രചന – കൃഷ്ണ
വിശാലമായ ഗാർഡൻ… പല പൂക്കൾ കൊണ്ട് അതി മനോഹരം…
സ്വിമ്മിംഗ് പൂളിന് കുറച്ച് മാറിയാണ് ഗാർഡൻ…
ഗാർഡന്റെ ഒത്ത നടുക്കായിട്ട് ഓക് ട്രീ വളർന്നു നിൽപ്പുണ്ട്… അതികം വലുതായിട്ടില്ല… എങ്കിലും കുടപോലെ വളർന്നു നിൽക്കുന്ന ഓക് ട്രീ കാണാൻ വല്ലാത്തൊരു ചന്തം തന്നെയാണ്…
ട്രീയുടെ താഴെ ഇരിക്കാൻ വേണ്ടി തടി കൊണ്ടുള്ള ആട്ട് തൊട്ടിൽ കെട്ടിയിട്ടുണ്ട്…
ഗാർഡനിൽ ഓക് ട്രീക്ക് താഴെ കെട്ടിയിരിക്കുന്ന ആട്ട് തൊട്ടിലിൽ ഇരിക്കുവാണ് രണ്ടാളും…
ഫോണിൽ ബേബിസിന്റെ ക്യൂട്ട് ആയിട്ടുള്ള വീഡിയോ കണ്ട് കൊണ്ട് ജാനു അച്ചുവിന്റെ നെഞ്ചിൽ ചാഞ്ഞു ഇരിക്കുവാണ്… അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവനും…
അവൾടെ കൈകൾ ഉന്തിയ ഉദരത്തിലേക്ക് ചേർന്നു… അത് കണ്ട് അച്ചു ഒരു ചിരിയോടെ അവൾടെ കൈകൾക്ക് മേലെ അവന്റെ കൈകൾ ചേർത്തു വെച്ചു…
ഹലോ മക്കളെ… ഞാനൊന്ന് അങ്ങോട്ട് വന്നോട്ടെ…
പിന്നിൽ നിന്നുമുള്ള ആ ശബ്‌ദം കേട്ട് രണ്ടാളും മുഖം ചരിച്ചു കൊണ്ട് സൈഡിലേക്ക് നോക്കി…
രണ്ടാളെയും നോക്കി ചിരിയോടെ നിൽക്കുന്നു പ്രിയങ്ക…
ഹേയ്… പ്രിയങ്ക വാട്ട് എ സർപ്രൈസ്…
ഒന്ന് വിളിച്ച് കൂടി പറഞ്ഞില്ലല്ലോടി നീ…
അതാണ് മോനെ ഈ പ്രിയങ്ക…
അവൾ പറഞ്ഞ് കൊണ്ട് അവർക്കടുക്കലേക്ക് വന്നു…
ജാനുവിന് ആദ്യം ആളെ കത്തിയില്ലെങ്കിലും അച്ചുവിന്റെ പ്രിയങ്കയെന്ന വിളിയിൽ കക്ഷിയെ മനസിലായി… ആദ്യമായി തന്റെ ഉള്ളിൽ കുശുമ്പ് നിറച്ച പേര് അല്ലായിരുന്നോ…
നീ uk യിൽ എപ്പോ ലാൻഡ് ആയി…?
അച്ചു ചോദിച്ചു…
അതൊക്കെ ഞാൻ പറയാം ബോസ്… അതിന് മുന്നേ
അതും പറഞ്ഞ് പ്രിയങ്ക ജാനുവിന് നേരെ തിരിഞ്ഞു…
അവൾ അപ്പോഴേക്കും വയറോട് കൈ ചേർത്ത് എണീക്കാൻ മുതിർന്നതും
പ്രിയങ്ക പെട്ടന്ന് തന്നെ തടഞ്ഞു…
വേണ്ട വേണ്ട… ജാനൂട്ടി ഇരുന്നോ…
അവൾ പറഞ്ഞ് കൊണ്ട് പ്രിയങ്ക ജാനുവിനെ സ്നേഹത്തോടെ പുണർന്നു…
കൺഗ്രേറ്റസ് ടാ…
പ്രിയങ്ക പറഞ്ഞ് കൊണ്ട് വിട്ട് മാറി ജാനുവിന്റെ കവിൾ തലോടി അച്ചുവിന് നേരെ നോക്കി…
യു ടൂ മാൻ…
അവൻ തലയാട്ടി ചിരിച്ചു കൊടുത്തു…
ആമ് ഇനി മഹതി കാര്യം പറയ്…?
അച്ചു പ്രിയങ്കയെ നോക്കി ചോദിച്ചു…
അതൊന്നും പറയണ്ട ഹർഷ… അന്ന് ഞാൻ നിന്നെ വിളിച്ചന്ന് ലീവിന്റെ കാര്യം പറഞ്ഞിരുന്നില്ലേ… ഓഫീസിൽ വർക്ക് കൂടിയ ടൈം ആയത് കൊണ്ട് ലീവ് കിട്ടിയില്ല… പിന്നെ രണ്ട് ദിവസം മുന്നെയേ ലീവ് കിട്ടി നാട്ടിലേക്ക് വന്നത്…
നിന്റെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്തിരുന്നതിനാൽ നാട്ടിലേക്ക് വരുമ്പോൾ നേരിട്ട് കണ്ട് രണ്ടാളെയും ഒന്ന് വിഷ് ചെയ്യാൻ ഇരിക്കെയായിരുന്നു നിന്നെ uk വെച്ച് കണ്ടത്… പിന്നെ വിശേഷങ്ങൾ നിന്നിൽ നിന്ന് തന്നെ അറിഞ്ഞല്ലോ… കലിപ്പന്റെ മനസ്സിൽ കൂടിയ പെണ്ണിന്റെ കഥ…
അത് പറഞ്ഞ് കൊണ്ട് ചിരിയോടെ പ്രിയങ്ക ജാനുവിനെ നോക്കി…
ജാനു ഒന്ന് ചിരിച്ച് അച്ചുവിനെ നോക്കി… അവൻ അവളെ നോക്കി കണ്ണ് ചിമ്മി നെറ്റിയോട് നെറ്റി മുട്ടിച്ചു…
അതെ മക്കളെ ഞാൻ ഇവിടെ വടി പോലെ നിൽപ്പുണ്ടെന്ന് ഓർമ്മ വേണം…
ഓ ഒന്ന് പോടീ…
അച്ചു പറയുന്നതിനൊപ്പം ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു…
ജാനൂട്ടി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ…?
അന്നത്തെ ഫോൺ കാളിന്റെ നീരസം ഇപ്പോഴും ഉണ്ടോ…?
ഏയ്… ഇല്ല ചേച്ചി… ഞാൻ അതൊക്കെ അപ്പോഴേ മറന്നിരുന്നു…
അവളിൽ ഒരു ചമ്മൽ ഉണ്ടായെങ്കിലും ചിരി വരുത്തി…
അല്ലേലും എന്റെ കൊച്ചിന് ഒന്നും മനസ്സിൽ വെച്ച് നടക്കുന്ന ശീലമൊന്നുമില്ലടി… ല്ലേ ജാനുമ്മേ…
അച്ചു അവളെ നോക്കി കൊണ്ട് പറഞ്ഞതും ജാനു മെല്ലേ അവനെ കൂർപ്പിച്ചു നോക്കി കൈയ് തണ്ടയിൽ കുഞ്ഞായ് തല്ലി…
അവൻ ചിരിയോടെ അവളെ ചേർത്തു പിടിച്ചു…
കുറച്ച് നേരം മൂന്നാളും കൂടി അവിടെ ഇരുന്ന് വിശേഷങ്ങൾ പറഞ്ഞു… ചെറിയ സമയം കൊണ്ട് തന്നെ ജാനു പ്രിയങ്കയുമായി കൂട്ടായി…
അവരോടൊത്തു കൂടി ടൈം സ്‌പെന്റ് ചെയ്ത് ഈവെനിംഗ് ആയിരുന്നു പ്രിയങ്ക മടങ്ങിയത്…
®®®®®®®®®®®®®®®®®®®®®®®®®
ജാനു ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു ഹെഡ് സെറ്റ് വെച്ച് പാട്ട് ആസ്വദിച്ചിരിക്കെയാണ് അച്ചു റൂമിലേക്ക് കേറി വന്നത്…
അവളെ നോക്കി ഒരു ചിരിയോടെ തൊട്ടടുക്കൽ വന്നിരുന്നു…
അപ്പോഴേക്കും ജാനു അവൾടെ താന്തോന്നിയുടെ സാമിഭ്യം അറിഞ്ഞ കണക്കെ കണ്ണുകൾ തുറന്നു…
അപ്പ എന്തിനായിരുന്നു ഓഫീസിൽ റൂമിലേക്ക് വിളിച്ചത്…?
ചെവിയിൽ നിന്ന് ഹെഡ് സെറ്റ് ഊരി മാറ്റികൊണ്ട് ജാനു ചോദിച്ചു…
ഫുഡ് കഴിക്കാനിരിക്കെ ആയിരുന്നു ദേവൻ അച്ചുവിനോട് ഒന്ന് സംസാരിക്കണം കഴിച്ച് കഴിഞ്ഞ് ഓഫീസിൽ റൂമിലേക്ക് വരാൻ പറഞ്ഞത്…
ഓഫീസിൽ റൂമിലേക്ക് വരാൻ പറഞ്ഞപ്പോഴേ അച്ചുവിന് കാര്യം മനസിലായിരുന്നു… ആ റൂമിൽ കാല് കുത്തുന്നത് ഓഫീസ് കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാനാണ്…
അവൻ താൽപ്പര്യമില്ലാതെ ഇരിക്കുന്നത് കണ്ട് ദേവൻ ഓഫീസിലേക്ക് പോകാൻ വേണ്ടിയല്ല മറ്റൊരു കാര്യത്തിനാണ് എന്ന് പറഞ്ഞപ്പോൾ ഒന്ന് മൂളി കൊടുത്തു… അല്ല ഇപ്പോ ഓഫീസിലേക്ക് പോകാൻ പറഞ്ഞാലും കക്ഷി പോകില്ലന്ന് മറ്റാരെക്കാളും നന്നായി ദേവന് തന്നെ അറിയാം…
ഫുഡ് കഴിച്ച് കഴിഞ്ഞ് ജാനുവിനെ റൂമിൽ കൊണ്ട് ആക്കിയിട്ടായിരുന്നു അച്ചു ഓഫീസിൽ റൂമിലേക്ക് പോയത്…
അച്ചു അവൾക്കടുക്കലേക്ക് ഒന്ന് കൂടി ചേർന്നിരുന്നു…
തുടങ്ങാൻ പോകുന്ന പുതിയ പ്രോജെക്ടിന്റെ ഒരു കോൺഫറൻസ് മീറ്റിങ് mrm ഗ്രൂപ്പ്സ് ഓഫ് കമ്പനിയുമായി… സ്റ്റാർ പ്ലാസ്സയിൽ വെച്ച്…
ആമ്… അപ്പോ നാളെ എപ്പോഴാ താന്തോന്നി പോണത്…?
അതിന് ആര് പോണ്…
അച്ചു പറഞ്ഞത് കേട്ട് ജാനു അവളെ നോക്കി…
ഏഹ്… അപ്പോ നാളെ മീറ്റിങ് ഉണ്ടന്ന് പറഞ്ഞതോ…?
മീറ്റിങ് ഉണ്ടെന്ന് പറഞ്ഞു… അതിന് ഞാൻ മീറ്റിംഗിന് പോകുന്നുണ്ടെന്ന് പറഞ്ഞോ ജാനുമ്മേ…
മീറ്റിങ്ങിനു അപ്പ പൊക്കോളും… കാര്യങ്ങളൊക്കെ വിശതമായി ഞാൻ അപ്പയോട് പറഞ്ഞിട്ടുണ്ട്… ആ കാര്യം അപ്പ നോക്കിക്കൊള്ളും…
മമ്… ഇങ്ങനൊരു ചെക്കൻ…
ജാനു ചിരിയോടെ പറഞ്ഞു പോയി…
ഇനി എന്റെ ചട്ടമ്പി വന്ന് കഴിഞ്ഞിട്ടേയുള്ളു എന്തും…
അതും പറഞ്ഞു കൊണ്ട് അവൾടെ വയറിൽ ചുണ്ട് ചേർത്തു മുത്തി…
അത് കൊള്ളാം അപ്പോ ചട്ടമ്പി ആണെന്ന് ഉറപ്പിച്ചോ…?
പിന്നല്ല… ഇത് എന്റെ ജാനുമ്മയെ കൂട്ട് ഒരു കൊച്ച് കാന്താരി ചട്ടമ്പി തന്നെ ആയിരുന്നിക്കും…
അല്ലേടാ പൊന്നെ…
അച്ചു കൊഞ്ചി കൊണ്ട് മുഖം വയറിലേക്ക് ചേർത്തു…
അതെന്താ എന്റെ ഈ താന്തോന്നി ചെക്കനെ കൂട്ട് ഒരു കൊച്ചു താന്തോന്നിയാണെങ്കിലോ…?
മ്മ്ഹ്ഹ്… എനിക്ക് ഉറപ്പുണ്ട് എന്റെ ഈ ജാനുമ്മേടെ കുഞ്ഞി വയറ്റിനുള്ളിൽ ചട്ടമ്പി പെണ്ണ് തന്നെയാ…
ഇത്രയ്ക്കുറപ്പോ…?
അതേല്ലോ…
അച്ചു മുഖം ജാനുവിന്റെ ഉദരത്തിലേക്ക് ഒന്ന് കൂടി ചേർത്തു കൊണ്ട് പറഞ്ഞു…
അവൾ പുഞ്ചിരിയോടെ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു വിട്ടു…
®®®®®®®®®®®®®®®®®®®®®®®®®®®®®®®®
ദിവസങ്ങൾ വീണ്ടും കടന്ന് പോയി…
പറ്റില്ലെന്നു പറഞ്ഞാൽ പറ്റില്ല… ഞാൻ സമ്മതിക്കില്ല… എന്ത് ചടങ്ങാണ് ചങ്ങലെയാണെന്ന് പറഞ്ഞാലും ഞാൻ സമ്മതിക്കത്തില്ല… ഇനി ഈ കാര്യം ഇവിടെ മിണ്ടണ്ട…
അച്ചു തറപ്പിച്ച് പറഞ്ഞു കൊണ്ട് എല്ലാത്തിനെയും നോക്കി…
സംഭവം വേറൊന്നുമല്ല ജാനുവിന് ഇപ്പോ ഏഴാം മാസമാണ്…
ഏഴാം മാസത്തിലെ ചടങ്ങനുസരിച് പെണ്ണിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോണമല്ലോ… പിന്നെ പ്രസവവും പ്രസവസുശ്രുഷയും കഴിഞ്ഞില്ലേ തിരികെ ഭർതൃ ഗൃഹത്തിലേക്ക് പോകുന്നത്…
അതെ കുറിച്ച് സുധ അച്ചുവിനോട് പറഞ്ഞു… പിന്നെ പറയണ്ടല്ലോ പൂരം… ചെക്കന്റെ മുഖമൊക്കെ മാറി തുടങ്ങിയില്ലേ പൊട്ടിത്തെറി…
എന്നാൽ അച്ചുവിന്റെ സംസാരവും ദേവനെയും സുധയെയും കൂർപ്പിച്ചു കൊണ്ടുള്ള നോട്ടവും കണ്ട് ജാനുവിന് ചിരിയാണ് വന്നത്…
സത്യം പറഞ്ഞാൽ ഇന്നലെ ഏട്ടൻ വിളിച്ചപ്പോൾ ഈ കാര്യത്തെ കുറിച്ച് താന്തോന്നിയോട് പറയാൻ പറഞ്ഞിരുന്നു…
ചെറിയൊരു പരുങ്ങലോടെയാണ് കാര്യം പറഞ്ഞത്… അറിയാം പ്രേതികരണം എന്തായിരിക്കുമെന്ന്…
ചെക്കന്റെ ദേഷ്യത്തോടെ ഉള്ള നോട്ടവും ചടങ്ങിന്റെ പേരും പറഞ്ഞ് എന്നെ ഒറ്റക്കിട്ട് വീട്ടിലേക്ക് പോയാൽ അതെ സ്പീഡിൽ പൊക്കിയെടുത്തോണ്ട് ഇങ്ങു പോരും എന്ന ഡയലോഗ് അടി ആയിരുന്നു…
പിന്നെ ഒന്നും മിണ്ടാൻ പോയില്ല…
അതും ഓർത്ത് കൊണ്ട് താന്തോന്നിയെ നോക്കിയതും ആൾടെ നോട്ടം ജാനുവിലായി…
അവൾടെ ചിരി കണ്ട് നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി എന്ന ഭാവത്തിൽ ആയിരുന്നു…
അച്ചു നീ ഇങ്ങനെ വാശി പിടിക്കാതെ ചെക്കാ…
ഇതൊക്കെ എല്ലാടുത്തും നടക്കുന്നതാണ്… ചടങ്ങ് അതിന്റെ രീതിയിൽ തന്നെ നടത്തണം…
ദേവൻ പറഞ്ഞു…
അപ്പേ… ഇതിനെ കുറിച്ച് ഇനി സംസാരിക്കേണ്ട… ഞാൻ സമ്മതിക്കില്ലന്ന് പറഞ്ഞല്ലോ…
അച്ചു അപ്പ പറയുന്നത് നീ മുഴുവൻ കേൾക്ക്…
അപ്പേ…
നിക്ക് ചെക്കാ… അവനെ തടഞ്ഞു കൊണ്ട് ദേവൻ തുടർന്നു…
ചടങ്ങ് അതിന്റെ രീതിയിൽ തന്നെ നടത്തം… പ്രസവം കഴിയുന്നത് വരെ മോളെ അവിടെ നിർത്തണമെന്നില്ല… രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മോളെ ഇങ്ങോട്ട് തന്നെ കൂട്ടി കൊണ്ട് വരാം… പോരെ…
രണ്ടോ മൂന്നോ ദിവസമോ… നോ വേ… അപ്പ ഇത്ര സില്ലിയായിട്ട പറയുന്നേ… പറ്റുമെങ്കിൽ ചടങ്ങ് നടത്തി വീട്ടിലേക്ക് വിട്ട് അന്ന് തന്നെ ജാനുമ്മയെ ഇങ്ങു കൊണ്ടുവരാം… അല്ലാതെ രണ്ടോ മൂന്നോ ദിവസം പോയിട്ട് ഒരു രാത്രി പോലും ഞാൻ സമ്മതിക്കില്ല…
അച്ചു കട്ടായം പറഞ്ഞു…
ഈശ്വരാ ഈ ചെക്കന്റെ കാര്യം… ഇങ്ങനെ ഉണ്ടോ വാശി…
സുധ പറഞ്ഞു പോയി…
ദേവൻ ഒരു ചിരിയോടെ അച്ചുവിനെ നോക്കി അവനടുക്കലേക്ക് വന്ന് തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു…
ഒക്കെ ശെരി… എന്റെ ചെക്കന്റെ തീരുമാനം അങ്ങനെയാണേൽ അത് മതി…
ദേവൻ പറഞ്ഞത് കേട്ട് അച്ചു അയ്യാളെ നോക്കി…
ഹാട ചെക്കാ…
ദേവൻ ഒന്ന് കൂടെ പറഞ്ഞതും അച്ചുവിന്റെ മുഖമൊന്നു അയഞ്ഞു… ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അവൻ മുഖം ചരിച്ചു കൊണ്ട് സോഫയിൽ ഇതെല്ലാം കണ്ട് കൊണ്ടിരിക്കുന്ന ജാനുവിനെ നോക്കി…
അവൾടെ ചുണ്ടിലും പുഞ്ചിരി തത്തി…
തുടരും…

by