രചന – കൃഷ്ണ
വിയർത്ത് ഒട്ടിയ അച്ചുവിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുവാണ് ജാനു… അഴിഞ്ഞുലഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകളിലൂടെ അച്ചു വിരലോടിക്കുന്നു…
എന്റെ എത്ര നാളത്തെ കാത്തിരിപ്പാണ് ഇപ്പോ എന്റെ നെഞ്ചോട് ചേർന്നിരിക്കുന്നത്…
എന്റെ പ്രതീക്ഷയാണ്… എന്റെ പ്രണയമാണ്… എല്ലാത്തിനുമുപരി എന്റെ പ്രാണനാണ്…
അച്ചു പറഞ്ഞു തീർന്നതിനോടൊപ്പം ജാനുവിന്റെ വലം നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…
അവൾ മുഖമുയർത്തി അച്ചുവിനെ നോക്കി…
എന്റെ തെറ്റായിരുന്നു… ഞാൻ എന്റെ താന്തോന്നിയുടെ പ്രണയത്തിന്റെ ആഴം തിരിച്ചറിയാൻ ശ്രെമിച്ചിരുന്നില്ല… സത്യം പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു…
ആദ്യമായി നമ്മൾ പരസ്പരം കണ്ട നിമിഷം മുതൽക്കെ… പിന്നീട് അങ്ങോട്ട് എന്നിൽ അധികാരം എടുത്തിരുന്നതും എന്റെ ഭാഗത്ത് നിന്ന് എതിരഭിപ്രായം പറയുമ്പോൾ ദേഷ്യപ്പെട്ടിരുന്നതും മുന്നും പിന്നും നോക്കാതെയുണ്ടായിരുന്ന എടുത്ത് ചാട്ടവും എന്നിൽ ദേഷ്യവും വെറുപ്പും അവഗണനയും
ഉടലെടുപ്പിച്ചു… അത് കൂട്ടാനെന്നൊണമായി എന്റെ ആഗ്രഹം പോലും ചോദിക്കാതെ വാശി പിടിച്ചു നടത്തിച്ച നമ്മുടെ വിവാഹം… അന്ന് തിരുകോവിലിനു മുന്നിൽ നിൽക്കെ എന്റെ മനസ് ശൂന്യമായിരുന്നു…
മനസ് കൊണ്ട് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല…
പക്ഷേ ദിവസങ്ങൾ കടന്നു പോകെ ഞാൻ തിരിച്ചറിയുകയായിരുന്നു എന്റെ ഈ താന്തോന്നിയുടെ പ്രണയം… എനിക്ക് വേണ്ടി മാത്രം മിടിക്കുന്ന ഈ ഹൃദയതാളത്തിന്റെ ശക്തി…
നമ്മൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ആളായിരിക്കും ഒരിക്കൽ നമ്മുടെ എല്ലാമെല്ലാമാകുന്നതെന്ന് ആര്യ എന്നോട് പറഞ്ഞിരുന്നു…
അന്ന് ഞാനവൾ പറഞ്ഞ വാക്കുകൾ തള്ളിക്കളഞ്ഞിരുന്നു… എന്നാൽ ഇപ്പോ അത് നൂറ് ശതമാനം സത്യമാണെന്ന് എന്റെ അനുഭവത്തിലൂടെ മനസിലായി…
എന്റെ ഏട്ടൻ പോലും പറഞ്ഞിരുന്നു താന്തോന്നിയുടെ നല്ല മനസിനെ കുറിച്ച്… അടുത്തറിയുമ്പോൾ എന്നോടുള്ള ഈ മനസിലെ സ്നേഹം എത്രത്തോളമാണെന്ന്…
അന്നൊക്കെ എന്റെ മനസ്സിൽ ഏട്ടനെയും എന്തൊക്കെയോ പറഞ്ഞു വശത്താക്കിയെന്ന ചിന്തയായിരുന്നു… കാരണം അതികം പോലും അടുത്തറിയാതിരുന്ന എന്റെ ഏട്ടൻ പോലും എന്റെ ഈ താന്തോന്നി ചെക്കന് സൈഡ് നിന്ന് പറഞ്ഞതായിരുന്നു…
സത്യം പറഞ്ഞാൽ എല്ലാവർക്കും ഈ മനസ് മനസിലായി… ഞാൻ മാത്രം മനസിലാക്കാൻ ശ്രെമിച്ചിരുന്നില്ല…
ജാനു പറഞ്ഞു കൊണ്ട് അച്ചുവിന്റെ കവിളൊരം കൈ ചേർത്തു…
അവളെ തന്നെ കാതോർത്തിരിക്കുവായിരുന്നു അവൻ…
ഇപ്പോ എന്റെ പ്രാണൻ പോലും എന്റെ ഈ താന്തോന്നിയാണ്…
ജാനു പറഞ്ഞ് ഒന്ന് എത്തി ഉയർന്നു കൊണ്ട് അച്ചുവിന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി…
അവൻ അവളെ അവനോട് അണച്ചു പിടിച്ചു…
എന്റെ മോള് പറഞ്ഞതൊക്കെ ശരിയാണ്…
വാശിയായിരുന്നു എനിക്ക്… എന്റെ ജീവനെ എനിക്ക് തന്നെ കിട്ടാനുള്ള വാശി…
അപ്പയോട് ആദ്യമായി വാശിപിടിച്ചത് പോലും എന്റെ ഈ ജാനുമ്മയ്ക്ക് വേണ്ടിയായിരുന്നു…
അന്ന് എന്റെ ഭാഗം മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളു… പക്ഷേ എനിക്ക് വിശ്വാസമായിരുന്നു എന്നെങ്കിലും ഒരിക്കൽ എന്റെ പെണ്ണ് എന്റെ മനസ് മനസിലാക്കുമെന്ന് എന്റെ പ്രണയം തിരിച്ചറിയുമെന്ന്…
ഞാൻ ആദ്യമായി ഈ കുഞ്ഞു മുഖം കണ്ടന്ന് തന്നെ എന്റെ ഹൃദയത്തിൽ പതിച്ചിരുന്നു… സ്വന്തം പാതിയെ തിരിച്ചറിഞ്ഞ കണക്കെ എന്റെ ഈ ഹൃദയം കുതിച്ചുയർന്നിരുന്നു…
പേടിയോടെ എന്നെ നോക്കിയിരുന്നത് കണ്ട് കൗതുകം തോന്നിപ്പോയി…
പിന്നെ ഒരു അലച്ചിലായിരുന്നു എന്റെ ജാനുമ്മയെ വീണ്ടും കാണാനായി…
അങ്ങനെ പിറകെ കൂടി… എന്നെ ദേഷ്യത്തോടെ ഓരോന്നും പറഞ്ഞതോ വെറുപ്പോടെ നോക്കിയിരുന്നതോ ഒന്നും തന്നെ ഞാൻ കാര്യമാക്കിയിരുന്നില്ല…
എന്റെ പെണ്ണിനോട് ഞാൻ അധികാരമെടുത്തത് പോലും നീ എന്റെ മാത്രമാണെന്നുള്ളത് കൊണ്ട് തന്നെയായിരുന്നു…
പൊസ്സസ്സീവ്നെസ്സ് ആയിരുന്നു എനിക്ക്… ഞാനല്ലാതെ മറ്റാരും എന്റെ ജാനുമ്മയോട് അടുപ്പം കാണിക്കുന്നതോ ഇടപഴകുന്നതോ എന്തിന് ഒന്ന് ചേർത്ത് പിടിക്കുന്നത് പോലും എനിക്ക് ഇഷ്ട്ടമായിരുന്നില്ല…
കേൾക്കുമ്പോൾ ഞാൻ സൈക്കോ ആണെന്ന് തോന്നാം… ഐ ഡോണ്ട് മൈൻഡ്… കാരണം സത്യം അതാണ്…
അത് കൊണ്ട് തന്നെയായിരുന്നു അന്ന് കാർത്തിയുടെ കൂടെ ബൈക്കിന് പിന്നിലിരുന്നു പോകുന്നത് കണ്ടപ്പോൾ നിയന്ത്രണം വിട്ടതും സീൻ ഉണ്ടാക്കിയതും…
അച്ചു അത് പറഞ്ഞത് കേട്ട് ജാനു മുഖമുയർത്തി അവനെ നോക്കി… അവനെ ന ചെറുതായി ചുണ്ട് കൂർപ്പിച്ചു നോക്കി…
അത് കഴിഞ്ഞ കാര്യമല്ലേ പെണ്ണേ… ഇങ്ങനെ നോക്കാതെ…
അവൻ അതും പറഞ്ഞ് കൊണ്ട് അവൾടെ ചുണ്ടിൽ അമർത്തി മുത്തി…
അന്ന് ദേഷ്യത്തിന്റെ പുറത്ത് ചെയ്ത് പോയായതായിരുന്നു… മനസ് നിയന്ത്രിക്കാൻ പറ്റിയില്ല… പ്രാന്ത് പിടിക്കും പോലെ ആയിരുന്നു…
പിന്നെ അത് ഏട്ടനായിരുന്നെന്ന് ജാനുമ്മ പറഞ്ഞപ്പോഴാണ് അളിയനെയാണോ തല്ലിയതെന്ന് മനസിലായത്…
വല്ലാതെ കുറ്റബോതം തോന്നി…
അന്ന് എന്റെ മോളെയും കൈ നീട്ടി അടിക്കേണ്ടി വന്നു…
അത് പറയുമ്പോൾ അച്ചുവിന്റെ നെഞ്ചോന്ന് പിടഞ്ഞു…
എന്റെ ദേഷ്യത്തിന്റെ പുറത്ത് ചെയ്ത് പോയതാണെങ്കിലും എത്രനാൾ എന്റെ ഉറക്കം കളഞ്ഞിരുന്നെന്ന് അറിയോ…
അന്ന് രാത്രി തന്നെ സമാധാനം കിട്ടാതെ ഞാൻ എന്റെ പെണ്ണിന്റടുക്കൽ വന്നിരുന്നു…
തൊട്ടരികിൽ കുറച്ച് നേരം ഇരുന്നു…
എന്റെ മനസൊന്ന് തണുത്തത് പോലും അപ്പോഴായിരുന്നു…
അച്ചു പറഞ്ഞത് കേട്ട് ജാനു മിഴിച്ചു കൊണ്ട് അവനെ നോക്കി…
അവൾടെ നോട്ടം കണ്ട് അച്ചു കണ്ണ് ചിമ്മി കാട്ടി…
കള്ള താന്തോന്നി… അപ്പോ മതില് ചാട്ടം മുന്നേ ഉണ്ടായിരുന്നു ല്ലേ…
ശീലമാക്കിയിരുന്നില്ല… ആ ഒരു രാത്രി മാത്രം…
പിന്ന ശീലമാക്കാൻ ഉദ്ദേശമില്ലാഞ്ഞിട്ടായിരുന്നില്ല അന്നത്തെ എന്റെ ജാനുമ്മയുടെ സ്വഭാവം വെച്ച് വേണേൽ ഞാൻ നിന്നെ രാത്രിയിൽ മുറിയിൽ കേറി വന്ന് പീഡിപ്പിക്കാൻ ശ്രെമിച്ചന്നും പറഞ്ഞ് കേസ് കൊടുത്തേനെ…
അച്ചു പറഞ്ഞത് കേട്ട് ജാനു ചിരിച്ചു പോയി…
നല്ലോണം വേദനിച്ചിരുന്നോ ജാനുമ്മേ…
അവൾടെ കവിളൊരം കൈ ചേർത്തു പിടിച്ചു കൊണ്ട് അച്ചു ചോദിച്ചു…
കൊള്ളാം… അടി കിട്ടിയിട്ട് ഇപ്പോ മാസങ്ങൾ കഴിഞ്ഞു… ഇപ്പഴാണോ വേദനിച്ചോ എന്ന് ക്തിരക്കുന്നെ…?
സോറിടാ… വേദനിപ്പിക്കണമെന്ന് വിചാരിച്ചായിരുന്നില്ല… എന്നെ വെറുപ്പാണെന്ന് വാശിയോടെ പറഞ്ഞത് കേട്ടപ്പോൾ നിയന്ത്രിക്കാൻ പറ്റിയിരുന്നില്ല… കൈ വെച്ച് പോയി…
അച്ചു പറഞ്ഞ് കൊണ്ട് അവൾടെ ഇരു കവിൾ തടത്തിലും ചുണ്ടുകൾ ചേർത്തു മുത്തി…
അവൾ പുഞ്ചിരിയോടെ അവനെ നോക്കി…
എന്താടാ…?
ജാനുവിന്റെ നോട്ടം കണ്ട് അച്ചു ചോദിച്ചു…
എന്റെ താന്തോന്നി ചെക്കൻ ഇത്രയ്ക്ക് പാവമായിരുന്നോ…
ഞാൻ അത്രയ്ക്ക് പാവമൊന്നുമല്ല ഭാര്യേ…
ഒരു കള്ളച്ചിരിയോടെ പറഞ്ഞതിനൊപ്പം അച്ചുവിന്റെ കൈ അവൾടെ ഇടുപ്പിലമർത്തി…
ദേ താന്തോന്നി അടങ്ങി ഇരിക്ക്…
ജാനു പറഞ്ഞു…
പിന്നെ… എന്റെ പ്രോപ്പർട്ടി… ഞാൻ പിടിക്കും ചിലപ്പോൾ എനിക്ക് ഇഷ്ട്ടമുള്ളതൊക്കെ ചെയ്തെന്നുമിരിക്കും… ദിതുപോലെ…
അതും പറഞ്ഞു കൊണ്ട് അച്ചു ജാനുവിന്റെ ചൊടികളെ സ്വന്തമാക്കി…
®®®®®®®®®®®®®®®®®®®®®®
എന്ത് നോക്കി നിക്കുവാ പാറു…
നീ എന്താ ഒന്നുമെടുക്കാതെ…
ചെറിയൊരു ഷോപ്പിംഗിന് വന്നതാണ് പാറുവും അഞ്ജുവും…
അഞ്ചു ഓരോ ഡ്രസ്സും എടുത്ത് നോക്കെ പാറു മറ്റേതോ ലോകത്തെന്ന പോലെ നിൽക്കുന്നത് കണ്ട് അഞ്ചു ചോദിച്ചു…
ആമ്… ആമ്… ഞാൻ ചിന്തിക്കുവായിരുന്നു ഏത് ഡ്രസ്സ് എടുക്കണമെന്ന്…
അഞ്ചുവിന്റെ വായിലിരിക്കുന്നത് കേൾക്കാതിരിക്കാനെന്നോണം പറഞ്ഞു കൊണ്ട് മുന്നിൽ നിവർത്തിയിട്ട ഒരു ലൈറ്റ് ബ്ലൂ കളർ കൈയ്യിലെടുത്ത് സൈഡിലെ മിററിനു നേരെ തിരിഞ്ഞ് ദേഹത്ത് വെച്ചു നോക്കെ
മിററിലൂടെ പിന്നിൽ കാർത്തി നിൽക്കുന്നത് കാണുന്നത്…
അവനെ കണ്ടതും പാറുവിന്റെ കണ്ണുകൾ വിടർന്നു… അവൾ പൊടുന്നനെ തിരിഞ്ഞു നോക്കി…
സാരി സെക്ഷനിൽ നിൽക്കുവായിരുന്നു കാർത്തി…
സെയിൽസ് ഗേളിന്റെ കൈയ്യിൽ അവൻ സെലക്ട് ചെയ്ത പീച്ച് കളറിലെ സാരി പാക്ക് ചെയ്യാൻ പറഞ്ഞു കൊണ്ട് അവൻ ബില്ലിംഗ് സെക്ഷനിലേക്ക് നടന്നു…
ആ കാഴ്ച കണ്ടതും വിടർന്നിരുന്ന പാറുവിന്റെ മുഖം ഇരുണ്ടു… സമാധാനാക്കേട് ഒന്ന് കൂടെ കൂടി…
ഇങ്ങേര് എന്തിനാ സാരി സെലക്ട് ചെയ്തെ… ഈശ്വരാ ഇനി ഇങ്ങേരുടെ ഗേൾഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കാനാകുവോ…
പോയി പോയി… ഉള്ള സമാധാനം കൂടി പോയി…
ഇങ്ങേർക്ക് പ്രേമിക്കാതിരുന്നൂടെ… ദൈവമേ ആ സാരി ആ പെണ്ണിന് ഇഷ്ടപ്പെടരുതേ… കളർ ഇഷ്ടപ്പെട്ടില്ലന്ന് പറഞ്ഞ് സാരി ഇങ്ങേർക്ക് തന്നെ തിരിച്ചു കൊടുത്ത് വഴക്കിട്ട് ലാസ്റ്റ് ബ്രേക്ക് അപ്പ് പറഞ്ഞ് പോണേ…
പാറു മനസുരുകി പറഞ്ഞു…
ഡി പാറു… നീ ഇതവിടെ ആരെ നോക്കി നിക്കുവാ…
ഏഹ്… അ… അത് ഞാൻ ആ സാരി സെക്ഷൻ നോക്കുവായിരുന്നു…
സാരിയോ… ഇവിടെയുള്ള ഏതേലും നോക്ക് പെണ്ണേ…
മമ്… എന്നാ ദേ ഇത് അങ്ങ് പാക്ക് ചെയ്യാൻ പറഞ്ഞോ…
കൈയ്യിൽ പിടിച്ചിരുന്ന ടോപ് പാറു അഞ്ജുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു…
ഇത് മതിയോ… വേറെ ഏതേലും കൂടി നോക്കണോ…
ടോപ് കൈയ്യിൽ മേടിച് അഞ്ചു അവൾക്ക് വേണ്ടി മാറ്റി വെച്ച ഡ്രെസ്സിന്റെ കൂടെ വെച്ച് കൊണ്ട് ചോദിച്ചു…
മ്മ്ഹ്ഹ്… വേണ്ട… ഇത് മതി…
ചേച്ചി ദി മൂന്ന് ടോപ് പാക് ചെയ്തോളു…
അവർക്കടുത്തു നിന്ന സെയിൽസ് ഗേൾനോട് അഞ്ചു പറഞ്ഞു…
©©©©©©©©©©©©©©©©©©©©
എമൗണ്ട് പേ ചെയ്ത ശേഷം അഞ്ചു പാക്ക് ചെയ്ത് മേടിച്ച ഡ്രെസ്സിന്റെ കവറുമായി മുന്നേ നടന്നു…
പിന്നാലെ പോകാനൊരുങ്ങേയായിരുന്നു കാർത്തി സാരി പാക്ക് ചെയ്യാൻ ഏൽപ്പിച്ച സെയിൽസ് ഗേൾനെ പാറു കണ്ടത്… അവൾ ഒന്ന് നിന്നു…
അതെ… ഒരു നിമിഷം… കുറച്ച് മുന്നേ സാരി സെക്ഷനിൽ വെച്ച് ഒരുവിധം നല്ല പോക്കമൊക്കെ ഉണ്ടായിട്ട് ചെക് കളർ ഷർട്ടിട്ട വെളുത്തിട്ട് താടി ഡ്രിം ചെയ്ത ഒരാൾ ഒരു സാരി സെലക്ട് ചെയ്ത് മേടിച്ചിരുന്നില്ലേ… അത് ആർക്ക് വേണ്ടി ആണെന്ന് പറഞ്ഞിരുന്നോ…?
കാർത്തിയുടെ ഫുൾ വിവരിച്ചു കൊണ്ട് പാറു ചോദിച്ചു…
ഇല്ല… ആർക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നില്ല… എന്താ മോഡം ചോദിക്കാൻ…?
ആ സെയിൽസ് ഗേൾ പാറുനോട് ചോദിച്ചു…
ഏഹ്… അ… അത്… പിന്നെ…
പാറു…
അവൾ എന്താ ഇപ്പോ പറയാ എന്ന് കരുതി തപ്പി നിൽക്കെ പിന്നിൽ നിന്നും അഞ്ജു വിളിച്ചു…
പാറു തിരിഞ്ഞു നോക്കി… രക്ഷപ്പെടാനുള്ള ഗ്യാപ്പ് കിട്ടിയ കണക്കെ അവൾ സെയിൽസ് ഗേൾനെ ഒന്ന് നോക്കി ഒരു ചിരി പാസാക്കി അഞ്ജുവിനടുക്കലേക്ക് പാഞ്ഞു…
നീ ആ സെയിൽസ് ഗേൾനോട് എന്ത് ചോദിച്ചോണ്ടിരിക്കുവായിരുന്നു… ഞാൻ താഴെ ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ നിന്നെ കാണാനില്ല…
അ.. അത്… നമ്മൾ ബിൽ പേ ചെയ്ത് ഇറങ്ങാൻ നേരം ഒരു ടോപ് ശ്രെദ്ധയിൽ പെട്ടു… അതിന് എത്രയാണെന്ന് തിരിക്കിയതായിരുന്നു…
പാറു തട്ടി വിട്ടു…
എന്തിനാണേലും ഒന്ന് പറഞ്ഞൂടായിരുന്നോ പെണ്ണേ…
സോറി എന്റെ അഞ്ചുട്ടി…
അഞ്ചുവിനെ സമാധാനിപ്പിക്കാനെന്നോണം പാറു അവൾടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…
മമ്… മമ്… ശെരി… വാ…
അഞ്ചു ഒരു ചിരിയാലേ പാറുവിനെ നോക്കി കൊണ്ട് പറഞ്ഞ് മുന്നോട്ട് നടന്നു…
ഒപ്പം പാറുവും…
അപ്പോഴും മനസ്സിൽ കാർത്തി ആർക്കായിരിക്കും ആ സാരി മേടിച്ചതെന്നായിരുന്നു…
തന്റെ പ്രണയം കൈ വിട്ടു പോകുമോ എന്ന തോന്നൽ അവളിൽ ഉണ്ടായി… എന്ത് കൊണ്ടോ മനസിന് വല്ലാതെ വേദന തോന്നി…
®®®®®®®®®®®®®®®®®®®®®®®®®
മുത്തു ഞങ്ങൾ ഇറങ്ങുവാ… ഇവിടം ഒരു ശ്രെദ്ധ ഉണ്ടായിരിക്കണം കിട്ടോ…
കീ മുത്തുവിന്റെ കൈയ്യിൽ ഏൽപ്പിച്ചു കൊണ്ട് അച്ചു പറഞ്ഞു…
മുത്തു ഒരു വിശ്വതനായത് കൊണ്ട് വീടിന്റെ കീ അയ്യാളുടെ കൈവശമാണ് അച്ചു ഏൽപ്പിക്കാറ്…
അത് പിന്നെ പറയണോ സാറേ… ഞാൻ നോക്കിക്കോളാം… ഇനി എന്നാ സാർ നിങ്ങൾ ഇങ്ങോട്ടേക്ക്…?
അയ്യാൾ ചോദിച്ചു…
ഇനി ഇടക്കിടെ ഇങ്ങു വരും മുത്തു ഞങ്ങൾ…
അച്ചു ജാനുവിനെ നോക്കിയായിരുന്നു പറഞ്ഞത്…
ഞങ്ങളുടെ പ്രീയപ്പെട്ട ഇടം…
അച്ചു അവളെ നോക്കി കള്ളച്ചിരിയോടെ കൂട്ടി ചേർത്തു…
ജാനു മുത്തു കാണാത്ത വിധം അച്ചുവിന്റെ കൈ കിട്ടു വളരെ പതിയെ നുള്ളി…
അച്ചു ജാനു നുള്ളിയ ഇടം പിടിച്ചു കൊണ്ട് കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു…
അപ്പോ ശെരി മുത്തു… പിന്നെ ദാ ഇത് ഇരിക്കട്ടെ…
അതും പറഞ്ഞു കൊണ്ട് അച്ചു മുത്തുവിന്റെ കൈയ്യിലേക്ക് കുറച്ച് ക്യാഷ് വെച്ച് കൊടുത്തു…
അയ്യാൾ ഒരു ചിരിയോടെ അച്ചുവിനെ നോക്കി…
അച്ചു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു… പിന്നിൽ ജാനു കേറിയതും ബുള്ളറ്റ് മുന്നോട്ടെടുത്തു…
ഇരുവരുടെയും പ്രണയനിമിഷങ്ങൾ സാക്ഷ്യം വഹിച്ച ഹിഡൻ പ്ലേസ് കൺ മറഞ്ഞു…
തുടരും…

by