18/04/2026

നെഞ്ചോട് : ഭാഗം 21

രചന – കൃഷ്ണ

സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം…
അച്ചുവിന്റെ കാർ മുന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു… കാറ് ഇടവഴി കേറി തിരിഞ്ഞതും വഴിക്ക് കുറുകെ സുനിയും കൂട്ടരും നിൽക്കുന്നു…

അച്ചുവിന് നിരന്നു നിൽക്കുന്നവരെ കണ്ടപ്പോഴേ കാര്യം മനസ്സിലായി…
അവൻ മുഖം ചരിച്ചു കൊണ്ട് ജാനുവിനെ നോക്കി…

ജാനു സുനിയിനെയും കൂട്ടരെയും കണ്ട് പേടിയോടെ നോക്കിയിരിക്കുവാണ്…
അച്ചു അത് കണ്ട് ചെറു ചിരിയാലെ അവളുടെ കൈയ്യിൽ പിടിച്ചു…
അവന്റെ സ്പർശമറിഞ്ഞതും അവൾ അവന് നേരെ നോക്കി…

ഞാൻ തിരിച്ച് വരുന്നത് വരെ അനങ്ങാതെ നല്ല കുട്ടിയായി കാറിൽ തന്നെ ഇരിക്കണം… എന്ത് നടന്നാലും കാറിൽ നിന്നും ഇറങ്ങരുത്…
അച്ചു പറഞ്ഞത് കേട്ട് അവളുടെ മുഖത്തെ പേടി അധികരിച്ചു…

അച്ചു അതും പറഞ്ഞ് കൊണ്ട് കാറിൽ നിന്നുമിറങ്ങി സുനിയുടെയും വാലുകളുടെയുമടുത്തേക്ക് നടന്നു…

നിന്നെ കുറച്ച് ദിവസമായി കൈയ്യിൽ കിട്ടാൻ കാത്തിരിക്കുവായിരുന്നു ഞാൻ… ദേ ഇന്നത് സാധിക്കുകയും ചെയ്തു…

അച്ചു യാതൊരു കൂസലുമില്ലാതെ മുന്നിലുള്ളവൻ മാരെ നോക്കി നിക്കുവാണ്…

അതാരാ നിന്റെ വൈഫ്‌ ആണോ അതോ….
കൂടെ ഉള്ളവരിൽ ഒരുത്തൻ കാറിലേക്ക് നോട്ടം കൊടുത്ത് ഒരു മാതിരി ചിരിയോടെ ചോദിച്ചു തീരും മുന്നേ അവൻ തെറിച്ചു റോട്ടിലേക്ക് വീണു കഴിഞ്ഞിരുന്നു…
ഒപ്പമുണ്ടായവരും കാറിൽ പേടിച്ചിരിക്കുന്ന ജാനു വരെ ഞെട്ടി അച്ചുവിനെ നോക്കി…

അച്ചുവാണേൽ കട്ട കലിപ്പിൽ നിക്കുവാണ്…

വീണു കിടക്കുന്നവന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് വലിച്ചു പൊക്കി എണീപ്പിച്ച് അവന്റെ മൂക്കിനിട്ട് നോക്കി കൊടുത്തു…

എന്റെ മുന്നിൽ വെച്ച് എന്റെ പെണ്ണിനെ കുറിച്ച് പറയാൻ മാത്രമായോടാ പന്ന പുന്നാര &%&#@@&&# മോനെ…

പറയുമ്പോൾ അച്ചു ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു…

കൂടെ ഉണ്ടായിരുന്നവർക്ക് ബോധം വീണ പോലെ വേഗം അച്ചൂനടുക്കലേക്ക് ചെന്ന് അടിക്കാനോങ്ങിയതും അത് കണ്ടപോലെ അവൻ കയ്യിലിരുന്നവനെ അവർക്ക് മുന്നിലേക്ക് തള്ളിയിട്ടു കൊടുത്തു… അവൻ നേരെ ചെന്ന് വന്നവൻ മാർക്ക് മേലേക്ക് വീണ് ബാലൻസ് കിട്ടാതെ എല്ലാം കൂടി നിലത്തേക്ക് വീണു…

സുനി വേഗം വീണിടത്തു നിന്നും ചാടി എണീറ്റ് അച്ചൂന് നേരെ ചെന്നു…
അച്ചു അവനെ നല്ലപോലെ കൈകാര്യം ചെയ്യ്തു കൊണ്ട് നിക്കെ ബാക്കിയുള്ളവൻ മാരും എണീറ്റ് വന്ന് അച്ചുനെ തല്ലാൻ ശ്രെമിച്ചെങ്കിലും അവരെയൊക്കെ നല്ല പോലെ കൈകാര്യം ചെയ്ത് നിലം പരിശാക്കി…

താഴത്തു വീണവരിൽ ഒരുത്തൻ വീണ്ടും അച്ചൂന് നേരെ വന്നതും അവനെ തല്ലിക്കൊണ്ടിരിക്കുന്നതിനിടെ സുനി കൈയ്യിൽ കിട്ടിയ ഒരു തടി കഷ്ണം കൊണ്ട് അച്ചൂന് നേരെ ഓങ്ങി… അച്ചു പെട്ടന്ന് ഒഴിഞ്ഞു മാറാൻ ശ്രെമിച്ചുവെങ്കിലും തടിയുടെ കൂർത്ത ഭാഗം അവന്റെ നെറ്റിയിൽ കൊണ്ട് ചെറുതായി മുറിഞ്ഞു…

അത് കണ്ടതും ജാനു പേടിച്ച് കാറിൽ നിന്നും ഇറങ്ങി…

അപ്പോഴേക്കും അച്ചു സുനിയുടെ കൈയ്യിലെ തടി തട്ടി കളഞ്ഞ് അവന്റെ കൈ തിരിച്ചൊടിച്ചു മുഖത്ത് നാലഞ്ചു പഞ്ചു ചെയ്ത് നിലത്തേക്ക് തള്ളി… സുനി അവശതയോടെ നിലം പതിച്ചു…

ഇനി നിന്നെ എന്റെ മുന്നിൽ കണ്ടാൽ…
സുനിയുടെ നെഞ്ചിൽ ചവിട്ടിക്കൊണ്ട് ഒരു താക്കിത്തോടെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞ് അച്ചു തിരിഞ്ഞു കാറിനടുക്കലേക്ക് നടന്നു…

അച്ചു കാറിനടുക്കലേക്ക് വരുന്നത് കണ്ടവൾ ഒരു നിമിഷം പോലും പാഴാക്കാതെ അവനടുക്കലേക്ക് ഓടി ചെന്ന് ആ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് ഇറുകെ പുണർന്നു…

ഞാൻ എത്രമാത്രം പേടിച്ചന്നറിയോ…
അവൾടെ വാക്കുകളിൽ ആതി നിറഞ്ഞിരുന്നു…

അച്ചു ആണേൽ വല്ലാത്തൊരു അനുഭൂതിയിലായിരുന്നു… തനിക്ക് വേണ്ടി ഇത്രയും ആകുലതപ്പെടുന്നത് കണ്ട് അവന് സന്തോഷം തോന്നി… ഉള്ളിന്റെ ഉള്ളിൽ തന്നെ ഇഷ്ട്ടപെടുന്നുണ്ടന്ന തോന്നലറിഞ്ഞ് അച്ചൂന് വല്ലാത്ത സന്തോഷം തോന്നി…
അച്ചു അതുമോർത്തു കൊണ്ട് അവന്റെ നെഞ്ചിൽ പറ്റി ചേർന്നു നിക്കുന്ന ജാനുവിനെ ചേർത്തു പിടിക്കാൻ വേണ്ടി പോയതും
പെട്ടന്നവൾ അവനിൽ നിന്ന് വിട്ട് മാറി…

അച്ചു എന്തെന്ന ഭാവത്തിൽ അവളെ നോക്കി…

ജാനു അവന്റെ മുഖത്തേക്ക് നോക്കി…
നെറ്റിയിൽ നിന്ന് പൊടിഞ്ഞ രക്തം കണ്ട് അവൾ ആതിയോടെ അവനെ നോക്കി…

ദേ നെറ്റി പൊട്ടിയിട്ടുണ്ടല്ലോ…
നെറ്റിയിൽ നോട്ടം കൊടുത്ത് കൊണ്ട് ജാനു വെപ്രാളത്തോടെ പറഞ്ഞു…

ഇത് ഒരു ചെറിയ മുറിവല്ലേ… ഈ മുറിവ് കണ്ട് എന്റെ ജാനുമ്മ ആതി പിടിക്കേണ്ട…
ജാനുനെ സമാധാനിപ്പിക്കാനെന്നോണം അച്ചു അതും പറഞ്ഞ് അവളെയും കൂട്ടി കാറിലേക്ക് കേറി…

ജാനുവിന്റെ നേട്ടം അപ്പോഴും അച്ചുവിൽ തന്നെയായിരുന്നു…

അച്ചുവിന്റെ നെറ്റിയിലെ മുറിവിൽ തന്നെയായിരുന്നു അവൾടെ നോട്ടം…

ജാനുവിന്റെ നോട്ടം മനസിലാക്കി അച്ചു അവളെ മുഖം ചരിച്ചു നോക്കി…

മമ് എന്താണ് എന്റെ ഭാര്യ മിഴി ചിമ്മാതെ ഇങ്ങനെ നോക്കി നിക്കുന്നേ…?
കളിയാലേ അവളോട് ചോദിച്ചു…

അവന്റെ ചോദ്യം കേട്ട് ജാനു നോട്ടം മാറ്റി…
അച്ചു അത് കണ്ട് ചിരിച്ചു… അവൻ ചുണ്ടിൽ തത്തിയ ചിരിയോട് കൂടി മുന്നോട്ടേക്ക് നോക്കി ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു…

അവൾ നോട്ടം മാറ്റിയിരുന്നെങ്കിലും മനസ് അസ്വസ്ഥമായിരുന്നു… വേഗം വീടെത്തിച്ചേരൻ തിടുക്കം കൂടി…

കുറച്ച് സമയത്തെ യാത്രയ്ക്കൊടുവിൽ ഇരുവരും മാളികയ്ക്കൽ എത്തി…
കാറിൽ നിന്നും ധൃതിയിൽ ഇറങ്ങാൻ പോയവളെ അച്ചു കൈയ്യിൽ പിടിച്ചു നിർത്തി…
അവൾ സംശയഭാവത്തിൽ അവനെ നോക്കി…

ഇന്ന് നടന്ന കാര്യം ഇവിടെ ആരോടും പറയാൻ നിൽക്കണ്ട…

ഞാൻ പറഞ്ഞില്ലേലും അവര് ഈ മുറിവ് കണ്ട് മനസിലാക്കില്ലേ…?

അതൊക്കെ ഞാൻ നോക്കിക്കൊള്ളാം… നിയായിട്ട് പറയാതിരുന്നാൽ മതി…

മമ്… അവളൊന്ന് മൂളി കാറിൽ നിന്നും പുറത്തേക്കിറങ്ങി…

അച്ചു അവൾ പോകുന്നത് നോക്കി പിന്നെ മുടി മുറിവ് കാണത്തക്ക വിധം മുന്നിലേക്ക് പരത്തി ഇട്ട് അവനും ഇറങ്ങി…

അച്ചു അകത്തേക്ക് വരുമ്പോൾ സിന്ധു ഹാളിൽ സ്റ്റേയർകേഷ്സും നോക്കി നിക്കുവാണ്…

അമ്മ ഇതെന്താ നോക്കി നിക്കുന്നേ…?
അച്ചുവിന്റെ ചോദ്യം കേട്ട് സിന്ധു അവന് നേരെ നോട്ടം കൊടുത്തു…

എട ചെക്കാ… നീ മോളോട് എന്തേലും പറഞ്ഞോ…?

ഞാനോ ഞാൻ എന്ത് പറയാൻ…? അല്ല അമ്മ എന്താ അങ്ങനെ ചോദിക്കാൻ…?
അവൻ സംശയത്തോടെ അവരോട് ചോദിച്ചു…

മോള് ധൃതിയിൽ റൂമിലേക്ക് കേറി പോയത്…
സത്യം പറയ് അച്ചു… നീ എന്റെ കുഞ്ഞിനോട് വഴക്കിട്ടോ…

എന്റമ്മേ ഞാൻ ഒന്നും പറഞ്ഞില്ല… എന്തായാലും ഞാൻ ചെന്ന് നോക്കട്ടെ…

അവൻ വേഗം മുറിയിലേക്ക് പോകാനൊരുങ്ങേ സിന്ധു അവനെ പിടിച്ചു നിർത്തി…

എന്റെ മോനവിടെ നിന്നെ… അതും പറഞ്ഞ് സിന്ധു അവനെ മൊത്തത്തിലൊന്നു ഉഴിഞ്ഞു നോക്കി…
അവനൊന്നു പരുങ്ങി…

നീ കൂട്ടുകാരന്റെ വീട്ടിൽ തന്നെയാണോ പോയത്… അതോ ആരോടെങ്കിലും തല്ല് പിടിക്കാനോ…? എന്ത് കോലമാ ചെക്കാ ഇത്…

അത് പിന്നെ അമ്മേ… ആമ്… അപ്പ ഇതുവരെ ആയിട്ട് വന്നില്ലേ…?
അച്ചു പെട്ടന്ന് വിഷയം മാറ്റി കൊണ്ട് ചോദിച്ചു…

ഏയ്‌… ഇല്ല… ഞാൻ വിളിച്ചപ്പോൾ ഓഫിസിൽ കുറച്ച് തിരക്കുണ്ട് ലേറ്റ് ആകുമെന്ന് പറഞ്ഞു…

ആമ്… എന്ന ഞാൻ റൂമിലേക്ക് പോട്ടെ… പ്രിയതമ പ്രിയതമൻ വരുന്നത് നോക്കി നിക്കെ…
സിന്ധുവിന്റെ കവിൾ പിടിച്ചു വലിച്ചു കൊണ്ട് കിട്ടിയ ഗ്യാപ്പിൽ അവൻ റൂമിലേക്കോടി…

ഈ ചെക്കൻ…
അവർ ചിരിച്ചു കൊണ്ട് അവൻ പോകുന്നത് നോക്കി പറഞ്ഞു…

അച്ചു റൂമിലേക്ക് വരുമ്പോൾ ജാനു അവനെ കാത്തെന്ന പോലെ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു…
അവൻ അവൾക്കടുക്കലേക്ക് വന്ന് ബെഡിന് മറുവശത്തായി ഇരുന്ന് ജാനുവിനെ നോക്കി…

നീ എന്ത് പ…
അവൻ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ജാനു തടഞ്ഞു കൊണ്ട് അവനടുക്കലേക്ക് ഒന്ന് കൂടി നീങ്ങി ഇരുന്ന് ബെഡിന് സൈഡിലിരുന്ന ഫസ്റ്റയ്ഡ് ബോക്സ്‌ കൈയ്യിലെടുത്തു…

അച്ചു അവളെയും കൈയ്യിലെ ഫസ്റ്റയ്ഡ് ബോക്സിലേക്കും നോക്കി…

എന്റെ ജാനുമ്മേ… ഇത് അത്ര വലിയ മുറിവൊന്നുമല്ല… എന്തിനാ നീ…

ശൂ… മിണ്ടാതെ ഇരിക്ക്… എന്നെ സംബന്തിച്ചെടുത്തോളം ഇത് ചെറിയ മുറിവായി കാണാൻ പറ്റില്ല…
ഞാൻ എത്ര മാത്രം പേടിച്ചെന്നറിയോ… ഈ മുറിവ് കണ്ടപ്പോൾ എന്റെ മനസ് എത്രത്തോളം വേദനിച്ചെന്നറിയോ…

അവൾ പറയുന്ന ഓരോ വാക്കുകൾ അത്ഭുതത്തോട് കൂടിയായിരുന്നു അച്ചു കേട്ടിരുന്നത്… സന്തോഷം കൊണ്ട് മനസ് തിങ്ങി നിറഞ്ഞു…
അവൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു…

ജാനു ഉള്ളിലുള്ളത് പറഞ്ഞു കൊണ്ട് തന്നെ മുറിൽ മരുന്ന് പുരട്ടുവാണ്…

അപ്പോ ഈ താന്തോന്നിക്ക് വേണ്ടി എന്റെ ജാനുമ്മയുടെ മനസ് വേദനിക്കും അല്ലേ…?

അച്ചു ചോദിച്ചത് കേട്ട് ജാനു ഒന്ന് സ്റ്റക്കായി…
അവൾ അവന്റെ മുഖത്തേക്ക് നോക്കി…

എന്നോട് അൽപ്പമെങ്കിലും സ്നേഹം ഈ കുഞ്ഞ് ഹൃദയത്തിൽ തോന്നി തുടങ്ങിയില്ലേ…?
ജാനുവിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ അച്ചു ചോദിച്ചു…

അവൾ ആ ചോത്യത്തിൽ തറഞ്ഞു നിന്നു പോയി…
ഞാൻ താന്തോന്നിയെ പ്രേണയിക്കാൻ തുടങ്ങിയോ… അവൾ സ്വയം ചിന്തിച്ചു…
താന്തോന്നിയുടെ മുഖം മാറുമ്പോൾ എന്റെ മനസ് വേദനിക്കുന്നതെന്തിനാ എപ്പോഴും താന്തോന്നിയുടെ ചിന്തകൾ എന്നിൽ മൂടുന്നതെന്തിനാ… രാകേഷേട്ടനും അവിടെയുള്ളവരുമൊക്കെ താന്തോന്നിയെ കുറിച്ച് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നിയതെന്തിനാ… ഇന്നത്തെ ആ സംഭവത്തിൽ പോലും ഈ താന്തോന്നിക്ക് വേണ്ടി എത്രമാത്രം പേടിച്ചു… ആ ദേഹത്തെ ചെറിയ മുറിവ് പോലും എന്നെ വല്ലാതെ നോവിക്കുന്നപോലെ… സത്യത്തിൽ ഞാൻ താന്തോന്നിയെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയോ…

അച്ചു അവൾക്ക് നേരെ വിരൽ ഞെടിച്ചപ്പോഴാണ് ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നത്…

ഞാനൊരു ചെറിയ കാര്യം ചോദിച്ചതിനാണോ ഇത്രയും വലിയ ആലോചന… ഹേ…
അച്ചു അവളെ നോക്കി ചോദിച്ചു…

ആമ്… ഞ.. ഞാൻ താഴേക്ക് ചെല്ലട്ടെ… അവൾ വെപ്രാളത്തോടെ അവന് മുഖം കൊടുക്കാതെ ഫസ്റ്റയ്ഡ് ബോക്സ്‌ ബെഡിന് സൈഡിലായുള്ള ടേബിളിലേക്ക് വെച്ച് വേഗം മുറിവിട്ടിറങ്ങി…

ജാനു പോകുന്നത് നോക്കി അച്ചു ചിരിയാലെ ബെഡിലേക്ക് വീണു…
അവന് സന്തോഷം പിടിച്ചു നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല… അവൻ ബെഡിൽ കിടന്നുരുണ്ട് മറിഞ്ഞു…

അപ്പോ എന്റെ ജാനുമ്മയ്ക്ക് എന്നെ ഇഷ്ട്ടം വന്ന് തുടങ്ങി… മതി… ഇത് മാത്രം മതി എനിക്ക്…

അവൻ വേഗം ചാടി എണീറ്റ് നേരെ മുന്നിലെ കണ്ണാടിയിലേക്ക് നോക്കി… നെറ്റിയിലെ കെട്ടിലേക്ക് മെല്ലെ വിരലോടിച്ചു…

അവന്മാര് തല്ലിന് വന്നകൊണ്ട് ഒരു നല്ല ഉപകാരമുണ്ടായി…
അച്ചു അതും പറഞ്ഞ് വീണ്ടും ബെഡിലേക്ക് തന്നെ വീണു…

ഇതെ സമയം മുറിവിട്ട് താഴേക്ക് നടക്കെ ജാനുവിന്റെ ചുണ്ടിൽ എന്തോ തിരിച്ചറിഞ്ഞ പോലെ പുഞ്ചിരി മൊട്ടിട്ടു…

 

ജാനു ഹാളിലേക്ക് വരുമ്പോൾ ദേവൻ സോഫയിൽ ഇരിപ്പുണ്ടായിരുന്നു… ഓഫീസിൽ നിന്ന് വന്നതേയുണ്ടായിരുന്നുള്ളു…

അച്ഛൻ എപ്പോ വന്നു…?
ദേവനെ കണ്ടതും ജാനു അടുത്തേക്ക് ചെന്നു കൊണ്ട് ചോദിച്ചു…

അച്ഛൻ ഇപ്പോൾ വന്നതേയുള്ളു മോളെ…
അയ്യാൾ പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു…

ഞാൻ എന്നാ അച്ഛന് കുടിക്കാൻ എടുത്തിട്ട് വരാം…
അതും പറഞ്ഞ് കിച്ചണിലേക്ക് പോകാൻ നിന്ന അവളെ ദേവൻ തടഞ്ഞു…

ഏയ്… വേണ്ട മോളെ… സിന്ധു അച്ഛന് കുടിക്കാൻ എടുക്കാൻ പോയിട്ടുണ്ട്… അല്ല അച്ചു എന്ത്യേ…?

താൻ… ഹർഷേട്ടൻ റൂമിലുണ്ട്… റസ്റ്റ്‌ എടുക്കുവാ…
പറയാൻ വന്നത് തിരുത്തി കൊണ്ടവൾ പറഞ്ഞു

റസ്റ്റോ… അതെന്താ പതിവില്ലാതെ ഒരു റെസ്റ്റെടുക്കൽ…
ദേവൻ സംശയത്തോടെ ചോദിച്ചു…

അത്… പിന്നെ ഇന്ന് രാകേഷേട്ടന്റെ വീട്ടിൽ പോയി കുറച്ച് മുന്നെയാ വന്നത്… അതിന്റെ ക്ഷീണം…
അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു…
അപ്പോഴേക്കും ദേവന് കുടിക്കാനായി എടുത്ത് സിന്ധു അവർക്കടുക്കലേക്ക് വന്നു…

മോളിങ്ങു വന്നോ… അമ്മ മോളെ ഇങ്ങു വിളിക്കാൻ നിക്കുവായിരുന്നു… ഞാൻ അച്ചൂനോട് ചോദിച്ചിട്ട് ചെക്കൻ എന്നെ പറ്റിച്ചു റൂമിലേക്ക് ഓടി…

മോളെ അവൻ വഴക്കെന്തേലും പറഞ്ഞിരുന്നോ…? അച്ചൂനെ പേടിച് മിണ്ടാതിരിക്കണ്ട…

സിന്ധു ചോദിക്കണത് കേട്ട് ദേവൻ ജാനുവിനെ നോക്കി…

എന്താ മോളെ സിന്ധു പറഞ്ഞത്‌ നേരാണോ… അച്ചു മോൾക്കടുത്തു വഴക്കുണ്ടാക്കിയോ…?

ഏയ്… ഇല്ല…

അപ്പോ മോള് വന്നപാടെ റൂമിലേക്ക് കേറി പോയതോ…?
സിന്ധു…

അത് ഞങ്ങൾ രാകേഷേട്ടന്റെ വീട്ടിൽ നിന്ന് തിരിച്ചു വരുന്ന വഴിക്ക് ബീച്ചിൽ പോയിരുന്നു… അവിടെ കടലിലിറങ്ങി ഡ്രസ്സ്‌ നനഞ്ഞിരുന്നു… അതാ ഞാൻ വന്ന പാടെ നേരെ റൂമിലേക്ക് പോയത്…

അതായിരുന്നോ… എന്റെ സിന്ധു നീ വെറുതെ കാര്യമറിയാതെ എന്റെ ചെക്കനെ കുറ്റപ്പെടുത്തിയല്ലോ…
ദേവൻ പറഞ്ഞത്‌ കേട്ട് സിന്ധു അയ്യാളെ ഒന്ന് നോക്കി…

നിങ്ങടെ അല്ലേ മോൻ… സിന്ധു അതും പറഞ്ഞു കൊണ്ട് കിച്ചണിലേക്ക് നടന്നു…

അവര് പോകുന്നത് നോക്കി ദേവൻ ചിരിച്ചു… ജാനുവിനും ചിരിവന്നു പോയി…

ആമ്… മോളെ അച്ചുനോട് എന്നെ വന്ന് കാണാൻ പറയ്… അച്ഛൻ വർക്ക്‌ റൂമിൽ ഉണ്ടാകും…
അതും പറഞ്ഞു കൊണ്ട് ദേവൻ എണീറ്റ് റൂമിലേക്ക് പോയി…

ജാനു റൂമിൽ വരുമ്പോൾ കാണുന്ന കാഴ്ച പില്ലോയും കെട്ടിപ്പിടിച്ചു കിടക്കുന്ന അച്ചൂനെയാണ്…
അവന്റെ കിടപ്പ് കണ്ട് അവൾക്ക് ചിരി വന്ന് പോയി…
അവൾ ചിരി പിടിച്ചു നിർത്തി അവനടുക്കൽ വന്നു…

അതെ… നിങ്ങൾ ഉറങ്ങിയോ…?
അവൾ ചെറിയ പരുങ്ങലോടെ ചോദിച്ചു…

ആണെങ്കിൽ…
കണ്ണുകൾ അടച്ച് അതെ കിടപ്പിൽ തന്നെയാണ് അച്ചു പറഞ്ഞത്‌…

അച്ഛൻ കാണണമെന്ന് പറഞ്ഞു… വർക്ക് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു…

ജാനു പറഞ്ഞത്‌ കേട്ട് അച്ചു ഞൊടിയിടയിൽ കിടന്നിടത്തു നിന്നും ചാടി എണീറ്റു…
ജാനു ഒന്ന് പേടിച്ച് രണ്ടടി പിന്നിലേക്ക് മാറി…

നീ ഇന്ന് നടന്ന കാര്യം അപ്പയോട് പറഞ്ഞോ…?

ഏയ് ഇല്ല… ഞാൻ പറഞ്ഞില്ല…

പിന്നെ എന്തിനാ അപ്പ എന്നെ കാണണമെന്ന് പറഞ്ഞത്‌…?

ആ… അതെനിക്ക് എങ്ങനെ അറിയാം… എന്താണ് കാര്യമെന്ന് അപ്പയോട് തന്നെ ചോദിച്ചറിയ്…

മമ്… അച്ചു ഒന്ന് മൂളി ജാനുനെ സൂക്ഷിച്ചു നോക്കി റൂം വിട്ടിറങ്ങി…

അവന്റെ പോക്ക് കണ്ട് ജാനു ചിരിച്ചു പോയി…

 

അച്ചു വർക്ക്‌ റൂമിലേക്ക് വരുമ്പോൾ ദേവൻ അവിടെയുള്ള ചെയറിൽ ഒരു ഫയലും നോക്കി ഇരിപ്പുണ്ടായിരുന്നു…

എന്താ അപ്പേ എന്നെ കാണണമെന്ന് പറഞ്ഞത്‌…?
അച്ചു ദേവനടുക്കലേക്ക് ചെന്നു കൊണ്ട് ചോദിച്ചു…

അച്ചുന്റെ ചോദ്യം കേട്ട് ദേവൻ ഫയലിൽ നിന്നും നോട്ടം മാറ്റി അവനെ നോക്കി…

ആമ്… നീ ഇവിടെ ഇരിക്ക്…

അച്ചു ചെറിയ സംശയത്തോടെ അടുത്തുള്ള ചെയറിൽ ഇരുന്നു…

ഇതെന്താടാ ചെക്കാ മുടി എങ്ങനെ ഇട്ടിരിക്കുന്നെ…?
മുറിവ് പറ്റിയിടം മറയ്ക്കാൻ വേണ്ടി മുന്നിലേക്ക്‌ മറച്ചിട്ടിരിക്കുന്ന മുടി കണ്ട് ദേവൻ ചോദിച്ചു…

അത് ചുമ്മാ… അല്ല അപ്പ എന്തിനാ എന്നെ വിളിപ്പിച്ചത്…?

ആമ് അത് നമ്മടെ കമ്പനി കാര്യത്തെ കുറിച്ച് പറയാൻ വേണ്ടിയാ ഞാൻ വിളിപ്പിച്ചേ…

കമ്പനി കാര്യമോ…? എന്താ അപ്പേ…

നമ്മുടെ കമ്പനി ഇനി മുതൽ നീ നോക്കി നടത്തണം… ഇത്രയും കാലം അപ്പ നോക്കി നടത്തി… ഇനി എല്ലാം കണ്ടറിഞ്ഞു കൊണ്ട് മോൻ നോക്കണം…

അപ്പേ പെട്ടന്ന് കമ്പനി നോക്കി നടത്തണമെന്ന് പറയുമ്പോൾ…

അതോർത്ത് അപ്പേടെ മോൻ ടെൻഷനടിക്കേണ്ട… അപ്പ എല്ലാ കാര്യവും നമ്മുടെ സെക്രട്ടറി രേഖുനന്ദനടുക്കൽ പറഞ്ഞിട്ടുണ്ട്…
ഈ വരുന്ന ഫസ്റ്റ് വീക്ക്‌ ജോയിൻ ചെയ്യാനുള്ള ഫോർമാലിറ്റീസ് ഞാൻ ചെയ്തു കഴിഞ്ഞു… പിന്നെ അപ്പയും ഉണ്ടല്ലോ കാര്യങ്ങൾ പറഞ്ഞു തരാൻ…

എന്നാലും അപ്പേ എന്നെ കാണണമെന്ന് പറഞ്ഞപ്പോൾ ഒരു പത്തിന്റെ പണി ഏൽപ്പിക്കാനായിരിക്കുമെന്ന് കരുതിയില്ല…

ജീവിതത്തിൽ കഷ്ട്ടപ്പാടുകൾ കൂടുതലായിരിക്കും അച്ചു… അതൊക്കെ നമ്മൾ തന്നെ നേരിടണം… ജീവിതം ആഘോഷിച്ചു നടക്കുന്ന ടൈം ഒക്കെ കഴിഞ്ഞു… നിന്റെ ലൈഫിൽ സീരിയസ് ആയി കാണേണ്ട സമയമായി…
ദേവൻ കാര്യത്തോടെ പറഞ്ഞു…

അപ്പ ഒരു സംഭവം തന്നെ… വാക്കുകൾ കൊണ്ട് കീഴ്പ്പെടുത്തിക്കളയും… എന്തായാലും അപ്പേടെ ഈ അച്ചു അപ്പയുടെ വാക്ക് ധിക്കരിക്കുന്നില്ല…

അതും പറഞ്ഞു കൊണ്ട് അച്ചു ഇരുന്നിടത്തു നിന്നും എണീറ്റു…

ആമ്… പിന്നെ ചെക്കാ… നിന്റെ കടിച്ചു കീറുന്ന സ്വഭാവം അവിടെ എടുക്കാൻ നിക്കരുത് കിട്ടോ…

മമ് മമ്… ഐ വിൽ ട്രൈ…
ദേവനെ നോക്കി പറഞ്ഞ് അവൻ റൂം വിട്ടിറങ്ങി…

തുടരും