രചന – കൃഷ്ണ
കുറച്ച് മണിക്കൂറുകൾ നീണ്ടു യാത്രയ്ക്ക് ശേഷം അച്ചുവിന്റെ ബുള്ളറ്റ് ഒരു വലിയ ഗേറ്റിന് മുന്നിൽ വന്നു നിന്നു…
ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി ഇട്ടിരുക്കുവാണ്… അച്ചു ഹോണടിച്ച ശബ്‌ദം കേട്ട് ഒരാള് ഗേറ്റിനടുക്കലേക്ക് ഓടിയടുത്തു കൊണ്ട് അവർക്ക് മുന്നിൽ ഗേറ്റ് തുറന്നു കൊടുത്തു…
അച്ചു ബുള്ളറ്റ് മുന്നോട്ടേക്കെടുത്തു വീടിനു മുറ്റത്ത് കൊണ്ട് വന്ന് നിർത്തി…
ഇരുവരും ബുള്ളറ്റിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ആ വ്യക്തി അവർക്കടുക്കലേക്ക് ഓടി അടുത്തിരുന്നു…
ഞങ്ങളെ വെയിറ്റ് ചെയ്ത് മുഷിഞ്ഞോ മുത്തു…?
അച്ചു അയ്യാളെ നോക്കി ചോദിച്ചു…
ഏയ്… ഇല്ല സാർ…
മുത്തു പറഞ്ഞു തീർന്നതും കൊട്ടവായ് ഇട്ടുപോയി…
അയ്യാൾ അച്ചുവിനെ നോക്കി ചമ്മിയ ചിരി ചിരിച്ചു…
മമ് മമ്… അതിപ്പോ മനസിലായി…
അച്ചു പറഞ്ഞത് കേട്ട് ജാനു ചിരിച്ചു പോയി…
ഇതാണല്ലേ സാറിന്റെ ഭാര്യ…
മുത്തു ഒരു പുഞ്ചിരിയോടെ ജാനുനെ നോക്കി ചോദിച്ചു…
അയ്യാളുടെ ചോദ്യം കേട്ട് അച്ചു ജാനുവിനെ ചേർത്തു പിടിച്ച് കൊണ്ട് അവളെ ഒന്ന് നോക്കി…
അതെ മുത്തു…
പേര് ജനനി… ജനനി ഹർഷവ് ദേവ്…
അവൾടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു പറഞ്ഞു കൊണ്ട് മുത്തുവിനെ നോക്കി…
സത്യം പറയാല്ലോ സാറേ… നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണ്… ശിവനും പാർവതിയെയും കൂട്ട്…
മുത്തു പറഞ്ഞത് കേട്ട് ജാനു അച്ചുവിനെ നോക്കി… അവന്റെ നോട്ടവും അവളിലേക്കായിരുന്നു…
ഇരുവരുടെയും ചുണ്ടിൽ നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു…
താങ്ക്സ് മുത്തു ഫോർ യുവർ കോംപ്ലിമെന്റ്
എന്താ സാറേ…?
അച്ചു പറഞ്ഞത് മനസിലാകാതെ മുത്തു ചോദിച്ചു…
മുത്തു പറഞ്ഞ വാഴ്ത്തലിനു നന്ദി എന്ന്…
അയ്യാളുടെ തോളിൽ മെല്ലേ തട്ടി പുഞ്ചിരിയോടെ അച്ചു പറഞ്ഞു…
മുത്തു അവരെ നോക്കി ചിരിച്ചു…
മമ്… എന്നാ ഇനി അധികനേരം നിന്ന് മുത്തുവിന്റെ ഉറക്കം കളയണ്ട… കീ തന്നിട്ട് മുത്തു വീട്ടിലേക്ക് പൊയ്ക്കോളൂ… നാളെ വന്നാൽ മതി…
ശരി സാറേ… പിന്നെ സാറേ… സാറ് വിളിച്ച് പറഞ്ഞേൽപ്പിച്ചതൊക്കെ ഒരുക്കിയിട്ടുണ്ട്…
മുത്തു പറഞ്ഞത് കേട്ട് അച്ചു ഒന്ന് പതറി…
ഒക്കെ ഒക്കെ… മുത്തു പൊയ്ക്കോ…
അച്ചു വേഗം അയ്യാളെ അവിടെ നിന്നും പറഞ്ഞു വിട്ടു…
മുത്തു പോയിടം നോക്കി ജാനു അച്ചുവിന് നേരെ തിരിഞ്ഞു…
അതെ താന്തോന്നി ആ വ്യക്തിയോട് എന്താ പറഞ്ഞേൽപ്പിച്ചത്…? എന്തൊക്കെയോ ഒരുക്കി വെച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു…?
ഓഹ്… അതോ… അത്… പിന്നെ വേറൊന്നുമല്ല ജാനുമ്മേ… നമ്മൾ ഇങ്ങോട്ടേക്ക് വരുന്ന കാര്യം ഞാൻ മുത്തുവിനോട് വിളിച്ച് പറഞ്ഞിരുന്നു… അപ്പോ ഇവിടം ഒന്ന് ക്ലീൻ ചെയ്തിടാൻ പറഞ്ഞിരുന്നു… അതിനെ കുറിച്ചാണ് മുത്തു പറഞ്ഞത്…
അച്ചു ജാനുവിനെ നോക്കി ഒരു വിധം പറഞ്ഞു…
അതായിരുന്നോ… അല്ല നമ്മളിപ്പോൾ എവിടെയാണ്…? ഇതേതാണ് സ്ഥലം…?
ഇതാണ് നിന്റെ താന്തോന്നിയുടെ ഹിഡൻ പ്ലേസ്… അപ്പയോട് മാത്രമേ ഈ സ്ഥലതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളു…
അച്ചു കണ്ണ് ചിമ്മി പറഞ്ഞു കൊണ്ട് ജാനുവിനെയും കൂട്ടി ഡോർ തുറന്ന് അകത്തേക്ക് കേറി…
ചുറ്റിനും ഇരുട്ട് മൂടിയിരുന്നു… ജാനു പേടിയോടെ അച്ചുവിന്റെ കൈയ്യിൽ ഇറുകെ പിടിച്ചു…
അവൻ അവളെ ചേർത്തണച്ചു കൊണ്ട് ലൈറ്റ് ഓൺ ചെയ്തു…
അവിടം മുഴുക്കെ പ്രകാശം പരന്നു…
നീണ്ടൊരു ഹാൾ അതിന് ഇടത് വശം ഭിത്തിയോട് ചേർന്ന് മുകളിലേക്കുള്ള സ്റ്റേയർ കെയർസ്…
സ്റ്റേയർ കെയർസിന് കുറച്ച് മാറി ഒരു കിച്ചൺ… കിച്ചണിൽ തന്നെ ഫുഡിങ്ങിനുള്ള സൗകര്യം… ഹാളിന് മറുവശം ചേർന്ന് മറ്റൊരു മുറിയും…
താഴ്ത്തെ കാഴ്ച മാത്രമല്ല മുകളിലുമുണ്ട് കാണാൻ…
ജാനു ചുറ്റും കണ്ണോടിച്ചു കൊണ്ട് നിക്കെ അവൾക്കടുക്കലേക്ക് ചേർന്നു നിന്നു അച്ചു പറഞ്ഞു കൊണ്ട് അവളെയും കൂട്ടി സ്റ്റേയർ കേറാൻ തുടങ്ങി…
മേലെ എത്തിയതും ജാനുവിന്റെ കണ്ണുകൾ വിടർന്നു…
മുകൾ ഭാഗം റൂമികളൊന്നുമില്ല വിശാലമായ ഫ്ലോർ… ഫ്ലോറിന് അൽപ്പം പൊന്തിയ ബെഡ്…
ഭിത്തിയോട് ചേർത്താണ് ഇട്ടിരിക്കുന്നത്…
ജനലോരം വെള്ള കർട്ടൺസ് ഇട്ടിരിക്കുന്നു…
റെയിലിങ്ങിനോട് ചേർന്ന് സോഫ സെറ്റ് ചെയ്തിരിക്കുന്നു…
സൈഡിലേക്ക് കുറച്ച് നീങ്ങി ബാൽക്കണിയിലേക്കുള്ള ഡോർ…
ജാനു ചുറ്റും കണ്ണോടിച്ചു കൊണ്ട് നിക്കെ അച്ചു പിന്നിലൂടെ അവളെ ചേർത്ത് പിടിച്ച് കൊണ്ട് തോളോരം താടിയൂന്നി നിന്നു…
എങ്ങനെയുണ്ട്…?
അവൻ ചോദിച്ചു…
മമ് കൊള്ളാം… കാണാൻ തികച്ചും വ്യത്യസ്തമായിരിക്കുന്നു… എനിക്ക് ഇഷ്ട്ടപ്പെട്ടു…
അച്ചു ജാനുവിന്റെ വലം നെറ്റിയോട് അവന്റെ കവിൾ ചേർത്തു കൊണ്ട് പുഞ്ചിരിച്ചു…
അല്ല താന്തോന്നി നമ്മൾ എന്തിനാണ് നൈറ്റ് ഇത്രയും ദൂരം യാത്ര ചെയ്ത് ഇങ്ങു വന്നത്…?
അതൊക്കെ ഉണ്ട് എന്റെ ഭാര്യേ…
അതും പറഞ്ഞ് അച്ചു അവന്റെ വാചിലേക്ക് ഒന്ന് നോക്കി…
സമയം പതിനൊന്നിനോട് അടുക്കാറായി…
അതെ ഇനി സംസാരമൊക്കെ പിന്നെ… ഇപ്പോ എന്റെ ജാനുമ്മ എന്റെ കൂടെ വാ…
ജാനു എന്തേലും ചോദിക്കും മുന്നേ അച്ചു അവളെയും കൂട്ടി താഴേക്ക് ഇറങ്ങി വലത് വശത്തുള്ള റൂമിലേക്ക് കേറി…
ദാ… ഇതിലൊരു ഡ്രസ്സ് ഉണ്ട്… എന്റെ ജാനുമ്മ പോയി ഇതിട്ട് വാ…
അച്ചു ബെഡിൽ ഇരുന്ന കവർ എടുത്ത് ജാനുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു…
ജാനു ഒന്നും മനസിലാവാതെ അച്ചുവിനെ നോക്കി…
എങ്ങനെ നോക്കി നിക്കാതെ പോയി ഇട്ട് വാ എന്റെ ഭാര്യേ…
അച്ചു പറഞ്ഞതും ജാനു എന്തോ ചോദിക്കാൻ പോകെ അവൻ വേഗം അവളെ ഉന്തി തള്ളി ഡ്രസിങ് റൂമിലേക്ക് കേറ്റി…
കുറച്ച് സമയം കഴിഞ്ഞതും അച്ചു കൊടുത്ത ഡ്രസ്സ് ഇട്ട് കൊണ്ട് ജാനു ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി…
അതെ സമയം തന്നെ ആയിരുന്നു അവൻ റൂമിലേക്ക് കേറി വന്നത്…
ജാനുവിനെ കണ്ടതും അച്ചുവിന്റെ കണ്ണുകൾ വിടർന്നു… അവൻ ഒരു നിമിഷം ഇമ ചിമ്മാതെ അവളെ തന്നെ നോക്കി നിന്നു പോയി…
ലൈറ്റ് അക്വാ ഗ്രീൻ കളർ സാരി… പിങ്ക് കളറോട് കൂടി കുഞ്ഞ് പൂക്കൾ കൊണ്ടുള്ള ബോർഡർ വർക്ക്…
മുടി ഇങ്ങു പോരുമ്പോൾ മേടഞ്ഞിട്ടത് പോലെ തന്നെയാണ് കിടക്കുന്നത്… പിരികകൊടികൾക്കിടയിലെ കറുത്ത വട്ടപ്പൊട്ടും കരിമഷി നിറഞ്ഞ കണ്ണുകളും…
ചുമപ്പ് കലർന്ന സീമന്ത രേഖയും…
അവൻ ഒരു പുഞ്ചിരിയോടെ അവൾക്കടുക്കൽ വന്നു നിന്നു…
ഈ മുടി അഴിച്ചിടുന്നതാണ് കുറച്ച് കൂടി ഭംഗി…
ജാനുവിനെ മൊത്തത്തിലൊന്ന് നോക്കിയ ശേഷം അച്ചു പറഞ്ഞു കൊണ്ട് അവൾടെ മുടിയുടെ പിന്നലഴിച്ചു വിടർത്തി ഇട്ടു കൊടുത്തു…
എന്താ താന്തോന്നി ഇതൊക്കെ… എനിക്ക് ഒന്നും മനസിലാകുന്നില്ല…
എന്റെ മോള് ഒന്ന് വെയിറ്റ് ചെയ്യ്…
അതും പറഞ്ഞു കൊണ്ട് അച്ചു അവൾടെ കരിമഷി കണ്ണുകൾക്ക് കുറുകെ ഒരു തൂവാല കൊണ്ട് മറച്ചു കേറ്റി…
ത… താന്തോന്നി…
അവൾ പെട്ടന്ന് അച്ചുവിനെ തപ്പി പിടിച്ചു കൊണ്ട് വിളിച്ചു…
ഞാൻ അടുത്തു തന്നെയുണ്ട് ഭാര്യേ…
അവനതും പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ച് കൊണ്ട് മുന്നോട്ട് നടന്നു…
കുറച്ച് നിമിഷം കഴിഞ്ഞതും കണ്ണിലെ കെട്ടഴിഞ്ഞു…
ജാനു കണ്ണുകൾ ചിമ്മി തുറന്നു… ചുറ്റും ഇരുട്ട്…
അ… അച്ചുവേട്ടാ…
ജാനു പേടിയോടെ വിളിച്ചു തീർന്നതും അച്ചുവിന്റെ കൈകൾ അവളെ പിന്നിലൂടെ ചേർത്ത് അവന്റെ നെഞ്ചിലേക്ക് അണച്ചു കഴിഞ്ഞു…
പെട്ടന്ന് ഘടികാരമടിച്ചതും
അച്ചുവിന്റെ ശബ്‌ദം കാറ്റ് പോലെ ജാനുവിന്റെ കാതോരം തട്ടി…
*” HAPPY BIRTHDAY MY LOVE ”*
പറഞ്ഞു തീർന്നതും ചുറ്റിനും പ്രകാശം പരന്നു…
ജാനു ഒരു ഞെട്ടലോടെ തിരിഞ്ഞ് അച്ചുവിനെ നോക്കി…
അവൻ ഒരു ചിരിയോടെ നിക്കുവാണ്…
ജാനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു…
ഇന്ന് നല്ലൊരു ദിവസമായിട്ട് എന്തിനാ എന്റെ മോള് കരയുന്നെ… ഹേ…?
അച്ചു ജാനുവിന്റെ മുടിയിഴകളിൽ മെല്ലേ തലോടി കൊണ്ട് ചോദിച്ചു…
ഞ… ഞാൻ എന്റെ അച്ഛേയെയും അമ്മയെയും ഓർത്ത് പോയി താന്തോന്നി… അവരുമായി ഈ നാള് സന്തോഷമായി ആഘോഷിച്ചത്… ഇപ്പോ അതൊക്കെ ഒരു ഓർമ്മ മാത്രമായി…
ജാനുവിന്റെ ഏങ്ങലടികൾ ഉയർന്നു…
നമ്മളെ വിട്ട് പോയവർ തിരികെ വരില്ല മോളെ… പക്ഷേ മറ്റൊരു ലോകത്തിരുന്ന് കൊണ്ട് അവർ അവരുടെ പ്രിയപ്പെട്ടവരെ കണ്ടു കൊണ്ടിരിക്കുന്നുണ്ട്… എന്റെ ജാനുമ്മയുടെ സന്തോഷമല്ലേ അവർ രണ്ട് പേരും ആഗ്രഹിക്കുന്നത്… അവരെ ഓർത്ത് ഇങ്ങനെ കരഞ്ഞാൽ അവർക്കും സങ്കടമാകില്ലേ… കരയാതെ എന്റെ മോള്…
അച്ചു അവൾടെ പുറം മേനിയിൽ മെല്ലേ തട്ടി കൊണ്ട് പറഞ്ഞു…
എത്ര സന്തോഷമായിട്ടായിരുന്നന്നറിയോ ഞങ്ങൾ കഴിഞ്ഞിരുന്നത്… ഞാനും ഏട്ടനും അച്ഛയും അമ്മയും മാത്രമുള്ള ഒരു കൊച്ച് കുടുംബം… സന്തോഷം മാത്രം നിറഞ്ഞിരിരുന്ന നിമിഷങ്ങൾ…
പക്ഷേ ദൈവം ഞങ്ങടെ സന്തോഷം നീട്ടി കൊണ്ട് പോയില്ല…
പറയുന്നതിനൊപ്പം അച്ചുവിന് മേലുള്ള ജാനുവിന്റെ കൈകളുടെ മുറുക്കം കൂടി…
ഇപ്പോ എന്റെ ജാനുമ്മയ്ക്ക് സന്തോഷമില്ലന്നാണോ പറയുന്നേ…?
അച്ചു ചോദിച്ചത് കേട്ട് ജാനു പെട്ടന്ന് മുഖമുയർത്തി അവനെ നോക്കി…
മമ്ഹ്ഹ്… അല്ല… അങ്ങനെയല്ല… സന്തോഷമുണ്ട് എനിക്ക്… എന്റെ അമ്മയെ കൂട്ട് എന്നെ സ്നേഹിക്കുന്ന സുധമ്മയെ കിട്ടി… അച്ഛയുടെ സ്ഥാനത്ത് അപ്പ… എന്റെ ഏട്ടൻ… അമ്മാമ്മ… പിന്നെ…
അതും പറഞ്ഞു കൊണ്ട് ജാനു അച്ചുവിനെ നോക്കി…
പിന്നെ…
ആകാംഷയോടെ അതിലുപരി കേൾക്കാനുള്ള കൊതിയോടെ അച്ചു ചോദിച്ചു…
” എല്ലാത്തിനുമുപരി എന്റെ ഈ താന്തോന്നിയും…”
അച്ചുവിന്റെ ഹൃദയം സന്തോഷം കൊണ്ട് വിങ്ങി… മറ്റാരേക്കാളും തന്റെ സ്ഥാനം ഒരു പടി മുന്നിലാണെന്നുള്ള അഹങ്കാരം അവനിൽ വന്നു…
അച്ചു അവളെ ഇറുകെ പുണർന്നു… അവന്റെ നെഞ്ചോട് ചേർന്ന് അവളും നിന്നു…
ഞാൻ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് വാക്കുകൾ കൊണ്ട് നോവിച്ചിട്ടുണ്ട് ദേഷ്യപ്പെട്ടിട്ടുണ്ട് വെറുത്തിട്ടുണ്ട്… പക്ഷേ അതൊന്നും കാര്യമാക്കാതെ എന്നെ മനസറിഞ്ഞു പ്രണയിക്കുവായിരുന്നില്ലേ എന്റെ താന്തോന്നി… ഞാൻ അങ്ങനെയൊക്കെ പറഞ്ഞിട്ട് ഒരു തരി പോലും ദേഷ്യം തോന്നിയിട്ടില്ലേ…
അവൾ അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് കൊണ്ട് തന്നെ ചോദിച്ചു…
തോന്നിയിട്ടുണ്ട് ഒന്ന് മാത്രം… എന്റെ പെണ്ണിനോടുള്ള പ്രണയം… അത് മാത്രമായിരുന്നു എന്നിൽ…
അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ നോക്കി…
എന്നെ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണമെന്താ താന്തോന്നി…?
അതിനുള്ള ഉത്തരം എന്റെ പക്കലില്ല പെണ്ണേ… പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ എന്റെ ഹൃദയം കവർന്നവളാ നീ… പിന്നീട് അങ്ങോട്ട് എന്റെ ജീവനും ജീവശ്വാസവും നീ മാത്രമായി മാറി…
അച്ചു പറഞ്ഞു തീർന്നതും ജാനുവിന്റെ ചുണ്ടുകൾ അവന്റെ ചുണ്ടിൽ പതിഞ്ഞു…
ജാനു അവന്റെ മേൽച്ചുണ്ടുകളെ നുണഞ്ഞു കൊണ്ട് അവനോട് ചേർന്ന് നിന്നു…
അച്ചു അവൾടെ ചുമ്പനത്തിൽ ലയിച്ചു കൊണ്ട് തിരികെ ചുമ്പിക്കാൻ തുടങ്ങി…
പ്രണയം കലർന്ന ചുമ്പനം… ചുണ്ടുകൾ ചുണ്ടുകളാലും നാവുകൾ നാവുകളാലും ഇണച്ചേർന്ന ഗാടമായ ചുമ്പനം…
ശ്വാസം വിലങ്ങിയതും ജാനു ഒന്ന് പിടഞ്ഞു…
അച്ചു വേഗം ജാനുവിൽ നിന്ന് വിട്ട് മാറി…
അവൾ കിതച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു…
ഇനി കേക്ക് കട്ട് ചെയ്തതിന് ശേഷം കന്റിന്യൂ ചെയ്യാം… എല്ലാം…
അച്ചു പറഞ്ഞത് കേട്ട് ജാനു പിടഞ്ഞു കൊണ്ട് മുഖമുയർത്തി അവനെ നോക്കി…
മമ് എന്തേ…?
അച്ചു ഒരു കള്ള ചിരിയോടെ ചോദിച്ചു…
അ… അത്… പിന്നെ… എല്ലാമെന്ന് പറഞ്ഞത്…?
എല്ലാമെന്ന് പറഞ്ഞാൽ എല്ലാം…
അവൾടെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വളരെ പതിഞ്ഞ സ്വരത്തിൽ അച്ചു പറഞ്ഞു…
വിറച്ചു പോയി അവൾ…
ജാനുവിന്റെ നിൽപ്പ് കണ്ട് അച്ചുവിന് ചിരി വന്നു പോയി…
®®®®®®®®®®®®®®®®®®®
മുന്നിലെ ഗ്ലാസ് ടേബിളിൻ മേൽ സെറ്റ് ചെയ്ത ബ്ലാക്ക് ഫോറെസ്റ്റ് കേക്ക്…
അച്ചു അവൾക്ക് നേരെ knife നീട്ടി…
ജാനു അവനെ നോക്കി knife മേടിച്ച് കേക്ക് കട്ട് ചെയ്ത് അതിൽ നിന്ന് ഒരു ചെറിയ പീസ് എടുത്ത് നിറഞ്ഞ ചിരിയോടെ അച്ചുവിന്റെ വായിലേക്ക് വെച്ചു കൊടുത്തു…
ജാനു കൊടുത്ത പീസിൽ നിന്ന് കുഞ്ഞ് കഷ്ണം മുറിച്ചെടുത്ത് അച്ചു അവൾടെ വായിൽ വെച്ചു കൊടുത്തു…
ഇഷ്ട്ടായോ എന്റെ ജാനുമ്മയ്ക്ക് ഈ ബർത്ത് ഡേ സർപ്രൈസ്…?
മമ്… ഒത്തിരി ഇഷ്ട്ടമായി…
ജാനു അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചോട് ചേർന്നു നിന്നു…
ഇന്ന് ഈ രാത്രി ഇവിടം മറ്റൊരു നിമിഷം കൂടി സാക്ഷ്യം വഹിക്കുന്നുണ്ട്…
അവന്റെ വാക്കുകൾ കാറ്റ് പോലെ അവൾടെ കാതോരം അലയടിച്ചു…
പിടഞ്ഞു കൊണ്ട് ജാനു അവനിലേക്ക് ഒന്ന് കൂടെ ചേർന്നു നിന്നു…
സ്വന്തമാക്കാൻ പോകുവാ ഞാൻ…
അച്ചു പറഞ്ഞതും ജാനുവിന്റെ ഉടൽ വിറച്ചു… ഹൃദയം ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി…
വെപ്രാളം ഉടലെടുത്തു…
എതിർപ്പുണ്ടോ എന്റെ ജാനുമ്മയ്ക്ക്…?
അച്ചു അവൾടെ കാതോരം മുഖമടുപ്പിച്ചു കൊണ്ട് ചോദിച്ചു…
മ്മ്ഹ്ഹ്…
അവനിലേക്ക് ഒന്ന് കൂടെ ചേർന്നു കൊണ്ട് ജാനു മൂളി…
ഞാൻ എനിക്ക് ഇഷ്ട്ടമുള്ളതൊക്കെ ചെയ്യും… കിട്ടോ ഭാര്യേ…
ശീ… താന്തോന്നി…
വാക്കുകളിൽ നാണം കലർന്നിരുന്നു…
അച്ചു ഒരു ചിരിയോടെ ജാനുവിനെ ഇറുകെ പുണർന്നുകൊണ്ട് അവൾടെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി…
തുടരും

by