രചന – കൃഷ്ണ
താന്തോന്നി നമ്മൾ…
കാർത്തിയുടെ അടുക്കലേക്ക്…
ജാനുവിന്റെ ചോദിക്കാൻ പോകുന്നത് മനസിലാക്കി കൊണ്ട് അച്ചു പറഞ്ഞു…
ഇന്നത്തെ ദിവസം നമുക്ക് അളിയന്റെ കൂടെ കൂടാം… എന്ത് പറയുന്നു എന്റെ ജാനുമ്മ…?
ഓ… എന്റെ പൊന്ന്…
ജാനു സന്തോഷത്താൽ പറഞ്ഞ് ഒന്ന് എത്തി വലിഞ്ഞു കൊണ്ട് അവന്റെ കഴുത്തിടുക്കിലായി മുത്തി…
ദേ പെണ്ണേ… എന്റെ കണ്ട്രോൾ കളയാതെ…
ബുള്ളറ്റാണ്…
അച്ചു പറഞ്ഞത് കേട്ട് ജാനു ചിരിച്ചു കൊണ്ട് അവനെ വട്ടം ഇറുക്കെ ചുറ്റിപ്പിടിച്ചു കൊണ്ട് അവന് പുറത്ത് മുഖം ചേർത്തു വെച്ചു…
അച്ചു അവന്റെ വയറ്റിലൂടെ ചുറ്റിപ്പിടിച്ചിരുന്ന ജാനുവിന്റെ കൈക്ക് മേൽ ഒരു കൈ ചേർത്ത് വെച്ചു…
കുറച്ച് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഇരുവരും എത്തി…
രണ്ടാളെയും കാത്തെന്ന പോലെ കാർത്തി ഉമ്മറത്ത് ഇരുപ്പുണ്ടായിരുന്നു…
കാർത്തി ഒരു ചിരിയോടെ മുറ്റത്തേക്കിറങ്ങി…
അപ്പോഴേക്കും ജാനു ബുള്ളറ്റിന് പിന്നിൽ നിന്നു മിറങ്ങി ഓടി ചെന്ന് കാർത്തിയുടെ നെഞ്ചിലേക്ക് ചാഞ്ഞു…
അവൻ അവളെ വളരെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു കൊണ്ട് മുടിയിഴയിൽ തലോടി…
ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചു കൊണ്ട് അച്ചുവും അവർക്കടുക്കലേക്ക് വന്നു…
ഞാൻ നിങ്ങളെ നോക്കിയിരിക്കുവായിരുന്നു…
കാർത്തി അച്ചുവിനോട് പറഞ്ഞത് കേട്ട് ജാനു കാർത്തിയിൽ നിന്ന് വിട്ട് മാറി രണ്ടാളെയും നോക്കി…
അപ്പോ ഞങ്ങൾ ഇങ്ങോട്ട് വരുമെന്ന കാര്യം ഏട്ടനോട് താന്തോന്നി മുന്നേ പറഞ്ഞിരുന്നോ…?
ജാനു സംശയത്തോടെ ചോദിച്ചു…
ഹാമ്… അതെ… ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു…
കാർത്തി അവളെ നോക്കി കൊണ്ട് പറഞ്ഞു…
അവൻ പറഞ്ഞത് കേട്ട് ജാനു അച്ചുവിനെ നോക്കി…
എല്ലാം പറഞ്ഞ് വെച്ചിരുന്നുല്ലേ… താന്തോന്നി…
അച്ചുവിന്റെ കൈയ്യിൽ വേദനിപ്പിക്കാത്ത വിധം തല്ലിക്കൊണ്ട് ജാനു പറഞ്ഞു…
അച്ചു അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു… അവളും ചിരിച്ചു പോയി…
ഇരുവരിലെയും മാറ്റവും അടുപ്പവും കണ്ട് കാർത്തിയുടെ മനസും നിറഞ്ഞു…
നിങ്ങൾ അകത്തേക്ക് വാ…
കാർത്തി പറഞ്ഞു കൊണ്ട് ഒരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നു…
പിന്നാലെ പോകാനൊരുങ്ങിയ ജാനുവിന്റെ കൈയ്യിൽ പിടിച്ച് അച്ചു അവനിലേക്ക് അടുപ്പിച്ചു…
താന്തോന്നി എന്താ ഇത്… ഏട്ടൻ കാണും…
ജാനു വെപ്രാളത്തിൽ പറഞ്ഞു…
കണ്ടാൽ എന്താ… എന്റെ ഭാര്യയെ അല്ലേ ഞാൻ ചേർത്തു പിടിച്ചിരിക്കുന്നേ… അളിയൻ കണ്ടാലും ഒന്നും പറയാൻ പോണില്ല…
ജാനുവിനെ ഒന്ന് കൂടി ചേർത്തു പിടിച്ച് കൊണ്ട് അച്ചു അവൾടെ കവിളിൽ അമർത്തി മുത്തി…
താന്തോന്നി…
ചിരിയാലെ അവന്റെ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് ജാനു വിളിച്ചു…
എന്തോ…….
ചിരിയോടെ അവനും ഒരീണത്തിൽ വിളികേട്ട് കൊണ്ട് അവൾടെ നെറുകയിൽ ചുണ്ട് ചേർത്തു…
®®®®®®®®®®®®®®®®®®®®®®®®®®
ജാനുമ്മ ഫ്രഷ് ആയിട്ട് വേഗം താഴേക്ക് വാട്ടോ…
അച്ചു അതും പറഞ്ഞു ഇട്ടിരുന്ന കാവി മുണ്ട് മടക്കി കുത്തി കൊണ്ട് റൂം വിട്ടിറങ്ങി…
ജാനു അവൻ പോയിടം നോക്കി ഒന്ന് ചിന്തിച്ച് വാഷ് റൂമിലേക്ക് കേറി…
ഫ്രഷ് ആയി ഇറങ്ങി നേരെ കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് മുടിയൊന്ന് കൊതി കിള്ളി പിന്നിട്ട് നെറ്റിയിൽ സിന്തൂരം തൊടാൻ കുങ്കുമ ചെപ്പ് നോക്കി…
ശേടാ… ഇതെവിടെ പോയി… മുന്നേ വന്ന ദിവസം ഇവിടെ ഉണ്ടായിരുന്നതാണല്ലോ…
അവൾ ടേബിൾ മുഴുക്കെ നോക്കി…
ജാനുമ്മാ…
താഴെ നിന്നും അച്ചു വിളിച്ചു…
ജാനു അവിടം ഒന്ന് കൂടെ കണ്ണോടിച്ചു… കുങ്കുമ ചെപ്പ് കണ്ടില്ല… അത് കൊണ്ട് അവൾ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു…
താഴെ എത്തിയതും അവിടത്തെ കാഴ്ച കണ്ട് ജാനു സ്റ്റക്കായി നിന്ന് പോയി…
ഹാളിൽ സെന്ററിലായി ഗ്ലാസ് ടേബിളിന് മേൽ കേക്ക് സെറ്റ് ചെയ്തിരിക്കുന്നു…
ചെറിയ അലങ്കര പണികളും സെറ്റ് ചെയ്തിട്ടുണ്ട്…
കാർത്തിയും അച്ചുവും ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്നു…
അവിടെ തന്നെ നിക്കാതെ ഇങ്ങു വാ എന്റെ ഭാര്യേ…
ജാനുവിന്റെ നിൽപ്പ് കണ്ട് അച്ചു വിളിച്ചു പറഞ്ഞു…
അതെ… ഏട്ടന്റെ ജാനൂട്ടി ഇങ്ങു വാ…
കാർത്തിയും പറഞ്ഞു…
അവൾ അവർക്കടുക്കലേക്ക് വന്നു…
കാർത്തി അവളെ ഇരു കവിളിലും കൈ ചേർത്തു പിടിച്ചു…
ഹാപ്പി ബർത്ത് ഡേ മോളെ…
അതിയായ വാത്സല്യത്തോടെ സ്നേഹത്തോടെ കാർത്തി പറഞ്ഞു കൊണ്ട് അവൾടെ നെറുകയിൽ മുത്തി…
ജാനുവിന്റെ കണ്ണുകൾ നിറഞ്ഞു…
അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് ഇറുകെ പുണർന്നു…
ഏട്ടന്റെയും അനിയത്തിയുടെയും സ്നേഹ നിമിഷം അച്ചു ഒരു പുഞ്ചിരിയോടെ നോക്കി കണ്ടു കൊണ്ട് നിന്നു…
ജാനു കേക്ക് മുറിച്ച് ഒരു പീസ് എടുത്ത് കാർത്തിയുടെ നേർക്ക് നീട്ടി… അവൻ അതിൽ നിന്ന് കുറച്ച് മുറിച്ചെടുത്തു കൊണ്ട് അവൾടെ വായിൽ വെച്ചു കൊടുത്തു…
ജാനു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അച്ചുവിന് നേരെ തിരിഞ്ഞു…
കൈയ്യിലെ കേക്കിന്റെ പീസ് അച്ചുവിന് കൊടുത്തു… ബാക്കി ഉണ്ടായിരുന്നതിൽ നിന്ന് അച്ചു മുറിച്ചെടുത്ത് ജാനുവിന്റെ വായിൽ വെച്ചു കൊടുത്തു…
ദാ… എന്റെ മോൾക്ക് ഏട്ടന്റെ വക പിറന്നാൾ സമ്മാനം…
കൈയ്യിലെ പൊതി ജാനുവിന് നേരെ നീട്ടി കൊണ്ട് കാർത്തി പറഞ്ഞു…
അവൾ നിറഞ്ഞ ചിരിയോടെ പൊതി കൈയ്യിൽ വാങ്ങി…
തുറന്ന് നോക്ക്…
കാർത്തി പറഞ്ഞു…
ജാനു കാർത്തിയെ ഒന്ന് നോക്കിയ ശേഷം പൊതി തുറന്നു നോക്കി…
സാരിയായിരുന്നു… പീച്ച് കളർ…
അവൾടെ കണ്ണുകൾ വിടർന്നു…
ഇഷ്ട്ടായോ ഏട്ടന്റെ മോൾക്ക്…
മമ്… ഒത്തിരി ഇഷ്ട്ടമായി… താങ്ക്സ് ഏട്ടാ…
അവൾ പറഞ്ഞു കൊണ്ട് കാർത്തിയുടെ കവിളിൽ കുഞ്ഞുമ്മ കൊടുത്തു…
ചിരിയോടെ നിന്ന അച്ചുവിന്റെ മുഖം കൂർത്തു… കാർത്തി അവന്റെ മുഖഭാവം കണ്ടില്ലെങ്കിലും ജാനു അത് കൃത്യമായി കണ്ടിരുന്നു…
അവൾക്ക് ചിരി വന്നു പോയി അവന്റെ നിപ്പും ഭാവവും കണ്ട്…
®®®®®®®®®®®®®®®®®®®®®®®®
ഈ ഒരു സർപ്രൈസ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല താന്തോന്നി…
ഈ ദിനം ആഘോഷം പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല…
എന്റെ പിറന്നാൾ ദിവസം സ്നേഹത്തിൽ കലർന്നൊരു മുത്തം തരുമായിരുന്നു… അതിൽ ഒതുക്കി തീർത്തിരുന്നു ഞാൻ…
ജാനു പറഞ്ഞു കൊണ്ട് അച്ചുവിനെ നോക്കി…
അവൻ അവൾക്കടുക്കൽ വന്നു നിന്നു…
മമ്… അവൻ ഒന്ന് മൂളി കൊണ്ട് അവൾക്ക് പിന്നിലൂടെ കൈ ചേർത്തു പിടിച്ചു കൊണ്ട് തോളിലായി താടി ഊന്നി വെച്ചു…
എന്തേ… എന്ത് പറ്റി പെട്ടന്ന് എന്റെ താന്തോന്നി ചെക്കന്…
മുഖം പിന്നിലെ ഒന്ന് ചരിച്ചു കൊണ്ട് ജാനു ചോദിച്ചു…
ഇവിടെ വന്നു കഴിഞ്ഞാൽ നിനക്ക് എന്നെ ഒരു മൈൻഡും ഇല്ല… എപ്പോഴും ഏട്ടന്റെ കൂടെ…
എന്റെ താന്തോന്നിക്ക് കുശുമ്പ് ഒട്ടുമില്ലല്ലോ…
അവൾ ചിരിയോടെ ചോദിച്ചു…
എനിക്ക് കുശുമ്പുണ്ട്… നല്ല കുശുമ്പുണ്ട്… എന്റെ ജാനുമ്മ എന്നെയല്ലാതെ മറ്റൊരാളോട് കൂടുതൽ ഇടപഴകുന്നത് എനിക്ക് ഇഷ്ട്ടമല്ല…
നിന്റെ ഹഗ് ചെയ്യുന്നതും കിസ്സ് ചെയ്യുന്നതും കൂടുതൽ സംസാരിക്കുന്നതും കളിയും കുറുമ്പും കാണിക്കുന്നതും അങ്ങനെ അങ്ങനെ എല്ലാം എന്നോട് മാത്രമായിരിക്കണം…
ഞാൻ ആരോട് അടുത്ത് ഇടപഴകിയാലും എന്റെ പ്രിയപ്പെട്ടവൻ എന്നിലെ എല്ലാത്തിനും അവകാശിയും ഈ നിക്കുന്ന എന്റെ താന്തോന്നിയല്ലേ…
അച്ചുവിന് നേരെ തിരിഞ്ഞു കൊണ്ട് അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ജാനു കൊഞ്ചലോടെ പറഞ്ഞു…
അവൾ പറഞ്ഞത് കേട്ട് അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
ഹോ… മുഖം വിടർന്നല്ലോ…
ഇങ്ങനൊരു കുശുമ്പൻ…
പറയുന്നതിനൊപ്പം ജാനുവും ചിരിച്ചു പോയി…
അച്ചു അവളെ അവനോട് ചേർത്തു പിടിച്ചു…
ജാനുമ്മേ…
അവൻ വിളിച്ചു…
മമ്…
അവന്റെ നെഞ്ചോരം ചേർന്നു കൊണ്ട് തന്നെ അവൾ മൂളി…
ഏട്ടന്റെ ഗിഫ്റ്റ് ആണോ അതോ നിന്റെ ഈ താന്തോന്നി ഇന്നലെ രാത്രി തന്ന ഗിഫ്റ്റ് ആണോ ഇഷ്ടപ്പെട്ടത്…?
അച്ചു ചോദിച്ചത് കേട്ട് ജാനു മുഖമുയർത്തി അവനെ നോക്കി…
അവൻ കള്ളച്ചിരിയോടെ അവളെ നോക്കി…
ശീ… പോ…
ഒരു നിമിഷം കൊണ്ട് തന്നെ അവൾടെ മുഖം നാണത്താൽ ചുമന്ന് തുടുത്തു…
അവൾ അവന്റെ നെഞ്ചിലേക്ക് മുഖമോളിപ്പിച്ചു പിടിച്ചു…
അച്ചു ചിരിയോടെ അവളെ അവനിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു…
ഒരു ഗിഫ്റ്റ് കൂടിയുണ്ട്… അത് വീട്ടിൽ ചെന്ന് കഴിയുമ്പോൾ…
ജാനുവിന്റെ കാതോരം മുഖം ചേർത്തു കൊണ്ട് പറഞ്ഞു…
അവൾ ഒന്ന് കൂടി അവനിലേക്ക് പതുങ്ങി…
®®®®®®®®®®®®®®®®®®®®®®®®
അളിയന് രാത്രി ഈ ഉമ്മറത്തിരുപ്പ് പതിവാണല്ലേ…?
ഇരുട്ടിലേക്ക് നോട്ടം കൊടുത്ത് ഉമ്മറപ്പടിയിൽ ഇരുന്ന കാർത്തിക്കിനടുക്കലേക്ക് വന്ന് കൊണ്ട് അച്ചു ചോദിച്ചു…
ശീലമായി പോയി ഹർഷ…
കാർത്തി അച്ചുവിനെ നോക്കി പറഞ്ഞു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു…
അച്ചുവും ഒരു ചിരിയോടെ മറുവശം ചേർന്നിരുന്നു…
ഞാൻ ഇന്ന് ഒത്തിരി സന്തോഷവാനാണ് ഹർഷ… അത് എന്റെ ജാനുവിന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ അല്ല അതിലുമുപരി എന്റെ മോള് ഹർഷയെ അംഗീകരിച്ചതിന്റെയാ… നിങ്ങളുടെ പരസ്പര സ്നേഹം അറിഞ്ഞതിന്റെ…
ഞാൻ പറഞ്ഞിരുന്നില്ലേ ഹർഷ എന്റെ കുട്ടി ഒരു പാവമാണ്… അവൾ ഹൃദയം കൊണ്ടാണ് സ്നേഹിക്കുന്നത്…
എനിക്ക് അറിയാം കാർത്തി… അത് കൊണ്ട് തന്നെയാല്ലേ ഞാൻ ഇത്രയും നാൾ ആ സ്നേഹത്തിനു വേണ്ടി കാത്തിരുന്നത്… എന്റെ പ്രാണനാണ് കാർത്തി അവൾ… എനിക്ക് അറിയില്ല ഞാൻ ഇപ്പോ ഈ ഭൂമിയിൽ മറ്റാരേക്കാളും സന്തോഷവാനാണ്…
അച്ചുവിന്റെ സന്തോഷം എത്രത്തോളമാണെന്ന് അവന്റെ വാക്കിൽ നിന്നു തന്നെ കാർത്തിക്ക് മനസിലായി…
അവന്റെ മനസ് നിറഞ്ഞു… അവൻ പുഞ്ചിരിയോടെ അച്ചുവിനെ നോക്കി…
രണ്ടാളും ഇവിടെ ഇരിക്കുവാണോ…?
ഫുടൊന്നും കഴിക്കണ്ടേ…?
രണ്ടാളെയും കാണാതെ തിരക്കി വന്നതായിരുന്നു ജാനു…
ജാനു അവർക്കടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു…
കഴിക്കാം എന്റെ പെണ്ണേ…
കുറച്ച് കൂടി കഴിയട്ടെ… അല്ലേ കാർത്തി…
അച്ചു കാർത്തിയെ നോക്കി കൊണ്ട് ചോദിച്ചു…
അതെ അതെ… കുറച്ച് കഴിയട്ടെ ജാനൂട്ടി…
കാർത്തിയും പറഞ്ഞു…
മമ്… ശെരി… അല്ല എന്തായിരുന്നു അളിയനും അളിയനും പറഞ്ഞിരുന്നത്…?
ജാനു പറഞ്ഞു കൊണ്ട് കാർത്തിക്കടുക്കലേക്ക് ഇരിക്കാനൊരുങ്ങേ അച്ചു അവളെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവനടുക്കലേക്ക് ഇരുത്തി…
അവന്റെ പ്രവർത്തി കണ്ട് കാർത്തിക്ക് ചിരി വന്ന് പോയി…
ജാനു അച്ചുവിനെ നോക്കി… അവൻ കണ്ണ് ചിമ്മി ചിരിച്ചു…
അളിയാ ഹർഷാ… എന്റെ പെങ്ങളൂട്ടി ആണെടാ… അത് മറക്കണ്ട…
എന്നാലേ ഇതെന്റെ ഭാര്യയാ… എന്റെ സ്വന്തം… അളിയന്റെ സ്ഥാനതിനേക്കാൾ വലുതാണ്…
ജാനുവിന്റെ വലം നെറ്റിയിൽ ചുണ്ട് ചേർത്തു കൊണ്ട് അച്ചു പറഞ്ഞു…
എന്റെ പൊന്നോ…
കാർത്തി കൈ കൂപ്പി കൊണ്ട് പറഞ്ഞു പോയി…
അച്ചു അത് കണ്ട് ചിരിച്ച് അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു…
തുടരും…

by