രചന – കൃഷ്ണ
ദിവസങ്ങൾ കടന്നു പോയി…
കാർത്തിയും പാറുവും നല്ല പോലെ അടുത്തു…
അവൻ മനസ് കൊണ്ട് പൂർണ്ണമായും അവളെ അംഗീകരിച്ചു…
പാറുവിനെ അടിക്കടി കാർത്തിയുടെ വീട്ടിൽ പോകുന്നത് കണ്ട് സംശയം തോന്നി അഞ്ജുവിന്റെ അച്ഛൻ സുധേവൻ കാര്യം തിരക്കി…
പേടിയോടെ ആണെങ്കിലും അവൾ കാര്യം തുറന്നു പറഞ്ഞു… പാറുവിന് സപ്പോർട്ട് ചെയ്ത് കൊണ്ട് അഞ്ജുവും ഉണ്ടായിരുന്നു…
എന്നാൽ ഇരുവരും പേടിച്ചത് പോലെ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല…
കാർത്തിയെ നന്നായി അറിയാവുന്നത് കൊണ്ട് സുധേവൻ ഒന്നും തന്നെ പറഞ്ഞിരുന്നില്ല…
എന്നാൽ സമ്മതമെന്നോ അല്ലയെന്നോ ഒന്നും തന്നെ അവരോട് തുറന്നു പറഞ്ഞതുമില്ല…
സുധേവൻ അധികം വൈകാതെ തന്നെ കാർത്തിയെ നേരിട്ട് കാണാൻ തീരുമാനിച്ചു…
സുധേവൻ കവലയിൽ വന്നതായിരുന്നു… അപ്പോഴാണ് കുഞ്ഞച്ഛന്റെ കടയ്ക്ക് മുന്നിൽ നിന്ന് ആരോടോ സംസാരിച്ചു കൊണ്ടിരിക്കുന്ന കാർത്തിയെ കണ്ടത്…
അയ്യാൾ അവനടുക്കലേക്ക് വന്നു…
കാർത്തി…
സുധേവൻ വിളിച്ചതും അവൻ സംസാരിച്ചു നിന്ന ആളിൽ നിന്നും നോട്ടം മാറ്റിക്കൊണ്ട് തിരിഞ്ഞു നോക്കി…
ഹാമ്… സുധേവേട്ടനോ… സത്യം പറഞ്ഞാൽ ഞാൻ ഒന്ന് നേരിൽ കാണാൻ വേണ്ടി നിക്കുവായിരുന്നു…
എനിക്കും കാർത്തിയോട് ഒരു കാര്യം ചോദിക്കാനുണ്ട്… ഒന്ന് തനിച്ച്…
സുധേവൻ പറഞ്ഞതും കാർത്തി അടുത്തു നിന്ന ആളെ നോക്കി…
നീ എന്നാ ചെല്ല്… ബാക്കി കാര്യം നമുക്ക് നോക്കാം…
അയ്യാളോട് കാർത്തി പറഞ്ഞു…
എന്നാ ശെരി കാർത്തി…
അതും പറഞ്ഞു കൊണ്ട് അയ്യാൾ അവിടെ നിന്നും പോയി…
അവൻ സുധേവന് നേരെ തിരിഞ്ഞു…
എന്താണ് സുധേവേട്ടന് പറയാനുള്ളത്…
മനസിനുള്ളിൽ പാറുവിനെ കുറിച്ചാണ് ചോദിക്കാൻ പോകുന്നതെന്ന് മനസിലായി…
അവനിൽ ഒരു പേടി ഉടലെടുത്തിരുന്നു…
ഇനി പറഞ്ഞു തിരുത്താൻ വേണ്ടിയാണ് വന്നതെങ്കിൽ…
കാർത്തി ഞാൻ വളച്ചു കെട്ടില്ലാതെ കാര്യത്തിലേക്ക് കടക്കാം…
പാറുമോളും നീയും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞാൻ അറിഞ്ഞു…
അവൾടെ മാമയെന്ന നിലയിൽ കാര്യങ്ങൾ തിരക്കണമല്ലോ… അതാ…
സുധേവേട്ടൻ പറഞ്ഞത് സത്യമാണ്…
എനിക്ക് പാർവതിയെ ഇഷ്ട്ടമാണ്… അവൾക്ക് എന്നെയും… ഇതിനെ കുറിച്ച് പറയാൻ ഞാൻ സുധേവേട്ടനെ നേരിട്ട് കാണാൻ തന്നെ ഇരിക്കുവായിരുന്നു…
ആരെയും വെറുപ്പിച്ചു കൊണ്ടോ വേദനിപ്പിച്ചു കൊണ്ടോ ഞാൻ ഒന്നിനും മുതിരില്ല… നിങ്ങടെ പൂർണ്ണ സമ്മതം കിട്ടുന്നത് വരെ വെയിറ്റ് ചെയ്തോളാം…
കാർത്തി പറഞ്ഞത് കേട്ട് സുധേവൻ പുഞ്ചിരിച്ചു…
കാർത്തി നിന്നെ കുറിച്ച് എനിക്ക് അറിയില്ലെടാ… ഞങ്ങൾക്ക് സന്തോഷമേയുള്ളൂ… ഞാൻ സുമയെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു… അവർക്കും എതിർപ്പൊന്നുമില്ലന്നാണ് പറഞ്ഞത്…
അത് കേട്ടതും കാർത്തിക്ക് സന്തോഷമായി…
®®®®®®®®®®®®®®®®®®®®®®®®®®
കാർത്തിയെ കാണാൻ പാറു സന്തോഷത്തോടെ അവന്റെ വീട്ടിലേക്ക് വന്നു…
മുൻ വാതിൽ തുറന്നു കിടപ്പുണ്ട്…
അവൾ വേഗം അകത്തേക്ക് കേറി…
കിച്ചേട്ടാ…
പാറു വിളിച്ചു…
ഒരു കോണിൽ നിന്ന് കാർത്തിയുടെ ശബ്‌ദം കേട്ടു…
പാറു അങ്ങോട്ടേക്ക് നടന്നു…
അവൾ വന്നെത്തിയത് സ്റ്റോർ റൂമിലായിരുന്നു…
ഇവിടെ എന്ത് നോക്കുവാ കിച്ചേട്ടാ…
അവനടുക്കലേക്ക് വന്നു കൊണ്ട് പാറു ചോദിച്ചു…
പഴയൊരു ബാറ്റ് ഞാൻ ഇവിടെ എവിടെയോ വെച്ചിരുന്നു… അത് നോക്കുവായിരുന്നു…
കാർത്തി തിരഞ്ഞു കൊണ്ടിരിക്കുന്നതിനിടെ പറഞ്ഞു…
ഇപ്പോ എന്തിനാ ബാറ്റ്… കിച്ചേട്ടൻ ക്രിക്കറ്റ് കളിക്കാൻ പോകുന്നുണ്ടോ…?
ഇല്ലടി പാറൂസേ… എന്നോട് ഇന്ന് പിള്ളേര് ടീമ്സിൽ ഒരുത്തൻ ചോദിച്ചിരുന്നു…
ഓ… അതായിരുന്നോ… മമ്… പിന്നെ ഇന്ന് മാമയെ കണ്ടിരുന്നോ കിച്ചേട്ടൻ…?
ആമ്… കണ്ടിരുന്നു… എന്തേ…?
മാമ നമ്മുടെ കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നോ…?
പാറു പറഞ്ഞത് കേട്ട് കാർത്തി അവൾക്ക് നേരെ തിരിഞ്ഞു…
മമ്… ചോദിച്ചു… കാര്യം പറയുകയും ചെയ്തു…
മാമ എന്താ എന്നിട്ട് പറഞ്ഞത്…?
പ്രേത്യേകിച് ഒന്നും പറഞ്ഞില്ല…
കാർത്തി ചിരി ഒളിപ്പിച്ച് കൊണ്ട് പറഞ്ഞു…
പാറുവിന്റെ മുഖം വല്ലാതെയായി…
ഇന്നലെ മാമ തന്റെ ഇഷ്ട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ഭയന്നെങ്കിലും തുറന്നു പറഞ്ഞു… എന്നാണേലും അറിയാനുള്ളതല്ലേ എന്നതും പിന്നെ അഞ്ചു ഉള്ള ധൈര്യത്തിലുമായിരുന്നു പറഞ്ഞത്…
എന്നാൽ പേടിക്കുന്ന കണക്കെ ഒന്നും ഉണ്ടായില്ല… എല്ലാം കേട്ടിരുന്നു… എന്നെയൊന്ന് നോക്കി മാമ അകത്തേക്ക് പോകെയാണ് ചെയ്തത്…
ആ നിമിഷം മുതൽ മനസ് വല്ലാതെ പെരുമ്പറ കൊട്ടാൻ തുടങ്ങിയതാണ്… കിച്ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞാൽ കിച്ചേട്ടൻ ടെൻഷൻ അടിക്കുമോ എന്ന് കരുതി പറഞ്ഞതുമില്ല…
ഇന്ന് മാമ മാമിയോട് കിച്ചേട്ടനെ കണ്ടതിനെ കുറിച്ച് സംസാരിക്കുന്നത് അഞ്ചു കേട്ടെന്ന് എന്റടുക്കൽ വന്നു പറഞ്ഞപ്പോൾ തൊട്ടേ വല്ലാത്തൊരു അവസ്ഥയിലായിരുന്നു…
കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ അവിടെ നിന്ന് മുങ്ങി ഓടി വന്നതായിരുന്നു ഇങ്ങോട്ടേക്ക് താൻ…
ഇവിടെ വന്ന് കിച്ചേട്ടനോട് ചോദിച്ചപ്പോൾ പറയുന്നത് കേട്ടില്ലേ…
പാറു മനസ്സിൽ ഓർത്ത്…
എന്തേ പാറൂസിന്റെ മുഖം വാടിയല്ലോ…?
മാമ നമ്മൾ തമ്മിലുള്ള ബന്ധത്തിന് താൽപ്പര്യമില്ലന്ന് പറഞ്ഞോ കിച്ചേട്ടാ… അതാണോ പ്രേത്യേകിച് ഒന്നും തന്നെ പറഞ്ഞില്ലാന്നു പറഞ്ഞത്…
അത് ചോദിക്കുമ്പോൾ അവൾടെ ശബ്‌ദം വല്ലാതെയായി…
കാർത്തി ഒരു ചിരിയോടെ അവളെ അടുത്തേക്ക് നീങ്ങി മുഖം അവൾക്ക് അവന് നേരെ ഉയർത്തി…
നമ്മടെ ബന്ധത്തിന് പാറൂസിന്റെ വീട്ട് കാർക്ക് യാതൊരു എതിർപ്പുമില്ല…
അവൻ പറഞ്ഞത് കേട്ട് പാറുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു… അവൾ സത്യമാണോ എന്ന കണക്കെ അവനെ നോക്കി…
ആടി പെണ്ണേ…
കാർത്തി അവൾടെ നോട്ടം മനസിലാക്കിയ കണക്കെ പറഞ്ഞതും പാറു അവനെ കെട്ടിപ്പിടിച്ചു…
കാർത്തി ചിരിയോടെ അവളെ ചേർത്തു പിടിച്ചു കൊണ്ട് മുടിയിഴയിൽ തലോടി…
®®®®®®®®®®®®®®®®®®®®®®®®®®
ജാനു അച്ചുവിന്റെ ഷർട്ട്സ് നീറ്റ് ആക്കി മടക്കി ഷെൽഫിലേക്ക് വെച്ച് തിരിയെ ടേബിളിൽ ഇരുന്ന ഫോൺ റിങ് ചെയ്തു…
അവൾ ചെന്നു നോക്കിയതും ഡിസ്‌പ്ലെയിൽ കാർത്തിയുടെ പേര് തെളിഞ്ഞു വന്നതും പെട്ടന്ന് തന്നെ കാൾ അറ്റന്റ് ചെയ്തു…
ഏട്ടാ…
ജാനു വിളിച്ചു…
ഏട്ടന്റെ ജാനൂട്ടി എന്തെടുക്കുവായിരുന്നു…?
മറു വശത്ത് നിന്ന് കാർത്തിയുടെ ചോദ്യം…
ഞാൻ താന്തോന്നിയുടെ ഡ്രസ്സ് മടക്കി വെക്കുവായിരുന്നു… അപ്പോഴാ ഏട്ടന്റെ കാൾ വന്നേ…
അതിരിക്കട്ടെ ഞാൻ ഏട്ടനെ അങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു…
എന്റെ ഭാവി ഏട്ടത്തിയെ കുറിച്ച് തിരക്കാൻ…
ജാനു ചോദിച്ചത് കേട്ട് കാർത്തി കാര്യങ്ങൾ വിശതീകരിച്ചു പറഞ്ഞു…
ഞാൻ ഹർഷയെ വിളിച്ച് കാര്യം പറഞ്ഞിരുന്നു…
മോളോട് കൂടി പറയാനാ ഏട്ടൻ വിളിച്ചതും…
എനിക്ക് സന്തോഷമായി ഏട്ടാ… എന്റെ മനസ്സിൽ എന്റെ ഏട്ടനെ കുറിച്ചോർത്ത് വല്ലായ്മ ഉണ്ടായിരുന്നു… ഒറ്റക്കൊരു ജീവിതം…
ഇപ്പോ സന്തോഷായി… ഒത്തിരി ഒത്തിരി സന്തോഷമായി… പിന്നെ ഏട്ടന്റെ മനസ് കീഴടക്കിയ ഏട്ടത്തിയെ എനിക്ക് നേരിൽ ഒന്ന് കാണണമെന്നുണ്ട്… താന്തോന്നിയോട് ചോദിച്ച് അധികം വൈകിപ്പിക്കാതെ അങ്ങോട്ടേക്ക് വരുന്നുണ്ട് ഞാൻ…
ഇരുവരുടെയും സംസാരം നീണ്ടു…
കാൾ കട്ടാക്കിയതിനു ശേഷം ജാനു വേഗം താഴേക്ക് ഓടി… തന്റെ ഏട്ടന്റെ സന്തോഷ വാർത്ത സുധയെ അറിയിക്കാൻ…
ദേവൻ ഇപ്പോ ഇടക്കിടെ ഓഫീസിൽ പോകാറുണ്ട്… തന്റെ മകന്റെ ഓവർ വർക്ക്‌സ് കണ്ട് അവനെ സഹായിക്കാണെന്നോണം ആണ്…
ജാനു താഴേക്ക് വരുമ്പോൾ സുധ ഹാളിൽ സോഫയിൽ ഇരിപ്പുണ്ട്…
അവൾ വേഗം അവർക്കടുക്കലേക്ക് ചെന്ന് അരികിലായി ഇരുന്നു…
എന്താടാ… അമ്മേടെ മോൾടെ മുഖത്തൊരു പ്രേത്യേക സന്തോഷം…?
സുധ ചോദിച്ചു…
സന്തോഷമുണ്ട് അമ്മേ… അതും പറഞ്ഞു കൊണ്ട് ജാനു കാര്യം പറഞ്ഞു..
കാര്യം കേട്ടതും സുധയ്ക്കും ഒരു പാട് സന്തോഷമായി…
നന്നായി… കാർത്തി മോനും ഒരു കുടുംബമൊക്കെ ആകേണ്ട സമയമായി…
സുധ പറഞ്ഞു…
അതെ അമ്മേ… ഈ ഒരു കാര്യത്തിൽ എനിക്ക് വല്ലാത്തൊരു ആകുലതയായിരുന്നു എന്റെ ഏട്ടനെ ഓർത്ത്… ഞാൻ കൂടി അവിടെ ഇല്ലാതായത്തോടെ ഏട്ടൻ തീർത്തും ഒറ്റക്കായി… ഇനിപ്പോ ആ ചിന്ത വേണ്ടാ…
ജാനു പറഞ്ഞത് കേട്ട് സുധ പുഞ്ചിരിയോടെ അവളെ നോക്കി…
എല്ലാത്തിനും അതിന്റേതായ സമയം വന്നെത്തിച്ചേരണമായിരുന്നു മോളെ…
എന്തായാലും സന്തോഷമായി…
സുധ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു… അവളും നിറഞ്ഞ സന്തോഷത്തോടെ അവരെ നോക്കി…
തുടരും…

by