17/04/2026

നെഞ്ചോട് : ഭാഗം 27

രചന – കൃഷ്ണ

ദാ… ഡ്രസ്സ്‌…
തലയ്ക്ക് പിന്നിലേക്ക് കൈ ഊന്നി ബെഡിലേക്ക് ചാരിയിരുന്ന അച്ചുവിനടുക്കലേക്ക് വന്ന് കൊണ്ട് ഡ്രസ്സ്‌ നീട്ടി പറഞ്ഞു…

മാറ്റിയുടുക്കാൻ ഡ്രെസ്സൊന്നുമെടുക്കാതിരുന്നതിനാൽ കാർത്തിക്കിന്റെ ഡ്രെസ്സുമായി വന്നതാണ്…

അച്ചു ജാനു നീട്ടിയ ഡ്രസ്സിലേക്ക് നോക്കി… ഒരു കാവി മുണ്ടും ചെക്കിന്റെ ഒരു ഷർട്ടുമാണ്…
അവൻ അത് മേടിച് ബെഡിലേക്ക് വെച്ച് അവളെ നോക്കി…

ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴേക്ക് വാ… ഞാൻ നിങ്ങൾക്ക് കഴിക്കാൻ എടുത്ത് വെക്കാം…

അപ്പോ ഇന്ന് വീട്ടിലേക്ക് വരാൻ ഉദ്ദേശമില്ലേ എന്റെ ഭാര്യക്ക്…?

അമ്മ വിളിച്ച് പറഞ്ഞിരുന്നു… ഇന്നത്തെ ദിവസം പെണ്ണിന്റെ കൂടെ ഇവിടെ തന്നെ കൂടി രാവിലെ അമ്മാമ്മയെ യാത്രയാക്കി രണ്ടാളും കൂടി തിരിച്ച് വന്നാൽ മതിയെന്ന്…
അച്ചു മനസിലോർത്തു കൊണ്ട് ജാനുവിന്റെ മുഖത്തേക്ക് നോക്കി…

അ… അത് അമ്മ പറഞ്ഞല്ലോ ഇന്ന് ഇവിടെ നിന്നിട്ട് നാളെ വന്നാൽ മതിയെന്ന്…

ഓഹോ… അമ്മ മാത്രം പറഞ്ഞാൽ മതിയോ…?

ഇവിടെ ചോദിക്കാതെ തന്നെ എനിക്ക് മനസിലാകും എന്തായിരിക്കും പറയുന്നതെന്ന്…
ജാനു പറഞ്ഞത് കേട്ട് അച്ചുവിന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…

അവൾ അവനെ ഒന്ന് നോക്കി വേഗം തിരിഞ്ഞു നടക്കാനൊരുങ്ങിയതും അച്ചു അവൾടെ കൈയ്യിൽ പിടുത്തമിട്ടു…

ജാനു അവൾടെ കൈയ്യിലേക്കും പിന്നെ അച്ചുവിലേക്കും നോക്കി…

എ… എന്താ…?
അവൾ ചോദിച്ചു…

ഒരു കാര്യം കൂടി… ഞാൻ വിളിച്ചിട്ടെന്താ നീ കാൾ എടുക്കാഞ്ഞേ…?

വിളിച്ചിരുന്നോ… ഞാൻ ഇവിടെ വന്നിട്ട് അമ്മേയെ വിളിച്ചു വെച്ചതിനു ശേഷം പിന്നെ ഫോൺ എടുത്തിരുന്നില്ല… സോറി…

അല്ലേലും ഞാൻ വിളിക്കുമ്പോൾ അറിയില്ല… ബാക്കിയുള്ളവരെ അങ്ങ് വിളിച്ച് വിശേഷം അന്വേഷിക്കുമല്ലോ…
അച്ചു ജാനുവിനെ പാളി നോക്കി കൊണ്ട് പറഞ്ഞു…

ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ വിളിച്ചിരുന്നു… അപ്പോ താന്തോന്നി കാൾ എടുത്തിരുന്നില്ല…

അല്ലാതെയും ഞാൻ ഫോൺ വിളിച്ചാൽ കാൾ എടുക്കാനോ എന്നോട് സംസാരിക്കാനോ താൽപ്പര്യം ഇല്ലല്ലോ നിനക്ക്…

അ… അത്… പി… പിന്നെ…
ജാനു വാക്കുകൾക്കായി തപ്പി…

അത് കണ്ട് അച്ചുവിന് ചിരി വന്നു…
അവൻ ചിരിക്കുന്നത് കണ്ടതും അവൾ അവനെ കൂർപ്പിച്ചു നോക്കി…

ഇത് ഡോക്ടർനെ കാണിപ്പിക്കാതെ പറ്റില്ലാ…
അച്ചു പറഞ്ഞത് കേട്ട് അവൾടെ മുഖം ഒന്ന് കൂടി കൂർത്തു…

ഇങ്ങനെ നോക്കല്ലെടി പെണ്ണേ… കൈവിട്ട് ഞാൻ എന്തേലും ചെയ്ത് പോകും…

അച്ചു പറഞ്ഞത് കേട്ട് ജാനു മിഴിച്ചു കൊണ്ട് അവനെ നോക്കി പോയി…

അവൾടെ നോട്ടം കണ്ട് അച്ചു അവളെ നോക്കി കള്ള ചിരി ചിരിച്ചു…

അവന്റെ നോട്ടത്തിൽ പിടിഞ്ഞു പോയെങ്കിലും ജാനുവിന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തിയിരുന്നു…
അവൾ പെട്ടന്നത് മറച്ചു കൊണ്ട് അവനെ നോക്കി…

വഷളത്തരം പറയാതെ മര്യാതക്ക് വേഷം മാറി വരാൻ നോക്ക്…
അവനെ നോക്കാതെ പറഞ്ഞു കൊണ്ട് ജാനു വേഗം മുറിവിട്ട് ഇറങ്ങി…

നിന്നെ എന്റെ കൈയ്യിൽ ഒരു ദിവസം കിട്ടുമെടി കാ‍ന്താരി… അന്ന് പറയുന്നതിന് പകരം പ്രവർത്തിച്ചു കാണിച്ചു തരാം…
ജാനു പോയിടം നോക്കി അവൻ പറഞ്ഞു…

®®®®®®®®®®®®®®®®®

വിളക്ക് വെക്കണില്ലേ കുട്ടിയെ…?

ഹാമ് കൗസു… ദേ വെക്കാൻ പോകുവാ…
മുറ്റത്തെ പൈപ്പിൽ കൈയ്യും കാലും മുഖവും നനച്ചു കൊണ്ട് ജാനു കൗസല്യയോട് പറഞ്ഞു…

ജാനു വിളക്ക് തെളിച് സന്ധ്യാ നാമം ചെല്ലിക്കൊണ്ടിരിക്കെ അച്ചു അങ്ങോട്ടേക്ക് വന്നത്… പിന്നാലെ കാർത്തിയും…
കൗസല്യ ഓരം ചേർന്ന് കാല് നീട്ടി ഇരുന്ന് കൈകൾ കൂപ്പി ഏറ്റു ജപിക്കുന്നു…

അച്ചു ഒരു നിമിഷം ജാനുവിനെ തന്നെ നോക്കി നിന്നു പോയി… കത്തിച്ചു വെച്ചിരിക്കുന്ന വിളക്കിന്റെ പ്രകാശത്തിൽ അവൾ തിളങ്ങുന്നത് പോലെ തോന്നിപ്പോയി…

അവൻ കൈകൾ മാറി കെട്ടി പിണച്ച് അവളെ നോക്കി നിന്നു…

പ്രാർഥന കഴിഞ്ഞ് വിളക്ക് തൊട്ട് തൊഴുത് ജാനു എണീറ്റ് തിരിഞ്ഞതും തന്നെ തന്നെ നോക്കി നിക്കുന്ന അച്ചുവിനെയാണ്…
അവൾ വേഗം നോട്ടം മാറ്റി അകത്തേക്ക് നടന്നു…

പൊന്നളിയാ കുറച്ച് മയത്തിലൊക്കെ നോക്കിക്കൂടെ…
അവൾടെ പോക്ക് നോക്കി നിന്ന അച്ചുവിന്റെ അടുക്കലേക്ക് നീങ്ങി നിന്നു കൊണ്ട് അവൻ കേൾക്കാൻ മാത്രം പാകത്തിന് കാർത്തി പറഞ്ഞു…

അത് കേട്ടതും അച്ചു കാർത്തിയെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു…

എന്റെ കണ്ണിന്റെ ചരട് ആ കേറിപ്പോയ അളിയന്റെ പെങ്ങളുടെ കയ്യിലാ…

അച്ചു പറഞ്ഞത് കേട്ട് കാർത്തി ചിരിച്ചു പോയി…

കൊതുക് കടി കൊള്ളാൻ നിക്കണ്ട രണ്ടാളും അകത്തേക്ക് വാ…
കൗസല്യ പറഞ്ഞു…

ഹാമ് അമ്മാമ്മേ ഞങ്ങൾ ഇപ്പോ വരാം… അമ്മാമ്മ അകത്തേക്ക് ചെന്നോ…

കാർത്തി പറഞ്ഞത് കേട്ട് അവര് അകത്തേക്ക് നടന്നു…

®®®®®®®®®®®®®®®®

ജാനൂട്ടിയെ… കുട്ടികള് രണ്ടാളും ഉമ്മറത്തിരിപ്പുണ്ട്… മോള് ആ കൊതുക് തിരി കത്തിച്ച് അവിടെ കൊണ്ട് വെക്ക്…

അടുക്കളയിലേക്ക് കേറി വന്ന കൗസല്യ എന്തൊക്കെയോ അരിഞ്ഞു കൊണ്ട് നിന്നിരുന്ന ജാനുവിനോടായി പറഞ്ഞു…

അവരോട് അകത്തേക്ക് കേറിയിരിക്കാൻ പറഞ്ഞൂടായിരുന്നോ കൗസു…

ഞാൻ പറഞ്ഞിരുന്നു… അവര് അളിയനും അളിയനും കൂടി സംസാരിച്ചിരിക്കുവായിരിക്കും…
മോള് ചെല്ല്… ഇത് അമ്മാമ്മ നോക്കാം…

കൗസല്യ പറഞ്ഞതും അവൾ ചെയ്തോണ്ടിരുന്നത് മാറ്റി വെച്ചു കൊണ്ട് കൊതുകുതിരിയുമായി ഉമ്മറത്തേക്ക് നടന്നു…

ഹർഷ ജാനൂട്ടി ഇപ്പോ നിന്റടുക്കൽ എങ്ങനെയാ…?

കാർത്തിയുടെ ചോദ്യം കേട്ട് ഹർഷ മുഖം ചരിച്ചു കൊണ്ടവനെ നോക്കി…

ഞാൻ അങ്ങനെ ചോദിക്കാൻ കാരണം നിനക്ക് അറിയാല്ലോ… അംഗീകരിക്കാൻ പറ്റാത്തതായിരുന്നല്ലോ അവൾക്ക് ഈ കല്യാണം…
നിങ്ങള് സന്തോഷത്തോടെ കഴിയുന്നത് കണ്ണ് നിറയെ കാണാൻ കൊതിക്കുന്ന വ്യക്തിയാ ഞാൻ… അവൾടെ മുഖത്തെ ചിരി മാത്രെ എനിക്ക് വേണ്ടു…
എന്റെ കുട്ടിയോട് ദേഷ്യമൊന്നും തോന്നല്ലേ ഹർഷ…

ഏയ് എന്താ കാർത്തി ഈ പറയുന്നേ… എനിക്ക് എന്റെ ജാനുവിനോട് ദേഷ്യം തോന്നാനോ… ദേഷ്യപ്പെടാൻ പോയിട്ട് ഒരു നോട്ടം കൊണ്ട് പോലും അവളെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല… എന്റെ പ്രാണനാടാ അവള്…
കാർത്തിക്കിനറിയോ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ട് വാശിപിടിക്കുന്നത് എന്റെ പെണ്ണിന് വേണ്ടിയിട്ട് മാത്രമാണ്…

പിന്നെ കാർത്തി പറഞ്ഞത് ശെരിയാ… ജാനുവിന്റെ പൂർണ്ണ സമ്മതത്തോടെ അല്ല ഈ വിവാഹം നടന്നതെങ്കിലും ഇപ്പോ അവളിൽ കുറച്ച് മാറ്റമൊക്കെ വന്ന് തുടങ്ങിയിട്ടുണ്ട്…

അച്ചു ചെറു ചിരിയോടെ പറഞ്ഞതും കാർത്തി അവനെയൊന്ന് നോക്കി… ആ വാക്കുകൾ അവനിലും സന്തോഷമുളവാക്കി…

ഈ സംസാരമെല്ലാം കേട്ട് കൊണ്ട് ജാനു വാതിലിനു മറവിൽ നിൽപ്പുണ്ടായിരുന്നു…

ഉമ്മറത്തേക്ക് തിരിയുമായി വരുമ്പോഴാണ് ഇരുവരുടെയും സംസാരം കേട്ടത്… വിഷയം തന്നെ കുറിച്ചായത് കൊണ്ട് അവൾ ഉമ്മറത്തേക്ക് ചെല്ലാതെ വാതിലിനു മറവിലായി നിന്നു കൊണ്ട് കാതോർത്തു നിന്നിരുന്നു…

അച്ചുവിന്റെ ഓരോ വാക്കുകളും അവളെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിരുന്നു… അവൾടെ കണ്ണുകൾ എന്തന്നില്ലാതെ നിറഞ്ഞു… തന്നെ ഇത്രത്തോളം സ്നേഹിക്കുന്നവനെ മനസിലാക്കാൻ ശ്രെമിച്ചില്ലല്ലോ എന്നതിൽ അവളെ വേദനയുണ്ടാക്കി…

ജാനു മറവിലൂടെ അച്ചുവിനെ ഒന്ന് നോക്കിയ ശേഷം തിരിയുമായി തിരിച്ചു പോയി…

എന്താ കുട്ടിയെ തിരി കൊണ്ട് വെച്ചില്ലേ…?

ജാനുവിനെയും കൈയ്യിൽ പിടിച്ചിരുന്ന തിരിയെയും നോക്കി കൊണ്ട് കൗസല്യ ചോദിച്ചു…

അ… അത്… പിന്നെ കൗസു ഞാൻ അങ്ങു ചെല്ലുമ്പോൾ രണ്ടാളും എണീക്കാൻ പോകുവായിരുന്നു…
അവൾ ഒരുവിധം പറഞ്ഞു കൊണ്ട് തിരി സ്ലാബിലേക്ക് വെച്ച് വേഗം മുറിയിലേക്ക് നടന്നു…

©©©©©©©©©©©©©©©©©

റൂമിലേക്ക് വന്ന് ജാനു ബെഡിൽ വന്നിരുന്നു…

അവൾടെ മനസ് അച്ചു പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുവായിരുന്നു…

ഓരോ പ്രാവശ്യവും തന്നെ കാണാൻ വരുമ്പോഴും സംസാരിക്കാൻ ശ്രെമിക്കുമ്പോഴും വെറുപ്പും ദേഷ്യവും മാത്രമേ പ്രകടിപ്പിച്ചിരുന്നുള്ളു… ആ പേര് കേൾക്കുന്നതോ മുഖം കാണുന്നത് പോലും ഇഷ്ട്ടമായിരുന്നില്ല… ഏട്ടനും ആര്യയും താന്തോന്നിയുടെ ഭാഗം നിന്ന് പറയുമ്പോഴൊക്കെ ദേഷ്യം വരുമായിരുന്നു… അന്നൊക്കെ രണ്ടാളും തന്നോട് പറഞ്ഞിരുന്നു താന്തോന്നിയെ മനസിലാക്കാൻ ശ്രെമിക്കെന്ന് അപ്പോൾ കൂടി കാര്യമാക്കിയിരുന്നില്ല…
കഴുത്തിൽ ഈ താലി പതിയുമ്പോഴും മനസ് ശൂന്യവും താന്തോന്നിയുടുള്ള വെറുപ്പും മാത്രമായിരുന്നു… എങ്കിൽ കൂടിയും തന്റെ താലിയെ മനസാൽ ഉൾക്കൊണ്ടിരുന്നു…
ജാനു ഓർത്ത് കൊണ്ട് മാറോട് ഒട്ടിക്കിടക്കുന്ന താലിമാലയിൽ കൈ ചേർത്തു പിടിച്ചു…

ഓരോന്നും മനസിലേക്ക് തികട്ടി വന്നതും ജാനുവിന്റെ കൺകോണിലൂടെ കണ്ണ് നീർ ഒഴികിയിറങ്ങി… അവൾടെ മനസ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു ആ നിമിഷം…

രാത്രിയിലെ ഭക്ഷണം കഴിയൊക്കെ കഴിഞ്ഞ് അടുക്കള ഒന്ന് ഒതുക്കി ജാനു കുടിക്കാനുള്ള വെള്ളം ജഗിലാക്കി റൂമിലേക്ക് വരുമ്പോൾ അച്ചു ബെഡിന്റെ ഹെഡ് ബോർഡിൽ ചാരി ഫോണിൽ നോട്ടം കൊടുത്തിരിക്കുവായിരുന്നു…

ജാനു അവനെ ഒരു നിമിഷം നോക്കി ഡോർ കുറ്റിയിട്ട് കൈയ്യിലെ ജഗ് ടേബിളിൻ മേൽ വെച്ച് കട്ടിലിന്റെ മറു സൈഡിലായി വന്ന് തിരിഞ്ഞു കിടന്നു…

അച്ചു മുഖം ചരിച് ജാനുവിനെ നോക്കി…

കുറച്ച് മുന്നേ തൊട്ട് ശ്രെദ്ധിക്കുന്നതാ… പെണ്ണിന്റെ മുഖം വല്ലാതിരിക്കുന്നു… ഇടക്കിടക്ക് തന്നെ തന്നെ നോക്കുന്നുമുണ്ടായിരുന്നു… താൻ നോക്കുമ്പോൾ വേഗം നോട്ടം മാറ്റും…
എന്തായിരിക്കും കാര്യം…
അച്ചു ആലോചിച്ചു കൊണ്ട് അവളെ നോക്കി…

പിന്നെ ഫോൺ ഓഫ്‌ ചെയ്ത് ടേബിളിൽ വെച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് അവനും കിടന്നു…

കുറച്ച് സമയം നീണ്ടതും ജാനു മെല്ലേ തിരിഞ്ഞ് അച്ചുവിന് അഭിമുഖമായി കിടന്നു…
സീറോ ബൾബിന്റെ നേരിയ വെട്ടത്തിൽ അവൾ അവനെ നോക്കി…

ജാനു അൽപ്പം കൂടി അവനടുക്കലേക്ക് നീങ്ങി വന്നു…

സോറി… ഈ ഹൃദയത്തിനുള്ളിൽ എന്നോടുള്ള പ്രണയത്തിന്റെ ആഴം മനസിലാക്കാൻ വൈകി പോയി… ഞാൻ ഒത്തിരി വേദനിപ്പിച്ചില്ലേ എന്റെ താന്തോന്നിയെ… എന്നോട് ക്ഷേമിക്ക്…

ജാനു അവനെ മുഖത്തേക്ക് നോക്കി മെല്ലേ പറഞ്ഞു കൊണ്ട് അൽപ്പം പൊങ്ങി അവന്റെ നെറ്റിയിൽ വളരെ മൃദുവായി ചുണ്ടുകൾ ചേർത്തു…

തന്റെ താന്തോന്നിക്ക് മനസ് നിറഞ്ഞു കൊണ്ട് പ്രണയത്തിൽ ചാലിച്ച ആദ്യ ചുമ്പനം നൽകി കൊണ്ട് വിട്ട് മാറുമ്പോൾ അവൾടെ ഹൃദയത്തിന്റെ ഉള്ളറകളിൽ താന്തോന്നിയെന്ന നാമം പ്രണയമായി ഉഴുകാൻ തുടങ്ങി…

അവനെ നോക്കി കിടന്ന് മെല്ലേ ഉറക്കത്തിലേക്ക് വീഴുമ്പോൾ അച്ചു നിറഞ്ഞ പുഞ്ചിരിയോടെ കണ്ണ് തുറന്നവളെ നോക്കി…

അവന്റെ വിരലുകൾ നെറ്റിയിൽ പതിഞ്ഞു… തന്റെ പെണ്ണിന്റെ ചുമ്പനം… അച്ചുവിന്റെ ഹൃദയം സന്തോഷം കൊണ്ട് ദ്രുത ഗതിയിൽ മിടിക്കാൻ തുടങ്ങി… അവൾ പറഞ്ഞ വാക്കുകൾ കാതിൽ ഇപ്പോഴും മുഴങ്ങി കേൾക്കും പോലെ…

അച്ചു ജാനുവിനടുക്കലേക്ക് നീങ്ങി അവളെ തന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളെ ഇടം നെറ്റിയിൽ ചുണ്ട് ചേർത്ത് കണ്ണുകളടച്ചു…
എന്നത്തതിനേക്കാൾ സന്തോഷത്തോടെ അവൻ മെല്ലേ ഉറക്കത്തിലേക്ക് വീണു…

®®®®®®®®®®®®®®®®®®®

രാവിലെ കണ്ണ് തുറക്കുമ്പോൾ താൻ താന്തോന്നിയുടെ കൈക്കുള്ളിലായിരുന്നു… അവൾടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
ജാനു മുഖമുയർത്തി അവനെ നോക്കി… ആള് നല്ല ഉറക്കത്തിലാണ്…

അച്ചുവിന്റെ ഉറക്കം തടസപ്പെടുത്താതെ ജാനു മെല്ലേ അവളെ ചുറ്റിപ്പിടിച്ചിരുന്ന അവന്റെ കൈകളെ എടുത്ത് നീക്കി പതിയെ എണീറ്റ്…

അച്ചു മുഖം ചുളിച്ചു സൈഡ് ചരിഞ്ഞു കിടന്നു…
ജാനു അവനെയൊന്ന് നോക്കി നെറ്റിക്ക് കുറുകെ വീണു കിടക്കുന്ന കുറുനിരകൾ മാടി ഒതുക്കി പതിയെ വളരെ പതിയെ അവിടം ചുണ്ടുകൾ ചേർത്തു കൊണ്ട് വിട്ട് മാറി…

ഈശ്വരാ ഈ താന്തോന്നി ചെക്കൻ അഭിനയിച്ചു കിടക്കുവായിരിക്കുവോ…?
അവൾ സ്വയം ചിന്തിച്ചു കൊണ്ട് ഉറങ്ങി കിടക്കുന്നവന്റെ മുഖത്തേക്ക് നോക്കി…

ഏയ് അഭിനയിച്ചു കിടക്കുവായിരുന്നേൽ താന്തോന്നിയുടെ തനി സ്വരൂപം ഇപ്പോ ഞാൻ അറിഞ്ഞേനെ…
അവൾ ഓർത്തു കൊണ്ട് ജാനു ചിരിയാലെ ബെഡിൽ നിന്നുമേണീറ്റ് മാറ്റിയുടുക്കാനുള്ളതുമെടുത്ത് ഫ്രഷ് ആകാൻ കേറി…

ജാനു കുളിച്ചിറങ്ങുമ്പോഴും അച്ചു നല്ല ഉറക്കമായിരുന്നു…

മുടിയിൽ കെട്ടിയിരുന്ന ടവ്വൽ അഴിച്ചു കൊണ്ട് ജാനു സ്റ്റാന്റിലേക്കിട്ട് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു…

മുടിയൊന്നുലച്ച് കിള്ളിപ്പിന്നിയിട്ട് ടേബിളിൽ മേലിരുന്ന കുങ്കുമ ചെപ്പ് കൈയ്യിലെടുത്ത് ഒരു നുള്ള് കുങ്കുമം തൊടുവിരലിൽ തൊട്ടെടുത്ത് സീമന്ത രേഖ ചുവപ്പിച്ച് ഒരു വട്ടപ്പൊട്ടും തൊട്ട് തിരിഞ്ഞു…
അച്ചുവിനെ ഒന്ന് നോക്കി അവൾ ഒരു പുഞ്ചിരിയോടെ മുറിവിട്ടിറങ്ങി…

®®®®®®®®®®®®®®®®®®®®

ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ടാണ് അച്ചു എണീറ്റത്… ഓഫീസിലെ അച്ചുവിന്റെ p. a യുടെ കാൾ ആയിരുന്നു…
അവൻ കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു…

അച്ചു ഫോണിൽ കാര്യമായി സംസാരിച്ചു കൊണ്ട് നിക്കെയായിരുന്നു ജാനു മുറിയിലേക്ക് കേറി വന്നത്…

അവനുള്ള കോഫിയുമായിട്ടായിരുന്നു അവൾ വന്നത്… അച്ചുനെ ഒന്ന് നോക്കി കോഫി ടേബിളിൽ വെച്ച് ജാനു കബോർഡിനടുക്കലേക്ക് ചെന്ന് അതിൽ നിന്നും ഒരു റെഡ് ആൻഡ് വൈറ്റ് കളർ ചുരിദാർ കൈയ്യിലെടുത്തു…

അപ്പോഴേക്കും അച്ചു കാൾ കട്ട്‌ ചെയ്ത് അവൾക്കടുക്കലേക്ക് വന്നു…

ജാനു ചുരിദാർ ബെഡിലേക്ക് വെച്ച് ടേബിളിൽ നിന്ന് കോഫി എടുത്ത് അവന് നേരെ നീട്ടി…

അച്ചു അവൾടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ട് കോഫി മേടിച്ചു… അവന്റെ മനസ്സിൽ ഇന്നലെ രാത്രിയിലെ നിമിഷം തെളിഞ്ഞു വന്നു… ആ ചിന്തകളിൽ അവന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…

കോഫി കുടിച്ചിട്ട് ചെന്ന് ഫ്രഷാക്… അപ്പോഴേക്കും ഞാൻ നിങ്ങൾക്ക് മാറ്റിയുടുക്കാൻ ഡ്രസ്സ് കൊണ്ട് വരാം…

അതും പറഞ്ഞു മുറിവിട്ടിറങ്ങാൻ പോയവളെ കൈയ്യിൽ അച്ചുവിന്റെ പിടി വീണു…

അവൾ തിരിഞ്ഞ് അവനെ നോക്കി…

എടി ജാനുമ്മേ നിന്നോട് ഞാൻ മുന്നേ പറഞ്ഞിരുന്നു നിങ്ങൾ താൻ എന്നൊന്നും വിളിക്കരുതെന്ന്… ഒന്നുകിൽ താന്തോന്നി അല്ലേൽ ഈ പറഞ്ഞ പോലെ നിങ്ങൾ താൻ പോടോ ഇയ്യാള്… നിനക്ക് അച്ചുവേട്ടാണ് വിളിച്ചാൽ എന്താ…

അച്ചു പറഞ്ഞത് കേട്ട് ജാനുവിന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…

എനിക്ക് തോന്നുമ്പോഴേ ഞാൻ വിളിക്കുവുള്ളു കിട്ടോടാ താന്തോന്നി…
അവൾ കുറുമ്പോടെ പറഞ്ഞു കൊണ്ട് അവന്റെ കൈ വിടുവിച്ച് മുറി വിട്ടോടി…

കാ‍ന്താരി…
അവൾ പോയത് നോക്കി അച്ചു ചിരിയാലേ പറഞ്ഞു…

തുടരും…