The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
കുളിച്ചിറങ്ങുമ്പോൾ അച്ചു കേൾക്കുന്നത് അവന്റെ ഫോൺ ബെല്ലടിക്കുന്നതാണ്. അവൻ വേഗം വന്ന് ഫോൺ എടുത്തു. നോക്കിയപ്പോൾ ഹരി ആണ്.
എന്താ മാമേ ഇത്ര രാവിലെ.. ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട് അച്ചു ചോദിച്ചു..
അച്ചു… ആ നവീൻ പുറത്തിറങ്ങി നീ അറിഞ്ഞിരുന്നോ..
ഉവ്വ് മാമേ.. എനിക്ക് ന്യൂസ് കിട്ടിയിരുന്നു.
അച്ചു സൂക്ഷിക്കണം. എന്തായിരിക്കും അവന്റെ അടുത്ത നീക്കം എന്ന് പറയാൻ പറ്റില്ല. അത്രേം പക ഉണ്ടാവും അവനും അവന്റെ തന്തക്കും നിന്നോട്. നീ കാരണം ചില്ലറ നഷ്ടങ്ങൾ അല്ലല്ലോ അവർക്ക് ഉണ്ടായത്…
മ്മ്.. അറിയാം മാമേ.. ഞാൻ നോക്കിക്കോളാം..
എന്നാൽ ശരി.. ഞാൻ ഈ ന്യൂസ് കേട്ടപ്പോൾ വിളിച്ചതാണ്. ആ പിന്നെ അവനോട് ഒന്നുംകൂടെ വിജിലന്റ് ആവാൻ പറയ്..
ഒക്കെ ഞാൻ പറയാം… Bye മാമേ… അതും പറഞ്ഞു അച്ചു ഫോൺ കട്ട് ചെയ്യ്തു.
……………….
നവീ.. എന്താ മോനെ നിന്റെ തീരുമാനം. തീർക്കണ്ടേ അവനെ..അവൻ കാരണം എന്തൊക്കെ നഷ്ടങ്ങൾ ആണ് നമുക്കുണ്ടായത്..പ്രഭാകർ ദേഷ്യത്തോടെ ചോദിച്ചു..
വേണം പപ്പാ.. പക്ഷേ കുറച്ചുനാളത്തേക്ക് അവന്റെ പിന്നാലെ പോയാൽ ശരിയാവില്ല. ആദ്യം തകർന്നുകൊണ്ടിരിക്കുന്ന ബിസിനസ്സ് ഒന്ന് നേരെ ആക്കണം. അതുവരെ അവൻ സുഖിക്കട്ടെ. എനിക്ക് നാളെ തന്നെ ബാംഗ്ലൂർ പോണം. ആരും അറിയണ്ട ഞാൻ പോകുന്നത്. പപ്പക്ക് എന്താവശ്യമുണ്ടേലും അവർ രണ്ടും നാട്ടിൽ ഉണ്ട്. പിന്നെ സാറും ഉണ്ട്.. അവരെ വിളിച്ചാൽ മതി..
മ്മ്… പിന്നെ നവീ ശ്രദ്ധിക്കണം. ഇനിയൊരു എടുത്തുചാട്ടം നിന്റെ സൈഡിൽ നിന്നും വേണ്ട..നന്നായി ആലോചിച്ചു പ്രവർത്തിച്ചാൽ മതി..
അതിന് അവൻ ഒന്ന് മൂളിയതേ ഉള്ളൂ. അപ്പോഴും അവന്റെ ഉള്ളിൽ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു.
………………….
കല്ലു കണ്ണനോട് തന്റെ ഇഷ്ടം പറയണം എന്ന് പലപ്പോഴും വിചാരിച്ചെങ്കിലും എന്തേലും ഒക്കെ തടസ്സം വന്ന് അതു പറയാൻ പറ്റിയിട്ടില്ല ഇതുവരെ. ഇപ്പൊ അവന്റെ കാബിനിലേക്ക് അവൾ പോകുന്നതും ആ ഉദ്ദേശത്തോടെ ആണ്. അവൾ ഡോറിൽ മുട്ടാൻ കൈ ഉയർത്തിയ നേരത്താണ് അതു തുറന്നു നന്ദൻ പുറത്തേക്ക് വന്നത്.
ആഹാ ഇതാര് കല്യാണപെണ്ണോ.. നന്ദൻ അവളെ കണ്ടപ്പോൾ ചോദിച്ചു..
അതിന് കല്ലു അവനെ ഒരു സംശയത്തോടെ നോക്കി എന്നിട്ട് ചോദിച്ചു… സാർ എങ്ങനെ അറിഞ്ഞു..
എന്നോട് സൂര്യ സാർ പറഞ്ഞടോ നിങ്ങളുടെ കല്യാണം ഫിക്സ് ആയത്. താൻ പേടിക്കണ്ട ഞാൻ ആരോടും പറയുന്നില്ല.. എന്നോട് സാർ പറഞ്ഞു ഇപ്പൊ ഫ്ലാഷ് ആക്കുന്നില്ല ഇതെന്ന്.. എന്തായാലും congrats..
Thank you സാർ… കല്ലു ചിരിയോടെ മറുപടി പറഞ്ഞു..
എന്ന ശരി താൻ ഉള്ളിലേക്ക് പൊക്കൊ ഞാൻ കാബിനിലേക്ക് പോകട്ടെ…എന്നും പറഞ്ഞ് നന്ദൻ പോയി.
കല്ലു ഒന്ന് ഡോറിൽ മുട്ടിക്കൊണ്ട് ഉള്ളിലേക്ക് കയറി.
കണ്ണൻ ലാപ്പിൽ നിന്ന് തലയുർത്തി നോക്കിയപ്പോൾ കാണുന്നത് ഡോർ തുറന്നു വരുന്ന കല്ലുവിനെ ആണ്. അവളെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി. അവൻ സീറ്റിലേക്ക് ചാരിയിരുന്ന് വശ്യമായ ചിരിയോടെ അവളെ തന്നെ നോക്കിയിരുന്നു.
അവന്റെ ആ ചിരിയും കണ്ണിമവെട്ടാതെയുള്ള നോട്ടവും കൂടി ആയപ്പോൾ കല്ലുവിന് കൈയും കാലും വിറക്കാൻ തുടങ്ങി.. അവൾക്ക് എങ്ങനെ തന്റെ ഇഷ്ടം പറയണമെന്ന് അറിയില്ലായിരുന്നു. എത്രയൊക്കെ ബോൾഡ് ആണെങ്കിലും ചില സന്ദർഭങ്ങളിൽ നമുക്ക് ആ ബോൾഡ്നെസ്സ് കാണിക്കാൻ പറ്റിയെന്ന് വരില്ല. അങ്ങനെ ഒരു സിറ്റുവേഷനിൽ ആണ് കല്ലു ഇപ്പൊ. അവൾക്ക് കണ്ണന്റെ മുഖത്ത് നോക്കി പറയണം എന്നുണ്ട് പക്ഷേ കഴിയുന്നുണ്ടായില്ല. ആ ac കാബിനിലും അവൾ വിയർക്കാൻ തുടങ്ങി.
കണ്ണൻ അവളുടെ പരിഭ്രമം നിറഞ്ഞ മുഖം കുറച്ച് നേരം നോക്കിയിരുന്നു. പിന്നെ അവന്റെ സീറ്റിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി അവളുടെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ട് ചോദിച്ചു..
എന്താ എന്റെ കൃഷ്ണക്ക് എന്നോട് പറയാൻ ഉള്ളത്. കുറച്ച് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു താൻ എന്തോ പറയാൻ ശ്രമിക്കുന്ന പോലെ. എന്താണെങ്കിലും പറയ് പെണ്ണെ…
അവളുടെ കണ്ണിൽ നോക്കി സംസാരിക്കുന്ന കണ്ണനെ മുഖമുയർത്തി നോക്കാൻ പോലും അവൾക്ക് കഴിയുന്നുണ്ടായില്ല.
അത്.. അതുപിന്നെ സാർ…
സാറോ.. അവളെ കൂർപ്പിച്ചുനോക്കികൊണ്ട് കണ്ണൻ ഗൗരവത്തോടെ ചോദിച്ചു.
അല്ല.. സാറല്ല.. ക.. കണ്ണേട്ടൻ.. അവൾ വിക്കലോടെ പറഞ്ഞു.
അവളുടെ വായിൽ നിന്നും കണ്ണേട്ടൻ എന്ന് ആദ്യമായി കേട്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു കണ്ണൻ അപ്പോൾ.
അവൻ പതുക്കെ അവളുടെ മുഖം താടിത്തുമ്പിൽ പിടിച്ചുയർത്തി.. അവളുടെ പിടക്കുന്ന കണ്ണുകളും ചെറുതായി വിറക്കുന്ന ചുണ്ടുകളും അവനെ കീഴടക്കി.. അവനറിയാതെ തന്നെ അവന്റെ ചുണ്ടുകൾ അവളുടെ കീഴ്ച്ചുണ്ടിനെ നുകർന്നു.
കല്ലുവിന്റെ കണ്ണുകൾ ആദ്യം മിഴിഞ്ഞു പിന്നെ പതിയെ കൂമ്പിയടഞ്ഞു. അവളുടെ കൈകൾ അവന്റെ നെഞ്ചിന്റെ ഭാഗത്തെ ഷർട്ടിൽ പിടിമുറുക്കി.
കണ്ണന്റെ ഒരുകൈ അവളുടെ തലയുടെ പിന്നിലായും മറുകൈ ഇടുപ്പിലായും ചുറ്റി അവളെ അവന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർത്തുപിടിച്ചു.
കീഴ്ച്ചുണ്ടിൽ നിന്നും മേൽ ചുണ്ടിലേക്ക് ചുംബനം നീങ്ങുമ്പോഴേക്കും കല്ലു തളർന്നുതുടങ്ങിയിരുന്നു. അവന്റെ കൈകൾ തന്നെ ചുട്ടിപിടിച്ചില്ലായിരുന്നെങ്കിൽ താൻ ഇപ്പൊ ഇവിടെ വീഴുമായിരുന്നു എന്ന് തോന്നി കല്ലുവിന്… അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി തുടങ്ങി. അവൾ അവന്റെ നെഞ്ചിലായി പിടിച്ചു തള്ളി.. അപ്പോഴാണ് കണ്ണന് താൻ എന്താ ചെയ്യ്തത് എന്ന ബോധം വന്നത്. അവന് ആകെ പരിഭ്രമം ആയി. അവനെ കല്ലു തെറ്റിദ്ധരിക്കുമോ എന്നായിരുന്നു അവന്റെ പേടി..അവൻ ടെൻഷനോടെ കല്ലുവിനോടായി പറഞ്ഞു..
കൃഷ്ണ… സോറി ഞാൻ നിന്റെ സമ്മതം ചോദിക്കാതെ പെട്ടന്നുള്ള ഒരു.. അപ്പോഴേക്കും അവന്റെ ചുണ്ടുകൾ തന്റെ കൈകളാൽ മൂടിയിരുന്നു കല്ലു.
എന്നോട് സോറി പറയല്ലേ കണ്ണേട്ടാ..എനിക്ക് ഇഷ്ടമാണ് കണ്ണേട്ടനെ എന്റെ പ്രാണനെ പോലെ… അതും പറഞ്ഞ് അവൾ അവനെ കെട്ടിപിടിച്ചു.
കല്ലു പറയുന്നത് കേട്ട് കുറച്ചുനേരം അവൻ സ്റ്റക്ക് ആയി നിന്നു. പിന്നെ നിറഞ്ഞ ചിരിയോടെ അവളെ ശക്തമായി തിരികെ പുണർന്നു. അവന് അവളെ എത്ര അടക്കിപിടിച്ചിട്ടും മതിയാകുന്നുണ്ടായിരുന്നില്ല. കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
I love you കൃഷ്ണ.. Love you so so much..
Love you too കണ്ണേട്ടാ.. കല്ലു പറഞ്ഞു.
ആ സമയത്താണ് ആരോ കാബിൻ ഡോറിൽ മുട്ടിയത്. അവർ വേഗം അകന്നു നിന്നു. കണ്ണൻ മുട്ടിയാളോട് വരാൻ പറഞ്ഞു.
ശിവൻ ചേട്ടൻ ആയിരുന്നു…
സാർ കോഫി..
ആ ഇവിടെ വച്ചേക്കു ശിവൻ ചേട്ടാ…
അയാൾ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചുകൊണ്ട് കോഫി കണ്ണന്റെ ടേബിളിൽ വച്ചിട്ട് പുറത്തേക്ക് പോയി. കല്ലുവും കണ്ണനെ ഒന്ന് നോക്കികൊണ്ട് അയാളുടെ പുറകെ പുറത്തേക്ക് പോയി..
……………
എന്നത്തേയും പോലെ ക്ലാസ്സ് കഴിഞ്ഞ് നേരെ ഗൗരിയെയും കല്ലുവിനെയും കാണാൻ എത്തിയതാണ് ദേവൂട്ടിയും ലച്ചുവും..
എന്താണ് മക്കൾസ് പരിപാടി..ദേവൂട്ടി ചോദിച്ചു..
ഒന്നൂല്ല്യ ഇന്നത്തെ വർക്ക് ഏകദേശം തീരാറായി. അപ്പോൾ കണ്ണേട്ടനോട് ചോദിച്ച് നേരെ വീട്ടിൽ പോയാലോ എന്നാലോചിക്കുകയായിരുന്നു. ഗൗരി പറഞ്ഞു.
ആണോ.. എന്നാൽ തല്ക്കാലം നിങ്ങൾ വീട്ടിൽ പോകണ്ട. ഇവിടെ അടുത്തൊരു പുതിയ മാൾ ഓപ്പൺ ആയിട്ടുണ്ട്. നമുക്ക് അവിടെ ഒന്ന് ചുറ്റിയിട്ട് വീട്ടിൽ പോകാം. നിങ്ങൾ പണി ഒതുക്ക്. ഞങ്ങൾ കണ്ണേട്ടനോട് ചോദിച്ചിട്ട് വരാം.. അതും പറഞ്ഞ് ലച്ചുവും ദേവൂട്ടിയും കണ്ണനോട് അനുവാദം വാങ്ങാൻ ചാടി തുള്ളിപോകുമ്പോൾ ആണ് പെട്ടന്ന് ദേവൂട്ടി ആരെയോ തട്ടി വീഴുന്നത്. അയാളും അവളുടെ മേലുക്കൂടെ വീണു.
എന്റെ ദൈവമേ ഞാൻ ചത്തേ.. എഴുന്നേറ്റ് മാറെടോ എന്റെ മേലുനിന്നു.. ദേവൂട്ടി അലറി.
ഒരുനിമിഷം ദേവൂട്ടിയെ തന്നെ നോക്കി കിടന്ന നന്ദൻ പെട്ടന്ന് തന്നെ അവളുടെ മേലുനിന്നു എഴുന്നേറ്റു. എന്നിട്ട് അവളെയും എഴുന്നേൽക്കാൻ സഹായിച്ചു.
സോറി കുട്ടി പെട്ടന്ന് കണ്ടില്ല.. നന്ദൻ പറഞ്ഞു.
അല്ലെങ്കിലേ പുകഞ്ഞു നിന്നിരുന്ന ദേവൂട്ടി ആ കുട്ടി വിളികൂടി ആയതോടെ കത്തി തുടങ്ങി..
തനിക്കെന്താടോ കണ്ണില്ലേ.. ഇന്നാള് ഗ്രേപ്പ് ജ്യൂസ് കൊണ്ട് കമഴ്ത്തി എന്റെ മടിയിൽ. ഇപ്പൊ ദേ അടുത്തത്. എന്നാ മുടിഞ്ഞ വെയിറ്റ് ആടോ താൻ. എന്റെ നടുപോയി.. എണ്ണതോണിയിൽ കിടക്കേണ്ട അവസ്ഥ ആക്കിയല്ലോടോ താൻ എന്നെ.. ഹോ…
സോറി കുട്ടി ഇനി ഞാൻ ശ്രദ്ധിക്കാം.. നന്ദൻ പറഞ്ഞു.
ആരാടോ തന്റെ കുട്ടി. എനിക്ക് മര്യാദക്ക് ഒരുപേരുണ്ട് ദേവപ്രയാഗ. ഇനിമേലാൽ എന്നെ താൻ കുട്ടി എന്ന് വിളിച്ചാൽ അപ്പൊ കാണിച്ചു തരാം..
അയ്യേ വേണ്ട എനിക്കതൊന്നും കാണണ്ട ദേവാ.. ഞാൻ അത്തരക്കാരൻ അല്ല.. കുസൃതിചിരിയോടെ അതും പറഞ്ഞ് നന്ദൻ പോയി.
ദേവൂട്ടി വായും തുറന്ന് കണ്ണുതള്ളി അവൻ പോയവഴിയേ നോക്കി നിന്നു.
ഇത്രേം നേരം ചിരികടിചിപിടിച്ചു നിന്ന ലച്ചു ഇതുംകൂടി ആയതും പൊട്ടി ചിരിച്ചുപോയി. അവളുടെ ചിരി കണ്ടതും ദേവൂട്ടിക്ക് ഹാലിളകി. കൊടുത്തു നടുമ്പുറം നോക്കി ഒന്ന്..എന്നിട്ട് ചവിട്ടി തുള്ളി കണ്ണന്റെ കാബിൻ ലക്ഷ്യമാക്കി പോയി..
എന്റെ അമ്മേ എന്റെ പുറം.. അതോടെ ലച്ചുവിന്റെ ചിരിനിന്നു. അവളും പുറം തടവാൻ ശ്രമിച്ചുകൊണ്ട് കണ്ണന്റെ അടുത്തേക്ക് പോയി..
അവർ കണ്ണന്റെ അടുത്തു നിന്ന് സമ്മതം വാങ്ങി വരുമ്പോഴേക്കും ഗൗരിയും കല്ലുവും പോകാൻ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.
നമുക്ക് നിധിയേട്ടത്തിയെ കൂടി വിളിച്ചു നോക്കാം അല്ലെ.. ദേവൂട്ടി അതുപറഞ്ഞു ഫോൺ എടുത്ത് നിധിയെ വിളിച്ചു. നിധി മാളിലേക്ക് എത്തിക്കോളാം എന്ന് അവരോടു പറഞ്ഞു…
അതോടെ അവർ നാലുപേരും ഓഫീസിൽ നിന്നും ഇറങ്ങി…
അവർ മാളിൽ എത്തുമ്പോൾ എൻട്രൻസിൽ തന്നെ നിധി നിക്കുന്നുണ്ടായിരുന്നു. ഇവരെ കണ്ടതും അവൾ വേഗം അവരുടെ അടുത്തേക്ക് വന്നു. അവർ പരസ്പരം ഗ്രീറ്റ് ചെയ്തതിനുശേഷം മാളിൽ ഓരോരോ കടകളിൽ ആയി കയറി ഇറങ്ങാൻ തുടങ്ങി. ഇന്നത്തെ ഈ കറക്കംകൊണ്ട് നിധിയുമായി കൂടുതൽ അടുക്കാൻ പറ്റി ബാക്കി ഉള്ള നാലുപേർക്കും… കുറച്ച് നേരം കഴിഞ്ഞപ്പോ ദേവൂട്ടിക്കും ലച്ചുവിനും കല്ലുവിനും വിശപ്പിന്റെ വിളി വന്നു. അതോടെ അവർ ഫുഡ്‌കോർട്ട് ലക്ഷ്യമാക്കി പോയി. അവിടെ ചെന്ന് വയറുനിറച്ച് ഫുഡും തട്ടി അവർ പോകാനായി എഴുന്നേറ്റു.
പെട്ടന്നാണ് ഗൗരി ആരെയോ തട്ടി വീഴാൻ പോയത്. കൂടെ ഉണ്ടായ നിധി പിടിച്ചതുകൊണ്ട് അവൾ വീണില്ല. തന്നെ തട്ടിയ ആളെ നോക്കിയ ഗൗരി ഞെട്ടിതരിച്ചുനിന്നു…