17/04/2026

നെഞ്ചോട് : അവസാന ഭാഗം

രചന – കൃഷ്ണ

കുഞ്ഞാപ്പിയെ അടങ്ങി ഇരിക്കടാ…
ജാനുവിന്റെ മടിയിലിരിക്കുന്ന കുഞ്ഞി പെണ്ണ് അവൾടെ ടോപ്പിനുള്ളിൽ കൈ കടത്തി പരതലാണ്…

ജാനു പറഞ്ഞത് കേട്ട് ആള് അതൊന്നും കാര്യമാക്കാതെ അതെ കളി തന്നെ…

ഈ കുറുമ്പി…
ജാനു ചിരിയോടെ പറഞ്ഞു കൊണ്ട് ടോപ്പിനുള്ളിൽ കടത്തിയ കുഞ്ഞി പെണ്ണിന്റെ കൈ പിടിച്ചെടുത്ത് ചുണ്ട് ചേർത്ത് മുത്തി…
കുഞ്ഞാപ്പി ചിരിച്ചു കൊണ്ട് അവൾടെ മാറിലേക്ക് ചാഞ്ഞു…

അമ്മേടെ പൊന്ന്…
ജാനു കുഞ്ഞി പെണ്ണിന്റെ തലയിൽ മുത്തി കൊണ്ട് കുഞ്ഞിനെ ചേർത്തു പിടിച്ച് മുഖം ചരിച്ചു കൊണ്ട് അച്ചുവിനെ നോക്കി…

ആള് അമ്മടേം മോൾടെയും പ്രേകടനങ്ങൾ കണ്ടാസ്വദിച്ച് ഡ്രൈവിങ്ങിലായിരുന്നു…

ഇത് വീട്ടിലേക്കുള്ള വഴിയല്ലല്ലോ അച്ചുവേട്ടാ…?

കാറ് ഒരു പോക്കറ്റ് റൂട്ടിലേക്ക് തിരിഞ്ഞതും ജാനു ചോദിച്ചു…

അതെ… നമ്മൾ വീട്ടിലേക്കല്ല ഇപ്പോ പോകുന്നത്…

പിന്നെ… പിന്നെ എവിടെക്കാ…?

അതൊക്കെ ഉണ്ട് ജാനുമ്മേ… അവിടെ എത്തുമ്പോൾ എന്റെ ഭാര്യക്ക് മനസിലാകും…
ജാനുവിനെ നോക്കി ചിരിയോടെ കണ്ണ് ചിമ്മി കാട്ടി ഡ്രൈവിങ്ങിൽ ശ്രെദ്ധ ചെലുത്തി…

അത്തേ കുമ്പിക്ക് കിന്തോയ് മേനം…
ജാനുവിന്റെ മാറിലേക്ക് ചാരി പുറത്തേക്ക് നോട്ടം കൊടുത്തിരിക്കെ എന്തോ കണ്ണിലുടക്കിയ പോലെ കുഞ്ഞി പെണ്ണ് മുഖമുയർത്തി അച്ചുവിനെ നോക്കി പറഞ്ഞു…

അച്ഛേടെ പൊന്നിന് കിന്റെർജോയ് വേണോടാ… അച്ഛാ മേടിച്ചു താരല്ലോ എന്റെ കുറുമ്പിക്ക്…
അച്ചു കൊഞ്ചി കൊണ്ട് കുഞ്ഞി പെണ്ണിനെ നോക്കി പറഞ്ഞു…

കോയെ മേനം അത്തേ കുമ്പിക്ക്…
കണ്ണുകൾ വിടർത്തി കൊണ്ട് പറയുന്നതിനൊപ്പം കൈ കൊണ്ട് ആക്ഷനിടുന്നുമുണ്ട്…

അച്ഛേടെ കണ്ണന് കുറെ മേടിച് തരാട്ടോ…

അച്ചു പറഞ്ഞത് കേട്ട് കുഞ്ഞി പെണ്ണ് കൈ കൊട്ടി ചിരിച്ചു… കുഞ്ഞി പൈതലിന്റെ ആ ചിരി ജാനുവിലും അച്ചുവിലും പടർന്നു…

യാത്രയ്ക്കിടെ അച്ചു റോഡിന് സൈഡിലേക്ക് കാർ ഒതുക്കി നിർത്തി…

അച്ഛ പോയി കിന്റർജോയ് മേടിച് വരാവേ…
സീറ്റ് ബെൽറ്റ് അഴിക്കുന്നതിനൊപ്പം അച്ചു പറഞ്ഞു…

അത്തേ കുമ്പിയും…
പറഞ്ഞു കൊണ്ട് കുഞ്ഞി പെണ്ണ് അവന് നേരെ കൈ നീട്ടി…
കൂടെ കൊണ്ട് പോയില്ലേൽ ആൾടെ സ്വഭാവം മാറുമെന്ന് അറിയാവുന്നത് കൊണ്ട് അച്ചു ജാനുവിനെ ഒന്ന് നോക്കി കുഞ്ഞി പെണ്ണിനെ എടുത്തു…

എന്റെ ജാനു പെണ്ണിന് എന്തേലും വേണോ…?
ഇറങ്ങുന്നതിന് മുന്നേ അച്ചു അവളെ നോക്കി ചോദിച്ചു…

എനിക്ക് ഒന്നും വേണ്ട… അച്ഛനും മോളും വേണ്ടത് മേടിച്ചിട്ട് വേഗം വായോ…
ജാനു ചിരിയോടെ പറഞ്ഞു…

മമ്… ഒക്കെ…
അച്ചു പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി…

റോഡിന് ഓപ്പോസിറ്റ് ആയിരുന്നു ബേക്കറി… റോഡ് ക്രോസ്സ് ചെയ്ത് ബേക്കറിയിലേക്ക് കേറുന്ന അച്ചുവിനെയും കുഞ്ഞി പെണ്ണിനെയും നോക്കി ജാനു ഒരു പുഞ്ചിരിയോടെ ഇരുന്നു…

കുറച്ച് കഴിഞ്ഞതും രണ്ട് പേരും തിരിച്ചു വന്നു…

കുഞ്ഞി പെണ്ണിന്റെ രണ്ട് കൈയ്യിൽ കിന്റർജോയ് ഉണ്ടായിരുന്നു…
അച്ചുവിന്റെ കൈയ്യിൽ ഒരു പാക്കറ്റും ഉണ്ട്…

മ്മേ… അത്ത കുമ്പിക്ക് കോയെ കിന്തോയ് മേച് ടന്നു…
കാറിലേക്ക് കേറിയതും കുഞ്ഞി പെണ്ണ് ജാനുവിന്റെ മടിയിലേക്ക് ഇരുന്നു കൊണ്ട് കൈയ്യിലെ കിന്റർജോയ് കാണിച്ചു കൊണ്ട് പറഞ്ഞു…

ജാനു ചിരിയോടെ നോക്കി…
അപ്പോഴേക്കും അച്ചു കുഞ്ഞി പെണ്ണിന്റെ കൈയ്യിൽ നിന്നും ഒരു കിന്റർജോയ് വാങ്ങി ഓപ്പൺ ചെയ്ത് പെണ്ണിന്റെ കൈയ്യിലേക്ക് വെച്ച് കൊടുത്തു…

കുഞ്ഞാപ്പി വിരലിൽ ചോക്ലേറ്റും ക്രീംമും തോണ്ടി എടുത്ത് വായിലേക്ക് വെച്ച് നുണഞ്ഞു കൊണ്ട് രണ്ടാളെയും നോക്കി ചിരിച്ചു…

ദാ എന്റെ ജാനുമ്മയ്ക്ക്…
അവൾക്ക് നേരെ ബോൾ ഐസ് ക്രീം നീട്ടി കൊണ്ട് അച്ചു പറഞ്ഞു…

അവൾ അച്ചുവിനെയും പിന്നെ കൈയ്യിലേക്കും നോക്കി പുഞ്ചിരിയോടെ അത് മേടിച് തുറന്ന് കഴിക്കാൻ തുടങ്ങി…

എനിക്ക് ഒന്നും വേണ്ടന്ന് പറഞ്ഞ ആളാണോ…?
ചോദിക്കുന്നതിനൊപ്പം ചിരിയും ചുണ്ടിൽ തത്തിയിരുന്നു…

ഞാൻ ഒന്ന് പറഞ്ഞില്ലെങ്കിലും എന്റെ ചെക്കൻ മേടിക്കുമെന്ന് എനിക്കറിയാം…
ഒരു സ്പൂൺ ഐസ് ക്രീം അച്ചുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു…
അച്ചു ചിരിയോടെ അത് വായിലാക്കി നുണഞ്ഞു കൊണ്ട് ജാനുവിനെ നോക്കി…

മ്മേ… എച്ചും…
കുഞ്ഞി പെണ്ണിന്റെ ശബ്‌ദം കേട്ട് ജാനു കുഞ്ഞിനെ നോക്കി…

ആൾടെ ചുണ്ടിന് ചുറ്റും ക്രീം പറ്റി ഇരിക്കുന്നു…

ഇത് എന്നാ മോനേ… ഇങ്ങനെയാണോ കഴിക്കുന്നേ… മുഴുവനും ആക്കിയല്ലോ അമ്മേടെ പൊന്ന്…
കൈ കൊണ്ട് ചുണ്ടിന് ചുറ്റും പറ്റി പിടിച്ച ക്രീം തൂത്തു കൊടുത്തു ജാനു…

മ്മേ… എച്ചും അക്കിമ് മേനം…
കുഞ്ഞി പെണ്ണ് വീണ്ടും പറഞ്ഞു…

ജാനു ചിരിയോടെ അൽപ്പം എടുത്ത് കുഞ്ഞാപ്പിയുടെ വായിൽ വെച്ച് കൊടുത്തു…
ആള് തണുപ്പിൽ മുഖം ചുളിച്ചു…

തപ്പ്…
ചിരിച് കൊണ്ട് പറയുന്ന കുരുന്നിന്റെ ചുണ്ടിൽ ഒന്ന് മുത്തി വിട്ട് ജാനു…

എനിക്കും…
ആ ശബ്‌ദം കേട്ടതും ജാനു മുഖം ചരിച്ചു കൊണ്ട് അച്ചുവിനെ നോക്കി…

ഐസ് ക്രീം ആണെന്ന് കരുതി ജാനു സ്പൂണിൽ അൽപ്പം എടുത്ത് അച്ചുവിന് നേരെ നീട്ടി…

എനിക്ക് ഇതല്ല ജാനുമ്മേ വേണ്ടത്… തൊട്ട് മുന്നേ എന്റെ കൊച്ചിന് കൊടുത്തപോലെ ദേ ഇവിടെ എനിക്കും താ…
അച്ചുവിന്റെ ചുണ്ടിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു…

പോ… ചെക്കാ…
അവൾ നോട്ടം മാറ്റി…

ആഹാ… അപ്പോ തരില്ലല്ലേ… ഒക്കെ തരണ്ട… ഞാൻ തന്നോളാം…
അച്ചു പറഞ്ഞത് കേട്ട് ജാനു ഞെട്ടി അവന് നേരെ നോക്കേം അച്ചുവിന്റെ ചുണ്ടുകൾ അവൾടെ ചുണ്ടിൽ പതിഞ്ഞു മാറിയതും ഒരുമിച്ചായിരുന്നു…

ജാനുവിന്റെ നോട്ടം കണ്ട് അച്ചു കണ്ണിറുക്കി കാട്ടി ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു… ജാനുവിന്റെ ചുണ്ടിലും ഒരു ചിരി തത്തി…

യാത്രയ്ക്കിടെ കുഞ്ഞി പെണ്ണ് ജാനുവിന്റെ മാറിൽ ചാഞ്ഞ് ഉറക്കം പിടിച്ചിരുന്നു…

നീണ്ടു യാത്രയ്ക്കൊടുവിൽ കാർ ആ ഗേറ്റിന് മുന്നിൽ എത്തി നിന്നു…

ജാനുവിന്റെ മുഖം വിടർന്നു… അവൾടെ നോട്ടം അച്ചുവിലേക്ക് നീണ്ടു… അവന്റെ നോട്ടവും അവളിലായിരുന്നു…

അച്ചു കണ്ണ് ചിമ്മി ചിരിച്ചു… കാറിന്റെ ശബ്‌ദം കേട്ട് മുത്തു വേഗം വന്ന് ഗേറ്റ് തുറന്നു…

അച്ചു കാറ് മുന്നോട്ടെടുത്ത് വീടിന് മുറ്റത്ത് കൊണ്ട് നിർത്തി…

കുഞ്ഞി പെണ്ണ് ആ സമയം ഉറക്കം വിട്ട് എണീറ്റിരുന്നു… എങ്കിലും ഉറക്ക ചുവയോടെ
ജാനുവിന്റെ തോളിലേക്ക് തല ചായ്ച്ചു കിടന്നു…

അച്ചു ഡോർ തുറന്നിറങ്ങി പിന്നിലെ കുഞ്ഞി പെണ്ണിനെ എടുത്ത് കൊണ്ട് ജാനുവും കാറിൽ നിന്നും ഇറങ്ങി…
അപ്പോഴേക്കും അവർക്കടുക്കലേക്ക് മുത്തു ഓടി അടുത്തു…

നോക്കി നിന്ന് മടുത്തോ മുത്തു…?
അച്ചു ചോദിച്ചു…

ഏയ് ഇല്ല സാർ… ഇന്നലെ വിളിച്ച് പറഞ്ഞിരുന്നല്ലോ… ഞാൻ അത് കൊണ്ട് കാത്തിരിക്കുവായിരുന്നു… പിന്നെ മുറിയൊക്കെ വൃത്തിയാക്കി ഇട്ടിട്ടുണ്ട്…
കീ അച്ചുവിന് നേരെ നീട്ടി കൊണ്ട് മുത്തു പറഞ്ഞു…

ഹാമ്… മുത്തു…
അച്ചു കീ മേടിച് കൊണ്ട് ചിരിയോടെ പറഞ്ഞു…
ജാനു അവനെ ഒന്ന് നോക്കി…

മറ്റൊരു ശബ്‌ദം കേട്ടതും ജാനുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന കുഞ്ഞി പെണ്ണ് മുഖമുയർത്തി മുത്തുവിനെ നോക്കി…

കുഞ്ഞു മോളെ…
മുത്തു വാത്സല്യത്തോടെ വിളിച്ചതും കുഞ്ഞാപ്പി ചിരിച്ചു കൊണ്ട് അച്ചുവിന്റെ നേരെ എടുക്കാനായി ചാഞ്ഞു…
അവൻ കുഞ്ഞിനെ എടുത്ത് കവിളിൽ മുത്തി…

എന്നാ മുത്തു പൊയ്ക്കോ… നാളെ വന്നാൽ മതി…
അച്ചു ഒരു ചിരിയോടെ പറഞ്ഞതും മുത്തു തലയാട്ടി തിരിച്ചു പോയി…

അപ്പോ പ്ലാനിങ് ആയിരുന്നല്ലേ ഇങ്ങോട്ടേക്കുള്ള വരവ്…
ജാനു അച്ചുവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…

അതേല്ലോ… കുറെ ആയില്ലേ ഇങ്ങോട്ടേക്ക് വന്നിട്ട്…
നമ്മുടെ ആദ്യ ഒത്തുചേരലിന് സാക്ഷ്യം വഹിച്ച ഹിഡൻ പ്ലേസ് അല്ലേ പെണ്ണേ… അതിന് ശേഷം ഇങ്ങോട്ടേക്ക് ഒന്ന് വരാൻ പറ്റിയിട്ടില്ലല്ലോ… ഇപ്പോ ഒരു വരവ് കൂടി വന്നു… നമ്മുടെ പ്രേണയത്തിന്റെ അംശവുമായി…
കുഞ്ഞി പെണ്ണിൽ നിന്ന് നോട്ടം ജാനുവിലേക്ക് എത്തി…

അവളിൽ പുഞ്ചിരി മൊട്ടിട്ടിരുന്നു… നാണത്തിൽ കലർന്ന പുഞ്ചിരി…

വാ… അകത്തേക്ക് പോകാം…
അച്ചു ചിരിയോട് അവളെ ചേർത്തു പിടിച്ച് കുഞ്ഞി പെണ്ണിനെയും കൂട്ടി മുന്നോട്ട് നടന്നു…

®®®®®®®®®®®®®®®®®®®®®®®®®®®

കുഞ്ഞി പെണ്ണിനെ ഉറക്കി കിടത്തി ഇരു വശവും പില്ലോ സെറ്റ് ചെയ്ത് ജാനു റൂമിൽ നിന്നും പുറത്തേക്ക് നടന്നു…

തനിക്ക് പ്രിയപ്പെട്ട നിമിഷങ്ങൾ നൽകിയ ഇടം… ഓരോ കോണിലും തങ്ങടെ പ്രണയം തീർത്ത ഓർമ്മകൾ…
അവൾടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ഒപ്പം പ്രിയപ്പെട്ടവനെ കണ്ണുകൾ കൊണ്ട് തിരഞ്ഞു…

മേലെ നിന്നും അച്ചുവിന്റെ ശബ്‌ദം കേട്ടതും ജാനു സ്റ്റേയർ കേറി മേലേക്ക് ചെന്നു…

ഫ്ലോറിൽ ബെഡ് സെറ്റ് ചെയ്തിട്ടിട്ടുണ്ട്…
അവൾ അത് നോക്കി മുന്നിലേക്ക് നോട്ടം കൊടുത്തു… ബാൽക്കണി ഡോർ തുറന്ന് കിടപ്പുണ്ട് ഒപ്പം അച്ചു സംസാരിക്കുന്ന ശബ്ദവും കേൾക്കാം…

കുഞ്ഞി പെണ്ണിനെ ഉറക്കുന്നതിനൊപ്പം തന്റെ മടിയിൽ തല ചായ്‌ച്ചു കിടുക്കെയായിരുന്നു അപ്പേടെ കാൾ വന്നതും ഫോണും എടുത്ത് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും…

ജാനു ബാൽക്കണിയിലേക്ക് നടന്നു… അച്ചു തിരിഞ്ഞു നിന്ന് റൈയിലിങ്ങിൽ കൈ ഊന്നി ഫോണിൽ സംസാരമാണ്…

ഹാ അപ്പേ നാളെ ഞങ്ങൾ എത്തും… അപ്പോ ഒക്കെ… ഗുഡ് നൈറ്റ്‌…
അച്ചു പറഞ്ഞു കൊണ്ട് ഫോൺ വെച്ചതും വയറിലൂടെ ജാനു അവനെ ചുറ്റിപ്പിടിച്ചു കൊണ്ട് ചേർന്ന് നിന്നതും ഒരുമിച്ചായിരുന്നു…

അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി… അവൻ അവളെ പിടി വിടുവിച്ച് അവൾക്ക് നേരെ തിരിഞ്ഞു നിന്ന് തോളിലൂടെ കൈയ്യിൽ അവനിലേക്ക് ചേർത്തു പിടിച്ചു…

എന്തായിരുന്നു അപ്പയും മോനും കൂടി സംസാരം…?

അങ്ങനെ പ്രേത്യേകിച് ഒന്നും തന്നെയില്ല… ഇവിടെ വന്ന വിശേഷം പറച്ചിൽ അത്ര തന്നെ…
അവളൊന്ന് ചിരിച്ചു…

കുറുമ്പി ഉറങ്ങിയോ പെണ്ണേ…?

ആമ്… ഉറങ്ങി…

അപ്പോ എങ്ങേനെയാ ബാക്കി പരിപാടി…?

അച്ചു ചോദിച്ചത് കേട്ട് ജാനു അവനെ നോക്കി…

എന്ത് പരിപാടി…?

അതോ… അത്… അല്ലേ വേണ്ട പറഞ്ഞു തരുന്നതിനേക്കാൾ പ്രേവർത്തിച്ചു കാണിക്കാം… അതായിരിക്കും എളുപ്പം…
ജാനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് അച്ചു പറഞ്ഞു…

ച്ചീ… താന്തോന്നി…
അവൾ പറയുന്നതിനൊപ്പം മുഖവും ചുവന്നു തുടുത്തിരുന്നു…

അതെ… താന്തോന്നി തന്നെ… എന്റെ ജാനു പെണ്ണിനടുക്കൽ മാത്രം കുരുത്തക്കേട് കാണിക്കുന്ന താന്തോന്നി…
പറഞ്ഞു കൊണ്ട് അവളെ ഒരു കൈകളിൽ കോരിയെടുത്തു കൊണ്ട് അകത്തേക്ക് നടന്നിരുന്നു അവൻ… നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവളും…

®®®®®®®®®®®®®®®®®®®®®®®®®®®

ദിവസങ്ങളും മാസങ്ങളും വീണ്ടും കടന്നു പോയി…

അച്ചു ഓഫീസിൽ പോക്കും വർക്കുകളിലും മുഴുകി…
എന്നാൽ വീട്ടിൽ വന്നാൽ കുഞ്ഞി പെണ്ണും ജാനുവും മാത്രമായിരുന്നു അവന്റെ ലോകം…

ഇതിനിടെ ആര്യ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി… പേര് ആർദ്രിക്…
കാർത്തിക്കും പാറുവിനുമിടൽ കുഞ്ഞഥിതി വരാനുള്ള വരവറിയിച്ചു…
ആ വിശേഷം കേട്ടതും ജാനുവിന് ഒത്തിരി സന്തോഷമായി…
പാറുവിന് നാലാം മാസത്തിലേക്ക് കടന്നു… കാർത്തിയാണേൽ അച്ചുവിന് കണക്കെ ആയിരുന്നു… പാറുവിനെ ഒന്നനങ്ങാൻ പോലും സമ്മതിക്കില്ല… അവളും അവന്റെ കെയറിങ് മനസ് നിറഞ്ഞു ആസ്വദിക്കുകയാണ്…

ദിവസങ്ങൾ സന്തോഷകരമായി മുന്നേറി കൊണ്ടിരുന്നു…

ഓഫീസിലെ അത്യാവശ്യം കാര്യങ്ങൾ സംസാരിച്ച് ഫോൺ വെച്ച് തിരിയെ തനിക്കടുക്കലേക്ക് നടന്നു വരുന്ന പെണ്ണിനെ കൊണ്ട് അച്ചു ഒരു ചിരിയോടെ അവൾക്ക് നേരെ കൈകൾ രണ്ടും നീട്ടി പിടിച്ചു…

ജാനു അവനടുക്കലേക്ക് വന്ന് ആ കരവലയത്തിലേക്ക് ചേർന്ന് കൊണ്ട് നെഞ്ചിലേക്ക് മുഖം ചേർത്തു…

കുഞ്ഞി പെണ്ണ് എന്ത്യേ…?
അവൻ ചോദിച്ചു…

കളിക്കുവാണ്…
പറഞ്ഞു കൊണ്ട് അവന്റെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്ത് നിന്നു അവൾ…

മമ്… എന്താണ് ജാനുമ്മേ… റൊമാന്റ്സ് മണക്കുന്നല്ലോ…

അച്ചു പറഞ്ഞത് കേട്ട് ജാനു അവനിൽ നിന്ന് വിട്ട് മാറി അവന്റെ കണ്ണുകളിലേക്ക് നോക്കി…

എന്താടാ…
അവൾടെ നോട്ടം കണ്ട് അച്ചു പുഞ്ചിരിയോടെ ചോദിച്ചു…

അച്ചുവിന്റെ കണ്ണുകളിലേക്ക് നോട്ടം കൊടുത്തു കൊണ്ട് തന്നെ ജാനു അവന്റെ വലത്തെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൾടെ ഉദരത്തിന് മേലെ വെച്ചു…

അച്ചു സംശയത്തോടെ അവളെ നോക്കി…
പിന്നെ എന്തോ കത്തിയ പോലെ അവന്റെ കണ്ണുകൾ വിടർന്നു…

സ… സത്യമാണോ… പെണ്ണേ…
അവന്റെ കൈകൾ അവൾടെ വയറിൽ അമർന്നു…

മറുപടിയായി ജാനു നിറഞ്ഞ പുഞ്ചിരിയോടെ അതേയെന്ന് തലയാട്ടി…

ആ നിമിഷം തന്നെ അച്ചു അവളെ അവനിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് നെറുകയിൽ അമർത്തി മുത്തി… പിന്നെ മുഖമാകെ ചുമ്പനങ്ങൾ കൊണ്ട് മൂടി വീണ്ടും നെഞ്ചിലേക്ക് ചേർത്തു പിടിച്ചു…

നമ്മടെ കുഞ്ഞി പെണ്ണിന് ഒരു കൂട്ട് കൂടി വന്നുല്ലേ ജാനുമ്മേ…

മമ്… അവൾ പുഞ്ചിരിയോടെ മൂളി അവനിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു…

അച്ഛേ… ജാനുമ്മേ…
കുഞ്ഞി പെണ്ണ് ശബ്‌ദം കേട്ടതും രണ്ടാളും അടർന്നു മാറി തിരിഞ്ഞു നോക്കി…

കുഞ്ഞാപ്പി രണ്ട് പേരെയും നോക്കി ചുണ്ട് കൂർപ്പിച്ചു പിടിച്ച് നിക്കുവാണ്…

അച്ഛേടെ കുറുമ്പിയെ…….
അച്ചുവിന്റെ ആ വിളിയിൽ പെണ്ണ് ചിരിയോടെ അവർക്കടുക്കലേക്ക് ഓടി വന്നു… അവൻ കുഞ്ഞി പെണ്ണിനെ പൊക്കിയെടുത്തു കൊണ്ട് കവിളിൽ അമർത്തി മുത്തി…

അച്ഛേടെ മോള് തന്നെ… കുറുമ്പി…
ജാനു ചിരിയോടെ കുഞ്ഞി പെണ്ണിനെ ഇക്കിളി കൂട്ടി പറഞ്ഞതും പെണ്ണ് കുടു കുടെ ചിരിക്കാൻ തുടങ്ങി…
ആ പൈതലിന്റെ ചിരിയിൽ അലിഞ്ഞു കൊണ്ട് അച്ചുവും ജാനുവും നിന്നു…
രണ്ട് പേരും കുറുമ്പിയുടെ ഇരു കവിളിൽ ചുണ്ട് ചേർത്തു…

ആ സുന്ദര നിമിഷം സാക്ഷ്യം വഹിച്ചു കൊണ്ട് നിലാവും കുഞ്ഞി നക്ഷത്രങ്ങൾക്കുമൊപ്പം ഇളം തെന്നാലും അവരെ തലോടി കടന്നു പോയി…

അവസാനിച്ചു…

അങ്ങനെ നെഞ്ചോട് എന്ന സ്റ്റോറി ഇവിടെ അവസാനിച്ചിരിക്കുന്നു ഗയ്‌സ്… അവർ ജീവിക്കട്ടെ…