18/04/2026

നീർത്തിളക്കം : ഭാഗം 14

രചന – ഷംസിയ ഫൈസൽ

കുളി കഴിഞ്ഞ് തോര്‍ത്തുമ്പോയാണ് തന്‍റെ മാറില്‍ ചുറ്റിപിളഞ്ഞ് കിടക്കുന്ന താലി കണ്ണില്‍ പെട്ടത്

വെള്ളം ഉറ്റി വീഴുന്ന ആ താലിയെടുത്ത് തന്‍റെ ഉള്ളം കൈയ്യില്‍ വെച്ചു

അതിലേക്ക് തന്നെ ഉറ്റ്നോക്കിയ അവളെ കണ്ണ് നിറഞ്ഞ് വന്നു

വിറയാര്‍ന്ന ചുണ്ട് കൊണ്ടവള്‍ അതില്‍ പ്രണയത്തോടെ ചുംബിച്ചു

പെട്ടന്ന് കോളിംങ് ബെല്ലടിച്ചതും ശാലിനി ഒന്ന് ഞെട്ടി

അവള്‍ വെപ്രാളപ്പെട്ട് ദേഹമെല്ലാം തോര്‍ത്തി വേഗം ഡ്രസ്സിട്ട് മുടിയില്‍ തോര്‍ത്ത് ചുറ്റി ബാത്ത് റൂമില്‍ നിന്നിറങ്ങി ഡോര്‍ തുറന്ന് കൊടുത്തു

നവിയെ കണ്ടതും അവളൊന്ന് ചിരിച്ചു

”എവിടെ ആയിരുന്നു.,,

നവി ഉള്ളിലേക്ക് കയറിയതും ശാലിനി ഡോറടച്ച് കൊണ്ട് ചോദിച്ചു

”പന്തല്‍ പണിക്കാരെയും പാചകക്കാരെയുമെല്ലാം സെന്‍റിലാക്കാനുണ്ടായിരുന്നു.,
ഞാനൊന്ന് കുളിക്കട്ടെ നല്ല ക്ഷീണം.,,

ഷര്‍ട്ടിന്‍റെ ബട്ടന്‍സഴിച്ച് കൊണ്ട്‌വന്‍ മുറിയിലേക്ക് കയറി

ശാലിനി ഒരു ചായയിടാന്ന് കരുതി അടുക്കളയിലേക്ക് നടന്നു

”ശാലിനീ…,,

നവി ഉച്ചത്തില്‍ വിളിച്ചതും ശാലിനി റൂമിലേക്കോടി

”എന്താ നവി.,,

ശാലിനി നേരെ നോക്കിയത് ഒറ്റ മുണ്ടില്‍ നില്‍ക്കുന്ന നവിയേയാണ്

”വായീ നോക്കി നില്‍ക്കാതെ നിന്‍റെ ഡ്രസ്സെല്ലാം കൊണ്ട് പോ.,,

നവി ബാത്ത് റൂമിലേക്ക് ചൂണ്ടിയപ്പോയാണ് ശാലിനിക്ക് അബദ്ധം മനസ്സിലായത്

കോളിംങ് ബെല്ലിന്‍റെ ശബ്ദം കേട്ട് ഡ്രസ്സെടുക്കാന്‍ മറന്നാണല്ലോ ദൃതിപ്പെട്ടിറങ്ങി പോയത്

അവള്‍ സ്വയം തലക്കിടിച്ച് ബാത്ത് റൂമിലേക്ക് കയറി

സാരി മടക്കി ഒതുക്കി കട്ടിലില്‍ വെച്ചിട്ടാണ് കുളിക്കാന്‍ കയറിയത്

ബ്ലൗസും അടിവസ്ത്രങ്ങളുമെല്ലാം ബാത്ത് റൂമില്‍ തന്നെ ഇട്ടിട്ടുണ്ട്.,

അവളതെല്ലാം എടുത്ത് അവന്‍റെ മുഖത്തേക്ക് പോലും നോക്കാതെ പുറത്തേക്ക് പോയി

ശാലിനി വേഗം അടുക്കളയില്‍ ചെന്ന് ചായയിടാന്‍ നിന്നപ്പോയാണ് ശില്‍പ തിളപ്പിച്ച് വെച്ച പാല്‍ കണ്ടത്

ആദ്യരാത്രിക്ക് എന്തായാലും പാലിന്‍റെ ആവിശ്യമില്ല.,
എന്നാ പിന്നെ സ്ട്രോങ് കാപ്പിയിട്ടേക്കാം.,

പാല് വീണ്ടും ചൂടാക്കി കാപ്പി പൊടിയിട്ട് നന്നായി തിളപ്പിച്ച് പഞ്ചസാരയിട്ട് ഇളക്കി വാങ്ങിവെച്ചു

രണ്ട് കപ്പെടുത്ത് അരിച്ചൊഴിച്ച് കാപ്പിയും കൊണ്ട് നവിയുടെ റൂമിലേക്ക് പോയി., അവനപ്പോയും
കുളിച്ചിറങ്ങിയിട്ടില്ലായിരുന്നു

”ഇതെന്ത് കുളിയാ ദൈവമേ.,
ഇങ്ങനെ തേച്ചൊരച്ചാ ഇങ്ങേര് ബാക്കിയുണ്ടാകോ..,,

അവളൊരു ആത്മാഗാതത്തോടെ ഒരു കോഫി മുറിയില്‍ വെച്ച് ഹാളിലേക്ക് പോയി.,

ചുമ്മാ ടീവി ഒാണ്‍ ചെയ്തപ്പോയാണ് ഡോര്‍ തുറന്നൊരു ചേച്ചി കയറി വന്നത്

”ആരാ..,,

ശാലിനി ആളറിയാതെ എണീറ്റ് നിന്നു

”ഇവിടെ വൃത്തിയാക്കാന്‍ വന്നതാ കുഞ്ഞെ.,
ഇവിടെത്തെ നവനീത് കുഞ്ഞ് വിളിച്ച് പറഞ്ഞിരുന്നു.,,

ആ സ്ത്രീ വിനയത്തോടെ പറഞ്ഞു

”ആണോ എന്നാ ആദ്യം ഞാന്‍ കാപ്പിയെടുക്കട്ടെ.,
എന്നിട്ട് പണിയെടുക്കാം.,,

ശാലിനി അടുക്കളയിലേക്ക് പോകാന്‍ നിന്നു

”അയ്യോ വേണ്ട കുഞ്ഞേ..,,
നേരം ഇരുട്ടുമ്പോയേക്കും എനിക്ക് വീട്ടിലെത്തണം.,,

ആ സ്ത്രീ അവളെ തടഞ്ഞ് വെച്ചു

”അതൊക്കെ പോകാം.,
വൈകിയാല്‍ നവി ആക്കിതരും.,
ചേച്ചി ഇരിക്ക്.,,

ശാലിനി ബാക്കിയുള്ള കാപ്പി കൂടെ ഒരു കപ്പിലേക്കൊഴിച്ച് പാത്രം കഴുകി വെച്ച് കാപ്പി ചേച്ചിക്ക് കൊടുത്തു

ചേച്ചി അവളോട് സ്നേഹത്തോടെയൊന്ന് ചിരിച്ച് കാപ്പി കുടിച്ച് പണിയിലേക്ക് തിരിഞ്ഞു

നല്ല തലവേദന തോന്നിയതും അവള്‍ മറ്റൊരു മുറിയിലേക്ക് പോയി കിടന്നതും ഉറങ്ങി പോയിരുന്നു

”ഹോയ്..,,ചേച്ചി എണീക്ക്.,,

ശില്‍പയുടെ ശബ്ദം കേട്ട് ശാലിനി ഞെട്ടിയെണീറ്റു

”നീയെന്താ ഇവിടെ?.,

”അതെന്താ നിക്ക് വന്നൂടെ.,
ചേച്ചിക്കും നവനീതേട്ടനും അമ്മ ഫുഡ് തന്ന് വിട്ടതാ.,
ഞാനിങ് വന്നപ്പോ നവനീതേട്ടന്‍ പറഞ്ഞു ചേച്ചി നല്ല ഉറക്കാന്ന്.,
എന്തോന്നാ ചേച്ചി ഫസ്റ്റ് നൈറ്റായിട്ട് ചേട്ടനെ കൂട്ടാതെ ഉറങ്ങാണോ..,,

ശില്‍പ കളിയാക്കി

”തലവേദന ആയിട്ട് കിടന്നതാ പെണ്ണേ.,
അറിയാതെ ഉറങ്ങി പോയി.,
നീ കഴിച്ചോ.?,

ശാലിനി ബെഡില്‍ എണീറ്റിരുന്നു

”ഒാ..ഹ് കഴിച്ച്.,
ഫുഡ് കൊണ്ട് കൊടുത്ത് ഒരു നിമിഷം ഇവിടെ നിന്നേക്കരുതെന്നാ അമ്മേടെ ഒാഡര്‍.,
ഞാന്‍ നാളെ വരാം.,,ഗുഡ് നൈറ്റ്.,
ആന്‍ഡ് ഒാള്‍ ദ വെരീ ബെസ്റ്റ്.,,

ശില്‍പ കണ്ണിറുക്കി പോയതും ശാലിനി ചിരിയോടെ എണീറ്റു

ശില്‍പ കൊണ്ട് വന്ന ചപ്പാത്തിയും കറിയും ടേബിളില്‍ വെച്ച് നവിയെ വിളിക്കാന്‍ മുറിയില്‍ പോയി

”നവീ..,,ഫുഡെടുത്ത് വെച്ചിട്ടുണ്ട്.,,

ഇത്രമാത്രം പറഞ്ഞ് ശാലിനി മുറിക്ക് പുറത്തിറങ്ങി

നവനീത് വന്നതും രണ്ട് പേരും ഒന്നിച്ച് കഴിക്കാനിരുന്നു

”പണിക്ക് വന്ന ചേച്ചി പോയോ..,,

ശാലിനി സംസാരത്തിന് തുടക്കം കുറിച്ചു

”ഹ്മ്..,,ഞാന്‍ ആക്കി കൊടുത്തു.,

അവനത് മാത്രം പറഞ്ഞതും ശാലിനിക്ക് പിന്നൊന്നും ചോദിക്കാന്‍ തോന്നിയില്ല

ഭക്ഷണം കഴിച്ചെണീറ്റതും നവി തന്നെ അവന്‍റെ പാത്രമെടുത്ത് അടുക്കളയില്‍ പോയി കഴുകിവെച്ചു

”ഞാന്‍ കഴുകുമായിരുന്നല്ലോ.,,

ശാലിനി അവനെ നോക്കി അവളെ പാത്രം കഴുകി വെച്ചു

”എന്‍റെ എച്ചില്‍ പാത്രം വേറൊരാള് കഴുകുന്നത് എനിക്കിഷ്ടമല്ല.,
അത് അമ്മയുള്ളക്കാലത്തും അങ്ങനെ തന്നെ.,
ഞാനിട്ട ഡ്രസ്സലക്കുന്നതും കഴിച്ച പാത്രം കഴുകി വെക്കുന്നതും ഞാന്‍ തന്നെയാ.,
പിന്നെ ഒരു ബോട്ടിലില്‍ വെള്ളം മുറിയിലേക്ക് കൊണ്ട് തരോ.,
എനിക്ക് ഷോപ്പിലെ കുറച്ച് വര്‍ക്ക് നോക്കാനുണ്ട്.,,

നവി മടിച്ചാണത് ചോദിച്ചത്

”അതിനെന്താ കൊണ്ട് വരാം.,,

അവന്‍ പോയതും അവള്‍ വെള്ളം തിളപ്പിച്ച് ചൂടാറ്റി കുപ്പിയിലൊഴിച്ച് വെച്ചു

അടുക്കളയിലെ വെളിച്ചം കെടുത്തി കുപ്പിയുമായി നവനീതിന്‍റെ റൂമിലേക്ക് പോയി

അവള്‍ ചെന്നപ്പോ അവന്‍ ലാപ്പില്‍ കാര്യമായിട്ട് ടൈപ്പ് ചെയ്യാണ്.,
ഒരു ചെറിയ ടേബിളില്‍ വെച്ചാണവന്‍ വര്‍ക്ക് ചെയ്യുന്നു

”ആ..ഹ് ശാലു അവിടെ വെച്ചോ.,
പിന്നെ ഗുഡ് നൈറ്റ്.,

അവന്‍ ടേബിളില്‍ കുപ്പിവെക്കാന്‍ പറഞ്ഞ് അവളോടൊന്ന് ചിരിച്ച് വീണ്ടും വര്‍ക്കിലേക്ക് തിരിഞ്ഞു

ശാലിനി വെള്ളം ടേബിളില്‍ വെച്ച് അവിടെ തന്നെ ചുറ്റിതിരിഞ്ഞ് നിന്നു

കല്ല്യാണം കഴിഞ്ഞ സ്ഥിതിക്ക് അവന്‍റെ അടുത്താവും കിടക്കുക എന്ന സംശയത്തില്‍ അവള്‍ അവനെ നോക്കി

”എന്താ ശാലിനി കിടക്കുന്നില്ലെ.,,

അവന്‍ ലാപില്‍ നിന്ന് തലപൊക്കി

”ഹാ..,,ഞാന്‍ കിടക്കാണ്.,,

അവള്‍ നാണത്തോടെ അവനെ നോക്കി ചിരിച്ച് ബെഡില്‍ വന്നിരുന്നു

”അയ്യോ.,താനിവിടെ കിടക്കണ്ട.,
അപ്പുറത്തെ മുറിയില്‍ കിടന്നോ.,
അതല്ലെ തന്നോട് തന്‍റെ ഡ്രസ്സെല്ലാം ആ മുറിയില്‍ വെക്കാന്‍ പറഞ്ഞത്.,,

അവന്‍ പറഞ്ഞതും അവളെ മുഖത്തെ നാണംമാറി സങ്കടം നിഴലിച്ചു

”അവിടെ തന്നെ കിടക്കുന്നെ ഞാന്‍ ചുമ്മാ കുറച്ച് സമയം സംസാരിച്ചിട്ട് പോകാന്ന് കരുതി.,,

ശാലിനി ചമ്മല് പുറത്ത് കാട്ടിയില്ല

”ശെരിയാ കല്ല്യാണം കഴിഞ്ഞ സ്ഥിതിക്ക് എനിക്കും കുറച്ച് സംസാരിക്കാനുണ്ട്.,,
ഞാനീ വര്‍ക്കൊന്ന് തീര്‍ക്കട്ടെ അഞ്ച് മിനിറ്റ്.,,

ശാലിനി അവനെ കാത്ത് റൂമിലെ മാറ്റങ്ങളെല്ലാം കണ്ണോടിച്ച് കണ്ടു.,,

”ഹാ..,,കഴിഞ്ഞു.,
വാ നമുക്ക് ഹാളിലെ സെറ്റിലിരുന്ന് സംസാരിക്കാം.,,

നവനീത് ഹാളിലേക്ക് നടന്നു

അവര്‍ സെറ്റിലിരുന്നു

”ശാലിനി തുറന്ന് പറയുന്നത് കൊണ്ടൊന്നും തോന്നരുത്.,
ഇന്നത്തെ ദിവസം എനിക്ക് ഇഷ്പ്പെട്ടതേയില്ല.,
ഒരു കോണ്‍ട്രാക്ട് കല്ല്യാണത്തിന് ഇത്രേം ആര്‍ഭാടം വേണോ?.,,

നവനീത് ഗൗരവത്തോടെ ചോദിച്ചു

”അതിന് നവീ..,,
നമുക്ക് രണ്ട് പേര്‍ക്ക് മാത്രമല്ലെ അറിയൂ ഇതൊരു മാസങ്ങള്‍ മാത്രം ആയുസ്സുള്ള കരാര്‍ കല്ല്യാണമാണെന്ന്.,,

ശാലിനിയുടെ മറുപടിയില്‍ അവനൊന്ന് പുച്ഛിച്ചു

”അത് നിനക്കറിയാലോ..,,
ജീവിതക്കാലം മുയുവന്‍ എന്നെ പറ്റിച്ച് എന്‍റെ കൂടെ ജീവിക്കാമെന്ന വ്യാമോഹം നിനക്കുണ്ടോ.,,?

അവന്‍റെ സ്വരം കടുത്തതും അവളൊന്ന് ഞെട്ടി

*(തുടരും..)*