The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
Wrottern by krishna
എടി ജാനു നിന്റെ വാശി ഹർഷേട്ടന്റടുക്കൽ നടക്കുമെന്ന് തോന്നുന്നുണ്ടോ…? കക്ഷി ഒന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അത് നടത്തിയിരിക്കുമെന്ന് നന്നായി നിനക്ക് അറിയാല്ലോ…
അതിന്… അങ്ങേർക്ക് മാത്രമേ വാശി നടക്കുവുള്ളോ… എനിക്കും അറിയാം… അല്ലങ്കിൽ തന്നെ ഈ കല്യാണത്തിനോട് താൽപ്പര്യമില്ല എനിക്കെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ… ഇനിപ്പോ ഈ കാര്യത്തിൽ വാശിപിടിക്കുമെങ്കിൽ ഞാൻ എങ്ങോട്ടേലും ഇറങ്ങി പോകും… അതുറപ്പാ…
പൊന്ന് മോളെ നീ അവസാനം പറഞ്ഞ ഡയലോഗ് ഹർഷേട്ടൻ കേൾക്കണ്ട… വേണേൽ…
ആര്യ പറഞ്ഞത് പാതിയിൽ നിർത്തിയത് കണ്ട് ജാനു മുഖം ചരിച്ചവളെ നോക്കി… അവൾടെ നോട്ടം മുന്നോട്ടാണെന്ന് കണ്ട് ജാനുവിന്റെ കണ്ണുകൾ അങ്ങോട്ടേക്ക് നീണ്ടതും കണ്ടു കോളേജ് ഗേറ്റിനരികിൽ ബുള്ളറ്റിൽ ചാരി നിന്ന് ഫോൺ കൈയിലിട്ട് കറക്കി തനിക്ക് നേരെ നോക്കി നിക്കുന്ന ഹർഷയെ…
അവനെ കണ്ടതും ജാനു ഒന്ന് ഞെട്ടി…
ഈശ്വര ഇയ്യാളെന്താ ഇവിടെ…?
വേറെ എന്തിന് നിന്നെ കാണാൻ…
ജാനുന് മറുപടിയെന്നോണം ആര്യ പറഞ്ഞു…
ഇവിടെയും എനിക്ക് സമാധാനം തരില്ലന്നാ തോന്നുന്നേ… എന്തെങ്കിലും പറഞ്ഞാൽ തനി സ്വരൂപം പുറത്തെടുക്കും… കോളേജും കൂടിയാ… ഏതേലും ഊട് വഴി ഉണ്ടായിരുന്നേൽ…
ജാനു പറഞ്ഞു…
മമ്… നിനക്ക് മാത്രെ അങ്ങേരെ കണ്ണിൽ പിടിക്കാതെയുള്ളു… നീ അങ്ങോട്ടേക്കൊന്ന് നോക്കിയെ ജാനു പെൺ പിള്ളാര് നോക്കി ചോര ഊറ്റുവാ കക്ഷിടെ…
ആര്യേ… ജാനു ഒന്ന് ഇരുത്തി വിളിച്ചു…
എന്താടി നിനക്ക് കുശുമ്പ് വന്നോ…?
പിന്നെ… ഒന്ന് പോയെടി… എനിക്ക് കുശുമ്പോന്നുമില്ല… അങ്ങേരെ ആര് വായി നോക്കിയാൽ എനിക്കെന്താ…
ജാനു അതും പറഞ്ഞ് ഹർഷയെ വെള്ളമിറക്കി നോക്കി നിക്കുന്നവളുമാരിലേക്ക് നോട്ടം കൊടുത്തു…
ആര്യ പറഞ്ഞത് ശേരിയാണ് ഒക്കെണ്ണത്തിന്റെയും നോട്ടം ആ താന്തോന്നിയിലാണ്… എന്നാൽ ഒരു ചെറിയ നോട്ടം പോലും അവരിലേക്ക് നീളാതെ തന്നിൽ നോട്ടം ഉറപ്പിച്ചു നിക്കുവാണ്…
രണ്ടാളും ഹർഷയ്‌ക്കരികിൽ എത്തി നിന്നു… അവന്റെ നോട്ടം ജാനുവിൽ തന്നെയായിരുന്നു… അവളാണേൽ താൽപ്പര്യമില്ലാത്ത മട്ടിൽ മറ്റെങ്ങോ നോട്ടം കൊടുത്തു നിക്കുവാണ്…
ഹർഷേട്ടനെന്താ ഇവിടെ…?
ആര്യയുടെ ചോദ്യം കേട്ട് ജാനുവിൽ നോട്ടം കൊടുത്തു കൊണ്ടിരുന്ന ഹർഷ ആര്യേ ഒന്ന് നോക്കി… ആ നോട്ടത്തിൽ അവൾക്കുള്ള മറുപടിയും ഉണ്ടായിരുന്നു…
അപ്പോ ശെരി ജാനു… ഞാൻ പോകുവാ… എന്റെ റൂട്ടിലേക്ക് നേരിട്ടൊരു ബസ് ഉണ്ട് ഇപ്പോ… നാളെ കാണാം… ബൈ…
അത്രയും ഒരുവിധം പറഞ്ഞ് കൊണ്ട് ആര്യ സ്ഥാലം കാലിയാക്കി…
തന്നെ ഈ കടുവയുടെ അടുത്ത് ഒറ്റക്കാക്കി പൊടിയും തട്ടി പോകുന്ന ആര്യയെ നോക്കി ഒരു നിമിഷം മിഴിച്ചു നിന്നു പോയി…
വാ കേറ്… ഹർഷയുടെ ശബ്ദമാണ് ആര്യയിൽ നിന്നുള്ള നോട്ടം പിൻ വലിച്ചത്… അവൾ അവനെയൊന്ന് നോക്കി പിരികം ചുളിച്ചു…
എന്താടി നോക്കി നിൽക്കുന്നെ കേറാൻ…
ഹർഷ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ബുള്ളറ്റിലേക്ക് കേറിയിരുന്നു കൊണ്ട് പറഞ്ഞു…
ഞ… ഞാൻ ഇല്ല… ജാനു അവനെ നോക്കാതെ തന്നെ പറഞ്ഞു…
നിന്നോട് വരുന്നുണ്ടോ എന്നല്ല ഞാൻ ചോദിച്ചേ… വണ്ടിയിലേക്ക് കേറാനാ… എന്റെ സ്വഭാവം മാറ്റാതെ മര്യാദക്ക് കേറ്…
ശബ്‌ദം കടുത്തിരുന്നെങ്കിലും ചുണ്ടിന്റെ കോണിൽ അവൾ കാണാതൊരു പുഞ്ചിരി തത്തിയിരുന്നു…
ഹർഷയുടെ സംസാരം കേട്ട് അവൾക്ക് ദേഷ്യം വന്നെങ്കിലും ചുറ്റും ആൾക്കാരുള്ളത് കൊണ്ടും അവന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടും അവൾ സ്വയം നിയന്ദ്രിച്ചു കൊണ്ട് അവന് പിന്നിലേക്ക് കേറി കുറച്ച് ഗ്യാപ്പിട്ടിരുന്നു… അച്ചു മിററിലേക്കൊന്ന് നോക്കി ചുണ്ടിൽ തത്തിയ ചിരിയോട് കൂടി തന്നെ ബുള്ളറ്റ് മുന്നോട്ടെടുത്തു…
ഹർഷയെ നോക്കി ചോര ഊട്ടി കൊണ്ടിരുന്ന ലേഡീസ് അവർ പോകുന്നന്നത് നോക്കി നിന്നു…
ഈശ്വര ഈ താന്തോന്നി എങ്ങോട്ടേക്കണോ എന്നെയും കൊണ്ട് പോകുന്നത്… മൂരാച്ചിയോട് ചോദിക്കാനും വയ്യാ…
അച്ചു മിററിലൂടെ ജാനിയെ നോക്കുന്നുണ്ട്… എന്തോ ആലോചനയിലാണെന്ന് അവൾടെ മുഖം കണ്ട് മനസിലായി അവന്… ആലോചന തന്നോടൊപ്പമുള്ള യാത്ര തന്നെയാണ്…
ഡീ… നിന്റെ കോഴ്സ് തീരാൻ ഇനി എത്ര മാസം കൂടി ഉണ്ട്…?
അവന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി… മിററിലൂടെ അവനെ നോക്കി… മിററിലൂടെ അവന്റെ നോട്ടവും അവളിലാണ്…
ചോദിച്ചത് കേട്ടില്ലേ നീ…
അവൻ ആവർത്തിച്ചു…
ഇ… ഈ മാസം കൊണ്ട് തീരും…
അവൾ പറഞ്ഞു…
മമ്… അമർത്തിയൊരു മൂളൽ മാത്രമായിരുന്നു മറുപടി…
ഈശ്വരാ… ഇയ്യാളിപ്പോ എന്തിനാകും ചോദിച്ചത്… ഇനിപ്പോ കല്യാണം… അതിന് തീരുമാനം എടുക്കാൻ വേണ്ടിയാകുമോ… എന്റെ കൃഷ്ണാ… ഇനി ഞാൻ കോഴ്സ് കഴിയാതെ കല്യാണത്തിന് സമ്മതിക്കില്ല എന്ന് വാശി പിടിച്ചത് കൊണ്ട് ഇങ്ങേര് വല്ല അബദ്ധവും കാണിക്കാൻ… ഏയ്… ഇല്ല…
ജാനു ഒരുന്നും ഓർത്ത് തല പുകച്ചു കൊണ്ടിരിക്കെ തന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് ബുള്ളറ്റ് തിരിഞ്ഞതും ജാനൂന് നേരിയ ആശ്വാസം തോന്നി…
അച്ചുന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് ജാനുന്റെ വീടിന് മുറ്റത്ത് വന്നു നിന്നു… ബുള്ളറ്റിന്റെ ശബ്‌ദം കേട്ട് അകത്തു നിന്നും കാർത്തി ഉമ്മറത്തേക്കിറങ്ങി വന്നു…
ബുള്ളറ്റിൽ നിന്ന് ഹർഷയുടെ പിന്നിൽ നിന്നിറങ്ങുന്ന ജാനുനെ കണ്ട് തെല്ലൊരു മിഴിവോടെ കാർത്തി നോക്കി നിന്നു പോയി…
ജാനു ഇറങ്ങി ഹർഷയെ നോക്ക പോലും ചെയ്യാതെ വേഗം അകത്തേക്ക് പാഞ്ഞു… പോകുന്നതിനിടെ കാർത്തിയെ ഒന്ന് നോക്കിയിരുന്നു…
എന്താ അളിയാ ഇങ്ങനെ നോക്കി നിക്കുന്നേ…?
കാർത്തിയുടെ നിപ്പ് കണ്ട് ഹർഷ അവനടുക്കൽ വന്ന് അര മതിലിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു…
ഏഹ്… ഏയ്… ഒന്നുല്ല… അല്ല ജാനുനെ എവിടന്ന് കൂട്ടി…? കാർത്തി
കോളേജിന്നേ… അച്ചു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു…
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… കാർത്തി പറഞ്ഞത് കേട്ട് അച്ചു അവനെയൊന്നു നോക്കി…
അളിയന്റെ കാന്താരി പെങ്ങൾടെ നാക്ക് എന്റടുത്ത് ഏൽക്കില്ലന്നറിയാം…
അച്ചു പറഞ്ഞു…
മമ് മമ്… കാർത്തി ചിരിയാലെ തലയാട്ടി…
ഹർഷ വന്നതല്ലേ അകത്തേക്കിരിക്കാം…
കാർത്തി പെട്ടന്ന് ഓർത്തത് പോലെ പറഞ്ഞു…
വേണ്ട കാർത്തി… ഞാൻ ഇപ്പോ ഇറങ്ങും… ഒരു കാര്യം തന്നോട് പറയാൻ വേണ്ടിയാ ഞാൻ വന്നത്…
ഞാനും… ഹർഷയെ ഒന്ന് നേരിൽ കാണാനിരിക്കുവായിരുന്നു…
അച്ചു പറഞ്ഞതിന് പിന്നാലെ കാർത്തിയും പറഞ്ഞു… അവൻ പറഞ്ഞത് കേട്ട് ഹർഷയുടെ മുഖം ചുളിഞ്ഞു…
എന്താ കാർത്തി…? അച്ചു ചോദിച്ചു…
അത് പിന്നെ ജാനുന്റെ കാര്യമായിരുന്നു… ഹർഷന്റെ ഡാഡിയോട് ഞാൻ സൂചിപ്പിച്ചിരുന്നു… അവൾ പറയുന്നത് കോഴ്സ്…
കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ട് മതി… കല്യാണം…
കാർത്തിയുടെ വാക്കുകൾ പൂർത്തിയാക്കി കൊണ്ട് അച്ചു പറഞ്ഞു…
പക്ഷേ കോഴ്സ് കഴിഞ്ഞാൽ ഉടൻ കല്യാണം… അതിൽ മാറ്റമില്ല… മനസിലായോ അളിയാ…
അച്ചു പറഞ്ഞത് കേട്ട് കാർത്തി ചെറു ചിരിയാലേ തലയാട്ടി…
എന്നാ ശെരി ഞാൻ ഇറങ്ങുവാ… അച്ചു അതും പറഞ്ഞ് അകത്തേക്കൊന്ന് പാളി നോക്കി…
കാർത്തി അത് കണ്ടിരുന്നു…
ഞാൻ വിളിക്കാം… അച്ചുന്റെ നോട്ടം കണ്ട് കാർത്തി പറഞ്ഞു…
കാർത്തി പറഞ്ഞത് കേട്ട് ചെറുതായോന്ന് പതറിയെങ്കിലും ഒന്ന് ചിരിച്ചു…
വിളിച്ചിട്ട് കാര്യമില്ല… അവൾ വരില്ല…
ഞാൻ ഇറങ്ങുവാ…
അതും പറഞ്ഞ് അച്ചു മുന്നത്തേക്കിറങ്ങി… ബുള്ളറ്റിലേക്ക് കേറുമ്പോൾ കണ്ണുകൾ മുകൾ നിലയിലെ കോണിലേക്ക് നീണ്ടു… ജനൽ പാളിയിലൂടെ ഒളിഞ്ഞു നോക്കുന്ന ജാനുനെ കണ്ട് അച്ചുന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു… അവൻ ആ ചിരിയോടെ തന്നെ ബുള്ളറ്റ് മുന്നോട്ട് എടുത്തു…
ജാനു മോളെ…
മുറിയിലേക്ക് കേറി വന്ന് കൊണ്ട് കാർത്തി വിളിച്ചു…
എന്താ ഏട്ടാ… അവൾടെ മനസ് അസ്വസ്ഥമായിരുന്നു… ചിന്ത ഹർഷ കാർത്തിക്കിനോട് എന്ത് പറഞ്ഞെന്നുള്ള ടെൻഷൻ ആയിരുന്നു…
നീ എന്ത് പണിയാ മോളെ കാണിച്ചേ…? ഹർഷ എന്ത് കരുതി കാണും…
ഓ പിന്നെ… എന്ത് കരുതാൻ… ആ താന്തോന്നി ഇനിപ്പോ കരുതിയാലും എനിക്ക് ഒന്നുല്ല…
അങ്ങേരുടെ ഒരു അധികാരമെടുക്കൽ…
ഹും…
ജാനു കേറുവോടെ പറഞ്ഞത് കേട്ട് കാർത്തിക്ക് ചിരി വന്നു…
അല്ല ഏട്ടാ… ആ താന്തോന്നി ഏട്ടനോട് എന്തെങ്കിലും പറഞ്ഞിരുന്നോ…?
ഹാമ്… പറഞ്ഞു…
എന്താ ഏട്ടാ… എന്താ ആ താന്തോന്നി പറഞ്ഞത്…
നിന്റെ ആഗ്രഹം പോലെ കോഴ്സ് കഴിഞ്ഞിട്ട് കല്യാണം മതിയെന്ന് ഹർഷ സമ്മതിച്ചു… പക്ഷേ കോഴ്സ് കഴിഞ്ഞാൽ ഉടൻ കല്യാണം… അത് തീർത്ത് പറഞ്ഞിട്ടാ ഹർഷ പോയത്…
കാർത്തി പറഞ്ഞത് കേട്ട് ജാനൂന് പാതി സന്തോഷവും പാതി പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയും മനസിലേക്ക് കടന്നു കൂടി…
സന്തോഷം കോഴ്സ് പൂർത്തിയാക്കാം എന്നതാണെങ്കിൽ അസ്വസ്ഥത കല്യാണം ആയിരുന്നു…
ജാനുന്റെ മുഖഭാവം കണ്ട് കാർത്തി അവളെ ചേർത്തു പിടിച്ചു…
എല്ലാം നല്ലതിനാണെന്ന് കണക്കെ…
ദിവസങ്ങൾ വേഗം കടന്നു പോയി… ജാനുന്റെ കോഴ്സ് കഴിഞ്ഞു… അച്ചുവിന്റെ നിർബന്ധ പ്രേകാരം എക്സാം കഴിഞ്ഞ് രണ്ട് ആഴ്ചയ്ക്കുള്ളിൽ കല്യാണം ഉറപ്പിച്ചു…
തുടരും…