രചന – കൃഷ്ണ
നടു റോട്ടിൽ വെച്ച് സീനുണ്ടായോ… എന്നാലും
ഹർഷേട്ടന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു പ്രേവർത്തി എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല…
ആ താന്തോന്നിയെ കുറിച്ച് പറയുമ്പോൾ നീ എന്തിനാ അയ്യാൾക്ക് സൈഡ് നിന്ന് പറയുന്നേ… അയ്യാളെ കുറിച്ച് പറയുമ്പോൾ നിനക്ക് കൊള്ളുന്ന പോലെയാണല്ലോ സംസാരം…
അല്ല ജാനു ഞാൻ ഉദ്ദേശിച്ചത് ആളറിയാതെ ചിലപ്പോ പറ്റി പോയതായിരിക്കും എന്നാണ്…
ജാനുവിന്റെ കടുപ്പിച്ചുള്ള ചോദ്യം കേട്ട് ആര്യ തിരുത്തി…
മമ്… പിന്നെ ആളറിയാതെ ചെയ്തത് പോലും… എനിക്കറിയാം… ആ താന്തോന്നി അറിഞ്ഞോണ്ട് തന്നെയാ ചെയ്തത്… എന്റെ ഏട്ടനെയാ അവൻ തല്ലിയത്… അത് ഞാൻ ഒരിക്കലും പൊറുക്കില്ല… എന്റെ ഏട്ടനൊരു പാവായത് കൊണ്ട് ആ താന്തോന്നിയെ തിരിച്ചൊന്നും ചെയ്തില്ല…
നിന്നെ മറ്റൊരാളുടെ ബൈക്കിലിരുന്ന് പോകുന്നത് കണ്ടപ്പോൾ കക്ഷിക്ക് ഇഷ്ട്ടപ്പെട്ടു കാണില്ല… പിന്നെ കാർത്തിക്കേട്ടൻ ആരെന്ന് ഹാർഷേട്ടന് അറിയില്ലായിരുന്നല്ലോ… നിന്റെ ഏട്ടനാണെന്നറിഞ്ഞേൽ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ…
നീ കൂടുതൽ വാതിക്കാൻ നിക്കണ്ട ആര്യേ… എന്തൊക്കെ പറഞ്ഞാലും ആ താന്തോന്നി ചെയ്തത് തെറ്റാണ്… ഇനി എന്റെ മുന്നിൽ വരട്ടെ…
ജാനു പറഞ്ഞു നിർത്തെ അവർക്ക് മുന്നിലേക്ക് ഒരു ബ്ലാക്ക് ഇന്നോവ കാർ വന്നു നിന്നു…
കാറിൽ നിന്നിറങ്ങിയ ആളെ കണ്ടതും ആര്യ ജാനൂനെ ഒന്ന് നോക്കി…
ഹർഷേട്ടനെ കുറിച്ച് ഇപ്പോ ഒരാള് പറഞ്ഞു നിർത്തിയതേയുള്ളു… അപ്പോഴേക്കും എത്തി… എന്താ ടൈമിംഗ്…
ആര്യ ജാനുനെ ഒന്ന് പാളി നോക്കി കൊണ്ട് അവനോട് പറഞ്ഞു…
ആര്യ പറഞ്ഞത് കേട്ട് അച്ചു ജാനുനെ നോക്കി… അവൾ ആര്യയെ നോക്കി പേടിപ്പിക്കുവാണ്… ആര്യ പണി ഇരന്നു വാങ്ങിയ കണക്കെ നിന്നു പോയി…
അപ്പോഴേക്കും സ്റ്റോപ്പിലേക്ക് ഒരു ബസ് വന്ന് നിന്നു…
ആര്യ തൽക്കാലം രക്ഷ പെട്ടു എന്ന കണക്കെ ബസിലേക്ക് വേഗം കേറി… പിറകെ ബസിലേക്ക് കേറാൻ പോയ ജാനുനെ ഹർഷ കൈയ്യിൽ പിടിച്ചു നിർത്തി…
എനിക്ക് നിന്നോടൊന്ന് സംസാരിക്കണം…
അച്ചു ജാനൂനോട് പറഞ്ഞു.
എനിക്കൊന്നും കേൾക്കണ്ട…
ജാനു കൈ കുടഞ്ഞു വലിച്ച് അവനോട് ദേഷ്യത്തോടെ പറഞ്ഞ് ബസിലേക്ക് കേറാൻ പോകേം അച്ചു കിളിയെ നോക്കി… അവന്റെ നോട്ടം കണ്ടതും അയ്യാൾ ഡോർ അടച്ചു…
എന്താ ഇത്… എനിക്ക് കേറണം…
കിളിയായി നിന്ന ആളോട് ജാനു പറഞ്ഞു…
ഞാൻ പറയുന്നത് കേൾക്കാതെ നീ ഈ ബസിലല്ല ബസ് സ്റ്റോപ്പിൽ നിന്നെ പോകാൻ പോകുന്നില്ല…
അച്ചു പറഞ്ഞു തീർന്നതും ആ ബസ് അവളെ കടന്ന് മുന്നോട്ട് നീങ്ങി…
ജാനൂന് ദേഷ്യം ഇരച്ചു കേറി… അവൾ അച്ചുനെ രൂക്ഷമായി നോക്കി…
ഞാൻ പറഞ്ഞില്ലേ എനിക്ക് കേൾക്കാൻ താൽപ്പര്യമില്ലന്ന്… നിങ്ങടെ എല്ലാ പ്രേവർത്തിയും ഞാൻ സഹിച്ചിട്ടേയുള്ളു… പക്ഷേ ഇന്നലെ താൻ ചെയ്തത് അതെനിക്ക് മറക്കാനോ പൊറുക്കാനോ കഴിയില്ല…
അത്രയും പറഞ്ഞു കൊണ്ട് ജാനു മുന്നോട്ടേക്ക് നടന്നു…
ഇവളോട് താണ് പറഞ്ഞാൽ കേൾക്കില്ല… അച്ചു സ്വയം പറഞ്ഞു കൊണ്ട് വേഗം അവൾക്കടുക്കലേക്ക് ചെന്ന് ഒന്നും നോക്കാതെ ജാനുനെ പൊക്കിയെടുത്ത് അവന്റെ തോളിലേക്കിട്ട് കാറിനടുത്തേക്ക് നടന്നു…
ഡോ… താനെന്താ ഈ കാണിക്കുന്നേ… താഴെയിറക്കടോ താന്തോന്നി എന്നെ…
ജാനു അവന്റെ പുറത്ത് അടിച്ചു കൊണ്ടും കുതറിയിറങ്ങാൻ ശ്രെമിച്ചു കൊണ്ടും പറഞ്ഞു…
അച്ചു അതൊന്നും വക വെക്കാതെ അവളെ കാറിലേക്ക് കൊണ്ടുവന്നിരുത്തി…
പേടക്കാതെ ഇരിയടി അവിടെ… ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല…
ജാനു ഇറങ്ങാൻ ശ്രെമം നടത്തെ അച്ചൂന് ദേഷ്യം വന്ന് അവളോട് പറഞ്ഞ് ഡോർ അടച്ച് അവനും കാറിലേക്ക് കേറി ജാനൂനെ ഒന്ന് നോക്കി…
ഇന്നലെ അപ്പ പറഞ്ഞത് കേട്ട് ദേഷ്യത്തിൽ എണീറ്റ് മുറിയിൽ കേറി വാതിലടച്ചെങ്കിലും പിന്നെ ചിന്തിച്ചപ്പോൾ എന്റെ ഭാഗത്തും തെറ്റുണ്ടെന്നു തോന്നി… ഞാൻ ആ സമയം എന്റെ ശെരി മാത്രമേ നോക്കിയിരുന്നുള്ളു…
ആരാണ് എന്താണെന്നറിയാൻ കൂട്ടാക്കിയില്ല… അതിനുള്ള ക്ഷേമ കാണിച്ചില്ല… എല്ലാം കൂടി ആലോചിച്ചപ്പോൾ പെണ്ണിനെ നേരിട്ട് കണ്ട് ഇന്നലെ നടന്നതിന് സോറി പറയാൻ തന്നെ തീരുമാനിച്ചു…
അച്ചു മനസ്സിലോർത്തു കൊണ്ട്
ചുണ്ടിൽ തത്തിയ ചിരിയോടെ കാർ മുന്നോട്ട് പറപ്പിച്ചു…
കുറച്ചധിക ദൂരം മുന്നോട്ട് ചെന്നതും അച്ചു കാർ വഴിയുടെ ഓരം ചേർത്തു നിർത്തി…
അവൻ ജാനൂനെ നോക്കി… അവൾ ദേഷ്യത്തോടെ മുന്നോട്ട് നോട്ടം കൊടുത്തിരിക്കെയാണ്…
ജനനി ഞാൻ ഇന്നലെ…
വേണ്ട… കൂടുതൽ വിശതീകരണം വേണ്ട…
അച്ചു പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ ജാനു കൈത്തലമുയർത്തി കൊണ്ട് തടഞ്ഞു…
നിങ്ങൾ ഇന്നലെ കാണിച്ചത് വലിയ തെറ്റാണ്… എന്റെ ഏട്ടനെയാ താൻ നടു റോട്ടിൽ വെച്ച് യാതൊരു മയവുമില്ലാതെ തല്ലിയത്… അതെനിക്ക് സഹിക്കാനോ പൊറുക്കാനോ പറ്റില്ല…
ജാനു പറഞ്ഞത് കേട്ട് അച്ചൂന്റെ മുഖം ചുളിഞ്ഞു…
എനിക്ക് അറിയില്ലായിരുന്നു… അത് നിന്റെ ഏട്ടനാണെന്ന്… പെട്ടന്ന് നിന്നെ ഏതൊരുത്തന്റെ ബൈക്കിന് പിന്നിലിരുന്ന് പോകുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു… അതാ ഞാൻ…
തനിക്ക് ദേഷ്യം വന്നെന്നു കരുതി തല്ലിയേണോ വേണ്ടേ… അല്ല ഞാൻ അങ്ങനെ ആരുടെയെങ്കിലും വണ്ടിയിൽ പോകുന്നത് കണ്ടാൽ തന്നെ ഇയ്യാൾക്കെന്താ നഷ്ട്ടം… എന്റെ ഇഷ്ട്ടമല്ലേ… എ…
നിർത്തടി പുല്ലേ…
അച്ചു ഒരു അലർച്ചയായിരുന്നു…
ജാനു നടുങ്ങി കൊണ്ട് അവനെ നോക്കി… ദേഷ്യം കൊണ്ട് വിറച്ചു നിക്കെയാണ്… അവന്റെ ഭാവം കണ്ട് അവൾടെ ഉള്ളമൊന്ന് വിറച്ചു…
ഒന്ന് താണപ്പോൾ കിടന്ന് തുള്ളുന്നോ… അതേടി എനിക്ക് ദേഷ്യം വരും… നിന്റെ കാര്യത്തിൽ എനിക്ക് ദേഷ്യം വരും… കാരണം നീ എന്റെ പെണ്ണാ… ഈ ഹർഷവിന്റെ…
നീ ഏതവന്റെയെങ്കിലും ബൈക്കിന് പിന്നിലിരുന്ന് പോകുന്നത് കണ്ടാൽ എനിക്ക് പൊള്ളും… ഇന്നലെ സംഭവിച്ചതും അത് കൊണ്ടാ…
നിങ്ങൾക്ക് മാത്രം തോന്നിയാൽ മതിയോ ഈ ഇഷ്ട്ടം… അതെനിക്ക് കൂടി തോന്നണ്ടേ… നിങ്ങളെ കാണുന്നതേ എനിക്ക് വെറുപ്പാ അപ്പോഴാ ഇഷ്…
ജാനു പറഞ്ഞ് തീർന്നില്ല അതിന് മുന്നേ അച്ചു അവളെ വലിച്ച് അവനിലേക്കടുപ്പിച്ച് കൊണ്ടവളുടെ ചുണ്ടുകൾ കവർന്നു…
ജാനു വെറുപ്പോടെ അവനെ തള്ളി മാറ്റാൻ ശ്രെമിച്ചെങ്കിലും ഫലപ്പെട്ടില്ല… അച്ചു കൂടുതൽ ശക്തിയോടെ ജാനുനെ അവനിലേക്ക് അടുപ്പിച്ചു കൊണ്ട് അവൾടെ ചുണ്ടുകളെ കീഴ്പ്പെടുത്തി… ജാനു പറഞ്ഞ വാക്കുകളിലെ ദേഷ്യം അവൻ അവളുടെ ചുണ്ടുകളിൽ തീർത്തു…
ജാനൂന്റെ കൺകോണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി…
അച്ചുനോട് ദേഷ്യവും അറപ്പും വെറുപ്പും തോന്നിച്ചു അവൾക്ക്…
അച്ചു ചുണ്ടുകൾ മോചിപ്പിച്ച് ജാനുനെ നോക്കി…
എന്നെ വെറുപ്പാണെന്നോ ഇഷ്ട്ടമല്ലന്നോ എന്ന വാക്ക് ഇനി നിന്റെ വായിൽ നിന്ന് വീണാൽ ഇതിന് മേലെയായിരിക്കും സംഭവിക്കാ…
ഞാൻ പറയും ഇനിയും പറയും…
പറയുമ്പോൾ അവൾടെ ചുണ്ടുകൾ വിറച്ചു… കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി…
അവൾടെ അമർഷം വാക്കുകളിൽ പ്രേകടമായിരുന്നു…
എന്നാൽ ജാനു പറഞ്ഞ് തീർന്നതും അച്ചൂന്റെ കൈ അവൾടെ കവിളിൽ പതിഞ്ഞു…
ജാനു കവിളിൽ കൈ ചേർത്ത് കൊണ്ട് അച്ചുനെ പകപ്പോടെ നോക്കി…
നീ എന്നെ വെറുത്താലും ഇഷ്ടപ്പെട്ടില്ലങ്കിലും ഈ ജന്മം നിനക്കൊരു ജീവിതമുണ്ടങ്കിൽ അത് ഈ ഹർഷയുടെ കൂടെ മാത്രമായിരിക്കും…
നീ എന്റെയാ എന്റെ മാത്രം… ഇനി ഒരിക്കൽ കൂടി നീ ഈ വർത്തമാനം പറഞ്ഞാൽ…
അച്ചു ദേഷ്യത്തോടെ അത്രയും പറഞ്ഞ് ജാനുനെ അവിടെ ഇറക്കി വിട്ട് പറപ്പിച്ചൊരു പോക്കായിരുന്നു…
…………………………..
നീ എന്ത് പണിയാടാ ഹർഷാ കാണിച്ചേ… നീ ജനനിയെ തല്ലണ്ടിയിരുന്നില്ല… പോരാത്തതിന് അതിനെ കാറിൽ നിന്നിറക്കി വിട്ടിരിക്കുന്നു… അത് വളരെ മോശമായി പോയി…
നടന്ന സംഭവങ്ങൾ അച്ചു പറഞ്ഞത് കേട്ട് അവന്റെ ഉറ്റ സുഹൃത്തായ രാകേഷ് പറഞ്ഞു…
അച്ചുന്റെ ഡിഗ്രി മുതൽക്കെയുള്ള കൂട്ടാണ് രാകേഷ്… എന്തിനും കട്ടക്ക് കൂടെ നിക്കുന്നവൻ… രാകേഷിന് ഒരു അനിയത്തി കൂടിയുണ്ട്… രേവതി… അച്ചുനെ വലിയ കാര്യമാ അവൾക്ക്… അവന് തിരിച്ചും…
ഒരിക്കെ രേവതിയോട് കുറച്ചവൻ മാര് മോശമായ രീതിയിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തല്ലിനിടെയാണ് ജനനിയെ കാണുന്നത്…
പിന്നെ ഞാൻ എന്താ ചെയ്യേണ്ടിയിരുന്നേ… എന്റെ കണക്കിന് ഒന്ന് കൂടി പൊട്ടിക്കണ്ടതായിരുന്നു…
പറയുമ്പോൾ അച്ചുന്റെ ശബ്‌ദം കടുത്തിരുന്നു…
നിന്റെ ഈ ദേഷ്യമാ ഹർഷാ നിന്റെ ഏറ്റവും വലിയ പ്രശ്നം… നീ ആദ്യം നിന്റെ ദേഷ്യമൊന്നു കുറക്ക്…
രാകേഷ് പറഞ്ഞു…
എങ്ങനെ ദേഷ്യം കുറയാനാ… ദേഷ്യത്തിന് കാരണം തന്നെ അവളല്ലേ… എന്നെ എന്താടാ അവൾ മനസിലാക്കാത്തെ… ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും തോന്നിയ പ്രണയം… എന്നാൽ അവൾക്ക് എന്നെ കാണുന്നത് തന്നെ വെറുപ്പ്… സഹിക്കുന്നില്ലടാ… അവൾടെ അവഗണന എന്നെ വല്ലാതെ വേദനിപ്പിക്കുന്നു…
അച്ചു പറഞ്ഞത് കേട്ട് രാകേഷിന് വല്ലായ്മ തോന്നി…
ഇന്നല്ലങ്കിൽ നാളെ ജനനി നിന്റെ സ്നേഹം തിരിച്ചറിയും… നീ ഇങ്ങനെ ഇമോഷണലാകാതെ…
രാകേഷ് അച്ചുന്റെ തോളിൽ മെല്ലെ തട്ടി കൊണ്ട് പറഞ്ഞു…
…………………….
എന്താണ് ഏട്ടന്റെ ജാനൂട്ടിയുടെ മുഖത്തൊരു തെളിച്ച കുറവ്… നീ ഇന്ന് വന്നപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുവാണ്… എന്തേ…?
ജാനു ഉമ്മറത്ത് പടിയിലിരിക്കെ കാർത്തിക്ക് അവൾക്കടുക്കൽ വന്നിരുന്നു കൊണ്ട് ചോദിച്ചത്…
അവൾ ഉള്ളിലെ സങ്കടം പുറമേ കാണിക്കാതെ അവനെയൊന്ന് നോക്കി ആ തോളിലേക്ക് ചാഞ്ഞു… കൺ കോണിൽ നനവ് പടർന്നു…
എന്താടാ… ഈ മനസ്സിൽ എന്തോ ഒരു വിഷമമുണ്ടല്ലോ… ഏട്ടനോട് പറയ്…
കാർത്തിക്കിന്റെ ചോദ്യം കേട്ട് അവൾടെ സങ്കടം ഇരട്ടിച്ചു… ഇന്ന് നടന്നതൊന്നും അവൾ അവനോട് പറയാതെ മനസ്സിൽ തന്നെ ഒതുക്കാൻ ശ്രെമിച്ചു…
ഒ… ഒന്നുല്ല ഏട്ടാ… ഏട്ടന് തോന്നിയതാകും…
പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു…
അത് ചുമ്മാ… എന്തേ എന്റെ ജാനൂട്ടിയുടെ പിറകെ നടക്കുന്ന താന്തോന്നി ചെക്കൻ എന്തെങ്കിലും പറഞ്ഞോ…
കാർത്തിക്ക് തമാശ രൂപേണ ചെറു ചിരിയോടെ ചോദിച്ചു…
അവന്റെ കാര്യം കേട്ടതും ജാനൂന് ദേഷ്യം ഇരച്ചു കേറി…
ഒരു താന്തോന്നി… വൃത്തികെട്ടവൻ… ഏട്ടനിനി അവന്റെ കാര്യമേ പറയരുത്…
എടി പെണ്ണേ ഞാൻ നിന്നെ ചുമ്മാ ചോടുപ്പിക്കാൻ വേണ്ടി ചോതിച്ചതല്ലേ… നീ ഇങ്ങനെ ചൂടാവല്ലേ…
ജാനുന്റെ ദേഷ്യത്തോടെയുള്ള പറച്ചില് കേട്ട് കാർത്തിക്ക് പറഞ്ഞു…
………………………..
രാത്രി തിരിഞ്ഞും മറഞ്ഞും കിടന്നിട്ട് അച്ചൂന് ഉറക്കം വരുന്നില്ല… ഇന്ന് നടന്ന സംഭവം അവന്റെ ഉറക്കം കെടുത്തിയിരുന്നു… അവൻ എണീറ്റ് ഹെഡ് ബോർഡിലേക്ക് ചാഞ്ഞിരുന്നു…
തെറ്റായി പോയി… ഞാൻ എന്റെ പെണ്ണിനോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…
അച്ചു സ്വയം പഴിച്ചു കൊണ്ട് ദേഷ്യത്തിൽ മുഷ്ട്ടി ചുരുട്ടി ബെഡിലേക്ക് ആഞ്ഞിടിച്ചു…
ജാനുന്റെ മുഖം മനസ്സിലേക്ക് തെളിഞ്ഞതും അച്ചു മറുത്തൊന്നും ചിന്തിക്കാതെ ബെഡിൽ നിന്നുമെണീറ്റ് വേഗം ടേബിളിലിരുന്ന ബൈക്കിന്റെ ചാവിയുമെടുത്ത് ശബ്ദമുണ്ടാക്കാതെ റൂം വിട്ടിറങ്ങി…
തുടരും…

by