18/04/2026

നെഞ്ചോട് : ഭാഗം 33

രചന – കൃഷ്ണ

ശരീരം വല്ലാതെ മുറുകുന്നത് പോലെ തോന്നിയാണ് അച്ചു ഉറക്കത്തിൽ നിന്നും മെല്ലേ ഉണരുന്നത്…

തന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കിടക്കുന്ന ജാനുവിന്റെ കൈകൾ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു…

അച്ചുവിന്റെ നെഞ്ചോട് ചേർന്നു കിടക്കുന്നവളെ മുഖം താഴ്ത്തി നോക്കി…
അപ്പോഴാണവൻ അവളെ ശ്രെദ്ധിക്കുന്നത്…

ജാനുവിന്റെ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു…

അച്ചു വേഗം ജാനുവിനെ അടർത്തി മെല്ലേ ബെഡിലേക്ക് കിടത്തി അവൾടെ നെറ്റിയിൽ കൈ വെച്ച് നോക്കി…

നല്ല ചൂടുണ്ട്… ഇന്നലെ മഴ നനഞ്ഞതിന്റെ ഫലമെന്നൊണം അവൾക്ക് പനി പിടിച്ചിരിക്കുന്നു…

ജാനു… മോളെ…
അച്ചു ടെൻഷനോടെ അവളെ കവിളിൽ കൈ ചേർത്തു കൊണ്ട് വിളിച്ചു…

മമ്…
ജാനുവിൽ നിന്ന് നേർത്തൊരു മൂളൽ മാത്രമായിരുന്നു വന്നത്…

അവൾടെ ആ കിടപ്പ് അവന് താങ്ങുന്നതിലുമപ്പുറമായിരുന്നു…

അച്ചു ഫാമിലി ഡോക്ടർ മിസ്റ്റർ രാംപ്രസാദിനെ വിളിക്കാൻ ടേബിളിൽ നിന്ന് ഫോൺ എടുക്കാൻ വേണ്ടി പിന്നിലേക്ക് തിരിയാനൊരുങ്ങേ ജാനുവിന്റെ പിടുത്തം അവന്റെ ഷർട്ടിൽ വീണു…

അച്ചു മുഖം ചരിച്ചവളെ നോക്കി…

അ… അച്ചുവേട്ടാ…
അവൾ മെല്ലേ വിളിച്ചു…

എന്താടാ…
അവളിലേക്ക് ചേർന്നു കൊണ്ട് അച്ചു ചോദിച്ചു…

എന്റെ അടുത്തൊന്ന് കിടക്കുവോ…?
അവൾടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…

ജാനു പറഞ്ഞ് തീർന്ന നിമിഷം അച്ചു അവളെ അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു…

ഷർട്ടിന്റെ മറനീങ്ങി അനാവൃതമായ അവന്റെ നെഞ്ചിലേക്ക് ജാനു മുഖമമർത്തി അവനെ ഇറുകെ പുണർന്നു കൊണ്ട് അവനിലേക്ക് ഒതുങ്ങി…

ഇങ്ങനെ കിടക്കാനാണോ…? എന്റെ മോൾക്ക് നന്നായി പനിക്കുന്നുണ്ട്… താന്തോന്നി ഡോക്ടർനെ വിളിക്കട്ടെ…

മമ്ഹ്ഹ്… എന്നിൽ നിന്ന് മാറല്ലേ പ്ലീസ്…
അച്ചുവിലേക്ക് ഒന്ന് കൂടി ചേർന്നു കൊണ്ടവൾ പറഞ്ഞു…

അവന് വാത്സല്യം തോന്നിപ്പോയി…
അച്ചു ജാനുവിനെ അവനിലേക്ക് അണച്ചു പിടിച്ച് നെറുകയിൽ അമർത്തി മുത്തി അവളെ മുടിയിഴകളിൽ മെല്ലേ തലോടി കൊണ്ടിരുന്നു…

കുറച്ച് നിമിഷം കടന്നുപോയി… ജാനു മുന്നത്തതിനേക്കാൾ വീക്കാകാൻ തുടങ്ങി… അച്ചു അവളെ അവനിൽ നിന്ന് പതിയെ അടർത്തി മാറ്റി കിടത്തി എണീറ്റ് ഫോൺ എടുത്ത് വേഗം ഡോക്ടർ രാംപ്രസാദ് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു…

®®®®®®®®®®®®®®®®®®®®®®®

പേടിക്കാൻ മാത്രമൊന്നുമില്ല ഹർഷ… ചെറിയൊരു ഫീവർ ആണ്… എന്തായാലും ഈ വിറയലും ചൂടും കുറയാനായി ഒരു ഇൻജക്ഷൻ കൊടുത്തിട്ടുണ്ട്… പിന്നെ ഈ ടാബ്ലറ്റ് ഫുഡ്‌ കഴുപ്പിച്ചതിന് ശേഷം കൊടുക്കണം… ഹെവി ഫുഡ്‌ ഒന്നും തൽക്കാലം കൊടുക്കണ്ട… ലൈറ്റ് ആയിട്ട് ഉള്ള ഫുഡ്‌ കൊടുത്താൽ മതി…

രാംപ്രസാദ് കൃത്യമായി ഓരോന്നും പറഞ്ഞു കൊടുത്തു…

താങ്ക്സ് ഡോക്ടർ…
അച്ചു പറഞ്ഞതും പ്രസാദ് ചിരിച്ചു കൊണ്ട് അവന്റെ ഷോൾഡറിൽ ഒന്ന് തട്ടി…

അല്ല ഞാൻ ചോദിക്കാൻ വിട്ടു… ഹർഷന്റെ പേരെന്റ്സ്… അവർ ഇരുവരും ഇവിടെ ഇല്ലേ…?

ഇല്ല… ഗ്രാൻഡ്മ്മ ഹോസ്പിറ്റലൈസെഡ് ആയത് കൊണ്ട് അവർ വയനാട് പോയിരിക്കുവാണ്… കുറച്ച് ദിവസമെടുക്കും തിരികെ വരാൻ…

മമ്… ഒക്കെ… അപ്പോ ശരി ഹർഷ… ടേക്ക് കെയർ യുവർ വൈഫ്‌… എന്തെങ്കിലും ഉണ്ടേൽ വിളിച്ചാൽ മതി…

രാംപ്രസാദ് അച്ചുവിനോട് യാത്ര പറഞ്ഞ് തിരിച്ചു…

അച്ചു ജാനുവിനടുക്കൽ വന്നിരുന്നു… മയക്കത്തിലാണ്…
അവൻ അവൾക്ക് നേരെ മുഖം കുനിച്ച് കവിളിൽ കൈ ചേർത്ത് കൊണ്ട് വലം നെറ്റിയിൽ ചുണ്ട് ചേർത്തു…

വേഗം മാറൂട്ടോ…
അച്ചു മെല്ലേ പറഞ്ഞു കൊണ്ട് വിരിപ്പ് ഒന്ന് കൂടെ ചേർത്ത് വിരിച്ചു കൊടുത്ത് എണീറ്റ് റൂമിന് പുറത്തേക്കിറങ്ങി…

അച്ചു നേരെ വന്നത് കിച്ചണിലേക്കായിരുന്നു…

അച്ചുവിനോ ദേവനോ വയ്യായ്ക വന്നാൽ സുധ ചൂട് കഞ്ഞി തരുന്നത് അവൻ ചിന്തിച്ചു… പക്ഷേ എങ്ങനെ വെക്കണമെന്ന് അവന് കൃത്യത ഇല്ലായിരുന്നു…
അവൻ ചുറ്റുമൊന്ന് നോക്കി… പിന്നെ കുറച്ച് സമയത്തെ തിരച്ചിലിനോടുവിൽ അവൻ അന്വേഷിച്ചത് കണ്ടെത്തി…

താഴത്തെ കബോർഡിൽ നിന്ന് കുക്കർ എടുത്ത് സ്ലാബിൽ വെച്ചു…

അരിയും ഒരു വിധം കണ്ടെത്തി…
ശേഷം അച്ചു ഫോൺ എടുത്ത് ദേവന്റെ നമ്പറിലേക്ക് കാൾ ചെയ്തു…

ഒന്ന് രണ്ട് റിങ് പോയതിന് ശേഷമായിരുന്നു മറുവശത്ത് നിന്ന് കാൾ അറ്റന്റ് ആയത്…

ഹലോ അപ്പേ… അമ്മ അടുത്തുണ്ടോ…?
കാൾ അറ്റന്റ് ആയതും അച്ചു ചോദിച്ചു…

ഇല്ല… സുധ അമ്മമ്മയ്ക്കടുത്താണ്… എന്താ അച്ചു…?
ദേവൻ കാര്യം തിരക്കി…

അത് അപ്പേ ഈ കഞ്ഞി എങ്ങനെ ഉണ്ടാക്കുന്നേ…?

ഹേ… കഞ്ഞിയോ… ഇപ്പോ എന്താ കഞ്ഞി ഉണ്ടാക്കുന്നതിനെ കുറിച്ച് ചോദിക്കാൻ…

അപ്പേ ജാനുവിന് പനി പിടിച്ചു… നല്ല ചൂടും വിറയലും കാരണം ഞാൻ നമ്മുടെ ഫാമിലി ഡോക്ടർനെ വിളിച്ചു വരുത്തി… ചെക്ക് ചെയ്ത് ചൂടും വിറയലും കുറയാൻ ഇൻജക്ക്ഷൻ കൊടുത്തു… പിന്നെ ഫുഡ്‌ കഴിച്ചിട്ട് കൊടുക്കാനുള്ള മെഡിസിനും തന്നു…
ലൈറ്റ് ആയിട്ടുള്ള ഫുഡ്‌ കൊടുത്താൽ മതിയെന്ന് പറഞ്ഞിരുന്നു… അതാ ഞാൻ വിളിച്ചത്…

അച്ചു മോൾക്ക് ഇപ്പോ എങ്ങനെയുണ്ട്…? ശോ അവിടെ ഞങ്ങൾ ഇല്ലാതായി പോയല്ലോ… മോൻ ഒറ്റയ്ക്ക്…

ഏയ്‌… അപ്പ ടെൻസ്ഡ് ആവണ്ട… ഇത് ഞാൻ നോക്കിക്കൊള്ളാം… ഇപ്പോ ഇത് എങ്ങനെയാ വെക്കുന്നതെന്ന് അപ്പയ്ക്ക് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു താ…

അച്ചു ചോദിച്ചതും ദേവൻ വെക്കേണ്ട വിധമൊക്കെ പറഞ്ഞു കൊടുത്തു…

അപ്പോ ശെരി അപ്പേ… ഞാൻ വിളിക്കാം…
അത്രയും പറഞ്ഞു കൊണ്ട് അച്ചു കാൾ കട്ടാക്കി…

ആരാ ദേവേട്ടാ വിളിച്ചത്…? അച്ചുവാണോ…?

മറുതലയ്ക്കൽ കാൾ കട്ടായതും ദേവൻ ചെറു ചിരിയാലെ ഫോണിലേക്കൊന്ന് നോക്കി നിക്കെ അയ്യാൾക്കടുക്കലേക്ക് വന്ന് കൊണ്ട് സുധ ചോദിച്ചു…

മമ്… അതെ…

ആണോ… അച്ചു എന്ത് പറഞ്ഞു…?

ജാനു മോൾക്ക് പനി പിടിച്ചു… ഇന്ന് രാവിലെ നല്ല ചൂടും വിറയലും കാരണം നമ്മുടെ ഫാമിലി ഡോക്ടർ രാംപ്രസാദിനെ വിളിച്ചു വരുത്തി അച്ചു…

ഈശ്വരാ… എന്റെ കുട്ടി… എന്നിട്ട് ഇപ്പോ മോൾക്ക് എങ്ങനെയുണ്ടെന്ന് പറഞ്ഞേ അച്ചു…

വിറയലും ചൂടും കുറയനായി ഇൻജക്ക്ഷൻ കൊടുത്തു… പിന്നെ പനിക്കുള്ള ടാബ്ലേറ്റസും കൊടുത്തിട്ടുണ്ട്…

ഞാൻ ഈ സമയത്ത് അവിടെ ഇല്ലാതായി പോയല്ലോ… നമ്മുടെ അച്ചു എങ്ങനെ ജാനു മോളെ ഒറ്റയ്ക്ക് നോക്കാ…

നീ ഇങ്ങനെ ടെൻഷൻ അടിക്കേണ്ടതിന്റെ ഒരു ആവശ്യകതയുമില്ല സുധേ… നമ്മൾ ഈ സമയത്ത് അവിടെ ഇല്ലങ്കിലും നമ്മുടെ അച്ചു അവന്റെ ഭാര്യയെ നന്നായി കെയർ ചെയ്യും…

ദേവൻ സുധയെ ചേർത്ത് പിടിച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു…

ഇതെ നേരം അച്ചു സമയം കളയാതെ ദേവൻ പറഞ്ഞു കൊടുത്ത കണക്കെ ശ്രെദ്ധയോടെ ഓരോന്നും ചെയ്ത് ചൂട് കഞ്ഞി ബൗളിലാക്കി വേഗം റൂമിലേക്ക് നടന്നു…

ജാനു അപ്പോഴും മയക്കത്തിൽ തന്നെ ആയിരുന്നു… അച്ചു ബൗൾ ടേബിളിലേക്ക് വെച്ച് അവൾക്കടുക്കൽ വന്നിരുന്നു…

ജാനുവേ… മോളെ…
അവൻ പതിയെ അവളെ വിളിച്ചു…

മമ്…
അവൾ ചെറുതായി മൂളിക്കൊണ്ട് മെല്ലേ കണ്ണുകൾ തുറന്നവനെ നോക്കി…

എണീക്ക്… ദേ താന്തോന്നി എന്റെ മോൾക്ക് കുടിക്കാൻ ചൂട് കഞ്ഞി കൊണ്ട് വന്നിട്ടുണ്ട്… ഇത് കുടിച്ചിട്ട് മരുന്ന് വേണം മരുന്ന് കഴിക്കാൻ… വാ… എണീക്ക് എന്റെ കാ‍ന്താരി…

എനിക്ക് ഇപ്പോ ഒന്നും വേണ്ട അച്ചുവേട്ടാ…
തളർച്ചയോടെ അവൾ പറഞ്ഞു…

ഏയ്… അത് പറഞ്ഞാൽ പറ്റില്ല… എന്റെ ജാനുമ്മ എണീക്ക്…
അച്ചു അതും പറഞ്ഞു കൊണ്ട് ജാനുവിനെ പതിയെ പിടിച്ചെണീപ്പിച്ച് പില്ലോ സെറ്റ് ചെയ്ത് ഹെഡ് ബോർഡിലേക്ക് ചാരി ഇരുത്തി…

ആ ഒരൊറ്റ പനിയിൽ വാടിയ ആമ്പൽ മൊട്ടു പോലെ ആയി അവൾ… മുഖത്ത് നല്ല ക്ഷീണവും അവശതയും നിറഞ്ഞിരുന്നു…

അച്ചു ജാനുവിനെ ഒന്ന് നോക്കിയ ശേഷം അഴിഞ്ഞു കിടക്കുന്ന അവൾടെ മുടിയിഴകൾ തൂത്ത് വാരി പിന്നിലേക്ക് കെട്ടി വെച്ച് കൊടുത്ത് ടേബിളിൽ നിന്ന് കഞ്ഞി കൈയ്യിലെടുത്തു…

ജാനു അച്ചുവിനെയും കൈയ്യിലെ ബൗളിലേക്കും നോക്കി…

അപ്പയെ വിളിച്ചിരുന്നു…
അവൾടെ നോട്ടം മനസിലാക്കിയ അച്ചു അവളെ നോക്കി കണ്ണ് ചിമ്മി കാട്ടി കൊണ്ട് പറഞ്ഞു…

അവൻ കഞ്ഞി സ്പൂൺ കൊണ്ടൊന്നിലക്കിയ ശേഷം ഒരു സ്പൂൺ കഞ്ഞി കോരിയെടുത്ത് പതിയെ ഊതി ജാനുവിന് നേരെ നീട്ടി…

അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കിയിരിക്കുവായിരുന്നു…

മമ്… കഴിക്ക്…
അവൻ പറഞ്ഞതും ജാനു അവനെ തന്നെ നോട്ടം കൊടുത്തു കൊണ്ട് സ്പൂണിലെ കഞ്ഞി വായിലാക്കി…

അച്ചു ഓരോ സ്പൂൺ കഞ്ഞിയും വാരി കൊടുക്കുമ്പോൾ ജാനുവിന്റെ നോട്ടം അവനിൽ തന്നെയായിരുന്നു…

തന്റെ ഏട്ടനപ്പുറം തന്നെ ഇത്രയുക്കും കെയർ ചെയ്യുന്നത് താന്തോന്നിയാണ്…
ശ്രെദ്ധയോട് കൂടി ഓരോന്നും ചെയ്യുന്നത് കണ്ട് അവൾടെ കൺകോണിൽ നനവ് പടർന്നു… അതവൻ കാണാതിരിക്കാൻ അവൾ ശ്രെമിച്ചു…

മമ്… മതി…
ജാനു പറഞ്ഞതും അച്ചു പിന്നെ നിർബന്തിക്കാൻ പോയില്ല…
ബൗൾ ടേബിലേക്ക് വെച്ച് അതിന് മേലിരുന്ന ടാബ്ലേറ്റും കഴിപ്പിച്ചു വാ നനപ്പിച്ചു കൊടുത്തു…

ആമ് ഇനി എന്റെ ജാനുമ്മ കിടന്നോട്ടോ…
അതും പറഞ്ഞു കൊണ്ട് അച്ചു അവളെ ബെഡിലേക്ക് പിടിച്ചു കിടത്താനൊരുങ്ങേ അവൾ അവന്റെ കൈയ്യിൽ പിടുത്തമിട്ടു…

അച്ചു കൈയ്യിലേക്കും അവളെയും നോക്കി…

എന്തെന്ന് ചോദിക്കും മുന്നേ ജാനു അച്ചുവിനെ അവൾക്കടുക്കലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് മുഖം മുഴുക്കെ ചുമ്പിച്ചു…
അച്ചു ഒരു പുഞ്ചിരിയോടെ അവൾടെ ചുമ്പനങ്ങൾ ഏറ്റു വാങ്ങി നിന്നു…

എനിക്ക് വേണ്ടി ഒത്തിരി ബുദ്ധിമു…

ജാനു പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അച്ചു അവൾടെ വായ് പൊത്തി കുറച്ച് കനപ്പിച്ചവളെ നോക്കി…

സോറി…
അവന്റെ നോട്ടം മനസിലാക്കി ജാനു പറഞ്ഞു…

ഇനി മേലിൽ ഇത്തരം വർത്തമാനം എന്നോട് പറഞ്ഞേക്കരുത്…
കലിപ്പ് മൂഡ് തന്നെയായിരുന്നു…

ജാനു മെല്ലേ ചിരിച്ചു കൊണ്ട് ഇല്ലന്ന് തലയാട്ടി…

മമ്… കുറച്ച് നേരം റസ്റ്റ്‌ എടുക്ക്… ഞാൻ ഇതൊക്കെ കൊണ്ട് വെച്ചിട്ട് വേഗം വരാം…
അച്ചു അതും പറഞ്ഞു കൊണ്ട് എണീക്കാൻ തുടങ്ങേ ജാനു അവനെ തടഞ്ഞു…

ഞാൻ അങ്ങനെ പറഞ്ഞതിന് ദേഷ്യാ…

ആമ്… കുറച്ച് ദേഷ്യത്തിലാണ്… എന്തേ…?

എന്നാലെ ആ ദേഷ്യം മാറ്റാനുള്ള മരുന്ന് ഞാൻ തരട്ടെ…
ജാനു പറഞ്ഞത് മനസിലാകാതെ അച്ചു അവളെ നോക്കേം ആ നിമിഷം അവൾടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളെ കവർന്നതും ഒരുമിച്ചായിരുന്നു…
അവനൊന്ന് ഞെട്ടിയെങ്കിലും പതിയെ അവൾടെ ചുമ്പനത്തിൽ അവൻ അലിഞ്ഞു കൊണ്ട് തിരിച്ചും ചുമ്പിക്കാൻ തുടങ്ങി…

അച്ചു അവളുടെ ചുണ്ടിലേക്ക് കൂടുതൽ പടർന്നു കൊണ്ടിരിക്കെ പെട്ടന്ന് ജാനു ചുണ്ടുകളെ മോചിപ്പിച്ചു കൊണ്ട് പിന്നിലേക്ക് വലിഞ്ഞു…

മമ്… എന്തുപറ്റി…
അച്ചു അവളെ നോക്കി കൊണ്ട് ചോദിച്ചു…

അത്… പിന്നെ… എനിക്ക് പനിയല്ലേ… താന്തോന്നിക്കും വന്നാലോ…

ജാനു പറഞ്ഞത് കേട്ട് അച്ചു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ അവനിലേക്ക് ചേർത്തു പിടിച്ചു…

വന്നാൽ എന്റെ ഭാര്യയില്ലേ എന്നെ നോക്കാൻ…
അവൾടെ കണ്ണുകളിൽ നോക്കി അത്രയും പറഞ്ഞു കൊണ്ട് അച്ചു അവൾടെ ചെടികളെ കവർന്നു..

തുടരും