The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
ഗ്ലാസ് ടേബിളിന് മേൽ കേക്ക് സെറ്റ് ചെയ്തിരിക്കുന്നു…
മുന്നിലായി ജാനുവും അവൾക്ക് അടുക്കൽ തന്നെ അച്ചുവും നിൽപ്പുണ്ട്… ഇരുവർക്കും അടുക്കൽ തന്നെ ദേവനും സുധയുമുണ്ട്…
”’ ഹാപ്പി ബർത്ത് ഡേ ടു യൂ… ”’
അവൾക്ക് വിഷ് ചെയ്ത് കൊണ്ട് ക്ലാപ് ചെയ്തു…
ജാനു മൂവരെയും നോക്കിയ ശേഷം കേക്ക് കട്ട് ചെയ്തു…
ഒരു പീസ് മുറിച്ചെടുത്ത് സുധയ്ക്ക് നേരെ തിരിഞ്ഞു…
സുധ കുറച്ച് വായിലാക്കി അതിൽ നിന്നും കുഞ്ഞ് കഷ്ണം മുറിച്ചെടുത്ത് ജാനുവിന്റെ വായിൽ വെച്ചു കൊടുത്തു കൊണ്ട് അവൾടെ നെറുകയിൽ വാത്സല്യത്തോടെ മുത്തി…
ജാനു പുഞ്ചിരിയോടെ അവരെ നോക്കിയ ശേഷം ദേവന് നേരെ കേക്ക് നീട്ടി… അയ്യാൾ കേക്കിൽ നിന്ന് അൽപ്പം മുറിച്ചെടുത്ത് അവൾടെ വായിൽ വെച്ചു കൊടുത്ത് നെറുകയിൽ തലോടി…
ഇരുവർക്കും കേക്ക് കൊടുത്ത് ജാനു അവൾക്കടുക്കൽ നിന്നിരുന്ന അച്ചുവിനെ നോക്കി… അവളെ നോക്കി പുഞ്ചിരിയോടെ നിക്കുവായിരുന്നു അവൻ…
അച്ചുവിന് നേരെ അവൾ കേക്ക് നീട്ടിയതും അതിൽ നിന്നും കുറച്ച് കടിച്ചെടുത്ത ശേഷം
കുഞ്ഞ് കഷ്ണം ഓടിച്ചെടുത്തു അവൾടെ വായിൽ വെച്ച് കൊടുത്തു…
കേക്ക് കട്ട് ചെയ്ത ശേഷം സുധയുടെ വക ഒരു സദ്യ തന്നെയുണ്ടായിരുന്നു…
എല്ലാവരും ഒരുമിച്ചിരുന്ന് കൊണ്ട് തന്നെ സദ്യ കഴിച്ചു…
ആ നിമിഷം സന്തോഷം കൊണ്ട് ജാനുവിന്റെ കണ്ണ് നിറഞ്ഞു പോയി…
അത് ശ്രെദ്ധിച്ച അച്ചു അവളെ കൈയ്യിൽ കൈകോർത്തു പിടിച്ചു കൊണ്ട് കണ്ണ് ചിമ്മി ചിരിച്ചു…
®®®®®®®®®®®®®®®®®®®®®®®®
ജാനു റൂമിലേക്ക് വരുമ്പോൾ അച്ചുവിനെ അവിടെയെങ്ങും കണ്ടില്ല…
പെട്ടന്ന് പിന്നിൽ പ്രിയപ്പെട്ടവന്റെ സാമിഭ്യം അറിഞ്ഞു തിരിയാനൊരുങ്ങും മുന്നേ അച്ചു പിന്നിലൂടെ ചേർത്ത് പിടിച്ച് അവനിലേക്ക് അടുപ്പിച്ചിരുന്നു…
അവൾ ഒരു പുഞ്ചിരിയോടെ അവനിലേക്ക് ചാഞ്ഞു നിന്നു…
സർപ്രൈസ് കാണണ്ടേ എന്റെ ജാനുമ്മയ്ക്ക്…?
മമ്… വേണം…
അവൾ മുഖം ചരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു…
അതിനു മുന്നേ ഒരു കുഞ്ഞു ഗിഫ്റ്റ് ഉണ്ട്…
അതും പറഞ്ഞു കൊണ്ട് അച്ചു അവളെയും ചേർത്തു പിടിച്ച് കൊണ്ട് കണ്ണാടിക്ക് മിന്നിൽ വന്ന് നിന്നു…
ജാനു എന്തെന്ന് മനസിലാകാതെ കണ്ണാടിയിലൂടെ അച്ചുവിനെ നോക്കി…
അവൻ ഒരു ചിരിയാലേ അവളെ നോക്കി ഗോൾഡൻ ചെയിൻ ഉയർത്തി കാട്ടി കൊണ്ട് അവൾടെ കഴുത്തിൽ ഇട്ടു കൊടുത്തു…
ലവ് ചിന്നത്തിന്റെ ലോക്കറ്റിനുള്ളിലായി
* H J * എന്നി ലറ്റർ കൂട്ടി യോജിപ്പിച്ചിരിക്കുന്നു…
ജാനു നെഞ്ചോട് പറ്റി ചേർന്നു കിടക്കുന്ന ചെയിൻ പിടിച്ച് നോക്കി… ലോക്കറ്റിലൂടെ വിരലോടിച്ചു…
ഇഷ്ടപ്പെട്ടോ എന്റെ പെണ്ണിന്…?
മമ്… ഒത്തിരി…
അച്ചു പുഞ്ചിരിയോടെ അവൾടെ വലം നെറ്റിയിൽ ചുണ്ട് ചേർത്തു…
നമ്മടെ ഹിഡൻ പ്ലേസിൽ വെച്ച് തരണമെന്ന് വിചാരിച്ചതായിരുന്നു… അന്ന് ഞാൻ ആൾറെഡി ഒരു ഗിഫ്റ്റ് തന്നത് കൊണ്ട് ഈ ഗിഫ്റ്റ് ഇന്നത്തേക്ക് മാറ്റി…
അച്ചു പറഞ്ഞത് കേട്ട് ജാനു അവന് നേരെ തിരിഞ്ഞു നിന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി…
എനിക്ക് കിട്ടിയതിൽ ഏറ്റവും പ്രിയപ്പെട്ട ഗിഫ്റ്റ് അതായിരുന്നു… എന്റെ ഈ താന്തോന്നി ചെക്കനെ തന്നെയല്ലേ ഗിഫ്റ്റ് ആയി തന്നത്…
അവൾ പറഞ്ഞത് കേട്ട് അച്ചു അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് അവനോട് ചേർത്തു പിടിച്ചു…
ജാനു അവന്റെ നെഞ്ചിൽ തട്ടി നിന്ന്…
അവൻ അവളിലേക്ക് മുഖം താഴ്ത്തി മൂർദ്ധാവിൽ മുത്തി…
ബാക്കി സർപ്രൈസ് കഴിഞ്ഞിട്ട്…
അത്രയും പറഞ്ഞു കൊണ്ട് അച്ചു അവളെ കണ്ണിന് കുറുകെ തൂവാല കൊണ്ട് മറച്ചു…
ത… താന്തോന്നി…
കണ്ണിന് കുറുകെ കെട്ടിയ തുവാലയിൽ കൈ തപ്പി തൊട്ട് കൊണ്ട് അച്ചുവിന്റെ കൈയ്യിൽ പിടുത്ത മിട്ടു കൊണ്ട് വിളിച്ചു…
അപ്പോഴേക്കും ജാനു വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു…
അച്ചു അവളെ ഇരു കൈയ്യ്കളിൽ കോരിയെടുത്തു കൊണ്ട് മുന്നോട്ട് നടന്നു…
അവന്റെ സീക്രറ്റ് റൂമിലേക്കായിരുന്നു അവളെ കൊണ്ട് പോയത്…
റൂമിൽ എത്തി അച്ചു ജാനുവിനെ താഴെ നിർത്തി…
അവൻ അവൾടെ കണ്ണിലെ കേട്ട് അഴിച്ചു മാറ്റി…
ജാനു ഒന്ന് കണ്ണ് ചിമ്മി കൊണ്ട് മെല്ലേ കണ്ണുകൾ തുറന്നു…
മുന്നിലെ കാഴ്ച കണ്ട് അവൾടെ കണ്ണുകൾ വിടന്നു പോയി…
ആ മുറി മുഴുക്കെ ജാനുവിന്റെ ഫോട്ടോസ് ആയിരുന്നു… അവൾ പോലുമറിയാതെ പലയിടങ്ങളിലായി നിന്നുമെടുത്ത ഫോട്ടോസ്…
അവൾ കണ്ടത് വിശ്വസിക്കാനാവാതെ അച്ചുവിനെ തിരിഞ്ഞു നോക്കി…
ഇ… ഇതൊക്കെ…
ഇതെല്ലാം എന്റെ ജാനുമ്മ അറിയാതെ ഞാൻ തന്നെ എടുത്തതാണ്…
എന്റെ പ്രാണനയിരുന്നു ഈ റൂമിൽ… ഇപ്പോ ആ പ്രാണൻ ദാ എന്റെ കൂടെ എന്നിൽ അലിഞ്ഞു കൊണ്ട് എന്നോട് ചേർന്ന് നിൽക്കുന്നു…
ജാനുവിനെ ചുറ്റിപ്പിടിച്ചു കൊണ്ട് അച്ചു പറഞ്ഞ് അവൾടെ താടി തുമ്പിൽ താടിയൂന്നി നിന്നു…
സർപ്രൈസ് ഇഷ്ടപ്പെട്ടോ…?
ഞ… ഞാൻ എന്താ പറയാ… എ… എനിക്ക് വാക്കുകൾ കിട്ടുന്നില്ല താന്തോന്നി…
എന്നെ പ്രണയം കൊണ്ട് തളർത്തുവാണല്ലോ അച്ചുവേട്ടാ നിങ്ങൾ…
അവന് നേരെ തിരിഞ്ഞു കൊണ്ട് ജാനു അവനോട് പറഞ്ഞതും അവൻ ചുണ്ടിൽ തത്തിയ പുഞ്ചിരിയോടെ അവളെ നെറ്റിയിൽ നെറ്റി മുട്ടിച്ചു…
എന്റെ പ്രണയവും എന്റെ പ്രാണനും ജീവിതവും നീയല്ലേ പെണ്ണേ… എന്റെ നിലനിൽപ്പ് പോലും നിന്നിലാണ്…
അച്ചു പ്രണയത്തോടെ അവളെ നോക്കി പറഞ്ഞു…
എന്റെ പൊന്ന്…
ജാനു അച്ചുവിനെ അവളോട് ചേർത്തടുപ്പിച്ചു കൊണ്ട് ചുമ്പനങ്ങൾ കൊണ്ട് മൂടി അവനെ ഇറുകെ പുണർന്നു…
അച്ചു അവളെ ചേർത്തു പിടിച്ചു…
ജാനു അച്ചുവിന്റെ നെഞ്ചിൽ മുത്തി മുഖം ചെരിച്ചതും ടേബിളിൻ മേൽ ഫ്രെയിം ചെയ്ത് വെച്ച ഒരു ഫോട്ടോ കണ്ണിൽ പെട്ടു…
അച്ചു അവനിൽ നിന്നും വിട്ട് മാറി ടേബിളിനടുക്കലേക്ക് ചെന്ന് ഫോട്ടോ കൈയ്യിലെടുത്തു…
ഇ… ഈ ഫോട്ടോ… ഇതെങ്ങനെ…?
ജാനു ഒരു കുരുന്ന് പൈതലിനെ ചേർത്തു പിടിച്ച് കവിളിൽ മുത്തിനിക്കുന്നു… കുരുന്ന് മോണ കാട്ടി ചിരിച്ചു നിൽക്കുന്നു…
ഫ്രണ്ടിന്റെ അനിയന്റെ റിസെപ്ഷന് വന്നപ്പോൾ കണ്ട കാഴ്ചയാണ്… അപ്പോൾ തന്നെ ഞാൻ ഫോണിൽ പകർത്തിയിരുന്നു…
എന്ത് രസമായിരുന്നു പെണ്ണേ നീ ആ ബേബിയെ കളിപ്പിച്ചോണ്ടിരുന്നത് കാണാൻ… കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു പോയിരുന്നു…
ആ കുഞ്ഞിനെ നീ അത്രയും സ്നേഹത്തോടെയും കെയറോടെയും വാത്സല്യത്തോടെയും നോക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ വന്നത് നമ്മുടെ വാവയെയും നീ അതുപോലെ ലാളിക്കുന്നതും കൊഞ്ചിക്കുന്നതുമായിരുന്നു…
അച്ചു പറഞ്ഞത് കേട്ട് ജാനു അവന്റെ മുഖത്തേക്ക് നോക്കി…
എനിക്ക് വേണം… എന്റെ ജാനുമ്മയെ പോലൊരു വാവയെ…
ഈ കുഞ്ഞു വയറ്റിനുള്ളിൽ എന്റെ ജീവന്റെ തുടിപ്പ്… നമ്മുടെ പ്രണയം…
അച്ചുവിന്റെ വാക്കുകൾ ജാനുവിൽ നാനമുണർത്തി…
തരില്ലേ എനിക്ക്…
അവൻ കാതോരം മുഖം ചേർത്തു കൊണ്ട് ചോദിച്ചു…
ജാനു പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
അവൻ ചിരിയോടെ അവളെ അണച്ചു പിടിച്ച് കൊണ്ട് അവളെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്ത് അവിടം മുത്തി…
ജാനു പിടഞ്ഞു കൊണ്ട് അവനിലേക്ക് ഒന്ന് കൂടെ ചേർന്നു…
അച്ചു അവളെ അടർത്തി മാറ്റി ഇരുകൈകളിലും കോരിയെടുത്ത് സീക്രറ്റ് റൂമിൽ നിന്നും ഇറങ്ങി റൂമിലെ ബെഡിനടുക്കലേക്ക് നടന്നു…
ജാനു അവന്റെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ച് ഇരുന്നു…
®®®®®®®®®®®®®®®®®®®®®®®®
പാറു മനസിൽ ചിലത് ഉറപ്പിച്ചു കൊണ്ട് കാർത്തിയുടെ വീട്ടിലേക്ക് വന്നു…
അവൾ അവിടം ഒന്ന് കണ്ണോടിച്ചു… മുന്നിലെ വാതിൽ തുറന്നു കിടപ്പുണ്ട്…
എന്താണ് പാർവതി… മാങ്ങയ്ക്ക് വേണ്ടിയാണോ വന്നത്…?
പിന്നിൽ നിന്നുമുള്ള കാർത്തിയുടെ ശബ്‌ദം…
പാറു തിരിഞ്ഞു നോക്കി…
കാർത്തിയെ കണ്ടതും ഉള്ളിൽ സ്വർത്ഥത നിറഞ്ഞു… ഒപ്പം സങ്കടവും വേദനയും…
അവൻ അവൾക്കടുക്കലായി അൽപ്പം കൂടി നീങ്ങി നിന്നു…
പാറു കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിന്നു…
അവൻ അവൾക്ക് നേരെ വിരൽ ഞെടിച്ചതും പാറു നേട്ടം മാറ്റി…
ചോദിച്ചത് കേട്ടില്ലേ… പാർവതി മാങ്ങയ്ക്ക് വേണ്ടിയാണോ വന്നത്…?
അവൻ ആവർത്തിച്ചു…
അ… അല്ല… ഞാൻ വന്നത് അത് പിന്നെ എനിക്ക് ഒരു കാര്യം പറയാൻ വേണ്ടി ആയിരുന്നു…
കാര്യമോ…? എന്നോട് എന്ത് കാര്യം പറയാൻ വേണ്ടി വന്നത്…?
എ… എനിക്ക് നിങ്ങളെ ഇ… ഇഷ്ട്ടമാണ്…
പാറു ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു…
കാർത്തി ഞെട്ടലോടെ അവളെ നോക്കി…
എന്താ പാർവതി നീ ഇപ്പോ പറഞ്ഞത്…? നിനക്ക് എന്നോട് ഇഷ്ട്ടമാണെന്നോ…
വെറുതെ തമാശ പറയാൻ നിക്കാതെ വീട്ടിലേക്ക് പോകാൻ നോക്ക്…
കാർത്തി കുറച്ച് കടുപ്പിച്ചു കൊണ്ട് പറഞ്ഞു…
ഞാൻ തമാശ പറഞ്ഞതല്ല… കാര്യമായിട്ട് തന്നെയാ പറഞ്ഞത്… എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്…
പാറു ഉറപ്പിച്ചു പറഞ്ഞത് കേട്ട് കാർത്തിയുടെ മുഖം മാറി…
പാർവതി ഇപ്പോ ഇവിടന്ന് പോകാൻ നോക്ക്…
എന്നെ ഒഴുവാക്കുവാണെന്ന് എനിക്കറിയാം… നിങ്ങളുടെ മനസ്സിൽ മറ്റൊരാളോട് പ്രണയമുള്ള കാര്യവും എനിക്ക് അറിയാം…
പാറു പറഞ്ഞത് കേട്ട് കാർത്തിയുടെ മനസിലേക്ക് സഞ്ജനയുടെ ഓർമ്മ വന്നു… പക്ഷേ ഇപ്പോ തനിക്ക് അവളോട് പ്രണയമില്ല… പിന്നെ ഇവൾ ആരെ പറ്റിയ പറഞ്ഞത്…
കാർത്തി ചിന്തിച്ചു…
ഇന്നലെ ഞാൻ അമ്പലത്തിൽ വെച്ച് കണ്ടു നിങ്ങളുടെ പ്രിയപ്പെട്ടവളെ… ആ കുട്ടി നിങ്ങളുടെ മനസ്സിലുള്ളത് കൊണ്ടല്ലേ എൻ…
ബാക്കി പറഞ്ഞു മുഴുവിക്കും മുന്നേ കാർത്തിയുടെ കൈ പാറുവിന്റെ കവിളിൽ പതിഞ്ഞു…
അവൾ പകപ്പോടെ അടി കിട്ടിയ കവിൾ കൈ വെച്ചു കൊണ്ട് കാർത്തിയെ നോക്കി…
അവളെ നോക്കി ദേഷ്യത്തോടെ നിക്കുന്നവനെ കണ്ടതും ഒരു നിമിഷം അവൾ ഭയപ്പെട്ടു പോയി…
തന്റെ പെങ്ങളെ കുറിച്ച് മറ്റൊരു വീക്ഷണത്തിൽ പറഞ്ഞത് കാർത്തിയെ ശെരിക്കും ദേഷ്യം പിടിപ്പിച്ചിരുന്നു…
നീ എന്താ പറഞ്ഞത് ഇന്നലെ അമ്പലത്തിൽ വെച്ച് ഞാൻ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം കണ്ടന്നോ… അവൾ ആരെണെന്ന് നിനക്ക് അറിയോ… അവളെന്റെ പെങ്ങളാ… എന്റെ മോള്… എന്റെ നെഞ്ചിലെ ചൂടേറ്റു വളർന്ന എന്റെ മോള്… അവളെയാ നീ…
കാർത്തി പറഞ്ഞ വാക്കുകൾ ഞെട്ടലോടെയായിരുന്നു പാറു കേട്ടത്…
അപ്പോ താൻ തെറ്റു ധരിച്ചതായിരുന്നോ… സ്വന്തം പെങ്ങളെ കുറിച്ച് മറ്റൊരു രീതിയിൽ താൻ…
അവൾക്ക് വല്ലായ്മ തോന്നി പോയി… കാർത്തിയോട് എന്ത് പറയണമെന്നറിയാൻ പാടില്ലാതെ അവൾ നിന്നു പോയി…
ഇനി ഒരു നിമിഷം പോലും നിന്നെ എന്റെ മുന്നിൽ കണ്ടു പോകരുത്… പോ… ഇവിടെ നിന്ന് പോകാൻ…
കാർത്തിയുടെ ശബ്‌ദം അവിടം മുഴങ്ങി…
പാറു വിറച്ചു കൊണ്ട് ഒരു ചുവട് പിന്നിലേക്ക് വെച്ചു പോയി…
ഞാൻ പറഞ്ഞത് കേട്ടില്ലേ… പോകാൻ…
കാർത്തി ആവർത്തിച്ചു…
ഞ… ഞാൻ എ… എനിക്ക് അറിയില്ലായിരുന്നു… പെങ്ങളാണെന്ന്… സോ… സോറി…
എനിക്ക് ഒന്നും കേൾക്കണ്ട… നീ കൂടുതൽ വിശതീക്കരിക്കേം വേണ്ട… പോടീ…
കാർത്തി പാറു പറയുന്നത് ചെവി കൊള്ളാൻ നിൽക്കാതെ അവളെ കൈയ്യിൽ പിടിച്ച് കൊണ്ട് മുന്നിലേക്ക് തള്ളി…
അറിഞ്ഞോണ്ടല്ലങ്കിലും അങ്ങനെ ചിന്തിച്ചു കൊണ്ട് പറഞ്ഞതും കാർത്തിയുടെ വാക്കുകളും അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു…
കണ്ണുകൾ നിറഞ്ഞൊഴുകി…
അവൾ അവനെയൊന്ന് നോക്കി തിരിഞ്ഞു നടന്നു…
കാർത്തി ദേഷ്യത്തിൽ അകത്തേക്ക് കേറി പോയി…
തുടരും