രചന – ശ്രീമിഴി
ഏട്ടാ ഞാൻ എന്താ ഞാൻ പറഞ്ഞത് കേൾക്കാൻ നിനക്ക് എന്തെങ്കിലും പ്രയാസമുണ്ടോ….. ഇല്ല ഏട്ടാ ഞാൻ വരാം….. അമ്മേ ഞങ്ങള് പോയി വരാം അമ്മ വാതിലടച്ചു കിടന്നോ….. കിടക്കന്നെ ഉള്ളു ശിവ എനിക്ക് ഉറക്കം ഒന്നും വരില്ല മനസു മുഴുവനും ആ പെണ്ണ് ആണ് എന്തേലും വിവരം കിട്ടിയ വിളിക്കണേ മോനെ….. വിളിക്കാം എന്നും പറഞ്ഞു ശിവൻ ജീപ്പിന്റെ അടുത്തേക്ക് നടന്നു പുറകെ മനുവും ശിവൻ വണ്ടിയിൽ കയറാൻ നിന്നതും പെട്ടെന്ന് ഫോൺ റിങ് ചെയ്യ്തു ശിവൻ മനുവിനെ നോക്കി കയറി ഇരിക്കാൻ കൈ കൊണ്ടു കാണിച്ചു മനു കയറിയതും ശിവൻ ഫോൺ എടുത്തു കുറച്ചു ദുരെക്ക് മാറി….. ” ഹലോ എന്താ ഗോപിയേട്ടാ….. …….. മ്മ്മ് ശരി ഞാൻ ഇതാ വരുന്നു….. ശിവൻ ഫോൺ വച്ചതും നേരെ വണ്ടിയുടെ അടുത്തേക്ക് ചെന്നു ഉള്ളിൽ ഇരിക്കുന്ന മനുവിനെ ഒന്ന് നോക്കിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്യ്തു….. ഏട്ടാ ഏട്ടാ എന്നോട് മിണ്ടാതെ നിൽക്കല്ലേ പ്ലീസ്….. ഏട്ടാ….. നീ മിണ്ടാതെ നില്കുന്നുണ്ടോ മനു എല്ലാം കൂടെ ആലോചിച്ചു തലപ്പുകയുകയാ ആ പെണ്ണിന് എന്തേലും പറ്റിയ നീ ജയിലിൽ ആ അത് മറക്കണ്ട….. ശിവന്റെ ഓരോ വാക്കുകളും മനുവിനു ഞെട്ടാൽ ഉണ്ടാക്കി….. മനു പേടിയോടെ ശിവനെ നോക്കി….. നീ പേടിക്കാൻ വേണ്ടി പറഞ്ഞത് അല്ല ആ കുട്ടി സിറ്റി ഹോസ്പിറ്റലിൽ ഉണ്ട് പക്ഷെ ഇതു വരെ ബോധം വന്നിട്ടില്ല സ്റ്റേഷനിൽ ഡോക്ടർ വിളിച്ചു പറഞ്ഞു ഗോപിയേട്ടൻ ഇപ്പൊ അവിടെ ഉണ്ട്….. ഏട്ടാ ഞാൻ എന്നും പറഞ്ഞു കരയുന്ന മനുവിനെ ഒരു കൈയാലേ തലയിൽ തലോടി ശിവൻ…..
ചാരുവിനെ കുറിച്ച് ആലോചിച്ചു ഇരികുകയായിരുന്നു ജാനകി….. എന്റെ ദേവി എന്റെ കുട്ടി അവിടെ എത്തി കാണുമോ എന്തോ ഒന്നു വിളിച്ചു നോക്കിയാലോ വേണ്ട ആ നശിച്ചവൻ എങ്ങനും കയറി വന്ന എന്റെ കുട്ടി സന്തോഷത്തോടെ അവിടെ നിന്നോട്ടെ എന്നും പറഞ്ഞു ജാനകി സാരി തലപ്പു കൊണ്ടു കണ്ണ് തുടച്ചു പുറത്തു വണ്ടിടെ ശബ്ദം കേട്ടപ്പോ ജാനകി അറിയാതെ നെഞ്ചിൽ കൈ വച്ചു….. “”എന്റെ അമ്മായി തള്ളേ അമ്മായി തള്ളേ….. എവിടെ ആ സാധനം ചത്തോ എഹെ ഇത്ര പെട്ടെന്ന് ഒന്നും തള്ള ചാവുല്ല അല്ലേടാ മണി….. എന്തിനാ ഭദ്ര നീ ഇങ്ങനെ വിളിച്ചു കുവുന്നെ….. ദേ തള്ളേ എന്നെ ചോദ്യം ചെയ്യാൻ ആയോ നിങ്ങള് വിളി അവളെ വിളി നാളെ ആവാൻ കാത്തു നിൽക്കുന്നില്ല ഇപ്പൊ തന്നെ കൊണ്ട് പോകുവാ ഞാൻ അല്ലേടാ മണിയ ഒന്ന് പറഞ്ഞു കൊടുക്കട നമ്മുടെ കണിയാര് പറഞ്ഞത്….. അതായത് അമ്മച്ചി ഏതു കാര്യവും രാത്രി നടത്തുന്നതാ നല്ലത് എന്ന് കണിയാര് ആശാനോട് പറഞ്ഞു എന്നും പറഞ്ഞു ഭദ്രനെ നോക്കി ഇളിച്ചു കാണിച്ചു മണി….. ഭദ്ര നീ പോകുന്നുടോ ഇവിടുന്നു ഞങ്ങള് നാളെ വന്നോളാം…..
അത് പറ്റില്ല തള്ളേ ഇപ്പൊ ഞാൻ അവളെ കൊണ്ടു പോകുവാ രണ്ടും വിളഞ്ഞ വിത്തുകള….. തള്ള വിളിച്ചു കൊണ്ടു വരുന്നോ അവളെ അതോ ഞാൻ കയറി ഇറക്കണോ എന്നും പറഞ്ഞു ഭദ്രൻ അകത്തേക്കു കയറി….. വേണ്ട ഭദ്ര ഞാൻ അടിച്ചു ഇറക്കും നിന്നെ എന്റെ വീട്ടിൽ കയറിയ….. മാറു തള്ളേ എന്നും പറഞ്ഞു ഭദ്രൻ ജാനകിയെ പിടിച്ചു തള്ളി….. അകത്തു മുഴുവനും തപ്പി ചാരുവിനെ കാണാതെ കലിപ്പുണ്ട് ഭദ്രൻ ജാനകിയുടെ അടുത്തേക്ക് ചെന്നു എവിടെ അവള് സത്യം പറയുന്നതാ തള്ളേ നിങ്ങൾക് നല്ലത് എന്നും പറഞ്ഞു ഭദ്രൻ ജാനകിയുടെ മുടിക്ക് കുത്തി പിടിച്ചു ജാനകി ഭദ്രന്റെ കയ്യിൽ നിന്നും കുതറി വേഗം പറഞ്ഞോ അതാണ് നിങ്ങൾക് നല്ലത് ഇല്ലേ നിങ്ങടെ ഭർത്താവിന്റെ അടുത്ത് എത്തിക്കും ഞാൻ….. കൊല്ലെടാ എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നതിനെകൾ നല്ലത് അതാണ്….. മണി അവള് അധികം ഒന്നും പോയി കാണില്ല വേഗം വണ്ടി എടുക്കു….. ദേ തള്ളേ അവള് പോയാലും പോയാലും എവിടെ വരെ എത്തും എന്ന് എനിക്ക് നല്ല പോലെ അറിയാം ചെമ്മീൻ ചാടിയ മുട്ടോളം പിന്നെ ചാടി ദേ ഈ എന്റെ ചട്ടി തന്നെ കാണും അവള് കേട്ടോ തള്ളേ അവളെ കൊണ്ടു ഞാൻ വരട്ടെ തള്ളക്കുള്ളത് അപ്പൊ തരാം എന്നും പറഞ്ഞു ഭദ്രൻ വണ്ടിയിൽ കയറി പോയി….. ഭദ്രൻ പോയതും നിറകണ്ണാലെ ചുമരിൽ തൂക്കിയ ഭർത്താവിന്റെ ഫോട്ടോ നോക്കി….. “എന്റെ ചന്ദ്രേട്ടാ നമ്മുടെ ചാരുവിനു ഈ ഗതി വന്നല്ലോ അവളെ സംരക്ഷിക്കാൻ ആരും ഇല്ലാതെ ആയി പോയല്ലോ എന്നും പറഞ്ഞു ജാനകി പൊട്ടി പൊട്ടി കരഞ്ഞു….. അപ്പോഴേക്കും ഒരു ഇളംകാറ്റു അവരെ തഴുകി കടന്നു പോയി…..
ഗോപിയേട്ടാ ഡോക്ടറെ കണ്ടോ….. കണ്ടു സാർ ഏത് വണ്ടി ആണ് എന്ന് കൊണ്ടു വന്നവർക്കു അറിയില്ല ഞാൻ വരുന്നത് വരെ അവര് ഇവിടെ ഉണ്ടായിരുന്നു പാവങ്ങള് നല്ല പോലെ പേടിച്ചു എന്ന് തോന്നുന്നു….. എന്നിട്ട് അവര് എവിടെ….. ഞാൻ പോകാൻ പറഞ്ഞു അവരോട് രാവിലെ വീട്ടിൽ നിന്നു ഇറങ്ങിയവർ ആയിരിക്കും ഇടിച്ചവന് അതൊക്കെ അറിയണോ അല്ലെ സാറെ….. മ്മ്മ് എന്ന് മൂളി ശിവൻ മനുവിനെ നോക്കി….. അല്ല മനുവും കൂടെ ഉണ്ടോ ഏട്ടനും അനിയനും എവിടെ പോകാൻ ഇറങ്ങിയതാ ശല്യം ആയോ സാറെ….. ഇല്ല ഗോപിയേട്ടാ ഞങ്ങള് വെറുതെ മനു നീ ഇവിടെ ഇരിക്കു ഞാൻ ഡോക്ടറേ കണ്ടു വരാം വാ ഗോപിയേട്ടാ….. ഡോക്ടർ മെയ ഐ….. യെസ് പ്ലീസ്….. ഞാൻ ശിവശങ്കർ ടൌൺ si ആണ്….. ഇരിക്കു….. ഡോക്ടർ ആ കുട്ടിക്ക്….. ഒന്നും പറയാറായിട്ടില്ല….. ഡോക്ടർ ആ കുട്ടി പഴയ പോലെ ആവാൻ എത്ര പണം മുടക്കാനും ഞാൻ റെഡിയാ ഡോക്ടർ ആ കുട്ടിക്ക് ഒന്നും വരരുത്….. സാർ അത് ആ കുട്ടി….. മനുവിന്റെ കയ്യിൽ നിന്നും പറ്റിയ ഒരു അബദ്ധം ആണ് ഗോപിയേട്ടാ….. മെയ ഗോഡ് മനുവോ….. അതെ….. ആരാ മനു ?????….. ഡോക്ടർ എന്റെ അനിയനാ വീട്ടിൽ എത്തിയപ്പോ ആണ് അമ്മ കാര്യങ്ങൾ പറഞ്ഞത് പ്ലീസ് ഹെല്പ് ഡോക്ടർ….. ഓക്കേ സാർ ഐ വില്ൽ ട്രൈ….. താങ്ക്സ് എന്നും പറഞ്ഞു ശിവൻ ഡോക്ടർക്കു നേരെ കൈ നീട്ടി…..
ഡോക്ടർ ചിരിച്ചു കൊണ്ടു തിരിച്ചു കൈ കൊടുത്തു….. യുവർ ഗുഡ് നെയിം ഡോക്ടർ….. സലിം….. അല്ല ഡോക്ടറെ വീട്ടിൽ പോകാറില്ലേ….. ഉണ്ട് പക്ഷെ രാത്രി അധിക ദിവസവും ഇവിടെ തന്നെ ഉണ്ടാകും….. പോലീസ്കാർക്കും ഡോക്ടർമാർക്കും ജോലി ചെയ്യുന്ന ഇടാം തന്നെ വീട് അല്ലെ സാറെ….. ഈ ഗോപിയേട്ടൻ എന്നും പറഞ്ഞു ശിവൻ പുറത്തേക്കു നടന്നു….. ഹലോ ശിവൻ എന്ന് ഡോക്ടർ വിളിച്ചതും ശിവൻ ഒന്ന് നിന്നു ഡോക്ടറെ നോക്കി….. ശിവനു ആ കുട്ടിയെ വേണേൽ കാണാം….. വേണ്ട ഡോക്ടർ….. ഓക്കേ എന്നും പറഞ്ഞു ഡോക്ടർ അകത്തേക്കു തന്നെ പോയി….. ഗോപിയേട്ടാ എനിക്ക് ഒരു ഹെൽപ് ചെയ്യണം….. എന്താ സാറ….. അമ്മ ഒറ്റക്ക് ആണ് മനുവിനെ ഗോപിയേട്ടൻ പോകുമ്പോ വീട്ടിൽ ആക്കുമോ….. അതിനെന്താ ഞാൻ അവിടെ കൊണ്ടു ചെന്നു ആക്കാം….. ജീപ്പ് എടുത്തോ ഗോപിയേട്ടാ ചേട്ടന്റെ ബയ്ക്കു അവിടെ വച്ചാൽ മതി ഞാൻ രാവിലെ വരാം….. ശരി സാർ….. മോനെ ശിവ….. എന്താ ഗോപിയേട്ടാ….. ഇനി ഒരു കല്യാണം കഴിച്ചുടെ മോനെ അമ്മക്ക് ഒരു കൂട്ടു ആവുകയും ചെയ്യും….. വേണം ഗോപിയേട്ടാ എനിക്ക് പറ്റിയ ഒരു പെണ്ണിനേയും ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്നും പറഞ്ഞു ശിവൻ മീശ പിരിച്ചു….. ഗോപി ചിരിച്ചു കൊണ്ടു ശിവനെ നോക്കി…..
എന്ന എന്റെ ഗോപിയേട്ടൻ ചെല്ല് ചേച്ചി കാത്തു നില്കുന്നുണ്ടാവും….. ഗോപി ശിവന്റെ കയ്യിൽ നിന്നും വണ്ടിടെ കീ വാങ്ങി മനുവിന്റെ അടുത്തേക്ക് നടന്നു പുറകെ ശിവനും….. മനു നീ ഗോപിയേട്ടന്റെ കൂടെ പോണം ഞാൻ രാവിലെ വരാം….. ഏട്ടാ ഞാൻ ഇവിടെ നിൽകാം ഏട്ടൻ പോയിക്കോ….. നീ വാ മനു സാറ് ഇവിടെ നിന്നോളും….. ഏട്ടാ ഞാൻ….. നീ പോയിക്കോ ഒന്നും പേടിക്കണ്ട ഏട്ടൻ ഉണ്ട് കൂടെ പിന്നെ ഏട്ടൻ തല്ലിയത് വേദനിച്ചോ….. ഇല്ലെന്നു പറഞ്ഞു മനു കണ്ണ് തുടച്ചു….. ശിവൻ ചിരിച്ചു കൊണ്ടു രണ്ടു പേരെയും യാത്രയാക്കി….. ജീപ്പ് കണ്ണിൽ നിന്നു മറയുന്നത് വരെ ശിവൻ അവിടെ നിന്നു ജീപ്പ് അകന്നു പോയതും….. ശിവൻ തിരിച്ചു ഹോസ്പിറ്റലിന്റെ ഉള്ളിലേക്കു പോയി….. അകത്തു കയറി ചാരു കിടക്കുന്ന icuവിന്റെ അടുത്തേക്ക് ചെന്നു ശിവൻ എന്തോ ഡോക്ടരോട് കാണേണ്ടന്നു പറഞ്ഞു എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു സങ്കടം പോലെ icu വിന്റെ ഉള്ളിലേക്കു നോക്കി എങ്കിലും ഒന്നും കാണുന്നില്ലയിരുന്നു ശിവൻ അടുത്ത് കണ്ട ചെയറിൽ വന്നിരുന്നു എങ്കിലും എന്തോ ഇരുപ്പ് ഉറക്കാത്ത പോലെ അവിടെ നിന്നു എഴുന്നേറ്റു ഒന്നു കൂടെ ഉള്ളിലേക്കു നോക്കി പിന്നെ രണ്ടും കല്പിച്ചു ശിവൻ ഡോക്ടറുടെ റൂമിലേക്ക് ചെന്നു ❤….. തുടരും…..

by