17/04/2026

നെഞ്ചോട് : ഭാഗം 18

രചന – കൃഷ്ണ

ഇതെന്താ കാർത്തി അളിയൻ രാത്രി ഈ ഉമ്മറത്തു വന്നിരിക്കുന്നത്… ഉറക്കമൊന്നുമില്ലേ…?

അച്ചുവിന്റെ ശബ്‌ദം കേട്ട് കാർത്തി മുഖം ചരിച്ചവനെ നോക്കി…

ഉറക്കം വരുന്നില്ല… അപ്പോ പിന്നെ ഈ ഉമ്മറത്ത് വന്നിരുന്ന് നിലാവും നോക്കിയിരിക്കാമെന്നു കരുതി…
തെളിച്ചമില്ലാത്ത ചിരിയോടെ കാർത്തി പറഞ്ഞു…

അല്ല ഹർഷ കിടക്കുന്നില്ലേ…? കാർത്തി ചോദിച്ചു…

എനിക്ക് കിടക്കാൻ അങ്ങനെ കൃത്യ ടൈംമെന്നില്ല… പക്ഷേ ഇപ്പോ കൃത്യ ടൈം ഉണ്ട്…
പറയുന്നതിനോടൊപ്പം ചുണ്ടിൽ പുഞ്ചിരി തത്തി…

പിന്നെ ഇപ്പോ അപ്പയെ വിളിച്ചിട്ട് റേഞ്ച് കിട്ടണില്ല അത് കൊണ്ട് പുറത്തേക്ക് വന്ന് വിളിച്ചു നോക്കാമെന്നു കരുതി ഇറങ്ങിയതാ…
അതും പറഞ്ഞു കൊണ്ട് അച്ചു കാർത്തിക്കടുക്കൽ ഇരുന്നു…

ഹർഷ നന്നായി പാടുമല്ലേ…?

കാർത്തിയുടെ ചോദ്യം കേട്ട് അച്ചു അവനെ നോക്കി…

ചെറുതായിട്ട്…

മമ് ഞാൻ കേട്ടിരുന്നു…
അച്ചു പുഞ്ചിരിച്ചു…

അല്ല കാർത്തി താൻ നന്നായി ഗിറ്റാർ വായിക്കുമെന്ന് അനിയത്തി പറഞ്ഞല്ലോ…?

ആമ് വായിക്കുമായിരുന്നു… പക്ഷേ ഇപ്പോ ഇല്ല…
കാർത്തി അച്ചുവിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് പറഞ്ഞു…

ആ ഗിറ്റാർ കാണുമ്പോൾ മറക്കാൻ ശ്രെമിക്കുന്ന ചില ഓർമ്മകൾ തെളിഞ്ഞു വരും…

കാർത്തി പറഞ്ഞത്‌ കേട്ട് അച്ചു സംശയ ഭാവത്തോടെ അവനെ നോക്കി…

മമ് അതെന്താ…?

കാർത്തി അച്ചുനെ നോക്കി പിന്നെ വീണ്ടും ഇരുട്ടിലേക്ക് നോട്ടം കൊടുത്തു…

“സഞ്ജന ” ഡിഗ്രിക്ക് പടിക്കുന്ന ടൈമിൽ സെയിം ഡിപ്പാർട്ട്മെന്റിലെ ജൂനിയർ സ്റ്റുഡന്റിനോട്‌ തോന്നിയ ഇഷ്ട്ടം… എന്റെ ഇഷ്ട്ടം അവളോട് തുറന്ന് പറഞ്ഞു… കുറച്ച് വൈകിയാണെങ്കിലും അവളും യെസ് പറഞ്ഞു…
ഞാൻ ഗിറ്റാർ വായിക്കുന്നത് അവൾക്ക് ഒത്തിരി ഇഷ്ട്ടമാണെന്ന് പറയുമായിരുന്നു… എന്റെ ബിർത്തഡേടന്ന് അവൾ എനിക്കൊരു ഗിറ്റർ ഗിഫ്റ്റായിട്ട് തന്നു…
അന്ന് എനിക്കത് ഒരു നിതി ആയിരുന്നു… ഇപ്പോ ആ നിതി സ്റ്റോറുമിലെ ഒരു ചുവരിന് സൈഡിലായി… കാർത്തി ഒന്ന് നിർത്തി…

അന്നത്തെ ദിവസം ഞങ്ങളുടെ അവസാനമായുള്ള കണ്ടുമുട്ടൽ…..
പ്രെധാനപ്പെട്ട ഒരു കാര്യം സംസാരിക്കണമെന്ന് പറഞ്ഞു കൊണ്ട് അവൾ വിളിച്ചപ്പോൾ ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല എന്നെ വേണ്ടന്ന് പറയാനായിരിക്കുമെന്ന്…
അവളുടെ ബിർത്തഡേ ആയിരുന്നു അന്ന്… ഒരു സർപ്രൈസ് കൊടുക്കാൻ ഇരുന്ന എനിക്ക് തന്നെ വലിയൊരു സർപ്രൈസ് ആയിരുന്നു അവൾ തന്നത്…

അന്ന് എന്റെ മനസ്സിൽ നിന്ന് രണ്ട് കാര്യങ്ങൾ പടിയിറക്കി… ഒന്ന് പ്രണയം മറ്റൊന്ന് ഗിറ്റാർ വായിക്കുന്നത്…

ഈ കാര്യങ്ങൾ അളിയന്റെ പെങ്ങൾക്ക് അറിയില്ലേ…?

ഏയ്… ഇല്ല… ഞാൻ പറഞ്ഞിട്ടില്ല… ആക്ച്വലി അന്ന് സഞ്ജന കാണണമെന്ന് പറഞ്ഞ് വിളിച്ചന്ന് അവളെയും കൂട്ടി നേരിട്ട് ജാനൂട്ടിയുടെ മുന്നിൽ വരണമെന്ന് കരുതിയതാ… പക്ഷേ…
സത്യം പറഞ്ഞാൽ അവളെ കുറിച്ച് നേരുത്തേ തന്നെ ജാനൂനോട് പറയാഞ്ഞത് എന്തു കൊണ്ടും നന്നായിപ്പോയിരുന്നു…
ഇല്ലേൽ എന്നേക്കാൾ കൂടുതൽ വിഷമിച്ചിരിക്ക എന്റെ മോളായിരിക്കും…
ആമ് പിന്നെ ഇതിനി അളിയനായിട്ട് അവളോട് പറയാൻ നിക്കണ്ട…

ആമ് ആദ്യം ആ പെണ്ണ് എന്റടുക്കൽ ഒന്ന് നേരെ ചൊവ്വേ മിണ്ടട്ടെ… അത് വരെ ഈ കാര്യം അവളറിയില്ല… പോരെ…

ദേ അളിയാന്ന് വിളിച്ച നാവു കൊണ്ട് വേറൊന്നും വിളിപ്പിക്കരിക്കുത്…

കാർത്തി പറഞ്ഞത്‌ കേട്ട് അച്ചൂന് ചിരി വന്നു… അത് കണ്ട് കാർത്തിയും അവനെ നോക്കി ചിരിച്ചു കൊണ്ട് ഇരുട്ടിലേക്ക് നോട്ടം കൊടുത്തു…

ജാനു അവളൊരു പാവമാണ്… പുറമേ കാണിക്കുന്ന ചാട്ടം മാത്രേയുള്ളു… സ്നേഹിക്കാൻ മാത്രെ അവൾക്കറിയൂ… പിന്നെ ഹർഷയോട് കാണിക്കുന്ന അകൽച്ച…
അവൾക്ക് താൽപ്പര്യമില്ലാതെ നടത്തിയ വിവാഹമായിരുന്നില്ലേ… പക്ഷേ എനിക്കുറപ്പുണ്ട് അവൾ നിന്റെ സ്നേഹം തിരിച്ചറിയും…

ആ നിമിഷത്തിനായിട്ട ഞാൻ കാത്തിരിക്കുന്നെ… എന്റെ ജീവൻ എന്നിൽ തന്നെ എത്തി ചേരാൻ…

എന്റെ മോള് ശെരിക്കും ഭാഗ്യം ചെയ്തവളാ… അവളെ ജീവന് തുല്യം സ്നേഹിക്കുന്നവന്റെ കൈകളിലല്ലേ വന്നു ചേർന്നത്… അതോർക്കുമ്പോൾ വല്ലാത്തൊരു സന്തോഷം…

അളിയാ കാർത്തി നീ എന്നെ ഇങ്ങനെ പൊക്കിയടിക്കാതെ… താങ്ങാൻ പറ്റുന്നില്ല…
ഒരു ചിരിയോടെ അച്ചു പറഞ്ഞു…

നോക്കിക്കൊള്ളേനെടാ… ആ വാക്കിൽ അതിയായ വാത്സല്യം നിറഞ്ഞിരുന്നു…

കാർത്തി ഈ ചോദ്യത്തിനുള്ള മറുപടി ഞാൻ മുന്നേ തന്നിരുന്നു… അന്ന് പറഞ്ഞത്‌ തന്നെയാ എനിക്ക് ഇപ്പോഴും പറയാനുള്ളത്…
ആ വാക്കുകൾ ഉറച്ചതായിരുന്നു…
കാർത്തി ചിരിച്ചു… നിറഞ്ഞൊരു ചിരിയായിരുന്നു…

അച്ചു വാഷ് റൂമിൽ നിന്നുമിറങ്ങുമ്പോൾ കാണുന്ന കാഴ്ച കട്ടിലിൽ ഇരുന്ന് സാരിയുടെ മുൻതാണി അറ്റം പിടിച്ചു ചുരുട്ടി കൊണ്ട് മറ്റെങ്ങോ നോട്ടം കൊടുത്തിരിക്കുന്ന ജാനുവിനെയാണ്…

മമ് എന്താ മഹതി ഇങ്ങനെ ഇരിക്കുന്നേ… റെഡിയാകുന്നില്ലേ…?

അച്ചുവിന്റെ ചോദ്യം കേട്ടവൾ മുഖം ചരിച്ചവനെ നോക്കി…

അത് പിന്നെ എനിക്ക്…..

ഇന്ന് നമ്മൾ വീട്ടിലേക്ക് തിരിച്ചു പോകും… അതിൽ മാറ്റമില്ല… മോള് പോയി റെഡിയാകാൻ നോക്ക്…

ജാനു പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ അച്ചു തീർത്തു പറഞ്ഞു…

താൻ പറയാൻ വന്നത് വായിച്ചെടുത്ത പോലെ അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ നോക്കി…

എന്നെ നോക്കി നിക്കാതെ ഒരുങ്ങാൻ നോക്കടി…
അച്ചു കുറച്ച് കടുപ്പിച്ചു പറഞ്ഞതും ജാനു അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് എണീറ്റ് പിറുപിറുത്ത് കൊണ്ട് അവനെ കടന്നു പോയി…
അച്ചൂന് അത് കണ്ട് ചിരി വന്നു…

തിരിച്ചു പോണമെന്ന ചിന്തയില്ല പെണ്ണിന്…
അവൻ സ്വയം പറഞ്ഞു കൊണ്ട് കാബോർഡിനരികിലേക്ക് നടന്നു…

രണ്ടാളും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഇറങ്ങി… ജാനുന് തിരികെ പോകാൻ ഒട്ടും മനസിലായിരുന്നു… കാർത്തിക്കിനെ ചേർന്നു നിക്കുവായിരുന്നു കക്ഷി… അവസാനം ജാനു പിടിവിടില്ലന്ന് കണ്ട് കാർത്തി തന്നെ അവളെ അടർത്തി മാറ്റി കാറിലേക്കിരുത്തി…
അച്ചു കാർത്തിയോടും കൗസല്യയോടും യാത്ര പറഞ്ഞ് കാറിലേക്ക് കേറി…
അവരെ ഒന്ന് കൂടി നോക്കി യാത്രപറഞ്ഞു കൊണ്ട് അച്ചു കാർ മുന്നോട്ടെടുത്തു…
കാർ അകലും തോറും ജാനുവിന്റെ കണ്ണുകൾ നിറയാൻ തുടുങ്ങിയിരുന്നു…

ഡ്രൈവിങ്ങിനിടയിൽ അച്ചു ഇടക്കിടക്ക് ജാനുനെ നോക്കുന്നുണ്ട്… ആള് ഇപ്പോഴും കണ്ണീരോപ്പിക്കൊണ്ടിരിക്കുവാണ്…

ആര് ചത്തിട്ടാടി നീ ഇങ്ങനെ മോങ്ങി കൊണ്ടിരിക്കുന്നേ…? ഹേമ്…
കണ്ട് സഹികെട്ട് അച്ചു കലിപ്പിൽ തന്നെ ചോദിച്ചു…

അവന്റെ കലിപ്പിച്ചുള്ള ചോദ്യം കേട്ട് ജാനു ഞെട്ടിക്കൊണ്ട് അവനെ നോക്കി…

കണ്ണ് തുടക്കടി… കലിപ്പിൽ തന്നെ പറഞ്ഞു…

ജാനു പേടിച്ച് കൊണ്ട് വേഗം കണ്ണ് തുടച്ചു…

പേടിച്ച് കൊണ്ടുള്ള അവളുടെ പ്രേവർത്തി കണ്ട് അച്ചൂന് ചിരി വന്നെങ്കിലും പിടിച്ചു നിർത്തി…

മമ്… ഇനി പൂങ്കണ്ണീരോഴുക്കിയാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം…
അതും പറഞ്ഞ് അച്ചു F. M ഓണാക്കി ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു…

കാറ്‌ മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത്‌ വന്നു നിന്നു… കാറിന്റെ ശബ്‌ദം കേട്ട് സിന്ധു സിറ്റൗട്ടിലേക്ക് വന്നു… തൊട്ട് പിറകെ ദേവനും…
ഇരുവരും കാറിൽ നിന്നുമിറങ്ങി അവർക്കടുക്കലേക്ക് ചെന്നു…

സിന്ധു രണ്ടാളെയും ചേർത്തു പിടിച്ചു…

അവിടെ അവര് സുഖമായിരിക്കുന്നോ മോളെ…?
സിന്ധു ചോദിച്ചു…

അതെ അമ്മേ…
ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു…

അപ്പ ഇന്ന് പോയില്ലേ…?
അച്ചു ദേവനോട്‌ ചോദിച്ചു…

നിങ്ങൾ വിരുന്ന് കഴിഞ്ഞ് ഇന്ന് തിരിച്ചു വരുന്നത് കൊണ്ട് അപ്പ ഇന്നത്തേക്ക് ലീവ് എടുത്തു…
ദേവൻ പറഞ്ഞു…

ഇവിടെ ഇങ്ങനെ നിൽക്കാതെ അകത്തേക്ക് വാ… അമ്മ കഴിക്കാനെടുക്കാം…
സിന്ധു…

ഞങ്ങൾ അവിടന്ന് കഴിച്ചിട്ടാ ഇറങ്ങിയേ അമ്മ…
അച്ചു പറഞ്ഞു…

മോൾക്ക് എന്ത് പറ്റി… മുഖത്തൊരു വാട്ടം…?
ജാനുന്റെ മൗനം കണ്ട് ദേവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് വാത്സല്യത്തോടെ ചോദിച്ചു…

ഏയ്… ഒന്നുല്ല അപ്പേ… അ… അല്ല അച്ഛാ… അവൾ തിരുത്തി കൊണ്ട് പറഞ്ഞ് അച്ചുനെ ഒന്ന് പാളി നോക്കി…
അവൻ ചുണ്ടിൽ തത്തിയ ചിരിയോടെ അവളെ നോക്കി നിക്കുവായിരുന്നു…

തിരുത്തണ്ട… മോള് അപ്പേന്ന് തന്നെ വിളിച്ചോ…
ദേവൻ പുഞ്ചിരിയോടെ പറഞ്ഞു…

അത് വേണോ അപ്പേ…?
അച്ചുവിന്റെ ചോദ്യമുയർന്നു…

പോടാ ചെക്കാ…
ദേവൻ അച്ചുനെ നോക്കി പറഞ്ഞു…

ദേവൻ പറഞ്ഞത്‌ കേട്ട് അച്ചുവിന്റെ ചിരി ഉയർന്നു…
ജാനു ഒരു നിമിഷം അവന്റെ ചിരിയിൽ നോട്ടം കൊടുത്തു നിന്നു പോയി…

മമ് മമ്… മതി മതി… രണ്ടാളും പോയി വേഷമൊക്കെ മറ്റ്… ചെല്ല്…
സിന്ധുവിന്റെ ശബ്ദമാണ് ജാനുവിനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്…
അവൾ വേഗം തന്നെ നോട്ടം മാറ്റി…

എന്താടി ജാനുമ്മേ എന്റടുക്കൽ മൗനവൃതമാണോ…?

വന്നതിന് ശേഷം ജാനു അച്ചൂന് മുന്നിൽ ഏറ്റിപ്പിടിച്ചു നടക്കുവാണ്…
നേരിൽ കണ്ടാൽ മുഖം തിരിക്കും… അല്ലങ്കിലേ കക്ഷി മിണ്ടാട്ടമില്ല… ഇതും കൂടി ആയപ്പോൾ അച്ചുവിന്റെ പിടി വിട്ടു…

ആണെങ്കിൽ…?
ജാനു കേറുവോടെ മറുപടി കൊടുത്തു…

ആണെങ്കിൽ ആ മൗനവൃതം മാറ്റാൻ ഈ സേട്ടന്റെ കൈയ്യിൽ മരുന്നുണ്ട്…

തൽക്കാലം സേട്ടന്റെ മരുന്ന് കൈയ്യിൽ തന്നെ വെച്ചാൽ മതി… എന്റടുത്ത് എടുക്കാൻ നിക്കണ്ട…

ശെരി എടുക്കുന്നില്ല… പക്ഷേ നീ എന്റടുക്കൽ ഒന്ന് മിണ്ടടി…

അത് ശെരി അപ്പോ ഇപ്പോ ഞാൻ നിങ്ങളോടല്ലേ മിണ്ടിയെ…

നിനക്ക് ദേഷ്യപ്പെടാതെ വെറുപ്പോടെ അല്ലാതെ സ്നേഹത്തോടെ എന്നോട് സംസാരിച്ചൂടെ… നിന്റെ ഏട്ടനോട് സംസാരിക്കുന്ന പോലെ ഇവിടെ എന്റെ അപ്പയോടും അമ്മയോടും സംസാരിക്കുന്ന പോലെ…
പറ്റുന്നില്ലടി… കൊതിയാകുവാ… അവരോടൊക്കെ ഇഷ്ടത്തോടെ സംസാരിക്കേം സ്നേഹത്തോടെ ഇടപഴകുകയൊക്കെ ചെയ്യുമ്പോൾ…

കുറുമ്പ് പിടിപ്പിക്കാൻ തുടങ്ങി വെച്ചതാണെങ്കിലും അവസാനം അച്ചുവിന്റെ ഉള്ളിലുള്ള വിഷമം പുറത്തേക്ക് വന്നു…

ജാനു അവനെ തന്നെ നോക്കി നിന്നു… അവന്റെ വാക്കുകൾ ഉള്ളിന്റെ ഉള്ളിലായി അവളെ നോവിക്കുന്നത് പോലെ അനുഭവപ്പെട്ടു…
എന്ത് പറയണമെന്നറിയാതെ ജാനു അങ്ങനെ നിന്നു…
ജാനുവിന്റെ മൗനം കണ്ട് അച്ചു അവളെയൊന്നു നോക്കി… മനസ്സിൽ വല്ലാതെ വേദന തോന്നി അവന്…

പിന്നെ ഒന്നും മിണ്ടാൻ നിക്കാതെ അച്ചു ബുള്ളറ്റിന്റെ കീയുമെടുത്ത് റൂമിൽ നിന്നുമിറങ്ങി പോയി…

അച്ചു പോയതും നോക്കി ജാനു മെല്ലേ ബെഡിലേക്കിരുന്നു…
നെഞ്ച് വല്ലാതെ പിടയ്ക്കുന്ന പോലെ… പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് മനസിനെ വന്നു പൊതിഞ്ഞു…

എന്റെ മഹാദേവാ… എനിക്കെന്താ പറ്റിയെ… ആ താന്തോന്നി പറഞ്ഞ വാക്കുകൾ കേട്ട് എന്തുകൊണ്ടാ എന്റെ മനസ്സിങ്ങനെ നോവുന്നെ…
ജാനു സ്വയം പറഞ്ഞു…

അച്ചുവിന്റെ ബുള്ളറ്റിന്റെ ശബ്‌ദം കേട്ടതും ജാനു ആലോചനയിൽ നിന്നുമുണർന്ന് ഏതോ ഉൾപ്രേരണയിൽ ഇരുന്നിടത്തു നിന്നുമെണീറ്റ് ബാൽക്കണിയിലേക്ക് ചെന്നതും കണ്ടു ഗേറ്റ് കടന്ന് പോകുന്ന അച്ചുവിനെ…

ശേ എനിക്കിതെന്താ പറ്റുന്നേ… ആ താന്തോന്നിയോട് എനിക്ക് എന്തൊക്കെയോ ഫീൽ തോന്നുന്ന പോലെ…
ഞാൻ ഇതെന്താ ചിന്തിക്കുന്നേ… ഏയ് ഏയ് അങ്ങനെയൊന്നുമില്ല…
ജാനു സ്വയം പറഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്നു…

റൂമിൽ തന്നെ ഇരുന്നാൽ മുന്നത്തെ പോലെ ഓരോന്നും ചിന്തിച്ചു കൂട്ടുമെന്ന് കരുതി ജാനു റൂം വീട്ടിറങ്ങാൻ പോയെ പെട്ടന്ന് കണ്ണിൽ ഷെൽഫിനോട് തൊട്ട് മാറിയുള്ള ഒരു റൂം കണ്ണിൽ പെട്ടത്…
അച്ചുവിന്റെ സീക്രറ്റ് റൂം ആയിരുന്നു…

ഈ റൂമിൽ തന്നെ ഇങ്ങനൊരു റൂം ഉണ്ടായിരുന്നോ…
ജാനു ഒരു നിമിഷം ചിന്തിച്ചു കൊണ്ട് ആ സീക്രറ്റ് റൂമിനടുത്തേക്ക് നടന്നു…

തുടരും…