രചന – കൃഷ്ണ
ഓഹോ അപ്പോ അങ്ങനെയായിരുന്നു സംഭവം… (ആതി )
മുത്തച്ഛന് വയ്യായിക കൂടി… ഹോസ്പിറ്റലിൽ പോയി… മേൽപ്പോട്ട് പോകുന്നതിനു മുന്നേ മുത്തച്ഛന്റെ ആഗ്രഹം… പേരക്കുട്ടിയുടെ കല്യാണം കാണണം… അങ്ങനെ എൻഗേജ്‌മെന്റിൽ എത്തി നിക്കുന്നു… രണ്ട് മാസം കഴിഞ്ഞാൽ കല്യാണം… ഹോ… ഫാസ്റ്റ് ഫാസ്റ്റ്…
മാധു താടിക്ക് കൈ ഊന്നി കൊണ്ട് നിമിഷയെ നോക്കി പറഞ്ഞു…
നിമിഷ പുഞ്ചിരിയോടെ മാധുനെ നോക്കി…
“ലക്ഷ് ”
ആതി നിമിഷയുടെ മോതിര വിരലിൽ കിടന്ന റിങ്ങിൽ കൊത്തിയ പേര് ഉരുവിട്ടു…
നിമിഷ ലക്ഷ്… കൊള്ളാം ചേരും… അല്ല ചേട്ടൻ എങ്ങനെ… സ്ട്രിക്ട് ആണോ അതോ മിൽഡ് മൈൻഡ് ആണോ…? (ആതി )
രണ്ടും ഉണ്ടന്ന് വേണേൽ പറയാം… (നിമിഷ )
മമ്… രണ്ടും നിമിഷയെ നോക്കി മൂളി ചിരിച്ചു…
അല്ല കോളേജിലെ വിശേഷങ്ങൾ എങ്ങനെ…?
(നിമിഷ )
നിമിഷ ചോദിച്ചത് കേട്ട് രണ്ടും മുഖത്തോട് മുഖം നോക്കി… പിന്നെ ചുണ്ടിൽ ഒരു ചിരിയും…
എന്താണ്…? എന്തോ ഉണ്ടല്ലോ…?
മുഖഭാവം കണ്ട് നിമിഷ ചോദിച്ചു.
നിമിഷയുടെ ചോദ്യം കേട്ട് രണ്ടാളും കാര്യങ്ങൾ നിരത്തിയങ്ങു പറഞ്ഞു കൊടുത്തു…
കേട്ട് കഴിഞ്ഞതും നിമിഷ രണ്ടന്നതിനെയും നോക്കി… നേരോ എന്ന കണക്കെ…
പിന്നെയും സംസാരം നീണ്ടു…
………………
ദിച്ചു ആധ്വികയെ പ്രേണയിക്കുന്നുണ്ടോ…? അങ്ങനൊരു ഇഷ്ട്ടം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നേൽ ദിച്ചു തുറന്ന് പറഞ്ഞേനെ…
പക്ഷേ കണ്ട കാഴ്ചകൾ വെച്ച് നോക്കുമ്പോൾ അവർക്കിടയിൽ എന്തൊക്കെയോ ഉള്ളത് പോലെ…
നിയാലിന്റെ മനസ് കൈ വിട്ട് പോകും പോലെ തോന്നി… ഹൃദയം വല്ലാണ്ട് മിടിക്കാൻ തുടങ്ങി… സ്വന്തമെന്ന് കരുതിയത് നഷ്ട്ടപ്പെട്ട് പോകുമോ എന്ന തോന്നൽ… അവൻ അസ്വസ്ഥത്തതയോടെ ബെഡിൽ നിന്നുമെണീറ്റു ബാൽക്കാണിയിലേക്ക് നടന്നു…
റെയിലിൽ പിടിച്ച് മുന്നിലേക്ക് നോട്ടം കൊടുത്ത് നിന്നു…
എത്രയൊക്കെ ശ്രെമിച്ചിട്ടും മനസ് അസ്വസ്ഥത്തതയോടെ മിടിക്കുവാണ്…
പറയണം… നാളെ തന്നെ എല്ലാം ആധ്വികയോട് തുറന്ന് പറയണം… എന്റെ ഉള്ളിലെ അവളോടുള്ള പ്രണയം ഇനിയും ഞാൻ വെളിപ്പെടുത്തിയില്ലേൽ ഒരു പക്ഷേ എനിക്കവളെ നഷ്ട്ടമാകും…
…………….
കോളേജിൽ വന്നപ്പോ മുതൽക്കെ നിയാലിന്റെ കണ്ണുകൾ ആതിയെ തിരിഞ്ഞു കൊണ്ടിരുന്നു എങ്കിലും കണ്ടില്ല…
തന്റെ മനസിലുള്ളത് തുറന്ന് പറയാൻ വേണ്ടി നിയാലിന്റെ മനസ് ദൃതി പെടുവായിരുന്നു…
ഓഡിറ്റോറിയത്തിന് സൈടിലൂടെ പാസ് ചെയ്ത് പോകെ നിയാലിന്റെ കണ്ണുകൾ ആ കാഴ്ച്ചയിൽ ഉടക്കിയത്…
ആതിയെ ചേർത്ത് പിടിച്ച് ഭിത്തിയിൽ ചാരി നിക്കുന്നു ദിച്ചു… എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുമുണ്ട് രണ്ടാളും…
ആ കാഴ്ച കണ്ട് നിയാൽ തറഞ്ഞെന്ന പോലെ നിന്ന് പോയി…
തനിക്ക് ആദ്യമായി പ്രണയം തോന്നിയവൾ… ഉള്ളാലെ ഇഷ്ട്ടപെട്ടവൾ… ആ ഇഷ്ട്ടം കൈവിട്ട് പോയ കണക്കെ നിയാൽ ആ നിപ്പ് നിന്ന് പോയി…
ദേഷ്യമാണോ സങ്കടമാണോ എന്തോ തന്നിൽ ഉടലെടുക്കാൻ തുടങ്ങി…
നിയാൽ അവരിൽ നോട്ടം കൊടുത്ത് നിക്കെയാണ്
‘നിയാൽ’…
പിറകിൽ നിന്നുള്ള വിളി കേട്ട് അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി…
തനിക്ക് മുന്നിൽ ഒരു ചിരിയാലേ കൈ കെട്ടി നിക്കുവാണ് ടീന…
ടീന അവനെ നോക്കി അവന് പിറകിലേക്ക് നോട്ടം കൊടുത്തു… അങ്ങ് മാറി ദിച്ചുനോട് ചേർന്ന് കുറുമ്പ് കാണിച്ചു ചേർന്നു നിക്കുന്ന ആതിയെ കണ്ട് ടീനയുടെ ഉള്ളിലെ ദേഷ്യം നിറഞ്ഞു… ദിച്ചുന്റെ മുഖത്തെ ചിരി അവളിൽ ദേഷ്യം കൂട്ടി…
ഉള്ളിലെ ദേഷ്യം പുറമേ കാണിക്കാതെ ടീന നിച്ചുവിലേക്ക് തിരിഞ്ഞു…
നിച്ചുവിന്റെ മുഖഭാവം കണ്ട് ടീനയുടെ ഉള്ളിൽ
കുടിലത നിറഞ്ഞു…
………………
എന്താ നിയാൽ നീ അങ്ങ് നോക്കി നിക്കുന്നേ…? (ടീന )
നിയാൽ ഒന്നും മിണ്ടാൻ നിന്നില്ല… അവൻ അവിടെ നിന്ന് പോകാൻ ഒരുങ്ങേ ടീന വേഗം നിച്ചുനെ തടഞ്ഞു…
ഹാ… എന്താ നിയാൽ ചോദിച്ചതിന് മറുപടി തരാതെ പോകുന്നെ… (നിയാൽ )
നിന്നോട് പറയാൻ താൽപ്പര്യമില്ലാത്തത് കൊണ്ട്… മുന്നിൽ നിന്ന് മാറ് ടീന…
നിച്ചുന്റെ ശബ്‌ദം ചെറുതായി കടുത്തിരുന്നു…
ഞാൻ മാറാം… നിന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞതിന് ശേഷം…
ടീന പറഞ്ഞത് കേട്ട് നിയാൽ പുരികം ചുളിച്ച് അവളെ നോക്കി…
നീ ആധ്വികയെ പ്രേണയിക്കുന്നുണ്ടല്ലേ…?
ടീനയുടെ ചോദ്യം നിയാലിൽ ചെറിയൊരു ഞെട്ടലുണ്ടാക്കി…
എനിക്ക് എങ്ങനെ മനസിലായെന്നായിരിക്കും നിന്റെ മനസ്സിൽ അല്ലേ… എനിക്കറിയാം…
പക്ഷേ നീ ലേറ്റ് ആയി പോയി… അവളെ ആ ആധ്വികയെ നിന്റെ ഫ്രണ്ട് ദിക്ഷിക്ക് വളച്ചെടുത്തില്ലേ… ഇനി ഒന്നും ചെയ്യാനില്ല…
നീ പ്രേണയിച്ചവൾ നിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ പ്രേണയിനിയായ അവസ്ഥ… ഹോ… വളരെ വേദനാജനകം നിയാൽ…
അല്ല നിനക്ക് അറിയില്ലായിരുന്നോ അവരുടെ ഇഷ്ട്ടത്തെ കുറിച്ച്… ജിത്തുന് അറിയാമായിരുന്നല്ലോ… നീ പാവം… അവരുടെ കൂടെ നടക്കുന്നുന്ന് മാത്രം… ത്രിമൂർത്തീകളെന്ന് പേരും…
ടീന അത്രയും പറഞ്ഞ് നിയാലിനെ നോക്കി… അവന്റെ മുഖത്തെ ഭാവം വീക്ഷിക്കുവാണ്…
അവന്റെ ചിന്തകൾ അവളുടെ ചുണ്ടിൽ വിജയത്തിന്റെ ചിരി വിരിയിച്ചു…
നിയാലിന്റെ മനസ്സ് ടീന പറഞ്ഞ കാര്യങ്ങളിൽ കുരുങ്ങി കിടക്കുവാണ്… അവന്റെ ചിന്തകൾ പിന്നിലേക്ക് നീണ്ടു…
ടീന പറഞ്ഞതിലും സത്യമുണ്ടന്നവന് തോന്നി… അങ്ങനെ തോന്നിപ്പിച്ചെടുത്തു അവൾ…
നിയാലിന്റെ മനസ്സിൽ സ്വർത്ഥത നിറഞ്ഞു… അവന്റെ പ്രണയം വിട്ടു കളയാൻ ഒരുക്കമല്ലാതെ…
നിയാലിന്റെ നോട്ടം ദിച്ചുലേക്കും ആതിയിലേക്കും നീണ്ടു…
ഇല്ല… എനിക്ക് എന്റെ പ്രണയം വിട്ട് കളയാൻ പറ്റില്ല… ആധ്വികയെ ഞാൻ പ്രേണയിച്ചതാ… അവളോടുള്ള പ്രണയം എനിക്ക് വിട്ട് കളയാൻ പറ്റില്ല…
നിയാൽ മനസിൽ ഉറപ്പിച്ചു കൊണ്ട് അവിടെ നിന്ന് നടന്ന് നീങ്ങി…
ടീന ഒരു ചിരിയോടെ നിയാൽ പോകുന്നത് നോക്കി നിന്നു…
മൂന്നു ശരീരവും ഒരേ മനസുമായി നടന്നവർ…
ഇന്നത്തോടെ തീർന്നു… ത്രിമൂർത്തിക്കളുടെ സൗഹൃയ വലയത്തിൽ വിള്ളൽ ഏറ്റിരിക്കുന്നു… അല്ല ഞാൻ ഏല്പിച്ചു…
DK നിനക്ക് നിന്റെ പ്രേണയമാണോ അതോ സൗഹൃദമാണോ ഏറ്റവും വലുതെന്ന് നീ തന്നെ തീരുമാനിക്ക്..
തുടരും…

by