രചന – കൃഷ്ണ
ഋഷിയുടെ ഈ ഹൃദയത്തിൽ എന്നാ ഞാൻ കുടിയേറിയത്?
അത്…. ഋഷി നീട്ടി…
പറയ് ഋഷി.. ധ്വനി ചിണുങ്ങി.
എന്റെ ഭാര്യയെ ആദ്യമായി നമ്മൾ കണ്ടുമുട്ടിയില്ലേ… അന്നേ സ്പാർക്കടിച്ചതാ… നിന്റെ ഈ കറുത്ത കരിമഷി കണ്ണുകൾ എന്നെ വല്ലാതെ ആകർഷിച്ചു… പക്ഷേ എന്റെ ഭാര്യയുടെ നാക്ക്… ഹോ…
ഓ… പിന്നെ അതിന് നിങ്ങളെന്റെ കർണ്ണം പുകച്ചില്ലേ… ആ അടി ഓർക്കുമ്പോൾ തന്നെ അടി കിട്ടിയ ഭാഗം പുകയും… ധ്വനി കവിളിൽ കൈ വെച്ച് ഋഷിയെ നോക്കി കണ്ണ് കൂർപ്പിച്ചു…
എന്റെ ഭാര്യക്ക് നന്നായി വേദനിച്ചായിരുന്നോ?
അന്നടിച്ചതിന് ഇപ്പോഴാണോ വേദനിച്ചോയെന്ന് ചോദിക്കുന്നെ… ഈ മന്തം കൈ വെച്ചടിച്ചാൽ നല്ല സുഖമായിരിക്കും… എന്റെ പല്ലിളകി താഴെ വീഴാഞ്ഞത് ഭാഗ്യം…
സോറിടാ… അതൊക്കെ കഴിഞ്ഞ കാര്യമല്ലേ… ഇനി എന്റെ ഭാര്യയെ ഈ ഋഷി ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ല… പോരെ…
ഋഷി പറഞ്ഞത് കേട്ട് ധ്വനി പുഞ്ചിരിയോടെ തലയാട്ടി…
പിന്നെ എന്തിനാ എന്നെ ഇഷ്ട്ടമായിരുന്നിട്ടും ഇഷ്ടമില്ലാത്ത പോലെ നടന്നത്…??
അത്… ഞാൻ നിന്നെ കൂടുതൽ അറിയുകയായിരുന്നു… നിന്റെ കളങ്കമില്ലാത്ത പ്രണയം ഞാൻ കണ്ടറിയുകയായിരുന്നു. നിന്റെ ചിരിയും കളിയും കുറുമ്പും എല്ലാം… ഞാൻ പോലുമറിയാതെ എന്റെ മനസ് നിന്നിൽ വലയം ചെയ്യാൻ തുടങ്ങി…എന്റെ ഹൃദയം നിനക്ക് വേണ്ടി തുടിക്കാൻ തുടങ്ങി…ഇപ്പോൾ ദേ എന്റെ ഹൃദയത്തോട് പറ്റി ചേർന്നു കിടക്കുന്നു എന്റെ പെണ്ണ്… അതും പറഞ്ഞ് ഋഷി ധ്വനിയുടെ മുഖത്തോടെടുത്തു വന്നു…
അതെ… നിക്ക് നിക്ക് എനിക്കിനിയും ചോദിക്കാനുണ്ട്??
ഇനി എന്താണ് എന്റെ ഭാര്യക്ക് അറിയാനുള്ളത്…
ദിയ മോൾക്ക് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടന്ന് പറഞ്ഞപ്പോൾ നേരിട്ട് കാണാൻ സമയമായിട്ടില്ലെന്നു പറഞ്ഞത്…??
എന്റ പെണ്ണേ നീ എന്താ ഈ പോലീസ് കാര് ചോദ്യം ചെന്നുന്ന പോലെ…
ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറയ് ഋഷി…
മമ്… ok… എന്നെ പോലെ തന്നെ എന്റെ ദിയയെ ഉൾക്കൊള്ളുന്ന അവളെയും സ്നേഹിക്കുന്ന അവളെ വേദനിപ്പിക്കാത്ത എന്റെയും എന്റെ ദിയയുടെയും സ്നേഹത്തിന്റെ ആഴം അറിയുന്ന ഒരുവളായിരിക്കണം എന്റെ പാതിയായി വരേണ്ടതെന്ന് എനിക്ക് നിർബന്തമായിരുന്നു… ഒരു വാക്ക് കൊണ്ട് പോലും അവളുടെ കണ്ണുകൾ നിറയിപ്പിക്കാത്ത എന്റെ കുഞ്ഞി പെങ്ങളെ അവളുടെയും കുഞ്ഞി പെങ്ങളായി കണ്ട് സ്നേഹിക്കുന്നവൾ ആയിരിക്കണമായിരുന്നു.
നിന്നെ കണ്ടത് മുതൽ പിന്നീട് നീ എന്റെ പുറകെ നടന്നപ്പോളും ഇഷ്ടമാണെന്ന് പറഞ്ഞപ്പോളും ഞാൻ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചപ്പോളുമൊക്കെ എന്റെ പിറകെ വീണ്ടും വീണ്ടും വരാൻ തുടങ്ങിയപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചതായിരുന്നു നിയായിരിക്കും എന്റെ പാതിയെന്ന്… നിന്റെ പ്രണയം പരിശുദ്ധമായിരുന്നു… പക്ഷേ എന്റെ ദിയ മോളെ നീ എങ്ങനെ അംഗീകരിക്കുമെന്ന് എനിക്ക് ഒരു പേടിയുണ്ടായിരുന്നു… എങ്കിലും എനിക്ക് വിശ്വാസമായിരുന്നു എന്നെ അത്രമാത്രം പ്രേണയിക്കുന്ന നിനക്ക് എന്റെ പെങ്ങളെ അംഗീകരിക്കാനും അവളെ സ്വന്തം പെങ്ങളായി ഇഷ്ടപ്പെടാനും പറ്റുമെന്ന്… നീ എന്റെ ദിയയെ സ്നേഹിക്കുമെന്ന ഉറപ്പെനിക്കുണ്ടാകുന്നത് വരെ ദിയ നിന്നെ കാണണ്ടന്ന് ഞാൻ തീരുമാനിച്ചത്…
ഋഷിയുടെ വാക്കുകൾ ധ്വനിയിൽ അവനോടുള്ള പ്രണയം കൂട്ടിച്ചു… ധ്വനി പുഞ്ചിരിയോടെ ഋഷിയുടെ കവിളിൽ തലോടി.
ഇനി മുതൽ എന്റെ ദിയ മോൾക്ക് അവൾടെ ഈ ഏട്ടത്തിയമ്മയുടെയും സ്നേഹം ഉണ്ടാകും. ഞാൻ കാരണം, എന്റെ വാക്കുകൾ കൊണ്ട് ആ കണ്ണുകൾ നിറയാൻ ഇടയായിട്ടുണ്ട്… അതിനെനിക്ക് പ്രായശ്ചിത്തം ചെയ്യണം അവൾടെ ഈ ഏട്ടത്തിയമ്മയുടെ സ്നേഹം കൊണ്ട്…
ആ സ്നേഹത്തിന്റെ കൂടെ ഈ പാവം എന്നെയും കൂടി പരിഗണിച്ചാൽ മതി…
ഓ… നോക്കാം… ഋഷിയെ ചോടുപ്പിക്കാൻ രീതിയിൽ ധ്വനി പറഞ്ഞു.
നോക്കാന്നോ… ആഹാ… എന്നാ ഇപ്പോ ശരിയാക്കി തരാടി ഭാര്യേ… ഋഷി അത്രയും പറഞ്ഞ് ധ്വനിയുടെ മേലിലേക്കമർന്ന് അവൾടെ ചുണ്ടുകളെ സ്വന്തമാക്കി… വീണ്ടും അവളിലെക്കലിഞ്ഞു ചേർന്നു…
____________________________
ഋഷി ഫ്രഷായി വന്നപ്പോൾ ധ്വനി കണ്ണാടിക്ക് മുന്നിൽ നിന്ന് മുനിക്ക് പണികൾ ചെയ്യുവാണ്. ഋഷി അവൾക്കു പിന്നിൽ വന്നു നിന്നു. ധ്വനി കണ്ണാടിയിൽ കൂടി തന്നെ ഋഷിയെ നോക്കി.
ഋഷി കള്ള ചിരിയോടെ ധ്വനിയെ നോക്കി അവളിലേക്ക് ഒന്നൂടെ ചേർന്ന് നിന്നു…
എന്താണ് ഭാര്യേ… ഇങ്ങനെ ഒരുങ്ങി സുന്ദരിയായി എന്റെ കണ്ട്രോൾ കളയാൻ വേണ്ടിയാണോ… ഇന്നലെ നടന്നതൊന്നും ഞാൻ നോക്കില്ലാട്ടോ…
അയ്യേ… നാണമില്ലാത്ത മനുഷ്യൻ…. പോ അവിടന്ന്…
ഞാൻ നാണമില്ലാത്ത ചെക്കനാണെന്നു നിനക്ക് നേരുത്തെ മനസിലായതല്ലെടി ഭാര്യേ… അതും പറഞ്ഞവളെ വട്ടം ചുറ്റിപ്പിടിച്ച് കഴുത്തിടുക്കിലേക്ക് മുഖമടിപ്പിച്ചു… അവന്റെ ഈറൻ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ കഴുത്തിടുക്കിലൂടെ ഒഴുകിയിറങ്ങി…
ധ്വനി ഋഷിയുടെ കൈകൾ പിടി വിടുവിച്ച് അവന് നേരെ തിരിഞ്ഞു നിന്നു…
എന്താ ഋഷി ഇത്… മുടിയൊന്ന് നന്നായി തൂവർത്തിക്കൂടെ… ധ്വനി അതും പറഞ്ഞ് ഋഷിയെ ഒന്ന് നോക്കി പേടിപ്പിച്ച് അവന്റെ തോളിലൂടെ ഇട്ടിരുന്ന ടവ്വൽ കൈയ്യിലെടുത്തു.
മമ് ഇനി ഈ മരത്തല താഴ്ത്താൻ ഞാൻ പ്രേത്യേകം പറയണോ… ധ്വനി പറഞ്ഞത് കേട്ട് ഋഷി അവളെ കൂർപ്പിച്ചു നോക്കി അവൾക്ക് തല താഴ്ത്തി കൊടുത്തു… ധ്വനി പുഞ്ചിരിയോടെ ഋഷിയുടെ തലമുടി തുവർത്തി കൊടുത്തു…
അതെ ഋഷി ഞാനിന്ന് ദിയ മോൾടടുക്കൽ പോയിക്കോട്ടെ..? മുടി തുവർത്തി കൊടുക്കുന്നതിനിടെ ധ്വനി ചോദിച്ചു..
ഋഷി മുഖമുയർത്തി ധ്വനിയെ നോക്കി…
എന്റെ ഭാര്യേ ദിയയെ കാണാൻ പോകുന്നതിന് നീ എന്റെ അനുവാദം ചോദിക്കണമെന്നില്ല… എന്റെ ഭാര്യക്ക് എപ്പോഴൊക്കെ എന്റെ പെങ്ങളൂട്ടിയെ
ഋഷിയുടെ പെങ്ങളൂട്ടിയോ?
ഓ… സോറി ഭാര്യേ… നമ്മുടെ പെങ്ങളൂട്ടിയെ കാണാൻ തോന്നുന്നോ അപ്പോഴൊക്കെ അവളെ കാണാൻ പോകാം…
എന്നാ ഋഷി ഓഫീസിലേക്ക് പോകുന്ന വഴി എന്നെയൊന്ന് അവിടെ ഡ്രോപ്പ് ചെയ്യോ… പ്ലീസ്…
ഋഷിയൊന്ന് ആലോചിച്ചു…
പറയ് ഋഷി… പറ്റില്ലങ്കിൽ ഞാൻ തനിയെ പൊക്കോളാം…
ഏയ് അത് വേണ്ട… ഒരു കാര്യം ചെയ്യ്… ഞാനിന്ന് ഉച്ചയ്ക്ക് വരാം… എന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം…
ഋഷി പറഞ്ഞതും ധ്വനിയുടെ മുഖം വിടർന്നു. അവൾ നിറഞ്ഞ സന്തോഷത്തോടെ തലയാട്ടി… ഋഷി ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.
___________________________
ഡ്രെസ്സൊക്കെ മടക്കി നീറ്റായി അടുക്കി ഷെഫിലേക്ക് വെക്കുന്നതിനിടെയാണ് ധ്വനിയുടെ ഫോൺ റിങ് ചെയ്തത്… അവൾടെ കൈയ്യിൽ ഉണ്ടായിരുന്ന ഡ്രസ്സ് ഷെൽഫിലേക്ക് വെച്ച് ടേബിളിൽ നിന്നും ഫോൺ എടുത്തു. നിമിഷയായിരുന്നു.. ധ്വനി കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു.
ഹലോ നിമിഷേ…. ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു…
എന്നിട്ടെന്താടി വിളിക്കാഞ്ഞേ.?
എനിക്ക് ചെറിയൊരു ജോലി ചെയ്ത് തീർക്കാനുണ്ടായിരുന്നു… അത് കഴിഞ്ഞ് വിളിക്കാമെന്ന് കരുതി..
എന്തോ എങ്ങനെ… എന്തെന്റെ ധ്വനി തന്നെയാണോ പറയുന്നത്…
നീയെന്നെ കളിയാക്കുവൊന്നും വേണ്ട… കിച്ചണിൽ അമ്മ കേട്ടില്ല. പിന്നെ കുറച്ച് ഡ്രെസ്സുണ്ടായിരുന്നത് മടക്കി വെക്കുന്നതിനിടെയാണ് നീ വിളിച്ചത്. അല്ല നീ എന്നെ കൂടുതൽ കളിയാക്കുവൊന്നും വേണ്ട. നീയും എന്നെ പോലെ ഒരു ഭാര്യയായി കഴിയുമ്പോൾ താനെ ഇതുപോലെയൊക്കെ ഓരോന്നും ചെയ്തോളും…
മൂട്ടിൽ വെട്ടമടിക്കുന്നത് വരെ കിടക്കാനോ മടിപിടിച്ചു ഒന്നും ചെയ്യാതെ ഒരു മൂലയിൽ ഇരുന്ന് ഫോണിൽ കുത്താനോ ഗെയിം കളിക്കാനോ അപ്പോ പറ്റത്തൊന്നുമില്ല…
അറിഞ്ഞില്ല… എന്റ മോളൂസ് ഇത്രയ്ക്കും വിവര വിനിമയം സാങ്കേതിക വിദ്യ ആയ കാര്യം…
എന്തോന്ന്…
അ.. അ.. അത് ഒരു വട്ടമേ പറയൂ… അല്ലങ്കിൽ തന്നെ അത് പറയാൻ പേട്ട പാട് എനിക്കേ അറിയൂ…
അല്ല നീ എന്തിനാ എന്നെ വിളിക്കാനിരിക്കുവായിരുന്നെന്ന് പറഞ്ഞത്…?
അത്… ദിയയെ കുറിച്ച് പറയാൻ വേണ്ടി.
ദിയയോ.? അതാരാ.?
നിമിഷ ചോദിച്ചതും അന്ന് മാളിൽ വെച്ച് നടന്നത് തൊട്ട് ദിയയെ കുറിച്ചുള്ള എല്ലാ കാര്യവും ധ്വനി നിമിഷയോട് പറഞ്ഞു.
ഓ… അപ്പോ ദിയ ഋഷിയുടെ ഫ്രണ്ടിന്റെ സിസ്റ്റർ ആയിരുന്നോ… ശോ പാവം… വെറുതെ അതിനെ തെറ്റു ധരിച്ചു… നിന്റെ കരച്ചില് കണ്ട് സഹിക്കാനാവാതെ അതിനെ കുറിച്ച് ഞാനും ഓരോന്നും പറഞ്ഞിരുന്നു… ഋഷിയെ കുറിച്ച് പോലും ഞാൻ എന്തൊക്കെയോ പറഞ്ഞു…
അത് സാരമില്ലടി… ഞാനും ഋഷിയും ദിയയെയും കൂട്ടി നിന്നെ കാണാൻ വരാം. അപ്പോ നേരിട്ട് പറഞ്ഞോ..
ആമ് അത് പറഞ്ഞപ്പോഴാ… ഞാൻ വിളിച്ചാ കാര്യം ഓർത്തത്…
എന്താണ് മോളെ…
എടി ഇവിടെ എല്ലാവരും കൂടി എന്നെ പൂട്ടിയടി…
പൂട്ടിയെന്നോ…?
മമ്… അപ്പച്ചിയുടെ മോനുമായി അതും ആ കലിപ്പനുമായി. എന്റെ കാര്യം ഇവിടെയല്ലവരും ഉറപ്പിച്ചു. ഈ വരുന്ന ഞായറാഴ്ച എൻഗേജ്മെന്റാണ്…
ഏ…എൻ… എൻഗേജ്‌മെന്റോ… കി.. കിരണേട്ടനുമായോ. ഓ… ഗോഡ്… എനിക്ക് വയ്യ… എന്നിട്ട് നീ പെണ്ണ് കാണാൻ വന്നതൊന്നും എന്നോട് പറഞ്ഞില്ലല്ലോ..
ബെസ്റ്റ് ഞാൻ തന്നെ അന്ന് രാവിലെ അമ്മ പറയുമ്പോഴാ അറിഞ്ഞത്…
എന്നാലും കിരണേട്ടൻ നിന്നെ കേട്ടാൻ സമ്മതിച്ചതാ എനിക്ക് വിശ്വസിക്കാൻ പറ്റാത്തത്… നിങ്ങള് രണ്ടും നേരിൽ കണ്ടാലേ അടിയാണ്. അപ്പോ നിങ്ങള് കല്യാണം കഴിച്ചാലുള്ള കാര്യമോ… എനിക്കോർക്കാനേ പറ്റുന്നില്ല.
നിന്റെ ഈ സംശയം തന്നെയാണ് എനിക്കും… അങ്ങേരെന്നെ കല്യാണം കഴിക്കാൻ സമ്മതമാണെന്ന് എന്റച്ഛനോട് പറഞ്ഞപ്പോൾ ഞാൻ നടുങ്ങി പോയി… ഒരു നിമിഷം ഞാൻ തന്നെ വിചാരിച്ചു അങ്ങേരുടെ തലയ്ക്ക് വല്ല അടി കിട്ടിയൊന്ന്…
എന്തായാലും കിരണേട്ടൻ ആള് പാവമാണ്… പിന്നെ കുറച്ച് ദേഷ്യം കൂടുതലുണ്ടന്നല്ലേയുള്ളു… അത് നീ മാറ്റിയെടുത്താൽ മതി…
ഞാൻ.. അങ്ങേരെ മാറ്റിയെടുക്കാൻ നീ നടക്കുന്ന കാര്യം വല്ലതും ഉണ്ടേൽ പറ…
എങ്കിൽ കിരണേട്ടൻ പറയുന്നതൊക്കെ കേട്ട് എന്റെ മോള് നല്ലൊരു ഭാര്യയാകാൻ നോക്ക്…
അതിന് ഞാൻ അങ്ങേരുടെ ഭാര്യയായില്ലല്ലോ…
ആകുമല്ലോ… ഞാൻ ഈ പറഞ്ഞത് നീ അപ്പോൾ ചെയ്താൽ മതി…
അയ്യോ അതെനിക്കോർക്കാൻ കൂടി വയ്യ ധ്വനി…
എന്തായാലും നിനക്ക് വേണ്ടി തിരഞ്ഞെടുത്തയാൾ മോശമല്ല… എനിക്കിഷ്ട്ടമായി… കിരണേട്ടൻ നിന്നെ കേട്ടുവാണേൽ നീ നന്നായിക്കോളും… ഞാൻ ആദ്യം പറഞ്ഞത് പോലെ ഓരോ പണിയും നീ അറിഞ്ഞു ചെയ്യാൻ തുടങ്ങിക്കോളും… അല്ല കിരണേട്ടൻ ചെയ്യിപ്പിക്കും.
ധ്വനി നീ എന്നെ ഓരോന്നും പറഞ്ഞ് പേടിപ്പിക്കല്ലെടി… അല്ലങ്കിൽ തന്നെ അങ്ങേരെന്നെ കല്യാണം കഴിക്കാൻ സമ്മതം മൂളിയപ്പോഴെ എന്റെ പാതി കാറ്റ് പോയി കിടക്കുവാ… ആമ് എന്റെ വിധി… അതെ ധ്വനി നീന്നെ വന്ന് വിളിക്കണമെന്നുണ്ടായിരിന്നു പക്ഷേ വീട്ടിന്നു പുറത്തിറങ്ങിയാൽ അങ്ങേരെന്നെ ശരിയാക്കുമെന്ന് പറഞ്ഞു… പിന്ന പേടിച്ചിട്ടല്ല അങ്ങേര് പറഞ്ഞാൽ അത് പോലെ ചെയ്യുന്ന ടൈപ്പാ… അത് കൊണ്ട് മാത്രം… ആമ് പിന്നെ ദിയയെയും കൂട്ടി വരണേ…
ഓക്കേ… പറഞ്ഞേക്കാം… ദിയയെയും കൂട്ടി വന്നോളാം…
എന്നാ ശെരി ഞായറാഴ്ച കാണാം… അതും പറഞ്ഞ് നിമിഷ കാൾ കട്ടാക്കി…
എന്നാലും കിരണേട്ടൻ കല്യാണത്തിന് സമ്മതിച്ചതോർക്കുമ്പോഴാ… ഇനി നിമിഷയോട് ഇഷ്ട്ടമുണ്ടായിട്ട് തന്നെ സമ്മതം പറഞ്ഞയിരിക്കുമോ… മമ്.. ആ… എന്തേലുമാകട്ടെ… ഒന്ന് പറയുമ്പോൾ അതിന് ബതലായി രണ്ട് പറയുന്ന കൂട്ടത്തിലാണ് നിമിഷ… എന്റെ കൃഷ്ണ നീ എന്റെ നിമിഷയെ കാത്തോണേ… അവൾടെ സ്വഭാവം വെച്ച് നോക്കുവാണേൽ കിരണേട്ടന്റെ ഒരടിക്കെ കാണു പെണ്ണ്… എന്തൊക്കെയായാലും രണ്ടും നന്നായി കഴിഞ്ഞാൽ മതിയായിരുന്നു… ധ്വനി മനസ്സിൽ മൊഴിഞ്ഞ് സരസ്വതിക്കടുത്തേക്ക് പോയി..
തുടരും…

by