്ചത് ഋഷിയുടെ വാക്കുകൾ ആയിരുന്നു… എന്നെ കൊല്ലുന്നതിനു തുല്യമായിരുന്നു…
അന്ന് ദിയയെ ചേർത്ത് പിടിച്ചു ഋഷി നടന്നകന്നപ്പോൾ ദേഷ്യവും സങ്കടവും വെറുപ്പുമായിരുന്നു മോളോട് എന്നിക്ക് തോന്നിയത്… പിന്നീടാങ്ങോട്ട് വാശിയായിരുന്നു എനിക്ക്… എല്ലാം മറക്കണമെന്ന് മനസിനെ പറഞ്ഞു പിടിപ്പിച്ചോണ്ടിരുന്നു എങ്കിലും രാത്രിയാകുമ്പോൾ മനസും എന്നെ കൈ വിടും… മറക്കാൻ ശ്രെമിക്കുന്നതിനേക്കാൾ ഇരട്ടിയിൽ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുവായിരുന്നു ഋഷി… മനസിനെ ഒരു വിധം പടിപിച്ചു… ഋഷിയെ ഞാൻ കാണാതിരിക്കാൻ ശ്രെമിച്ചു… എനിക്കുറപ്പായിരുന്നു മനസിനെ എത്രയൊക്കെ പറഞ്ഞു പഠിപ്പിച്ചാലും ഋഷിയെ കണ്ടാൽ എന്റെ മനസ് കൈ വിട്ടു പോകുമെന്ന്… പകല് ചിരിയെന്ന മുഖം മൂടിയണിഞ്ഞു രാത്രിയിൽ മനസ്സിനൊരാശ്വാസം കിട്ടുന്നത് വരെ കരഞ്ഞു തീർക്കും…
ഋഷിയൊക്കെ അവരുടെ പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറിയപ്പോൾ മനസ്സ് പിടഞ്ഞു. ഋഷിയെ കാണാതിരിക്കാൻ ശ്രെമിച്ചിരുന്നെങ്കിലും എനിക്ക് തൊട്ടടുക്കൽ തന്നെയുണ്ടായിരുന്നല്ലോ എന്നൊരു ആശ്വാസം ഉണ്ടായിരുന്നു.
പിന്നെയങ്ങോട്ട് ഞാൻ ഋഷിയെ കണ്ടിരുന്നില്ല… എന്റെ ആദ്യ പ്രണയം അപ്പോഴും എന്നിൽ മാത്രം അവശേഷിച്ചു… ചിലപ്പോഴൊക്കെ മനസ്സ് കൊതിക്കുമായിരുന്നു ഋഷിയെ ഒന്ന് കാണാൻ പറ്റിയിരുന്നങ്കിലോയെന്നു…എന്റെ നിമിഷ എന്നെ വഴക്കു പറയുമായിരുന്നു എന്നെ വേണ്ടതൊരാളെ മനസിലിട്ടു കൊണ്ട് നടക്കുന്നതെന്തിനാണെന്നും പറഞ്ഞ്… അപ്പോഴൊക്കേ ഞാൻ മൗനമാണ് പാലിച്ചത്…

ദിവസങ്ങൾ എങ്ങനെയൊക്കെയോ തള്ളി നീക്കി… ഒരു ദിവസം എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഋഷി സരസ്വതിയമ്മയെയും ചന്ദ്രനച്ഛനെയും കൂട്ടി വീട്ടിലേക്ക് വന്നത്. അന്ന് ഋഷി എന്നെ കല്യാണം കഴിക്കണമെന്ന് എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി…ഋഷിയുടെ വായിൽ നിന്നും അങ്ങനൊരു വാക്ക് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. സന്തോഷം കൊണ്ട് എനിക്കെന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. പെട്ടന്നാണ് എന്റെ മനസിലേക്ക് മോൾടെ മുഖവും ഋഷി അന്ന് മാളിൽ വെച്ച് എന്നോട് പറഞ്ഞതുമൊക്കെ ഓടി വന്നു… ദേഷ്യം കൊണ്ട് ഞാൻ അപ്പോൾ വേണ്ടന്നു പറഞ്ഞെങ്കിലും മനസ്സ് ആശിച്ചു… അവസാനം എന്റെ പ്രണയത്തെ എനിക്ക് തന്നെ വീണ്ടും തിരിച്ചു കിട്ടി. ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ ഋഷി എന്നെ എത്രയാധികം പ്രേണയിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു… എനിക്കൊന്നു വേദനിച്ചാൽ എന്റെ കണ്ണൊന്നു നിറഞ്ഞാൽ ആ മനസ്സ് വേദനിക്കുന്നു എന്ന് ഞാനറിഞ്ഞു. അപ്പോൾ ഋഷിയോടുള്ള എന്റെ പ്രണയം പതിൻ മടങ്ങ് ശക്തിയിൽ വർധിച്ചു കൊണ്ടിരുന്നു… ഒരിക്കലും ഋഷിയെ നഷ്ടമാകല്ലേ ആ മനസ്സിൽ എന്നോടുള്ള സ്നേഹം നഷ്ട്ടപെടല്ലെയെന്നുമായിരുന്നു…

വീണ്ടും ഋഷിയുടെ കൂടെ മോളെ ഞാൻ കണ്ടപ്പോൾ സഹിച്ചില്ല…. ആ കാഴ്ച്ചയിൽ ഞാനന്നല്ല എന്റെ സ്ഥാനത് വെറുതു പെണ്ണായാലും തെറ്റുധരിച്ചി പോകും…ഒരു വിധം എല്ലാം മറന്ന് സന്തോഷത്തോടെ ജീവിച്ചു വന്നപ്പോൾ വീണ്ടും…. അപ്പോഴത്തെ മാനസികാവസ്ഥയിൽ എന്തൊക്കെയോ പറഞ്ഞു പോയി…
ധ്വനി പറഞ്ഞു തീർന്നതും അവൾ പറഞ്ഞ വാക്കുകൾ കൂടുതൽ വേദനിപ്പിച്ചയത് ഋഷിയെ ആയിരുന്നു… ഋഷി ധ്വനിയെ നോക്കിയിരുന്നു. ഓർമ്മകൾ മനസിലേക്ക് ഓടിയെത്തി…. ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഓരോ കുസൃതിത്തരം ചെയ്ത് കൂട്ടും അവസാനം i love you പറഞ്ഞ് ഓടി പോകുന്ന തന്റെ പ്രാണനെ അവൻ ഓർത്തു.

ഏട്ടത്തിയുടെ ഭാഗത്ത്‌ നിന്ന് നോക്കിയാൽ തെറ്റ് പറയാൻ പറ്റില്ല… സത്യാവസ്ഥ എന്താണെന്നു തുറന്നു പറയേണ്ടതായിരുന്നു… പക്ഷേ ഏട്ടത്തി അതിന് മുൻപ് ഇറങ്ങി പോയില്ലേ… സത്യം പറഞ്ഞാൽ ഞാൻ കാരണം എന്റെ ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും ജീവിതത്തിൽ പ്രേശ്നമുണ്ടാകുമോ എന്നായിരുന്നു പേടി… ഏട്ടത്തിയമ്മയോട് ഞാൻ കാര്യങ്ങൾ പറയാമെന്നു പറഞ്ഞപ്പോൾ ദേവേട്ടൻ വേണ്ടന്നു പറഞ്ഞത് കൊണ്ടാണ്…

പിന്നെ ദേവേട്ടന്റെ മനസ് മറ്റാരെ കാളും എന്നിക്കറിയാം… എന്ത് കാര്യമുണ്ടങ്കിലും ദേവേട്ടൻ എന്നോട് പറയുമായിരുന്നു.ഏട്ടത്തിയെ ആദ്യമായി കണ്ടതും വഴക്കുണ്ടാക്കിയതും ദേവേട്ടൻ തല്ലിയതുമൊക്കെ അന്ന് തന്നെ എന്നോട് പറഞ്ഞായിരുന്നു… നല്ല കലിപ്പിലായിരുന്നു പറഞ്ഞത്…

തുടരും…