25/05/2026

ഇഷ്ടം : ഭാഗം 04

രചന – കാന്താരി

ഡോക്ടർ പുറത്തേക്കു പോയതും ഐശു ആദിയെ കണ്ണ് കാണിച്ചു അടുത്തേക്ക് വിളിച്ചു. “എടാ ചേട്ടാ… എനിക്കാ ഡോക്ടറെ ഇഷ്ട്ടായി നമുക്കൊന്ന് ആലോചിച്ചാലോ ” മുഖത് കുറച്ചു നാണം വിതറി കൊണ്ട് ഐശു ചോദിച്ചു. അത് കേട്ടു സിദ്ധു നിന്ന് ചിരിക്കാൻ തുടങ്ങി. “ഹ ഹ ഹ… എന്താ… മോൾടെ പൂതി ഡോക്ടറെ കെട്ടണം പോലും നടന്നത് തന്നെ നിന്റെ സ്വഭാവം അറിഞ്ഞാൽ അയാള് ഈ നാട് വിട്ട് തന്നെ പോകും

” “താനേന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നത് ഞാൻ എന്റെ ഏട്ടനോടല്ലേ പറഞ്ഞത്. എന്നെ വേണ്ടാത്തവർ എന്റെ കാര്യത്തിൽ ഇടപെടണ്ട. പിന്നെ ഇത് നടന്നാലും ഇല്ലെങ്കിലും തനിക്കെന്താ… തന്റെ സമ്മതമൊന്നും ഇവിടെ ആരും ചോദിച്ചില്ലല്ലോ ” “എനിക്ക് കുന്തം. എന്തേയ്… നിന്നെ ഒക്കെ കെട്ടുന്നവന്റെ അതോകെതി അല്ലാണ്ടെന്താ ” “താൻ പോടോ… മാങ്ങാണ്ടി തലയാ…” “ഡീ…. നിന്നെ ഞാൻ ” “ഓ… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും ഇതൊരു ഹോസ്പിറ്റലാണ് അല്ലാതെ ചന്തയല്ല കിടന്നു ഒച്ച വെക്കാൻ. ഇനി ഇവിടെ കിടന്നു അലമ്പ് ഉണ്ടാക്കിയാൽ രണ്ടും എന്റെ തനി സ്വഭാവം അറിയും പറഞ്ഞേക്കാം

” ആദി കുറച്ചു ദേഷ്യത്തിൽ പറഞ്ഞതും രണ്ടാളും പിന്നെ മിണ്ടാതെ നിന്നു. കുറച്ചു സമയം കഴിഞ്ഞു ദേവുവിന്റെ ഡ്രിപ് കഴിഞ്ഞതും നാലാളും വീട്ടില്ലേക്ക് തിരിച്ചു. (അപ്പൊ ആശാന് കുശുമ്പോക്കെ ഉണ്ട്. അപ്പൊ മനസ്സിൽ എന്തോ… ഉണ്ട്. നിങ്ങളതു മറച്ചു വെയ്ക്കുകയാണെങ്കിൽ എന്റെ പൊന്ന് സിദ്ധു മോനെ… ഈ ഐശു അത് കണ്ടു പിടിച്ചിരിക്കും ) അവരെ വീട്ടിൽ ആക്കി സിദ്ധു പോകുന്നത് നോക്കി കൊണ്ട് ഐശു മനസ്സിൽ പറഞ്ഞു ഒന്ന് ചിരിച്ചു. (അവള്ടെ അമ്മുമ്മേടെ ഒരു ആലോചന. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നീ മറ്റൊരുത്തന്റെ കൂടെ പോകില്ലേടി മാക്കാച്ചി. നിന്നെ… ഞാൻ തന്നെ കെട്ടും. എന്നിട്ട് എന്റെ അഞ്ചാറു പിള്ളേരെയും പെറ്റു അവരെയും കൊണ്ട് പൊറുതി മുട്ടി നീ വട്ടം കറങ്ങുന്നത് ഞാൻ നോക്കി നിന്ന് രസിക്കും നോക്കിക്കോ )

റൂമിൽ കേറി വാതിൽ കൊട്ടി അടച്ചു അലമാരയിൽ ഒളിപ്പിച്ചു വെച്ച ഐശുവിന്റെ ഫോട്ടോ എടുത്തു അതില്ലേക്ക് നോക്കി പറഞ്ഞു കൊണ്ട് സിദ്ധു അവന്റെ ദേഷ്യം കുറയ്ക്കാൻ നോക്കി കൊണ്ടിരുന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 “ആരാടാ കാലിൽ പിടിച്ചത് വിടടാ…” കാലിലെ മുറിവിൽ ആരോ തൊടുന്നത് അറിഞ്ഞു വേദനയിൽ പറഞ്ഞു കൊണ്ട് ഐശു കണ്ണ് തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി. “വേദന ഉണ്ടോ… ” “ചെറുതായിട്ട് ” കാലിൽ തലോടി കൊണ്ട് അരുമയായി സിദ്ധു ചോദിച്ചത് കേട്ടു ഒന്ന് കണ്ണ് തിരുമി നോക്കി കൊണ്ട് ഐശു പറഞ്ഞു. “ഹ്മ്മ്… ചെറുതായിട്ട് അല്ല നല്ല പോലെ തന്നെ വേദനിക്കണം നിനക്ക് ” (അങ്ങനെ പണ… ഒരു നിമിഷം ഇത് സ്വപ്നമാണെന്ന് വിചാരിച്ചു പോയി ഞാൻ ) “എന്താടി പിറു പിറുക്കുന്നത്” “അറിഞ്ഞിട്ടിപ്പോ എന്തിനാ…

താനോന്ന് പോയെ ഇല്ലെങ്കിൽ റൂമിൽ കേറി വന്നു എന്നെ പീഡിപ്പിക്കാൻ നോക്കിയെന്ന് പറയും ഞാൻ ” “നീ പറയണ്ട ഞാൻ പറയാം… ഇന്നലെ പഠിക്കാൻ പോകുവാന്ന് വീട്ടിൽ നുണ പറഞ്ഞു ടൗണിൽ സിനിമക്കും അത് കഴിഞ്ഞു മാളിലും അവിടെയുംമിവിടെയുമൊക്കെ കറങ്ങാൻ പോയത് ” സിദ്ധു പറഞ്ഞു കൊണ്ട് പുച്ഛത്തോടെ ചിരിച്ചതും ഐശു ഞെട്ടി കൊണ്ട് ഇരുന്നു വിയർക്കാൻ തുടങ്ങി. “എന്താടി നിന്റെ നാവിറങ്ങി പോയോ… ” “ഇതെങ്ങനെ അറിഞ്ഞു ” “ഹ്മ്മ്… അതൊക്കെ അറിഞ്ഞു മോളെ… നിന്റെ കളി ഞാൻ കാണിച്ചു താരാടി ” “എന്താടാ… നീ അവളെ ചീത്ത പറയുവാണോ ” സിദ്ധു ദേഷ്യത്തിൽ പറഞ്ഞതും ചോദിച്ചു കൊണ്ട് യശോദയും പുറകെ തന്നെ ദേവുവും റൂമിലെക്ക് കേറി വന്നു.

“പിന്നെ ചീത്ത പറയണ്ടേ… നോക്കി നടക്കാത്തതു കൊണ്ടല്ലേ ഇങ്ങനെ ഒക്കെ പറ്റിയത് ” “അത് നോക്കി നടക്കാത്തത് കൊണ്ടല്ല ഏട്ടാ… ഒരു കാർ ഞങ്ങളെ ഇടിക്കാൻ വന്നപ്പോൾ ഞാൻ ഇവളെ പിടിച്ചു മാറ്റിയതാ അതില് ബാലൻസ് തെറ്റി ഇവള് വീണപ്പോൾ പറ്റിയതാ” പെട്ടെന്ന് ദേവു പറഞ്ഞതും സിദ്ധു ഒന്ന് ഞെട്ടി. പിന്നെ എന്തോ ആലോചിച്ചു കൊണ്ട് അവൻ വേഗം പുറത്തേക്കു ഇറങ്ങി പോയി. അവൻ പോയത് കണ്ടു എല്ലാവരും സംശയിച്ചു നോക്കിയേങ്കിലും പിന്നെ അവർ ഐശുന്റെ അടുത്തേക്ക് ചെന്നു. “വേദന ഉണ്ടോ മോളെ… ”

ഐശുവിന്റെ മുടിയിൽ തലോടി കൊണ്ട് യശോദ ചോദിച്ചു. “ഇപ്പൊ കുറവുണ്ട് അമ്മേ… ” “ഇന്നലെ ഇവളെ കൊണ്ട് വന്നപ്പോൾ ഞാനാകെ പേടിച്ചു പോയി ന്റെ യശോദേ… പിന്നെ കൂടുതൽ ഒന്നും പറ്റിയില്ലന്ന് കണ്ടപ്പോളാ സമാധാനമായാതു ” ഐശുവിനെ നോക്കി അമ്മ പറഞ്ഞു. പിന്നെയും കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ചിരുന്നതിന് ശേഷമാണ് യശോദയും ദേവുവും അവിടെ നിന്നും പോയതു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 ”

നീ ഇങ്ങനെ ദേഷ്യപെടല്ലേ സിദ്ധു… ഇത്ര നാളായിട്ട് ഇതൊക്കെ ആരാ ചെയുന്നതെന്നും എന്താ അവരുടെ ഉദ്ദേശമെന്നും കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ എന്ത് ചെയ്യാൻ പറ്റും നമുക്ക് ” സിദ്ധുവിന്റെ മുഖം കണ്ടു അവനോട് ആദി ചോദിച്ചു. “അതൊന്നും എനിക്കറിയണ്ട. കളിച്ചു കളിച്ചു അവൻ എവിടെ വരെ എത്തി… നാളെ വീട്ടിൽ കേറി എന്തെങ്കിലും ചെയ്‌താൽ… പിന്നെ നമ്മള് ജീവിച്ചിരുന്നിട്ട് എന്താ കാര്യം ” “നീ പറഞ്ഞു വരുന്നതൊക്കെ എനിക്ക് മനസിലാവുന്നുണ്ട് സിദ്ധു… പക്ഷെ ഒരു ക്ലൂ പോലുമില്ല ” “ഹ്മ്മ്…

കണ്ടു പിടിക്കും ഞാൻ… അത് ഏത് മറ്റവൻ ആണെങ്കിലും. പിന്നെ അവന്റെ കാര്യം ഈ സിദ്ധു തീരുമാനിക്കും ” എന്ന് പറഞ്ഞു സിദ്ധു അവിടെ നിന്ന് പോയതും എന്ത് ചെയ്യണമെന്നറിയാതെ ആദി അവൻ പോകുന്നതും നോക്കി നിന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 ദിവസങ്ങൾ കടന്നു പോയി. ഐശുവിന്റെ മുറിവോകെ ഉണങ്ങി ആള് പഴയത്തിലും ഉഷാറായി. “എന്നും നോക്കാൻ മാത്രം ഈ പത്രത്തിൽ എന്താ ഉള്ളത് ഞാനും കൂടി ഒന്ന് നോക്കട്ടെ ” വരാന്തയിൽ പത്രം വായിച്ചു കൊണ്ടിരുന്ന മോഹൻന്റെ അടുത്തേക്ക് ചെന്നു പത്രം പിടിച്ചു വലിച്ചു കൊണ്ട് ഐശു ചോദിച്ചു. “എടി കാന്താരി അതിങ്ങ് തന്നെ… ” “ഹോ… ഡാർക്ക്‌ അടിയും കുത്തും കൊലയും പീഡനവും തന്നെ. ഇന്നാ പിടി ഞാൻ പോണ് ” “അതാ നല്ലത് ” പത്രം തിരിച്ചു കൊടുത്തു അകത്തേക്ക് നടന്നു കൊണ്ട് ഐശു പറഞ്ഞതും അവള് പോയത് നോക്കി മോഹൻ പറഞ്ഞു. “ഇന്നെന്താ യശോദമ്മേ സ്പെഷ്യൽ ” “ഇന്ന് ഇഡലിയും സാമ്പാറും. മുറിവോകെ ഉണങ്ങിയോ മോളെ… ”

“അതൊക്കെ റെഡിയായി ” എന്ന് പറഞ്ഞു ഐശു ഒരു ഇഡലി എടുത്തു തിന്നാൻ തുടങ്ങി. “അയ്യോ… സമയം 8 ആയോ… മോളെ ഒരു ഉപകാരം ചെയ് ഈ ചായ ഒന്ന് സിദ്ധുന് കൊണ്ട് കൊടുത്തു അവനോടു എഴുനേൽക്കാൻ പറ. നേരത്തെ വിളിക്കാൻ പറഞ്ഞതാ ഞാൻ മറന്നു. ഇവിടുന്നു മാറിയാൽ പിന്നെ ബാക്കി പണി ഒന്നും നടക്കില്ല ” “ഇങ്ങ് താ… ഞാൻ കൊടുക്കാം ” സമയം നോക്കി യശോദ പറഞ്ഞതും കിട്ടിയ അവസരം മുതലാക്കി ഐശു ചായയുമായി സിദ്ധുവിന്റെ മുറിയിലെക്ക് നടന്നു. വാതിൽ തുറന്നു അകത്തേക്ക് കേറിയതും സിദ്ധുവിന്റെ കിടപ്പ് കണ്ടു ഐശു താടിക്ക് കൈ കൊടുത്തു ഒന്ന് നിന്നു. (ഹോ. കട്ടിലു നിറഞ്ഞു കവിഞ്ഞു കിടക്കുവാണല്ലോ. ഇതിന്റെ കൂടെ ആരെങ്കിലും കിടന്നാൽ അവരുടെ അന്ത്യം ആയിരിക്കും ) മനസ്സിൽ പറഞ്ഞു ചായ ടേബിൾൽ വെച്ച് ഐശു സിദ്ധുവിനെ വിളിക്കാൻ കൈ അവനു നേരെ നീട്ടിയതും ഉറക്കത്തിൽ സിദ്ധു ഐശുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു.

അത് പെട്ടന്ന് ആയതിനാൽ ബാലൻസ് തെറ്റി ഐശു സിദ്ധുവിന്റെ നെഞ്ചില്ലേക്ക് ചെന്നു വീണതും സിദ്ധു അവളെ വട്ടം കെട്ടിപിടിച്ചു കൊണ്ട് ഒന്ന് മറിഞ്ഞു.അതിൽ ഐശു ഒന്ന് പുളഞ്ഞു. വീണ്ടും അവൻ അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചതും ഐശു ഒരു പൂച്ച കുഞ്ഞിനെ പോലെ അവനോടു ചേർന്നു കിടന്നു. കുറച്ചു കഴിഞ്ഞു സിദ്ധുവിന്റെ കൈ ഐശുവിന്റെ ദേഹത്ത് കൂടി ഇഴഞ്ഞു നടക്കാൻ തുടങ്ങിയതും പെട്ടന്ന് ബോധം വന്നത് പോലെ ഐശു ഒന്ന് ഉണർന്നു. (ഇത് ശരിയാവില്ല എല്ലാം കൈവിട്ട് പോകും ) മനസ്സിൽ പറഞ്ഞു ഐശു വേഗം സിദ്ധുവിനെ പിടിച്ചു തള്ളി മാറ്റി കൊണ്ട് ചാടി എഴുന്നേറ്റു. (തുടരും )